|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3839
|
ഉണര്‍വ്വ് പദ്ധതി
ശ്രീ. പി. കെ. ബഷീര്‍
(എ) സഹകരണ മേഖലയില്‍ ആരംഭിച്ചിട്ടുള്ള 'ഉണര്‍വ്വ്' പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ബി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നും ഏതെല്ലാം ആനുകൂല്യങ്ങളാണ് പ്രസ്തുത പദ്ധതികളിലൂടെ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ?
|
3840 |
ത്രിവേണി സ്റ്റോറുകളും നീതി സ്റ്റോറുകളും വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സ്വീകരിച്ചു വരുന്ന
നടപടികള്‍
ശ്രീ. കെ. വി. വിജയദാസ്
(എ)ത്രിവേണി സ്റ്റോറുകളും നീതി സ്റ്റോറുകളും വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സ്വീകരിച്ചു വരുന്ന നടപടികളുടെ വിശദാംശം നല്‍കുമോ;
(ബി)ആവശ്യസാധനങ്ങളുടെ വില എത്രമാത്രം നിയന്ത്രിക്കാന്‍ പ്രസ്തുത സ്റ്റോറുകളുടെ പ്രവര്‍ത്തനം മൂലം കഴിയുന്നുണ്ട്; വിശദാംശം നല്‍കുമോ;
(സി)നീതി സ്റ്റോറുകള്‍ കൂടുതലായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3841 |
സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍
ശ്രീ. രാജു എബ്രഹാം
(എ)ഗ്രാമങ്ങള്‍ തോറും സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ കൂടുതലായി ഏര്‍പ്പെടുത്തി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ; വ്യക്തമാക്കുമോ;
(ബി)ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം നന്മ സ്റ്റോറുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ ?
|
3842 |
നന്മ പദ്ധതി
ശ്രീ. വി. ഡി. സതീശന്
.. പാലോട് രവി
,, കെ. മുരളീധരന്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
(എ)നന്മ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(ബി) ഈ പദ്ധതിയനുസരിച്ച് എത്രയിനം അവശ്യസാധനങ്ങളാണ് വിതരണം ചെയ്യുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പദ്ധതിയനുസരിച്ച് എത്ര വില്‍പ്പന കേന്ദ്രങ്ങളും കണ്‍സ്യൂമര്‍ യൂണിറ്റുകളും ഉത്സവകാല ചന്തകളും ആരംഭിക്കാനാണ് ലക്ഷ്യമിട്ടിട്ടുളളത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തുന്നത് ആരുടെ നേതൃത്വത്തിലാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഇ)എന്തെല്ലാം ധനസഹായമാണ് പദ്ധതി നടത്തിപ്പിന് ലഭിക്കുന്നത്; വിശദമാക്കുമോ?
|
3843 |
കൊല്ലം ജില്ലയിലെ നന്മ സ്റ്റോറുകളിലെ വിറ്റുവരവ്
ശ്രീമതി പി. അയിഷാ പോറ്റി
(എ)കൊല്ലം ജില്ലിയില്‍ സഹകരണ വകുപ്പിന് കീഴില്‍ എത്ര നന്മ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നു ; എവിടെയെല്ലാം ;
(ബി)പ്രസ്തുത നന്മ സ്റ്റേറുകളില്‍ 2012 നവംബര്‍, ഡിസംബര്‍, 2013 നവംബര്‍ , ഡിസംബര്‍ മാസങ്ങളിലെ വിറ്റുവരവിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
3844 |
കണ്‍സ്യൂമര്‍ഫെഡില്‍ അഴിമതി ഇല്ലാതാക്കാന്‍ നടപടി
ശ്രീ. പി. തിലോത്തമന്‍
(എ)കണ്‍സ്യൂമര്‍ഫെഡിലെ ക്രമക്കേടിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നിയമനടപടികളാണ് കൈക്കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
(ബി)കണ്‍സ്യൂമര്‍ ഫെഡില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിലെ കണ്ടെത്തലിനെ തുടര്‍ന്ന് കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിയും ക്രമക്കേടും ഇല്ലാതാക്കാന്‍ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
|
3845 |
കല്യാശ്ശേരി മണ്ധലത്തില്‍ സഹകരണ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങള്‍
ശ്രീ. റ്റി.വി. രാജേഷ്
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നത് ലക്ഷ്യമിട്ട് കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി മണ്ഡലത്തില്‍ സഹകരണ വകുപ്പിനു കീഴില്‍ ഏതെല്ലാം സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്നുള്ള വിശദാംശം നല്കുമോ?
