|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
6111 |
വൃദ്ധ സദനങ്ങള്‍
ശ്രീമതി കെ.എസ്. സലീഖ
(എ)സംസ്ഥാനത്ത് എത്ര വൃദ്ധസദനങ്ങള്‍ നിലവിലുണ്ട്;
ജില്ല തിരിച്ച് വ്യക്തമാക്കുമോ; ഇതില്‍ സര്‍ക്കാര്‍ അംഗീകാരമുള്ളവ എത്രയാണ്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഇത്തരം വൃദ്ധസദനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിത ആനുകൂല്യങ്ങള്‍ എന്തെല്ലാമാണ് നല്‍കുന്നത്; വിശദാംശം വ്യക്തമാക്കുമോ;
(സി)വൃദ്ധസദനങ്ങളില്‍ നിലവില്‍ എത്ര വൃദ്ധജനങ്ങള്‍ പാര്‍ക്കുന്നു; ഇതില്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ ഇതര വൃദ്ധസദനങ്ങളില്‍ എത്രവീതമെന്ന് വ്യക്തമാക്കുമോ;
(ഡി)ചില കുടുംബങ്ങളിലെ മക്കള്‍ മാതാപിതാക്കളെ തെരുവില്‍കൊണ്ട് വിടുന്നതും, ആശുപത്രികളിലോ തീര്‍ത്ഥാടക കേന്ദ്രങ്ങളിലോ എത്തിച്ചശേഷം ഉപേക്ഷിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടുവോ;
(ഇ)എങ്കില്‍ ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഇത്തരത്തിലുള്ള എത്ര വൃദ്ധജനങ്ങളെ വൃദ്ധസദനങ്ങളില്‍ എത്തിച്ചു; വ്യക്തമാക്കുമോ ;
(എഫ്)വൃദ്ധരെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ എന്തെല്ലാം നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(ജി)നിലവിലുള്ള നിയമ വകുപ്പുകള്‍ക്ക് പുറമെ കര്‍ശന മായതും ജാമ്യം കിട്ടാത്തതുമായ മറ്റു വകുപ്പുകളും കൂടി ചേര്‍ത്ത് ഈ പ്രവണത അവസാനിപ്പിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ ? |
6112 |
വൃദ്ധസദനങ്ങള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സംസ്ഥാനത്ത് സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി എത്ര വൃദ്ധസദനങ്ങളുണ്ടെന്ന് വിശദമാക്കുമോ;
(ബി)ഈ വൃദ്ധസദനങ്ങളില്‍ എത്ര പേര്‍ താമസിക്കുന്നുണ്ടെന്ന് അറിയിക്കുമോ;
(സി)വൃദ്ധസദനങ്ങളുടെ പേരും, അന്തേവാസികളുടെ എണ്ണവും ജില്ല തിരിച്ച് വെളിപ്പെടുത്തുമോ? |
6113 |
വയോജന രക്ഷാപദ്ധതികളും വൃദ്ധസദനങ്ങളില്‍ പ്രവേശനത്തിനുള്ള മാനദണ്ധങ്ങളും
ശ്രീമതി ഗീതാഗോപി
(എ)സാമൂഹ്യനീതി വകുപ്പിനു കീഴില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വയോജന സുരക്ഷാ പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
(ബി)സാമൂഹ്യനീതി വകുപ്പ് നേരിട്ട് വയോജന സുരക്ഷാ കേന്ദ്രങ്ങള്‍ (വൃദ്ധസദനങ്ങള്‍) നടത്തുന്നുണ്ടോ; ഉണ്ടെങ്കില്‍ അവ ഏതെല്ലാം സ്ഥലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കുമോ;
(സി)തൃശ്ശൂര്‍ ജില്ലയില്‍ വൃദ്ധസദനങ്ങള്‍ നടത്തുന്നുണ്ടോ; ഉണ്ടെങ്കില്‍ എവിടെയെല്ലാമാണെന്നറിയിക്കുമോ;
(ഡി)ഇത്തരം വൃദ്ധസദനങ്ങളില്‍ പ്രവേശനത്തിനുള്ള മാനദണ്ധങ്ങളും ചട്ടങ്ങളുമുണ്ടെങ്കില്‍ വിശദമാക്കുമോ? |
6114 |
വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള ബോധവത്കരണം
ശ്രീ. ബാബു എം.പാലിശ്ശേരി
വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള നിയമപരവും ധാര്‍മികവും ആയ ഉത്തരവാദിത്വം മക്കള്‍ക്കുണ്ടെന്ന് അവരെ ബോദ്ധ്യപ്പെടുത്തുന്നതിന് യുവതി-യുവാക്കള്‍ക്കിടയില്‍, വിദഗ്ധരെ ഉള്‍പ്പെടുത്തി വ്യാപകമായ ബോധവല്‍ക്കരണം നടത്താന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ? |
6115 |
വയോജനങ്ങള്‍ക്കുള്ള പദ്ധതികളെ സംബന്ധിച്ച ബോധവത്കരണം
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ധനസഹായത്തോടെയുള്ള വയോജനങ്ങള്‍ക്കായുള്ള പദ്ധതികള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും, പ്രസ്തുത പദ്ധതികള്‍ വയോജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ;
(ബി)വയോജനങ്ങള്‍ക്കായുള്ള ആനുകൂല്യങ്ങളും, അവകാശങ്ങളും എന്തൊക്കെയാണെന്നും, അവര്‍ അതിന് എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ എല്ലാ പഞ്ചായത്ത് ഓഫീസുകളിലും പ്രദര്‍ശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)നിലവില്‍ മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷനുകളില്‍ നടപ്പിലാക്കുന്ന വയോമിത്രം പദ്ധതി പഞ്ചായത്തുകളിലും നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)വൃദ്ധസദനങ്ങളില്‍ സൈക്യാട്രിസ്റ്റ് അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തുന്നതിനും, മെഡിക്കല്‍ ക്യാന്പുകള്‍ സംഘടിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ? |
6116 |
അനാഥാലയങ്ങളുടെ പ്രവര്‍ത്തനം
ശ്രീമതി ഇ.എസ്. ബിജിമോള്‍
സംസ്ഥാനത്തിന് പുറത്തുനിന്ന് കുട്ടികളെ അനാഥാലയങ്ങളില്‍ പ്രവേശിപ്പിക്കുന്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ? |
6117 |
ദത്തെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)അനാഥരായ കുട്ടികളെ ദത്തെടുക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങള്‍ വളരെ പ്രയാസകരമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ദത്തെടുക്കുന്നവര്‍ നേരിടുന്ന സാങ്കേതിക ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഈ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ? |
6118 |
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച്പഠനം
ശ്രീ.സി. മമ്മൂട്ടി
,, സി. മോയിന്‍കുട്ടി
,, എന്‍.എ. നെല്ലിക്കുന്ന്
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍
(എ)സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളില്‍ മദ്യത്തിനുള്ള പങ്കിനെക്കുറിച്ച് സാമൂഹ്യനീതി വകുപ്പ് എന്തെങ്കിലും പഠനംനടത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പഠനത്തിലെ കണ്ടെത്തലുകളുടെ വിശദവിവരം വെളിപ്പെടുത്തുമോ;
(ബി)ഇല്ലെങ്കില്‍ ഇതുസംബന്ധിച്ച് പഠനം നടത്താന്‍ തയ്യാറാവുമോ? |
6119 |
വിധവകളുടെ പുനരധിവാസം
ശ്രീമതി കെ.എസ്. സലീഖ
(എ)സംസ്ഥാനത്ത് വിധവകളുടെ എണ്ണം
വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)നിലവില്‍ എത്ര വിധവകള്‍ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്; ജില്ലതിരിച്ച് വ്യക്തമാക്കുമോ;
