|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
319 |
ജനനി ജന്‍മരക്ഷ പദ്ധതി
ശ്രീ. കെ. അച്ചുതന്‍
'' ഐ.സി. ബാലകൃഷ്ണന്‍
'' വി.പി. സജീന്ദ്രന്‍
'' ജോസഫ് വാഴക്കന്‍
(എ)ജനനി ജന്‍മരക്ഷ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)പട്ടികവര്‍ഗ്ഗക്കാരായ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരത്തിന് എന്തെല്ലാം ധനസഹായങ്ങള്‍ നല്‍കാനാണ് പദ്ധതി യിലൂടെ ലക്ഷ്യമിടുന്നത്; വിശദമാക്കുമോ;
(ഡി)ഏതെല്ലാം വകുപ്പുകളാണ് പദ്ധതിയുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ?
|
320 |
പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പോഷകാഹാര പദ്ധതി
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, വി. പി. സജീന്ദ്രന്‍
,, ഐ. സി. ബാലകൃഷ്ണന്‍
,, ലൂഡി ലൂയിസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
(എ)പട്ടികഗോത്ര വര്‍ഗ്ഗങ്ങളിലെ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം നല്‍കുന്നതിന് പദ്ധതി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;
(സി)എന്തെല്ലാം ആനുകൂല്യങ്ങളും സേവനങ്ങളുമാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി രൂപീകരണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
|
321 |
കൈത്താങ്ങ് പദ്ധതി
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
,, വി. പി. സജീന്ദ്രന്‍
,, റ്റി. എന്‍. പ്രതാപന്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
(എ)പട്ടികവര്‍ഗ്ഗ വികസന വകുപ്പ് "കൈത്താങ്ങ്' എന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)അനാഥരായ ആദിവാസികുട്ടികളെ സംരക്ഷിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)എന്തെല്ലാം സഹായങ്ങളാണ് പദ്ധതിയനുസരിച്ച് നല്‍കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
322 |
ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി
ശ്രീ. പി.റ്റി.എ. റഹീം
,, റ്റി.വി. രാജേഷ്
,, പുരുഷന്‍ കടലുണ്ടി
,, കെ.വി. അബ്ദുള്‍ ഖാദര്‍
(എ)ആദിവാസികളെക്കുറിച്ച് "വാചകമടി' മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്ന മനുഷ്യാവകാശ കമ്മീഷന്‍റെ നിരീക്ഷണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ആദിവാസികള്‍ക്കുവേണ്ടി ചെലവഴിക്കുന്ന കോടികള്‍ പാഴാവുകയാണെന്ന നിരീക്ഷണം പരിശോധിക്കുകയുണ്ടായോ;
(സി)അട്ടപ്പാടിയില്‍ ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ നിരീക്ഷണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വെളിപ്പെട്ട വസ്തുതകള്‍ വിശദമാക്കാമോ;
(ഡി)ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇതിനകം പ്രഖ്യാപിച്ച പരിപാടികള്‍ എന്തൊക്കെയാണ്; അവ നടപ്പാക്കുകയുണ്ടായോ; അവ പര്യാപ്തമാണോ;
(ഇ)ആദിവാസി വിഭാഗങ്ങളില്‍ ഇപ്പോഴും ഭൂരഹിതര്‍ എത്ര; വീടില്ലാത്തവര്‍ എത്ര; കക്കൂസില്ലാത്ത കുടുംബങ്ങള്‍ എത്ര; തൊഴില്‍രഹിതര്‍ എത്ര; തുടങ്ങിയ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ ലഭ്യമാക്കുമോ?
|
323 |
ആദിവാസിക്ഷേമ പദ്ധതികള്‍
ശ്രീമതി. ഗീതാ ഗോപി.
