UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

416

ഇലക്ട്രിക് പൊതുശ്മശാനത്തിനുള്ള മാനദണ്ഡങ്ങള്‍ 

ശ്രീ. ബി. സത്യന്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ഇലക്ട്രിക് പൊതുശ്മശാനം പ്രവര്‍ത്തനമാരംഭിക്കുവാന്‍ മലിനീകരണ നിയന്ത്രണ വകുപ്പ് നിഷ്കര്‍ഷിച്ചിട്ടുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?

417

ഗ്യാസ് ഇന്‍സുലേറ്റഡ് സബ്സ്റ്റേഷന്‍ 


ശ്രീ. പി. കെ. ഗുരുദാസന്‍

(എ)കൊല്ലത്ത് സ്ഥാപിക്കുന്ന ഗ്യാസ് ഇന്‍സുലേറ്റഡ് സബ്സ്റ്റേഷന്‍റെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ;

(ബി)ജി.ഐ.എസ്-ന്‍റെ പ്രവര്‍ത്തനം എപ്പോള്‍ പൂര്‍ത്തിയാക്കുമെന്നറിയിക്കുമോ ; 

(സി)പ്രസ്തുത പദ്ധതിയുടെ ചെലവ് എത്രയെന്നറിയിക്കുമോ ?

418

കേബിള്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് ഈടാക്കുന്ന വൈദ്യുതി പോസ്റ്റ് വാടക 

ശ്രീ. മോന്‍സ് ജോസഫ്

(എ) സംസ്ഥാനത്തെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കേബിള്‍ വലിക്കുന്നതിന് നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കുമോ; 

(ബി) ഇപ്പോള്‍ നിലനില്‍ക്കുന്ന പോസ്റ്റ് വാടക എത്രയെന്ന് വ്യക്തമാക്കുമോ; ഇതിന് സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നുണ്ടോ; ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്‍റെ ഇന്‍സ്പെക്ഷന്‍ ഫീസ് ഈടാക്കുന്നുണ്ടോ; ഇത് ഒരു പോസ്റ്റിന് എത്ര രൂപയെന്ന് വ്യക്തമാക്കുമോ; ഇത് അഞ്ച് വര്‍ഷത്തിലൊരിക്കലാക്കുവാന്‍ നടപടി സ്വീകരിക്കുമോ; 

(സി) വൈദ്യുത പോസ്റ്റ് വാടക പുനര്‍നിശ്ചയിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഒരു വര്‍ഷത്തെ വാടക തവണകളായി അടയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ?

419

ഫീല്‍ഡ് ജീവനക്കാരുടെ സുരക്ഷയ്ക്കുള്ള നടപടികള്‍ 

ശ്രീ. എ. കെ. ശശീന്ദ്രന്‍ '' തോമസ് ചാണ്ടി

(എ)വൈദ്യുതി ബോര്‍ഡിന്‍റെ ഫില്‍ഡ് ജീവനക്കാര്‍ക്ക് മതിയായ സുരകഷാ സൌകര്യങ്ങള്‍ ഒരുക്കുന്നതിലുള്ള വീഴ്ച സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്‍റെ ഫലമായി കഴിഞ്ഞവര്‍ഷം വൈദ്യുതി അപകടങ്ങളില്‍ മരണമടഞ്ഞവരുടെ വിശദാംശം ലഭ്യമാക്കുമോ; 

(ബി)ജിവനക്കാര്‍ക്ക് ഗുണമേന്മയേറിയ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഗുണ പരിശോധനാ വിഭാഗം ഇപ്പോള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ ഇതിന് ബദലായി എന്തു സംവിധാനമാണ് നിലവില്‍ ഉള്ളതെന്ന് വ്യക്തമാക്കാമോ; 