(സി)ഇതില്‍ എത്ര വിധവകള്‍ക്കാണ് സഹായങ്ങള്‍ നല്‍കിവരുന്നതെന്നും എപ്രകാരമുള്ള സഹായങ്ങളാണെന്നും വ്യക്തമാക്കുമോ;
(ഡി)60 വയസ്സില്‍ താഴെയുള്ള കുടുംബനാഥന്‍ മരണമടഞ്ഞാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ നല്‍കുന്ന 20,000 രൂപ ഒരു ലക്ഷമാക്കി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമോ; വ്യക്തമാക്കുമോ;
(ഇ)നിലവില്‍ വിധവകള്‍ക്ക് നല്‍കുന്ന തുച്ഛമായ വിധവ പെന്‍ഷന്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
(എഫ്)ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഒരു രൂപ വിലയുള്ള അരി അര്‍ഹതയുള്ള വിധവകളുടെ കുടുംബങ്ങള്‍ക്കുകൂടി നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(ജി)തൊഴിലവസരങ്ങളില്‍ വിധവകള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
(എച്ച്)കഷ്ടത അനുഭവിക്കുന്ന വിധവകളെ പൊതുധാരയില്‍ കൊണ്ടുവരാനും മാനസികവും ശാരീരികവുമായി ആരോഗ്യവതികളാക്കി മാറ്റുന്നതിനും എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ? |
6120 |
അവിവാഹിതരായ അമ്മമാരുടെ പുനരധിവാസം
ശ്രീ. രാജു എബ്രഹാം
(എ)അവിവാഹിതകളായ അമ്മമാരുടെ എണ്ണം സംബന്ധിച്ചുള്ള കണക്ക് എടുത്തിട്ടുണ്ടോ ; എങ്കില്‍ അത് എത്രയാണെന്ന് അറിയിക്കുമോ ;
(ബി)ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളില്‍പ്പെടുന്ന അവിവാഹിതകളായ അമ്മമാരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)അവിവാഹിതകളായ അമ്മമാരുടെ പുനരധിവാസത്തിനായി എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളത് ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ? |
6121 |
ക്ഷേമ പെന്‍ഷനുകള്‍ക്കായി കേന്ദ്രത്തില്‍ നിന്നും ലഭ്യമായ തുക
ശ്രീ. എം. ഹംസ
(എ)കേരളം സന്പൂര്‍ണ്ണ പെന്‍ഷന്‍ സംസ്ഥാനമായി പ്രഖ്യാപിച്ചത് എന്നാണ്; വിശദാംശം ലഭ്യമാക്കാമോ;
(ബി)വിവിധ സാമൂഹ്യ ക്ഷേമപെന്‍ഷനുകള്‍ നല്‍കുന്നതിനായി കേന്ദ്രത്തില്‍ നിന്നും എത്ര തുക ധനസഹായമായി ലഭ്യമായിട്ടുണ്ട്; 01.04.2012 മുതല്‍ 31.03.2014 വരെയുളള വിവരങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? |
6122 |
ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക
ശ്രീ. ജി. സുധാകരന്‍
(എ)ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശിക ആയതിന്‍റെ കാരണം വിശദമാക്കുമോ;
(ബി)ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍, മറ്റ് സാന്പത്തിക ആനാകൂല്യങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; അതിന്‍റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ? |
6123 |
ഹീമോഫീലിയ ബാധിച്ചവര്‍ക്ക് പെന്‍ഷന്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)ഹീമോഫീലിയ അസുഖം ബാധിച്ച രോഗികള്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പുതുക്കാട് മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ട് ; വിശദാംശം ലഭ്യമാക്കുമോ ;