(എ)ആദിവാസികളുടെ വിദ്യാഭ്യാസം, ആരോഗ്യം,സാമൂഹ്യസുരക്ഷ, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളില്‍ നിലവിലുളള പദ്ധതികള്‍ എന്തൊക്കെയാണ്, വിശദമാക്കുമോ;
(ബി)പദ്ധതികള്‍ നടപ്പാക്കുന്നതിലെ വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)പോഷകാഹാരക്കുറവ്മൂലം ആദിവാസിക്കുഞ്ഞുങ്ങള്‍ മരിക്കാനിടയായിട്ടുണ്ടോ; എത്രപേര്‍ മരിച്ചിട്ടുണ്ടെന്നും എവിടെയെല്ലാമാണെന്നും വിശദമാക്കുമോ?
|
324 |
ഗോത്ര സാരഥി പദ്ധതി
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)ഗോത്ര സാരഥി പദ്ധതിക്കായി സംസ്ഥാനത്ത് ആകെ എന്ത് തുകയാണ് വകയിരുത്തിയതെന്ന് വ്യക്തമാക്കാമോ;
(ബി)കാസര്‍ഗോഡ് ജില്ലയില്‍ എത്ര സ്കൂളുകളിലാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്;
(സി)യോഗ്യതയുണ്ടായിട്ടും അപേക്ഷ വൈകി എന്നതിന്‍റെ പേരില്‍ ഏതെങ്കിലും സ്കൂളുകള്‍ ഈ പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഒഴിവാക്കപ്പെട്ട സ്കൂളുകളെ പരിഗണിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
325 |
അട്ടപ്പാടിയിലെ ശിശുമരണങ്ങളും ആദിവാസി മരണങ്ങളും
ശ്രീ. എ. കെ. ബാലന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം അട്ടപ്പാടിയില്‍ എത്ര ശിശുമരണങ്ങളാണ് നടന്നതെന്ന് ഊരുതിരിച്ച് വ്യക്തമാക്കുമോ; 2013ല്‍ മാത്രം നടന്ന ശിശുമരണങ്ങള്‍ എത്രയെന്ന് വ്യക്തമാക്കുമോ;
(ബി)മരണങ്ങളുടെ കാരണങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
(സി)അട്ടപ്പാടിയില്‍ ഈ സര്‍ക്കാര്‍ വന്നതിന്ശേഷം എത്ര ആദിവാസികള്‍ (ശിശുക്കള്‍ ഒഴികെ) മരണമടഞ്ഞു എന്ന് ഊരുതിരിച്ച് വ്യക്തമാക്കുമോ; 2013ല്‍ മാത്രം നടന്ന മരണങ്ങള്‍ എത്രയെന്ന് വ്യക്തമാക്കുമോ;
(ഡി)കുഞ്ഞുങ്ങള്‍ ഒഴികെയുള്ള ആദിവാസികളുടെ മരണങ്ങളുടെ കാരണങ്ങള്‍ എന്തെല്ലാമാണെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ഇ)കുഞ്ഞുങ്ങള്‍ നഷ്്ടമായ ആദിവാസി അമ്മമാര്‍ക്ക് സാന്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; എത്രപേര്‍ക്ക് ധനസഹായം നല്‍കിയെന്ന് ഊര് തിരിച്ച് വിശദമാക്കുമോ;
(എഫ്)അട്ടപ്പാടിയില്‍ വിവിധ കാരണങ്ങളാല്‍ മരണമടഞ്ഞ ആദിവാസികളുടെ കുടുംബങ്ങള്‍ക്ക് സാന്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; എത്രപേര്‍ക്കാണ് ധനസഹായം നല്‍കിയതെന്ന് ഊര് തിരിച്ച് വിശദമാക്കുമോ?
|
326 |
ആദിവാസി ശിശുമരണ റിപ്പോര്‍ട്ട്
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആദിവാസി മേഖലയിലെ ശിശുമരണത്തെക്കുറിച്ച് 05.07.2013ന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ ;
(ബി)കമ്മീഷന്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കുകയുണ്ടായോ ; പ്രസ്തുത റിപ്പോര്‍ട്ടിന്‍റെ ഒരു പകര്‍പ്പ് ലഭ്യമാക്കാമോ ?
