|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3966
|
വ്യവസായവികസന ഓഫീസര്‍ തസ്തികയിലെ ഒഴിവുകള്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)വ്യവസായ വകുപ്പില്‍ ഏറ്റവും താഴെതലത്തില്‍ പദ്ധതി നിര്‍വ്വഹണം നടപ്പിലാക്കുന്ന വ്യവസായ വികസന ഓഫീസര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ എന്താണ് കാരണമെന്ന് വിശദമാക്കാമോ;
(സി)സ്ഥാനക്കയറ്റം നല്‍കി ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കുമോ;
(ഡി)നിരവധി വ്യവസായ വികസന ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ ഉണ്ടായിട്ടും പരിഗണിക്കാതെ തടഞ്ഞുവച്ചിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)എങ്കില്‍, നിയമാനുസൃതമായും മാനദണ്ധങ്ങള്‍ക്ക് വിധേയമായും ലഭിച്ച അപേക്ഷകള്‍ പരിഗണിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
3967 |
വ്യവസായ വികസന ഓഫീസര്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)വ്യവസായ വകുപ്പിലെ വ്യവസായ വികസന ഓഫീസര്‍ തസ്തിക ഗസറ്റഡ് പദവിയിലേക്ക് ഉയര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍ ആയതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
|
3968 |
സര്‍ക്കാരിന്‍റെ സേവന-വേതന വ്യവസ്ഥ അനുവര്‍ത്തിച്ചിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍
ശ്രീ. രാജു എബ്രഹാം
(എ)സംസ്ഥാന സര്‍ക്കാരിന്‍റെ സേവന-വേതന വ്യവസ്ഥകള്‍ അതേപടി അനുവര്‍ത്തിച്ചുവരുന്ന എത്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളതെന്ന് അവയുടെ പേരുകള്‍ സഹിതം വ്യക്തമാക്കാമോ;
(ബി)സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ 01.7.2009 മുതലുള്ള പുതുക്കിയ നിരക്കിലുള്ള ശന്പളപരിഷ്കരണം ഇതില്‍ ഏതൊക്കെ സ്ഥാപനങ്ങളില്‍ നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത സ്ഥാപനങ്ങളില്‍ കഴിഞ്ഞ 5 വര്‍ഷമായി തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്;
(ഡി)സംസ്ഥാന സര്‍ക്കാരിന്‍റെ സേവന-വേതന വ്യവസ്ഥകള്‍ അതേപടി നടപ്പാക്കിവരുന്നതും, കഴിഞ്ഞ ആറ് വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്നതുമായ സിഡ്കോയില്‍ 1.7.2009 മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച ശന്പളപരിഷ്കരണം ഇതേവരെ നടപ്പാക്കിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)26.3.2013-ല്‍ 2242-ാം നന്പര്‍ ചോദ്യത്തിനുള്ള ഉത്തരമായി, സിഡ്കോയിലെ ജീവനക്കാരുടെ സംഘടനാഭാരവാഹികളായ മൂന്ന് എം.എല്‍.എ മാര്‍ ഒപ്പിട്ട് 18.12.12 ന് നല്‍കിയ ശന്പളപരിഷ്കരണം സംബന്ധിച്ച നിവേദനത്തിലെ ആവശ്യം പരിശോധിച്ചുവരുന്നതായി നല്‍കിയ മറുപടി, നടപ്പാക്കാന്‍ സ്വീകരിച്ച കാര്യങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
(എഫ്)സിഡ്കോ ജീവനക്കാര്‍ക്ക് പരിഷ്കരിച്ച ശന്പളം എന്നുമുതല്‍ നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ; ഇതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?
