UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

81

ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകള്‍

 ശ്രീ. എം. ഉമ്മര്‍ 
,, കെ. എം. ഷാജി 
,, കെ. എന്‍. എ. ഖാദര്‍ 
,, അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം സംബന്ധിച്ച ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകള്‍ സംബന്ധിച്ച് നിഷ്പക്ഷമായ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(ബി)റിപ്പോര്‍ട്ടുകളില്‍ കേരളത്തിന്‍റെ പൊതുതാല്പര്യങ്ങള്‍ക്ക് വിരുദ്ധമായതെന്ന് വിലയിരുത്തപ്പെടുന്ന ശുപാര്‍ശകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; 

(സി)പശ്ചിമഘട്ട മലനിരകള്‍ക്കും കടലോരത്തിനുമിടയില്‍ വീതി കുറഞ്ഞ സമതലം മാത്രമുള്ള കേരളത്തിന്‍റെ നിലനില്‍പ്പു തന്നെ മലനിരകളുടെ കാരുണ്യത്തിലാണെന്ന വസ്തുത ഉള്‍ക്കൊണ്ട് ഈ പ്രശ്നത്തില്‍ സമവായമുണ്ടാക്കാന്‍ നടപടി സ്വീകരിക്കുമോ?

82

കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് 

ശ്രീ. എ. കെ. ബാലന്‍
 ,, കെ. കെ. ജയചന്ദ്രന്‍ 
,, കെ. സുരേഷ് കുറുപ്പ് 
,, എസ്. രാജേന്ദ്രന്‍

(എ)പശ്ചിമഘട്ട സംരക്ഷണത്തിന് ഡോ. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മാനദണ്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)വിജ്ഞാപനത്തിന് തീരുമാനം എടുക്കുന്നതിന് മുന്പ് സംസ്ഥാനത്തിന്‍റെ അഭിപ്രായം തേടിയിട്ടുണ്ടായിരുന്നോ എന്നും അത് പരിഗണിക്കപ്പെടുകയുണ്ടായോ എന്നും അറിയിക്കുമോ ; 

(സി)സംസ്ഥാനാവശ്യങ്ങള്‍ കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ നിലനില്ക്കുന്നുണ്ടോ ; പ്രസ്തുത വിജ്ഞാപനത്തിനുശേഷം ഒടുവില്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ജനങ്ങളുടെ ആശങ്കയ്ക്കടിസ്ഥാനമായ മുഖ്യകാരണങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തിയിരുന്നോ ; കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍റെ കാര്യത്തില്‍ പരിസ്ഥിതി മന്ത്രാലയം നടത്തിയ കണ്ണില്‍ പൊടിയിടലാണിതെന്ന വിമര്‍ശനം സര്‍ക്കാര്‍ ഉള്‍ക്കൊള്ളുമോ ; 

(ഡി)ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും സംസ്ഥാനത്തെ ജനവാസകേന്ദ്രങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണെന്ന വാദവും ജനങ്ങളുടെ ആശങ്കയും ദേശീയ ഹരിത ട്രൈബ്യൂണലിലും കേന്ദ്ര സര്‍ക്കാരിലും ശക്തമായി ഉന്നയിക്കാന്‍ സാധിക്കുകയുണ്ടായോ ; 

(ഇ)കേരളത്തിന്‍റെ വാദം അംഗീകരിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അതിനുണ്ടായ കാരണം വെളിപ്പെടുത്താമോ ; ഈ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടോ; എങ്കില്‍ അത് തിരുത്തുന്നതിനും മലയോരങ്ങളിലെ ജനജീവതത്തെ സംരക്ഷിച്ചും അവരെ വിശ്വാസത്തിലെടുത്തുകൊണ്ടും മാത്രമേ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുകയുള്ളൂ എന്ന് ഉറപ്പ് നല്‍കാമോ ?

83

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച പഠനം 

ശ്രീ.എ.എ.അസീസ്
 ,, കോവൂര്‍ കുഞ്ഞുമോന്‍

(എ)കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ കേരളത്തെ പ്രതികൂലമായി ബാധിക്കുന്നതെങ്ങനെയാണെന്ന് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ; 

(ബി)കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് നയം വ്യക്തമാക്കുമോ?


84

പശ്ചിമഘട്ട ഉന്നതതല സമിതി 

ശ്രീ. ഇ.പി. ജയരാജന്‍
 
(എ)ഡോ.കസ്തൂരിരംഗന്‍ ചെയര്‍മാനായ പശ്ചിമഘട്ട ഉന്നതതല സമിതിയെ (എച്ച്.എല്‍.ഡബ്ല്യു.ജി) നിയോഗിച്ചുകൊണ്ടുളള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനം പുറപ്പെടുവിച്ചതെന്നാണ്; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)എച്ച്.എല്‍.ഡബ്ല്യൂ.ജി. യുടെ പരിഗണനാവിഷയങ്ങള്‍ എന്തെല്ലാമായിരുന്നു;

(സി)ഈ പരിഗണനാവിഷയങ്ങളുടെ അടിസ്ഥാനത്തില്‍ കസ്തൂരിരംഗന്‍ സമിതി സംസ്ഥാനത്ത് ഏതെല്ലാം ദിവസങ്ങളില്‍ ഏതെല്ലാം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി; ഏതെല്ലാം വിഭാഗങ്ങളുടെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുകയുണ്ടായി; 

(ഡി)കസ്തൂരിരംഗന്‍ സമിതിയ്ക്ക് സര്‍ക്കാര്‍ നല്‍കിയ മെമ്മോറാണ്ടത്തിന്‍റെ പകര്‍പ്പു ലഭ്യമാക്കുമോ; എന്നാണ് മെമ്മോറാണ്ടം നല്‍കിയതെന്നും വ്യക്തമാക്കുമോ; 

(ഇ)ഇതിന്‍റെ അടിസ്ഥാനത്തില്‍ കസ്തൂരിരംഗന്‍ സമിതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് എന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നു വ്യക്തമാക്കുമോ; 

(എഫ്)പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് ഏതെല്ലാം തരത്തിലുളള നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാന ഗവണ്‍മെന്‍റിനോടാവശ്യപ്പെട്ടതെന്നു വ്യക്തമാക്കുമോ; 

(ജി)ഇതു സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്‍റിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അയച്ച കത്തുകളുടെയും അവയ്ക്കു സംസ്ഥാന ഗവണ്‍മെന്‍റ് നല്‍കിയ മറുപടി കത്തുകളുടെയും പകപ്പുകള്‍ ലഭ്യമാക്കുമോ; 

(എച്ച്)കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നവംബര്‍ 16-ലെ വിജ്ഞാപനത്തിനുമുന്പായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ചതുപ്രകാരം സംസ്ഥാനത്ത് എന്തെല്ലാം ഉത്തരവുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ; പ്രസ്തുത ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?

85

പശ്ചിമഘട്ടവും പരിസ്ഥിതി നയവും 

ശ്രീ. പി. കെ. ബഷീര്‍

(എ)സംസ്ഥാനത്തിലെ പശ്ചിമഘട്ട മേഖല സംബന്ധിച്ച് പരിസ്ഥിതി സംരക്ഷണ മേഖലാ വികസന നിലപാട് കൈക്കൊണ്ടിട്ടുണ്ടോ;

(ബി)എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി)കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി, വനം എന്നീ വകുപ്പുകളുടേയും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റേയും നിലപാടുകള്‍ കൃഷി, വ്യവസായം എന്നീ വകുപ്പുകളുടെ നിലപാടുകളില്‍ നിന്നും ഭിന്നമാണോ; 

(ഡി)എങ്കില്‍ ഭിന്നത പ്രധാനമായും ഏതെല്ലാം കാര്യങ്ങളിലാണെന്ന് വെളിപ്പെടുത്തുമോ?

