UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

172

ഭീകരവാദ സംഘടനകള്‍ക്കെതിരെ നടപടി 

ശ്രീമതി കെ.എസ്. സലീഖ

(എ)സംസ്ഥാനത്ത് വിവിധ ഭീകരവാദ സംഘടനകളുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ അവ ഏതെല്ലാം;

(ബി)ഇവയുടെ ദേശവിരുദ്ധ പ്രവര്‍ത്തനം തടയുവാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദമാക്കാമോ;

(സി)ഇവര്‍ക്ക് അനധികൃതമായി പണവും മയക്കുമരുന്നും ആയുധങ്ങളും ലഭിക്കുന്നത് സര്‍ക്കാര്‍ പരിശോധിച്ചുവോ; എങ്കില്‍ ഇത് തടയുവാന്‍ സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കാമോ; 

(ഡി)സംസ്ഥാനത്ത് മാവോവാദികളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ട് എത്ര കാലമായിയെന്നും, ഇതേവരെ എത്ര പേരെ പിടികൂടിയെന്നും ഇവരുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങള്‍ ഏതെല്ലാം എന്നും വ്യക്തമാക്കാമോ; 

(ഇ)രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ഇവരുടെ സാന്നിദ്ധ്യം കണ്ടെത്തി തടയുവാനായി ഈ സര്‍ക്കാര്‍ എത്ര തുക ചെലവാക്കി; എന്തൊക്കെ കാര്യങ്ങള്‍ക്കായി; വിശദമാക്കാമോ; 

(എഫ്)ഭീകരവാദി സംഘടനകളുടെ പേരില്‍ ഏതെല്ലാം പോലീസ് സ്റ്റേഷനുകളില്‍ ഏതെല്ലാം വകുപ്പുകള്‍ പ്രകാരം എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; വിശദാംശം വ്യക്തമാക്കാമോ; 

(ജി)സംസ്ഥാനത്ത് മാവോവാദികള്‍, മറ്റ് ഭീകരസംഘടനകള്‍ എന്നിവരില്‍നിന്നും സംസ്ഥാനത്തെ ഏതെല്ലാം രാഷ്ട്രീയ കക്ഷികളുടെ ഏതെല്ലാം നേതാക്കള്‍ക്ക് നിലവില്‍ ഭീഷണിയുണ്ട്; വിശദാംശം വ്യക്തമാക്കാമോ;

(എച്ച്)ഇത് സംബന്ധിച്ച് ഏതെല്ലാം വകുപ്പുകള്‍ പ്രകാരം എത്ര കേസുകള്‍ ഏതെല്ലാം സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തു; 

(ഐ)ഭീഷണിയുള്ള രാഷ്ട്രീയ കക്ഷിനേതാക്കള്‍ക്ക് ജീവനും സ്വത്തിനും കുടുംബത്തിനും രക്ഷ നല്‍കുവാന്‍ സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കാമോ; 

(ജെ)ഇത് സംബന്ധിച്ച് സര്‍ക്കാരിന് ലഭിച്ച ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം എന്ത് നടപടികള്‍ക്ക് ശുപാര്‍ശാ റിപ്പോര്‍ട്ട് ലഭിച്ചു; അതിന്‍പ്രകാരം ഏതെല്ലാം നടപടികള്‍ സ്വീകരിച്ചു; എത്ര ശുപാര്‍ശകളില്‍ ഇനി നടപടികള്‍ സ്വീകരിക്കാനുണ്ട്; വിശദാംശം വ്യക്തമാക്കാമോ?

173

സംസ്ഥാനത്തെ മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ കര്‍മ്മ പദ്ധതി 

ശ്രീ. ജോസഫ് വാഴക്കന്‍
 '' അന്‍വര്‍ സാദത്ത് 
'' കെ. ശിവദാസന്‍ നായര്‍ 
'' എം.എ. വാഹീദ്

(എ)സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ഇതിനായി പ്രത്യേക പോലീസ് സേന രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇക്കാര്യത്തില്‍ എന്തെല്ലാം മുന്‍കരുതലുകളാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത ഭീഷണിയെ നേരിടാന്‍ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംങ്ങള്‍ എന്തെല്ലാം? 

174

കേരളത്തിലെ മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ നടപടി 

ശ്രീ. കെ. അജിത്

(എ)കേരളത്തിലെ എതൊക്കെ പ്രദേശങ്ങളിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള പ്രദേശങ്ങളില്‍ പ്രതേ്യക പട്രോളിംഗ് സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; 

(സി)മാവോയിസ്റ്റ് സംഘങ്ങളില്‍ മലയാളി സാന്നിദ്ധ്യം വര്‍ദ്ധിച്ചുവന്നതായുള്ള റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; 

(ഡി)മാവോയിസ്റ്റുകളെ നേരിടുന്നതിനുള്ള കേന്ദ്രത്തിന്‍റെ പദ്ധതികളില്‍ കേരളത്തെ ഉള്‍പ്പെടുത്തുകയോ അതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കുകയോ ചെയ്തിട്ടുണ്ടോ? 

