|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
6351
|
വനിതാ പോലീസ്
ഡോ. കെ. ടി. ജലീല്‍
(എ) വനിതാ പോലീസ് സ്റ്റേഷനില്‍ ആവശ്യത്തിന് വനിതാ പോലീസ് ഇല്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) വനിതാ പോലീസ് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ?
|
6352 |
വനിതാ പോലീസ് സ്റ്റേഷനുകളിലെ വനിതാ ഡ്രൈവര്‍മാര്‍
ശ്രീ. എന്‍. ഷംസുദ്ദീന്‍
(എ)സംസ്ഥാനത്തെ എത്ര വനിതാ പോലീസ് സ്റ്റേഷനുകളില്‍ നാലുവീലുള്ള വാഹനങ്ങള്‍ ഉപയോഗത്തിലുണ്ട്;
(ബി)വനിതാ പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങളില്‍ വനിതാ ഡ്രൈവര്‍മാരെ മാത്രം നിയോഗിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?
|
6353 |
വേലന്താവളം ചെക്ക് പോസ്റ്റിലെ കൈക്കുലി കേസ്
ശ്രീ. എം. ചന്ദ്രന്‍
(എ)പാലക്കാട് ജില്ലയിലെ വേലന്താവളം ചെക്ക് പോസ്റ്റില്‍ നിന്നും കൈക്കൂലി കേസുമായി ബന്ധപ്പെട്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ വിജിലന്‍സ് പിടികൂടിയിട്ടുണ്ടോ;
(ബി)എത്ര പേരെയാണ് പിടികൂടിയിട്ടുള്ളത്; ഇവര്‍ ആരൊക്കെയെന്ന് വ്യക്തമാക്കുമോ;
(സി)ഇവരില്‍ നിന്നും എത്ര രൂപയാണ് പിടിച്ചെടുത്തിട്ടുള്ളത്;
(ഡി)ഇവരുടെ പേരില്‍ കേസെടുത്ത് വിജിലന്‍സ് കോടതിയില്‍ നല്‍കിയിട്ടുണ്ടോ;
(ഇ)ഇവര്‍ക്കെതിരെ വകുപ്പുതലത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(എഫ്)ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നു വ്യക്തമാക്കാമോ?
|
6354 |
മ്യൂസിയം പോലീസ് സ്റ്റേഷനിലെ ക്രൈം 38/2013 നന്പര്‍ കേസ്സിലെ പ്രതികളെ സംബന്ധിച്ച റിപ്പോര്‍ട്ട്
ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍
(എ)ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള ക്രിമിനല്‍ കേസുകളില്‍പ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരം ബന്ധപ്പെട്ട വകുപ്പുകളില്‍ വകുപ്പുതല നടപടിക്കായി റിപ്പോര്‍ട്ടുചെയ്യാറുണ്ടോ;
(ബി)എങ്കില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലെ ക്രൈം 38/2013 നന്പര്‍ കേസിലെ പ്രതികളെ സംബന്ധിച്ച് അത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
6355 |
രജിസ്ട്രേഷന്‍ വകുപ്പിലെ അഴിമതി
ശ്രീമതി കെ.എസ്. സലീഖ
(എ)സബ് രജിസ്ട്രാര്‍മാരില്‍ നിന്നും രജിസ്ട്രേഷന്‍ ഡി.ഐ.ജി. മാസപ്പടി ശേഖരിക്കുന്നു എന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സ്പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്-ന്‍റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയിട്ടുണ്ടോ;
(ബി)എങ്കില്‍ എന്ന്; എത്ര ലക്ഷം രൂപ കണ്ടെടുത്തു; ഏതെല്ലാം ഉദ്യോഗസ്ഥരില്‍ നിന്നും എത്ര തുക വീതം കണ്ടെടുത്തു; വ്യക്തമാക്കുമോ;
(സി)ഈ സര്‍ക്കാര്‍ കാലയളവില്‍ രജിസ്ട്രേഷന്‍ വകുപ്പില്‍ പോലീസ് എത്ര റെയ്ഡുകള്‍ നടത്തി; എത്ര തുക കണ്ടെടുത്തു; വ്യക്തമാക്കാമോ;
(ഡി)കുറ്റക്കാരായ രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് വകുപ്പ് എന്തു നടപടി സ്വീകരിച്ചു; ആര്‍ക്കെങ്കിലും ശിക്ഷ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ നല്കിയ ശിക്ഷ എന്താണെന്ന് വ്യക്തമാക്കാമോ?
