|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
221
|
പോലീസ് ആസ്ഥാനത്തെ കന്പ്യൂട്ടര്‍ വാങ്ങലിലെ അഴിമതി
ശ്രീ. രാജു എബ്രഹാം
(എ)സംസ്ഥാന പോലീസ് ആസ്ഥാനത്ത് വാങ്ങിയ കന്പ്യൂട്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നതായുള്ള പത്ര റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ച നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഇതു സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ കത്തിലെ വിവരങ്ങള്‍ വെളിപ്പെടുത്താമോ;
(സി)കന്പ്യൂട്ടര്‍ ഇടപാടിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ഏതെങ്കിലും വ്യക്തികളോ കന്പനികളോ പരാതി നല്‍കിയിട്ടുണ്ടോ; പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തില്‍ ധനകാര്യ ഇന്‍സ്പെക്ഷന്‍ വിംഗ് ഇക്കാര്യത്തില്‍ അനേ്വഷണം നടത്തിയിട്ടുണ്ടോ; അനേ്വഷണം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ഡി)സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ ചട്ടങ്ങളുടെ ലംഘനം ഇക്കാര്യത്തില്‍ നടത്തിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച് എന്തു നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
(ഇ)കന്പ്യൂട്ടര്‍ ഇടപാടു സംബന്ധിച്ച് ഇ-ടെന്‍ഡര്‍ നടത്തിയിരുന്നോ; ഇല്ലെങ്കില്‍ കന്പ്യൂട്ടര്‍ വാങ്ങുന്നതിന് കന്പനിയെ തിരഞ്ഞെടുത്തത് ഏതു നടപടി ക്രമങ്ങള്‍ അനുസരിച്ചാണ് എന്ന് വിശദമാക്കാമോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(എഫ്)ഭാവിയില്‍ ക്രമക്കേടുകള്‍ തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കാമോ?
|
222 |
പൊന്നാനി മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസ്
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)പൊന്നാനി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പരിധിയില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഏതെങ്കിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ ;
(ബി)എങ്കില്‍ അന്വേഷണ ഏജന്‍സി ഏതാണെന്ന് വിശദമാക്കമോ ;
(സി)ഇതുമായി ബന്ധപ്പെട്ട് ബോട്ടുകളോ വള്ളങ്ങളോ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടോ ;
(ഡി)എങ്കില്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് ; വിശദമാക്കാമോ ;
(ഇ)കേസിന്‍റെ അന്വേഷണ പുരോഗതി വ്യക്തമാക്കാമോ?
|
223 |
പാരാസെയിലിംഗ് സാഹസിക പ്രകടനം
ശ്രീമതി കെ. എസ്. സലീഖ
(എ)പാരാസെയിലിംഗ് പ്രദര്‍ശനമെന്ന പേരില്‍ സാഹസിക പ്രകടനക്കാരും, മാതാപിതാക്കളും കൂടി പോലീസ്/റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍11 മാസം പ്രായമുളള കുഞ്ഞിനെ കെട്ടിയിട്ട് പാരച്ച്യൂട്ടില്‍ പറത്തി വിവാദമുണ്ടാക്കിയത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടുവോ;
(ബി)ഏതെല്ലാം വകുപ്പുകള്‍ പ്രകാരം പ്രസ്തുത പ്രവൃത്തി നടത്തിയവരുടെ പേരിലും, പരിശീലകരുടെ പേരിലും മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെപേരിലും കേസ്സുകള്‍ എടുത്തിട്ടുണ്ട;് വിശദാംശം വ്യക്തമാക്കുമോ;
(സി)സംസ്ഥാനത്ത് ഇത്തരം സാഹസിക പ്രകടനം നടത്തി അപകടത്തില്‍പ്പട്ട ജില്ലാ ഭരണമേധാവികള്‍ ഉള്‍പ്പെടെയുളളവര്‍ ആരെല്ലാം;
(ഡി)ഇത്തരം സാഹസിക പ്രകടനങ്ങളുടെ പരിശീലനത്തിനും, പ്രകടനങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കാറുണ്ടോ; എങ്കില്‍ എന്തെല്ലാം വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് അനുമതി നല്‍കുന്നത് എന്ന് വ്യക്തമാക്കാമോ;
(ഇ)പാരാസെയിലിംഗിന് വേണ്ട സുരക്ഷാസംവിധാനങ്ങള്‍ ഏന്തെല്ലാം എന്നും, പിഞ്ചുകുഞ്ഞിനെ പാരച്ച്യൂട്ടില്‍ അനേകരുടെ സാന്നിദ്ധ്യത്തില്‍ മാതാപിതാക്കള്‍ ചേര്‍ന്ന് കെട്ടിയിട്ടു പറപ്പിച്ചപ്പോള്‍ സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടായിരുന്നുവോയെന്നും വ്യക്തമാക്കുമോ;
(എഫ്)ഇല്ലെങ്കില്‍ സാഹസിക പ്രകടനം ഉദ്ഘാടനം ചെയ്ത ജില്ലാ പോലീസ് മേധാവിയെ സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്തിക്കൊണ്ട് ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
|
224 |
മക്കളെ ശിശുവില്പന റാക്കറ്റിന് വിറ്റ സംഭവം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കാസര്‍ഗോഡ്് ജില്ലയിലെ കാഞ്ഞങ്ങാടില്‍ മാതാപിതാക്കള്‍ രണ്ട് മക്കളെ ശിശുവില്‍പ്പന റാക്കറ്റിന് വിറ്റ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ബി)ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)ഈ ശിശു വില്‍പ്പന റാക്കറ്റിന് സമാനമായ മറ്റേതെങ്കിലും കേസ്സുമായി ബന്ധമുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(ഡി)റാക്കറ്റിന് കുട്ടികളെ വില്‍ക്കാനുണ്ടായ സാഹചര്യമെന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ ?