175

കേരളത്തില്‍ മാവോവാദികളുടെ സാന്നിദ്ധ്യം 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)കേരളത്തില്‍ മാവോവാദികളുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(ബി)ഇവരെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തേയോ സേനയേയോ ചുമതലപ്പെടുത്തിയിട്ടുണ്ടോ; 

(സി)എങ്കില്‍ ഇതിനായി ഇതുവരെ എന്തു തുക ചെലവഴിച്ചിട്ടുണ്ട്;

(ഡി)നാളിതുവരെ ഇതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ?

176

സംഘടനകള്‍വഴി തീവ്രവാദ പ്രവര്‍ത്തനത്തിന് പണം 

ശ്രീ. സി. കൃഷ്ണന്‍ 
 
(എ)കേരളത്തില്‍ എതെങ്കിലും സംഘടനകള്‍ വഴി തീവ്രവാദ പ്രവര്‍ത്തനത്തിന് പണം വന്നിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)എങ്കില്‍ ഏതെല്ലാം സംഘടനകള്‍വഴി ഏതെല്ലാം ജില്ലകളിലാണ് പണം വന്നിട്ടുള്ളതായി കരുതുന്നതെന്ന് വെളിപ്പെടുത്താമോ ; 

(സി)ഏതെല്ലാം പേരുകളില്‍ ഏതെല്ലാം നിലകളിലാണ് ഇത്തരം സംഘടനകള്‍ സംസ്ഥാനത്ത് പ്രവൃത്തിച്ചുവരുന്നതെന്ന് വെളിപ്പെടുത്താമോ ; 

(ഡി)ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ ഏതെങ്കിലും സംഘടനകളെ സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ടോ ; എങ്കില്‍ ഏതൊക്കെ ; വിശദമാക്കുമോ ?


177

ഇന്ത്യന്‍ മുജാഹിദ്ദീന്‍റെ കേരളത്തിലെ ബന്ധങ്ങള്‍ 

ശ്രീ. സി. കൃഷ്ണന്‍

(എ)അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാവ് യാസിന്‍ ഭട്ട്ക്കലിന് കേരളത്തിലെ ഏതെല്ലാം സംഘടനകളുമായിട്ടാണ് ബന്ധമുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)ചില സംഘടനകളുമായി യാസിന്‍ ഭട്ട്ക്കലിന് ബന്ധമുണ്ടെന്ന് അറിഞ്ഞതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി വെളിപ്പെടുത്തിയിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; 

(സി)തീവ്രവാദ സംഘടനകളിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ഭട്ട്ക്കലുമായി ബന്ധമുള്ള കേരളത്തിലെ സംഘടനകള്‍ പ്രവൃത്തിച്ചിട്ടുള്ളതായി എന്തെങ്കിലും സൂചന ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

178

വര്‍ഗ്ഗീയ സംഘര്‍ഷ സാധ്യതാ പ്രദേശങ്ങള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 
'' ചിറ്റയം ഗോപകുമാര്‍ 
'' മുല്ലക്കര രത്നാകരന്
‍ ശ്രീമതി ഇ. എസ്. ബിജിമോള്‍

(എ)സംസ്ഥാനത്തെ വര്‍ഗ്ഗീയ സംഘര്‍ഷ സാധ്യതാ പ്രദേശങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; 

(ബി)എങ്കില്‍ ഈ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ എന്തൊക്കെ സ്ഥിരം മുന്‍കരുതലുകളാണ് എടുത്തിട്ടുള്ളതെന്ന് അറിയിക്കാമോ; 

(സി)ഇത്തരം മുന്‍കരുതലുകള്‍ എടുത്തശേഷവും പ്രസ്തുത സ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)അത്തരം സ്ഥലങ്ങളില്‍ എന്തെങ്കിലും പ്രതേ്യക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നറിയിക്കാമോ?

179

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം 

ശ്രീ. എം. ഉമ്മര്‍ 
,, സി. മോയിന്‍കുട്ടി 

(എ)സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നത് നിയന്ത്രിക്കുന്നതിന് ഏകീകൃത നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ; 

(ബി)ലഹരി പദാര്‍ത്ഥങ്ങളുടെ വില്‍പന നിയന്ത്രിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അനാസ്ഥ കാണിക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍ ആഭ്യന്തര-വിദ്യാഭ്യാസ-തദ്ദേശസ്വയംഭരണ വകുപ്പുകളെ ഏകോപിപ്പിച്ച് പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?


180

പോസ്റ്റ്മോര്‍ട്ടം 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

(എ)ഇരുപത്തിനാലുമണിക്കൂറും പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ടോ;

(ബി)ആയതിനായി എന്തൊക്കെ സംവിധാനങ്ങള്‍ പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത തീരുമാനം നടപ്പിലാക്കിത്തുടങ്ങിയിട്ടില്ലെങ്കില്‍ ഏത്രയും പെട്ടെന്ന് നടപ്പിലാക്കാന്‍ നിര്‍ദ്ദേശംനല്കുമോ?


