UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

553

കാരുണ്യ പദ്ധതിയില്‍ മംഗലാപുരത്തെ ആശുപത്രികള്‍ ഉള്‍പ്പെടുത്താന്‍ നടപടി 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാരുണ്യ ബനവലന്‍റ് ഫണ്ട് സൌജന്യ ചികില്‍സാ പദ്ധതിയില്‍ മലബാറിലെ ഏറെ ജനങ്ങല്‍ ആശ്രയിക്കുന്ന മംഗലാപുരത്തെ ആശുപത്രികളെ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; 

(ബി)ഇതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?

554

കെ.എഫ്.സി വായ്പകള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താനി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എത്ര പേര്‍ക്ക് വായ്പ അനുവദിച്ചെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)വായ്പയായി എത്ര തുകയാണ് അനുവദിച്ചതെന്ന് വിശദമാക്കുമോ;

(സി)കെ.എഫ്.സി.ക്ക് എത്ര തുക പിരിഞ്ഞ് കിട്ടാനുണ്ട്;

(ഡി)ഇതില്‍ കിട്ടാകടമായി കണ്ട് എഴുതിതള്ളിയ തുക എത്രയാണെന്ന് വെളിപ്പെടുത്തുമോ?

555

കെ.എസ്.എഫ്.ഇ പ്രൊഫഷണല്‍ എഡ്യുകെയര്‍ ചിട്ടി പദ്ധതി 

ശ്രീ. കെ.അച്ചുതന്‍ 
,, കെ.മുരളീധരന്‍ 
,, കെ.ശിവദാസന്‍ നായര്‍ 
,, സണ്ണി ജോസഫ് 

(എ)സംസ്ഥാനത്ത് കെ.എസ്.എഫ്.ഇ പ്രൊഫഷണല്‍ എഡ്യുകെയര്‍ ചിട്ടി പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ്; വിശദമാക്കുമോ;

(സി)ഉന്നത വിദ്യാഭ്യാസത്തിനുള്ള സാന്പത്തിക സഹായം ലഭ്യമാക്കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)പദ്ധതി നടത്തിപ്പിനുള്ള ധനസമാഹരണം എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

556

ലീഗല്‍ സര്‍വ്വീസ് അതോറിറ്റികളുടെ പ്രവര്‍ത്തനം 

ശ്രീ. ബെന്നി ബെഹനാന്‍ 
,, അന്‍വര്‍ സാദത്ത് 
,, പി. എ. മാധവന്‍ 
,, ആര്‍. സെല്‍വരാജ്

(എ)ലീഗല്‍ സര്‍വ്വീസ് അതോറിറ്റികള്‍ രൂപവല്‍ക്കരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത അതോറിറ്റികളിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ നല്‍കാമോ ; 

(സി)അതോറിറ്റികള്‍ നടത്തുന്ന അദാലത്തുകള്‍ വഴി കേസ്സുകള്‍ക്ക് അന്തിമ തീര്‍പ്പ് കല്‍പ്പിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഇവയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ; 

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര അദാലത്തുകള്‍ നടത്തുകയും എത്ര കേസ്സുകള്‍ക്ക് അന്തിമ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ?

557

അഫോര്‍ഡബിള്‍ ഹൌസിംഗ് സ്കീം 

ശ്രീ. വര്‍ക്കല കഹാര്‍ 
,, സി. പി. മുഹമ്മദ് 
,, വി. ഡി. സതീശന്‍ 
,, ലൂഡി ലൂയിസ് 

(എ)അഫോര്‍ഡബിള്‍ ഹൌസിംഗ് സ്കീമിന് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും വീട് എന്ന പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്കരിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)സ്കീമിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?