|
6356 |
പോലീസുദേ്യാഗസ്ഥര്‍ക്കെതിരായ പരാതികള്‍
ശ്രീ.എം.പി. വിന്‍സെന്‍റ്
(എ)പോലീസ് ഉദേ്യാഗസ്ഥര്‍ നടത്തുന്ന നിയമലംഘന പ്രവര്‍ത്തികള്‍ക്കെതിരെ നിര്‍ഭയമായി പരാതി നല്‍കുന്നതിന് സംവിധാനം ഉണ്ടാക്കുമോ;
(ബി)പോലീസ് ഇതര ജീവനക്കാരെ ഉള്‍പ്പെടുത്തി ഗവണ്‍മെന്‍റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇതു സംബന്ധിച്ച് ഒരു സംവിധാനം കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?
|
6357 |
സര്‍വ്വീസില്‍
നിന്നും
സസ്പെന്‍റ്
ചെയ്യപ്പെട്ട
പോലീസ്
ഉദേ്യാഗസ്ഥര്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ വിവിധ കാരണങ്ങളാല്‍ സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്യപ്പെട്ട പോലീസ് ഉദേ്യാഗസ്ഥര്‍ ആരൊക്കെയായിരുന്നു;
(ബി)ഏതെല്ലാം കാരണങ്ങളാലാണ് ഓരോരുത്തരെയും സസ്പെന്‍റ് ചെയ്തതെന്ന് വിശദമാക്കാമോ;
(സി)ഇവരില്‍ ഇതിനകം സര്‍വ്വീസില്‍ തിരികെ പ്രവേശിപ്പിക്കപ്പെട്ടവര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്താമോ ?
|
6358 |
കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെട്ട / കൊലചെയ്യപ്പെട്ട പോലീസുദേ്യാഗസ്ഥര്‍
ശ്രീമതി കെ.എസ്. സലീഖ
(എ)ഈ സര്‍ക്കാര്‍ വന്നതിനുശേഷം നാളിതുവരെ എത്ര പോലീസ് ഉദേ്യാഗസ്ഥര്‍ കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെട്ടു / കൊലചെയ്യപ്പെട്ടു ; അവര്‍ ആരെല്ലാം ; എപ്രകാരമാണ് ഓരോരുത്തരും മരണ പ്പെട്ടതെന്ന് വ്യക്തമാക്കുമോ;
(ബി)കൊലക്കത്തിക്കിരയായ പോലീസ് ഡ്രൈവര്‍ മണിയന്‍പിള്ള മരണപ്പെട്ടിട്ട് എത്ര വര്‍ഷമായി ; പ്രതി ആരാണ് ; പ്രതിയെ പിടികൂടുകയുണ്ടായോ ; ഇല്ലെങ്കില്‍ പ്രതിയെ നാളിതുവരെ പിടികൂടാത്തതിന്‍റെ കാരണം എന്തെന്ന് വ്യക്തമാക്കുമോ ; പ്രതികളെ പിടികൂടാത്തതില്‍ പോലീസിന്‍റെ ഭാഗത്ത് വിഴ്ച ഉണ്ടായിട്ടുണ്ടോ ;വിശദാംശം ലഭ്യമാക്കുമോ ;
(സി)ഇക്കാലയളവില്‍ കൃത്യനിര്‍വ്വഹണത്തില്‍ മരണപ്പെട്ട പോലീസ് ഉദേ്യാഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് എന്തൊക്കെ സഹായങ്ങള്‍ നല്‍കിയെന്ന് വ്യക്തമാക്കുമോ ;
(ഡി)കൊലചെയ്യപ്പെട്ട മണിയന്‍പിള്ള എന്ന പോലീസ് ഡ്രൈവറുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന മുന്‍ വകുപ്പുമന്ത്രിയുടെ പ്രഖ്യാപനം നാളിതുവരെ നടപ്പിലാക്കിയോ ; ഇല്ലെങ്കില്‍ കാരണം എന്തെന്ന് വ്യക്തമാക്കുമോ ; ഇതില്‍ ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കുമോ ;
(ഇ)ഇത്തരത്തില്‍ കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെടുന്ന/കൊലചെയ്യപ്പെടുന്ന പോലീസ് ഉദേ്യാഗസ്ഥരുടെ കുടുംബങ്ങളെ സഹായിക്കാന്‍ എന്തു നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?