86

പശ്ചിമഘട്ട കണികാപരീക്ഷണശാല 

ശ്രീ. എസ്. രാജേന്ദ്രന്‍

(എ)പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പശ്ചിമഘട്ട മലനിരകള്‍ തുരന്നുകൊണ്ട് കണികാപരീക്ഷണശാല നിര്‍മ്മിക്കുന്നതായുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കണികാപരീക്ഷണശാലയുടെ രണ്ട് കിലോമീറ്റര്‍ ദൂരമുള്ള ഭൂഗര്‍ഭ ഗുഹ തേനിയില്‍ നിന്നാരംഭിച്ച് ഇടുക്കി ജില്ലയിലേക്ക് പ്രവേശിക്കുന്നതായി അറിയാമോ; ഇത് അണക്കെട്ടുകളെ പ്രതികൂലമായി ബാധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് അന്വേഷിച്ചിട്ടുണ്ടോ; 

(സി)കണികാപരീക്ഷണശാല പദ്ധതിയെക്കുറിച്ച് അറിവുള്ള കാര്യങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ?


87

കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം

 ശ്രീ. ഇ. പി. ജയരാജന്‍

(എ)പശ്ചിമഘട്ട ഉന്നതതല സമിതിയുടെ (കസ്തൂരി രംഗന്‍ സമിതി) റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 2013 നവംബര്‍ 16 ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലെ ഉള്ളടക്കം എന്താണെന്നു വ്യക്തമാക്കുമോ; 

(ബി)കസ്തൂരി രംഗന്‍ സമിതിയുടെ പരിഗണനാ വിഷയങ്ങളുടെ അന്ത:സത്ത ഉള്‍ക്കൊണ്ടുകൊണ്ടുള്ള നിര്‍ദ്ദേശങ്ങളാണോ സമിതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ചതെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണോ നവംബര്‍ 16-ലെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതെന്നും സംസ്ഥാന ഗവണ്‍മെന്‍റ് പരിശോധിക്കുകയുണ്ടായോ? ഇതു സംബന്ധിച്ചു നിയമോപദേശം തേടിയിട്ടുണ്ടോയെന്നും എങ്കില്‍ ലഭിച്ച നിയമോപദേശം എന്തായിരുന്നുവെന്നും വ്യക്തമാക്കുമോ; 

(സി)നവംബര്‍ 16-ലെ വിജ്ഞാപനത്തെത്തുടര്‍ന്ന് സംസ്ഥാന ഗവണ്‍മെന്‍റ് സ്വീകരിക്കേണ്ടുന്ന നടപടികളെ സംബന്ധിച്ച് നിര്‍ദ്ദേശിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കത്തുകള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ; 

(ഡി)അതിനെ തുടര്‍ന്ന് സംസ്ഥാന ഗവണ്‍മെന്‍റ് പുറപ്പെടുവിച്ച ഉത്തരവും ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പ്രസ്തുത ഉത്തരവു റദ്ദാക്കിക്കൊണ്ടു പുറപ്പെടുവിച്ച ഉത്തരവും ലഭ്യമാക്കുമോ; 

(ഇ)നവംബര്‍ 16-ലെ വിജ്ഞാപനം നടപ്പിലാക്കിയാല്‍ കേരളത്തില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചുകൊണ്ടുള്ള മെമ്മോറാണ്ടം എന്നാണു നല്‍കിയതെന്നു വ്യക്തമാക്കുമോ; പ്രസ്തുത മെമ്മോറാണ്ടത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?

88

പ്രൊഫ. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്

‍ ശ്രീ. ഇ. പി. ജയരാജന്‍

(എ)കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2013 നവംബര്‍ 16ന് പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടം കേരളത്തില്‍ അതേപടി നടപ്പിലാക്കുന്നതു സംബന്ധിച്ച സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ അഭിപ്രായം എന്താണെന്നു വ്യക്തമാക്കുമോ; 

(ബി)ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിയോഗിച്ച പ്രൊഫ. ഉമ്മന്‍ വി. ഉമ്മന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്നും പ്രസ്തുത റിപ്പോര്‍ട്ടിലെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ; 

(സി)പരിസ്ഥിതി ലോല മേഖലകളായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള 123 വില്ലേജുകള്‍ ഉള്‍പ്പെടുന്ന ജില്ലകളിലെ കളക്ടര്‍മാര്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(ഇ)പ്രസ്തുത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും പ്രൊഫ. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലും കൈക്കൊള്ളുവാന്‍ ഉദ്ദേശിക്കുന്ന തുടര്‍ നടപടികള്‍ എന്തെല്ലാമെന്നു വ്യക്തമാക്കുമോ?

89

വേസ്റ്റ് മാനേജ്മെന്‍റ് പദ്ധതിയുമായി ബന്ധപ്പെട്ട് കവിതാ ജി. പിള്ളയുടെ സന്ദര്‍ശനം

 ശ്രീമതി പി. അയിഷാ പോറ്റി

(എ)അമേരിക്കന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വേസ്റ്റ് മാനേജ്മെന്‍റ് പദ്ധതി സംസ്ഥാനത്താകെ നടപ്പിലാക്കാന്‍ ക്രൈം നന്ദകുമാര്‍ പങ്കാളിയായ ബിസിനസ് ഗ്രൂപ്പിനുവേണ്ടി മുഖ്യമന്ത്രി മുന്പാകെ പദ്ധതിയെക്കുറിച്ച് വിവരണം നല്‍കിയിട്ടുണ്ടോ; എങ്കില്‍ എപ്പോള്‍; എവിടെ വച്ച്; 

(ബി)വിവരിച്ച് നല്‍കിയ പദ്ധതിയിലെ നിര്‍ദ്ദേശങ്ങള്‍ എന്തായിരുന്നു; പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വന്ന് കണ്ടത് ആരൊക്കെയായിരുന്നു; മെഡിക്കല്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കവിത ജി. പിള്ള പ്രസ്തുത സംഘത്തിലുണ്ടായിരുന്നുവോയെന്ന് വിശദമാക്കാമോ; 

(സി)പ്രസ്തുത പദ്ധതി നിര്‍ദ്ദേശത്തിനുമേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയായിരുന്നു; വിശദമാക്കാമോ; 

(ഡി)പ്രസ്തുത നിര്‍ദ്ദേശവുമായി മന്ത്രിസഭയിലെ മറ്റേതെങ്കിലും അംഗത്തെ കവിത ജി. പിള്ള വന്ന് കാണുകയുണ്ടായിട്ടുണ്ടോ; എങ്കില്‍ ആരെയൊക്കെ; ഏതെല്ലാം തീയതികളില്‍ കാണുകയുണ്ടായി എന്ന് അറിയിക്കുമോ?