558

ഭവന നിര്‍മ്മാണ ബോര്‍ഡു മുഖേനയുള്ള പദ്ധതികള്‍ 

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍ 
ഡോ. എന്‍. ജയരാജ്
 ശ്രീ. റോഷി അഗസ്റ്റിന്‍ 
ശ്രീ. പി.സി. ജോര്‍ജ്

(എ)സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

(ബി)നിലവില്‍ ഭവന നിര്‍മ്മാണ ബോര്‍ഡ് നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതെല്ലാമാണ് ;

(സി)ഈ ഗവണ്‍മെന്‍റ് അധികാരമേറ്റ ശേഷം നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണ് ;

(ഡി)2014-15 സാന്പത്തിക വര്‍ഷം ഭവന നിര്‍മ്മാണ ബോര്‍ഡ് നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ ഏതെല്ലാമാണ് ?

559

ഭവനനിര്‍മ്മാണ പദ്ധതി പ്രകാരമുള്ള ധനസഹായം

ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാനഭവന നിര്‍മ്മാണ പദ്ധതിപ്രകാരമുള്ള ധനസഹായം രണ്ടുലക്ഷം രൂപയായിരിക്കുന്പോള്‍ എം.എല്‍.എ പദ്ധതിപ്രകാരമുള്ള ധനസഹായം എഴുപത്തയ്യായിരം രൂപ മാത്രമായി തുടരുന്നതിലെ അപാകത പരിഹരിച്ച് രണ്ടുലക്ഷം രൂപ എന്ന നിരക്കില്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ?

560

ചാലക്കുടിയില്‍ വാണിജ്യ സമുച്ചയം നിര്‍മ്മിക്കുന്നതിനുള്ള നടപടി 

ശ്രീ. ബി.ഡി. ദേവസ്സി

(എ)ചാലക്കുടിയില്‍ ഹൌസിംഗ് ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു വാണിജ്യ സമുച്ചയം നിര്‍മ്മിക്കുന്നതിനായി എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കാമോ ; ഇതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ; 

(ബി)പ്രസ്തുത ആവശ്യത്തിനായി മാറ്റി വെച്ചിട്ടുള്ള സ്ഥലം കന്പി വേലി കെട്ടി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

561

അടൂര്‍ റവന്യൂ ടവറിന്‍റെ പ്രവര്‍ത്തന സ്തംഭനം 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)കേരളാ ഹൌസിംഗ് ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള അടൂരിലെ റവന്യൂ ടവറിന്‍റെ പ്രവര്‍ത്തന സ്തംഭനാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)മണ്ധലത്തിലെ പ്രധാന സര്‍ക്കാര്‍ ആഫീസുകളെല്ലാം പ്രവര്‍ത്തിച്ചുവരുന്ന ഈ ആഫീസ് സമുച്ചയത്തിന്‍റെ പ്രവര്‍ത്തനം യഥാസമയം വാടക പിരിച്ചെടുക്കുന്നതിലും മറ്റും വന്നിട്ടുള്ള വീഴ്ച മുഖാന്തിരം മിക്കപ്പോഴും തടസ്സപ്പെടുന്ന അവസ്ഥ പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ; 

(സി) പൊതുജനസന്പര്‍ക്കം സജീവമായിട്ടുള്ളതായ ഈ സമുച്ചയത്തിലെ സര്‍ക്കാരാഫീസുകളുടെ പ്രവര്‍ത്തനം തടസ്സമാകാത്ത നിലയില്‍ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി സമയബന്ധിതമായി നടപടി സ്വീകരിക്കുമോ?

562

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ സാഫല്യം ഭവന നിര്‍മ്മാണ പദ്ധതി 

ശ്രീ.ജി. എസ്. ജയലാല്‍

(എ)സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന സാഫല്യം ഭവന നിര്‍മ്മാണ പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ; 

(ബി)പ്രസ്തുത കെട്ടിടത്തിന്‍റെ നിര്‍മ്മാണ കാലാവധി അവസാനിക്കുന്നത് എന്നാണ്; കാലാവധി നീട്ടി നല്‍കുവാന്‍ തീരുമാനിച്ചുവോ; വിശദാംശം അറിയിക്കുമോ; പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.