UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

6781

അനലറ്റിക്കല്‍ ലാബുകളില്‍ ഭക്ഷ്യസാന്പിളുകളുടെ പരിശോധന 

ശ്രീ. വി. ശിവന്‍കുട്ടി

(എ)ഭക്ഷ്യസാന്പിളുകള്‍ അനലറ്റിക്കല്‍ ലാബില്‍ ശരിയായ വിധത്തില്‍ പരിശോധിക്കപ്പെടുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)ഇതു സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ലഭിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ ആയതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

6782

പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കായുള്ള സമഗ്രവികസന പദ്ധതി 

ശ്രീ. പി. കെ. ഗുരുദാസന്
‍ ,, എം. ചന്ദ്രന്
‍ ,, സാജു പോള്‍
 ,, സി. കെ. സദാശിവന്‍ 

(എ)സംസ്ഥാനത്ത് പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കായി 1500 കോടി രൂപയുടെ സമഗ്രവികസന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ ; എങ്കില്‍ ഇതിന്‍റെ വിശദാംശം അറിയിക്കാമോ ; 

(ബി)ഇതിനായി ഇതുവരെ ചെയ്ത കാര്യങ്ങള്‍ അറിയിക്കാമോ ;

(സി)ബഡ്ജറ്റില്‍ ഈ പദ്ധതിക്കായി എത്ര തുക നീക്കി വച്ചിട്ടുണ്ടെന്നും എന്നത്തേക്ക് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അറിയിക്കാമോ?

6783

പുതിയ മെഡിക്കല്‍ കോളേജുകള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ബഡ്ജറ്റ് പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെട്ട പുതിയ മെഡിക്കല്‍ കോളേജുകള്‍ എന്നത്തേക്ക് യഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്താമോ?

6784

മെഡിക്കല്‍ കോളേജുകളിലെ മിനി കാന്‍സര്‍ സെന്‍ററുകള്‍ 

ശ്രീ. ജോസഫ് വാഴക്കന്‍
 ,, ഡൊമിനിക് പ്രസന്‍റേഷന്
‍ ,, പാലോട് രവി
 ,, റ്റി.എന്‍. പ്രതാപന്‍ 

(എ)മെഡിക്കല്‍ കോളേജുകളില്‍ മിനി കാന്‍സര്‍ സെന്‍ററുകള്‍ തുടങ്ങുന്നുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് പ്രസ്തുത ആശുപത്രികളില്‍ സജ്ജീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(സി)പ്രസ്തുത കാന്‍സര്‍ സെന്‍ററുകള്‍ തുടങ്ങുന്നതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

6785

മെഡിക്കല്‍ കോളേജുകളോടനുബന്ധിച്ച രോഗഗവേഷണ പഠനങ്ങള്‍ 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്
‍ ,, പി. ഉബൈദുള്ള
 ,, എന്‍. എ. നെല്ലിക്കുന്ന്
 ,, വി. എം. ഉമ്മര്‍മാസ്റ്റര്‍ 

(എ)മെഡിക്കല്‍കോളേജുകളോടനുബന്ധിച്ച് രോഗഗവേഷണ പഠനങ്ങള്‍ക്കായി എന്തൊക്കെ സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഈ സൌകര്യങ്ങളുപയോഗിച്ച് എന്തൊക്കെ ഗവേഷണ പഠനങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടെ ഏറ്റെടുത്തിട്ടുണ്ടെന്നതിന്‍റെ വിശദവിവരം നല്‍കുമോ;

(സി)ഇത്തരം ഗവേഷണങ്ങളുടെ ഫലമായി എന്തൊക്കെ സുപ്രധാന കണ്ടുപിടിത്തങ്ങള്‍ നടത്താനായിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

6786

എ.ഐ.ഐ.എം.എസ് സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുക്കല്‍ 

ശ്രീ. കെ. എന്‍.എ. ഖാദര്‍

(എ)സംസ്ഥാനത്ത് ആള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എ.ഐ.ഐ.എം.എസ്) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിര്‍ദ്ദേശം സര്‍ക്കരിന് ലഭിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത സ്ഥാപനം ആരംഭിക്കുന്നതിന് സ്ഥലം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിനുളള മാര്‍ഗ്ഗ രേഖ തയ്യാറാക്കി നല്‍കിയോ എന്നറിയിക്കാമോ; 

(സി)ഇതിനു വേണ്ടി സ്ഥലം ഏതു രീതിയില്‍ ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ?

6787

അസിസ്റ്റന്‍റ് എന്‍റമോളജിസ്റ്റ്-എന്‍റമോളജിസ്റ്റ് നിയമനം 

ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി

(എ)അസിസ്റ്റന്‍റ് എന്‍റമോളജിസ്റ്റ് നിയമനത്തിനുള്ള മാനദണ്ധങ്ങള്‍ (സ്പെഷ്യല്‍ റൂള്‍സ്) നിലവിലുണ്ടെങ്കില്‍ ആയതിന്‍റെ പകര്‍പ്പ് സഹിതം വിശദാംശം നല്‍കുമോ;