90

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍

 ശ്രീ. പി. റ്റി. എ. റഹീം


(എ)കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പുറപ്പെടുവിച്ച വിശദീകരണ ഉത്തരവ് പിന്‍വലിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ ആയതിനുള്ള കാരണം വിശദമാക്കാമോ;

(സി)കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വന്ന ശേഷം വസ്തു കരം സ്വീകരിക്കല്‍, പ്രമാണം പതിക്കല്‍, പട്ടയ വിതരണം എന്നിവയ്ക്ക് ചില ഉദ്യോഗസ്ഥര്‍ തടസ്സം സൃഷ്ടിക്കുന്നതായ പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ഡി)പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

91

പത്തനാപുരം വില്ലേജിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ 

ശ്രീ. കെ. രാജു

(എ)കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പത്തനാപുരം താലൂക്കില്‍ ഉള്‍പ്പെട്ട ഏതെല്ലാം വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയായി കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)ഈ പ്രദേശങ്ങളില്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ ആണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി)ഇത് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുവാന്‍ പഞ്ചായത്ത് തലം മുതലുള്ള ജനപ്രതിനിധികളുമായി ചര്‍ച്ചയ്ക്കുള്ള സാഹചര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ?

92

വനം വകുപ്പ് ഓഫീസുകള്‍ക്കു നേരെയുണ്ടായ ആക്രമണം 

ശ്രീ. കെ. അജിത്

(എ)കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ എത്ര വനം വകുപ്പ് ഓഫീസുകള്‍ക്ക് നേരെയാണ് ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)വനം വകുപ്പ് ഓഫീസുകള്‍ക്കുനേരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എവിടെയൊക്കെയാണ് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും വ്യക്തമാക്കുമോ; 

(സി)വനം വകുപ്പ് ഓഫീസുകള്‍ക്കുനേരെ നടന്ന ആക്രമണങ്ങളില്‍ ഓഫീസുകളില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ നശിപ്പിക്കപ്പെട്ടതായ റിപ്പോര്‍ട്ടുകളുടെ നിജസ്ഥിതി വ്യക്തമാക്കുമോ; 

(ഡി)വനം വകുപ്പ് ഓഫീസുകള്‍ക്കുനേരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ; 

(ഇ)വനം വകുപ്പ് ഓഫീസുകള്‍ക്കുനേരെ നടന്ന ആക്രമണങ്ങള്‍ കാരണമുണ്ടായ സാന്പത്തിക നഷ്ടം എത്രയെന്ന് വ്യക്തമാക്കുമോ ?

93

പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണ്ണയിക്കാന്‍ നടപടി 

ശ്രീ. രാജു എബ്രഹാം

(എ)പശ്ചിമഘട്ട സംരക്ഷണ പരിധിയില്‍ ഉള്‍പ്പെടുന്ന വില്ലേജുകളിലെ പരിസ്ഥിതി ലോല പ്രദേശങ്ങളെ കൃത്യമായി വേര്‍തിരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയുണ്ടായോയെന്നും എങ്കില്‍ എപ്പോഴാണെന്നും അറിയിക്കുമോ; 

(ബി)ഇതിനായി കേന്ദ്രഗവണ്‍മെന്‍റിന് അയച്ച കത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി)കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വേളയില്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടുണ്ടായിരുന്നുവോ; എങ്കില്‍ അത് അവഗണിക്കുന്നതിന് കമ്മീഷന്‍ കണ്ടെത്തിയ നിഗമനം എന്തായിരുന്നു എന്നറിയാമോ?

94

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള ആശങ്ക 

ശ്രീ. കെ. എന്‍. എ. ഖാദര്‍ 
'' കെ. മുഹമ്മദുണ്ണി ഹാജി

(എ)കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഏതൊക്കെ മേഖലകളില്‍ നടപ്പാക്കാനാണ് ശുപാര്‍ശ നല്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)റവന്യൂ വകുപ്പു മുഖേന പ്രസ്തുത റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(സി)ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?

95

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പഠിക്കുന്നതിന് വിദഗ്ധ സമിതി

 ശ്രീ. കെ. അജിത്

(എ)കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള പഠനത്തിന് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത സമിതിയില്‍ നിക്ഷിപ്തമായിട്ടുള്ള ചുമതലകള്‍ ഏന്തൊക്കെയെന്ന് വ്യക്തമാക്കുമോ; 

(സി)ഈ സമിതിയുടെ ശുപാര്‍ശകള്‍ക്ക് എത്രമാത്രം നിയമപ്രാബല്യം ഉണ്ടെന്ന് വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത സമിതിക്ക് അനുവദിച്ചിട്ടുള്ള കാലാവധി എത്രയാണ്; 

(ഇ)കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുവാനായി രൂപീകരിച്ചിരിച്ചിട്ടുള്ള സമിതിയില്‍ പരിസ്ഥിതിരംഗത്തുള്ള ഏതെങ്കിലും വ്യക്തിയെ നിയമിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ? 

96

ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ 

ശ്രീ. ഇ. പി. ജയരാജന്‍

(എ)പ്രൊഫ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ പഞ്ചിമഘട്ട ആവാസവ്യവസ്ഥാ വിദഗ്ദ്ധസമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചതാണെന്ന് അറിവുണ്ടോ ; വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം ആരാഞ്ഞിരുന്നുവോ ;

(സി)ഇത് സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാന ഗവണ്‍മെന്‍റിന് അയച്ച കത്തുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ ;

(ഡി)പ്രസ്തുത കത്തുകള്‍ക്ക് സംസ്ഥാന ഗവണ്‍മെന്‍റ് നല്‍കിയ മറുപടി കത്തുകള്‍ ലഭ്യമാക്കുമോ ;

(ഇ)ഗാഡ്ഗില്‍ കമ്മിറ്റിയുടെ അപ്രായോഗിക ശുപാര്‍ശകള്‍ തള്ളിക്കളയണമെന്ന് സംസ്ഥാന നിയമസഭ പ്രമേയം പാസ്സാക്കിയത് എന്നാണ് ; പ്രസ്തുത പ്രമേയം കേന്ദ്രഗവണ്‍മെന്‍റിന് അയച്ചുകൊടുത്തത് എന്നാണ് ; 

(എഫ്)ഇത് സംബന്ധിച്ച് നിയമസഭ പാസ്സാക്കിയ പ്രമേയം കൂടാതെ ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ തള്ളിക്കളയമെന്നാവശ്യപ്പെട്ട് സംസ്ഥാന ഗവണ്‍മെന്‍റ് പ്രതേ്യകമായ മെമ്മോറാണ്ടങ്ങള്‍ കേന്ദ്രഗവണ്‍മെന്‍റിന് നല്‍കിയിട്ടുണ്ടോ ; 

(ജി)എങ്കില്‍ പ്രസ്തുത മെമ്മോറാണ്ടങ്ങള്‍ എന്നാണ് നല്‍കിയതെന്ന് വ്യക്തമാക്കുകയും പ്രസ്തുത മെമ്മോറാണ്ടങ്ങളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുകയും ചെയ്യുമോ ; 

(എഫ്)സംസ്ഥാന നിയമസഭയുടെ പ്രമേയത്തിന്‍റെയും സംസ്ഥാന ഗവണ്‍മെന്‍റ് സമര്‍പ്പിച്ച മെമ്മോറാണ്ടങ്ങളുടെയും അടിസ്ഥാനത്തില്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്നും അതിന് ഉപോല്‍ബലകമായ തെളിവുകളുടെ പകര്‍പ്പുകളും ലഭ്യമാക്കുമോ ?