181

തൊണ്ടിസാധനങ്ങള്‍ ലേലം ചെയ്യാന്‍ നടപടി 

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 

(എ)പോലീസ് സ്റ്റേഷനുകളില്‍ പിടിച്ചെടുത്ത വാഹനങ്ങളും മറ്റ് തൊണ്ടിസാധനങ്ങളും നശിച്ചുപോകുകയും പാരിസ്ഥിതികപ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നത ്ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)കാസര്‍ഗോട് ജില്ലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ എത്ര വാഹനങ്ങളാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ പിടിച്ചെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ; 

(സി)പ്രസ്തുത വാഹനങ്ങള്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തെ വാഹനഗതാഗതം തടസ്സപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ഡി)പ്രസ്തുത പ്രശ്നങ്ങള്‍ പരിഗണിച്ച് വാഹനങ്ങളും അസംസ്കൃത വസ്തുക്കളും നശിച്ചുപോകാതെ ലേലം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ? 

182

ശൈശവവിവാഹങ്ങള്‍ 

ശ്രീ. മുല്ലക്കര രത്നാകരന്‍

സംസ്ഥാനത്ത് നടന്ന ശൈശവവിവാഹങ്ങള്‍ സംബന്ധിച്ച് എത്ര കേസുകള്‍ നിലവിലുണ്ട് എന്ന് അറിയിക്കുമോ; ഇതിന്‍റെ ജില്ലതിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ?

183

കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നടപടി 

ശ്രീ. കെ. എന്‍. എ. ഖാദര്‍


(എ)കുറ്റകൃത്യങ്ങള്‍ തടയുവാനും ഗുണ്ടകളെ അമര്‍ച്ച ചെയ്യാനും ഇതുവരെ സാധിച്ചിട്ടില്ലെന്ന പരാതി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എന്തൊക്കെ നടപടിയാണ് ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ സ്വീകരിച്ചിട്ടുള്ളത്;

(സി)ഇനി എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?

184


കാണാതാകുന്ന പെണ്‍കുട്ടികള്‍ 

ശ്രീ. മുല്ലക്കര രത്നാകരന്‍ 


സംസ്ഥാനത്തുനിന്നും 2012-13-ലും 2013-14-ല്‍ നാളിതുവരെയും കാണാതായ പെണ്‍കുട്ടികള്‍ എത്രയെന്നു വ്യക്തമാക്കുമോ; ആയതിന്‍റെ ജില്ലതിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ? 

185


സമരം ചെയ്യാനുള്ള പൌരന്‍റെ അവകാശം

 ശ്രീ. എസ്. ശര്‍മ്മ
 ,, സാജു പോള്‍ 
,, കെ. വി. അബ്ദുള്‍ ഖാദര്‍ 
,, രാജു എബ്രഹാം

(എ)സമരം ചെയ്യാനുള്ള പൌരന്‍റെ അവകാശം നിഷേധിക്കുന്നതായുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)പോലീസിലെ ക്രിമിനലുകളെ സമരത്തിലേര്‍പ്പെട്ടവര്‍ക്കു നേരെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതായുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അത് പരിശോധിക്കാന്‍ തയ്യാറാകുമോ ?


186


ജനകീയ സമരങ്ങളോടുള്ള പോലീസിന്‍റെ സമീപനം 

ശ്രീ. വി. ശിവന്‍കുട്ടി 
,, ആര്‍. രാജേഷ് 
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 
,, കെ. വി. വിജയദാസ്

(എ)ജനകീയ സമരങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പോലീസുകാര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസിന് സര്‍ക്കാര്‍ അനുവാദം നല്കിയിട്ടുണ്ടോ ; 

(ബി)ജനനേന്ദ്രിയത്തില്‍ പിടിച്ചും ലാത്തികൊണ്ട് ഇടിച്ചും ബൂട്ടിട്ട കാലുകൊണ്ട് തൊഴിച്ചുള്ള പ്രാകൃത രൂപത്തിലുള്ള പോലീസിന്‍റെ പ്രയോഗങ്ങള്‍ സര്‍ക്കാര്‍ അറിവോടുകൂടിയാണോ ; 

(സി)ജനകീയ സമരത്തിലേര്‍പ്പെട്ടവരോട് ഇത്തരത്തില്‍ ക്രൂരവും നിയമവിരുദ്ധവുമായി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദേ്യാഗസ്ഥര്‍ക്ക് നേരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കും ; വിശദമാക്കാമോ ?

187


വ്യാജ എസ്.എം.എസ്, ഇ-മെയില്‍ തട്ടിപ്പ്

 ശ്രീ. സി. ദിവാകരന്‍

(എ)വ്യാജ എസ്.എം.എസ്, ഇ-മെയില്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് എത്ര കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്; 

(ബി)പ്രസ്തുത കേസുകള്‍ ജില്ലാതലത്തില്‍ അനേ്വഷിക്കുന്നതിന് ചുമതലപ്പെടുത്തപ്പെട്ട ഉദേ്യാഗസ്ഥര്‍ ആരാണ്; ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ എന്താണ് എന്ന് അറിയിക്കുമോ?

