|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
79
|
കോഴിക്കോട് ജില്ലയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയിലെ നിയമനം
ശ്രീ. ഇ. കെ. വിജയന്‍
(എ)കോഴിക്കോട് ജില്ലയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് ഇതുവരെ എത്ര പേര്‍ക്ക് നിയമന അംഗീകാരം നല്‍കി;
(ബി)റാങ്ക് ലിസ്റ്റിന്‍റെ കാലാവധിക്കുള്ളില്‍ ലിസ്റ്റില്‍ നിന്നും നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ?
|
80 |
പാലക്കാട് ജില്ലയിലെ എല്‍.ഡി.ക്ലര്‍ക്ക് നിയമനം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)പാലക്കാട് ജില്ലയിലെ എല്‍.ഡി ക്ലര്‍ക്ക് റാങ്ക്ലിസ്റ്റില്‍ നിന്ന് നാളിതുവരെയായി എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമനം നല്‍കിയിട്ടുള്ളത് എന്ന് വിശദമാക്കുമോ;
(ബി)നിലവില്‍ എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എന്ന് വിശദമാക്കുമോ;
(സി)ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ഡി)പ്രസ്തുത ലിസ്റ്റിന്‍റെ കാലാവധി എന്ന് അവസാനിക്കുമെന്ന് വിശദമാക്കുമോ?
|
81 |
ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം
ശ്രീമതി കെ.കെ. ലതിക
(എ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചവര്‍ക്ക് ആയത് ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വടകര താലൂക്കില്‍ ഏത് തീയതി വരെ ഉത്തരവ് ലഭിച്ചവര്‍ക്ക് ധനസഹായം നല്‍കിയെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത താലൂക്കില്‍ ഉത്തരവ് ലഭിച്ചിട്ടും ധനസഹായം ലഭിക്കാത്ത എത്രപേര്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ?
|
82 |
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
ശ്രീ. സി. എഫ്. തോമസ്
(എ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കുന്ന സഹായം ലഭിക്കുന്നതിനുള്ള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ധനസഹായം ലഭ്യമാക്കുന്നതിനുള്ള കാലതാമസം പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
83 |
എന്‍ഡോസള്‍ഫാന്‍ ദുരിരിതബാധിതര്‍ക്കുള്ള ധനസഹായം
ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)
(എ)കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ധനസഹായം പൂര്‍ണ്ണമായി വിതരണം ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
(ബി)ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;
(സി)എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത തുക പൂര്‍ണ്ണമായി എന്ന് നല്‍കാനാവും എന്ന് അറിയിക്കുമോ?
|
84 |
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
ശ്രീമതി. കെ. കെ. ലതിക
(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി എന്ത് തുക ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത സംഭാവനയില്‍ വ്യക്തികള്‍ നല്‍കിയ സംഭാവന, സംഘടനകള്‍ നല്‍കിയ സംഭാവന എന്നിവ ഇനം തിരിച്ച് പേരും മേല്‍വിലാസവും ഉള്‍പ്പെടെ ലഭ്യമാക്കുമോ?
|
85 |
ദുരിതാശ്വാസ നിധിയില്‍ നിന്ന് ചെലവിട്ട തുക
ശ്രീ. എ. എ. അസീസ്
(എ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഈ സര്‍ക്കാര്‍ എന്ത് തുക വിതരണം ചെയ്തിട്ടുണ്ട്;
(ബി)ആയതിന്‍റെ ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;
(സി)അപകട മരണത്തിനിരയായ കുടുംബങ്ങളുടെ ആശ്രിതര്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നും എന്ത് തുകയാണ് അനുവദിക്കുന്നത്;
(ഡി)ഈ തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
86 |
ചികിത്സാ സഹായം
ശ്രീ. പി. തിലോത്തമന്‍
(എ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2013-14 സാന്പത്തിക വര്‍ഷം എന്ത് തുക ചികിത്സാ സഹായമായി അനുവദിച്ചു എന്നു വ്യക്തമാക്കുമോ;
(ബി)ചികിത്സാ സഹായനിധിയില്‍ നിന്ന് സഹായം ലഭിക്കുന്നതിന് 2013-14 കാലയളവില്‍ ലഭിച്ച അപേക്ഷകളുടെ കണക്ക് മണ്ഡലം തിരിച്ച് നല്‍കാമോ;
(സി)ചികിത്സാ സഹായമായി ഈ കാലയളവില്‍ അനുവദിച്ച തുകയുടെ വിശദാംശങ്ങള്‍ മണ്ഡലം തിരിച്ച് നല്‍കുമോ?
|
87 |
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള ധനസഹായം
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിനായി ലഭിച്ച അപേക്ഷകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
(ബി)ഓരോ ജില്ലയിലും ധനസഹായം അനുവദിക്കപ്പെട്ടവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ;
(സി)അനുവദിക്കപ്പെട്ട ധനസഹായം ലഭ്യമാകാത്തവരുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ഡി)ദുരിതാശ്വാസനിധിയില്‍നിന്നുള്ള ധനസഹായത്തിനായി ലഭിച്ച എത്ര അപേക്ഷകള്‍ ഇക്കാലയളവില്‍ നിരസിക്കപ്പെടുകയുണ്ടായി എന്ന് വ്യക്തമാക്കുമോ ?
|
88 |
നെന്മാറ മണ്ഡത്തിലെ അപകട മരണ ദുരിതാശ്വാസ ധനസഹായം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)അപകട മരണത്തില്‍പ്പെടുന്നവരുടെ ആശ്രിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കുന്ന ധനസഹായം വിതരണം നടത്തുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ;
(ബി)നെന്മാറ നിയോജകമണ്ധലത്തിന്‍റെ പരിധിയില്‍ ഇപ്രകാരം അനുവദിച്ച ധനസഹായം ഏത് തിയ്യതി വരെയുള്ളതാണ് വിതരണം നടത്തിയിട്ടുള്ളത് എന്നു വിശദമാക്കുമോ ;
(സി)നിലവില്‍ അനുവദിച്ച തുക എന്ന് വിതരണം ചെയ്യുവാന്‍ കഴിയുമെന്ന് വിശദമാക്കുമോ ?
|
89 |
സമയബന്ധിതമായ ധനസഹായ വിതരണം
ശ്രീ. വി ചെന്താമരാക്ഷന്‍
(എ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കുന്ന ചികിത്സാ സഹായം ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കുന്ന ധനസഹായം വിതരണം നടത്തുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ : എങ്കില്‍ എത്ര മാസത്തിനുള്ളില്‍ വിതരണം ചെയ്യാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത് ;
(സി)ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം അടിയന്തരമായി വിതരണം നടത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദാംശം നല്‍കുമോ ?
|
<<back |
|