|
3846 |
ഓഡിറ്റ് കുടിശ്ശിക തീര്‍പ്പാക്കാന്‍ നടപടി
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
(എ)2013-ലെ സഹകരണ ഭേദഗതി നിയമമനുസരിച്ച് വകുപ്പിലെ ഓഡിറ്റ് കുടിശ്ശിക തീര്‍പ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിനാവശ്യമായ ഓഡിറ്റര്‍മാര്‍ വകുപ്പില്‍ ജോലി ചെയ്യുന്നുണ്ടോ; വ്യക്തമാക്കുമോ;
(സി)ഓഡിറ്റ് കുടിശ്ശിക തീര്‍പ്പാക്കുന്നതിന്‍റെ ഭാഗമായി സഹകരണ വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടോ;
(ഡി)ഓഡിറ്റ് കുടിശ്ശിക തീര്‍പ്പാക്കുന്നതിനായി സര്‍ക്കാര്‍ ഓഡിറ്റര്‍മാരുടെ പാനലില്‍ നിന്നും ഓഡിറ്റര്‍മാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3847 |
സഹകരണ സംഘങ്ങളുടെ ആധുനികവല്‍ക്കരണം
ശ്രീ. കെ. മുരളീധരന്‍
,, പി. എ. മാധവന്
,, എ. പി. അബ്ദുള്ളക്കുട്ടി
,, ആര്‍. സെല്‍വരാജ്
(എ)സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ ആധുനികവല്‍ക്കരണത്തിനും പ്രൊഫഷണലിസത്തിനും ഊന്നല്‍ നല്‍കി എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ബി)പദ്ധതികളുടെ വിശദാംശങ്ങള്‍ എന്തൊക്കെയാണ്;
(സി)എതെല്ലാം ഏജന്‍സികളുടെ സഹകരണമാണ് ഈ മേഖലയില്‍ ഉപയോഗപ്പെടുത്താനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
|
3848 |
സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷന്‍ സമയബന്ധിതമായി നടത്താന്‍ നടപടി
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)പുതുതായി സഹകരണസംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുന്നോട്ടുവരുന്ന സഹകാരികളോട് അനുഭാവപൂര്‍വ്വമായ സഹകരണം ബന്ധപ്പെട്ട രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും ലഭിക്കുന്നില്ലായെന്നത് പരിശോധിച്ചിട്ടുണ്ടോ;
(ബി)വിവിധ രജിസ്ട്രാര്‍ ഓഫീസുകളില്‍ ധാരാളം അപേക്ഷകള്‍ കെട്ടികിടക്കുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
(സി)രജിസ്ട്രേഷനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സൂഷ്മപരിശോധന കഴിഞ്ഞ് ഷെയര്‍ പിരിച്ചെടുക്കാന്‍ നിര്‍ദ്ദേശംനല്‍കിയിട്ടുള്ള എത്ര അപേക്ഷകരാണ് നിലവിലുള്ളതെന്നും, അത് എതെല്ലാം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ഓഫീസുകളിലും ജോയിന്‍റ് രജിസ്ട്രാര്‍ ഓഫീസുകളിലുമാണെന്നും, എതെല്ലാം തരം സൊസൈറ്റികളാണെന്നും വ്യക്തമാക്കുമോ;
(ഡി)ഇവരുടെ രജിസ്ട്രേഷന്‍ നടപടികള്‍ അനന്തമായി നീട്ടികൊണ്ടുപോകാതെ പൂര്‍ത്തിയാക്കുന്നതിനും, തുടര്‍ നടപടിക്ക് സഹായ സഹകരണങ്ങള്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?