|
225 |
ബലാത്സംഗം ആരോപിച്ച് ലഭിച്ച പരാതി
ശ്രീ.എം. ചന്ദ്രന്‍
ശ്രീമതി പി. അയിഷാ പോറ്റി
,, കെ.കെ. ലതിക
,, കെ.എസ്. സലീഖ
(എ)സര്‍ക്കാര്‍ വക ഹോട്ടലില്‍ വിളിച്ചുവരുത്തി തന്നെ ബലാത്സംഗം ചെയ്തു എന്നാക്ഷേപിച്ചുകൊണ്ട്, ഒരു നിയമസഭാ സാമാജികനെതിരെ തിരുവനന്തപുരത്തെ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി ലഭ്യമായിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ പരാതിയെക്കുറിച്ചുള്ള അനേ്വഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഇതിനായി പ്രതേ്യക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടോ; ഏതെല്ലാം വകുപ്പുകള്‍ അനുസരിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി;
(സി)പരാതിക്കാരിയുടെ മൊഴി എടുത്തിട്ടുണ്ടോ; പരാതി ഉന്നയിക്കപ്പെട്ട ആളിനെ പോലീസ് ചോദ്യം ചെയ്യുകയുണ്ടായോ;
(ഡി)ബലാത്സംഗം ആരോപിച്ച് പോലീസിന് ലഭിച്ച പരാതിയെ തുടര്‍ന്നുള്ള അനേ്വഷണത്തിന്‍റെ ഭാഗമായി ഈ സര്‍ക്കാരിന്‍റെ കാലത്ത്, പോലീസ് എത്ര പേരെ അറസ്റ്റ് ചെയ്യുകയുണ്ടായിട്ടുണ്ടെന്നതിന്‍റെ കണക്കുകള്‍ ലഭ്യമാണോ ?
|
226 |
രഹസ്യമൊഴി
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)സോളാര്‍ കേസ്സിലെ മുഖ്യപ്രതി സരിത എസ്. നായര്‍ കോടതിയില്‍ നല്‍കിയതായിട്ടുള്ള രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ ഒരു പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കുമോ ?
|
227 |
ബേപ്പൂര്‍ പോര്‍ട്ടിലെ മാന്വല്‍ ഡ്രഡ്ജിംഗ്
ശ്രീ. എളമരം കരീം
(എ)ബേപ്പൂര്‍ പോര്‍ട്ടില്‍ മാന്വല്‍ ഡ്രഡ്ജിംഗ് മുഖേന മണല്‍ എടുത്ത് വിതരണം ചെയ്യുന്ന സഹകരണസംഘങ്ങള്‍ മണല്‍ വിതരണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തുന്നതായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത് സംബന്ധിച്ച് പോലീസില്‍ എത്ര പരാതികള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;
(സി)ലഭിച്ചിട്ടുണ്ടെങ്കില്‍ അതില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?
|
228 |
സി.ബി.ഐ. അന്വേഷണത്തിന് കൈമാറിയ കേസുകള്‍
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ എത്ര കേസ്സുകള്‍ സി.ബി.ഐ. അന്വേഷണത്തിന് കൈമാറിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഇവ ഏതെല്ലാമെന്ന് വിശദമാക്കാമോ;
(സി)ഇവയില്‍ സി.ബി.ഐ. അന്വേഷണത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചതും വിജ്ഞാപനം പുറപ്പെടുവിക്കാത്തതുമായ കേസ്സുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
(ഡി)പ്രസ്തുത കേസ്സുകളെ സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ?
|
229 |
വിദ്യാലയങ്ങളില്‍ പോലീസ് വകുപ്പിന്‍റെ നേതൃത്വത്തിലുള്ള പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍
ശ്രീ. കെ. മുരളീധരന്‍
,, വി.പി. സജീന്ദ്രന്‍
,, പാലോട് രവി
,, ഷാഫി പറന്പില്‍
(എ)വിദ്യാലയങ്ങളില്‍ പോലീസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്യേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും വിശദമാക്കുമോ;
(സി)പ്രസ്തുത ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ആരെയെല്ലാമാണ് പങ്കാളികളാക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇവയുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഭരണതലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്;വിശദാംശങ്ങള്‍ എന്തെല്ലാം?
|
230 |
സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്
ശ്രീ. ജോസഫ് വാഴക്കന്‍
,, എ.റ്റി. ജോര്‍ജ്
,, വര്‍ക്കല കഹാര്‍
,, വി. ഡി. സതീശന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ബി)സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ക്ക് കാര്യക്ഷമമായ പരിശീലനം ലഭ്യമാക്കാനും പ്രസ്തുത പദ്ധതി കൂടുതല്‍ സ്കൂളുകളിലേക്കും ഹയര്‍ സെക്കന്‍ണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എന്നീ മേഖലകളിലേക്കും വ്യാപിപ്പിക്കുവാനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന് വിശദമാക്കുമോ;
(സി)പദ്ധതിയില്‍ സഹകരിക്കുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ഡി)പദ്ധതിക്കായി പ്രതേ്യക ഡയറക്ടറേറ്റ് രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?