|
3969 |
പള്ളിപ്പുറം മണല്‍ ഇഷ്ടിക ഫാക്്ടറി തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കാന്‍ നടപടി
ശ്രീ. എ. എം. ആരിഫ്
(എ)കേരള കണ്‍സ്ട്രക്ഷന്‍സ് & കംപോണന്‍റ്സ് ലിമിറ്റഡിന്‍റെ കീഴിലുള്ള പള്ളിപ്പുറം മണല്‍ ഇഷ്ടിക ഫാക്്ടറിയിലെ തൊഴിലാളികള്‍ക്ക് എസ്.എസ്.എന്‍.പി (സോഷ്യല്‍ സേഫ്റ്റി നെറ്റ് പ്രോഗ്രാം) പ്രകാരം ആനുകൂല്യമായി നല്‍കിയ തുക വളരെ തുച്ഛമാണെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ ആനുകൂല്യങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
(സി)തൊഴിലാളികള്‍ക്ക് പതിനൊന്ന് മാസത്തെ ശന്പളകുടിശ്ശിക പൂര്‍ണ്ണമായി നല്‍കിയിട്ടില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍ കുടിശ്ശിക പൂര്‍ണ്ണമായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
(ഇ)ഈ തൊഴിലാളികളുടെ പുനരധിവാസപാക്കേജ് ഏത് ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
3970 |
വ്യാപാര-വാണിജ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍
ശ്രീ. ബെന്നി ബെഹനാന്‍
,, വര്‍ക്കല കഹാര്‍
,, ആര്‍. സെല്‍വരാജ്
,, ഹൈബി ഈഡന്‍
(എ)സംസ്ഥാനത്ത് വ്യാപാര-വാണിജ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതു വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)എവിടെയെല്ലാമാണ് ഇവ സ്ഥാപിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനാവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
|
3971 |
ഇ-പാസ് സംവിധാനം
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, എം. എ. വാഹിദ്
,, ഐ. സി. ബാലകൃഷ്ണന്‍
,, പി. എ. മാധവന്‍
(എ)സംസ്ഥാനത്തെ ധാതുക്കളുടെ കൈകാര്യവും കൈമാറ്റവും നിയന്ത്രിക്കുവാന്‍ ഇ-പാസ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)ഈ സംവിധാനത്തിന്‍റെ പ്രവര്‍ത്തനവുമായി സഹകരിക്കുന്നവര്‍ ആരൊക്കെയാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)ധാതുക്കളുടെ കള്ളക്കടത്ത് തടയാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഈ സംവിധാനത്തിലുള്ളത് ; വിശദമാക്കുമോ ;
(ഡി)ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ ഭരണതലത്തില്‍ എടുത്തിട്ടുണ്ട് ; വിശദാംശങ്ങള്‍ നല്‍കുമോ ?
|
3972 |
പുതിയ ക്വാറികള്‍ക്ക് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അതോറിറ്റിയുടെ അനുമതി
ശ്രീ. എ.കെ. ശശീന്ദ്രന്‍
'' തോമസ് ചാണ്ടി
(എ)പുതിയ ക്വാറികള്‍ നടത്താന്‍ സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ടോ എന്ന് വെളിപ്പെടുത്താമോ;
(ബി)പുതിയ ക്വാറികള്‍ തുടങ്ങുന്നതിനു മുന്പ് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായമാരായുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്താമോ;
(സി)അനുവാദം നല്‍കിയിട്ടുള്ള ക്വാറികള്‍ അനുമതി നല്‍കിയ സ്ഥലത്ത് തന്നെയാണ് ഖനനം നടത്തുന്നത് എന്നുറപ്പു വരുത്താന്‍ എന്ത് സംവിധാനമാണ് നിലവിലുള്ളതെന്ന് വെളിപ്പെടുത്താമോ?
|
3973 |
മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിന് കീഴിലെ ലബോറട്ടറികളിലെ പ്രവര്‍ത്തനങ്ങള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സംസ്ഥാനത്ത് മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ കീഴില്‍ എത്ര ലബോറട്ടറികളുണ്ടെന്നും അവ എവിടെയെല്ലാ മാണെന്നും വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ലബോറട്ടറികളില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് വിശദമാക്കുമോ;
(സി)സംസ്ഥാനത്തെ ധാതു സന്പത്തിനെക്കുറിച്ച് വിശദമായ പഠനം നടന്നിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
|
3974 |
സംസ്ഥാനത്തെ ധാതുവിഭവങ്ങള്‍ ഖനനം ചെയ്യുന്നത് സംബന്ധിച്ച്
ശ്രീ. എളമരം കരീം
(എ)സംസ്ഥാനത്തെ ധാതുവിഭവങ്ങള്‍ ഖനനം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും നയം അംഗീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ ആയത് വ്യക്തമാക്കുമോ?