|
6359 |
സബ്സിഡിയറി സെന്‍ട്രല്‍ പോലീസ് ക്യാന്‍റീനുകളിലെ ആഡിറ്റ്
ശ്രീ. ഇ.പി. ജയരാജന്‍
(എ)സബ്സിഡിയറി സെന്‍ട്രല്‍ ഫോലീസ് ക്യാന്‍റീനുകളില്‍ 2011-12, 2012-13, 2013-14 എന്നീ കാലയളവിലെ വിറ്റുവരവ് എത്രവീതമാണെന്നു വ്യക്തമാക്കുമോ ;
(ബി)പ്രസ്തുത ക്യാന്‍റീനുകളിലെ കണക്കുകള്‍ ആഡിറ്റു ചെയ്യുന്നത് ഏത് ഏജന്‍സിയാണ് ;
(സി)പ്രസ്തുത ക്യാന്‍റീനുകളിലെ കണക്കുകള്‍ ആഡിറ്റു ചെയ്യുന്നതിന് ഏതെങ്കിലും ഗവണ്‍മെന്‍റ് ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ ;
(ഡി)ഇല്ലെങ്കില്‍ ആഡിറ്റിന് ഗവണ്‍മെന്‍റ് ഏജന്‍സികളെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവു പുറപ്പെടുവിക്കുമോ ?
|
6360 |
സബ്സിഡിയറി സെന്‍ട്രല്‍ പോലീസ് ക്യാന്‍റീനില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ സേവനകാലാവധി
ശ്രീ. ഇ. പി. ജയരാജന്‍
(എ)സബ്സിഡിയറി സെന്‍ട്രല്‍ പോലീസ് ക്യാന്‍റീനില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ സേവനകാലാവധി പരിമിതപ്പെടുത്തിയിട്ടുണ്ടോ;
(ബി)എത്ര വര്‍ഷത്തേക്കാണ് പരിമിതപ്പെടുത്തിയിട്ടുള്ളത്;
(സി)സേവനകാലാവധി പൂര്‍ത്തിയാക്കിയവരെ സബ്സിഡിയറി സെന്‍ട്രല്‍ പോലീസ് ക്യാന്‍റീന്‍ സേവനത്തില്‍ നിന്നും വിടുതല്‍ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
6361 |
1962-ലെ കേരളാ ഫയര്‍ഫോഴ്സ് ആക്ട് ഭേദഗതി
ശ്രീ. ഇ. പി. ജയരാജന്‍
(എ)1962-ലെ കേരളാ ഫയര്‍ ഫോഴ്സ് ആക്ട് എത്ര തവണ ഭേദഗതി ചെയ്തിട്ടുണ്ടെന്നു വ്യക്തമാക്കുമോ;
(ബി)1962-ലെ നിയമത്തിന് കാലാനുസൃതമായ മാറ്റം വരുത്തണമെന്ന കാര്യം പരിഗണനയിലുണ്ടോ;
(സി)ബഹുനില മന്ദിരങ്ങളും ഫ്ളാറ്റുസമുച്ചയങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ചട്ടങ്ങള്‍ കര്‍ക്കശമായി പാലിച്ചുകൊണ്ട് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുവാനും അതുവഴി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുവാനും കഴിയുന്ന തരത്തില്‍ 1962-ലെ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരാന്‍ തയ്യാറാകുമോ?