|
327 |
അട്ടപ്പാടിയിലെ ഊരുകളില്‍ വിതരണം ചെയ്ത ഭക്ഷ്യ ധാന്യങ്ങള്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)സര്‍ക്കാര്‍ ഭക്ഷ്യവസ്തുക്കള്‍ നല്‍കിയിട്ടും ആദിവാസികള്‍ കഴിക്കാത്തതാണ് അട്ടപ്പാടിയിലെ പ്രശ്നം എന്ന് വിലയിരുത്തുന്നുണ്ടോ; വിശദമാക്കാമോ;
(ബി)അട്ടപ്പാടിയിലെ ഊരുകള്‍ എത്രയാണെന്നും, എല്ലാ ഊരുകളിലും കൂടി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2013 ജൂണ്‍ അവസാനം വരെ വിതരണം ചെയ്യപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ എത്രയാണെന്നും വിശദമാക്കാമോ;
(സി)ആദിവാസി ഊരുകളില്‍ താമസിക്കുന്ന ആദിവാസികളുടെ എണ്ണവും, വിതരണം ചെയ്യപ്പെട്ട ഭക്ഷ്യവസ്തുക്കളുടെ അളവും ആളൊന്നിന് പ്രതിദിനം എത്ര ഗ്രാം വീതമായിരുന്നു എന്നു വിശദമാക്കാമോ?
|
328 |
അട്ടപ്പാടി മേഖലയ്ക്കു വാഗ്ദാനം ചെയ്തിട്ടുള്ള സഹായങ്ങള്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അട്ടപ്പാടി മേഖലയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രിമാര്‍ ആരൊക്കെയായിരുന്നു; എന്തെല്ലാം സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും പ്രഖ്യാപിക്കുകയും ചെയ്തു എന്ന് അറിവുണ്ടോ; വിശദമാക്കാമോ;
(ബി)പ്രഖ്യാപിക്കപ്പെട്ട സഹായങ്ങള്‍ നേടിയെടുക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
(സി)ഇതുവരെ ലഭിച്ച സഹായങ്ങള്‍ എന്തെല്ലാമാണ്; അതുവഴി സ്വീകരിക്കപ്പെട്ട പുതിയ നടപടികള്‍ എന്തെല്ലാമാണ്?
|
329 |
അട്ടപ്പാടിയ്ക്കുള്ള പ്രത്യേക പാക്കേജുകള്‍
ശ്രീ. എ. കെ. ബാലന്‍
(എ)അട്ടപ്പാടിയില്‍ കൂട്ടശിശുമരണങ്ങളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം പാക്കേജുകളാണ് പ്രഖ്യാപിച്ചത്; ഓരോന്നിന്‍റെയും വിശദാംശങ്ങളും, തുകയും വ്യക്തമാക്കുമോ;
(ബി)ഇത് സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
(സി)സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓരോ പാക്കേജും അട്ടപ്പാടിയില്‍ നടപ്പിലാക്കി തുടങ്ങിയോ; എങ്കില്‍ ആയതിന്‍റെ നിലവിലെ വിശദാംശങ്ങള്‍ നല്‍കുമോ;
(ഡി)അട്ടപ്പാടിയിലെ ശിശുമരണങ്ങളെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം പാക്കേജുകളാണ് പ്രഖ്യാപിച്ചത്; ഓരോന്നിന്‍റെയും വിശദാംശങ്ങളും തുകയും വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
(ഇ)കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓരോ പാക്കേജും അട്ടപ്പാടിയില്‍ നടപ്പാക്കി തുടങ്ങിയോ; എങ്കില്‍ ആയതിന്‍റെ നിലവിലെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(എഫ്) കേന്ദ്ര സംസ്ഥാന പാക്കേജുകള്‍ അട്ടപ്പാടിയില്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
|
330 |
പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ സാമൂഹിക നിലവാരം ഉയര്‍ത്താന്‍ നടപടി
ശ്രീ. എം. ഹംസ
(എ)സംസ്ഥാനത്ത് എത്ര പട്ടികവര്‍ഗ്ഗകുടുംബങ്ങള്‍ ഉണ്ട്;
(ബി)പട്ടികവര്‍ഗ്ഗത്തില്‍പെട്ടവരുടെ കുടുംബത്തിലെ അംഗങ്ങളുടെ സാമൂഹിക നിലവാരം ഉയര്‍ത്തുന്നതിനായി എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ;
(സി)പട്ടികവര്‍ഗ്ഗങ്ങളുടെ സാമൂഹ്യഉന്നമനത്തിനായി 2011-12, 2012-13, 2013-14 വര്‍ഷത്തില്‍ കേന്ദ്രത്തില്‍ നിന്ന് എന്തു തുക ധനസഹായമായി ലഭ്യമാക്കി; വിശദാംശം നല്‍കാമോ;
(ഡി)പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്‍റുകളുടെ അടിസ്ഥാന സൌകര്യ വികസനത്തിനായി നബാര്‍ഡില്‍ നിന്നും ധനസഹായം ലഭ്യമാക്കി എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കി; വിശദാംശം നല്‍കാമോ?
|
331 |
പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവരുടെ സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന് നടപടി
ശ്രീ.ഇ.കെ. വിജയന്‍
(എ)വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ കോളനിയിലെ കുട്ടികള്‍ക്ക് മതിയായ പോഷഹാകാരം ലഭിക്കുന്നില്ല എന്ന യൂനിസെഫിന്‍റെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതിന്‍റെ കാരണങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയിട്ടുണ്ടോ;
(സി)പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്;
(ഡി)ആവശ്യാനുസരണം ജീവനക്കാരെ നിയമിച്ചും അടിസ്ഥാന സൌകര്യം വികസിപ്പിച്ചും ഇത്തരം പ്രതിസന്ധി തരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?
|
332 |
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൌകര്യം
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
,, വി. പി. സജീന്ദ്രന്‍
,, വി. ഡി. സതീശന്‍
,, വര്‍ക്കല കഹാര്‍
(എ)പട്ടികഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൌകര്യം ലഭ്യമാക്കുന്നതിന് പദ്ധതി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ;
(സി)പദ്ധതി രൂപീകരണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?
|
333 |
പട്ടികവര്‍ഗ്ഗവിദ്യാര്‍ത്ഥികള്‍ക്കു യാത്രാസൌകര്യം
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ഉള്‍വനങ്ങളില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗവിദ്യാര്‍ത്ഥികള്‍ക്കു യാത്രാസൌകര്യം ഒരുക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തു തുക വകയിരുത്തിയിട്ടുണ്ടെന്നറിയിക്കുമോ;
(ബി)പ്രസ്തുത തുക ഏതെല്ലാം വിധത്തിലാണു ചെലവഴിക്കപ്പെട്ടത് എന്ന വിവരം ജില്ലതിരിച്ചു ലഭ്യമാക്കുമോ;
(സി)തുക പൂര്‍ണ്ണമായും ചെലവഴിച്ചില്ലെങ്കില്‍ ആയതു സംബന്ധിച്ച വിവരം ജില്ലാടിസ്ഥാനത്തില്‍ വെളിപ്പെടുത്തുമോ?
