|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3999
|
ജീവദായിനി പദ്ധതി
ശ്രീ. ഹൈബി ഈഡന്
,, വി. റ്റി. ബല്‍റാം
,, ഷാഫി പറന്പില്
,, പി. സി. വിഷ്ണുനാഥ്
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ജീവദായിനി പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;
(സി)ആരെല്ലാമാണ് പദ്ധതിയുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ ;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നറിയിക്കാമോ ?
|
4000 |
ദേശീയ സാഹസിക അക്കാഡമി
ശ്രീ. വി. റ്റി. ബല്‍റാം
'' ഹൈബി ഈഡന്
'' പി. സി. വിഷ്ണുനാഥ്
'' ഷാഫി പറന്പില്‍
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ദേശീയ സാഹസിക അക്കാഡമി സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)യുവാക്കളില്‍ സാഹസികത വളര്‍ത്തുക, സാഹസിക കര്‍മ്മശേഷി ജനനന്മയ്ക്ക് വിനിയോഗിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി എന്തെല്ലാം കാര്യങ്ങളാണ് അക്കാഡമിയുടെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)അക്കാഡമിയുടെ കീഴില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?
|
4001 |
അവിവാഹിതരായ ആദിവാസി അമ്മമാരുടെ പുനരധിവാസം
ശ്രീ. ഐ. സി. ബാലകൃഷ്ണന്
,, വി. പി. സജീന്ദ്രന്‍
,, ബെന്നി ബെഹനാന്
,, കെ. ശിവദാസന്‍ നായര്‍
(എ)അവിവാഹിതരായ ആദിവാസി അമ്മമാരെ പുനരധിവസിപ്പിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
4002 |
അവിവാഹിതരായ ആദിവാസി അമ്മമാര്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
ശ്രീമതി കെ. കെ. ലതിക
ശ്രീ. സാജു പോള്
,, സി. കെ. സദാശിവന്‍
(എ)ആദിവാസി മേഖലയില്‍ അവിവാഹിതരായ അമ്മമാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ആദിവാസി മേഖലയിലെ പ്രായപൂര്‍ത്തിയാകാത്തവരടക്കുള്ള അവിവാഹിതരായ അമ്മമാര്‍ നേരിടുന്ന ദുരവസ്ഥ പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
(സി)അവിവാഹിതരായ ആദിവാസി അമ്മമാരേയും കുട്ടികളേയും പുനരധിവസിപ്പിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;
(ഡി)അവിവാഹിതരായ ആദിവാസി അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസം സംബന്ധിച്ച് എന്ത് നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ?
|
4003 |
ആദിവാസികളെ സംബന്ധിച്ച പഠന റിപ്പോര്‍ട്ട്
ശ്രീ. ഇ. ചന്ദ്രശേഖരന്
,, വി. ശശി
,, ചിറ്റയം ഗോപകുമാര്
,, കെ. അജിത്
(എ)വന്‍ തുക ചെലവഴിച്ചിട്ടും ആദിവാസികള്‍ ഇന്ന് ദൂരിതത്തിലാണെന്നുള്ള ഔദ്യോഗിക പഠന റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ടോ; എങ്കില്‍ ഏറ്റവും ഒടുവിലത്തെ പഠന റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(ബി)റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാത്ത ആദിവാസി കുടുംബങ്ങളുണ്ടോ; കാര്‍ഡ് ലഭിച്ചവരില്‍ എ. പി. എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ ഉണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
|
4004 |
അട്ടപ്പാടി ആദിവാസി മേഖലയില്‍ പദ്ധതി നടത്തിപ്പിലെ വീഴ്ച
ശ്രീ. എ. കെ. ബാലന്
,, കെ. വി. വിജയദാസ്
,, കെ. വി. അബ്ദുള്‍ ഖാദര്
ശ്രിമതി കെ. എസ്. സലീഖ
(എ)അട്ടപ്പാടി ആദിവാസി മേഖലയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പിലാക്കാത്തതിനെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)അട്ടപ്പാടിയില്‍ ശുദ്ധജലം ലഭ്യമല്ലാത്തതിനാല്‍ കുട്ടികള്‍ക്കും മറ്റുമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കാന്‍ സാധിച്ചുവെന്ന് വിശദമാക്കാമോ ;
(സി)അട്ടപ്പാടി മേഖലയിലെ അങ്കനവാടികളുടെ ശോച്യാവാസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ഡി)കുറുംബ ആദിവാസി ഊരുകളുടെ വികസനത്തിന് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പ്രഖ്യാപിച്ച 148 കോടി രൂപയുടെ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് നടപടി സീകരിച്ചിട്ടുണ്ടോ ?