|
6362 |
സംസ്ഥാനത്തെ ഫയര്‍ ആന്‍റ് റെസ്ക്യൂ സര്‍വ്വീസസ് സ്റ്റേഷനുകള്‍
ശ്രീ. ഇ.പി. ജയരാജന്‍
(എ)സംസ്ഥാനത്ത് ആകെ എത്ര ഫയര്‍ ആന്‍റ് റെസ്ക്യൂ സര്‍വ്വീസസ് സ്റ്റേഷനുകളാണുള്ളത്;
(ബി)ഫയര്‍ ആന്‍റ് റെസ്ക്യൂ സര്‍വ്വീസസില്‍ ആകെ എത്ര ജീവനക്കാരാണുള്ളത്;
(സി)നിലവില്‍ വിവിധ തസ്തികകളില്‍ ആകെ എത്ര ഒഴിവുകളാണുള്ളതെന്ന് വ്യക്തമാക്കുമോ;
(ഡി)ഏതെല്ലാം തസ്തികകളിലേക്ക് പി.എസ്.സി. ലിസ്റ്റ് നിലവിലുണ്ട് എന്ന് വ്യക്തമാക്കുമോ;
(ഇഏതെല്ലാം ജില്ലകളില്‍ പി.എസ്.സി. ലിസ്ററ് നിലവിലുണ്ട്;
(എഫ്പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളിലേയ്ക്ക് നിയമനം ത്വരിതപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികളും ഇപ്പോള്‍ ഓരോ തസ്തികയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒഴിവുകളും വ്യക്തമാക്കാമോ?
|
6363 |
പുതിയ ഫയര്‍ സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള മുന്‍ഗണനാ ലിസ്റ്റും കൊണ്ടോട്ടി ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിനുള്ള അനുമതിയും
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)ഫയര്‍ സ്റ്റേഷനുകള്‍ അനുവദിക്കുന്നതിന് മുന്‍ഗണനാ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ അതിന്‍റെ കോപ്പി ലഭ്യമാക്കുമോ;
(സി)കൊണ്ടോട്ടിയിലെ ഫയര്‍ സ്റ്റേഷന് അനുമതിയായിട്ടുണ്ടോ;
(ഡി)പ്രസ്തുത ഫയര്‍ സ്റ്റേഷന്‍ എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
|
6364 |
ഫയര്‍ ആന്‍റ് റെസ്ക്യൂ സര്‍വ്വീസസിന് വാങ്ങുന്ന ഉപകരണങ്ങള്‍
ശ്രീ. ഇ.പി. ജയരാജന്‍
(എ)കേരളാ ഫയര്‍ ആന്‍റ് റെസ്ക്യൂ സര്‍വ്വീസസ് 2013-14ല്‍ എത്ര തുകയുടെ ഉപകരണങ്ങളാണ് വാങ്ങിയത് ;
(ബി)എന്തെല്ലാം ഉപകരണങ്ങളാണ് വാങ്ങിയത് ;
(സി)ഉപകരണങ്ങള്‍ വാങ്ങാന്‍ ഉത്തരവു നല്‍കിയത് എന്നാണ് ; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ;
(ഡി)ഓരോ ഉപകരണങ്ങളും സ്റ്റോക്കില്‍ സ്വീകരിച്ചത് എപ്പോഴാണ് ;
(ഇ)ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്കായി വാങ്ങുന്ന ഉപകരണങ്ങള്‍ എന്തെല്ലാം ഗുണനിലവാര പരിശോധനകളാണ് നടത്തുന്നത് ;
(എഫ്)സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ ഏത് ഏജന്‍സിയാണ് യന്ത്ര സാമഗ്രികളുടെ പര്‍ച്ചേസിന് അംഗീകാരം നല്‍കുന്നത് ?
|
6365 |
അടൂര്‍ ഫയര്‍ സ്റ്റേഷന് സ്വന്തമായി കെട്ടിടം
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)അടൂര്‍ ഫയര്‍ സ്റ്റേഷന് സ്വന്തമായി കെട്ടിടം ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ജലവിഭവ വകുപ്പിന്‍റെ രണ്ടേക്കറോളം ഭൂമി വകുപ്പിന് കൈമാറി കിട്ടുന്നതിനുവേണ്ടി നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)അടൂര്‍ ഫയര്‍ സ്റ്റേഷന് സ്വന്തമായ കെട്ടിടം നിര്‍മ്മിക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമോ;
(ഡി)അടൂര്‍ ഫയര്‍ സ്റ്റേഷന് സ്വന്തം കെട്ടിടം പണിയുന്നതിന് നിലവില്‍ തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
|
6366 |
കുട്ടനാട് നിയോജകമണ്ധലത്തില്‍ ഫയര്‍സ്റ്റേഷന്‍ നിര്‍മ്മാണം
ശ്രീ. തോമസ് ചാണ്ടി
(എ)കുട്ടനാട് നിയോജകമണ്ധലത്തില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍ നാളിതുവരെ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
(ബി)റവന്യൂ വകുപ്പിന്‍റെ കീഴിലുള്ള ഭൂമി ഭൂരഹിതകേരളം പദ്ധതിക്കായി നല്‍കിയിട്ടുള്ളതിനാല്‍ 50 സെന്‍റ് സ്ഥലം ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് കുട്ടനാട്ടില്‍ ലഭ്യമല്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ കീഴിലുള്ള 30 സെന്‍റ് കരഭൂമി വിട്ടു നല്‍കുകയാണെങ്കില്‍ കുട്ടനാട്ടില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമോ ?