97

പി.എസ്.സി വഴിയുളള നിയമനം 

ശ്രീ. എ.എ.അസീസ് '' കോവൂര്‍ കുഞ്ഞുമോന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ വഴി എത്രപേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട് എന്ന് വര്‍ഷംതിരിച്ച് വ്യക്തമാക്കുമോ?

98

പി. എസ്. സി. നിയമനങ്ങള്‍ 

ശ്രീ. സി. എഫ്. തോമസ്
 ,, മോന്‍സ് ജോസഫ് 
,, റ്റി. യു. കുരുവിള

(എ)നിയമന നിരോധനം നിലവിലുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം പി. എസ്. സി. വഴി എത്ര നിയമനങ്ങള്‍ നടന്നു എന്ന് വ്യക്തമാക്കുമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം പുതുതായി എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

99


പുതുതായി അനുവദിച്ച തസ്തികകള്
‍ 

ശ്രീ. ജി. സുധാകരന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നാളിതുവരെ എത്ര പേര്‍ക്ക് പി.എസ്.സി. മുഖേന നിയമനം നല്‍കിയിട്ടുണ്ട്; വകുപ്പ് തിരിച്ച് വ്യക്തമാക്കാമോ; 

(ബി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് എത്ര പേര്‍ക്ക് പി.എസ്.സി. മുഖേന നിയമനം നല്‍കിയിട്ടുണ്ട്; വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സര്‍ക്കാര്‍ സര്‍വീസില്‍ എത്ര തസ്തികകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്; എത്ര തസ്തികകള്‍ പുതുതായി സൃഷ്ടിച്ചുവെന്ന് വ്യക്തമാക്കാമോ; 

(ഡി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് സര്‍ക്കാര്‍ സര്‍വീസില്‍ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചുവെന്ന് അറിയിക്കാമോ?

100

പി.എസ്.സി ഓണ്‍ലൈന്‍ അപേക്ഷയിലെ തീയതി രേഖപ്പെടുത്തിയ ഫോട്ടോ 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)കേരള പി.എസ്.സി ഓണ്‍ലൈന്‍ അപേക്ഷയിലുള്ള ഫോട്ടോയില്‍ ഫോട്ടോയെടുത്ത തീയതി രേഖപ്പെടുത്തിയിട്ടില്ലാത്ത കാരണത്താല്‍ നാളിതുവരെ നിരസിച്ചിട്ടുള്ള അപേക്ഷകളുടെ വിവരം തസ്തിക തിരിച്ച് ലഭ്യമാക്കാമോ; 

(ബി) നിയമനത്തട്ടിപ്പിനെത്തുടര്‍ന്ന് ആള്‍മാറാട്ടം തടയാന്‍ വേണ്ടി പി.എസ്.സി നടപ്പിലാക്കിയ ഈ പുതിയ രീതി പ്രായോഗികമായി യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഫോട്ടോയെടുത്തതായി രേഖപ്പെടുത്തിയ തീയതിയുടെ കൃത്യത പൂര്‍ണ്ണമായി ബോധ്യപ്പെടുത്തുന്നതിന് നിലവില്‍ യാതൊരു വിധത്തിലുള്ള ഔദ്യോഗിക ക്രമീകരണങ്ങളുമില്ലാത്തതിനാല്‍ ഇത്തരത്തിലുള്ള സാങ്കേതിക കാരണങ്ങള്‍ സൂചിപ്പിച്ച് തൊഴില്‍ രഹിതരായ അപേക്ഷകരുടെ അവസരം നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് നടപടിയെടുക്കുമോ; 

(ഡി)ഫോട്ടോപതിപ്പിച്ച തിരിച്ചറിയല്‍ രേഖയുടെ അസ്സല്‍ പരീക്ഷാ ഹാളില്‍ അനുബന്ധ ഉദ്യോഗസ്ഥരെക്കാണിച്ച് ബോധ്യപ്പെടുത്തുന്നതിനാല്‍ ഇത്തരം വ്യവസ്ഥകള്‍ ഒഴിവാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ?

101

പ്രിലിമിനറി/മെയിന്‍ പരീക്ഷകള്‍

 ശ്രീ. എം.പി. വിന്‍സെന്‍റ്

(എ)സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ്, അദ്ധ്യാപക തസ്തികകള്‍ എന്നിവയില്‍ നടത്തപ്പെടുന്ന തെരഞ്ഞെടുപ്പിന് പ്രിലിമിനറി/മെയിന്‍ പരീക്ഷകള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥഭരണപരിഷ്കാര വകുപ്പ് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പി.എസ്.സി. വഴിയല്ലാതെ നിയമിതരാകുന്നവര്‍ക്ക് അതത് തസ്തികയിലെ നിയമനത്തിന് പി.എസ്.സി. നടത്തുന്ന പരീക്ഷയ്ക്ക് സമാനമായ ഒരു പരീക്ഷ ഡിപ്പാര്‍ട്ട്മെന്‍റല്‍ ടെസ്റ്റിനൊപ്പം നടപ്പിലാക്കുന്നത് പരിഗണിക്കുമോ?

102

സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് തസ്തികയിലേയ്ക്കുള്ള നിയമനരീതി 

ശ്രീ. എം. പി. വിന്‍സെന്‍റ് 

(എ)സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് തസ്തികയിലേയ്ക്ക് പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ടുഘട്ട പരീക്ഷ നടപ്പാക്കി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് പി.എസ്.സി.യുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമോ; 

(ബി)സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റുമാര്‍ക്ക് പ്രമോഷന് റവന്യൂ/പഞ്ചായത്ത് ടെസ്റ്റുകള്‍ നിര്‍ബ്ബന്ധമാക്കുമോ;

(സി)സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് തസ്തികയിലെ എല്ലാ ബൈ-ട്രാന്‍സ്ഫര്‍ നിയമനങ്ങളും, സ്പോര്‍ട്സ് ക്വോട്ട നിയമനങ്ങളും, ആശ്രിതനിയമനങ്ങളും പി.എസ്.സി.യുടെ ഒരു യോഗ്യതാപരീക്ഷയ്ക്കു വിധേയമാക്കുമോ?

103

ഹയര്‍ സെക്കന്‍ററി വകുപ്പില്‍ കോമേഴ്സ് ജൂനിയര്‍/സീനിയര്‍ അദ്ധ്യാപകരുടെ ഒഴിവുകള്‍ 

ശ്രീ. വി. പി. സജീന്ദ്രന്‍

(എ)ഹയര്‍ സെക്കന്‍ററി വകുപ്പില്‍ കോമേഴ്സ് ജൂനിയര്‍/സീനിയര്‍ അദ്ധ്യാപകരുടെ എത്ര ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; തരം തിരിച്ച് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത ഒഴിവുകളിലേയ്ക്ക് ഇന്‍റര്‍വ്യൂ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ഇന്‍റര്‍വ്യൂ നടത്തിപ്പില്‍ വന്ന കാലതാമസം വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത ഒഴിവുകളിലേയ്ക്ക് ഇന്‍റര്‍വ്യൂ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

