UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1523


കര്‍ഷക ആത്മഹത്യ 

ശ്രീ.മുല്ലക്കര രത്നാകരന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സാന്പത്തിക പ്രതിസന്ധിമൂലം എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി)ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെ സഹായിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

1524


കര്‍ഷക ആത്മഹത്യ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ കടബാധ്യത മൂലം എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തിന് സര്‍ക്കാര്‍ സമാശ്വാസം പ്രഖ്യാപിച്ചിരുന്നുവോ;

(സി)എങ്കില്‍ എത്ര കുടുബങ്ങള്‍ക്ക് എന്തു തുക വീതം ഇതിനകം നല്‍കിയെന്ന് വിശദമാക്കാമോ?

1525


ചാത്തന്നൂര്‍ മണ്ഡലത്തിലെ മണ്ണ് സംരക്ഷണ പദ്ധതികള്‍ 

ശ്രീ. ജി.എസ്. ജയലാല്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മണ്ണ് സംരക്ഷണ വകുപ്പുമുഖേന ചാത്തന്നൂര്‍ മണ്ധലത്തിനായി എത്ര പദ്ധതികളാണ് സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിച്ചിരുന്നതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പദ്ധതികളില്‍ ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയെന്ന് അറിയിക്കുമോ; 

(ബി)മുന്‍ സര്‍ക്കാരിന്‍റെ ഭരണകാലത്ത് ആരംഭിച്ചതും തുടരുന്നതുമായ എത്ര പദ്ധതികളാണ് നിലവിലുള്ളത്; വിശദാംശം അറിയിക്കുമോ; 

(സി)പ്രസ്തുത വകുപ്പില്‍നിന്നും പദ്ധതികള്‍ ആവിഷ്കരിക്കുന്പോഴും ഭരണാനുമതി നല്‍കുന്പോഴും ചാത്തന്നൂര്‍ മണ്ധലത്തെ അവഗണിക്കുന്നുവെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അയത് പരിശോധിച്ച് അര്‍ഹമായ പദ്ധതികള്‍ ചാത്തന്നൂര്‍ മണ്ധലത്തിലും നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ? 

1526


എന്‍ഡോസള്‍ഫാന്‍ ഇരകള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം നാളിതുവരെ എത്ര എന്‍ഡോസള്‍ഫാന്‍ ഇരകള്‍ മരണപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്തെന്ന് വെളിപ്പെടുത്തുമോ; 

(ബി)എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പ്രഖ്യാപിക്കുന്ന സഹായംപോലും ലഭ്യമാകുന്നില്ലെന്ന മാധ്യമ വാര്‍ത്തകള്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് വെളിപ്പെടുത്തുമോ; 

(സി)മരണപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് എന്തെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ ?

1527


വൈപ്പിന്‍ മണ്ധലത്തിലെ പൊക്കാളി മത്സ്യകൃഷിയുടെ സമഗ്രവികസനം 

ശ്രീ. എസ്. ശര്‍മ്മ

(എ)വൈപ്പിന്‍ മണ്ധലത്തിലെ പൊക്കാളി-മത്സ്യകൃഷിയുടെ സമഗ്ര വികസനത്തിനായി രൂപം നല്‍കിയ ജൈവ-വൈപ്പിന്‍ പാക്കേജ് നടപ്പാക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ; 

(ബി)പ്രസ്തുത പദ്ധതി നടത്തിപ്പിന് പ്രത്യേക അക്കൌണ്ട് ഹെഡ്, സ്പെഷ്യല്‍ ഓഫീസര്‍ എന്നിവ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആയത് വ്യക്തമാക്കുമോ; 

1528


നെടുമങ്ങാട് കാര്‍ഷിക മൊത്തവ്യാപാര വിപണിയെ കേന്ദ്രീകരിച്ചുള്ള അടിസ്ഥാന സൌക്യം വിപുലപ്പെടുത്തല്‍ 

ശ്രീ. പാലോട് രവി

(എ)നെടുമങ്ങാട് ഗ്രാമീണ കാര്‍ഷിക മൊത്ത വ്യാപാര വിപണി കേന്ദ്രീകരിച്ച് അഗ്രിമാള്‍ തുടങ്ങുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; 