(ബി)മുന്‍ സര്‍ക്കാര്‍ സീനിയോറിറ്റി മറികടന്ന് അസിസ്റ്റന്‍റ് എന്‍റമോളജിസ്റ്റ്- എന്‍റമോളജിസ്റ്റ് തസ്തികയില്‍ നടത്തിയ നിയമനങ്ങളെ സംബന്ധിച്ച് പരാതിയോ കോടതി വ്യവഹാരമോ നിലനില്‍ക്കുന്നുണ്ടോ; ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന വിവരം വ്യക്തമാക്കുമോ; 

(സി)മുന്‍ സര്‍ക്കാര്‍ സീനിയോറിറ്റി മറി കടന്ന് അസിസ്റ്റന്‍റ് എന്‍റമോളജിസ്റ്റ്- എന്‍റമോളജിസ്റ്റ് തസ്തികയില്‍ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കി സീനിയോറിറ്റിയോ വിദ്യാഭ്യാസ യോഗ്യതയോ പ്രകാരം അര്‍ഹരെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

6788

പാരാമെഡിക്കല്‍ ഡയറക്ടറേറ്റ് രൂപീകരണം 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)സംസ്ഥാനത്ത് പാരാമെഡിക്കല്‍ ഡയറക്ടറേറ്റ് രൂപീകരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ? 

6789

പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ 

ശ്രീ. റ്റി. വി. രാജേഷ്

(എ)സംസ്ഥാനത്ത് ഇപ്പോള്‍ നടത്തിവരുന്ന പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ ഏതൊക്കെയാണ് ; എത്ര വിദ്യാര്‍ത്ഥികള്‍ പ്രസ്തുത കോഴ്സുകള്‍ പഠിക്കുന്നുണ്ട് ;സര്‍ക്കാര്‍, സ്വാശ്രയ കോളേജുകളുടെ വിശദാംശം നല്‍കുമോ ; 

(ബി)പ്രസ്തുത കോഴ്സുകളില്‍ പി.എസ്.സി അംഗീകാരം ഇല്ലാത്തവ ഏതെല്ലാം ; പി.എസ്.സി യുടെ അംഗീകാരം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ; 

(സി)പ്രസ്തുത കോഴ്സുകള്‍ പഠിപ്പിക്കുന്നതിന് അധ്യാപകരോ അടിസ്ഥാന സൌകര്യങ്ങളോ കോളേജുകളില്‍ ലഭ്യമാണോ ; 

(ഡി)പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളുടെ സിലബസ് അവസാനമായി പരിഷ്ക്കരിച്ചത് എപ്പോഴാണ് ; സിലബസ് പരിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; 

(ഇ)പാരാമെഡിക്കല്‍ ഡിപ്ലോമകോഴ്സുകള്‍ സമഗ്രമായി പരിഷ്ക്കരിക്കുന്നതിനും സര്‍ക്കാര്‍ അംഗീകാരം ഇല്ലാത്ത സ്ഥാപനങ്ങള്‍ വ്യാജകോഴ്സുകള്‍ നടത്തുന്നത് തടയാനും നടപടി സ്വീകരിക്കുമോ ? 

6790

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിനെ യൂണിവേഴ്സിറ്റി കോളേജ് ആയി പ്രഖ്യാപിക്കാന്‍ നടപടി 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിനെ ആരോഗ്യ സര്‍വ്വകലാശാലയുടെ കീഴിലുളള യൂണിവേഴ്സിറ്റി കോളേജ് ആയി പ്രഖ്യാപിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

6791

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 

പ്രൊഫ. സി. രവീന്ദ്രനാഥ്

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6792

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പാരാമെഡിക്കല്‍ ബിരുദ കോഴ്സ് 

പ്രൊഫ.സി. രവീന്ദ്രനാഥ്

(എ)തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് പുറമേ ബിരുദ കോഴ്സുകള്‍ കൂടി ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; 

(ബി)എങ്കില്‍, വിശദാംശം വ്യക്തമാക്കാമോ; 

(സി)പി.ജി. കോഴ്സുകള്‍ ഉണ്ടെങ്കിലും ഡിഗ്രി കോഴ്സുകള്‍ ഇല്ലെന്നുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)എങ്കില്‍, ഡിഗ്രി കോഴ്സുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?

6793

മഞ്ചേരി മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൌകര്യങ്ങള്‍ 

ശ്രീ. എളമരം കരീം
 ,, പി. ശ്രീരാമകൃഷ്ണന്‍
 ഡോ. കെ.ടി. ജലീല്
‍ ശ്രീ. റ്റി.വി. രാജേഷ് 

(എ)സര്‍ക്കാര്‍ മേഖലയില്‍ പുതുതായി ആരംഭിച്ച മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത കാരണം വിദ്യാര്‍ത്ഥി പ്രവേശനം തടഞ്ഞിട്ടുണ്ടോ; 

(ബി)നിലവിലുള്ള ജില്ലാആശുപത്രികളെ മെഡിക്കല്‍ കോളേജുകളാക്കാന്‍ നയപരമായ തീരുമാനമെടുത്തിട്ടുണ്ടോ; 

(സി)മഞ്ചേരി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയതിന്‍റെ ഭാഗമായി നടത്തിയ വികസന പ്രവര്‍ത്തനത്തിന്‍റെ വിശദാംശം അറിയിക്കാമോ?