104


ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കുവാന്‍ നടപടി

 പ്രൊഫ. സി. രവീന്ദ്രനാഥ്


(എ)ക്ലാര്‍ക്ക് തസ്തികയ്ക്ക് എസ്.എസ്.എല്‍.സി. അടിസ്ഥാന യോഗ്യതയുള്ള സമയത്ത് ആശ്രിത നിയമനം ലഭിക്കുന്നതിന് യഥാസമയം അപേക്ഷ നല്‍കിയിട്ടും നിയമനം ലഭിക്കുവാന്‍ കാലതാമസം നേരിട്ടതിനാലും നിയമനം ലഭിക്കുന്ന കാലയളവില്‍ ക്ലാര്‍ക്ക് തസ്തികയുടെ യോഗ്യത പ്ലസ്2 ആയി ഉയര്‍ത്തിയതിനാലും പ്യൂണ്‍ തസ്തികയില്‍ നിയമനം സ്വീകരിക്കേണ്ടി വന്ന അപേക്ഷകരുടെ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)എങ്കില്‍ അത്തരത്തില്‍ നിയമനം ലഭിച്ചവര്‍ എത്രപേരുണ്ടെന്ന് വ്യക്തമാക്കാമോ ;

(സി)ക്ലാര്‍ക്ക് തസ്തികയ്ക്ക് അടിസ്ഥാന യോഗ്യത വീണ്ടും എസ്.എസ്.എല്‍.സി. ആക്കിയ സാഹചര്യത്തില്‍ യഥാസമയം ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം ലഭിക്കുവാന്‍ അപേക്ഷിച്ചിരുന്ന ആശ്രിതര്‍ക്ക് പ്രസ്തുത തസ്തികയില്‍ തന്നെ നിയമനം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?


105

വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ 

ശ്രീ. സി. ദിവാകരന്‍


(എ)സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ 2014 മാര്‍ച്ച് വരെ ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് തലവന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; 

(ബി)എങ്കില്‍ ഓരോ വകുപ്പിലും ഏതെല്ലാം തസ്തികകളില്‍ എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് അറിയിക്കാമോ?

106

നിര്‍ത്തലാക്കിയ തസ്തികകള്‍ 

ഡോ. കെ. ടി. ജലീല്‍
 

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെല്ലാം വകുപ്പുകളില്‍ എത്ര തസ്തികകള്‍ വീതം നിര്‍ത്തലാക്കിയിട്ടുണ്ട്; 

(ബി)ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുണ്ടായിരുന്ന കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ഏതെല്ലാം വകുപ്പുകളിലെ എത്ര തസ്തികകള്‍ നിറുത്തലാക്കിയിട്ടുണ്ട്; അധിക തസ്തികകളായി കണ്ടെത്തിയവ എത്രയായിരുന്നു; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍ എത്ര; 

(ഡി)പുതിയ നിയമന കാര്യത്തിലും തസ്തിക സൃഷ്ടിക്കല്‍ കാര്യത്തിലും സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിശദമാക്കാമോ? 

107

ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് പ്രൊമോഷന് സംവരണം 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍


(എ)സംസ്ഥാന സര്‍വ്വീസില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് പ്രൊമോഷന് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; എങ്കില്‍ എത്ര ശതമാനം എന്നറിയിക്കുമോ ; 

(ബി)ഇല്ലെങ്കില്‍ ഇത്തരക്കാര്‍ക്ക് പ്രൊമോഷനുകളില്‍ സംവരണം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ ആയതിന്‍റെ വിശദാംശം നല്‍കാമോ ?

108

ഗ്രൂപ്പ് സി, ഡി, തസ്തികകളിലേക്കുള്ള പരീക്ഷകളില്‍ അതാത് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കുന്നത്

 റ്റി.എ. അഹമ്മദ് കബീര്‍


(എ)പി.എസ്.സി നടത്തുന്ന ഗ്രൂപ്പ് സി, ഡി തസ്തികകളിലേക്കുള്ള പരീക്ഷകളില്‍ അതാത് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കി വന്നിരുന്ന വെയിറ്റേജ് മാര്‍ക്ക് ഇപ്പോള്‍ നല്‍കുന്നുണ്ടോ; 

(ബി)ഇല്ലെങ്കില്‍ അതിന്‍റെ കാരണം വ്യക്തമാക്കുമോ;

(സി)പ്രസ്തുത വെയിറ്റേജ് മാര്‍ക്ക് ഒഴിവാക്കിയത് ഏതെങ്കിലും കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണോ; എങ്കില്‍ ഒഴിവാക്കുന്നതിന് കാരണമായ വിധിക്കെതിരെ മേല്‍ക്കോടതി യില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടോ; 

(ഡി)ഇല്ലെങ്കില്‍ അപ്പീല്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോ?

109

സര്‍വ്വീസിലുണ്ടാകുന്ന ഒഴിവുകള്‍ യഥാസമയം പി.എസ്.സി. വഴി നികത്താന്‍ നടപടി 

ശ്രീ. ഇ. പി. ജയരാജന്‍ 
,, റ്റി. വി. രാജേഷ് 
,, എം. ഹംസ 
,, എ. പ്രദീപ്കുമാര്‍

(എ)സംസ്ഥാനത്ത് നിയമന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; സര്‍വ്വീസിലുണ്ടാകുന്ന ഒഴിവുകള്‍ യഥാസമയം പി.എസ്.സി. വഴി നികത്താന്‍ കഴിയുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം അറിയിക്കുമോ ; തസ്തികകള്‍ സൃഷ്ടിക്കുന്നതും നിയമനം നടത്തുന്നതും സംബന്ധിച്ച സര്‍ക്കാരിന്‍റെ പ്രഖ്യാപിത നിലപാടും നടപടികളും തമ്മില്‍ വൈരുദ്ധ്യം നിലനില്‍ക്കുന്നുണ്ടോ എങ്കില്‍ എന്തുകൊണ്ടാണ് എന്നറിയിക്കുമോ ; 

(ബി)പി.എസ്.സി.യുടെ അഡഡ്വൈസ് മെമ്മോ ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമന ഉത്തരവ് ലഭിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയിക്കുമോ ; നിയമനങ്ങള്‍ നടത്താതെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതുകൊണ്ട് തൊഴില്‍രഹിതര്‍ക്ക് നഷ്ടമുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(സി)റിട്ടയര്‍മെന്‍റ് ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിലെ തടസ്സം നീക്കാമോ ;

(ഡി)എയിഡഡ് സ്കൂള്‍, കോളേജ് മാനേജ്മെന്‍റുകള്‍ക്കും മറ്റും തസ്തികകള്‍ അനുവദിക്കുന്പോള്‍ പി.എസ്.സി. വഴി നിയമനം നടത്തുന്ന വകുപ്പുകളില്‍ പുതിയ തസ്തിക അനുവദിക്കാതിരിക്കുന്നതും നിയമനം നടത്താതിരിക്കുന്നതും എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ? 

(ഇ)ഈ സര്‍ക്കാരിന്‍റെ കാലത്ത് സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയിടങ്ങളില്‍ പി.എസ്.സി വഴിയല്ലാതെ നടന്ന നിയമനങ്ങളുടെ കണക്കുകള്‍ ലഭ്യമാക്കുമോ;

110

തിരുവനന്തപുരം ജില്ലയിലെ വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ള നിയമനം 

ശ്രീ. ബി. സത്യന്‍


(എ)തിരുവനന്തപുരം ജില്ലയില്‍ നിലവിലുളള പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ് തസ്തികയിലേക്ക് ഇതുവരെ നടന്നിട്ടുളള നിയമനവും നിയമന ശുപാര്‍ശയും സംബന്ധിച്ചുളള പൂര്‍ണ്ണ വിവരം ലഭ്യമാക്കാമോ; 

(ബി)നിലവില്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും റാങ്ക്ലിസ്റ്റിന്‍റെ കാലാവധി എന്ന് അവസാനിക്കുമെന്നും വ്യക്തമാക്കുമോ?