|
6367 |
നാട്ടിക ഫയര്‍ സ്റ്റേഷന്‍
ശ്രീമതി ഗീതാ ഗോപി
(എ)നാട്ടികയില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് ഭൂമി ലഭ്യമാക്കുന്ന നടപടി പൂര്‍ത്തിയായിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദമാക്കുമോ ;
(ബി)ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് നാട്ടിക വില്ലേജില്‍ റവന്യൂ വകുപ്പ് വിട്ടു നല്‍കിയ ഭൂമി ഫയര്‍ & റെസ്ക്യൂ വകുപ്പ് ഏറ്റെടുക്കുന്ന നടപടി പൂര്‍ത്തിയായിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുമോ ;
(സി)ഫയര്‍ & റെസ്ക്യൂ വകുപ്പ് ഭൂമി ഏറ്റെടുക്കല്‍ നടപടി എത്രയും വേഗം പൂര്‍ത്തിയാക്കി എല്‍.എ.സി.എ. ഡി.എഫ്.-ല്‍ നിന്നനുവദിച്ച തുക വിനിയോഗിച്ച് ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?
|
6368 |
നാദാപുരം ഫയര്‍&റെസ്ക്യൂ സ്റ്റേഷനില്‍ വാഹനങ്ങളുടെ ദൌര്‍ലഭ്യം
ശ്രീ. ഇ.കെ. വിജയന്‍
(എ)നാദാപുരം നിയോജക മണ്ഡലത്തിലെ നാദാപുരം ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഫയര്‍&റെസ്ക്യൂ സ്റ്റേഷനില്‍ അവശ്യ വാഹനങ്ങളുടെ ദൌര്‍ലഭ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)നിലവിലുള്ള വാഹനങ്ങള്‍ കാലപ്പഴക്കത്താല്‍ ഉപയോഗിക്കാന്‍ പറ്റാത്തതാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)പ്രസ്തുത ഫയര്‍ സ്റ്റേഷനിലെ വാഹനങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ ?
|
6369 |
മലപ്പുറം ഫയര്‍സ്റ്റേഷന്‍ നവീകരണം
ശ്രീ. പി. ഉബൈദുള്ള
(എ)മലപ്പുറം ഫയര്‍ സ്റ്റേഷനില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കാലപ്പഴക്കം ചെന്നതാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഫയര്‍ സ്റ്റേഷനിലേക്ക് പുതുതായി വാട്ടര്‍ ടെന്‍ഡര്‍, മൊബൈല്‍ ടാങ്ക് യൂണിറ്റ് എന്നിവ അനുവദിക്കാന്‍ സത്വര നടപടി സ്വീകരിക്കുമോ ?
|
6370 |
ഫയര്‍ & റെസ്ക്യു സര്‍വ്വീസസില്‍ അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസറുടെ തസ്തികയിലേക്കുള്ള പ്രെമോഷന്‍
ശ്രീ. പി. ടി. എ. റഹീം
(എ)ഫയര്‍ & റെസ്ക്യു സര്‍വ്വീസസില്‍ അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസറുടെ തസ്തികയിലേക്ക് ഏത് അനുപാതത്തിലാണ് ഫയര്‍മാന്‍/ഡ്രൈവര്‍ തസ്തികയില്‍ നിന്നും പ്രെമോഷന്‍ നല്‍കുന്നത് ;
(ബി)പ്രെമോഷന്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ഡ്രൈവര്‍മാര്‍ പരാതി നല്കിയിട്ടുണ്ടോ ;
(സി)സ്പെഷ്യല്‍ റൂള്‍സ് നിലവിലുള്ള ഒരു കാര്യത്തില്‍ ജനറല്‍ റൂള്‍ ബാധകമാക്കിയത് സംബന്ധിച്ച പരാതിയില്‍ എന്ത് തീരുമാനമെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?