|
3975 |
മൈനര്‍ മിനറല്‍ ക്വാറികളില്‍ നിന്നും ലഭിക്കുന്ന റോയല്‍റ്റി
ശ്രീ. റ്റി. എന്‍. പ്രതാപന്‍
(എ)മൈനര്‍ മിനറല്‍ ക്വാറികളില്‍ നിന്നും സംസ്ഥാനത്തിന് പ്രതിവര്‍ഷം ആകെ ലഭിക്കുന്ന റോയല്‍റ്റി എത്രയാണ്; കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ പ്രതിവര്‍ഷക്കണക്ക് ലഭ്യമാക്കുമോ;
(ബി)പാറ ഉള്‍പ്പെടെയുള്ള മൈനര്‍ മിനറലുകളുടെ റോയല്‍റ്റി കാലാനുസരണം വര്‍ദ്ധിപ്പിക്കാത്തതിനാല്‍ സര്‍ക്കാരിന് കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് വര്‍ദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും ശുപാര്‍ശ നിലവിലുണ്ടോ;
(സി)അപ്രകാരം വര്‍ദ്ധിപ്പിച്ചാല്‍ എത്ര രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്; പ്രസ്തുത നിര്‍ദ്ദേശം സമയബന്ധിതമായി അംഗീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
3976 |
പാറ ഖനനം
ശ്രീ. എ. കെ. ശശീന്ദ്രന്‍
(എ)2012-2013 കാലയളവില്‍ സംസ്ഥാനത്ത് പാറഖനനം വഴി സര്‍ക്കാരിന് എത്ര കോടി രൂപ ലഭിച്ചെന്ന് വെളിപ്പെടുത്താമോ;
(ബി)സംസ്ഥാനത്ത് ഇപ്പോള്‍ എത്ര പാറമട പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വെളിപ്പെടുത്താമോ;
(സി)അനുവദിച്ചതില്‍ കൂടുതല്‍ ആഴത്തില്‍ പാറ ഖനനം ചെയ്താല്‍ മൈനിങ്ങ് ആന്‍റ് ജിയോളജി വകുപ്പ് പിഴ ഈടാക്കാറുണ്ടോ;
(ഡി)എങ്കില്‍ അപ്രകാരമുള്ള വ്യവസ്ഥാലംഘനത്തിന് 2012-2013 കാലഘട്ടത്തിന്‍ ഈടാക്കിയ പിഴ സംഖ്യ ജില്ല തിരിച്ച് വ്യക്തമാക്കാമോ?
|
T.3977 |
ക്വാറികള്‍ക്കെതിരെ സ്വീകരിച്ച നടപടി
ശ്രീ. റ്റി. എന്‍. പ്രതാപന്‍
(എ)പാറമടകള്‍/ക്വാറികള്‍ പ്രവൃത്തിയ്ക്കുന്നതിന് അനുവദിച്ചിട്ടുള്ള അളവിലോ, സ്ഥലത്തിലോ കൂടുതല്‍ ഖനനം നടത്തിയാല്‍ നല്‍കാവുന്ന ശിക്ഷ എന്താണെന്ന് വിശദമാക്കുമോ ;
(ബി)ക്വാറിയുടെ പ്രവര്‍ത്തനംമൂലം പരിസ്ഥിതിയ്ക്കോ, വ്യക്തികളുടെ സ്വത്തിനോ, ജീവനോ അപകടം സംഭിച്ചാല്‍ ക്വാറിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ വ്യവസ്ഥയുണ്ടോ ;
(സി)അപ്രകാരമുള്ള നിയമലംഘനങ്ങള്‍ക്കെതിരെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എത്ര ക്വാറികള്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും എന്തൊക്കെ നടപടികള്‍ ആണ് സ്വീകരിച്ചതെന്നും വ്യക്തമാക്കുമോ ?
|
3978 |
ചക്കിട്ടപാറയിലെ ഇരുന്പയിര് ഖനനം
ശ്രീ.എളമരം കരീം
(എ)ചക്കിട്ടപാറയില്‍ ഇരുന്പയിര് ഖനനത്തിന് അനുമതി ലഭിക്കാന്‍ അപേക്ഷ നല്‍കിയ എം.എസ്.പി.എല്‍ കന്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തത്വത്തില്‍ അനുമതി ഏതെല്ലാം തീയതികളിലാണ് നീട്ടി നല്‍കിയത് എന്ന് വ്യക്തമാക്കുമോ;
(ബി)ഈ കാലയളവില്‍ കന്പനിക്ക്, കേന്ദ്രത്തില്‍ നിന്നുളള അനുമതി ലഭിക്കുകയുണ്ടായോ;
(സി)മേല്‍പറഞ്ഞ കന്പനിക്ക് ചക്കിട്ടപാറയില്‍ ഖനനത്തിന് ഭൂമി സ്വന്തമായി കൈവശമുളളതായി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടായിരുന്നോ;
(ഡി)സര്‍ക്കാര്‍ ഭൂമി ഈ കന്പനിക്ക് പാട്ടത്തിന് നല്‍കുകയുണ്ടായോ?