|
334 |
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭൂമിക്ക് സംരക്ഷണം
ശ്രീ.കെ.അജിത്
(എ)പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭൂമി മറ്റളളവര്‍ കൈവശപ്പെടുത്തിയിട്ടുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭൂമി കൈവശപ്പെടുത്തിയിട്ടുളളവര്‍ക്ക് നിയമപരിരക്ഷ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(സി)പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭൂമി കൈവശപ്പടുത്തിയിട്ടുളളവരില്‍ നിന്നും തിരിച്ചെടുത്ത് യഥാര്‍ത്ഥ അവകാശികള്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
|
335 |
പരിസ്ഥിതിലോല പ്രദേശങ്ങളിലുള്‍പ്പെട്ട ഗിരിവര്‍ഗ്ഗ ഊരുകള്‍
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ പശ്ചാത്തലത്തില്‍ പരിസ്ഥിതിലോലപ്രദേശമായി കണക്കാക്കപ്പെടുന്ന പ്രദേശങ്ങളില്‍ എത്ര ആദിവാസി ഗ്രാമങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ;
(ബി)എങ്കില്‍, കോഴിക്കോട് ജില്ലയിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലുള്‍പ്പെട്ട ഗിരിവര്‍ഗ്ഗ ഊരുകള്‍ ഏതെല്ലാമാണ്;
(സി)ഇതില്‍ എത്ര കുടുംബങ്ങളുണ്ട്; അവരുടെ ജനസംഖ്യ എത്രയാണ്?
|
336 |
മൂവട്ടി ആദിവാസി കോളനിയുടെ ശോച്യാവസ്ഥ
ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍
(എ)കല്‍പ്പറ്റ നിയോജകമണ്ധലത്തിലെ പൊഴുതന ഗ്രാമ പഞ്ചായത്തില്‍പ്പെട്ട മൂവട്ടി ആദിവാസി കോളനിയുടെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത കോളനിയില്‍ ആരംഭിച്ച ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിന് കാരണം വ്യക്തമാക്കുമോ;
(സി)പ്രസ്തുത കോളനിയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
337 |
യുവജനനയം
ശ്രീ. പി.സി. വിഷ്ണുനാഥ്
,, അന്‍വര്‍ സാദത്ത്
,, ഹൈബി ഈഡന്‍
,, ഷാഫി പറന്പില്‍
(എ)യുവജനനയത്തില്‍ വിഭാവനം ചെയ്തിട്ടുള്ള ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം കേന്ദ്രസഹായമാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ആരെയെല്ലാമാണ് പദ്ധതിയുമായി സഹകരിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
338 |
യൂത്ത് റിസോഴ്സ് സെന്‍ററുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി
ശ്രീ. ഷാഫി പറന്പില്
,, വി. റ്റി. ബല്‍റാം
,, ഹൈബി ഈഡന്‍
,, പി. സി. വിഷ്ണുനാഥ്
(എ)എല്ലാ ബ്ലോക്കുകളിലും യൂത്ത് റിസോഴ്സ് സെന്‍ററുകള്‍ ആരംഭിക്കുവാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം കേന്ദ്രസഹായമാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി) ആരെയെല്ലാമാണ് പദ്ധതിയുമായി സഹകരിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കാമോ;
(ഡി)ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
339 |
ജോബ് ഫെയറിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍
ശ്രീ. പി. സി. വിഷ്ണുനാഥ്
,, ഷാഫി പറന്പില്
,, വി. റ്റി. ബല്‍റാം
,, ഹൈബി ഈഡന്‍
(എ)യുവജനക്ഷേമബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ജോബ് ഫെയര്‍ സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിച്ചതെന്നു വിശദമാക്കുമോ;
(ഡി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ജോബ് ഫെയര്‍ വഴി നേടിയിട്ടുള്ളത്; വിശദാംശങ്ങള്‍ ന്ല്‍കുമോ?
|
340 |
മ്യൂസിയങ്ങളുടെ നവീകരണം
ശ്രീ. സണ്ണി ജോസഫ്
,, പാലോട് രവി
,, അന്‍വര്‍ സാദത്ത്
,, ബെന്നി ബെഹനാന്‍
(എ)മ്യൂസിയങ്ങള്‍ സൌന്ദര്യവല്‍ക്കരിക്കുന്നതിനും നവീകരിക്കുന്നതിനും എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ഇവിടങ്ങളില്‍ ഒരുക്കുവാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
<<back |
|