188


ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ആന്‍റ് ഷെഡ്യൂള്‍ഡ് ട്രൈബ്സ് (പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ്) ആക്ട് 1989 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 

ശ്രീ. ബി. ഡി. ദേവസ്സി

(എ)ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ആന്‍റ് ഷെഡ്യൂള്‍ഡ് ട്രൈബ്സ് (പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ്) ആക്ട് 1989 പ്രകാരം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍ എത്ര; 

(ബി)പ്രസ്തുത നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട മൊത്തം കേസ്സുകളില്‍ ഇപ്പോഴും കുറ്റപത്രം കോടതിയില്‍ നല്‍കാത്ത കേസുകള്‍ എത്ര; 

(സി)മൊത്തം കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്തവ എത്ര;രണ്ടുവര്‍ഷവും ഒരു വര്‍ഷവും പിന്നിട്ട കേസുകള്‍ എത്ര; 

(ഡി)പെന്‍ഡിംഗിലുള്ള മൊത്തം കേസ്സുകളില്‍ അറസ്റ്റ് ചെയ്യപ്പെടാനുള്ളവര്‍ എത്ര; 

(ഇ)ഇതില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടന്ന അതിക്രമങ്ങള്‍ എത്ര; കൊലപാതക കേസ്സുകള്‍ എത്ര; സ്ത്രീ പീഡന കേസ്സുകള്‍ എത്ര; ബലാല്‍സംഗക്കേസുകള്‍ എത്ര; വിശദമാക്കാമോ?

189


പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുളള അതിക്രമങ്ങള്‍- സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡുകള്‍

 ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍


(എ)സംസ്ഥാനത്ത് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായുളള അതിക്രമങ്ങള്‍ തടയുന്നതിനായി രൂപീകരിച്ചിട്ടുളള സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)ഇതിനായി നടപ്പു സാന്പത്തികവര്‍ഷം ബഡ്ജറ്റില്‍ നീക്കിവച്ച തുക എത്രയെന്നും നാളിതുവരെ ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കുമോ;

(സി)ഇതില്‍ വയനാട് ജില്ലയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?

190


പട്ടികജാതി വിഭാഗക്കാര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ 

ശ്രീ. ആര്‍. രാജേഷ്

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പട്ടികജാതി വിഭാഗക്കാര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ സംബന്ധിച്ച് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു; എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)പട്ടികജാതി വനിതകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ; 

(സി)ഇതില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടന്ന അതിക്രമങ്ങള്‍ എത്രയാണ്; കൊലപാതക കേസ്സുകള്‍ എത്രയാണ്; സ്ത്രീ പീഡനക്കേസ്സുകള്‍ എത്രയാണ്; ബലാത്സംഗക്കേസ്സുകള്‍ എത്രയാണ്; വ്യക്തമാക്കാമോ?

191


സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം

 ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, കെ. അച്ചുതന്‍
 ,, ടി.എന്‍. പ്രതാപന്‍ 
,, ലൂഡി ലൂയിസ്

(എ)സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പോലീസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും വിശദമാക്കുമോ; 

(സി)ആരെയെല്ലാമാണ് ഇതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇവയുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഭരണതലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?

192


വനിതാ ട്രാഫിക് വാര്‍ഡന് നേരെയുള്ള അതിക്രമം 

ശ്രീ. സാജുപോള്‍
 ,, എ.എം. ആരിഫ് 
,, കെ.വി. വിജയദാസ്
 ,, എസ്. രാജേന്ദ്രന്‍

(എ)ട്രാഫിക് വാര്‍ഡനും ദളിത് യുവതിയുമായ ശ്രീമതി പത്മിനി ഡ്യൂട്ടിയ്ക്കിടയില്‍ പരസ്യമായി അപമാനിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് പോലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദ മാക്കാമോ; 

(ബി) സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ യൂണിഫോമില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലേര്‍പ്പെട്ട ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഉടന്‍ മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണ്; 

(സി)പ്രസ്തുത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുകയുണ്ടായോ; എങ്കില്‍ എപ്പോള്‍; സംഭവം നടന്നതെന്നായിരുന്നു; 

(ഡി)പെണ്‍കുട്ടിയുടെ പരാതി കിട്ടിയ ഉടന്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ ആരെല്ലാം; 

(ഇ)പ്രതിയെ രക്ഷപ്പെടുത്താന്‍ ഉന്നതതലങ്ങളില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായതായുള്ള ആക്ഷേപങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവോ; വിശദമാക്കുമോ?