|
4005 |
പ്രാക്തന ഗോത്രവര്‍ഗ്ഗക്കാരുടെ ക്ഷേമത്തിന് കേന്ദ്ര സഹായം
ശ്രീ. എ. കെ. ബാലന്‍
(എ)പ്രാക്തന ഗോത്രവര്‍ഗ്ഗങ്ങളുടെ ക്ഷേമത്തിനായി ലഭിച്ച കേന്ദ്രസഹായത്തിന്‍റെ എത്ര ശതമാനം ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;
(ബി)ഓരോ മേഖലയിലും അനുവദിച്ച തുകയും ചെലവഴിച്ച തുകയും വിശദമാക്കുമോ;
(സി)അട്ടപ്പാടിയിലെ ഏതെല്ലാം ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിനാണ് പ്രസ്തുത ഫണ്ട് നീക്കി വച്ചിട്ടുള്ളത്; ഇവര്‍ക്കായി ആവിഷ്കരിച്ച പദ്ധതികളും നീക്കി വച്ച തുകയും, ചെലവഴിച്ച തുകയും വ്യക്തമാക്കുമോ?
|
4006 |
അട്ടപ്പാടി മേഖലയിലെ ജനനി ജന്മസുരക്ഷാ പദ്ധതി
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)അട്ടപ്പാടി മേഖലയില്‍ ജനനി ജന്മസുരക്ഷ പദ്ധതി പ്രകാരം എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
(ബി)ഇതില്‍ എത്ര പേര്‍ക്കാണ് ഈ പദ്ധതിയുടെ ആനു കൂല്യങ്ങള്‍ ലഭിച്ചിട്ടുള്ളത്; ഇനി എത്ര പേര്‍ക്ക് ആനുകൂല്യം കൊടുക്കാനുണ്ട്; ആയത് എന്ന് കൊടുക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
|
4007 |
ആദിവാസികളില്‍ നിന്ന് തട്ടിയെടുത്ത ഭൂമി തിരികെ നല്‍കാന്‍ നടപടി
ശ്രീ. കെ. അജിത്
(എ)ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമി മറ്റ് വിഭാഗക്കാര്‍ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ടോ;
(ബി)ഈ രീതിയില്‍ തട്ടിയെടുത്ത ഭൂമി, കൈവശം വച്ചിരിക്കുന്നവരില്‍ നിന്നും തിരിച്ച് നല്‍കാനുള്ള നടപടി സ്വീകരിക്കുമോ;
(സി)ആദിവാസികളുടെ ഭൂമിതട്ടിയെടുത്തതായുള്ള എത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അറിയാമോ?
|
4008 |
സെറ്റില്‍മെന്‍റുകളില്‍ ക്ഷേമ പദ്ധതികള്‍ മോണിട്ടര്‍ ചെയ്യാന്‍ സംവിധാനം
ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍
'' സി.മോയിന്‍കുട്ടി
'' എന്‍. ഷംസുദ്ദീന്
'' കെ. മുഹമ്മദുണ്ണി ഹാജി
(എ)മലയോര മേഖലകളില്‍ യാത്രാ സൌകര്യം പരിമിതമായ സെറ്റില്‍മെന്‍റുകളില്‍, പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്താന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ വിശദമാക്കുമോ;
(ബി)ഇവര്‍ക്കുവേണ്ടി നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ മോണിട്ടര്‍ ചെയ്യുന്നതിനും, പരിശോധിക്കുന്നതിനുമുള്ള സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ;
(സി)കാല്‍നടയായി മാത്രം എത്തിപ്പെടാവുന്ന എത്ര സെറ്റില്‍മെന്‍റു കളുണ്ട്; അവയിലായി എത്ര കുടുംബങ്ങള്‍ അധിവസിക്കുന്നുണ്ട് എന്നതിന്‍റെ സെറ്റില്‍മെന്‍റടിസ്ഥാനത്തിലെ കണക്ക് നല്‍കാമോ?