6794

കൊല്ലത്ത് മെഡിക്കല്‍ കേളേജ് ആരംഭിക്കുന്നതിന് നടപടി 

ശ്രീ. പി. കെ. ഗുരുദാസന്‍

(എ)കൊല്ലത്ത് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത് നടപ്പിലാക്കുമോ;

(ബി)2012-13 ല്‍ കൊല്ലം ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രയായി ഉയര്‍ത്തുമെന്നും, 2013-14 ല്‍ മെഡിക്കല്‍ കോളേജ് അനുവദിക്കാമെന്നുമുളള വാഗ്ദാനം എന്തുകൊണ്ടാണ് നടപ്പിലാക്കാതിരുന്നതെന്ന് വിശദമാക്കുമോ; 

(സി)കൊല്ലത്ത് പ്രവര്‍ത്തിച്ചിരുന്ന നാഷണല്‍ ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്‍റെ ഭൂമി കേന്ദ്ര ഗവണ്‍മെന്‍റില്‍ നിന്നും സംസ്ഥാനം ഏറ്റെടുത്തു അതിലൊരു ഭാഗം ജില്ലാ ആശുപത്രിയോടനുബന്ധിച്ച് മെഡിക്കല്‍ കോളേജ് ആരംഭിക്കണമെന്നും അവശേഷിക്കുന്ന തൊഴിലാളികള്‍ക്ക് കോന്പന്‍സേഷന്‍ കൊടുക്കണമെന്നും ആവശ്യപ്പെട്ട് ഗവണ്‍മെന്‍റിനു സമര്‍പ്പിച്ചിട്ടുളള നിവേദനം അംഗീകരിക്കുമോ; ബഹു. വകുപ്പ് മന്ത്രിക്കു നല്‍കിയ നിവേദനത്തിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചു; 

(ഡി)ജില്ലാ പഞ്ചായത്തു നിര്‍ദ്ദേശിച്ച സ്ഥലം മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ ഉപയോഗിക്കുമോ; വിശദമാക്കുമോ? 

6795

മെഡിക്കല്‍ കോളേജുകളിലെ പുറം കരാര്‍ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. വി. ശശി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഏതെല്ലാം മെഡിക്കല്‍ കോളേജുകളില്‍ ഏതെല്ലാം വിഭാഗങ്ങള്‍ മുഖേന നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പുറംകരാര്‍ വഴി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുളളത്; വിശദാംശം വെളിപ്പെടുത്തുമോ; 

(ബി)തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എച്ച്. എല്‍. എല്‍. വഴി ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ പുറം കരാര്‍ വഴി നടപ്പാക്കുന്നുവെന്നറിയിക്കുമോ; ഇതിന്‍റെ വ്യവസ്ഥകള്‍ വ്യക്തമാക്കാമോ; 

(സി)പുറം കരാര്‍ വഴി നിയമനങ്ങള്‍ നടത്തുന്പോള്‍ സംവരണ വ്യവസ്ഥ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച് കരാറില്‍ നിലവിലുളള വ്യവസ്ഥ വെളിപ്പെടുത്തുമോ?

6796

മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്സുമാരുടെ നിയമനം 

ശ്രീ. എം.എ. വാഹീദ്

(എ)വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള സ്റ്റാഫ് നഴ്സുമാരുടെ എണ്ണം എത്രയാണ;് ഇപ്പോള്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട്; 

(ബി)ഇതില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;

(സി)പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലില്ലാത്തതു കാരണം സ്റ്റാഫ് നഴ്സുമാരുടെ നിയമനം അനിശ്ചിതമായി നീളുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ അടിയന്തിരമായി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ പി.എസ്.സി.യോട് ആവശ്യപ്പെടുമോ?

6797

മരുന്നുകളുടെ ദൌര്‍ലഭ്യം 

ശ്രീ. ജി. സുധാകരന്‍

(എ)ആലപ്പുഴ ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍, അത്യാവശ്യ മരുന്നുകള്‍ ആവശ്യത്തിന് ലഭ്യമാകുന്നില്ല എന്നപരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഏതൊക്കെ മരുന്നുകളാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കുറവുള്ളത്; വ്യക്തമാക്കാമോ; 

(സി)ഇത് പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

6798

ജീവന്‍രക്ഷാ മരുന്നുകളുടെയും ഔഷധങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് നടപടി 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ജീവന്‍രക്ഷാ മരുന്നുകളുടെയും ഔഷധങ്ങളുടെയും വില നിയന്ത്രിക്കുന്നതിനായി കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; 

(ബി)ജീവന്‍ രക്ഷാമരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍/സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏതെല്ലാമാണ്; 

(സി)ഇത്തരം സ്ഥാപനങ്ങള്‍ ഉദ്പാദിപ്പിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണ്; 

(ഡി)സ്വകാര്യ സ്ഥാപനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്‍റെ സംവിധാനങ്ങള്‍ എന്തൊക്കെയാണ്?