193

സ്ത്രീ സൌഹൃദ ഓട്ടോകള്‍

 ശ്രീ. ജോസഫ് വാഴക്കന്‍ 
,, അന്‍വര്‍ സാദത്ത് 
,, കെ. ശിവദാസന്‍ നായര്
‍ ,, എം. എ. വാഹീദ് 

(എ)സംസ്ഥാനത്ത് നഗരങ്ങളില്‍ പോലീസിന്‍റെ നേതൃത്വത്തില്‍ സ്ത്രീ സൌഹൃദ ഓട്ടോ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(സി)സംസ്ഥാനത്തെ നഗരങ്ങളെ സ്ത്രീ സൌഹൃദമാക്കുവാനും സ്ത്രീകളുടെ യാത്രാസുരക്ഷയ്ക്കും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കുമോ ; 

(ഡി)സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും ഈ പദ്ധതി വ്യാപിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

194

സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതി 

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, പി. എ. മാധവന്‍ 
,, കെ. ശിവദാസന്‍ നായര്‍
 ,, എം. എ. വാഹീദ്

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ; 

(ബി)സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ക്ക് കാര്യക്ഷമമായ പരിശീലനം ലഭ്യമാക്കാനും ഈ പദ്ധതി കൂടുതല്‍ സ്കൂളുകളിലേയ്ക്കും ഹയര്‍ സെക്കന്‍ണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ണ്ടറി എന്നീ മേഖലകളിലേയ്ക്കും വ്യാപിപ്പിക്കുവാനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കാമോ; 

(സി)പദ്ധതിയില്‍ സഹകരിക്കുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ; 

(ഡി)പദ്ധതിക്കായി പ്രതേ്യക ഡയറക്ടറേറ്റ് രൂപീകരിക്കുന്നകാര്യം പരിഗണനയിലുണ്ടോ ; 

(ഇ)എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

195

ബാലവേലയ്ക്കായി അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കടത്തിക്കൊണ്ടുവരുന്നത് തടയാന്‍ നടപടി

 ശ്രീ.ചിറ്റയം ഗോപകുമാര്‍

(എ)അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കടത്തിക്കൊണ്ടുവന്ന് ബാലവേല ചെയ്യിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ അനധികൃതമായി കടത്തിക്കൊണ്ടുവരുന്നത് നിയന്ത്രിക്കുന്നതിന് നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത് ; 

(സി)ഇതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുളള വിവരം ജില്ല തിരിച്ച് അറിയിക്കുമോ?

196

അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് 

ശ്രീ. പി. കെ. ബഷീര്‍

(എ)സംസ്ഥാനത്ത് താമസിച്ചുവരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച വിവരം ശേഖരിക്കുന്നതിനും തിരിച്ചറിയല്‍ രേഖകള്‍ നല്‍കുന്നതിനും എന്തെല്ലാം നടപടികളാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചിട്ടുള്ളത് ; വ്യക്തമാക്കുമോ ; 

(സി)സംസ്ഥാനത്ത് ഇപ്പോള്‍ ജോലി ചെയ്തു വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം ജില്ല തിരിച്ച് ആഭ്യന്തര വകുപ്പ് കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ ?

197

അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട എത്ര ക്രിമിനല്‍ കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നറിയിക്കുമോ ; 

(ബി)ഇതില്‍ എത്ര പ്രതികളെ ഏതെല്ലാം കേസുകളില്‍ പിടികിട്ടാനുണ്ടെന്ന് വിശദമാക്കുമോ ; 

(സി)അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട ക്രമിനല്‍ കേസുകള്‍ നിയന്ത്രിക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

198
ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘങ്ങളുടെ യൂണീറ്റുകള്‍

 ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)സംസ്ഥാനത്ത് ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘങ്ങളുടെ എത്ര യൂണീറ്റുകള്‍ ഉണ്ട്; ഓരോ യൂണിറ്റും അന്വേഷിച്ചു വരുന്ന കേസുകളുടെ എണ്ണം വെളിപ്പെടുത്താമോ; 

(ബി)ഐ.എസ്.ഐ.ടി യൂണിറ്റുകള്‍ സംസ്ഥാനത്ത് അന്വേഷിച്ചുവരുന്ന തീവ്രവാദ കേസുകള്‍ എത്രയാണെന്നും അന്വേഷണം പൂര്‍ത്തിയാക്കിയവ എത്രയാണെന്നും അന്വേഷണങ്ങളുടെ ഭാഗമായി ഇനിയും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്ത പ്രതികള്‍ എത്രയാണെന്നും വിശദമാക്കാമോ; 

(സി)സംസ്ഥാന ആഭ്യന്തര വകുപ്പ് ഐ.എസ്.ഐ.ടി യ്ക്ക് കൈമാറിയ കേസുകള്‍ എത്ര; അതില്‍ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിട്ടില്ലാത്തവ എത്ര; 

(ഡി)സംസ്ഥാനത്തെ മൂന്ന് ഐ.എസ്.ഐ.ടി. യൂണീറ്റുകളില്‍ ഏതെല്ലാം തസ്തികകളില്‍ എത്ര ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നുണ്ട്; അധികമായി ആവശ്യപ്പെട്ട തസ്തികകള്‍ ഏതെല്ലാം; എത്ര വീതം; അനുവദിച്ചുകിട്ടിയവ എത്ര; വിശദമാക്കുമോ?