(ബി)അഗ്രിമാള്‍ തുടങ്ങുന്നതിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്;
(സി)ആയതിന്‍റെ നടപടിക്രമങ്ങള്‍ എന്തായിയെന്ന് വിശദീകരിക്കുമോ; 

(ഡി)ഇതിനായി എത്ര തുക വകയിരുത്താന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ;

(ഇ)ടെണ്ടര്‍ നടപടികള്‍ എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

(എഫ്)നെടുമങ്ങാട് ഗ്രാമീണ കാര്‍ഷിക മൊത്ത വ്യാപാര വിപണിയുടെ പ്രവേശനകവാടമായ വാളിക്കോട് മുതലുള്ള റോഡ് നവീകരിക്കുന്നതിനും കോള്‍ഡ് സ്റ്റോറേജ്, റൈപ്പനിംഗ് ചേന്പര്‍ എന്നിവ നിര്‍മ്മിക്കുന്നതിനുമുള്ള ടെണ്ടര്‍ നടപടികള്‍ എന്ന് ആരഠഭിക്കും; ഏത് ഏജന്‍സി നടപ്പിലാക്കും; 

(ജി)മേല്‍ പദ്ധതികള്‍ ഈ സാന്പത്തിക വര്‍ഷം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?

1529


വയനാട് ജില്ലയില്‍ നടപ്പാക്കിയ പദ്ധതികള്‍ 

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

(എ)നടപ്പു സാന്പത്തിക വര്‍ഷം വയനാട് ജില്ലയില്‍ നിന്നും ഏതെല്ലാം പദ്ധതികളാണ് ആര്‍.കെ.വി.വൈ-യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കാര്‍ഷിക മേഖലയില്‍ വയനാട് ജില്ലയില്‍ നടപ്പിലാക്കിയ പദ്ധതികളുടെ ബ്ലോക്ക് തല വിശദാംശം വ്യക്തമാക്കുമോ?

1530


നരിക്കുഴി ചിറക്കാമറ്റം തോട് കെട്ടി സംരക്ഷിക്കല്‍ 

ശ്രീ. ജോസ് തെറ്റയില്‍

(എ)നെല്‍കൃഷി വികസന പദ്ധതിയില്‍പ്പെടുത്തി നബാര്‍ഡിന്‍റെ സഹായത്തോടുകൂടി മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ നരിക്കുഴി ചിറക്കാമറ്റം തോടിന്‍റെ ഇരുവശവും കെട്ടി സംരക്ഷിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഭരണാനുമതി ലഭിച്ച 7.65 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുര്‍ത്തിയാക്കുന്നതിലെ കാലതാമസത്തിന്‍റെ കാരണം വിശദമാക്കാമോ; 

(ബി)പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് പുര്‍ത്തിയാക്കന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

1531


ഹോര്‍ട്ടികോര്‍പ്പിന്‍റെ ജില്ലാ ആസ്ഥാനങ്ങള്‍ 

ശ്രീ. കെ. എന്‍. എ. ഖാദര്‍

(എ)ഹോര്‍ട്ടികോര്‍പ്പിന്‍റെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഓഫീസും സ്റ്റോറും പ്രവര്‍ത്തിക്കന്നുണ്ടോ ;

(ബി)അപ്രകാരം ഓഫീസും സ്റ്റോറും ഇല്ലാത്ത ജില്ലാ ആസ്ഥാനങ്ങള്‍ എതൊക്കെയാണ് ; 

(സി)അവിടങ്ങളില്‍ ഓഫീസും സ്റ്റോറും പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1532


ഹോര്‍ട്ടികോര്‍പ്പില്‍ സാധനങ്ങള്‍ വാങ്ങുന്നത് 

ശ്രീ. കെ. കെ. നാരായണന്‍

(എ)ഹോര്‍ട്ടികോര്‍പ്പില്‍ സാധനങ്ങള്‍ വാങ്ങുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കാമോ;

(ബി)ഹോര്‍ട്ടികോര്‍പ്പില്‍ സാധനങ്ങള്‍ വാങ്ങുന്നതിന്‍റെ ഉത്തരവാദിത്തം ഏതെല്ലാം ഉദ്യോഗസ്ഥര്‍ക്കാണെന്നും, ഇവര്‍ ആരെല്ലാമാണെന്നും പ്രത്യേകം വിശദമാക്കാമോ?