|
3979 |
കാസറഗോഡ് ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കാസറഗോഡ് ജില്ലയില്‍ എല്ലാത്തരം മണലിന്‍റേയും ധാതുക്കളുടേയും ഖനനം നിര്‍ത്തിവെക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;
(ബി)ഇതു മൂലം ജില്ലയിലെ എല്ലാ നിര്‍മ്മാണ പ്രവൃത്തികളും നിലച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ആയത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
3980 |
കാസറഗോഡ് ജില്ലയിലെ കരിങ്കല്‍ ക്വാറികള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാസറഗോഡ് ജില്ലയില്‍ അംഗീകാരമുള്ള എത്ര കരിങ്കല്‍ ക്വാറികളാണ് ഉള്ളതെന്ന് പഞ്ചായത്ത് തിരിച്ച് കണക്കുകള്‍ ലഭ്യമാക്കാമോ;
(ബി)പ്രസ്തുത അനധികൃത ക്വാറികള്‍ക്കെതിരായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
|
3981 |
കൈത്തറി മേഖലയെ സംരക്ഷിക്കുവാന്‍ നടപടി
ശ്രീ. പി.തിലോത്തമന്‍
,, ചിറ്റയം ഗോപകുമാര്‍
ശ്രീമതി ഗീതാഗോപി
ശ്രീ. കെ. രാജു
(എ)സംസ്ഥാനത്ത് കൈത്തറി ഉല്പന്നങ്ങളുടെ ആഭ്യന്തര വിപണി തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; എങ്കില്‍ കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വികരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ ;
(ബി)പ്രവര്‍ത്തനമൂലധനമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയാതിരിക്കുന്ന എത്ര കൈത്തറി സംഘങ്ങള്‍ ഇപ്പോഴുണ്ടെന്ന് വെളിപ്പെടുത്തുമോ ;
(സി)തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ എത്ര തൊഴിലാളികള്‍ ഇപ്പോള്‍ കൈത്തറി മേഖലയിലുണ്ട് ; ഈ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള എന്ത് നടപടികളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ ?
|
3982 |
പ്രഭുറാം മില്ലിന്‍റെ നവീകരണം
ശ്രീ. എ. എ. അസീസ്
(എ)2013-14-ലെ സംസ്ഥാന ബഡ്ജറ്റില്‍ കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് എത്ര രൂപ അനുവദിച്ചു ;
(ബി)ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ഈ സാന്പത്തികവര്‍ഷം സംസ്ഥാനത്തെ ഏതെല്ലാം ടെക്സ്റ്റൈല്‍ മില്ലുകളുടെ നവീകരണത്തിനും പ്രവര്‍ത്തനത്തിനുമായി എത്ര രൂപ വീതം നല്‍കി ;
(സി)ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രഭുറാം മില്‍സ് ഇപ്പോള്‍ എത്ര രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തി ക്കുന്നത് ;
(ഡി)നഷ്ടം നികത്തി പ്രസ്തുത മില്ല് ലാഭകരമാക്കുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ ; എങ്കില്‍ വ്യക്തമാക്കുമോ ;
(ഇ)മില്ലില്‍ ഉല്‍പാദിപ്പിക്കുന്ന നൂലിന് മികച്ച മാര്‍ക്കറ്റ് കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?
|
3983 |
പവ്വര്‍ലൂം സഹകരണ സംഘങ്ങള്‍
ശ്രീ. വി. ശശി
(എ)കേരളത്തില്‍ എത്ര പവ്വര്‍ലൂം സഹകരണസംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; അതിന് ഓരോന്നിനും നാളിതുവരെ സര്‍ക്കാര്‍ എത്ര ലക്ഷം രൂപയുടെ ധനസഹായം ഗ്രാന്‍റായും, ഓഹരിയായും, വായ്പയായും, അനുവദിച്ചിട്ടുണ്ടെന്ന വിവരം വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
(ബി)ഈ സംഘങ്ങളിലെ ഓഡിറ്റ് ഏതു വര്‍ഷം വരെ നടന്നിട്ടുണ്ടെന്നും, അതനുസരിച്ച് പിന്നിട്ട 5 വര്‍ഷത്തെ അവയുടെ ലാഭം/നഷ്ടം, ഉല്പാദനം, വില്പന എന്നിവ എത്രയാണെന്നും വ്യക്തമാക്കാമോ?