6799

കെ.എസ്.ഡി.പി യില്‍ നിന്നും മരുന്നുകള്‍ വാങ്ങാന്‍ നടപടി 

ശ്രീ. ജി. സുധാകരന്‍

(എ)കെ.എസ്.ഡി.പി ഉല്പാദിപ്പിക്കുന്ന മരുന്നുകള്‍ ഒരു നിശ്ചിത വിലയ്ക്ക് വാങ്ങുന്നതിന് സരക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ; 

(ബി)മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് കെ.എസ്.ഡി.പി അയച്ച മരുന്നുകള്‍ തിരിച്ചയച്ചതന്‍റെ കാരണം വ്യക്തമാക്കുമോ ; 

(സി)കെ.എസ്.ഡി.പി യുടെ എന്‍.എ.ബി.എല്‍ ലാബ് പ്രവര്‍ത്തന സജ്ജമാക്കുന്നതിനും ഇന്‍ജക്ഷന്‍ പ്ലാന്‍റിന്‍റെ പണി പൂര്‍ത്തീകരിക്കുന്നതിനും സര്‍ക്കാര്‍ സാന്പത്തിക സഹായം ചെയ്യുന്ന കാര്യം പരിഗണിക്കുമോ ; 

(ഡി)സര്‍ക്കാരിന് മരുന്ന് വിതരണം ചെയ്ത വകയില്‍ കെ.എസ്.ഡി.പി യ്ക്ക് എന്തു തുകയാണ് നല്‍കുവാനുള്ളത് ; ഈ തുക അടിയന്തരമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

6800

മരുന്ന് പരീക്ഷണം പരിഗണിക്കുന്നതിന് എത്തിക്സ് കമ്മിറ്റി 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)രോഗികളില്‍നിന്നും അനുമതി വാങ്ങാതെയുള്ള മരുന്ന് പരീക്ഷണം ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്ന ഹൈക്കോടതി വിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നതിന് എത്തിക്സ് കമ്മിറ്റി രൂപീകരിക്കണമെന്ന് കേന്ദ്ര ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിനോടും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ബോര്‍ഡിനോടും ആവശ്യപ്പെടുമോ?

6801

ഔഷധ നിര്‍മ്മാണ കന്പനി 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍


(എ)ആരോഗ്യവകുപ്പിന്‍റെ കീഴില്‍ പുതിയ ഔഷധ നിര്‍മ്മാണ കന്പനി ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(ബി)പേറ്റന്‍റ് സംരക്ഷണമുള്ള വിലകൂടിയ നവീന ഔഷധങ്ങളുടെ വില നിയന്ത്രിക്കുന്നതിനായി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്ങ് അതോറിറ്റിയുടെ മാതൃകയില്‍ സംസ്ഥാനത്തും ഔഷധവില നിര്‍ണ്ണയത്തിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

6802

ആലപ്പുഴ ജില്ലാ ഡ്രഗ്ഗ് വെയര്‍ ഹൌസ് 

ശ്രീ. ജി. സുധാകരന്‍

(എ)ആലപ്പുഴ ജില്ലാ ഡ്രഗ്ഗ് വെയര്‍ ഹൌസ് ഇപ്പോള്‍ എവിടെയാണ് സ്ഥിതിചെയ്യുന്നത് ;

(ബി)ആലപ്പുഴ വണ്ടാനത്ത് പുതിയ വെയര്‍ഹൌസ് നിര്‍മ്മാണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ; വിശദമാക്കാമോ ;

(സി)ആലപ്പുഴ ജില്ലാ ഡ്രഗ്ഗ് വെയര്‍ ഹൌസ് എന്നത്തേയ്ക്കു വണ്ടാനത്തേക്കു മാറ്റി സ്ഥാപിക്കാന്‍ കഴിയും വ്യക്തമാക്കുമോ ; 

(ഡി)ആലപ്പുഴ ജില്ലാ ഡ്രഗ്ഗ് വെയര്‍ ഹൌസ് കെട്ടിടം പണി പൂര്‍ത്തിയാകുന്നതുവരെ വെയര്‍ ഹൌസ് ആലപ്പുഴ ജില്ലയില്‍ സൌകര്യപ്രദമായ സ്ഥലത്ത് വാടകയ്ക്ക് കെട്ടിടമെടുത്ത് പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ? 

6803

മരുന്നുകള്‍ കാലാവധിക്ക് ശേഷം നശിപ്പിക്കുന്നതിന് മാനദണ്ധങ്ങള്‍ 

ശ്രീ. ഇ.കെ. വിജയന്‍

(എ)ആരോഗ്യ വകുപ്പിന്‍റെ കീഴില്‍ വിതരണം ചെയ്യാനായി വാങ്ങുന്ന മരുന്നുകള്‍ കാലാവധിക്ക് ശേഷം നശിപ്പിക്കുന്നതിന് ഏതെല്ലാം മാനദണ്ധങ്ങളാണ് പാലിക്കേണ്ടത്; 

(ബി)ആരോഗ്യവകുപ്പ് 2014 ജൂണ്‍ മാസം ഇത്തരം മരുന്നുകള്‍ നശിപ്പിക്കാന്‍ ഇടയായ സാഹചര്യം ഏതാണെന്ന് വിശദമാക്കാമോ; 

(സി)ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റില്‍ സൂക്ഷിച്ച മരുന്നുകള്‍ നശിപ്പിക്കുന്പോള്‍ നിലവിലുള്ള മാനദണ്ധങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചിട്ടില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)ഇപ്പോള്‍ ഏതെല്ലാം മരുന്നുകളാണ് നശിപ്പിച്ചത്; വിശദാംശം ലഭ്യമാക്കുമോ?