1533


ഹോര്‍ട്ടികോര്‍പ്പിന് നല്‍കുന്ന സബ്സിഡി 

ശ്രീ. കെ. കെ. നാരായണന്‍

(എ) ഹോര്‍ട്ടികോര്‍പ്പിന് കഴിഞ്ഞ മൂന്ന് വര്‍ഷമായി എത്ര രൂപ സബ്സിഡി നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; 

(ബി)ഹോര്‍ട്ടികോര്‍പ്പിന് സബ്സിഡി നല്‍കുന്നത് സാധനങ്ങള്‍ വിറ്റബില്ലിന്‍റെ അടിസ്ഥാനത്തിലാണോ;

(സി)അല്ലെങ്കില്‍ സാധനങ്ങള്‍ വില്‍ക്കുന്ന ബില്ലിന്‍റെ അടിസ്ഥാനത്തില്‍സബ്സിഡി നല്‍കുന്ന കാര്യം പരിഗണിക്കുമോ; 

(ഡി)ഇതിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ?

1534


കേരളാ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രോഡക്ട് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷനിലെ ജീവനക്കാര്യം 

ശ്രീ. വി. ശശി

(എ)കേരളാ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രോഡക്ട് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷനില്‍ 31.05.2014 വരെ ഏതെല്ലാം തസ്തികയില്‍ എത്ര ജീവനക്കാര്‍ ജോലിചെയ്യുന്നുവെന്ന് വ്യക്തമാക്കാമോ ; 

(ബി)ജില്ലതിരിച്ചുള്ള ജീവനക്കാരുടെ എണ്ണം വ്യക്തമാക്കുമോ ; 

(സി)ആകെ ജീവനക്കാരില്‍ താല്ക്കാലിക ജീവനക്കാര്‍ എത്ര; 

(ഡി)60 വയസ്സ് കഴിഞ്ഞ ജീവനക്കാര്‍ പ്രസ്തുത സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടോ ; 
(ഇ)തിരുവനന്തപുരം ജില്ലാ സംഭരണ കേന്ദ്രത്തിലെ അക്കൌണ്ട് ഓഫീസറുടെ നിയമനത്തെ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാക്കുമോ ; 

(എഫ്)പ്രസ്തുത സ്ഥാപനത്തിലെ നിയമന രീതി സംബന്ധിച്ച വിശദാമായ വിവരങ്ങള്‍ ലഭ്യമാക്കുമോ ; 

(ജി)താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച വിശദവിവരങ്ങള്‍ വ്യക്തമാക്കാമോ ?

1535


വാമനപുരം മണ്ഡലത്തില്‍ അനുവദിച്ച പദ്ധതികള്‍ 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വാമനപുരം നിയോജകമണ്ഡലത്തില്‍ കൃഷി വകുപ്പ് പുതിയതായി ആരംഭിച്ച പദ്ധതികള്‍ എന്തെല്ലാം; പഞ്ചായത്ത് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ; 

(ബി)വാമനപുരം മണ്ഡലത്തില്‍ നിലവില്‍ എതെങ്കിലും പദ്ധതികള്‍ നടക്കുന്നുണ്ടോ; അവയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ; 

(സി)പുതിയ പദ്ധതികള്‍ ഏതെങ്കിലും ഇവിടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; അവയുടെ വിശദവിവരം അറിയിക്കുമോ?

1536


കൃഷി വകുപ്പിലെ സ്പെഷ്യല്‍ റൂള്‍ 

ശ്രീ. കെ. രാജു

(എ)കൃഷി വകുപ്പില്‍ സ്പെഷ്യല്‍ റൂള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആയതിന്‍റെ കരട് പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ടോ; പ്രസ്തുത കരടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)മറ്റ് വകുപ്പ്തല പരീക്ഷകള്‍ എല്ലാം തന്നെ വിജയിക്കുവാന്‍ വേണ്ട മിനിമം മാര്‍ക്ക് 40 ആയിരിക്കെ കൃഷി വകുപ്പില്‍ കൃഷി അസിസ്റ്റന്‍റുമാര്‍ക്ക് കൃഷി ഓഫീസര്‍ ആകാനുള്ള അര്‍ഹത നിര്‍ണ്ണയ പരീക്ഷയ്ക്ക് വിജയിക്കുവാനുള്ള മിനിമം മാര്‍ക്ക് 50 എന്നാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത വിവരം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കുന്നതിനുള്ള വകുപ്പുതല നടപടികള്‍ സ്വീകരിക്കുമോ?