(സി)എല്ലാ ഫീല്‍ഡുതല ജിവനക്കാര്‍ക്കും ആവശ്യമായ റബ്ബര്‍ കയ്യുറകള്‍, റെയിന്‍കോട്ട്, ഹെല്‍മെറ്റ്, സേഫ്റ്റിബെല്‍റ്റ് തുടങ്ങിയ വിവിധ സുരക്ഷാ ഉപകരണങ്ങളും ഓരോ ഓഫിസീലും ആവശ്യത്തിനുള്ള ഏണികള്‍, എര്‍ത്ത്റാഡ്, എര്‍ത്ത്ചെയിന്‍ തുടങ്ങി ഫീല്‍ഡ് ആവശ്യത്തിനുള്ള ഉപകരണങ്ങളും ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

420

ടെലിവിഷന്‍ കേന്പിള്‍ കണക്ഷനില്‍ നിന്നുള്ള വൈദ്യുതി അപകടങ്ങള്‍ 

ശ്രീ. സി. പി. മുഹമ്മദ് 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, കെ. ശിവദാസന്‍ നായര്‍ 
,, എം.എ. വാഹീദ് 

(എ)സംസ്ഥാനത്ത് ടെലിവിഷന്‍ കേബിള്‍ കണക്ഷനുകളില്‍നിന്ന് ഷോക്കേറ്റുള്ള അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; 

(ബി)2013-2014 വര്‍ഷത്തില്‍ എത്രപേര്‍ക്കാണ് ഇത്തരത്തില്‍ അപകടം സംഭവിച്ചിട്ടുള്ളത്; 

(സി)അപകടം ഒഴിവാക്കാന്‍ കേബിള്‍ ടി.വി. കണക്ഷനുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും കണക്ട്ഡ് ലോഡ് പരിധി നിശ്ചയിക്കാതെ ഇ.എല്‍.സി.ബി. നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; 

(ഡി)കേബിളില്‍നിന്ന് ഷോക്കേറ്റ് അപകടങ്ങളുണ്ടാകുന്നത് തടയുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

421

കെ.എസ്.ഇ.ബി.യിലെ ഒഴിവുകള്‍ 

ശ്രീ. റ്റി. യു. കുരുവിള

(എ)സംസ്ഥാനത്ത് കെ.എസ്.ഇ.ബി. മസ്ദൂര്‍ തസ്തികയില്‍ എത്ര ഒഴിവുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ബി)ലൈന്‍മാന്‍, ഓവര്‍സീയര്‍ തസ്തികകളില്‍ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ എന്തൊക്കെ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ; 

(ഡി)കെ.എസ്.ഇ.ബി. യിലെ താഴ്ന്ന വിഭാഗം ജീവനക്കാരുടെ ഒഴിവുകള്‍ യഥാസമയം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; 

(ഇ)കെ.എസ്.ഇ.ബി. യിലെ മസ്ദൂര്‍, ലൈന്‍മാന്‍ ഓവര്‍സീയര്‍ എന്നിവര്‍ ജോലിക്കിടെ മരണപ്പെടുന്പോള്‍ അവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുമോ?

422

ജോലിക്കിടെ വൈദ്യുതി ലൈനുകളില്‍ നിന്നുള്ള അപകടം 

ശ്രീ. ഇ.കെ.വിജയന്‍

(എ)വൈദ്യുതി ലൈനുകളില്‍ അറ്റകുറ്റ പണിയെടുക്കുന്ന കരാറുകാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അപകടത്തില്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എഞ്ചിനിയര്‍മാരും ലൈനില്‍ പണിയെടുക്കുന്നവരും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നത് എന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ; 

(സി)ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന് എഞ്ചിനീയര്‍മാരുടെ സാന്നിധ്യം വര്‍ക്ക് സൈറ്റില്‍ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

423

കെ.എസ്.ഇ.ബി.യില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം 

ശ്രീ. ജി. എസ്. ജയലാല്‍

(എ)കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡില്‍ സംസ്ഥാനത്താകെ എത്ര തൊഴിലാളികളും ഓഫീസര്‍മാരും ജോലി ചെയ്യുന്നുവെന്ന് പ്രത്യേകമായി അറിയിക്കുമോ; 

(ബി)പ്രസ്തുത രണ്ട് വിഭാഗം ജീവനക്കാരുടെയും എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)പ്രസ്തുത രണ്ട് വിഭാഗങ്ങളിലുമായി സംസ്ഥാനത്ത് ആകെ എത്ര തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്; 

(ഡി)ഇപ്രകാരം ഒഴിവുള്ള തസ്തികകളിലേക്ക് പ്രൊമോഷന്‍ മുഖേനയും പുതിയ നിയമനം വഴിയും ജീവനക്കാരെ നിയമിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കുമോ? 