(ബി)പ്രസ്തുത അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;
(സി)പെന്‍ഷന്‍ അടിയന്തരമായി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ? |
6124 |
കരള്‍ മാറ്റിവച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി
ശ്രീ. കെ.എന്‍. എ. ഖാദര്‍
(എ)സംസ്ഥാനത്ത് അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് പരിഗണിക്കുമോ;
(ബി)സംസ്ഥാനത്ത് കരള്‍ മാറ്റിവച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;
(സി)ഇപ്രകാരം പദ്ധതി രൂപീകരിച്ചിട്ടുണ്ടെങ്കില്‍ കരള്‍ മാറ്റി വയ്ക്കപ്പെട്ട എല്ലാവരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ;
(ഡി)ഇപ്രകാരം പദ്ധതി രൂപീകരിച്ചിട്ടുള്ള പക്ഷം അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു പൊതുനയം എന്ന രീതിയില്‍ എല്ലാ തരത്തിലുള്ള അവയവദാനങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ? |
6125 |
കിടപ്പിലായ രോഗികളെ പരിചരിക്കുന്നവര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ സ്കീം
ശ്രീ. പി. തിലോത്തമന്‍
(എ) സാമൂഹ്യനീതി വകുപ്പിനു കീഴില്‍, കിടപ്പിലായ രോഗികളെ പരിചരിക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സ്കീം പ്രകാരം ചേര്‍ത്തലയില്‍ എത്ര പേര്‍ക്ക് ആനുകൂല്യം നല്‍കുന്നുണ്ടെന്നു പറയാമോ; എത്ര അപേക്ഷകള്‍ ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ പരിഗണിച്ചു എന്നും എത്ര അപേക്ഷകള്‍ പരിഗണിക്കാനുണ്ടെന്നും പറയാമോ;
(ബി) ഏതെല്ലാം വിഭാഗത്തില്‍പ്പെട്ട രോഗങ്ങള്‍മൂലം കിടപ്പിലായവര്‍ക്കും എത്ര പ്രായമുള്ളവര്‍ക്കും പരിചരണം നല്‍കുന്നവര്‍ക്കാണ് ഇപ്രകാരം പെന്‍ഷന്‍ നല്‍കുന്നതെന്നു പറയാമോ? |
6126 |
മണി ഓര്‍ഡര്‍ സംവിധാനം വഴി ക്ഷേമപെന്‍ഷന്‍ വിതരണം
ഡോ. കെ.ടി. ജലീല്‍
(എ)സംസ്ഥാനത്തെ സന്പൂര്‍ണ്ണക്ഷേമ സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)ബാങ്ക് അക്കൌണ്ടും പോസ്റ്റോഫീസ് അക്കൌണ്ടുകളും ഓണ്‍ലൈന്‍ സംവിധാനത്തിലേയ്ക്ക് ആയിട്ടില്ല എന്ന കാരണത്താല്‍ കഴിഞ്ഞ 10 മാസമായി ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യാത്ത പഞ്ചായത്തുകള്‍ ഉണ്ടെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ ഇത്തരം പഞ്ചായത്തുകള്‍ക്ക്, മണി ഓര്‍ഡര്‍ സംവിധാനം വഴി ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍, സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുമോ? |
6127 |
പോഷകാഹാര നയം
ശ്രീ. സി. ദിവാകരന്‍
(എ) ഉത്തരവായതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ:
(ബി)പോഷകാഹാര നയത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ? |
6128 |
ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാരുടെ സ്ഥലംമാറ്റം
ശ്രീ. ബി.ഡി. ദേവസ്സി