1537


കൃഷി വകുപ്പിലെ ജോബ് ചാര്‍ട്ട് 

ശ്രീ. കെ. രാജു

(എ)കൃഷി വകുപ്പില്‍ ജോബ് ചാര്‍ട്ട് നിലവിലുണ്ടോ;

(ബി)കൃഷി അസിസ്റ്റന്‍റുമാരുടെ ജോബ് ചാര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)കൃഷി ഓഫീസര്‍മാരുടെ ജോബ് ചാര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍മാരുടെ ജോബ് ചാര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?

1538


പടന്നക്കാട് കാര്‍ഷിക കോളേജിലെ ഒഴിവുകള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)പടന്നക്കാട് കാര്‍ഷിക കോളേജില്‍ ഏതൊക്കെ തസ്തികകളിലായി എത്ര ഒഴിവുകള്‍ ഉള്ളതെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

1539


നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കുനിയില്‍താഴെ പാടശേഖരം-തോട് നിര്‍മ്മാണം 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)ബാലുശ്ശേരി അസംബ്ലി മണ്ധലത്തിലെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കുനിയില്‍ താഴെ പാടശേഖരത്തിലുള്‍പ്പെട്ട 75 ഏക്കര്‍ ഭൂമിയില്‍ ഇപ്പോള്‍ നടത്തിവരുന്ന ഒരുപ്പൂ കൃഷി ഇരുപ്പുകൃഷിയാക്കുന്നതിനുവേണ്ടി വകുപ്പുമന്ത്രി സ്ഥലസന്ദര്‍ശനം നടത്തി നിര്‍ദ്ദേശിച്ചതുപ്രകാരം തയ്യാറാക്കപ്പെട്ട ജലനിര്‍ഗ്ഗമന തോടിന്‍റെ നിര്‍മ്മാണ പ്രവൃത്തിയില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത നിര്‍ദ്ദേശം നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; 

(സി)പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ടിന്‍റെയും എസ്റ്റിമേറ്റിന്‍റെയും പകര്‍പ്പ് ലഭ്യമാക്കാമോ?

1540


എറണാകുളം ജില്ലയില്‍ കാര്‍ഷിക മേഖലയിലെ പദ്ധതിവിഹിതം 

ശ്രീ. എസ്. ശര്‍മ്മ

(എ)കാര്‍ഷിക ആവശ്യങ്ങള്‍ക്കും അടിസ്ഥാന സൌകര്യം ഒരുക്കുന്നതിനും കഴിഞ്ഞ സാന്പത്തിക വര്‍ഷം എറണാകുളം ജില്ലയില്‍ അനുവദിച്ച തുകയില്‍ നിന്നും ചെലവഴിക്കാതെ സര്‍ക്കാരിലേയ്ക്ക് തിരിച്ചടച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ; 

(ബി)ഏതെല്ലാം പദ്ധതിക്കായി അനുവദിച്ച തുകയാണ് ഇത്തരത്തില്‍ തിരിച്ചടച്ചതെന്ന് വിശദീകരിക്കാമോ; 

(സി)പദ്ധതി നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ സ്വീകരിച്ച നടപടിയെന്തെന്ന് വിശദീകരിക്കാമോ? 

1541


ചാലക്കുടി മൃഗാശുപത്രി കോന്പൌണ്ടില്‍ പുതിയ ട്രെയിനിംഗ് ഹാള്‍ 

ശ്രീ. ബി.ഡി. ദേവസ്സി

(എ)ചാലക്കുടി ആര്‍.എ.ഐ.സി.യുടെ ഉപയോഗത്തിലേക്കായി ചാലക്കുടി മൃഗാശുപത്രി കോന്പൌണ്ടില്‍ അനുവദിച്ച പുതിയ ട്രെയിനിംഗ് ഹാളിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുണ്ടോയെന്ന് വ്യക്തമാക്കുമോ ; 

(ബി)നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതിനായി നടപടി സ്വീകരിക്കുമോ ?

