|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
5891
|
പുരാവസ്തു മ്യൂസിയങ്ങളുടെ നവീകരണത്തിന് പദ്ധതി
ശ്രീ.റ്റി. എന്‍. പ്രതാപന്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
,, വി. റ്റി. ബല്‍റാം
,, വി. ഡി. സതീശന്‍
(എ)പുരാവസ്തു മ്യൂസിയങ്ങളുടെ നവീകരണത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി കേന്ദ്ര സഹായം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)പുരാവസ്തുക്കള്‍ സംരക്ഷിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍ക്കൊളളിച്ചിട്ടുളളത;് വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
T5892 |
മലയാളം ശ്രേഷ്ഠഭാഷാ ഫണ്ട്
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)മലയാളം ശ്രേഷ്ഠഭാഷയായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ മലയാള ഭാഷയുടെ പൈതൃകവും സ്വത്വവും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)എങ്കില്‍ എത്ര തുകയാണ് അനുവദിച്ചതെന്ന് വ്യക്തമാക്കുമോ;
(സി)ഇതിനുവേണ്ടി എന്തെല്ലാം പ്രോജക്ടുകളാണ് തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;
(ഡി)മലയാള സാഹിത്യത്തില്‍ അതുല്യസംഭാവന ചെയ്ത മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കൃതികള്‍ പ്രചരിപ്പിക്കുന്ന വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാഡമിക്ക് ഇതില്‍ നിന്നും ധനസഹായം അനുവദിക്കുമോയെന്നു വ്യക്തമാക്കുമോ?
|
5893 |
സാംസ്കാരിക സര്‍വ്വകലാശാല
ഡോ. എന്‍. ജയരാജ്
ശ്രീ. പി.സി. ജോര്‍ജ്
,, റോഷി അഗസ്റ്റിന്
,, എം.വി.ശ്രേയാംസ് കുമാര്‍
(എ)സംസ്ഥാനത്ത് വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സാംസ്കാരിക സര്‍വ്വകലാശാല എന്ന ആശയമുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഇല്ലായെങ്കില്‍ സാംസ്കാരിക സര്‍വ്വകലാശാല സ്ഥാപിക്കുന്നതിന് മുന്‍കൈ എടുക്കുമോ;
(സി)സാംസ്കാരിക സ്ഥാപനങ്ങളുടെ സ്വതന്ത്രമായ നിലപാടുകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ വിവിധങ്ങളായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ആവശ്യമെന്ന് കരുതുന്നുണ്ടോ?
|
5894 |
രാമൂ കാര്യട്ട് സ്മാരക നിര്‍മ്മാണം
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
തൃശൂര്‍ ജില്ലയിലെ എക്കണ്ടിയൂര്‍ പഞ്ചായത്തില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശ്രീ. രാമൂകാര്യാട്ടിന്‍റെ സ്മാരകം നിര്‍മ്മിക്കുന്നതിന് റവന്യൂ വകുപ്പ് അനുവദിച്ചു നല്‍കിയ 20 സെന്‍റ് ഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുമോ?
|
T5895 |
ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ക്ഷേമ പദ്ധതി
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
(എ)ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് പദ്ധതി തയ്യാറാക്കുമോ;
(ബി)പത്രപ്രവര്‍ത്തക വേജ് ആക്ടില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
5896 |
ദൃശ്യമാധ്യമ രംഗത്ത്
പ്രവര്‍ത്തിക്കുന്നവര്‍ക്ക് പെന്‍ഷന്‍
ശ്രീ. പാലോട് രവി
(എ)ദൃശ്യമാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ആര്‍ക്കൊക്കെയാണ് നല്‍കുന്നത്;
(സി)വീഡിയോ എഡിറ്റര്‍മാര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ;
(ഡി)വീഡിയോ എഡിറ്റര്‍മാരെ മുന്‍കാല പ്രാബല്യത്തോടെ പെന്‍ഷന്‍ സ്കീമില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
|
5897 |
സി-ഡിറ്റിന്‍റെ ഗവേണിംഗ് ബോഡി യോഗം
ശ്രീ. വി. ശിവന്‍കുട്ടി
(എ)സി-ഡിറ്റിന്‍റെ 04.06.2014-ന് നടന്ന 20-ാമത് ഗവേണിംഗ് ബോഡി യോഗത്തിന്‍റെ അജണ്ട, മിനിറ്റ്സ് എന്നിവ ലഭ്യമാക്കുമോ;
(ബി)പ്രസ്തുത തീയതിയില്‍ നടന്ന ഗവേണിംഗ് ബോഡിയില്‍ സി.എം.ഡി. എന്ന സ്ഥാപനം തയ്യാറാക്കിയ റിപ്പോര്‍ട്ട് പരിഗണനയ്ക്കായി സമര്‍പ്പിച്ചിരുന്നുവോ;
(സി)എങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
5898 |
സി. ഡിറ്റിന് ലഭിക്കേണ്ട തുക
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സി-ഡിറ്റിന്‍റെ ഗവേണിംഗ് ബോഡിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും എത്ര തവണ യോഗം ചേര്‍ന്നിട്ടുണ്ട്; ബന്ധപ്പെട്ട യോഗങ്ങളുടെ മിനിട്ട്സ് ലഭ്യമാക്കാമോ;
(ബി)2014 മാര്‍ച്ച് 31 വരെ പദ്ധതികള്‍ പൂര്‍ത്തീകരിച്ച വകയില്‍ സി-ഡിറ്റിന് ഏതൊക്കെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍/ മറ്റു വകുപ്പുകള്‍ എന്നിവയില്‍ നിന്നും ഇനിയും തുക ലഭിക്കേണ്ടതായിട്ടുണ്ട;് ബന്ധപ്പെട്ട സ്ഥാപനം, വകുപ്പ്, പ്രോജക്ടിന്‍റെ പേര്, ലഭിക്കേണ്ട തുക എന്നിവ ലഭ്യമാക്കാമോ?