|
3984 |
നെയ്യാറ്റിന്‍കര ഉച്ചക്കടയിലെ ഇന്‍റഗ്രേറ്റഡ് പവ്വര്‍ ലൂം വില്ലേജിന്‍റെ പ്രവര്‍ത്തനം
ശ്രീ. ആര്‍. സെല്‍വരാജ്
(എ)വ്യവസായ വകുപ്പിന്‍റെ കീഴില്‍ നെയ്യാറ്റിന്‍കര ഉച്ചക്കടയിലെ ഇന്‍റഗ്രേറ്റഡ് പവ്വര്‍ ലൂം വില്ലേജ് (ഐ.സി.എസ്. ലിമിറ്റഡ് നം.റ്റി.704) ന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത് എന്നാണെന്നും പ്രസ്തുത സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ ;
(ബി)നാളിതുവരെയായി ഈ സൊസൈറ്റിക്ക് വിവിധയിനത്തിലായി എത്ര രൂപയാണ് ഗ്രാന്‍റായും ലോണായും സര്‍ക്കാര്‍ അനുവദിച്ചതെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ . പ്രസ്തുത തുക ചട്ടപ്രകാരമാണോ ചിലവഴിച്ചതെന്ന് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ പരിശോധന റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ ;
(സി)ഈ സ്ഥാപനത്തില്‍ സ്ഥിരമായും ദിവസവേതനത്തിലും കോണ്‍ട്രാക്ട് അടിസ്ഥാനത്തിലും ജോലിനോക്കുന്ന എത്ര ജീവനക്കാരുണ്ടെന്നും ഇവരുടെ തസ്തികകള്‍ എന്തെല്ലാമാണെന്നും ഇവരുടെ പ്രതിമാസ വേതനം എത്രയാണെന്നും ഇനം തിരിച്ച് ലഭ്യമാക്കാമോ ;
(ഡി)ഈ സംഘത്തിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നത് നിലവിലുള്ള പര്‍ച്ചേസ് ആക്ട് പ്രകാരമാണോ ; പ്രസ്തുത ചട്ടപ്രകാരമാണോ സംഘം പ്രവര്‍ത്തിച്ച് വരുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ;
(ഇ)ഈ സംഘത്തിന് 19,08,56,026 രൂപയുടെ കടബാധ്യത എങ്ങനെ വന്നുവെന്ന് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; പ്രസ്തുത തുകയുടെ ബാധ്യതയും ഉത്തരവാദിത്വവും ആര്‍ക്കെല്ലാമാണെന്ന് വ്യക്തമാക്കുമോ ;
(എഫ്)പ്രസ്തുത സംഘത്തിന് നാളിതുവരെയായി എത്ര രൂപയുടെ വിറ്റുവരവ് ഉണ്ടായിട്ടുണ്ട്; ഇത് പരിശോധിക്കുന്നതിന് ചുമതലപ്പെട്ടവര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കുമോ ?
|
3985 |
ടെക്നോപാര്‍ക്കിന്‍റെ മൂന്നാം ഘട്ടപ്രവര്‍ത്തനം
ശ്രീ. എം. എ. വാഹീദ്
,, എ.റ്റി. ജോര്‍ജ്
,, സണ്ണി ജോസഫ്
,, എം. പി. വിന്‍സെന്‍റ്
(എ)സംസ്ഥാനത്ത് ടെക്നോപാര്‍ക്കിന്‍റെ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) സംസ്ഥാനത്തെ ഐ. ടി മേഖലയില്‍ എന്തെല്ലാം വികസനങ്ങളും നേട്ടങ്ങളുമാണ് ഇതുവഴി ലക്ഷ്യമിട്ടിരിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)എത്ര തൊഴിലവസരങ്ങളാണ് ഇത് വഴി സൃഷ്ടിക്കപ്പെടുന്നത്; വിശദമാക്കുമോ;
(ഡി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ഇതിനുവേണ്ടി ഏര്‍പ്പെടുത്തിയത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
3986 |
ഐ.ടി. വകുപ്പിന്‍റെ "ഐഡിയാസ്' സംവിധാനം
ശ്രീ. വി.ഡി. സതീശന്‍ ,, എ.റ്റി. ജോര്‍ജ് ,, അന്‍വര്‍ സാദത്ത് ,, സി.പി. മുഹമ്മദ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് ഐ.ടി. വകുപ്പ് മുഖേന "ഐഡിയാസ്' സംവിധാനം പ്രവര്‍ത്തിച്ചുവരുന്നുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത സംവിധാനം വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;
(സി)സര്‍ക്കാര്‍ ഫയലുകളുടെ നീക്കം ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് നിരീക്ഷിക്കുന്നതിന് ഈ സംവിധാനം എത്രമാത്രം സൌകര്യമൊരുക്കുന്നുണ്ട്; വിശദമാക്കുമോ;
(ഡി)ആരെല്ലാമാണ് ഈ സംവിധാനത്തില്‍ സാങ്കേതികസഹായത്തിന് സഹകരിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
3987 |
ടെക്നോപാര്‍ക്കില്‍ സംസ്ഥാനസര്‍ക്കാരിന്‍റെ കന്പനികള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെക്നോപാര്‍ക്കുകളില്‍ സംസ്ഥാന സര്‍ക്കാരിന്‍റേതായ എത്ര കന്പനികള്‍ നിലവിലുണ്ടെന്ന് അതിന്‍റെ പ്രവര്‍ത്തനമേഖലയുടെ വിശദാംശം സഹിതം ലഭ്യമാക്കുമോ;
(ബി)ടെക്നോപാര്‍ക്കുകളില്‍ സംസ്ഥാന സര്‍ക്കാരിന്‍റേതായ കന്പനികള്‍ നിലവില്‍ പരിമിതമാകുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം നല്‍കുമോ;
(സി)ഇത്തരം വിലയിരുത്തല്‍ നടത്തിയിട്ടില്ലായെങ്കില്‍ അനുബന്ധ വിഷയത്തിന്മേല്‍ സമയബന്ധിതമായ ഒരു വിലയിരുത്തല്‍ നടത്തുന്നതിന് തയ്യാറാകുമോ;
(ഡി)ഭാവിയില്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഐ.ടി കന്പനികളുടെ പ്രവര്‍ത്തനം ടെക്നോപാര്‍ക്കുകളില്‍ സജീവമാക്കുന്നതിന് വേണ്ടി ഈ സര്‍ക്കാര്‍ എന്തെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
(ഇ)ഇല്ലെങ്കില്‍ അത്തരം പദ്ധതികള്‍ സമയബന്ധിതമായി ആവിഷ്കരിക്കുന്നതിന് നടപടി കൈക്കൊള്ളുമോ?