|
231 |
സ്റ്റുഡന്‍റ്സ് പോലീസ്
ശ്രീ. മോന്‍സ് ജോസഫ്
(എ)സംസ്ഥാനത്ത് എത്ര സ്കൂളുകളിലാണ് ഈ വര്‍ഷം സ്റ്റുഡന്‍സ് പോലീസ് രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; ജില്ല തിരിച്ചുളള കണക്ക് വ്യക്തമാക്കാമോ;
(ബി)എന്‍.സി.സി. നിലവിലുളള സ്കൂളുകളില്‍ സ്റ്റുഡന്‍സ് പോലീസ് വേണ്ട എന്ന തീരുമാനം എടുത്തിട്ടുണ്ടോ; ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നയം വ്യക്തമാക്കാമോ;
(സി)സ്റ്റുഡന്‍സ് പോലീസില്‍ അംഗങ്ങളായ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ ആയത് പരിഗണിക്കുമോ;
(ഡി)സ്റ്റുഡന്‍സ് പോലീസ് അംഗങ്ങള്‍ക്ക് ഭാവിയില്‍ പോലീസ് സേനയിലേക്കുളള റിക്രൂട്ട്മെന്‍റില്‍ പ്രത്യേക പരിഗണന നല്‍കുന്ന കാര്യം പരിശോധിക്കുമോ?
|
232 |
വനിതാ പോലീസ് സ്റ്റേഷനുകള്‍
ശ്രീ.എം.വി.ശ്രേയാംസ് കുമാര്‍
(എ)സംസ്ഥാനത്ത് എത്ര വനിതാ പോലീസ് സ്റ്റേഷനുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പോലീസ് സ്റ്റേഷനുകള്‍ ഏതെല്ലാം ജില്ലകളിലാണെന്ന് വ്യക്തമാക്കുമോ;
(സി)എത്ര വനിതാ പോലീസ് സ്റ്റേഷനുകള്‍ കൂടി ആരംഭിക്കുന്നതിനുള്ള ശുപാര്‍ശ നിലവിലുണ്ടെന്നും ആയത് എവിടെയെല്ലാമാണെന്നും വ്യക്തമാക്കുമോ;
(ഡി)വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
|
233 |
പോലീസില്‍ വനിതാ ഡ്രൈവര്‍മാര്‍
ശ്രീ. സി. മമ്മൂട്ടി
(എ) സംസ്ഥാനത്ത് ബസ്സുകള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ വനിതകള്‍ ഓടിക്കുന്പോള്‍, വനിതാ പോലീസ് സ്റ്റേഷനുകളിലും അവര്‍ ഉപയോഗിക്കുന്ന പോലീസ് വാഹനങ്ങള്‍ക്കും വനിതാ ഡ്രൈവര്‍മാരെ ഏര്‍പ്പെടുത്താത്തതിനുള്ള കാരണം വ്യക്തമാക്കുമോ;
(ബി) ഇതിനായി വനിതാ പോലീസില്‍ നിന്നും ഡ്രൈവിംഗ് അറിയുന്നവരെ തെരഞ്ഞെടുത്ത് പ്രസ്തുത ജോലി ഏല്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
234 |
തിരുവല്ലയിലെ ജനമൈത്രി പോലീസ് സംവിധാനം
ശ്രീ. മാത്യൂ. റ്റി. തോമസ്
(എ)തിരുവല്ലയില്‍ ജനമൈത്രി പോലീസ് സംവിധാനം നിലവിലുണ്ടോ;
(ബി)ആയതിന്‍റെ ജനകീയ കമ്മിറ്റി അവസാനം കൂടിയ തീയതി വ്യക്തമാക്കാമോ;
(സി)പ്രസ്തുത പോലീസ് സ്റ്റേഷനില്‍ ആവശ്യത്തിന് ബീറ്റ് ആഫീസര്‍മാര്‍ ലഭ്യമാണോ; ഇല്ലെങ്കില്‍ ഇത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
235 |
കൊല്ലം ജില്ലയില്‍ റൂറല്‍ പോലീസ് കണ്‍ട്രോള്‍ റൂം
ശ്രീമതി പി. അയിഷാ പോറ്റി
(എ)കൊല്ലം ജില്ലയില്‍ റൂറല്‍ പോലീസ് കണ്‍ട്രോള്‍ റൂം അനുവദിക്കുന്ന വിഷയം സര്‍ക്കാര്‍ പരിശോധിച്ചുവരുന്നതിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചോ; നാളിതുവരെയായി കണ്‍ട്രോള്‍ റൂം അനുവദിക്കാത്തതെന്തുകൊണ്ടാണ്;
(ബി)റൂറല്‍ ജില്ലയില്‍ പോലീസ് കണ്‍ട്രോള്‍ റൂം ആരംഭിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?
|
236 |
മങ്കട മണ്ഡലത്തിലെ പോലീസ് സ്റ്റേഷനുകളുടെ പുന:ക്രമീകരണം
ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
(എ)മങ്കട മണ്ഡലത്തിലെ പോലീസ് സ്റ്റേഷനുകളുടെ അധികാര പരിധികള്‍ പുനഃക്രമീകരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഉണ്ടെങ്കില്‍ ഇത് വരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?
|
237 |
പുളിക്കീഴ് പൊലീസ് സ്റ്റേഷന്‍ കെട്ടിടം പുതുക്കി പണിയല്‍
ശ്രീ. മാത്യു റ്റി. തോമസ്
(എ)പുളിക്കീഴ് പൊലീസ് സ്റ്റേഷന്‍ കെട്ടിടം പുതുക്കി പണിയുന്നതിനുള്ള നടപടികള്‍ ഏതുവരെയായി എന്നു വിശദമാക്കാമോ ;
(ബി)പ്രസ്തുത പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി ഭൂമി ലഭ്യമാക്കുന്നതില്‍ എന്തെങ്കിലും തടസ്സം നിലവിലുണ്ടോ ;
(സി)കെട്ടിടം പണിയുടെ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ ?