424

വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ 

ശ്രീ. കെ. രാജു

(എ)സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എത്ര വൈദ്യുതി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഇതില്‍ എത്രപേര്‍ മരണപ്പെട്ടിട്ടുണ്ട്; മരണമടഞ്ഞവരില്‍ എത്ര കരാര്‍ തൊഴിലാളികള്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുമോ; 

(ബി)വൈദ്യുതി ഉപഭോക്താക്കളെ വൈദ്യുതി സുരക്ഷയെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് സംവിധാനമുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(സി)വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വ്യക്തമാക്കുമോ? 

425

കൊച്ചി മെട്രോ 

ശ്രീ. പി.കെ.ബഷീര്‍

(എ)കൊച്ചിമെട്രോ പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; 

(ബി)ആയത് തൃപ്തികരമാണോ;

(സി)കൊച്ചിമെട്രോയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവില്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

426

കൊച്ചി മെട്രോ 

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
'' ബെന്നി ബെഹനാന്‍ 
'' ഹൈബി ഈഡന്‍ 
'' അന്‍വര്‍ സാദത്ത്

(എ)കൊച്ചി മെട്രോ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ;

(സി)പദ്ധതി നിര്‍വഹണത്തിനുള്ള സാന്പത്തിക സഹായങ്ങള്‍ എങ്ങനെയാണ് കണ്ടെത്തുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മിഷന്‍ 676 ല്‍ എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കുമോ?

427

പാലക്കാട് കോച്ച് ഫാക്ടറിയുടെ നിര്‍മ്മാണം 

ശ്രീ.എ.കെ. ബാലന്‍ 
,, എം. ചന്ദ്രന്‍ 
,, എം. ഹംസ 
,, വി. ചെന്താമരാക്ഷന്‍

(എ)തറക്കല്ലിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പാലക്കാട് കോച്ച് ഫാക്ടറിയുടെ നിര്‍മ്മാണം ഇപ്പോഴും അനിശ്ചിത്വത്തിലായെന്ന് വ്യക്തമാക്കുമോ; ഇതിന്‍റെ നിര്‍മ്മാണപ്രവൃത്തി നടക്കുന്നുണ്ടോ; നിര്‍മ്മാണ പുരോഗതി വ്യക്തമാക്കുമോ; 

(ബി)പാലക്കാട് കോച്ച് ഫാക്ടറി പ്രഖ്യാപിച്ചതിനുശേഷം മറ്റ് സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച കോച്ച് ഫാക്ടറികള്‍ ഉദ്ഘാടനം ചെയ്യപ്പെട്ട കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(ഡി)പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ എന്തു തുടര്‍ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ; 

(ഇ)സെയിലുമായിട്ടുളള കൂട്ടുസംരംഭത്തിന് റെയില്‍വേ അന്തിമ തീരുമാനം എടുത്തിട്ടുണ്ടോ?

428

പഴകിയ ബോഗികള്‍ മാറ്റിക്കിട്ടുന്നതിന് സ്വീകരിച്ച നടപടി 

ശ്രീ. പി. തിലോത്തമന്‍

(എ)കേരളത്തിലൂടെ ഓടുന്ന തീവണ്ടികളില്‍ പഴകിദ്രവിച്ചതും എപ്പോള്‍ വേണമെങ്കിലും അപകടം ഉണ്ടാക്കാവുന്നതുമായ കാലഹരണപ്പെട്ട ബോഗികളാണുള്ളതെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)പല ട്രെയിനുകളുടെയും ബോഗികള്‍ കഴിഞ്ഞ കുറച്ചുകാലമായി യാത്രയ്ക്കിടയില്‍ തകരുന്നിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(സി)ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാനും പഴകിയ ബോഗികള്‍ മാറ്റിക്കിട്ടുന്നതിനും എന്തു നടപടികള്‍ സ്വീകരിച്ചുവെന്നു വിശദമാക്കുമോ ?