|
6371 |
വിജിലന്‍സ് വകുപ്പിന്‍റെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയാ പേജിന്‍റെ പ്രവര്‍ത്തനം
ശ്രീ.കെ. മുരളീധരന്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
,, ഐ.സി. ബാലകൃഷ്ണന്
,, എ.പി. അബ്ദുള്ളക്കുട്ടി
(എ)വിജിലന്‍സ് വകുപ്പിന്‍റെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയാ പേജിന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)സോഷ്യല്‍ മീഡിയാ പേജ് വഴി എന്തെല്ലാം സൌകര്യങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പൊതുജനങ്ങള്‍ക്ക് അഴിമതിയെ കുറിച്ചുള്ള പരാതി അയക്കാനും അവയ്ക്ക് പരിഹാരം കാണാനും എന്തെല്ലാം സംവിധാനമാണ് ഇതിലുള്ളത്;
(ഡി)ഇത് സംബന്ധിച്ച് അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുന്നതിന് എന്തെല്ലാം പ്രചരണ പരിപാടികളാണ് സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
6372 |
വിജിലന്‍സ് ആന്‍റ് ആന്‍റികറപ്ഷന്‍ ബ്യൂറോ നേരിടുന്ന വെല്ലുവിളികള്‍
ശ്രീ. ജി. സുധാകരന്‍
,, കെ.കെ. ജയചന്ദ്രന്
,, ബി. സത്യന്‍
,, രാജു എബ്രഹാം
(എ)സര്‍ക്കാര്‍ ജീവനക്കാരില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന അഴിമതികള്‍ തടയുന്നതിനും ഉന്നയിക്കപ്പെടുന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിച്ച് സത്യം കണ്ടുപിടിക്കുന്നതിനും വിജിലന്‍സ് ആന്‍റ് ആന്‍റികറപ്ഷന്‍ ബ്യൂറോയ്ക്ക് എന്തെങ്കിലും വെല്ലുവിളികള്‍ നേരിടുന്നുണ്ടോ;വിശദമാക്കുമോ;
(ബി)പോലീസ് വകുപ്പില്‍നിന്നും ഇടയ്ക്കിടയ്ക്ക് സ്ഥലം മാറ്റി നിയമിക്കപ്പെടുന്നവര്‍ അല്ലാത്തവര്‍ ആരെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍മാരായി ബ്യൂറോയിലുണ്ടോ;
(സി)ഈ സര്‍ക്കാരിന്‍റെ കാലത്ത് വിജിലന്‍സ് അന്വേഷണ ആവശ്യം ഏതെങ്കിലും വേണ്ടെന്ന് വച്ചിട്ടുണ്ടോ; എങ്കില്‍ എത്ര; ജീവനക്കാര്‍ ഉള്‍പ്പെടെ സര്‍ക്കാരിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ എത്ര; ഇതില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് ശിക്ഷാവിധിയായിട്ടുള്ളവ എത്ര; എത്ര കേസുകളില്‍ കോടതിവിധി പ്രതികൂലമായി മാറുകയുണ്ടായി; വ്യക്തമാക്കാമോ?
|
6373 |
ഫ്ളയിംഗ് സ്ക്വാഡ് രൂപീകരണം
ശ്രീ. എളമരം കരീം
(എ)വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ കീഴില്‍ എല്ലാ ജില്ലകളിലും ഫ്ളയിംഗ് സ്ക്വാഡുകള്‍ രൂപവല്‍ക്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നോ ;
(ബി)എന്നാണ് പ്രസ്തുത പ്രഖ്യാപനം നടത്തിയത് ; ഇതിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും ഇത്തരം സ്ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടോ ; വിശദമാക്കുമോ ?
|
6374 |
മന്ത്രിമാര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം
ശ്രീ. എം. ഹംസ
(എ)സംസ്ഥാനത്തെ ഏതെല്ലാം മന്ത്രിമാര്‍ക്കെതിരെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിജിലന്‍സ് കേസ്സെടുത്തിട്ടുണ്ട്;
(ബി)ഓരോ കേസ്സിന്‍റെയും വിശദാംശം എന്താണ്; കേസ്സെ ടുത്തത് എന്നാണ്; ഓരോ കേസ്സിന്‍റെയും നിലവിലെ സ്ഥിതി വിശദമാക്കാമോ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി എന്നും ഓരോന്നിലും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നും വ്യക്തമാക്കാമോ?