|
238 |
കൊപ്പം ആസ്ഥാനമായി പുതിയ പോലീസ് സ്റ്റേഷന്‍
ശ്രീ. സി. പി. മുഹമ്മദ്
(എ) പാലക്കാട് ജില്ലയിലെ ഏറ്റവും വിസ്തൃതമായ അധികാര പരിധിയുള്ള പട്ടാന്പി പോലീസ് സ്റ്റേഷന്‍ വിഭജിച്ച് കൊപ്പം ആസ്ഥാനമായി ഒരു പുതിയ പോലീസ് സ്റ്റേഷന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;
(ബി) ഇതു സംബന്ധിച്ച് നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ആയതിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് വിശദീകരിക്കുമോ?
|
239 |
ഫറോക്ക്, നല്ലളം പോലീസ് സ്റ്റേഷനുകളില്‍ വാഹനങ്ങള്‍ അലക്ഷ്യമായി സൂക്ഷിക്കുന്നത്
ശ്രീ. എളമരം കരീം
(എ)ഫറോക്ക്, നല്ലളം പോലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെയുളള പോലീസ് സ്റ്റേഷനുകളുടെ മുന്‍വശത്തെ റോഡുകളില്‍ വിവിധ കേസ്സുകളില്‍ പിടിക്കപ്പെട്ട വാഹനങ്ങള്‍ അപകടകരമായും അലക്ഷ്യമായും ഇട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇവിടങ്ങളില്‍ വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതും ആളുകള്‍ മരണപ്പെട്ടതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)പ്രസ്തുത വാഹനങ്ങള്‍ നീക്കംചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ സ്വീകരിക്കുമോ?
|
240 |
അങ്കമാലിയില്‍ പുതിയ ട്രാഫിക് പോലീസ് സ്റ്റേഷന്‍
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി, കാലടി, നെടുന്പാശ്ശേരി സര്‍ക്കിള്‍ സ്റ്റേഷനുകളുടെ കീഴില്‍ ഐ.പി.സി. 279, 337, 338, 304(എ) തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം വര്‍ദ്ധിച്ചുവരുന്ന വാഹന അപകടങ്ങളും ട്രാഫിക് കുറ്റകൃത്യങ്ങളും ഗതാഗതകുരുക്കും കണക്കിലെടുത്ത് എം.സി. റോഡും ദേശീയപാതയും സംഗമിക്കുന്ന അങ്കമാലിയില്‍ ഒരു ട്രാഫിക് പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനായി സമര്‍പ്പിച്ച നിവേദനത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വ്യക്തമാക്കാമോ ;
(ബി)ഈ നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ ഈ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കാമോ ?
|
241 |
വാഹനപാര്‍ക്കിംഗ് മൂലമുളള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് നടപടി
ശ്രീ. പി.തിലോത്തമന്‍
(എ)റോഡിന്‍റെ വശങ്ങളില്‍ മറ്റ് വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കും വിധവും അപകടങ്ങള്‍ ഉണ്ടാക്കും വിധവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ റോഡപകടങ്ങള്‍ കൂടുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
(ബി)വാഹനങ്ങള്‍ കുറുകെയുളള മറ്റ് റോഡുകളിലേക്ക് കടക്കുന്പോള്‍ അപ്രകാരമുളള റോഡുകളില്‍ ഡ്രൈവര്‍മാര്‍ക്ക് കാഴ്ചമറയ്ക്കും വിധം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം ഉണ്ടായിട്ടുളള അപകടങ്ങളും അത്തരം അപകടങ്ങളില്‍ മരണമടഞ്ഞവരും എത്രയാണെന്നു അറിയിക്കാമോ;
(സി)ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുവാന്‍ കൈക്കൊണ്ടിട്ടുളള നടപടികള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ; റോഡപകടങ്ങള്‍ ഉണ്ടാക്കുംവിധം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?
|
242 |
റോഡപകടങ്ങളുടെ വിവരങ്ങള്‍
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ സംസ്ഥാനത്ത് എത്ര റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഈ കാലയളവില്‍ റോഡപകടങ്ങളെത്തുടര്‍ന്ന് മരണപ്പെട്ടവരുടേയും പരിക്ക് പറ്റിയവരുടേയും കണക്കുകള്‍ ലഭ്യമാക്കുമോ;
(സി)ഇവയുടെ ജില്ല തിരിച്ചുള്ള കണക്ക് പ്രതേ്യകം ലഭ്യമാക്കാമോ?
|
243 |
കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ അപകടങ്ങളില്‍ മരണപ്പെട്ടവരുടെ വിവരം
ശ്രീ. കെ. ദാസന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നാളിതുവരെ വാഹനാപകടത്തിലും മറ്റ് അപകടങ്ങളിലുമായി കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ മരണപ്പെട്ടവര്‍ എത്ര പേരെന്ന് വ്യക്തമാക്കാമോ;
(ബി)മരണപ്പെട്ടവരുടെ പേര് വിവരവും വിലാസവും മറ്റ് വിവരങ്ങളും വ്യക്തമാക്കാമോ?