429

രാജ്യറാണി എക്സ്പ്രസ്സ് 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

(എ)നിലന്പൂര്‍-തിരുവനന്തപുരം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന രാജ്യറാണി എക്സ്പ്രസ്സ് സ്വതന്ത്ര ട്രെയിനാക്കി മാറ്റണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത ട്രെയിന്‍ സ്വതന്ത്ര ട്രെയിനാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(സി)ഇല്ലെങ്കില്‍ ഒരു എ.സി.കോച്ചും, ഒരു സ്ലീപ്പര്‍ കോച്ചും ഒരു ജനറല്‍ കോച്ചുമടക്കം 3 ബോഗികള്‍ അധികമായി രാജ്യ റാണി എക്പ്രസ്സില്‍ അനുവദിക്കുന്നതിന് സത്വരനടപടി സ്വീകരിക്കുമോ?

430

ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയ നടപടി 

ശ്രീ. പി. തിലോത്തമന്‍

(എ)ആലപ്പുഴ വഴി ഓടുന്ന ട്രെയിനുകളില്‍ ചിലതിന് അനുവദിച്ചിരുന്ന സ്റ്റോപ്പുകളില്‍ പലതും നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ; ഇപ്രകാരം ഒരിക്കല്‍ അനുവദിച്ചിരുന്ന സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കുന്നതിനെതിരെയും പ്രസ്തുത സ്റ്റോപ്പുകള്‍ നിലനിര്‍ത്തുന്നതിനും വേണ്ടി സര്‍ക്കാര്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ; 

(ബി)തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സിനും കൊച്ചുവേളി-ബാംഗ്ലൂര്‍ എക്സ്പ്രസ്സിനും ചേര്‍ത്തലയില്‍ അനുവദിച്ചിരുന്ന സ്റ്റോപ്പ് താല്കാലികമായിരുന്നുവോ എന്ന് അറിയിക്കുമോ; ഈ ട്രെയിനുകളുടെ ചേര്‍ത്തലയിലെ സ്റ്റോപ്പ് നിലനിര്‍ത്തിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് കത്തുനല്‍കുമോ? 

431

പുതുക്കാട് റെയില്‍വേ സ്റ്റേഷനിലെ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ നിലനിര്‍ത്തുന്നതിന് നടപടി 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിലവില്‍ സ്റ്റോപ്പുകളുള്ള കന്യാകുമാരി എക്സ്പ്രസ്സ്, പരശുറാം എക്സ്പ്രസ്സ്, കണ്ണൂര്‍ - ആലപ്പി എക്സ്പ്രസ്സ് എന്നീ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ റദ്ദ് ചെയ്യാന്‍ പോകുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)മലയോരപ്രദേശങ്ങളിലെയും മറ്റ് പ്രദേശങ്ങളിലെയും ജനങ്ങളുടെ യാത്ര ഇതുമൂലം ദുരിതത്തിലാകുമെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(സി)റെയില്‍വേ അധികൃതര്‍ നിര്‍ത്തലാക്കുവാന്‍ ഉദ്ദേശിക്കുന്ന പ്രസ്തുത സ്റ്റോപ്പുകള്‍ നിലനിര്‍ത്തുന്നതിന് അടിയന്തരമായി നടപടികള്‍ സ്വീകരിക്കുമോ ?

432

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ പ്രവര്‍ത്തനം 


ശ്രീ. എം. ഉമ്മര്‍

(എ) സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഈ വര്‍ഷം സര്‍ക്കാരിന് ലഭിച്ച എത്ര പരാതികളിന്മേല്‍ ബോര്‍ഡ് സമയബന്ധിതമായി റിപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടുണ്ട്; വിശദമാക്കുമോ;

(സി) ഇത്തരം റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് നിലവില്‍ എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; 

(ഡി) ഉണ്ടെങ്കില്‍ ബോര്‍ഡിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.