111

പിന്നോക്ക വിഭാഗക്കാരുടെ ബാക്ക്ലോഗ് നികത്തുന്നതിന് പി.എസ്.സി. മുഖേന നേരിട്ടുള്ള നിയമനം

 ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി


(എ)പിന്നോക്ക വിഭാഗക്കാരുടെ ബാക്ക്ലോഗ് നികത്തുന്നതിന് പി.എസ്.സി മുഖേന ഏതെല്ലാം വിഭാഗങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)2006 ജനുവരി മുതല്‍ പിന്നോക്ക സമുദായ ക്കാര്‍ക്ക് അര്‍ഹമായ എത്ര തസ്തികകളാണ് നികത്താനുളളതെന്നും അവ ഏതെല്ലാം വകുപ്പുകളിലാണെന്നും വിശദമാക്കുമോ; 

(സി)ഇത്തരത്തില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കായി മാറ്റിവെച്ച തസ്തികകള്‍ നികത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ; 

(ഡി)ഇവ എന്നത്തേക്ക് നികത്തുമെന്ന് അറിയിക്കുമോ?

112

ദിവസക്കൂലി/കരാര്‍ വ്യവസ്ഥയിലെ നിയമനം

 ശ്രീ. എം. എ. ബേബി 

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതേവരെ, സര്‍ക്കാരിന്‍റെ ഏതെങ്കിലും ഓഫീസിലോ, സ്ഥാപനങ്ങളിലോ, പൊതുമേഖല സ്ഥാപനങ്ങളിലോ, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, കോര്‍പ്പറേഷനുകളിലോ, ബോര്‍ഡുകളിലോ, അതോറിറ്റികളിലോ, ട്രസ്റ്റുകളിലോ, കന്പനികളിലോ ഇതുപോലുള്ള മറ്റെതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, എംപ്ലോയ്മെന്‍റ് എക്സ്ചേയ്ഞ്ച് വഴിയല്ലാതെ, ഏതെങ്കിലും തസ്തികകളില്‍ ദിവസക്കൂലി വ്യവസ്ഥയിലോ, കരാര്‍ വ്യവസ്ഥയിലോ നേരിട്ട് നിയമനം നടത്തിയിട്ടുണ്ടോ ; 

(ബി)എങ്കില്‍ മേല്‍പ്പറഞ്ഞ പ്രകാരമുള്ള എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ട് ; സ്ഥാപനം, തസ്തിക, നിയമിക്കപ്പെട്ടവരുടെ എണ്ണം തുടങ്ങിയ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ? 


113

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ തുക

 ശ്രീ. വി.ചെന്താമരാക്ഷന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എന്ത് തുക ബാക്കിയുണ്ടായിരുന്നു;

(ബി)ഈ സര്‍ക്കാര്‍ വന്നതിന്ശേഷം ദുരിതാശ്വാസ നിധിയിലേയ്ക്ക് ഓരോ വര്‍ഷവും എന്ത് തുക വീതം ലഭിച്ചുവെന്ന് വ്യക്തമാക്കുമോ; അതിന്‍റെ സ്രോതസ്സ് ഏതാണെന്ന് വ്യക്തമാക്കുമോ; 

(സി)2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും എന്ത് തുകവീതം വിതരണം ചെയ്തുവെന്ന് വ്യക്തമാക്കുമോ; 
(ഡി)2013 മാര്‍ച്ച് 31-ന് എന്ത് തുക ദുരിതാശ്വാസ നിധിയില്‍ നീക്കിയിരുപ്പുണ്ടായിരുന്നു; ഇപ്പോള്‍ അവശേഷിക്കുന്നത് എത്ര?


114

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി - സംഭാവനകള്‍ സ്വീകരിക്കുന്നതിനും സഹായം നല്കുന്നതിനുമുളള വ്യവസ്ഥകള്‍

ശ്രീ. സാജു പോള്‍
 
(എ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന സ്വീകരിക്കുന്നതും, നിധിയില്‍ നിന്ന് സഹായം നല്‍കുന്നതും സംബന്ധമായ നിയമവ്യവസ്ഥകള്‍ വിശദീകരിക്കുമോ; 

(ബി)നിലവിലുളള ഏത് നിയമത്തിന്‍റെ പിന്‍ബലത്തിലാണ് മുഖ്യമന്ത്രി സഹായം അനുവദിക്കുന്നതെന്ന് വിശദമാക്കാമോ; ഇത് സംബന്ധമായി വിജ്ഞാപനം ചെയ്ത ചട്ടങ്ങളുടെ പകര്‍പ്പു കള്‍ സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ; 

(സി)ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായങ്ങള്‍ അനുവദിക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് ഏത് നിയമത്തിലെ ഏത് ചട്ടപ്രകാരമാണെന്ന് വെളിപ്പെടുത്തുമോ; മുന്‍കാല പ്രാബല്യത്തോടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിന് അധികാരം നല്കുന്ന നിയമ വ്യവസ്ഥകള്‍ വിശദമാക്കാമോ?

115

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും അനുവദിച്ച ചികിത്സാ സഹായം

 ശ്രീ. എ. എം. ആരിഫ്


(എ)2006-2011 കാലയളവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ആകെ എത്ര പേര്‍ക്ക് എത്രരൂപയുടെ ചികിത്സാസഹായം അനുവദിച്ചു എന്ന് വ്യക്തമാക്കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം എത്രപേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും എത്ര രൂപ അനുവദിച്ചു എന്ന് വ്യക്തമാക്കുമോ ? 

116

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിക്കുന്നതിനുളള മാനദണ്ഡം 

ശ്രീ. എസ്. രാജേന്ദ്രന്‍


(എ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിക്കുന്നതിനുളള മാനദണ്ഡം എന്താണ്; അതനുസരിച്ച് അനുവദിക്കാവുന്ന ധനസഹായം എത്രയാണ്; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 1,00,000/-വും അതിലധികവും രൂപ സാന്പത്തിക സഹായമായി നല്‍കിയ കേസുകളെത്രയെന്ന് ജില്ല തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കുമോ; 

(സി)ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ തുക നല്‍കിയ പത്ത് കേസുകളുടെ വിശദാംശം ലഭ്യമാക്കുമോ;

(ഡി)ഒരേ സ്വഭാവത്തിലുളള ചികിത്സാ ആവശ്യങ്ങള്‍ക്ക് വ്യത്യസ്ഥ നിരക്കില്‍ ധനസഹായം നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതിനിടയായ സാഹചര്യം എന്താണ്; 

(ഇ)സഹായമനുവദിച്ചുകൊണ്ടുളള ഉത്തരവിന്‍റെ തീയതിയെ അടിസ്ഥാനപ്പെടുത്തി മുന്‍ഗണനാക്രമത്തിലാണോ പണം അനുവദിച്ചുവരുന്നത്; 2013 ആഗസ്റ്റ് 31-ന് മുന്പ് ഉത്തരവ് ലഭിച്ച ആളിനെ മറികടന്ന് അതിന്ശേഷം ജനസന്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പണം നല്‍കിയിട്ടുണ്ടോ; 

(എഫ്)2013 ഡിസംബര്‍ 31-ന് മുന്പ് ഉത്തരവായ എത്ര കേസ്സുകളില്‍ ഇപ്പോഴും പണം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കുമോ?