|
244 |
വാഹന പരിശോധനയ്ക്കിടെ ഉണ്ടായ അപകടങ്ങള്‍
ശ്രീ.എ.കെ.ബാലന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വാഹന പരിശോധന, ഹെല്‍മറ്റ് പരിശോധന എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായ അപകടങ്ങളില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്; ഇവരുടെ പേരും, പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളും അപകട സ്ഥലവും വ്യക്തമാക്കുമോ;
(ബി)അപകടങ്ങള്‍ക്ക് കാരണക്കാരായ പോലീസുകാരുടെ പേരില്‍ കൊലകുറ്റത്തിന് കേസ്സെടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ത് കുറ്റമാണ് ഇവരുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. എത്ര പോലീസുകാരുടെ പേരില്‍ കേസ് എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)അപകടങ്ങളില്‍ മരിച്ചവരുടെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ;
(ഡി)വാഹന പരിശോധനയുടെ പേരിലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
|
245 |
കേരള പോലീസിന് അനേ്വഷണ -ക്രമ സമാധാന വിഭാഗങ്ങള്‍
ശ്രീ.എം.പി.വിന്‍സെന്‍റ്
'' എ.റ്റി. ജോര്‍ജ്
'' ഡൊമിനിക് പ്രസന്‍റേഷന്‍
'' പി. എ. മാധവന്‍
(എ)കേരള പോലീസില്‍ അനേ്വഷണ വിഭാഗം പുതിയതായി രൂപികരിക്കുമോ;
(ബി)ഇതിനുള്ള നടപടി ഏതുഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ;
(സി)ക്രമസമാധാനം, അനേ്വഷണം ഇവ വേര്‍തിരിക്കുന്നതു സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ?
|
246 |
പോലീസ് സേനയെ വിഭജിക്കുവാന്‍ നടപടി
ശ്രീമതി. കെ.കെ. ലതിക
(എ)സംസ്ഥാനത്തെ പോലീസ് സേനയെ ക്രമസമാധാന പാലന വിഭാഗം, കുറ്റനേ്വഷണ വിഭാഗം എന്നിങ്ങനെ വിഭജിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഇത് സംബന്ധമായി ഏതെങ്കിലും കമ്മിറ്റിയെ നിയോഗിച്ചിരുന്നുവോ എന്നും പ്രസ്തുത കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നോ എന്നും റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തൊക്കെയായിരുന്നുവെന്നും വ്യക്തമാക്കുമോ?
|
247 |
പോലീസ് സേനയ്ക്ക് ഇന്‍ഷുറന്‍സ്
ശ്രീ. എ.എ. അസീസ്
(എ)സംസ്ഥാനത്തെ പോലീസ് സേനാ വിഭാഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)ഉണ്ടെങ്കില്‍ എന്നുമുതലാണ് നടപ്പിലാക്കുന്നത് ;
(സി)സേനാവിഭാഗങ്ങളുടെ കുടുംബാംഗങ്ങളെ പ്രസ്തുത സ്കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ;
(ഡി)പ്രീമിയം അടയ്ക്കേണ്ടത് ആര്‍ക്കൊക്കെയാണെന്നും ഇന്‍ഷുറന്‍സിന്‍റെ എന്തൊക്കെ ഗുണങ്ങള്‍ ആണ് സേനാവിഭാഗങ്ങള്‍ക്ക് ലഭിക്കുക എന്നും വ്യക്തമാക്കുമോ ?
|
248 |
സമരത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെയുള്ള കേസ്സുകള്‍
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)2013 ജനുവരി 8 മുതല്‍ നടന്ന സര്‍ക്കാര്‍ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസ്സുകളില്‍ ഇനിയും പിന്‍വലിക്കാത്ത എത്ര കേസ്സുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത കേസ്സുകളുമായി ബന്ധപ്പെട്ട് ഇപ്പോഴും സസ്പെന്‍ഷനിലോ മറ്റേതെങ്കിലും ശിക്ഷാ നടപടികളിലോ ഉള്‍പ്പെട്ടിരിക്കുന്ന ജീവനക്കാരുടെ എണ്ണം വ്യക്തമാക്കാമോ;
(സി)പണിമുടക്കുമായി ബന്ധപ്പെട്ട് പ്രതികാര നടപടികള്‍ സ്വീകരിക്കുകയില്ലെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിച്ചുകൊണ്ട് ഇവര്‍ക്കെതിരെയുളള ശിക്ഷണ നടപടികള്‍ പിന്‍വലിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?
|
249 |
കൊല്ലം ജില്ലയിലെ പോലീസ് സേനയിലെ ഒഴിവുകള്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)കൊല്ലം സിറ്റി, റൂറല്‍ ജില്ലകളില്‍ നിലവിലുള്ള ഹെഡ് കോണ്‍സ്റ്റബിള്‍, സിവില്‍ പോലീസ് ആഫീസര്‍മാര്‍ എന്നിവരുടെ ഒഴിവുകളുടെ എണ്ണം വെളിപ്പെടുത്തുമോ;
(ബി)കൊല്ലം ജില്ലയിലെ പോലീസ് സേനയില്‍ നിന്നും 2013-ല്‍ റിട്ടയര്‍ ചെയ്തവരുടെ എണ്ണം തസ്തിക തിരിച്ച് ലഭ്യമാക്കുമോ;
(സി)പ്രസ്തുത വേക്കന്‍സികളിലേയ്ക്ക് ബറ്റാലിയന്‍ മുഖാന്തിരമുള്ള മുഴുവന്‍ ഒഴിവുകളും നികത്താത്തതിന്‍റെ കാരണം വെളിപ്പെടുത്തുമോ?