199


കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം

 ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
ശ്രീമതി കെ. കെ. ലതിക 
ശ്രീ. റ്റി. വി. രാജേഷ്
 ,, പി. ശ്രീരാമകൃഷ്ണന്‍ 

(എ)കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം രാഷ്ട്രീയ പ്രതിയോഗികളെ നേരിടുന്നതിനും വിയോജിപ്പുള്ളവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനും ഉപയോഗിക്കുന്നത് അവസാനിപ്പിക്കുമോ; ഭരണത്തിനെതിരെ ഉയരുന്ന ശബ്ദത്തെ അടിച്ചമര്‍ത്താന്‍ പ്രസ്തുത നിയമം ലക്ഷ്യമിടുന്നുണ്ടോ; 

(ബി)പ്രസ്തുത നിയമത്തിന്‍റെ ക്ലിപ്ത നിബന്ധനകള്‍ ദുര്‍വ്യാഖ്യാനിച്ചും വ്യാജ നിര്‍മ്മിതമായ സാക്ഷിമൊഴികളാല്‍ കെട്ടിച്ചമച്ച കേസ്സുകളില്‍ കുടുക്കിയും ജയിലിനകത്തും നാടുകടത്തപ്പെട്ടും കഴിയുന്ന നിരപരാധികളായ വിദ്യാര്‍ത്ഥി/യുവജനങ്ങള്‍ ഉള്‍പ്പെടെയുളള പൊതു പ്രവര്‍ത്തകരെക്കുറിച്ച് സര്‍ക്കാരിനറിയാമോ; 

(സി)രാഷ്ട്രീയപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിലും പ്രതിഷേധത്തിലും പങ്കെടുത്തതിന്‍റെ പേരില്‍ കുറ്റം ആരോപിക്കപ്പെട്ട നിരപരാധികളായ എല്ലാവരെയും കരുതല്‍ തടങ്കലില്‍നിന്നും നാടുകടത്തില്‍നിന്നു ഉടന്‍ മോചിപ്പിക്കുമോ; ഇക്കാര്യത്തില്‍ നിയമസഭയില്‍ മന്ത്രി നല്‍കിയ ഉറപ്പ് എന്തായിരുന്നു; അവ നടപ്പിലാക്കുകയുണ്ടായോ; 

(ഡി)പ്രസ്തുത നിയമപ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയോ നാടുകടത്തുകയോ ചെയ്യപ്പെട്ടവര്‍ എത്രയാണെന്ന് വ്യക്തമാക്കുമോ ?

200

ജനങ്ങളുടെ ജീവനും സ്വത്തിനും പോലീസ് സംരക്ഷണം 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സംസ്ഥാനത്ത് എത്ര പേരുടെ ജീവനും സ്വത്തിനും പോലീസ് സംരക്ഷണം നല്‍കുന്നുണ്ട്; 

(ബി)ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകളില്‍ യഥാസമയം പോലീസ് നടപടികള്‍ സ്വീകരിക്കാത്തതുകൊണ്ട്, പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ കേരള ഹൈക്കോടതിയില്‍ വര്‍ദ്ധിച്ചു വരുന്നു എന്നുള്ള കേരള ഹൈക്കോടതിയുടെ നിരീക്ഷണം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പോലീസിനുണ്ടായിട്ടുള്ള വീഴ്ചകള്‍ പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വ്യക്തമാക്കുമോ?

201

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകള്‍

 ശ്രീ. എം. ഹംസ
 

(എ)2006 ജൂലായ് മാസം 1 മുതല്‍ 2011 ജൂണ്‍ മാസം 30 വരെ ഓരോ വര്‍ഷവും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട കൊലപാതക കേസുകള്‍, കൊലപാതക ശ്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍, ബലാല്‍സംഗ കേസുകള്‍, ലൈംഗിക അതിക്രമ കേസുകള്‍, മോഷണങ്ങള്‍, തട്ടികൊണ്ടുപോകല്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ; 

(ബി)2011 ജൂലായ് 1 മുതല്‍ 2013 നവംബര്‍ 30 വരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട കൊലപാതക കേസുകള്‍, കൊലപാതക ശ്രമങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്, ബലാല്‍സംഗകേസുകള്‍, ലൈംഗിക അതിക്രമ കേസുകള്‍, മോഷണങ്ങള്‍, തട്ടികൊണ്ടുപോകല്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ വര്‍ഷാടിസ്ഥാനത്തില്‍ നല്കാമോ; 

(സി)കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ക്രമസമാധാനം തകര്‍ന്നതിന്‍റെ സൂചനയാണെന്ന് വിലയിരുത്തുന്നുണ്ടോ; 

(ഡി)എങ്കില്‍ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കാമോ ?

202

ആത്മഹത്യകളുടെ കണക്ക് വിവരം 

ശ്രീ. മുല്ലക്കര രത്നാകരന്‍

സംസ്ഥാനത്ത് 2012 ജനുവരി 1 മുതല്‍ 2012 ഡിസംബര്‍ 31 വരെയും 2013 ജനുവരി 1 മുതല്‍ 2013 ഡിസംബര്‍ 22 വരെയും എത്ര ആത്മഹത്യകള്‍ നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; ആയതില്‍ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും എണ്ണം ജില്ല തിരിച്ച് വെവ്വേറെ ലഭ്യമാക്കാമോ? 