|
4009 |
പറന്പിക്കുളത്തെ ഭവനരഹിതരായ ആദിവാസികള്‍
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ) പറന്പിക്കുളത്തെ വിവിധ ആദിവാസി കോളനി കളില്‍ ഭവനരഹിതരായ എത്ര ആദിവാസി കുടുംബങ്ങള്‍ ഉണ്ട്; കോളനി തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
(ബി) ഭവനരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് വീടുവച്ച് നല്‍കുന്നതിനുള്ള എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; വിശദാംശം നല്‍കുമോ;
(സി) പറന്പിക്കുളത്തെ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും വീടുവച്ചു നല്‍കാനുള്ള എന്തെങ്കിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ ആയത് എന്ന് പൂര്‍ത്തീകരിക്കുമെന്ന് വിശദമാക്കാമോ?
|
4010 |
അഗസ്ത്യവനത്തിലെ ആദിവാസികളുടെ ആരോഗ്യപ്രശ്നങ്ങള്‍
ശ്രീ. ബി. സത്യന്‍
,, രാജു എബ്രഹാം
,, ആര്‍. രാജേഷ്
,, കെ. വി. വിജയദാസ്
(എ)അഗസ്ത്യവനത്തിലെ ആദിവാസികളുടെ ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച് മെഡിക്കല്‍ ക്യാന്പുകള്‍ നടത്തി ലഭിച്ച സര്‍വ്വെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; വിശദാംശം വ്യക്തമാക്കുമോ;
(ബി)സാന്പിള്‍ സര്‍വ്വെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വ്യക്തമാക്കുമോ ;
(സി)അഗസ്ത്യവനത്തിലെ ആദിവാസികളുടെ പോഷകാഹാര ക്കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;
(ഡി)അഗസ്ത്യവനത്തിലെ ആദിവാസികളോട് ഇന്ന് സ്വീകരിക്കുന്ന സമീപനം തടുര്‍ന്നാല്‍ അട്ടപ്പാടിയിലുള്ളതിനേക്കാള്‍ വലിയ ദുരന്തമുണ്ടാകുമെന്ന ആദിവാസി സംഘടനകളുടെ മുന്നറിയിപ്പ് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
(ഇ)അഗസ്ത്യവനത്തിലെ ആദിവാസികളുടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏതെല്ലാം മേഖലകളിലുള്ളവരുടെ യോഗങ്ങള്‍ ചേര്‍ന്നിരുന്നു; ഇതില്‍ ആരെല്ലാം പങ്കെടുത്തു; ഇതിലെ തീരുമാനങ്ങള്‍ എന്തെല്ലാമായിരുന്നു; ഇതെല്ലാം നടപ്പാക്കിയോ; വിശദമാക്കാമോ ?