|
250 |
പോലീസ് വകുപ്പിലെ ചട്ടപ്രകാരമല്ലാത്ത സ്ഥലം മാറ്റം
ശ്രീ. ജെയിംസ് മാത്യു
(എ)പോലീസ് വകുപ്പിലെ സ്ഥലമാറ്റത്തില്‍ ചട്ട ലംഘനം നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഒരു തസ്തികയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാത്തവരെ സ്ഥലം മാറ്റെരുതെന്ന കേരളപോലീസ് ആക്ടിലേയും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍വ്വീസ് ചട്ടത്തിന്‍റെയും ലംഘനം നടത്തി കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍ റൂറല്‍ എസ്.പി മാരെ സ്ഥലം മാറ്റിയത് ഏത് സാഹചര്യത്തിലാണെന്ന് വിശദീകരിക്കാമോ;
(സി)ഇത്തരം സ്ഥലമാറ്റങ്ങള്‍ സേനയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നതില്‍ വാസ്തവമുണ്ടോ; ഉണ്ടെങ്കില്‍ സേനയെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ എന്തെങ്കിലും നടപടി സ്വീകരിക്കാമോ?
|
251 |
ചങ്ങനാശ്ശേരി ഫയര്‍ സ്റ്റേഷന്‍
ശ്രീ. സി.എഫ്. തോമസ്
(എ)ചങ്ങനാശ്ശേരി ഫയര്‍ സ്റ്റേഷനില്‍ വിവിധ തസ്തികകളിലായി എത്രപേര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്;
(ബി)ഏതെങ്കിലും തസ്തികയില്‍ ഒഴിവ് നിലവിലുണ്ടോ;
(സി)ഉണ്ടെങ്കില്‍ പ്രസ്തുത ഒഴിവുകള്‍ നികത്തുവാന്‍ നടപടി സ്വീകരിക്കുമോ;
(ഡി)അപകടസ്ഥലങ്ങളില്‍ നിന്നും അപകടത്തില്‍പെട്ടവരെ കൊണ്ടുവരുവാന്‍ ചങ്ങനാശ്ശേരി ഫയര്‍ സ്റ്റേഷനില്‍ ആംബുലന്‍സോ ചെറിയ വാഹനമോ ഇല്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)ആയത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
(എഫ്)പ്രസ്തുത ഫയര്‍ സ്റ്റേഷനില്‍ എത്ര ഫയര്‍ എഞ്ചിനുകള്‍ ഉണ്ട്;
(ജി)പഴയ വാട്ടര്‍ ലോറി ലേലം ചെയ്തുകൊടുത്തതിനുശേഷം പുതിയ വാഹനം അനുവദിക്കാത്തതുമൂലമുള്ള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എച്ച്)പ്രസ്തുത ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
|
252 |
മാവേലിക്കരയില്‍ ഫയര്‍ സ്റ്റേഷന്‍റെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍
ശ്രീ. ആര്‍. രാജേഷ്
(എ) മാവേലിക്കര മണ്ഡലത്തില്‍ ചാരുംമൂട് കേന്ദ്രമാക്കി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആഫീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; ഇതിനാവശ്യമായ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ;
(ബി) മാവേലിക്കര ഫയര്‍സ്റ്റേഷന്‍റെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
(സി) ഫയര്‍സ്റ്റേഷന് അത്യന്താധുനികമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
(ഡി) മാവേലിക്കരയില്‍ വനിതാ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
253 |
കുന്ദമംഗലത്ത് പുതിയ ഫയര്‍ സ്റ്റേഷന്‍
ശ്രീ. പി. റ്റി.എ. റഹീം
(എ)കോഴിക്കോട് കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ കുന്ദമംഗലത്ത് ഫയര്‍സ്റ്റേഷന്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
(ബി)ഇവിടെ ആഭ്യന്തര വകുപ്പിന്‍റെ കൈവശമുള്ള കുന്ദമംഗലം വില്ലേജിലെ റി.സ 484/2-ല്‍പ്പെട്ട സ്ഥലം ഫയര്‍സ്റ്റേഷന്‍ നിര്‍മ്മാനത്തിന് ഉപയോഗപ്പെടുത്തുമോ?
|
254 |
പട്ടാന്പിയിലെ ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണം
ശ്രീ. സി. പി. മുഹമ്മദ്
(എ) പട്ടാന്പിയില്‍ ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനും താല്‍ക്കാലികമായി പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൌസില്‍ ആവശ്യത്തിനുള്ള ഷെഡ്ഡുകള്‍ നിര്‍മ്മിക്കുന്നതിനും അനുമതി ലഭിക്കാന്‍ കാലതാമസമുണ്ടായിട്ടുണ്ടോ;
(ബി) സ്ഥിരമായ കെട്ടിടം ഉണ്ടാകുന്നതുവരെ താത്ക്കാലികമായി പട്ടാന്പി പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൌസില്‍ ഫയര്‍ സ്റ്റേഷന്‍ ഉടനടി തുടങ്ങുവാനുള്ള നടപടി കൈക്കൊള്ളുമോ;
(സി) ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് വേണ്ട നിര്‍ദ്ദേശം നല്‍കുമോ?