|
6375 |
ഐ.പി.എസ്. ഉദേ്യാഗസ്ഥര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസുകള്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ഐ.പി.എസ്. ഉദേ്യാഗസ്ഥന്മാര്‍ക്കെതിരെ വിജിലന്‍സ് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
|
6376 |
വിജിലന്‍സ് കോടതികളില്‍ വിചാരണകാത്തുകിടക്കുന്ന കേസ്സുകള്‍
ശ്രീ. എം. ചന്ദ്രന്‍
(എ)വിജിലന്‍സ് കോടതികളില്‍ എത്ര കേസ്സുകളാണ് വിചാരണ കാത്തു കിടക്കുന്നത്;
(ബി)വിചാരണ പൂര്‍ത്തിയായി വിധി പറയുവാന്‍ ബാക്കിയുളളവ എത്ര;
(സി)ഐ.എ. എസ്, ഐ. പി. എസ് ഉദ്യോഗസ്ഥന്‍മാരുടെ പേരില്‍ എത്ര കേസ്സുകളാണ് വിചാരണയില്‍ ഉളളത്;
(ഡി)വിചാരണയില്‍ ഉളള കേസ്സുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി തീര്‍പ്പുകല്പിക്കുന്നതിന് സഹായകരമായ നടപടികള്‍
സ്വീകരിച്ചിട
(ഇ)ഉണ്ടെങ്കില്‍ എന്തെല്ലാമെന്നു വ്യക്തമാക്കാമോ?്ടുണ്ടോ;
|
6377 |
തടവുകാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന ജയില്‍ ഉദേ്യാഗസ്ഥര്‍
ശ്രീ. പി.കെ. ഗുരുദാസന്‍
(എ)ജയിലുകളില്‍ തടവുകാര്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന ജയില്‍ ഉദേ്യാഗസ്ഥരെ കണ്ടെത്തുവാന്‍ ജയില്‍ ഡി.ജി.പി. നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ; പ്രസ്തുത നടപടി വകുപ്പുമന്ത്രി അറിഞ്ഞിട്ടുണ്ടോ ; വ്യക്തമാക്കുമോ ;
(ബി)പ്രസ്തുത നടപടി ഏതെല്ലാം ജയിലുകളില്‍ നടന്നുവെന്ന് വ്യക്തമാക്കുമോ ;
(സി)മേല്‍ നടപടി ഭരണാനൂകൂല ജീവനക്കാര്‍ എതിര്‍പക്ഷക്കാര്‍ക്കെതിരെ വ്യക്തിവിരോധം തീര്‍ക്കുന്നതിന് ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ഡി)2014 ജനുവരി 26ന് തലശ്ശേരി സബ്ജയിലില്‍ ഇപ്രകാരമുള്ള ശ്രമം നടത്തിയതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?
|
6378 |
ഭേദഗതിയോടുകൂടിയ പ്രിസണ്‍സ് മാനുവലിന്‍റെ പകര്‍പ്പ്
ശ്രീ. എ. പ്രദീപ് കുമാര്‍
ഏറ്റവും പുതിയ ഭേദഗതികളോടു കൂടിയ കേരള പ്രിസണ്‍സ് മാനുവലിന്‍റെ പകര്‍പ്പ് ലഭ്യമാണോ; ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ?
|
6379 |
താമരശ്ശേരിയില്‍ ആധുനിക രീതിയിലുള്ള ജയില്‍ സ്ഥാപിക്കല്‍
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
കൊടുവള്ളി മണ്ധലത്തിലെ താമരശ്ശേരിയില്‍ ആധുനിക സൌകര്യങ്ങളോടു കൂടിയ ജയില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; ജയില്‍ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം ഗ്രാമപഞ്ചായത്ത് ലഭ്യമാക്കാന്‍ തയ്യാറായ സാഹചര്യത്തില്‍ നടപടി പൂര്‍ത്തീകരിച്ച് ജയില്‍ യാഥാര്‍ത്ഥ്യമാക്കുമോ?
|
<<back |
|