|
4011 |
കോതമംഗലം കണ്ടന്‍പറന്പിലെ ആദിവാസികളുടെ പുനരധിവാസം
ശ്രീ. റ്റി. യു. കുരുവിള
(എ)വന്യമൃഗങ്ങളുടെ ശല്യം നിമിത്തം കോതമംഗലം നിയോജക മണ്ധലത്തിലെ കുട്ടന്പുഴ പഞ്ചായത്തിലെ കണ്ടന്‍പാറയില്‍ നിന്നും വാരിയം കുടിയില്‍ വന്ന് കുടില്‍ കെട്ടി താമസിക്കുന്ന ആദിവാസികളുടെ പുനരധിവാസം വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ;
(ബി)ഇവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ എത്രപ്രാവശ്യം മന്ത്രിതല ചര്‍ച്ച നടത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
(സി)ഈ യോഗങ്ങളില്‍ എടുത്തിട്ടുള്ള തീരുമാനങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
(ഡി)ഇവരുടെ പുനരധിവാസം പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
4012 |
പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സ്ഥലം വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനും സാന്പത്തിക സഹായം
ശ്രീ. എസ്. ശര്‍മ്മ
(എ)ഈ സര്‍ക്കാര്‍ എത്ര പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സ്ഥലം വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനും സാന്പത്തിക സഹായം നല്‍കിയിട്ടുണ്ടന്ന് വ്യക്തമാക്കുമോ;
(ബി)വൈപ്പിന്‍ നിയോജകമണ്ധലത്തില്‍ എത്ര പേര്‍ക്ക് വീട് വയ്ക്കുന്നതിനും, സ്ഥലം വാങ്ങുന്നതിനും സഹായം നല്‍കിയിട്ടുണ്ട്;
(സി)ഇതിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ഈ അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?
|
4013 |
പട്ടികവര്‍ഗ്ഗക്കാരായ രോഗികളുടെ ചികിത്സ
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)പട്ടികവര്‍ഗ്ഗക്കാരായ രോഗികളുടെ ചികിത്സക്ക് നല്‍കിവരുന്ന സഹായപദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
(ബി)ഈ പദ്ധതികള്‍ക്ക് കീഴില്‍ ഓരോ ജില്ലയിലും എത്ര തുക അനുവദിച്ചെന്നും എത്ര പേര്‍ക്ക് സഹായം അനുവദിച്ചുവെന്നും വിശദമാക്കുമോ?
|
4014 |
വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട അരിവാള്‍ രോഗികള്‍ക്ക് പെന്‍ഷന്‍
ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍
(എ)വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട അരിവാള്‍ രോഗികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി ഏതു ഘട്ടംവരെയായിയെന്നു വ്യക്തമാക്കുമോ;
(ബി)ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പെട്ട എല്ലാ രോഗി കളെയും കണ്ടെത്തി പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(സി)എത്ര രോഗികള്‍ക്ക് നാളിതുവരെ പെന്‍ഷന്‍ നല്‍കിയെന്നതിന്‍റെ താലൂക്ക് തല വിശദാംശം ലഭ്യമാക്കുമോ?
|
4015 |
മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്സുകളില്‍ പ്രവേശനം ലഭിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം
ശ്രീ. വി.പി. സജീന്ദ്രന്
,, ഐ.സി.ബാലകൃഷ്ണന്
,, അന്‍വര്‍ സാദത്ത്
,, വി.ഡി. സതീശന്‍
പട്ടികവര്‍ഗ്ഗ കുടുംബങ്ങളില്‍പ്പെട്ട മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്സുകളില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കിവരുന്നത്; വിശദമാക്കുമോ?
|
4016 |
സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സാന്പത്തിക സഹായം
ശ്രീ. ഐ.സി. ബാലകൃഷ്ണന്
,, വി. പി. സജീന്ദ്രന്
,, ജോസഫ് വാഴക്കന്‍
,, എ. പി. അബ്ദുള്ളക്കുട്ടി
(എ)സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സാന്പത്തിക സഹായം നല്‍കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)സാന്പത്തികസഹായം ലഭിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ വിശദമാക്കുമോ;
(ഡി)ഏത് വര്‍ഷം മുതലാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?
|
4017 |
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍
ശ്രീ. സി. കൃഷ്ണന്‍
(എ)പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്‍റ്, ലംപ്സം ഗ്രാന്‍റ് എന്നീ ഇനത്തില്‍ എത്ര തുക 2013-14 വര്‍ഷത്തില്‍ അനുവദിക്കാന്‍ ബാക്കിയുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ;
(ബി) പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച തുക മുഴുവന്‍ അവരുടെ ബാങ്ക് അക്കൌണ്ടുകളില്‍ എത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എത്ര തുക ബാങ്ക് അക്കൌണ്ടില്‍ എത്താന്‍ ബാക്കിയുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ;
(സി)കണ്ണൂര്‍ ജില്ലയില്‍ അക്കൌണ്ടുകളില്‍ പണം എത്താത്തതുണ്ടെങ്കില്‍ സ്കൂള്‍ തിരിച്ച് വിശദവിവരങ്ങള്‍ അറിയിക്കാമോ;
(ഡി)ബാങ്ക് അക്കൌണ്ടില്‍ പണം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ വിശദമാക്കാമോ?