117

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായം അനുവദിക്കുന്നതിനുളള മുന്‍ഗണനാക്രമം

 ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും സഹായം ലഭ്യമാക്കുന്നതിനായി എം.എല്‍.എ മാരുടെ ആമുഖ കത്ത് സഹിതം നല്‍കുന്ന അപേക്ഷകള്‍ക്ക് റവന്യു വകുപ്പ് മുഖാന്തിരം സമര്‍പ്പിച്ചുവരുന്ന അപേക്ഷകളെക്കാള്‍ ഏതെങ്കിലും തരത്തിലുളള മുന്‍ഗണന നല്‍കി വരുന്നുണ്ടോ; 

(ബി)ഉണ്ട് എങ്കില്‍ ഏതെല്ലാം തരത്തിലുളള പരിഗണനയാണ് നല്‍കി വരുന്നത് എന്നറിയിക്കാമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നുളള വിവരം ജില്ല തിരിച്ചും വാര്‍ഷികക്രമത്തിലും അറിയിക്കുമോ; 

(ഡി)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയിലൂടെ അനുവദിച്ചസഹായത്തിന്‍റെ വിവരം ജില്ലാടിസ്ഥാനത്തിലും വാര്‍ഷിക ക്രമത്തിലും ലഭ്യമാക്കാമോ?

118

ദുരിതാശ്വാസനിധിയില്‍നിന്ന് വകമാറ്റി ചെലവഴിച്ച തുക 

ശ്രീ. എം. എ. ബേബി

(എ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പണം സ്വരൂപിക്കുന്നത് ഏതെല്ലാം മാര്‍ഗ്ഗങ്ങളിലൂടെയാണ്;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇത്തരത്തില്‍ എന്ത് തുക സ്വരൂപിച്ചിട്ടുണ്ട്;

(സി)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സര്‍ക്കാര്‍ വിഹിതം എത്രയാണ്; ഇതെങ്ങനെ കണക്കാക്കുന്നു എന്നറിയിക്കുമോ; കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സര്‍ക്കാര്‍ വിഹിതം എത്രയായിരുന്നു; വര്‍ഷം തിരിച്ച് കണക്ക് ലഭ്യമാക്കാമോ; 

(ഡി)ദുരിതാശ്വാസനിധിയില്‍നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എന്ത് തുകവീതം എന്തെല്ലാം ആവശ്യങ്ങള്‍ക്ക് വകമാറ്റി ചെലവഴിക്കേണ്ടതായി വന്നിട്ടുണ്ട് എന്നറിയിക്കുമോ; 

(ഇ)ജനസന്പര്‍ക്ക പരിപാടിയിലൂടെ ദുരിതാശ്വാസം അനുവദിക്കാന്‍ പ്രത്യേക ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടോ; എങ്കില്‍ എന്ത് തുകയെന്നറിയിക്കുമോ; ജനസന്പര്‍ക്ക പരിപാടിയിലൂടെയല്ലാതെ സാധാരണ ഗതിയില്‍ ലഭിക്കുന്ന അപേക്ഷകര്‍ക്ക് നല്‍കുന്നതിനായി നിധിയില്‍ വകയിരുത്തപ്പെട്ട തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ഘട്ടങ്ങളില്‍ എന്തുതുക വീതം എന്ന് വിശദമാക്കുമോ?

119

55 വയസ്സിന് മുന്പ് മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിതര്‍ക്ക് സാന്പത്തിക സഹായം നല്കുന്നതിന് നടപടി 

ശ്രീ. റ്റി.യു. കുരുവിള 
'' മോന്‍സ് ജോസഫ്
 '' സി.എഫ്. തോമസ് 

(എ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും അന്‍പത്തിഅഞ്ച് വയസ്സിന് മുന്പ് ഗൃഹനാഥനോ ഗൃഹനാഥയോ മരണപ്പെടുന്ന സാഹചര്യത്തില്‍ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; 

(ബി)അന്‍പത്തിഅഞ്ച് വയസ്സു കഴിയുന്ന എല്ലാവര്‍ക്കും രണ്ടായിരം രൂപ പെന്‍ഷന്‍ ലഭിക്കുന്ന കാര്യം പരിഗണിക്കുമോ? 

120

സാന്പത്തിക സഹായമായി അനുവദിച്ച തുക 

ശ്രീ. പി. തിലോത്തമന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര കോടി രൂപ സാന്പത്തിക സഹായമായി അനുവദിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ ; പ്രസ്തുത തുകയില്‍ ജനസന്പര്‍ക്ക പരിപാടിയിലൂടെ അനുവദിച്ചത് എത്ര കോടി രൂപയാണെന്നു അറിയിക്കാമോ ; തുക അനുവദിച്ചതു സംബന്ധിച്ച് ജില്ല തിരിച്ചുള്ള കണക്ക് നല്‍കാമോ ; 

(ബി)ജനസന്പര്‍ക്ക പരിപാടിയിലൂടെ ചികിത്സാ സഹായത്തിനും മറ്റ് സാന്പത്തിക സഹായങ്ങള്‍ക്കും വേണ്ടി ലഭിച്ച അപേക്ഷകള്‍ എത്രയാണെന്നും അവയ്ക്ക് അനുവദിച്ച തുകയെത്രയാണെന്നതും സംബന്ധിച്ച ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ?

121

പരിസ്ഥിതിലോല വില്ലേജുകളിലെ വനവിസ്തൃതി 

ശ്രീമതി കെ. കെ. ലതിക

(എ)കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടു പ്രകാരം പരിസ്ഥിതി ലോല (ഇ.എസ്.എ) മായി പ്രഖ്യാപിക്കുവാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ള വില്ലേജുകള്‍ ഓരോന്നിലെയും വന വിസ്തൃതി എത്രയാണെന്ന് ഹെക്ടര്‍ കണക്കില്‍ വ്യക്തമാക്കുമോ; ഓരോ വില്ലേജിലെയും ജനസംഖ്യ 2011 സെന്‍സസ് പ്രകാരം എത്രയാണ്; 

(ബി)പ്രസ്തുത വില്ലേജുകളുടെ പരിധിയില്‍ വരുന്ന വനങ്ങളില്‍ ഏതെല്ലാം അപൂര്‍വ്വയിനം പക്ഷി മൃഗാദികളും വൃക്ഷലതാദികളും ഔഷധച്ചെടികളുമാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)ഇത്തരത്തിലുള്ള അപൂര്‍വ്വ ഇനം സസ്യജന്തുജാലങ്ങളുടെ ജീവനെ ഹനിക്കുന്നതോ അവയുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നതോ ആയ വിഷയങ്ങളില്‍ പ്രസ്തുത വില്ലേജുകളുടെ പരിധിയില്‍ വനംവകുപ്പ് കേസുകള്‍ എടുത്തിട്ടുണ്ടോ; 

(ഡി)എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

122

സ്റ്റുഡന്‍റ്സ് അഗ്രികള്‍ച്ചര്‍ ഫോറസ്റ്റേഷന്‍ പ്രോഗ്രാം 

ശ്രീ. പി. എ. മാധവന്‍ 
,, അന്‍വര്‍ സാദത്ത്
 ,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ഹൈബി ഈഡന്‍ 



(എ)വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ സ്റ്റുഡന്‍റ്സ് അഗ്രികള്‍ച്ചര്‍ ഫോറസ്റ്റേഷന്‍ പ്രോഗ്രാമിന് രൂപം നല്‍കിയിട്ടുണ്ടോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സ്കൂള്‍ കുട്ടികള്‍ക്ക് കൃഷിയിലും വനവത്ക്കരണത്തിലും പ്രോത്സാഹനം നല്‍കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)സ്കൂളുകളില്‍ ഈ പ്രോഗ്രാം ഈ അദ്ധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?