6804

ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ മനസ്സിലാകുന്നില്ലെന്ന കാരണത്താല്‍ മരുന്നുകള്‍ തന്നെ മാറിപ്പോകുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)മരുന്ന് കുറിപ്പടികള്‍ ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ മാത്രമേ എഴുതാവൂ എന്ന മെഡിക്കല്‍ കൌണ്‍സില്‍ (ഐ.എം.സി) നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന് ഡോക്ടര്‍മാരുടെ സംഘടനയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമോ?

6805

മലപ്പുറം, മുതുവല്ലൂരില്‍ പുതിയ ഹോമിയോ ഡിസ്പെന്‍സറി 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ഹോമിയോ ഡിസ്പെന്‍സറികള്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)ഹോമിയോ ഡിസ്പെന്‍സറികള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഇവ അനുവദിക്കുന്നതിന് മുന്‍ഗണന നല്‍കുമോ; 

(സി)മലപ്പുറം ജില്ലയിലെ മുതുവല്ലൂരില്‍ ഹോമിയോ ഡിസ്പെന്‍സറി സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ? 

6806

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡയാലിസിസ് സംവിധാനം 

ശ്രീ. റോഷി അഗസ്റ്റിന്
‍ ,, എം.വി. ശ്രേയാംസ് കുമാര്‍
 ഡോ. എന്‍. ജയരാജ്
 ശ്രീ. പി.സി. ജോര്‍ജ് 

(എ)സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഡയാലിസിസിനായി പ്രതിദിനം ശരാശരി എത്ര രോഗികള്‍ എത്തുന്നുവെന്ന് അറിയിക്കുമോ; 

(ബി)ഒരു കിഡ്നി പേഷ്യന്‍റിന് ഡയാലിസിസിനു മുന്‍പ് ഏതെല്ലാം പരിശോധനയ്ക്ക് വിധേയനാകണമെന്നും രക്തത്തിലെ വിവിധ ഘടകങ്ങളുടെ സന്തുലിതാവസ്ഥ ക്രമപ്പെടുത്തുന്നതിന് ഏതെല്ലാം മരുന്നുകള്‍ ഇഞ്ചക്റ്റ് ചെയ്യണ്ടതെന്നും വ്യക്തമാക്കുമോ; 

(സി)ജീവിതകാലം മുഴുവന്‍ ഡയാലിസിസിനു വിധേയനാകേണ്ടിവരുന്ന ഒരു രോഗിക്ക് പെന്‍മനന്‍റ് ആക്സസായ എ.വി. ഫിസ്റ്റുല സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വിജയകരമായി ചെയ്യാന്‍ സാധിക്കുന്നുണ്ടോ; ഇക്കാര്യത്തെകുറിച്ച് വിശദമായ ഒരു പഠനം നടത്താന്‍ നടപടി സ്വീകരിയ്ക്കുമോ?

6807

ഡന്‍റല്‍ ഹൈജീന്‍ കോഴ്സുകള്‍ 

ശ്രീ. പി. ഉബൈദുള്ള

(എ)ഡെന്‍റല്‍ ഹൈജീനിസ്റ്റുകളുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതിനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; 

(ബി)പുകയില, പാന്‍മസാല പോലുള്ള ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണത്തിനായി ഡെന്‍റല്‍ ഹൈജീനിസ്റ്റുകളെ എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ഓറല്‍ ഹെല്‍ത്ത് കൌണ്‍സിലര്‍മാരായി നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ; 

(സി)സമഗ്ര ആരോഗ്യനയത്തില്‍ ദന്താരോഗ്യവും ഉള്‍പ്പെടുത്തുന്നതിനും ആരോഗ്യസര്‍വ്വകലാശാലക്കു കീഴില്‍ ഡന്‍റല്‍ ഹൈജീന്‍ ബാച്ചിലര്‍ കോഴ്സുകള്‍ ആരംഭിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?

6808

കാസര്‍ഗോഡ് ജില്ലയിലെ ഹോമിയോ ഫാര്‍മസിസ്റ്റുകളുടെ ഒഴിവുകള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)എത്ര ഹോമിയോ ഫാര്‍മസിസ്റ്റുകളുടെ തസ്തികയാണ് കാസര്‍ഗോഡ് ജില്ലയില്‍ അനുവദിക്കപ്പെട്ടിട്ടുള്ളതെന്നും അതില്‍ എത്ര എണ്ണമാണ് നിലവില്‍ ഒഴിഞ്ഞുകിടക്കുന്നതെന്നും വ്യക്തമാക്കാമോ ; 

(ബി)ഹോമിയോ ഫാര്‍മസിസ്റ്റുമാരുടെ ഒഴിവുകളിലെ നിയമനം സംബന്ധിച്ച വിശദാംശം അറിയിക്കുമോ ?

6809

ഹോമിയോപ്പതി വകുപ്പിലെ ഡി.പി.സി 

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

(എ)ഹോമിയോപ്പതി വകുപ്പില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരുടെയും ആശുപത്രി സൂപ്രണ്ട്മാരുടെയും എത്ര ഒഴിവുകള്‍ ഉണ്ട്; 

(ബി)ഹോമിയോപ്പതി വകുപ്പില്‍ ലോവര്‍ ഡി.പി.സി. കൂടിയിട്ട് എത്ര കാലമായി ;

(സി)ഡി.പി.സി. കൂടി പ്രമോഷന്‍ നല്‍കാന്‍ വേണ്ട നടപടി ഉടന്‍ സ്വീകരിക്കുമോ;

6810

ഭാരതീയ ചികിത്സാ വകുപ്പിന്‍റെ പ്രസാദം പദ്ധതി 

ശ്രീ. എം.പി. വിന്‍സെന്‍റ്
 ,, എ.റ്റി. ജോര്‍ജ്
 ,, ജോസഫ് വാഴക്കന്
‍ ,, സി.പി. മുഹമ്മദ് 

(എ)സംസ്ഥാനത്ത് ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന പ്രസാദം പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(സി)വിദ്യാര്‍ത്ഥികളിലെ രക്തക്കുറവ് പാര്‍ശ്വഫലരഹിതമായി പരിഹരിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വ്യക്തമാക്കുമോ ; 

(ഡി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ? 