|
255 |
ഫയര്‍ സ്റ്റേഷന് സ്വന്തമായി കെട്ടിടം
ശ്രീ. ജി. എസ്. ജയലാല്‍
(എ)ചാത്തന്നൂര്‍ മണ്ധലത്തിലെ പരവൂരില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭൂമി ലഭ്യമാക്കുവാന്‍ ലഭിച്ച അപേക്ഷയിന്മേലുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ;
(ബി)പ്രസ്തുത അപേക്ഷയിന്മേല്‍ കാലതാമസം ഒഴിവാക്കി നടപടി സ്വീകരിക്കുവാന്‍ സന്നദ്ധമാകുമോ;
(സി)പരവൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിലവിലുള്ള വാഹനങ്ങളുടെ കാലപ്പഴക്കവും കാര്യക്ഷമതയില്ലായ്മയും കണക്കിലെടുത്ത് പുതിയ വാഹനങ്ങള്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
256 |
മന്ത്രിമാര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസ്സുകള്‍
ശ്രീ.കെ.വി. അബ്ദുള്‍ ഖാദര്‍
(എ)സംസ്ഥാന മന്ത്രിസഭയിലെ മുഖ്യമന്ത്രി അടക്കമുള്ള എത്ര മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്; ഇവര്‍ ആരെല്ലാം; വ്യക്തമാക്കാമോ;
(ബി)ഈ കാലയളവില്‍ എത്ര മന്ത്രിമാരുടെ പേരില്‍ വിജിലന്‍സ് അനേ്വഷണം നടത്താന്‍ വിവിധ വിജിലന്‍സ് കോടതികള്‍ ഉത്തരവിട്ടിട്ടുണ്ട്;
(സി)ഇവര്‍ ആരെല്ലാമെന്നും ഓരോ മന്ത്രിമാരുടെ പേരിലും എത്ര വിജിലന്‍സ് അനേ്വഷണം വീതം നടക്കുന്നുവെന്നും വ്യക്തമാക്കാേമാ;
(ഡി)മറ്റേതെങ്കിലും പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അനേ്വഷണം നടക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
(ഇ)ഈ കാലയളവില്‍ ഈ മന്ത്രിസഭയിലെ ഏതെല്ലാം മന്ത്രിമാര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസ്സുകള്‍ പിന്‍വലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?
|
257 |
വിജിലന്‍സ് കേസുകളുടെ എണ്ണം
ശ്രീ.കെ.വി. അബ്ദുള്‍ ഖാദര്‍
(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് വിജിലന്‍സ് അനേ്വഷണത്തിന് കൈമാറിയ കേസ്സുകളുടെ എണ്ണം എത്രയെന്ന് വ്യക്തമാ ക്കാമോ;
(ബി)ഈ കാലയളവില്‍ സര്‍ക്കാര്‍ പിന്‍വലിച്ച വിജിലന്‍സ് കേസ്സുകളുടെ എണ്ണവും കേസ്സ് സംബന്ധിച്ച വിവരവും ലഭ്യമാക്കാമോ;
(സി)പിന്‍വലിക്കുന്നതിനായി സര്‍ക്കാര്‍ പരിഗണനയിലുള്ള കേസ്സുകളുടെ എണ്ണവും അവ സംബന്ധിച്ച വിവരവും ലഭ്യമാക്കാമോ;
(ഡി)നിലവില്‍ വിജിലന്‍സിന്‍റെ പരിഗണനയിലുള്ള തീര്‍പ്പാകാത്ത േകസ്സുകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ ?
|
258 |
വിജിലന്‍സ് റെയ്ഡുകള്‍ സംബന്ധിച്ച വിവരം
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതുവരെ സംസ്ഥാനത്ത് എത്ര വിജിലന്‍സ് റെയ്ഡുകള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; വര്‍ഷം തിരിച്ചുളള കണക്ക് വ്യക്തമാക്കാമോ;
(ബി)വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡുകളുടെ എണ്ണം തരം തിരിച്ച് ലഭ്യമാക്കുമോ;
(സി)വിജിലന്‍സ് റെയ്ഡില്‍ അഴിമതി കണ്ടെത്തിയ ഓഫീസുകളുടേയും സ്ഥാപനങ്ങളുടെയും വ്യക്തികളുടേയും വിവരം ലഭ്യമാക്കാമോ;
(ഡി)ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച തുടര്‍നടപടികള്‍ വ്യക്തമാക്കാമോ?
|
259 |
ഐ.എ.എസ്, ഐ.പി.എസ്.ഐ.എഫ്.എസ്. ഉദ്യോഗസ്ഥര്‍ക്കെതിരെയുളള വിജിലന്‍സ് അന്വേഷണം
ശ്രീ. ബാബു. എം. പാലിശ്ശേരി
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര ഐ.എ.എസ്/ഐ.പി.എസ്/ഐ.എഫ്.എസ് റാങ്കിലുളള ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്; ബന്ധപ്പെട്ടവരുടെ പേരുള്‍പ്പെടെയുളള വിശദവിവരം ലഭ്യമാക്കാമോ;
(ബി)വരവില്‍ കവിഞ്ഞ സ്വത്ത് സന്പാദനത്തിന് സര്‍ക്കാര്‍ സര്‍വ്വീസിലെ എത്ര ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ടെന്ന് വ്യക്തമാക്കാമോ; ഇതില്‍ ഉള്‍പ്പെടുന്നഐ.എ.എസ്/ഐ.പി.എസ്/ഐ.എഫ്.എസ് ഉദ്യോഗസ്ഥരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ആരെല്ലാമെന്ന് വ്യക്തമാക്കാമോ;
(സി)ഏതെല്ലാം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കൂടുതല്‍ വിജിലന്‍സ് കേസ്സുകള്‍ ഉണ്ടായിട്ടുളളതെന്ന് വ്യക്തമാക്കാമോ?
|
260 |
ഫിഷറീസ് ഓഫീസ് പരിശോധന
ശ്രീ. എ.കെ. ശശീ്രന്ദന്‍
ശ്രീ. തോമസ് ചാണ്ടി
(എ)ദേശീയ ജലപാതയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് നല്‍കാനുള്ള നഷ്ട പരിഹാരത്തുക വിതരണം ചെയ്ത എറണാകുളത്തെ ഫിഷറീസ് ഓഫീസില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി എന്തൊക്കെ ക്രമക്കേടുകളാണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കുമോ;
(ബി)കോട്ടപ്പുറം മുതല്‍ അരൂര്‍ വരെ ഭാഗങ്ങളില്‍ നിന്ന് ചീനവല, ഊന്നിവല എന്നിവ മാറ്റിയപ്പോള്‍ അര്‍ഹരായ കര്‍ഷകര്‍ക്ക് ലഭിയ്ക്കേണ്ട ആനുകൂല്യം ഇല്ലാത്ത സൊസൈറ്റിയുടെ പേരില്‍ തട്ടിയെടുത്തവരില്‍ നിന്ന് ഈടാക്കാനും അവരെ നിയമത്തിന്‍റെ മുന്പില്‍ കൊണ്ടുവരുന്നതിനും ആവശ്യമായ നടപടികള്‍ ആഭ്യന്തര വകുപ്പ് സ്വീകരിക്കുമോ?