|
3988 |
ഐ.റ്റി. ഡസ്റ്റിനേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി. കന്പനികള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്തെ ഐ.റ്റി. ഡസ്റ്റിനേഷനുകളില്‍ ഓരോയിടത്തും നിലവില്‍ എത്ര ഐ.റ്റി. കന്പനികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട് ; ഇതില്‍ ആകെ എല്ലാ ഡസ്റ്റിനേഷനുകളിലും കൂടി എത്ര പേര്‍ വീതം തൊഴിലെടുക്കുന്നുണ്ടെന്ന് വിശദമാക്കാമോ ;
(ബി)ഓരോ ഡസ്റ്റിനേഷനിലും 2011, 2012, 2013 വര്‍ഷങ്ങളില്‍ ഉണ്ടായ വരുമാനം എത്രയാണെന്ന് വെളിപ്പെടുത്താമോ ;
(സി)ഈ സര്‍ക്കാരിന്‍റെകാലത്ത് ഓരോ ഡസ്റ്റിനേഷനിലും അടച്ചുപൂട്ടിയതോ പ്രവര്‍ത്തനം നിലച്ചതോ ആയ കന്പനികള്‍ എത്രയാണ്;
(ഡി)പുതുതായി നിലവില്‍വന്ന കന്പനികള്‍ എത്രയാണെന്ന് വെളിപ്പെടുത്താമോ ?
|
3989 |
ഐ. റ്റി. പാര്‍ക്കുകളിലെ ഐ. റ്റി. കന്പനികള്‍
ശ്രീ. ഇ. കെ. വിജയന്‍
(എ)സംസ്ഥാനത്ത് ഐ.റ്റി. പാര്‍ക്കുകളില്‍ എത്ര ഐ.റ്റി. കന്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഐ. റ്റി. കന്പനികള്‍ക്ക് ഐ. റ്റി. പാര്‍ക്കുകളില്‍ സ്ഥലം പാട്ടത്തിന് നല്‍കുന്നത് ഏത് വ്യവസ്ഥ പ്രകാരമാണ്; വിശദമാക്കാമോ;
(സി)സര്‍ക്കാര്‍ മാനദണ്ധങ്ങള്‍ പാലിക്കാതെയും പാട്ടക്കരാര്‍, പാട്ടം, വൈദ്യുതി ചാര്‍ജ്ജ് ഒടുക്കാതെയും പ്രവര്‍ത്തിക്കുന്ന എത്ര ഐ. റ്റി. കന്പനികള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
(ഡി)ഇത്തരം കന്പനികള്‍ക്കെതിരെ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കാമോ:
|
3990 |
ആധാര്‍ കാര്‍ഡ് - ഐ.ടി. വകുപ്പിന്‍റെ സത്യവാങ്മൂലം
ശ്രീ. തോമസ് ചാണ്ടി
,, എ.കെ. ശശീന്ദ്രന്‍
(എ)സബ്സിഡി നിരക്കില്‍ പാചകവാതകവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന കേന്ദ്രനയത്തെ പിന്തുണച്ച് ഐ.ടി. വകുപ്പ് സുപ്രീം കോടതിയില്‍ നല്‍കാന്‍ സത്യവാങ്മൂലം തയ്യാറാക്കിയിരുന്നോ;
(ബി)സത്യവാങ്മൂലത്തിന് സര്‍ക്കാരിന്‍റെ അംഗീകാരം ഐ.ടി. വകുപ്പ് തേടിയിരുന്നോയെന്ന് വെളിപ്പെടുത്താമോ;
(സി)ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന കേന്ദ്രനയത്തെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
|
3991 |
ആധാര്‍ കാര്‍ഡ് രജിസ്ട്രേഷന്‍
ശ്രീമതി കെ.എസ്. സലീഖ
(എ)സംസ്ഥാനത്ത് എത്ര ശതമാനം പേര്‍ നാളിതുവരെ ആധാര്‍ കാര്‍ഡിന് അപേക്ഷ നല്‍കി;
(ബി)ആധാര്‍ വിവിധ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തശേഷം നാളിതുവരെ ലഭിക്കാത്തവര്‍ക്ക് ആയത് ലഭിക്കാന്‍ അപേക്ഷകര്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്നും അതിനായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ ആരെല്ലാമെന്നും വ്യക്തമാക്കുമോ;
(സി)രജിസ്റ്റര്‍ ചെയ്തശേഷം നിശ്ചിതകാലപരിധിക്കുള്ളില്‍ ആധാര്‍ കാര്‍ഡ് നല്‍കാത്തത് സംബന്ധിച്ച് നാളിതുവരെ എത്ര പരാതികള്‍ ലഭ്യമായിട്ടുണ്ട്; പ്രസ്തുത പരാതികള്‍ പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കും; വിശദമാക്കുമോ;
(ഡി)ആധാര്‍ പദ്ധതിയെ ശക്തമായി അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ 12.1.2014-ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ തീരുമാനിച്ചിരുന്നോ; വിശദമാക്കുമോ;
(ഇ)ഇല്ലായെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയാതെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വിവരസാങ്കേതികവകുപ്പ് ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്നും ഇവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ?