6811

ആയുഷ് വകുപ്പ് രൂപീകരിക്കുന്നതിനുളള നടപടി 

ശ്രീ. ഷാഫി പറന്പില്
‍ ,, എ. റ്റി. ജോര്‍ജ്
 ,, ഹൈബി ഈഡന്
‍ ,, പി. എ. മാധവന്‍

(എ)ആയുഷ് വകുപ്പ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് പ്രകാരം കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത് വിശദമാക്കാമോ; 

(ഡി)ആയതിനായി എന്തെല്ലാം നടപടി എടുത്തിട്ടുണ്ട;് വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

6812

ഭാരതീയ ചികിത്സാ വകുപ്പിന്‍റെ ഋതു പദ്ധതി 

ശ്രീ. റ്റി.എന്‍. പ്രതാപന്
‍ ,, ഷാഫി പറന്പില്
‍ ,, ലൂഡി ലൂയിസ്
 ,, പി.സി. വിഷ്ണുനാഥ്

എ)സംസ്ഥാനത്ത് ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന ഋതു പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുമുഖാന്തിരം കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)വിദ്യാര്‍ത്ഥികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; 

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദമാക്കാമോ?

6813

ആയുര്‍വേദ മരുന്നുകള്‍ക്കുള്ള അസംസ്കൃത വസ്തുക്കളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ നടപടി 

ശ്രീ. കെ. അജിത്

(എ)ആയുര്‍വേദ മരുന്നുകള്‍ക്ക് അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്നതില്‍ പലതും ആവശ്യത്തിന് ലഭ്യമല്ല എന്ന കാര്യം ബോദ്ധ്യപ്പെട്ടിട്ടുണ്ടോ ; 

(ബി)സബ്സ്റ്റിറ്റ്യൂട്ടുകള്‍ ചേര്‍ക്കുന്പോള്‍ മരുന്നിന് ഗുണ നിലവാരമില്ലാതാകുന്ന കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(സി)ആയുര്‍വേദ മരുന്നുകളുടെ ഉല്പാദനാവസ്ഥയില്‍ അതിന്‍റെ മരുന്നുകളുടെ ഗുണനിലവാര പരിശോധന നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമോ; 

(ഡി)ആയുര്‍വേദ മരുന്നുകള്‍ക്കുള്ള അസംസ്കൃത വസ്തുക്കളുടെ (ഉദാ. അശോകം) ഉല്പാദനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ ? 

6814

ആയുര്‍വേദ മരുന്നുകളില്‍ പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കുന്നതിന്‍റെ പരിശോധന 

ശ്രീ. പി. തിലോത്തമന്‍

(എ)അരിഷ്ടം പോലുള്ള ആയുര്‍വേദ മരുന്നുകള്‍ ചീത്തയാകാതിരിക്കുന്നതിന് എന്തെല്ലാം പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത് എന്നു പറയാമോ; ഈ പ്രിസര്‍വേറ്റീവുകള്‍ ശരിയായ അളവില്‍ മാത്രമാണോ മരുന്നില്‍ ചേര്‍ത്തിട്ടുള്ളതെന്നും അപകടകരമായ അവസ്ഥയില്‍ ചേര്‍ത്തിട്ടുണ്ടോ എന്നും പരിശോധിക്കാറുണ്ടോ എന്ന് വ്യക്തമാക്കുമോ; 

(ബി)സോഡിയം ബെന്‍സോവിറ്റ് പോലുള്ള പ്രിസര്‍വേറ്റീവുകള്‍ മരുന്നുകളില്‍ ഉപയോഗിക്കുന്നതിന് ഏതെല്ലാം ആയുര്‍വേദ മരുന്നു കന്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് അനുവാദം നല്‍കിയിട്ടുള്ളത് എന്നു പറയാമോ; ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ ഇത്തരത്തില്‍ ലൈസന്‍സ് കൊടുത്തിട്ടുള്ള സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്നു വ്യക്തമാക്കുമോ?