|
3849 |
സഹകരണ വകുപ്പിലെ ആര്‍ബിട്രേറ്റര്‍മാരുടെ യോഗ്യത
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സഹകരണ വകുപ്പില്‍ ആര്‍ബിട്രേഷന്‍ കേസ്സുകള്‍ തീര്‍പ്പാക്കുന്ന ആര്‍ബിട്രേറ്റര്‍മാരുടെ യോഗ്യതകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(ബി)സിവില്‍ കോടതിയുടെ അധികാരങ്ങള്‍ ലഭ്യമായിരിക്കുന്ന സഹകരണ ആര്‍ബിട്രേറ്റര്‍മാര്‍ക്ക് നിയമബിരുദം അധിക യോഗ്യതയായി നിശ്യിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
3850 |
വനിതാ സഹകരണ സംഘങ്ങള്‍
ശ്രീമതി കെ. കെ. ലതിക
(എ)സംസ്ഥാനത്ത് എത്ര വനിതാ സഹകരണ സംഘങ്ങളില്‍ സര്‍ക്കാര്‍ ഓഹരിമൂലധനം നല്‍കിയിട്ടുണ്ടെന്നും ഈ ഇനത്തില്‍ എന്ത് തുക മൊത്തം വിനിയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
(ബി)വനിതാ സഹകരണ സംഘങ്ങള്‍ക്ക് ഓഹരി മൂലധനം അനുവദിച്ചു നല്‍കുന്നതിന്‍റെ മാനദണ്ധങ്ങളും നടപടിക്രമങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
|
3851 |
വനിതാ-പട്ടികജാതി-പട്ടികവര്‍ഗ്ഗ-ഗോത്രവര്‍ഗ്ഗ സഹകരണസംഘങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് പദ്ധതി
ശ്രീ. അന്‍വര്‍ സാദത്ത്
,, ബെന്നി ബെഹനാന്
,, കെ. ശിവദാസന്‍ നായര്
,, എ. റ്റി. ജോര്‍ജ്
(എ)സംസ്ഥാനത്തെ വനിതാ-പട്ടികജാതി-പട്ടികവര്‍ഗ്ഗ- ഗോത്രവര്‍ഗ്ഗ സഹകരണസംഘങ്ങളെ പുനരുജ്ജീവി പ്പിക്കുന്നതിനു പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?
|
3852 |
സഹകരണ വായ്പാ സ്ഥാപനങ്ങളിലെ സ്ഥിരം നിക്ഷേപങ്ങള്‍ക്ക് പലിശ വര്‍ദ്ധനവ്
ശ്രീ. എസ്. ശര്‍മ്മ
(എ)സഹകരണ വായ്പാ സ്ഥാപനങ്ങളിലെ സ്ഥിരം നിക്ഷേപങ്ങള്‍ക്ക് എത്ര ശതമാനം പലിശയാണ് ഇപ്പോള്‍ നല്‍കി വരുന്നത് എന്ന് വ്യക്തമാക്കാമോ;
(ബി)സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് പലിശ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍ പലിശ വര്‍ദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കുമോ?
|
3853 |
സഹകരണ വകുപ്പ് ചെലവഴിച്ച ബഡ്ജറ്റ് വിഹിതം
ശ്രീ. ജി. സുധാകരന്‍
(എ)2012-13 എന്‍.ആര്‍.സി.(എല്‍.റ്റി.ഒ) പദ്ധതിയിനത്തില്‍ എത്ര ലക്ഷം രൂപ അനുവദിച്ചുവെന്നും ഇതില്‍ എത്ര രൂപ ചെലവഴിച്ചുവെന്നുമുളള വിശദാംശം നല്‍കുമോ;
(ബി)ഈ തുക ഉപയോഗിച്ച് എന്തെല്ലാം പദ്ധതികള്‍ക്കാണ് നബാര്‍ഡ് അനുമതി നല്‍കിയിട്ടുളളത്; വ്യക്തമാക്കാമോ;
(സി)2013-14 സാന്പത്തിക വര്‍ഷം സഹകരണ വകുപ്പിന് അനുവദിച്ച ബഡ്ജറ്റ് വിഹിതം എത്രയായിരുന്നുവെന്നും ബഡ്ജറ്റ് വിഹിതത്തിന്‍റെ എത്ര ശതമാനം ഇതുവരെ ചെലവഴിക്കുകയുണ്ടായി എന്നും ഇനം തിരിച്ച് വ്യക്തമാക്കാമോ?
|
3854 |
സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷന്‍
ശ്രീ. കെ. കെ. നാരായണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് എത്ര കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുളള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി) വിവിധ അസിസ്റ്റന്‍റ് രജിസ്ട്രാര്‍, ജോയിന്‍റ് രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്ട്രേഷന്‍ നടപടികള്‍ക്കായി എത്ര അപേക്ഷകള്‍ കെട്ടികിടപ്പുണ്ടെന്ന് വെളിപ്പെടുത്തുമോ;
(സി)പുതുതായി എത്ര സഹകരണ സംഘങ്ങള്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ടെന്നും അവ ഏതെല്ലാം ജില്ലകളില്‍ എത്ര വീതമെന്നും വിശദമാക്കുമോ?