|
3992 |
അക്ഷയ ജീവനക്കാരുടെയും സംരംഭകരുടെയും പ്രശ്നങ്ങള്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)നാഷണല്‍ ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന "അക്ഷയ' ഒരു സ്ഥിരം സംവിധാനം ആക്കി മാറ്റാന്‍ നടപടി സ്വീകരിക്കുമോ;
(ബി)അക്ഷയ ജീവനക്കാരുടെയും അക്ഷയ സംരംഭകരുടെയും പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രതേ്യക സമിതിക്ക് രൂപം നല്കുമോ?
|
3993 |
അക്ഷയ പദ്ധതി പ്രകാരമുള്ള ജീവനക്കാര്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)സംസ്ഥാനത്ത് അക്ഷയ പദ്ധതി നിലവില്‍ വന്നതു മുതല്‍ പതിനാല് ജില്ലകളിലായി ഇതില്‍ ജോലി നോക്കുന്ന ഇരുന്നൂറില്‍പരം ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിലേയ്ക്കായി നടപടികള്‍ സ്വീകരിക്കുമോ;
(ബി)അക്ഷയ പ്രോജക്ടിലെ ജീവനക്കാര്‍ ഏതെല്ലാം വിഭാഗങ്ങളില്‍പെടുന്നവരാണ്; അവര്‍ ഏതെല്ലാം തരത്തില്‍ നിയമിക്കപ്പെട്ടവരാണ്;
(സി)അക്ഷയ പ്രോജക്ടിലെ ജീവനക്കാരെ ഏകീകൃത സംവിധാനത്തിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ?
|
3994 |
വയനാട് ജില്ലയിലെ അക്ഷയ പദ്ധതി
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)വയനാട് ജില്ലയിലെ അക്ഷയ പദ്ധതി നടത്തിപ്പിന്‍റെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;
(ബി)നടപ്പു സാന്പത്തിക വര്‍ഷത്തെ ജില്ലയിലെ അക്ഷയ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് വിശദാംശം ലഭ്യമാക്കുമോ;
(സി)നടപ്പു സാന്പത്തിക വര്‍ഷം ജില്ലയില്‍ പുതുതായി ആരംഭിച്ച അക്ഷയ കേന്ദ്രങ്ങള്‍ ഏതെല്ലാം എന്നതിന്‍റെ നിയോജക മണ്ഡലം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
|
3995 |
ടെക്നോപാര്‍ക്കില്‍ അടിസ്ഥാന സൌകര്യങ്ങള്‍ക്ക് ചെലവായ തുക
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നിലവിലുള്ള ഭൂമി, അടിസ്ഥാന സൌകര്യങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയ്ക്ക് നാളിതുവരെ ചെലവായ തുക എത്രയാണെന്ന് നിര്‍മ്മാണത്തിന്‍റെ മൂന്ന് ഘട്ടങ്ങള്‍ തിരിച്ച് വിശദമാക്കാമോ;
(ബി)ടെക്നോപാര്‍ക്കിന് വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വിവിധ ഘട്ടങ്ങളിലായി ചിലവഴിക്കപ്പെട്ട മൊത്തം തുക എത്ര; ഏതെല്ലാം ഘട്ടത്തില്‍ എന്ത് തുക വീതം വായ്പ എടുക്കുകയുണ്ടായിട്ടുണ്ട്; വായ്പ ഇനത്തില്‍ നിലവിലുള്ള ബാധ്യതകള്‍ എത്ര;
(സി)ഐ.ടി. കന്പനികള്‍ വാടകയും മറ്റും ഇനത്തില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ടോ; എങ്കില്‍ നിലവിലുള്ള മൊത്തം കുടിശ്ശിക എത്ര;
(ഡി)പാര്‍ക്കിന്‍റെ മൊത്തം പ്രവര്‍ത്തന ചെലവ് പ്രതിവര്‍ഷം ശരാശി എത്ര കോടിയാണ്; എത്ര ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു; പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് ലാഭത്തിലാണോ നഷ്ടത്തിലാണോ; ആഡിറ്റഡ് ബാലന്‍സ് ഷീറ്റിന്‍റെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്താമോ?