6815

ആയൂര്‍വേദ കോളേജുകളില്‍ കുറഞ്ഞവരുമാനക്കാര്‍ക്ക് സൌജന്യ ചികിത്സയ്ക്കുള്ള മാനദണ്ധങ്ങള്‍ 

ശ്രീ. എം. ഉമ്മര്‍

(എ)സര്‍ക്കാര്‍ ആയൂര്‍വ്വേദ കോളേജുകളില്‍ കുറഞ്ഞ വരുമാനക്കാര്‍ക്ക് ചികിത്സ സൌജന്യമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ ; വിശദാംശം നല്‍കുമോ; 

(ബി)പ്രസ്തുത ഉത്തരവില്‍ ഭേദഗതി വരുത്തി വരുമാന പരിധി വര്‍ദ്ധിപ്പിച്ച് കൂടുതല്‍ പേര്‍ക്ക് ഇതിന്‍റെ ആനുകൂല്യം ലഭ്യാക്കാന്‍ നടപടി സ്വീകരിക്കുമോ ; 

(സി)പ്രസ്തുത രോഗികള്‍ ആശുപത്രിയില്‍ ഹാജരാക്കേണ്ട രേഖകള്‍ സംബന്ധിച്ച് മാനദണ്ധങ്ങള്‍ പൂറപ്പെടുവിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ?

6816

മാവേലിക്കര ആയുര്‍വേദ ആശുപത്രിയില്‍ പഞ്ചകര്‍മ്മ സെന്‍റര്‍ ആരംഭിക്കുന്നതിന് നടപടി 

ശ്രീ. ആര്‍. രാജേഷ്

(എ)മാവേലിക്കര, തഴക്കര പഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രിയില്‍ പഞ്ചകര്‍മ്മ സെന്‍റര്‍ ആരംഭിക്കുന്നതിന് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;വ്യക്തമാക്കുമോ; 

(ബി)ഈ പ്രവൃത്തിക്ക് ഭരണാനുമതി ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്തെന്ന് വിശദമാക്കുമോ ;

(സി)ഇതുമായി ബന്ധപ്പെട്ട് 22.05.2014-ല്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍ ഓഫ് ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന് കത്ത് നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ഡി)ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ ഡയറക്ടര്‍ പ്രസ്തുത കത്തിന് നാളിതുവരെയായും മറുപടി നല്‍കിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വ്യക്തമാക്കുമോ ; 

(ഇ)ഈ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമോ ?

6817

മാവേലിക്കര ആയൂര്‍വേദ ആശുപത്രിയിലെ ഡോക്ടറുടെ അവധി 

ശ്രീ. ആര്‍. രാജേഷ്

(എ)മാവേലിക്കര ആയൂര്‍വേദ ആശുപത്രിയില്‍ സ്ഥിരമായി ഒരു ഡോക്ടര്‍ അവധിയില്‍ പ്രവേശിക്കുന്നതു മൂലം കിടത്തി ചികിത്സയുടെ പ്രവര്‍ത്തനം താളം തെറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഈ ഡോക്ടറുടെ അവധി റദ്ദ് ചെയ്ത് പുന:പ്രവേശിപ്പിക്കുന്നതിനോ പുതിയ ഡോക്ടറെ നിയമിക്കുന്നതിനോ ഉളള നടപടി സ്വീകരിക്കുമോ;

(സി)ടി ഡോക്ടര്‍ക്കെതിരെ തുടര്‍ച്ചയായി അവധിയില്‍ പ്രവേശിക്കുന്നതിന് വകുപ്പുതല നടപടി സ്വീകരിക്കുമോ; 

(ഡി)മാവേലിക്കര മണ്ധലത്തില്‍ വിഷചികിത്സക്കുളള സംവിധാനം ഇല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ഇ)മാവേലിക്കര ആയുര്‍വേദാശുപത്രിയില്‍ വിഷചികിത്സയ്ക്കായി നിലവിലുണ്ടായിരുന്ന ഡോക്ടറുടെ തസ്തിക പുന:സ്ഥാപിക്കുമോ; വിശദമാക്കുമോ; 

(എഫ്)ഇവിടെ നിലവിലുണ്ടായിരുന്ന ക്ലറിക്കല്‍ തസ്തിക പുന:സ്ഥാപിക്കുമോ; വകുപ്പുതല നിര്‍ദ്ദേശത്തിന്‍റെ ഫയല്‍ നന്പര്‍ നല്കുമോ?

6818

യൂനാനി ചികിത്സാ കേന്ദ്രങ്ങള്‍ 

ശ്രീമതി കെ.കെ. ലതിക

(എ)എന്‍.ആര്‍.എച്ച്.എം. മുഖേനയും ആരോഗ്യ വകുപ്പ് നേരിട്ടും നടത്തിവരുന്ന എത്ര യൂനാനി സിദ്ധ ചികിത്സാ കേന്ദ്രങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)എന്‍.ആര്‍.എച്ച്.എം. മുഖേന യൂനാനി, സിദ്ധ ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് എത്ര പഞ്ചായത്തുകള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത അപേക്ഷകള്‍ ഏതൊക്കെ പഞ്ചായത്തുകളാണ് നല്‍കിയിട്ടുള്ളതെന്നും പ്രസ്തുത അപേക്ഷകളില്‍ എന്തെല്ലാം തീരുമാനങ്ങളാണ് എടുത്തിട്ടുള്ളതെന്നും വ്യക്തമാക്കുമോ?

6819

ശബരിമല ദേവസ്വം ബോര്‍ഡ് കെട്ടിടങ്ങളുടെ വാടക വര്‍ദ്ധനവ് 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന അയ്യപ്പന്‍മാര്‍ക്ക് താമസത്തിനായി ദേവസ്വം ബോര്‍ഡിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ വാടകയില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ എത്ര ശതമാനം വര്‍ദ്ധനവാണ് വരുത്തിയിട്ടുളളതെന്ന് വിശദമാക്കാമോ? 