(എ)സാമൂഹ്യനീതി വകുപ്പില്‍ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാരുടെ പൊതുസ്ഥലംമാറ്റത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ;
(ബി)ജീവനക്കാരുടെ അപേക്ഷ പ്രകാരം പൊതുസ്ഥലംമാറ്റം നടത്തുന്നതിനായി നടപടി സ്വീകരിക്കുമോ? |
6129 |
ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാരുടെ പൊതുസ്ഥലംമാറ്റം
ശ്രീ. സി. കൃഷ്ണന്‍
(എ)സാമൂഹ്യനീതി വകുപ്പില്‍ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചിരുന്നോ; വിശദമാക്കുമോ;
(ബി)2013-ല്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരുടെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് ലിസ്റ്റ് സഹിതം വിശദമാക്കാമോ;
(സി)2013-ല്‍ അപേക്ഷിച്ച അര്‍ഹരായ എത്ര സൂപ്പര്‍ വൈസര്‍മാര്‍ക്ക് സ്ഥലംമാറ്റം നല്‍കിയിട്ടുണ്ട്; ഉത്തരവ് ലഭ്യമാക്കാമോ;
(ഡി)അര്‍ഹരായ ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം നല്‍കിയിട്ടില്ലെങ്കില്‍ കാരണം വിശദമാക്കാമോ;
(ഇ)2014-ല്‍ ഐ.സി.ഡി.എസ്സൂപ്പര്‍വൈസര്‍മാരില്‍ നിന്ന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് ലിസ്റ്റ് സഹിതം വിശദമാക്കുമോ;
എഫ്)2014-ലെ അപേക്ഷ പ്രകാരം പൊതുസ്ഥലംമാറ്റ ഉത്തരവ് ഇറക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വിശദമാക്കാമോ? |
6130 |
ഐ.സി.ഡി.എസ്. ഔട്ട്സോഴ്സ് ചെയ്യാനുള്ള തീരുമാനം
ശ്രീ. എ. കെ. ബാലന്‍
(എ)സംയോജിത ശിശുവികസന സേവനങ്ങള്‍ ഐ.സി.ഡി.എസ്. നടപ്പാക്കുന്നത് സ്വകാര്യ സ്ഥാപനങ്ങളെ ഏല്പിക്കാനോ ഔട്ട്സോഴ്സ് ചെയ്യാനോ തീരുമാനിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;
(ബി)ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;
(സി)ഔട്ട്സോഴ്സ് ചെയ്യുന്നതിന് മിഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ? |
6131 |
സി.ഡി.പി.ഒ. മാരുടെ ഒഴിവുകള്‍
ശ്രീ. സി. കൃഷ്ണന്‍
(എ)സാമൂഹ്യനീതിവകുപ്പില്‍ സി.ഡി.പി.ഒ. മാരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് സ്ഥാപനം അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
(ബി)പ്രസ്തുത ഒഴിവുകളില്‍ നേരിട്ടുള്ള നിയമനം വഴിയും ഉദ്യോഗക്കയറ്റം വഴിയുള്ള നിയമനം വഴിയും എത്ര ഒഴിവുകള്‍ വീതം ഉണ്ടെന്ന് വിശദമാക്കാമോ;
(സി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ? |
6132 |
ശ്രുതിതരംഗം പദ്ധതി-സര്‍ക്കാര്‍ ജീവനക്കാരുടെ കുട്ടികള്‍ക്കുള്ള സഹായം
ശ്രീ.പി. തിലോത്തമന്‍
(എ)കേള്‍വിക്കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ നടത്തുന്നതിന് വേണ്ടിയുള്ള ശ്രുതിതരംഗം പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ എന്നു അറിയിക്കുമോ; സര്‍ക്കാര്‍ ജീവനക്കാരുടെ കുട്ടികള്‍ക്ക് ഇതിന് അര്‍ഹതയുണ്ടോ; ഉണ്ടെങ്കില്‍ ഏത് ഉത്തരവനുസരിച്ചാണ് സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്‍റേഷന് സഹായം ലഭിക്കുന്നത്; പകര്‍പ്പ് ലഭ്യമാക്കുമോ;