|
3855 |
ഇന്‍റഗ്രേറ്റഡ് കോഓപ്പറേറ്റീവ് ഡവലപ്മെന്‍റ്പ്രോജക്ട്
ശ്രീ.ഡൊമിനിക് പ്രസന്‍റേഷന്
,, പാലോട് രവി
,, സണ്ണി ജോസഫ്
,, എം.പി. വിന്‍സെന്‍റ്
(എ)ഇന്‍റഗ്രേറ്റഡ് കോഓപ്പറേറ്റീവ് ഡവലപ്മെന്‍റ് പ്രോജക്ടിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(ബി)ഇതിന്‍റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം കര്‍മ്മപദ്ധതികളാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3856 |
വിവാഹ വായ്പാ പദ്ധതി
ശ്രീമതി. ഗീതാ ഗോപി
(എ)നിര്‍ദ്ധനരായ യുവതികളുടെ വിവാഹം നടത്തുന്നതിന്, സഹകരണ വകുപ്പ് ഏതെങ്കിലും വായ്പാ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)എങ്കില്‍ പ്രസ്തുത വായ്പ ലഭിക്കുവാനുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കുമോ?
|
3857 |
പലിശയിളവ് നല്‍കാന്‍ നടപടി
ശ്രീ. കെ. മുഹമ്മദുണ്ണിഹാജി
(എ)സഹകരണ സംഘങ്ങളില്‍ നിന്നും ലോണ്‍ എടുത്ത വ്യക്തി മരണപ്പെട്ടാല്‍ അദ്ദേഹത്തിന്‍റെ പേരിലുള്ള വായ്പയില്‍നിന്നും പലിശ, പിഴപ്പലിശ എന്നിവ ഒഴിവാക്കുന്നതിനുള്ള എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)പുതുതായി സ്ഥാപിച്ച "റിസ്ക് ഫണ്ടി'ല്‍ നിന്നും ഇതിന് സഹായം നല്‍കുന്നുണ്ടോ;
(സി)ഇതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്?
|
3858 |
കോഴിക്കോട് ആരോഗ്യമേഖലയിലുള്ള സഹകരണ സ്ഥാപനങ്ങള്‍
ശ്രീ. കെ. ദാസന്‍
(എ) കോഴിക്കോട് ജില്ലയില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ / സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്നും എവിടെയെല്ലാമാണെന്നും അറിയിക്കുമോ;
(ബി) ജില്ലയില്‍ വനിതാ സഹകരണ സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്നും എവിടെയെല്ലാമാണെന്നും അറിയിക്കുമോ?
|
3859 |
കൊയിലാണ്ടി താലൂക്കില്‍ രജിസ്റ്റര്‍ ചെയ്ത സഹകരണ സംഘങ്ങള്‍
ശ്രി. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൊയിലാണ്ടി താലൂക്കില്‍ പുതുതായി എത്ര സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
(ബി)ഇവയില്‍ എത്ര സംഘങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തുമോ;
(സി)പ്രസ്തുത സംഘങ്ങളില്‍ ക്രെഡിറ്റ് സംഘങ്ങള്‍, വനിതാ സഹകരണ സംഘങ്ങള്‍, ലേബര്‍ കോണ്‍ട്രാക്ട് സംഘങ്ങള്‍ എന്നിവ എത്ര വീതമുണ്ടെന്ന് വ്യക്തമാക്കുമോ;
(ഡി)കൊയിലാണ്ടി താലൂക്കില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത സഹകരണസംഘങ്ങളുടെ പേര്, മേല്‍വിലാസം എന്നിവ അറിയിക്കുമോ?
|
3860 |
പാലക്കാട് ജില്ലയിലെ നെല്‍കര്‍ഷകരെ സഹായിക്കാന്‍ സ്വീകരിച്ച നടപടി
ശ്രീ. എം.ഹംസ
(എ)പാലക്കാട് ജില്ലയിലെ നെല്‍കര്‍ഷകരെ സഹായിക്കുന്നതിനായി സഹകരണ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
(ബി)സഹകരണ വകുപ്പ് 2010, 2011, 2012, 2013 വര്‍ഷങ്ങളില്‍ കര്‍ഷകരില്‍ നിന്ന് എത്ര നെല്ല് സംഭരിച്ചു; വിശദാംശം ലഭ്യമാക്കാമോ;
(സി)നെല്‍കര്‍ഷകര്‍ക്ക് സംഭരണ വില നല്കുന്നതിന് കുടിശ്ശിക വന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ?