|
5899 |
താല്‍ക്കാലിക ജീവനക്കാരിയെ സ്ഥിരപ്പെടുത്താന്‍ നടപടി
ശ്രീ. വി. ശിവന്‍കുട്ടി
(എ)താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള സി-ഡിറ്റ് പുറപ്പെടുവിച്ച ഉത്തരവില്‍, സര്‍വ്വീസിന്‍റെയും മാനുഷിക പരിഗണനയുടെയും അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തേണ്ട, ഡാറ്റ എന്‍ട്രി തസ്തികയില്‍ ജോലി ചെയ്യുന്ന രാജേശ്വരി എന്ന വനിതയെ മന:പൂര്‍വ്വം ഒഴിവാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ പ്രസ്തുത ജീവനക്കാരിക്ക് സ്ഥിരനിയമനം നല്‍കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ?
|
5900 |
കലാകാരപെന്‍ഷന്‍ കുടിശ്ശിക
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍ ഏത് കാലയളവുവരെ നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
(ബി)നിലവില്‍ കുടിശ്ശിക തുക നല്‍കാനുണ്ടോ എന്ന് വിശദമാക്കാമോ?
|
5901 |
പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി
ശ്രീ. മാത്യു റ്റി. തോമസ്
,, ജോസ് തെറ്റയില്‍
,, സി. കെ. നാണു
ശ്രീമതി ജമീലാ പ്രകാശം
(എ)2011-2012 സാന്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ കേരളത്തിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ഒരു ക്ഷേമനിധി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നോ;
(ബി)ടി ക്ഷേമനിധി രൂപീകരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഗവണ്‍മെന്‍റ് അഭിമുഖീകരിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)ക്ഷേമനിധിയുടെ പ്രവര്‍ത്തനം അടിയന്തിരമായി ആരംഭിക്കുന്നതിന് എന്ത് നടപടിയാണ് ഗവണ്‍മെന്‍റ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
5902 |
ഇറാഖില്‍ കുടുങ്ങിയ മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ നടപടി
ശ്രീമതി കെ.എസ്. സലീഖ
(എ)ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാഖില്‍ എത്ര മലയാളികള്‍ കുടുങ്ങികിടക്കുന്നുവെന്ന വിവരം ലഭ്യമാ ക്കുമോ;
(ബി)ആഭ്യന്തര യുദ്ധം രൂക്ഷമായതിനുശേഷം സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിയെതുടര്‍ന്ന് നാളിതുവരെ എത്രപേരെ നാട്ടിലെത്തിക്കാന്‍ സാധിച്ചു; ആയതിനു ചെലവായ തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
(സി)കുടുങ്ങികിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സര്‍ക്കാര്‍ നോര്‍ക്ക വകുപ്പില്‍ നിന്നും ആരെയൊക്കെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്; ഇത്തരത്തില്‍ ചുമതലപ്പെടുത്തിയവര്‍ക്കുള്ള പ്രവര്‍ത്തനത്തിനായി നാളിതുവരെ എത്ര തുക നോര്‍ക്ക ചെലവഴിച്ചു; വിശദാംശം വ്യക്തമാക്കുമോ ?
|
5903 |
ഇറാഖിലെ ആഭ്യന്തര യുദ്ധത്തില്‍ കുടുങ്ങിപ്പോയവര്‍
ശ്രീ. രാജു എബ്രഹാം
ആഭ്യന്തര യുദ്ധത്തില്‍പ്പെട്ട് ഉഴലുന്ന ഇറാഖില്‍ കുടുങ്ങിപ്പോയവരില്‍ മലയാളികള്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്രപേരാണെന്ന് വ്യക്തമാക്കുമോ ?
