UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

865

ജല അതോറിറ്റി എടുത്ത വായ്പയുടെ വിനിയോഗം 

ശ്രീ. കെ. എന്‍. എ. ഖാദര്‍

(എ)കേരള ജല അതോറിറ്റി കുടിവെള്ള വിതരണത്തിനായി ജെ. ഐ.സി.എ. യില്‍ നിന്ന് പലിശയെടുത്ത വായ്പ തുക ഉപയോഗിച്ച് 36 കോടി രൂപ ചെലവില്‍ കെട്ടിടം പണിയുന്നതായുള്ള വിവരം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ കുടിവെള്ള വിതരണത്തിനായി വായ്പയെടുത്ത പണം കൊണ്ട് കെട്ടിടം പണിയുന്നതിനുണ്ടായ കാരണം വ്യക്തമാക്കുമോ; 

(സി)ഏതെക്കെ കുടിവെള്ള വിതരണ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലേക്കാണ് ജെ. ഐ.സി.എ. യില്‍ നിന്ന് പ്രസ്തുത തുക വായ്പയായി വാങ്ങിയിട്ടുള്ളത്; 

(ഡി)കുടിവെള്ള വിതരണം വ്യാപകവും കാര്യക്ഷമവും ആക്കുന്നതിന് നേരിടുന്ന ഫണ്ടിന്‍റെ അപര്യാപ്തത എങ്ങനെ പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്; വിശദമാക്കുമോ?

866

വെള്ളക്കര വര്‍ദ്ധനവ് 

ശ്രീമതി കെ.കെ. ലതിക

(എ)വെള്ളക്കരം വര്‍ദ്ധിപ്പിക്കുന്നതിന് കേരള വാട്ടര്‍ അതോറിറ്റി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ വെള്ളക്കരം വര്‍ദ്ധിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?

867

ജല അതോറിറ്റി കരാറുകാര്‍ക്കുള്ള കുടിശ്ശിക 

ശ്രീ. തോമസ് ചാണ്ടി

(എ)ജല അതോറിറ്റിയുടെ പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന കരാറുകാര്‍ക്ക് കുടിശ്ശിക വരുന്നത് മൂലം പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ കരാറുകാര്‍ ഏറ്റെടുക്കാതെ കാലതാമസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)തിരുവല്ല എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഡിവിഷന്‍റെ കീഴില്‍ നാളിതുവരെ എത്രപേര്‍ക്ക് എന്തു തുക വീതം ഏതെല്ലാം പ്രവൃത്തികള്‍ക്ക് നല്‍കാനുണ്ടെന്ന് വിശദമാക്കുമോ? 

868

ആലപ്പുഴ കനാല്‍കരകളിലെ മരംമുറിക്കാനുള്ള തീരുമാനം 

ശ്രീ. ജി. സുധാകരന്‍

(എ)ആലപ്പുഴ വാടക്കനാല്‍, വാണിജ്യകനാല്‍,ലിങ്ക് കനാല്‍ കരകളില്‍ എത്ര മരങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ; കനാല്‍ നവീകരണത്തിന്‍റെ ഭാഗമായി എത്ര മരങ്ങളാണ് മുറിക്കാന്‍ തീരുമാനിച്ചതെന്ന് അറിയിക്കുമോ; 

(ബി)മരങ്ങള്‍ മുറിക്കാന്‍ ഏത് യോഗത്തിലാണ് തീരുമാനം എടുത്തതെന്ന് അറിയിക്കുമോ; പ്രസ്തുത യോഗത്തിന്‍റെ മിനിറ്റ്സിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)ഇതുമായി ബന്ധപ്പെട്ട് ഒരു യോഗം തിരുവനന്തപുരത്തു വച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൂടിയിട്ടുണ്ടോ; മിനിട്ട്സ് ലഭ്യമാക്കുമോ?

869

വാട്ടര്‍ അതോറിറ്റിയിലെ ഐ.ടി. വിഭാഗത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

(എ)വാട്ടര്‍ അതോറിറ്റിയിലെ ഐ.ടി വിഭാഗത്തില്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ച തുക എത്രയാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ

870

അഞ്ചലില്‍ വാട്ടര്‍ അതോറിറ്റിയുടെ സെക്ഷന്‍ ഓഫീസ് 

ശ്രീ. കെ. രാജു

(എ) പുനലൂര്‍ നിയോജക മണ്ഡലത്തിലെ അഞ്ചലില്‍ വാട്ടര്‍ അതോറിറ്റിയുടെ ഒരു സെക്ഷന്‍ ഓഫീസ് അനുവദിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; 

(ബി) ഈ മേഖലയിലെ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി അഞ്ചലില്‍ സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

871

ജീവനക്കാരന്‍റെ മരണാനന്തര ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് നടപടി 

ശ്രീ. ബി. ഡി. ദേവസ്സി

(എ)ജലവിഭവ (ഭുജല) വകുപ്പിന്‍റെ എറണാകുളം ഓഫീസിലെ ജിവനക്കാരനായിരുന്ന, ഡ്യൂട്ടിയിലിരിക്കെ മരണമടഞ്ഞ ശ്രീ. അജികുമാറിന്‍റെ മരണാനന്തര ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി, ടിയാന്‍റെ പിതാവ് ശ്രീ. വി.കെ മോഹനന്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.