1542


കാഞ്ഞങ്ങാട് വെറ്ററിനറി പോളി ക്ലീനിക് സ്ഥാപിക്കാന്‍ നടപടി 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാഞ്ഞങ്ങാട് വെറ്ററിനറി പോളി ക്ലീനിക് സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

1543


കുളത്തൂപ്പുഴ ഹൈടെക് ഡയറി ഫാമിന്‍റെ പ്രവര്‍ത്തനം 

ശ്രീ. കെ. രാജു

(എ)കുളത്തൂപ്പുഴ ഹൈടെക് ഡയറി ഫാമില്‍ നിലവില്‍ എത്ര പശുക്കള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)ഫാം ഉത്പാദിപ്പിക്കുന്ന പാല്‍ ബ്രാന്‍റഡ് ആയി വിപണിയില്‍ എത്തിക്കുന്നതിന് ആവിഷ്ക്കരിച്ച പ്രോജക്ട് ഇപ്പോഴും പരിഗണനയിലുണ്ടോ ; പ്രസ്തുത പദ്ധതി നടപ്പിലാക്കുമോ ; 

(സി)ഈ പദ്ധതിയോടൊപ്പം മനുഷ്യന്‍റെ ഹാര്‍ട്ട് വാല്‍വ് നിര്‍മ്മിക്കുന്നതിനായി തിരുവനന്തപുരം ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് സംയുക്തമായി നടപ്പാലിക്കുവാന്‍ ഉദ്ദേശിച്ചിരുന്ന പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കുമോ ?

1544


കന്നുകാലി രോഗചികിത്സയിലെ പോരായ്മകള്‍ 

ശ്രീമതി ഗീതാ ഗോപി

(എ)കന്നുകാലി ചികിത്സയ്ക്ക് വെറ്ററിനറി ക്ലിനിക്കുകളില്‍ ആവശ്യമായ അളവില്‍ മരുന്നുകള്‍ വിതരണം ചെയ്തുവരുന്നുണ്ടോ ; പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; കുറവുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരി ക്കുമോ ; 

(ബി)കന്നുകാലികളെ ചികിത്സിക്കുന്നതിനും മരുന്നുകള്‍ നല്കുന്നതിനും വെറ്ററിനറി ക്ലിനിക്കുകളിലെ ഡോക്ടര്‍മാരും ഇതര ജീവനക്കാരും കൈക്കൂലി ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ; 

(സി)വെറ്ററിനറി ക്ലിനിക്കുകളിലെ കൈക്കൂലിയും അഴിമതിയും തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമോ ?

1545


കൊയിലാണ്ടി കാലിത്തീറ്റ ഫാക്ടറിയുടെ നിര്‍മ്മാണ പുരോഗതി 

ശ്രീ. കെ. ദാസന്‍

(എ)കൊയിലാണ്ടിയില്‍ തിരവങ്ങൂരില്‍ നിര്‍മ്മാണത്തിലി രിക്കുന്ന കാലിത്തീറ്റ ഫാക്ടറിയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ; 

(ബി)കാലിത്തീറ്റ ഫാക്ടറിയുടെ പ്രവര്‍ത്തനത്തിന് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിച്ച് വൈദ്യുതി കണക്ഷന്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

1546


കുളന്പുരോഗബാധ-ധനസഹായം 

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

(എ)ഈയിടെ സംസ്ഥാനത്തെ കന്നുകാലികള്‍ക്കുണ്ടായ കുളന്പുരോഗം മൂലം ക്ഷീര കര്‍ഷകര്‍ക്കുണ്ടായ നഷ്ടം കണക്കെടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ; 

(ബി)ദുരിതത്തിലായ ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിനായിഇടപെടല്‍ നടത്തിയിട്ടുണ്ടോ; എന്തെല്ലാം ഇടപെടലുകളാണ് നടത്തിയിട്ടുള്ളത് എന്നറിയിക്കുമോ; 

(സി)ഇതിലേയ്ക്കായി വിവിധ ഘട്ടങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള സഹായങ്ങള്‍ എന്തൊക്കെയാണ്;

(ഡി) ഈയിനത്തില്‍ എന്ത് തുക ചെലവഴിച്ചുവെന്നറിയിക്കാമോ?