203

രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകള്‍ 

ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍

(എ)2012 ജനുവരി മുതല്‍ 2013 ഡിസംബര്‍ 25 വരെ സംസ്ഥാനത്ത് എത്ര ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയതിട്ടുണ്ട് ; 

(ബി)പ്രസ്തുത കേസുകള്‍ പൊതുവായി ഏതൊക്കെ കുറ്റകൃത്യങ്ങളുടെ പേരിലാണെന്നും ഓരോ വിഭാഗത്തിലും എത്ര കേസുകള്‍ വീതമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും വ്യക്തമാക്കുമോ ; 

(സി)പ്രസ്തുത കുറ്റകൃത്യങ്ങളിലെ പ്രതികള്‍ സംഭവസമയം മദ്യപിച്ചിരുന്നോ എന്നകാര്യം എത്ര കേസുകളില്‍ അനേ്വഷിച്ചിട്ടുണ്ട് ; എത്ര കേസുകളില്‍ പ്രതികള്‍ കുറ്റകൃത്യം നടത്തുന്ന സമയത്ത് മദ്യപിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്; വെളിപ്പെടുത്തുമോ ?


204

നിയമസഭാ സാമാജികര്‍ക്കെതിരായ കേസ്സുകള്‍ 

ശ്രീ. ജി. സുധാകരന്‍ 

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ നിയമസഭാ സാമാജികന്മാരായ ആര്‍ക്കെല്ലാം എതിരെ പോലീസ് എത്ര കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ; 

(ബി)ഏതെല്ലാം പോലീസ് സ്റ്റേഷനുകളില്‍ ഏതെല്ലാം വകുപ്പുകള്‍ അനുസരിച്ചാണ് ഈ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ; 

(സി)ഏതെങ്കിലും എം.എല്‍.എ.യുടെ പേരിലുണ്ടായിരുന്ന ഏതെങ്കിലും കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ടോ ; എങ്കില്‍ ഏതെല്ലാം കേസ്സുകള്‍, ആര്‍ക്കെല്ലാം എതിരെയുണ്ടായിരുന്നത് ; വിശദമാക്കുമോ ? 

205

2013-ലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ 

ശ്രീ. ബാബു എം. പാലിശ്ശേരി 

(എ)2013-ല്‍ സംസ്ഥാനത്ത് എത്ര രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട് ; 

(ബി)ഓരോ കൊലപാതകത്തിലും മരിച്ചവരുടെയും, കൊലപാതകങ്ങള്‍ നടത്തിയവരുടെയും രാഷ്ട്രീയബന്ധം വ്യക്തമാക്കാമോ ; 

(സി)ഇവയില്‍ എത്ര കേസ്സുകളില്‍ അനേ്വഷണം നടത്തി ചാര്‍ജ്ഷീറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കാമോ ? 

206

2013-ലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ 


ശ്രീ. എം. ചന്ദ്രന്‍

(എ)2013-ല്‍ സംസ്ഥാനത്ത് എത്ര കൊലപാതകങ്ങളാണ് നടന്നിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഇതില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ എത്ര; കൊല്ലപ്പെട്ടവരുടെ കണക്ക് രാഷ്ട്രീയാടിസ്ഥാനത്തില്‍ വെളിപ്പെടുത്തുമോ;

(സി)കൊലപാതകത്തിനുത്തരവാദികളായ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്ക് പ്രത്യേകം പ്രത്യേകം ലഭ്യമാക്കാമോ; 

(ഡി)പ്രസ്തുത വര്‍ഷം എത്ര സ്ത്രീകളാണ് കൊല്ലപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(ഇ)ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ഏതെങ്കിലും സംഭവം ഈ കാലയളവില്‍ ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കാമോ?

207

വാഹനങ്ങളുടെ അമിതവേഗവും അനധികൃത പിഴ ഈടാക്കലും

 ശ്രീ. എം. ഉമ്മര്‍

(എ)സംസ്ഥാനത്ത് ഹൈവേകളിലും എം.സി. റോഡിലും അമിത വേഗത്തില്‍ ഓടുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനുള്ള ക്യാമറ ഘടിപ്പിച്ച എത്ര വാഹനങ്ങളാണ് ഉള്ളത്; ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ; 

(ബി)കെ.എല്‍.01 ബി.സി 3942 എന്ന പോലീസ് വാഹനം പിഴ ഇനത്തില്‍ 2013 ഡിസംബര്‍ 1 മുതല്‍ 10 വരെ ശേഖരിച്ച പിഴ എത്രയെന്നും ഓരോ തീയതിയിലും ലഭിച്ച തുക സംബന്ധിച്ച കണക്കുകളും വ്യക്തമാക്കാമോ; 

(സി)വാഹന ഉടമകളില്‍ നിന്ന് അനധികൃതമായി രസീത് നല്‍കാതെ തുക ഈടാക്കുന്നതായി എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; 

(ഡി)എങ്കില്‍, അതേക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ; ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

208

അനധികൃത മണല്‍ കടത്തിനു പിടികൂടിയ വാഹനങ്ങള്‍ 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന് 


(എ)അനധികൃതമണല്‍കടത്തുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പിടികൂടിയ വാഹനങ്ങളില്‍ എത്രയെണ്ണം ഇപ്പോള്‍ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുണ്ട്; എന്നുമുതലുള്ള വാഹനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമെന്നു വ്യക്തമാക്കുമോ; 

(ബി)ഇത്തരം വാഹനങ്ങളുടെ ജില്ലതിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ; 
(സി)ഏതു ജില്ലയിലെ ഏതു പോലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ഈ വിധത്തില്‍ പിടിച്ചിട്ടിട്ടുള്ളതെന്നു വ്യക്തമാക്കുമോ? 