123

കല്പറ്റയിലെ കാട്ടാന ശല്യം 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍


(എ)കല്‍പ്പറ്റ നിയോജക മണ്ധലത്തിലെ സുഗന്ധഗിരി സെക്ഷന്‍ തരിയോട് ഭാഗത്തെ കാട്ടാനശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത നിവേദനം സംബന്ധിച്ച് മറ്റ് വകുപ്പുകളില്‍ ഏതെല്ലാം ഫയല്‍ നന്പര്‍ പ്രകാരം നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അറിവുണ്ടോ; എങ്കില്‍ വിശദമാക്കാമോ; 

(സി)തരിയോട് ഭാഗത്തെ കാട്ടാന ശല്യം പരിഹരിക്കുന്നതിന് വനം വകുപ്പിന്‍റെ കല്‍പ്പറ്റ റേഞ്ചിലെ സുഗന്ധഗിരി സെക്ഷന്‍ നടപടി സ്വീകരിക്കുമോ;


124

പുലിനഖങ്ങള്‍ കടത്തിയവര്‍ക്കെതിരെ നടപടി

 ശ്രീ. രാജൂഎബ്രഹാം


(എ)ആയിരത്തോളം പുലിനഖങ്ങളുമായി ഗുരുവായൂരില്‍ പിടി കൂടപ്പെട്ടവരെയും കുറ്റകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും സംബന്ധിച്ച അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്. 

(ബി)വനമേഖലയില്‍നിന്നും എത്ര പുലികളെ കൊന്നൊടുക്കി ശേഖരിക്കപ്പെട്ട നഖങ്ങളാണ് കണ്ടെടുക്കപ്പെട്ടിരിക്കുന്നത്;

(സി)പിടിച്ചെടുക്കപ്പെട്ട പുലിനഖങ്ങള്‍ എവിടെ നിന്നെല്ലാം ശേഖരിക്കപ്പെട്ടവയാണെന്ന് വെളിവായിട്ടുണ്ടോ;

(ഡി)വന മേഖലയില്‍നിന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ എത്ര പുലികള്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ; 

(ഇ)പുലിവേട്ട നടത്തിയ സംഘങ്ങളില്‍പ്പെട്ട എത്ര പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ടെന്ന് അറിയിക്കുമോ?

125

വന്യജീവി ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം 

ശ്രീ. എസ്. രാജേന്ദ്രന്‍
 
(എ)വന്യജീവി സംരക്ഷണമേഖലയോടടുത്തുള്ള പ്രദേശങ്ങളിലെ കൃഷിക്കാര്‍ക്ക് വന്യജീവി ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനായി 2013-14 ലെ ബഡ്ജറ്റില്‍ എന്ത് തുക വകയിരുത്തിയിരുന്നെന്ന് വ്യക്തമാക്കാമോ; 

(ബി)ഇതില്‍ എന്ത് തുക ഇതുവരെ ചെലവഴിച്ചു; പ്രസ്തുത തുക ഉപയോഗിച്ച് ഏതെല്ലാം പ്രദേശങ്ങളില്‍ എന്തെല്ലാം പ്രവൃത്തികള്‍ നടത്തിയെന്ന് വ്യക്തമാക്കാമോ?

126

ജിമ്മിജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ നവീകരണത്തിനുള്ള കരാര്‍ സംബന്ധിച്ച് 

ശ്രീ. പി. കെ. ബഷീര്‍

(എ)നാഷണല്‍ ഗെയിംസിനോടനുബന്ധിച്ചുള്ള ജിമ്മിജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ നവീകരണത്തിനുള്ള കരാര്‍ നല്കിയിട്ടുള്ളത് ഏതു കന്പനിക്കാണെന്നും എത്ര തുകയുടെ കോണ്‍ട്രാക്്ടാണെന്നും വ്യക്തമാക്കുമോ; 

(ബി)ആയതിനായി എത്ര കന്പനികള്‍ ടെന്‍റര്‍ നല്കിയിട്ടുണ്ട്; ഓരോ കന്പനിയും ക്വാട്ടുചെയ്ത നിരക്ക് എത്രയാണെന്ന് വ്യക്തമാക്കാമോ; 

(സി)എത്ര തുക ഇതുവരെ നവീകരണം നടത്തുന്ന കന്പനിക്ക് നല്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ? 


127

സ്വിംഇന്‍ സര്‍വൈവ് പദ്ധതി 

ശ്രീ. റ്റി. എന്‍. പ്രതാപന്‍ 
,, എം. എ. വാഹീദ് 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, കെ. ശിവദാസന്‍ നായര്‍ 

(എ)സംസ്ഥാനത്ത് കായികവകുപ്പിന്‍റെ നേതൃത്വത്തില്‍ സ്വിംഇന്‍ സര്‍വൈവ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(സി)സ്വരക്ഷക്കായി വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതെന്ന് വിശദീകരിക്കാമോ? 

128

എലത്തൂര്‍ മിനി സ്റ്റേഡിയം 

ശ്രീ.എ.കെ ശശീന്ദ്രന്‍
 
(എ)കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ എലത്തൂര്‍ മിനി സ്റ്റേഡിയത്തിന് (പെരുന്തുരുത്തി) അനുവദിച്ച മള്‍ട്ടി സ്പോര്‍ട്സ് സ്പെയ്സിന്‍റെ പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് വിശദമാക്കാമോ; 

(ബി)പ്രസ്തുത പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?


129

സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് 

ശ്രീമതി ഗീതാ ഗോപി

(എ)സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ടോ; പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;

(ബി)പ്രസ്തുത ബോര്‍ഡ് സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് നല്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് വ്യക്തമാക്കുമോ;

(സി)നടപ്പു സാന്പത്തിക വര്‍ഷത്തില്‍ പ്രസ്തുത ബോര്‍ഡിന്‍റെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ എത്ര തുക വകയിരുത്തിയെന്നും എത്ര തുക വിവിധ ഇനങ്ങള്‍ക്ക് വകമാറ്റി ചെലവാക്കിയെന്നും വ്യക്തമാക്കുമോ;

130

സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് രൂപീകരണം

 ശ്രീ. പാലോട് രവി
 ,, എ. പി. അബ്ദുള്ളക്കുട്ടി
 ,, ബെന്നി ബെഹനാന്
‍ ,, വി. ഡി. സതീശന്‍


(എ)സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് രൂപവത്ക്കരിച്ചിട്ടുണ്ടോ ; 

(ബി)പ്രസ്തുത ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; 

(സി)സിനിമ, ടെലിവിഷന്‍ ഉള്‍പ്പെടെ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടേയും പ്രവര്‍ത്തിച്ചിരുന്നവരുടേയും ക്ഷേമത്തിന് എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത ബോര്‍ഡിന്‍റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ ; 

(ഡി)ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് എങ്ങനെയാണ് കണ്ടെത്തുന്നതെന്ന് അറിയിക്കുമോ ?

<<back  
                                                                                                                    

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.