1547


കുളന്പുരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയിലെ പോരായ്മകള്‍ 

ശ്രീ.പി. തിലോത്തമന്‍

(എ)സംസ്ഥാനത്ത് കുളന്പുരോഗം ബാധിച്ച് കഴിഞ്ഞവര്‍ഷം എത്ര കന്നുകാലികള്‍ മരണമടഞ്ഞു എന്നു പറയാമോ; 

(ബി)കുളന്പുരോഗ നിര്‍മ്മാര്‍ജ്ജനമടക്കം മൃഗസംരക്ഷണ വകുപ്പിലൂടെ ചെലവഴിക്കേണ്ട കോടിക്കണക്കിന് രൂപ 2012-13 വര്‍ഷത്തില്‍ ചെലവഴിക്കാതിരുന്നതുമൂലം വന്‍നഷ്ടം സംസ്ഥാനത്തിനുണ്ടായിട്ടുണ്ടോ; ഇതു സംബന്ധിച്ച വിശദവിവരം നല്‍കുമോ ?

1548


കുളന്പുരോഗ നിര്‍മ്മാര്‍ജ്ജനം 

ശ്രീ.കെ. അജിത്

(എ)കഴിഞ്ഞ വര്‍ഷം പടര്‍ന്നുപിടിച്ച കുളന്പുരോഗത്തില്‍ സംസ്ഥാനത്താകെയും, വൈക്കം താലൂക്കിലും എത്ര കാലികളാണ് മരണപ്പെട്ടതെന്ന് ഇനംതിരിച്ച് വ്യക്തമാക്കുമോ; 

(ബി)കുളന്പുരോഗത്തിന് ഏതുതരം (അലോപ്പതി, ആയുര്‍വേദം, ഹോമിയോ) മരുന്നുകളാണ് കൂടുതല്‍ ഫലപ്രദമെന്ന് കണ്ടെത്തിയിട്ടുണ്ടോ; 

(സി)സംസ്ഥാനത്ത് നിന്നും പൂര്‍ണ്ണമായും കുളന്പുരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ; 

(ഡി)കുളന്പുരോഗം മൂലം കന്നുകാലികള്‍ മരണപ്പെട്ട കര്‍ഷകര്‍ക്ക് എത്ര രൂപാ വീതമാണ് ധനസഹായമായി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

1549


കേരള സ്റ്റേറ്റ് പൌള്‍ട്രി ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍റെ പുതിയ പദ്ധതികള്‍ 

ശ്രീ. കെ. രാജു

(എ)കേരള സ്റ്റേറ്റ് പൌള്‍ട്രി ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ നിലവില്‍ ഏറ്റെടുത്തിട്ടുള്ള പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ; പുതുതായി ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ ; 

(ബി)കേരളത്തിലെ മൊത്തം കോഴിമുട്ട ഉത്പാദനത്തിന്‍റെ കണക്കുകള്‍ ശേഖരിച്ചിട്ടുണ്ടോ ; അത് ലഭ്യ മാക്കുമോ ;

(സി)മലയോര മേഖലയായ പുനലൂര്‍ നിയോജകമണ്ഡലത്തില്‍ സ്ഥലം ലഭ്യമാക്കിയാല്‍ ഒരു കോഴിത്തീറ്റ നിര്‍മ്മാണ ഫാക്ടറി /കോഴി ഇറച്ചി സംസ്കരണം/ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഫാക്ടറി എന്നിവ ആരംഭിക്കുന്നതിന് അനുമതി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

1550


ബാക്ക്യാര്‍ഡ് പൌള്‍ട്രി ഡവലപ്പ്മെന്‍റ് പ്രോജക്ട് 

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

(എ)ബാക്ക് യാര്‍ഡ് പൌള്‍ട്രി ഡവലപ്പ്മെന്‍റ് പ്രോജക്ടിനായി 2013-14-ല്‍ എന്ത് തുക നീക്കിവച്ചിരുന്നു;

(ബി)എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഈ പ്രോജക്ടിലൂടെ നടപ്പില്‍വരുത്തിയത് എന്നറിയിക്കാമോ;

(സി)പ്രോജക്ട് നടപ്പാക്കിയതിലൂടെ സംസ്ഥാനത്ത് മുട്ട ഉല്‍പ്പാദനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ?