|
4018 |
എണ്ണപ്പാറ പ്രാഥമികാരോഗ്യകേന്ദ്രം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാഞ്ഞങ്ങാട് മണ്ധലത്തിലെ കോടോംബേളൂര്‍ പഞ്ചായത്തിലെ എണ്ണപ്പാറ പ്രാഥമികാരോഗ്യകേന്ദ്രം ട്രൈബല്‍ ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം പട്ടികവര്‍ഗ്ഗ വകുപ്പിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടേണ്ടാ;
(ബി)എങ്കില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
|
4019 |
യുവജനങ്ങളുടെ കര്‍മ്മശേഷി വികസന പദ്ധതി
ശ്രീ. റ്റി.എ. അഹമ്മദ് കബീര്
'' സി. മമ്മൂട്ടി
'' എന്‍.എ. നെല്ലിക്കുന്ന്
'' പി. ഉബൈദുള്ള
(എ)യുവജനങ്ങളുടെ കര്‍മ്മശേഷി വികസന മേഖലയില്‍ ഉപയോഗപ്പെടുത്താന്‍ എന്തൊക്കെ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ബി)ആയൂര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചിട്ടുള്ള സാഹചര്യത്തില്‍ വൃദ്ധജനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനമൂലമുള്ള പ്രശ്നങ്ങള്‍ നേരിടാനും, കുടുംബ, സമൂഹ സമാധാനവും, ക്ഷേമവും നിലനിറുത്താനും യുവജനങ്ങളെ സജ്ജരാക്കുന്നതിന് ഉതകുന്ന പദ്ധതികളെന്തെങ്കിലും ആവിഷ്ക്കരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അക്കാര്യം പരിശോധിക്കുമോ;
(സി)യുവജനങ്ങള്‍ക്കിടയിലെ മദ്യപാനാസക്തിക്കെതിരെ അവ ബോധമുണര്‍ത്താനുള്ള പദ്ധതി കൂടി ആവിഷ്ക്കരിക്കുമോ?
|
4020 |
ഡി. റ്റി. പി, പി. എസ്. സി. ഓണ്‍ലൈന്‍ പരീക്ഷ എന്നിവയ്ക്ക് പരിശീലന പരിപാടി
ശ്രീ. പി. സി. വിഷ്ണുനാഥ്
,, വി.റ്റി. ബല്‍റാം
,, ഹൈബി ഈഡന്
,, ഷാഫി പറന്പില്‍
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ഡി. റ്റി. പി., പി. എസ്.സി. ഓണ്‍ലൈന്‍ പരീക്ഷ എന്നിവയ്ക്ക് പരിശീലന പരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ടോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇത് സംബന്ധിച്ച് എന്തെല്ലാം പരിപാടികളാണ് സംഘടിപ്പിച്ചതെന്ന് വിശദമാക്കുമോ;
(ഡി)ആരെല്ലാമാണ് ഈ പരിപാടികളുമായി സഹകരിച്ചത്; വിശദാംശങ്ങള്‍ നല്‍കാമോ?