|
5904 |
പ്രവാസി പുനരധിവാസം
ശ്രീ. ഇ.കെ. വിജയന്‍
(എ)നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് റിട്ടേണ്‍ ഫോര്‍ എമിഗ്രന്‍സ് പദ്ധതി നടപ്പിലാക്കുന്നതില്‍ കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ആയതിന്‍റെ കാരണം വ്യക്തമാക്കാമോ;
(സി)പദ്ധതിയുടെ നടത്തിപ്പില്‍ നേരിടുന്ന കാലതാമസം ഒഴിവാക്കി പ്രവാസി പുനരധിവാസം കാര്യക്ഷമമാക്കുന്നതിനു നടപടി സ്വീകരിക്കുമോ ?
|
5905 |
തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ കണക്ക്
ശ്രീ. എം. ഹംസ
(എ)വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലെത്തിയവരുടെ കണക്ക് സര്‍ക്കാര്‍ രേഖപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ജില്ലാടിസ്ഥാനത്തില്‍ കണക്ക് ലഭ്യമാക്കാമോ;
(ബി)ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ കണക്ക് പ്രത്യേകം പറയാമോ?
|
5906 |
ആഭ്യന്തരകലാപം രൂക്ഷമായ ഇറാഖില്‍ നിന്നും നാട്ടിലെത്തിയ മലയാളികള്‍
ശ്രീ. കെ.കെ. നാരായണന്‍
(എ)ഇറാഖില്‍ നിന്നും എത്ര മലയാളികള്‍ കഴിഞ്ഞ ഒരു മാസമായി കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഇവരില്‍ എത്രപേര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ?
|
5907 |
ഇറാഖിലെ മലയാളികള്
ശ്രീ. ജി. സുധാകരന്‍
(എ)ഇറാഖിലെ ആഭ്യന്തരകലാപത്തെത്തുടര്‍ന്ന് എത്ര മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്;
(ബി) അവരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
5908 |
പ്രവാസികളുടെ ഓണ്‍ലൈന്‍ ഡേറ്റാബാങ്ക്
ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി
,, ബെന്നി ബെഹനാന്‍
,, ആര്‍. സെല്‍വരാജ്
,, തേറന്പില്‍ രാമകൃഷ്ണന്‍
(എ)പ്രവാസികളുടെ ഓണ്‍ലൈന്‍ ഡേറ്റാബാങ്ക് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പ്രവാസികളുടെ എന്തെല്ലാം വിവരങ്ങളാണ് ഡാറ്റാബാങ്കില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുക്കാനുദ്ദേശിക്കുന്നുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
5909 |
സാന്ത്വന പദ്ധതി വഴിയുള്ള ധനസഹായം
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)നോര്‍ക്ക വകുപ്പിന്‍റെ കീഴിലുള്ള സാന്ത്വന ദുരിതാശ്വാസ പദ്ധതി വഴി സംസ്ഥാനത്ത് 2014 ഏപ്രില്‍ മാസം മുതല്‍ എത്ര പേര്‍ക്ക് ധനസഹായമായി എത്ര തുക വിതരണം ചെയ്തുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)മരണാനന്തര സഹായം ലഭ്യമാകുന്നതിന് എന്തൊക്കെ രേഖകളാണ് സമര്‍പ്പിക്കേണ്ടതെന്ന് അറിയിക്കുമോ?
|
5910 |
പ്രവാസി ക്ഷേമനിധി അംഗങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക്
ശ്രീ.കെ.വി. അബ്ദുള്‍ ഖാദര്‍
പ്രവാസി ക്ഷേമനിധി അംഗങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ?
|
5911 |
പ്രവാസി മലയാളികളുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായി നടപ്പിലാക്കുന്ന പദ്ധതികള്‍
ശ്രീ. സി. ദിവാകരന്‍
(എ)പ്രവാസി മലയാളികളുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ്;
(ബി)2012-13, 2013-14 വര്‍ഷത്തില്‍ എത്രകുടുംബങ്ങള്‍ക്കാണ് സഹായം നല്‍കിയത്?
|
5912 |
പ്രവാസി ക്ഷേമനിധി
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)പ്രവാസി ക്ഷേമനിധിയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;
(ബി)പ്രവാസി ക്ഷേമനിധി ആരംഭിച്ചതു മുതല്‍ ഇന്നേ വരെ അംശാദായമിനത്തില്‍ പിരിഞ്ഞുകിട്ടിയ തുകയുടെ സാന്പത്തിക വര്‍ഷം തിരിച്ചുളള കണക്കുകള്‍ വ്യക്തമാക്കാമോ?