(ബി)പലതവണ അപേക്ഷ നല്‍കുകയും കുട്ടിക്ക് 6 വയസ്സ് തികഞ്ഞതിനാല്‍ ഓപ്പറേഷന്‍ വൈകിപ്പിക്കരുതെന്ന വിദഗ്ദ്ധരുടെ നിര്‍ദ്ദേശം പരിഗണിച്ച് 1.3.2013 ല്‍ കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ ശസ്ത്രക്രിയ കടംവാങ്ങിയ പണം കൊണ്ട് നടത്തുകയും സര്‍ക്കാരിന്‍റെ സഹായത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയും ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ റവന്യൂ വകുപ്പ് ജീവനക്കാരനായ ഐബുവിന്‍റെ അപേക്ഷ പരിഗണിക്കാന്‍ നിലവിലുള്ള തടസ്സം എന്താണെന്നു വ്യക്തമാക്കുമോ ? |
T6133 |
പ്രിന്‍സിപ്പല്‍ എസ്.ഐ.മാര്‍ക്കെതിരെ ലഭിച്ച പരാതികള്‍
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ) സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ പ്രിന്‍സിപ്പല്‍ സബ്ഇന്‍സ്പെക്ടര്‍മാര്‍ക്കെതിരെ വനിതാ കമ്മീഷനില്‍ ലഭിച്ച പരാതികള്‍ എത്രയാണെന്നു ജില്ല തിരിച്ച് പ്രിന്‍സിപ്പല്‍ എസ്.ഐ.മാരുടെ പേരുവിവരം വെളിപ്പെടുത്തുമോ;
(ബി) ഈ പരാതികളിന്മേല്‍ വനിതാകമ്മീഷന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ? |
6134 |
പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച അംഗന്‍വാടികളെ സംബന്ധിച്ച വിവരം
ശ്രീ. കെ. ദാസന്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2011-12, 201213, 2013-14 വര്‍ഷങ്ങളില്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് എവിടെയെല്ലാം അംഗന്‍വാടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്; നിയോജക മണ്ധലം അടിസ്ഥാനത്തില്‍ വിശദമാക്കുമോ? |
6135 |
ശോചനീയാവസ്ഥയിലുള്ള അംഗന്‍വാടികള്‍ക്ക് പുതിയ കെട്ടിടം
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)എത്ര അംഗന്‍വാടി കെട്ടിടങ്ങളാണ് ശോചനീയാവസ്ഥമൂലം പ്രവര്‍ത്തിക്കാന്‍ കഴിയാത്തതായി കണ്ടെത്തിയിട്ടുള്ളത് ;
(ബി)അപകടാവസ്ഥയിലായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പകരം പുതിയവ നിര്‍മ്മിച്ചുനല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ;
(സി)എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ? |
6136 |
ഒറ്റപ്പാലം നിയോജകമണ്ധലത്തിലെ അംഗന്‍വാടികള്‍
ശ്രീ.എം. ഹംസ
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളില്‍ അംഗന്‍വാടി നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചുവെന്ന് അറിയിക്കുമോ;
(ബി)ഓരോ അംഗന്‍വാടിക്കും അനുവദിക്കപ്പെട്ട ഫണ്ടിന്‍റെയും, ഏത് സ്കീം പ്രകാരമാണ് ഫണ്ട് അനുവദിച്ചതെന്നും വ്യക്തമാക്കാമോ;
(സി)അംഗന്‍വാടികളുടെ നവീകരണത്തിനായി എന്തെല്ലാം പ്രോജക്ടുകള്‍ ആണ് നിലവിലുളളത;് വിശദാംശം നല്‍കുമോ? |
6137 |
കല്‍പ്പറ്റ മണ്ധലത്തില്‍ മാതൃകാ അംഗന്‍വാടി
ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍
(എ)കല്‍പ്പറ്റ നിയോജക മണ്ധലത്തില്‍ മാതൃകാ അംഗന്‍വാടി ആരംഭിക്കുന്നതിനായി അപേക്ഷ ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)കല്‍പ്പറ്റ നിയോജക മണ്ധലത്തില്‍ മാതൃകാ അംഗന്‍വാടി ആരംഭിക്കുന്നതിന് ഭരണാനുമതി നല്‍കിയോ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(സി)മണ്ധലത്തില്‍ മാതൃകാ അംഗന്‍വാടിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ? |
6138 |
കൊണ്ടോട്ടി മണ്ധലത്തിലെ അംഗന്‍വാടികള്‍
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)അംഗന്‍വാടികള്‍ക്ക് കെട്ടിടം പണിയുന്നതിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവുകള്‍ ഇറങ്ങിയിട്ടുണ്ടോ;
(ബി)കൊണ്ടോട്ടി മണ്ധലത്തിലെ ഏതെല്ലാം അംഗന്‍വാടികള്‍ക്ക് കെട്ടിടം പണിയുന്നതിന് അനുമതിയായിട്ടുണ്ട്;
(സി)കൊണ്ടോട്ടി മാതൃകാ അംഗന്‍വാടിക്ക് അനുമതിയായിട്ടുണ്ടോ; എങ്കില്‍ കോപ്പി ലഭ്യമാക്കുമോ;
(ഡി)അംഗന്‍വാടികള്‍ക്കുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിന്‍റെ നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? |
6139 |
കൊടകര, ലാവണ്യ അംഗന്‍വാടിയെ മാതൃകാ അംഗന്‍വാടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി
ശ്രീ. ബി. ഡി. ദേവസ്സി
(എ)ചാലക്കുടി മണ്ധലത്തില്‍പ്പെട്ട കൊടകര ഗ്രാമപഞ്ചായത്തിലെ ലാവണ്യ അംഗന്‍വാടിയെ മാതൃകാ അംഗന്‍വാടി പദ്ധതിയിലുള്‍പ്പെടുത്തി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്നും, നിര്‍മ്മാണചുമതല ആര്‍ക്കാണെന്നും, എന്നത്തേയ്ക്ക് നിര്‍മ്മാണം ആരംഭിക്കുവാന്‍ സാധിക്കുമെന്നും അറിയിക്കാമോ;
(ബി)നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ? |
6140 |
നബാര്‍ഡ് സഹായത്തോടെ നവീകരിക്കുന്ന അംഗന്‍വാടികള്‍
ശ്രീ. റ്റി.വി. രാജേഷ്
(എ)ഒരു നിയോജക മണ്ധലത്തില്‍ 5 അംഗന്‍വാടികളെങ്കിലും നവീകരിക്കുന്നതിന് ലക്ഷ്യമിട്ട് നബാര്‍ഡ് സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)കല്യാശ്ശേരി മണ്ധലത്തില്‍ എതെല്ലാം അംഗന്‍വാടികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്; ഇവയുടെ പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ? |
6141 |
നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗന്‍വാടികളുടെ നിര്‍മ്മാണം
ശ്രീ. പി. ഉബൈദുള്ള
(എ)നബാര്‍ഡ് (ആര്‍.ഐ.ഡി.എഫ്) പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് എത്ര അംഗന്‍വാടികള്‍ക്കാണ് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നത്;
(ബി)ഓരോ അംഗന്‍വാടിക്കും എന്തു തുകയാണ് ചെലവഴിക്കുന്നത്; പദ്ധതി പ്രകാരം ഏര്‍പ്പെടുത്തുന്ന സൌകര്യങ്ങള്‍ എന്തെല്ലാം; വിശദാംശം നല്‍കുമോ;
(സി)മലപ്പുറം മണ്ധലത്തില്‍ നിന്നും പ്രൊപ്പോസല്‍ ലഭിച്ച എത്ര അംഗന്‍വാടികള്‍ അര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ നിര്‍മ്മിച്ചു; ഓരോന്നിന്‍റെയും ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വിശദമാക്കാമോ;
(ഡി)ബാക്കിയുള്ള അംഗന്‍വാടികളുടെ നിര്‍മ്മാണ പുരോഗതികള്‍ വിശദമാക്കുമോ;