6820

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലുണ്ടായ പ്രശ്നങ്ങള്‍ 

ശ്രീ. കെ. രാധാകൃഷ്ണന്
‍ പ്രൊഫ. സി. രവീന്ദ്രനാഥ്
 ശ്രീമതി പി. അയിഷാ പോറ്റി
 ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍ 

(എ)ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തെങ്കിലും നടപടിയെടുത്തിരുന്നോ; 

(ബി)ദേവസ്വം ബോര്‍ഡംഗവും സെക്രട്ടറിയും തമ്മില്‍ നടന്ന കയ്യാങ്കളിയെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നോ; അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ എന്താണ്; വിശദമാക്കുമോ? 

(സി)ഭക്തരെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദ്ദേശം എന്തായിരുന്നു; 

(ഡി)അതിന്‍റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും കമ്മീഷനെ നിയോഗിച്ചിരുന്നോ; കമ്മീഷന്‍റെ കണ്ടെത്തല്‍ എന്തായിരുന്നു; വിശദമാക്കുമോ?

6821

നിലയ്ക്കലില്‍ അടിസ്ഥാന സൌകര്യ വികസനം 

ശ്രീ. രാജു എബ്രഹാം

(എ)ശബരിമലയുടെ ബേസ് ക്യാന്പായി പ്രഖ്യാപിച്ച നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡിന് എത്ര ഏക്കര്‍ ഭൂമിയാണ് വിട്ടുകിട്ടിയിട്ടുള്ളത് ; 

(ബി)അയ്യപ്പ ഭക്തര്‍ക്കായി എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത് ;

(സി)അന്യ സംസ്ഥാനങ്ങളില്‍ നിന്നും ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കായി അതതു സംസ്ഥാനങ്ങളുടെ ഉടമസ്ഥതയില്‍ ക്യാന്പ് ഷെഢുകള്‍ പണിത് തീര്‍ത്ഥാടകക്ഷേമം ഉറപ്പുവരുത്താന്‍ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ; 

(ഡി)നിലയ്ക്കലോ പന്പയോ കേന്ദ്രീകരിച്ച് ദേവസ്വം ബോര്‍ഡിന്‍റെ ഉടമസ്ഥതയില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

6822

ദേവസ്വം ബോര്‍ഡുകളിലെ നിയമനം 

ശ്രീ. കെ.വി. വിജയദാസ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളത്തിലെ വിവിധ ദേവസ്വം ബോര്‍ഡുകളിലായി എത്ര ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നുള്ളതിന്‍റെ വിശദ വിവരം നല്‍കുമോ; 

(ബി)ഇതില്‍ പി.എസ്.സി. മുഖേന നിയമനം നടത്തിയ ജീവനക്കാരുടെ വിശദവിവരം നല്‍കുമോ;

(സി)ദേവസ്വംബോര്‍ഡുകള്‍ നേരിട്ട് നടത്തിയിട്ടുള്ള നിയമനങ്ങളുടെ വിശദവിവരം നല്‍കുമോ?

6823

പുളിമാത്ത് ദേവസ്വം ബോര്‍ഡ് ഹൈസ്കുളില്‍ പ്ലസ്ടു കോഴ്സ് 

ശ്രീ. ബി. സത്യന്‍

(എ)പുളിമാത്ത് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ദേവസ്വം ബോര്‍ഡ് ഹൈസ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കുന്നതിന് ദേവസ്വം ബോര്‍ഡ് വിദ്യാഭ്യാസ വകുപ്പിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടോ; 

(ബി)പുളിമാത്ത് ഗ്രാമപഞ്ചായത്തില്‍ പ്ലസ്ടു കോഴ്സ് ഉള്ള സ്കൂള്‍ ഇല്ലാത്ത പശ്ചാത്തലത്തില്‍ പ്രസ്തുത സ്കൂളിന് പ്ലസ് ടു കോഴ്സ് അനുവദിക്കുന്നതിന് വേണ്ട ശുപാര്‍ശ നല്‍കുമോ;

6824

കെ. വി. ജയപ്രസാദിന്‍റെ ആശ്രിത നിയമനം 

ശ്രീ.മോന്‍സ് ജോസഫ്

(എ)തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുളള തിരുമൂഴിക്കുളം ദേവസ്വത്തില്‍ തകില്‍ക്കാരനായിരുന്ന കെ. വി. ജയപ്രസാദിന്‍റെ മരണത്തെത്തുടര്‍ന്ന് കുടുംബത്തിന് കിട്ടുവാനുളള ആനുകൂല്യങ്ങള്‍ ദേവസ്വം ബോര്‍ഡ് നല്‍കിയിട്ടുണ്ടോ; ഇല്ലായെങ്കില്‍ ആയതിന്‍റെ കാരണം വ്യക്തമാക്കാമോ; ഇവ എന്ന് കൊടുത്തു തീര്‍ക്കാന്‍ കഴിയും എന്ന് അറിയിക്കാമോ; 

(ബി)പ്രസ്തുത ജീവനക്കാരന്‍റെ ആശ്രിതയ്ക്ക് നിയമനം നല്‍കിയിട്ടുണ്ടോ; ഇതു സംബന്ധിച്ച് അപേക്ഷ നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അപേക്ഷ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; എന്ന് ഈ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ കഴിയും എന്നറിയിക്കാമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.