|
261 |
മുന്‍ മുഖ്യമന്ത്രിയുടെ ബന്ധുവിന് ഭൂമി അനുവദിച്ച കേസ്
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
,, വി. റ്റി. ബല്‍റാം
,, ഡൊമിനിക് പ്രസന്‍റേഷന്‍
(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി തന്‍റെ ബന്ധുവിന് ഭൂമി അനുവദിച്ചത് സംബന്ധിച്ചുള്ള കേസ്സിന്‍റെ അനേ്വഷണം പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത കേസില്‍ ആര്‍ക്കെല്ലാം എതിരെയാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത്;
(സി)കുറ്റക്കാരെ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)കേസിന്മേലുള്ള അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമാണ് ?
|
262 |
സംസ്ഥാനത്തെ തടവുകാരെ സംബന്ധിച്ചുളള വിവരം
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)സംസ്ഥാനത്തെ ജയിലുകളില്‍ നിലവില്‍ എത്ര തടവുകാരാണുളളത്; ഇതില്‍ സ്ത്രീ തടവുകാര്‍, പുരുഷ തടവുകാര്‍ എന്നിവരുടെ എണ്ണം തരം തിരിച്ച് ലഭ്യമാക്കാമോ;
(ബി)സംസ്ഥാനത്തെ ജയിലുകളില്‍ തടവില്‍ കഴിയുന്ന അന്യസംസ്ഥാനക്കാര്‍, അന്യരാജ്യക്കാര്‍ എന്നിവരുടെ എണ്ണം തരം തിരിച്ച് വ്യക്തമാക്കാമോ?
|
263 |
തടവുകാരുടെ ക്ഷേമവും ജയിലുകളുടെ സുരക്ഷയും
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)തടവുകാരുടെ ക്ഷേമത്തിന് എന്തെല്ലാം പുതിയ പദ്ധതികളാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്;
(ബി)ജയിലുകളുടെ സുരക്ഷയെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ;
(സി)സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം പുതിയ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്?
|
264 |
കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചവരുടെ എണ്ണം
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതുവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ടവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;
(ബി)ഈ കാലയളവില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ടവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;
(സി)ഇത് സംബന്ധിച്ച് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
|
265 |
വിചാരണതടവുകാരുടെ വിവരങ്ങള്‍
ശ്രീ.സി.ദിവാകരന്‍
(എ)കേരളത്തിലെ വിവിധ ജയിലുകളിലായി എത്ര വിചാരണ തടവുകാരെ പാര്‍പ്പിച്ചിട്ടുണ്ട്; ഏതെല്ലാം ജയിലില്‍ എത്ര പേര്‍ വീതമാണെന്ന് വ്യക്തമാക്കമോ;
(ബി)ഇവരില്‍ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
(സി)ഇവര്‍ എത്ര വര്‍ഷമായി ജയില്‍ വാസം അനുഭവിക്കുന്നുവെന്ന് വ്യക്തമാക്കമോ?
|
266 |
കാസറഗോഡ് ജില്ലയിലെ ജയിലുകളിലെ ജീവനക്കാരുടെയും തടവുപുള്ളികളുടെയും എണ്ണം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ) കാസറഗോഡ് ജില്ലയിലെ വിവിധ ജയിലുകളിലെ ജീവനക്കാരുടെ എണ്ണം, ജയില്‍, തസ്തിക, ഒഴിവുകളുടെ എണ്ണം എന്നിവ ലഭ്യമാക്കാമോ;
(ബി) ഓരോ ജയിലിലും നിലവിലുള്ള തടവുപുള്ളികളുടെ എണ്ണം വ്യക്തമാക്കാമോ;
(സി) ചീമേനി തുറന്ന ജയിലില്‍ തടവുപുള്ളികളെ ഉപയോഗിച്ച് നിര്‍മ്മിച്ച് വിതരണം ചെയ്ത ചപ്പാത്തി, ചെങ്കല്ല്, പച്ചക്കറികള്‍ എന്നിവയുടെ കണക്കുകളും വരുമാനവും ലഭ്യമാക്കാമോ?
|
267 |
ആലപ്പുഴ ജില്ലാ ജയിലിന് പുതിയ കെട്ടിടം
ശ്രീ. ജി. സുധാകരന്‍
(എ)ആലപ്പുഴ ജില്ലാ ജയിലിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്, ആലപ്പുഴ ജില്ലാ ജയിലിനോട് ചേര്‍ന്ന് പോലീസ് വകുപ്പിന്‍റെ അധീനതയിലുളള സ്ഥലം ജയില്‍ വകുപ്പിന് കൈമാറാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അന്പലപ്പുഴ എം.എല്‍.എ നല്‍കിയ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ അതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
(സി)പോലീസ് വകുപ്പില്‍ നിന്നും സ്ഥലം ലഭ്യമായാല്‍ ജില്ലാ ജയിലിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിച്ച് ഭരണാനുമതി അടിയന്തിരമായി നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
|
<<back |
|