(ഇ)ഇനിയും ആര്‍.ഐ.ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗന്‍വാടികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാന്‍ പദ്ധതിയുണ്ടോ; വിശദാംശം നല്‍കുമോ? |
6142 |
കുന്നംകുളം മണ്ധലത്തിലെ അംഗന്‍വാടികള്‍ക്ക് സ്വന്തമായി കെട്ടിടം പണിയാന്‍ നടപടി
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)കുന്നംകുളം നിയോജകമണ്ധലത്തിലെ വടക്കാഞ്ചേരി ബ്ലോക്ക് ചൈല്‍ഡ് ഡവലപ്പ്മെന്‍റ് പ്രോജക്ട്, ചൊവ്വന്നൂര്‍ ബ്ലോക്ക് തല ചൈല്‍ഡ് ഡവലപ്പ്മെന്‍റ് പ്രോജക്ട്, ചൊവ്വന്നൂര്‍ അഡീഷണല്‍ ചൈല്‍ഡ് ഡെവലപ്മെന്‍റ് പ്രോജക്ട് എന്നീ ഓഫീസുകളുടെ കീഴിലുള്ള എത്ര അംഗന്‍വാടികള്‍ക്കാണ് സ്വന്തമായി കെട്ടിടം ഇല്ലാത്തത് എന്തുകൊണ്ട;എന്തോത; ;
(ബി)ഇതില്‍ എത്ര അംഗന്‍വാടികള്‍ക്ക് കെട്ടിടം പണിയാന്‍ സ്ഥലസൌകര്യമുണ്ട് ;
(സി)സ്വന്തമായി സ്ഥലം ഇല്ലാത്ത അംഗന്‍വാടികള്‍ക്ക് സ്ഥലം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; ഇതിനായി തുക വകയിരുത്തുവാന്‍ നടപടി സ്വീകരിക്കുമോ ;
(ഡി)എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ? |
6143 |
ബാലഭിക്ഷാടനത്തിനെതിരെ നടപടി
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാസര്‍കോഡ് ജില്ലയിലെ ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, പള്ളിക്കര, കാസര്‍കോട് എന്നിവിടങ്ങളില്‍ അന്യസംസ്ഥാനക്കാരായവര്‍ കുട്ടികളെ ഉപയോഗിച്ച് ബാലഭിക്ഷാടനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വിദ്യാഭ്യാസമോ, ഭക്ഷണമോ നല്‍കാതെ ചെറിയ കുഞ്ഞുങ്ങളെ പോലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് മയക്കി ഇത്തരം ബാലഭിക്ഷാടനം നടത്തുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് തയ്യാറാകുമോ? |
6144 |
ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ അംഗീകാരമുള്ള കോഴിക്കോട് ജില്ലയിലെ എന്‍.ജി.ഒ. കള്‍
ശ്രീ. കെ. ദാസന്‍
(എ)കോഴിക്കോട് ജില്ലയില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ കള്‍ ഏതെല്ലാം;
(ബി)ഇവര്‍ക്ക് 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുള്ള ഗ്രാന്‍റുകള്‍ എത്ര ; വിശദമായി വ്യക്തമാക്കാമോ ? |
6145 |
വി. വിജയകുമാറിന്‍റെ പരാതി
ശ്രീ. സി. മോയിന്‍കുട്ടി
(എ)സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥനായിരുന്ന ശ്രീ. വി. വിജയകുമാറിന്‍റെ പരാതി സംബന്ധിച്ച 1808/ഡി2/13 നന്പര്‍ ഫയലിലെ പരാതിയിലെ ഐറ്റം നന്പര്‍ (4) ല്‍ പരാതിക്കാരന്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങള്‍എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ബി)ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ബഹു.മുഖ്യമന്ത്രി 18.11.2013 ല്‍ നല്‍കിയ ഉത്തരവുപ്രകാരമുള്ള അന്വേഷണത്തിന് ചുമതലപ്പെടുത്തിയത് ആരെയാണെന്ന് വെളിപ്പെടുത്തുമോ; അതുപ്രകാരമുള്ള അന്വേഷണം പൂര്‍ത്തിയായോ; എങ്കില്‍ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ? |
<<back |
|