|
4021 |
യുവജന ക്ഷേമബോര്‍ഡിന്‍റെ വ്യവസായ സംരംഭകത്വ വികസന പദ്ധതി
ശ്രീ. ഷാഫി പറന്പില്
,, ഹൈബി ഈഡന്
,, പി. സി. വിഷ്ണുനാഥ്
,, വി. റ്റി. ബല്‍റാം
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ വ്യവസായ സംരംഭകത്വ വികസന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി) ഈ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)യുവജനങ്ങളുടെ സംരംഭകത്വകഴിവ് വളര്‍ത്താന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ആരെല്ലാമാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഇ)പദ്ധതി നടത്തിപ്പിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
4022 |
യുവജനക്ഷേമ ബോര്‍ഡിന്‍റെ സ്വയം തൊഴില്‍ പരിശീലനം
ശ്രീ. പി. സി. വിഷ്ണുനാഥ്
,, ഷാഫി പറന്പില്‍
,, വി. റ്റി. ബല്‍റാം
,, ഹൈബി ഈഡന്‍
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ സ്വയം തൊഴില്‍ പരിശീലനത്തിനും ബോധവല്‍ക്കരണ ക്യാന്പയിനുകള്‍ക്കും രൂപം നല്‍കിയിട്ടുണ്ടോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)ഇത് സംബന്ധിച്ച് എന്തെല്ലാം പരിപാടികളാണ് സംഘടിപ്പിച്ചതെന്ന് വിശദമാക്കുമോ;
(ഡി)ആരെല്ലാമാണ് പ്രസ്തുത പരിപാടികളുമായി സഹകരിച്ചത്; വിശദാംശങ്ങള്‍ നല്‍കാമോ?
|
4023 |
യുവജനക്ഷേമത്തിനായി പദ്ധതികള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)യുവജനക്ഷേമത്തിനായി എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ടെന്നുള്ള വിവരം ഇനം തിരിച്ച് വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതികള്‍ക്കായി ഈ സര്‍ക്കാര്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നുള്ള വിവരം ഇനം തിരിച്ച് വാര്‍ഷിക ക്രമത്തില്‍ ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
(സി)ഈ സര്‍ക്കാര്‍ പുതിയതായി എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നതിന്‍റെ വിശദാംശം അറിയിക്കുമോ;
|
4024 |
ആലപ്പുഴ യുവജനക്ഷേമ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ കര്‍മ്മപരിപാടികള്‍
ശ്രീ. സി. കെ. സദാശിവന്‍
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ജില്ലയില്‍ 2012-2013 വര്‍ഷത്തില്‍ എന്തെങ്കിലും കര്‍മ്മപരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)യുവജനങ്ങളിലെ മദ്യം-മയക്കുമരുന്ന് ആസക്തികള്‍ക്കെതിരെയും ജീവിതശൈലീരോഗങ്ങള്‍ക്കെതിരെയും മണ്ധലം കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം യുവജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച പരിപാടികള്‍ ഏതൊക്കെയാണ്; കായംകുളം മണ്ധലത്തില്‍ നടപ്പാക്കിയവ ഏതൊക്കെയെന്ന് വിശദമാക്കാമോ?
|
4025 |
യുവജനക്ഷേമബോര്‍ഡിലെ അംഗങ്ങള്‍
ശ്രീ. ആര്‍. രാജേഷ്
(എ)യുവജനക്ഷേമബോര്‍ഡില്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഉണ്ടായിരുന്ന അംഗങ്ങള്‍ ആരൊക്കെ ;
(ബി)പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ഉണ്ടായിരുന്ന അംഗങ്ങള്‍ എത്ര ;
(സി)ഈ സര്‍ക്കാരിന്‍റെ കാലത്ത് യുവനജനക്ഷേമ ബോര്‍ഡിലുള്ള അംഗങ്ങള്‍ ആരൊക്കെ ;
(ഡി)പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള അംഗങ്ങള്‍ ആരൊക്കെ ?
|
4026 |
തൃശ്ശൂര്‍ മൃഗശാലയില്‍ കുളന്പുരോഗം
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)തൃശ്ശൂര്‍ മൃഗശാലയില്‍ കുളന്പുരോഗം ബാധിച്ച് എത്ര പുള്ളിമാനും മ്ലാവുകളുമാണ് ചത്തുപോയത്;
(ബി)എത്ര എണ്ണത്തിന് കുളന്പുരോഗം ബാധിക്കാനിടയായിയെന്ന് വ്യക്തമാക്കാമോ;
(സി)കുളന്പുരോഗം പകരാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
<<back |
|