|
3996 |
തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ മൂന്നാം ഘട്ടമായി നിര്‍മ്മിക്കപ്പെട്ട കെട്ടിടത്തിന്‍റെ നിര്‍മ്മാണം
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ മൂന്നാം ഘട്ടമായി നിര്‍മ്മിക്കപ്പെട്ട കെട്ടിടത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത് എപ്പോഴായിരുന്നു; എത്ര സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്‍റെ പണിയാണ് പൂര്‍ത്തിയായിരിക്കുന്നത്; ഭൂമി വില ഉള്‍പ്പെടെ ഇതിനായി ചെലവായ മൊത്തം തുക എത്ര; അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിനായി മാത്രം എന്ത് തുക ചിലവായിട്ടുണ്ട്;
(ബി)പ്രസ്തുത ഐ.ടി സമുച്ചയത്തില്‍ ഏതെല്ലാം ഐ.ടി കന്പനികള്‍ക്ക് എത്ര സ്ക്വയര്‍ ഫീറ്റ് വീതം സൌകര്യം അനുവദിച്ചിട്ടുണ്ട്; എഗ്രിമെന്‍റുകള്‍ പ്രകാരം ഓരോ ഐ.ടി കന്പനിയും സ്ഥലം ഏത് തീയതി മുതലാണ് കൈവശപ്പെടുത്തിയിരിക്കുന്നത്; ഓരോ കന്പനിയും നല്‍കിയ വാടക നിരക്ക് എത്രയാണെന്ന് വിശദമാക്കാമോ;
(സി)ടെക്നോപാര്‍ക്കിലെ ഏതെല്ലാം കെട്ടിടത്തില്‍ നിന്ന് ഏതെല്ലാം സ്ഥാപനങ്ങള്‍, സ്വന്തം കെട്ടിടങ്ങളിലേക്കോ അല്ലാതെയോ മാറി പോയിട്ടുണ്ട്; ഇതിന്‍റെ കൂടി അടിസ്ഥാനത്തില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള നിര്‍മ്മാണം പൂര്‍ത്തീകരിക്കപ്പെട്ട കെട്ടിടങ്ങളിലെ അവശേഷിക്കുന്ന സ്ഥലം എത്ര സ്ക്വയര്‍ ഫീറ്റാണ്?
|
3997 |
കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ വികസന പ്രവര്‍ത്തനങ്ങള്‍
ശ്രീ. എസ്. ശര്‍മ്മ
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;
(ബി)ഇതിനായി എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ ;
(സി)കൊച്ചി ഇന്‍ഫോ പാര്‍ക്കിന്‍റെ പുതിയ പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ ;
(ഡി)കൊച്ചിയില്‍ നിലവിലുള്ള വ്യവസായ പാര്‍ക്കുകള്‍ ഏതൊക്കെയാണ് ; പുതുതായി വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശമുണ്ടോ ; വിശദമാക്കാമോ ?
|
3998 |
അന്പലപ്പുഴ ഐ.ടി. പാര്‍ക്ക്
ശ്രീ. ജി. സുധാകരന്‍
(എ)അന്പലപ്പുഴ മണ്ധലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അനുവദിച്ച ഐ.ടി. പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏതുവരെയായെന്ന് വിശദമാക്കാമോ ;
(ബി)തോട്ടപ്പള്ളിയില്‍ അന്പലപ്പുഴ താലൂക്കിലെ പുറക്കാട് വില്ലേജില്‍ ഐ.ടി. പാര്‍ക്ക് സ്ഥാപിക്കാന്‍ ഉത്തരവായിട്ടുണ്ടോ ; പദ്ധതി ഇതുവരെ നടപ്പാക്കാന്‍ കഴിയാത്തതിന് കാരണം വ്യക്തമാക്കാമോ ;
(സി)അന്പലപ്പുഴ മണ്ധലത്തിലെ ഐ.ടി. പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുവാന്‍ എന്തെല്ലാം നടപടി കൈക്കൊണ്ടിട്ടുണ്ടെന്ന് വിശദമാക്കാമോ ?
|
<<back |
|