209

മുന്‍ മുഖ്യമന്ത്രിയുടെ ബന്ധുവിന് ഭൂമി അനുവദിക്കല്‍

 ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി 
,, എം. എ. വാഹീദ് 
,, റ്റി. എന്‍. പ്രതാപന്‍ 
,, സി. പി. മുഹമ്മദ്

(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി തന്‍റെ ബന്ധുവിന് ഭൂമി അനുവദിച്ചത് സംബന്ധിച്ചുള്ള കേസിന്‍റെ അനേ്വഷണം പൂര്‍ത്തിയായിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി)ഈ കേസില്‍ ആര്‍ക്കെല്ലാം എതിരെയാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത് ; 

(സി)കുറ്റക്കാരെ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ ; 

(ഡി)കേസിന്‍മേലുള്ള അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ?

210

നിരവധി വാറണ്ടുകള്‍ നിലവിലുള്ള തട്ടിപ്പുകേസ്സിലെ പ്രതിയുടെ അറസ്റ്റ്

 ശ്രീ. കെ. എം. ഷാജി

(എ)നിരവധി വാറണ്ടുകള്‍ നിലവിലുള്ള തട്ടിപ്പുകേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി 11.01.2012-ല്‍ 1229/12/സി.എം എന്ന നന്പരില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടോ; എങ്കില്‍ അതിലെ നിര്‍ദ്ദേശപ്രകാരം ഇതേവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നു വ്യക്തമാക്കുമോ; 

(ബി)പ്രതിയുടെ ഒളിയിടം കണ്ടെത്തുന്നതിനും, അറസ്റ്റു ചെയ്യാന്‍ വാറണ്ടു ലഭിച്ചശേഷം എന്തൊക്കെ അന്വേഷണ നടപടികള്‍ സ്വീകരിച്ചു എന്നതിന്‍റെയും വിശദവിവരം നല്‍കാമോ; 

(സി)ഇനിയും തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റുചെയ്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കുമോ?

211

കെ. ടി. ജയകൃഷ്ണന്‍ കേസ് പുനരനേ്വഷണം 

ശ്രീ. ഇ. പി. ജയരാജന്
‍ ,, കെ. കെ. നാരായണന്‍ 
,, കെ. കുഞ്ഞിരാമന്‍ (ഉദുമ) 
,, സി. കൃഷ്ണന്‍ 

(എ)രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാന്‍ ക്രൈംകേസ്സുകളെ ഉപയോഗിക്കുന്നു എന്ന ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)കെ. ടി. ജയകൃഷ്ണന്‍ കേസ് വീണ്ടും ക്രൈംബ്രാഞ്ച് അനേ്വഷിക്കുകയുണ്ടായോ ; പുതിയ എന്തെങ്കിലും തെളിവ് കണ്ടെത്തുകയുണ്ടായോ ; 

(സി)ടി. കെ. രജീഷ് എന്നയാളുടേതായി പോലീസ് തയ്യാറാക്കിയ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ ജയകൃഷ്ണന്‍ കേസ് സി.ബി.ഐ.യ്ക്ക് വിടാന്‍ തീരുമാനിച്ചിട്ടുണ്ടോ ; 

(ഡി)രജീഷിന്‍റെതായി പോലീസ് പറയുന്ന കുറ്റസമ്മതമൊഴി അയാള്‍ കോടതിയില്‍ സത്യവാങ്മൂലത്തിലൂടെ നിഷേധിക്കുകയുണ്ടായിട്ടുണ്ടോ ; ട്രയല്‍ കോടതിയില്‍ നിഷേധിക്കപ്പെട്ട കുറ്റസമ്മതമൊഴിയുടെ ബലത്തില്‍ സി.ബി.ഐ. അനേ്വഷണം നടത്താനുള്ള തീരുമാനം നിയമപരമായി നിലനില്ക്കുന്നതാണോ ; രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാന്‍ അവസരം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ടോ ; 

(ഇ)പ്രസ്തുത കേസ് സി.ബി.ഐ.യ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരപേഴ്സണല്‍ മന്ത്രാലയത്തില്‍നിന്നും സംസ്ഥാന ആഭ്യന്തരവകുപ്പിന് ലഭിച്ച മറുപടി വിശദമാക്കാമോ; പ്രസ്തുത കത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

<<back

>>next page

                                                                                                                    

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.