|
5913 |
വിദേശമലയാളികളെ ക്ഷേമനിധിയില്‍ അംഗമാക്കാന്‍ നടപടി
ശ്രീ. കെ.കെ. നാരായണന്‍
(എ)സംസ്ഥാനത്തെ എത്രപേര്‍ വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്നുണ്ടെന്നു വ്യക്തമാക്കാമോ;
(ബി)ഇത് ഏതെല്ലാം രാജ്യത്തിലാണെന്നും എത്ര പേരാണെന്നും പ്രതേ്യകം പ്രതേ്യകം
വിശദമാക്കു മോ;
(സി)ഇതില്‍ എത്രപേര്‍ പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുണ്ട്;
(ഡി)ബാക്കിവരുന്ന പ്രവാസികളെ പ്രവാസിക്ഷേമനിധിയില്‍ അംഗമാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുമോ;
(ഇ)എങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ?
|
5914 |
ഇറാഖിലെ മലയാളികളെ രക്ഷപ്പെടുത്താന്‍ നടപടി
ശ്രീ. എ.കെ. ബാലന്‍
(എ)ആഭ്യന്തരയുദ്ധം കൊടുന്പിരിക്കൊണ്ട ഇറാഖില്‍ എത്ര മലയാളികള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)ഇറാഖില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ ബന്ധുക്കള്‍ അവരെ രക്ഷപ്പെടുത്താന്‍ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇതിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)മലയാളികളെ രക്ഷപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള എന്തെങ്കിലും നടപടികള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?
|
5915 |
പ്രവാസികളുടെ എണ്ണം
ശ്രീ.കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സംസ്ഥാന ജനസംഖ്യയില്‍ പ്രവാസികളായവര്‍ എത്രയുണ്ടെന്ന് ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കാമോ;
(ബി)സംസ്ഥാനത്ത് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ ഏതൊക്കെ ജില്ലയിലുണ്ട്; ഏതൊക്കെ ജില്ലകളില്‍ ഇല്ല; വിശദമാക്കാമോ ?
|
T5916 |
ഇറാഖില്‍ കുടുങ്ങിപ്പോയിട്ടുള്ള മലയാളികളുടെ സുരക്ഷ
ശ്രീ. കെ. ദാസന്‍
(എ)ഇറാഖില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ഇറാഖില്‍ കുടുങ്ങിപ്പോയിട്ടുള്ള മലയാളികളുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
(ബി)എത്ര മലയാളികളാണ് ഇറാഖില്‍ ഇപ്പോള്‍ കുടുങ്ങിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)സംസ്ഥാന സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം; ഇറാഖില്‍പ്പെട്ടുപോയവരുടെ നാട്ടിലുള്ള ബന്ധുക്കളുടെ ആശങ്കയകറ്റാന്‍ നടപടികള്‍ ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ?
|
5917 |
ഇറാഖില്‍ കുടുങ്ങിയ മലയാളി നഴ്സുമാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ നടപടി
ശ്രീ.ചിറ്റയം ഗോപകുമാര്‍
(എ)ഇറാഖില്‍ കുടുങ്ങിയ മലയാളികളായ നഴ്സുമാരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;
(ബി)ഇറാഖില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട് തിരികെ എത്തുന്നവരെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ ?
|
5918 |
ഇറാഖിലെ ആഭ്യന്തരയുദ്ധത്തില്‍പ്പെട്ട് നാട്ടിലെത്താന്‍ കഴിയാത്ത മലയാളികള്‍
ശ്രീ. വി. ശശി
(എ)ഇറാഖിലെ ആഭ്യന്തരയുദ്ധത്തില്‍പ്പെട്ട് നാട്ടിലെത്താന്‍ കഴിയാത്ത എത്ര മലയാളികള്‍ ഉണ്ടെന്ന് വെളിപ്പെടുത്തുമോ;
(ബി)ഇറാഖില്‍ കഴിയുന്ന മലയാളികളുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടി എന്തെല്ലാമാണ്;
(സി)ഇവരെ സുരക്ഷിതമായി നാട്ടില്‍ കൊണ്ടുവരാനും പുനരധിവസിപ്പിക്കാനും ഒരു പാക്കേജ് ഉണ്ടാക്കുമോ; ഉണ്ടാക്കുമെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?
|
5919 |
പ്രവാസി മലയാളികളുടെ വിമാനയാത്രാപ്രശ്നം
ശ്രീ.റ്റി. വി. രാജേഷ്
(എ)സീസണ്‍ കാലങ്ങളില്‍ പ്രവാസി മലയാളികളുടെ വിമാനയാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതും അടിക്കടി വിമാനം റദ്ദാക്കുന്നതും സംബന്ധിച്ച പരാതികള്‍ നിലനില്‍ക്കുന്നത് കണക്കിലെടുത്ത് ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് പ്രവാസികാര്യവകുപ്പ് സ്വീകരിച്ചിട്ടുളളത്;
(ബി)പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്?
|
<<back |
|