1551


ഇറച്ചിക്കോഴിയുടെയും മുട്ടയുടെയും ഉത്പ്പാദനം 

ശ്രീ. സി.കെ. സദാശിവന്‍

(എ)സംസ്ഥാനത്ത് പ്രതിമാസം ആവശ്യമായ കോഴിയിറച്ചിയുടെയും മുട്ടയുടെയും ശരാശരി അളവ് എത്രയാണെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ; 

(ബി)സംസ്ഥാനത്തിനാവശ്യമായ കോഴിയിറച്ചിയുടേയും മുട്ടയുടേയും എത്ര ശതമാനമാണ് ഇവിടെ ഉല്പാദിപ്പിക്കുന്നതെന്ന് അറിയിക്കുമോ; 

(സി)കൂടുതല്‍ ഉത്പാദനത്തിനാവശ്യമായ എന്തെങ്കിലും പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(ഡി)ഇറച്ചിക്കോഴിയും മുട്ടയും ഉത്പാദിപ്പിക്കുന്നതിന് സഹകരണ സംഘങ്ങളുമായി ചേര്‍ന്ന് കൃഷിവകുപ്പ് എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള ശ്രമം നടത്തുമോ?

1552


കുഞ്ഞ് കൈകളില്‍ കോഴികുഞ്ഞ് 

ശ്രീ. തോമസ് ചാണ്ടി

(എ)കുട്ടനാട് നിയോജകമണ്ഡലത്തിലെ വീയപുരം ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ കുഞ്ഞു കൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതി നടപ്പിലാക്കുന്നതിന് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയിന്മേല്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ; 

(ബി)പ്രസ്തുത പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടികള്‍ ഒന്നും സ്വീകരിക്കാത്തത് എന്തുകൊണ്ടാ ണെന്നും സമയബന്ധിതമായി എന്നുമുതല്‍ ഈ പദ്ധതി ആരംഭിക്കുമെന്നും വിശദമാക്കുമോ ?

1553


പ്രതിരോധ വാക്സിന്‍ 

ശ്രീ. ആര്‍. രാജേഷ്

(എ)താറാവുകള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് എതിരെ താറാവ് കര്‍ഷകര്‍ക്ക് സൌജന്യമായി പ്രതിരോധ വാക്സിന്‍ നല്കാറുണ്ടോ; ജില്ലതിരിച്ചുള്ള കണക്ക് നല്കുമോ; 

(ബി)കര്‍ഷകരുടെ പേരില്‍ ആവശ്യമായതില്‍ കൂടുതല്‍ ഇന്‍ഡന്‍റ് നല്കി വാക്സിന്‍ ശേഖരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)വാക്സിന്‍ തമിഴ്നാട്ടിലേക്ക് കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; 

(ഡി)കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ?

1554


താറാവ് കൃഷി വികസനം 

ശ്രീ. സി.കെ സദാശിവന്‍

(എ)കുട്ടനാടന്‍ താറാവിറച്ചി, മുട്ട എന്നിവ ആവശ്യത്തിനനുസരിച്ച് ഉത്പാദനം നടക്കാത്തതിനാല്‍ തമിഴ്നാട്ടില്‍ നിന്നും താറാവിനെ ഇറക്കുമതി ചെയ്യുന്നതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കുടുംബശ്രീയെയും സഹകരണ സംഘങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് കൂടുതല്‍ താറാവുല്പാദനത്തിനായി പദ്ധതികള്‍ നടപ്പിലാക്കുമോ?

1555


പ്രിന്‍റ് ചെയ്ത ഫോറങ്ങളും രജിസ്റ്ററുകളും അശ്രദ്ധമൂലം നശിച്ചുപോകുന്ന സ്ഥിതിവിശേഷം 

ശ്രീ.എം. ഹംസ

(എ)ഷൊര്‍ണ്ണൂര്‍ സര്‍ക്കാര്‍ പ്രസ്സില്‍, പ്രിന്‍റ് ചെയ്ത ഫോറങ്ങളും രജിസ്റ്ററുകളും ബൈന്‍റിംഗ് സെക്ഷനിലേയും പ്രിന്‍റിംഗ് സെക്ഷനിലേയും വരാന്തയില്‍ അട്ടിയിട്ടിരിക്കുന്നത് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)വര്‍ഷകാലം ആരംഭിക്കുന്നതോടെ അച്ചടിച്ച ഫോറങ്ങളും മറ്റും നനഞ്ഞ് നശിച്ചുപോകാന്‍ സാദ്ധ്യതയുണ്ടെന്നും അതുവഴി വന്‍സാന്പത്തിക നഷ്ടം ഉണ്ടാകാനിടയുണ്ട് എന്ന കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഫോറങ്ങളും, രജിസ്റ്ററുകളും ഫോറം സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.