|
3861 |
പഴയകുന്നുമ്മേല്‍ സര്‍വ്വീസ് സഹകരണബാങ്കിലെ ക്രമക്കേടുകള്‍
ശ്രീ. ബി. സത്യന്‍
(എ)പഴയകുന്നുമ്മേല്‍ സര്‍വ്വീസ് സഹകരണബാങ്കില്‍നിന്നും വായ്പകള്‍ നല്‍കുന്നതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നുള്ള പരാതി ലഭിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍, ഇതിന്മേലുള്ള അന്വേഷണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വിശദമാക്കുമോ;
(സി)എത്ര രൂപയുടെ ക്രമക്കേടാണു നടന്നിട്ടുള്ളതെന്നും, അന്വേഷണം നടത്തുന്ന ഏജന്‍സി ഏതെന്നും, എന്നാണു പരാതി ലഭിച്ചതെന്നും വ്യക്തമാക്കുമോ?
|
3862 |
ശാസ്ത്രിനഗര്‍ റസിഡന്‍റ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട ആഡിറ്റ് പരാമര്‍ശം
ശ്രീ. വി. ശിവന്‍കുട്ടി
തിരുവനന്തപുരം ജില്ലയിലെ ശാസ്ത്രിനഗര്‍ റസിഡന്‍റ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറിറീവ് സൊസൈറ്റി ലിമിറ്റഡ് നന്പര്‍-റ്റി.389-ല്‍ 1972-73 മുതല്‍ 2006-07 വരെ ആഡിറ്റ് റിപ്പോര്‍ട്ടുകളില്‍ സംഘത്തില്‍ തസ്തികകള്‍ അനുവദിക്കാതെ ജീവനക്കാരെ നിയമിച്ചതിനാല്‍, ജീവനക്കാരുടെ ശന്പളമുള്‍പ്പെടെ ആഡിറ്റില്‍ തടഞ്ഞിട്ടുള്ളതായും 2006-2007 ലെ ആഡിറ്റ് റിപ്പോര്‍ട്ടില്‍ ഭരണസമിതി അംഗങ്ങളില്‍ നിന്നും സഹകരണ നിയമം 68-ാം വകുപ്പുപ്രകാരം സര്‍ചാര്‍ജ്ജ് ചെയ്ത് പ്രസ്തുത തുക ഈടാക്കണമെന്നുമുള്ള നിര്‍ദ്ദേശത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നു വിശദമാക്കുമോ?
|
3863 |
ശാസ്ത്രിനഗര്‍ റസിഡന്‍റ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിയമനങ്ങള്‍
ശ്രീ. വി. ശിവന്‍കുട്ടി
(എ)1969-ലെ കേരള സഹകരണ നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായ നിലപാട് ജീവനക്കാരുടെ നിയമന കാര്യത്തില്‍ സ്വീകരിക്കുവാന്‍ തിരുവനന്തപുരം താലൂക്കിലെ ശാസ്ത്രി നഗര്‍ റസിഡന്‍റ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നന്പര്‍ റ്റി. 389- ന് സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ആയതു സംബന്ധിച്ചുള്ള ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
3864 |
ശാസ്ത്രി നഗര്‍ റസിഡന്‍റ്സ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സെക്രട്ടറിയും ഖജാന്‍ജിയും കൈപ്പറ്റിയ ഓണറേറിയം
ശ്രീ. വി. ശിവന്‍കുട്ടി
(എ)തിരുവനന്തപുരം താലൂക്കിലെ ശാസ്ത്രി നഗര്‍ റസിഡന്‍റ്സ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നന്പര്‍ ഠ.389 ലെ സെക്രട്ടറിയും ഖജാന്‍ജിയും 2013 ആഗസ്റ്റ് മുതല്‍ ഓണറേറിയം ഇനത്തില്‍ യഥാക്രമം 7000 രൂപയും 5000 രൂപയും പ്രതിമാസം കൈപ്പറ്റിയത് നിയമവിധേയമായിട്ടാണോ;
(ബി)അല്ലെങ്കില്‍ ആയതിന്‍മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ?
|
3865 |
അംഗപരിമിതര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ പുനര്‍ നിയമനം-ശ്രീ. സി. കെ. പ്രകാശന്‍റെ ഹര്‍ജി
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സര്‍ക്കാര്‍ ഉത്തരവ് (പി) നന്പര്‍ 40/13/സാ.നീ.വ ഉത്തരവ് പ്രകാരം 16/8/99 നും 31/12/2003 നും ഇടയില്‍ എംപ്ലോയ്മെന്‍റ് എക്സേഞ്ച് മുഖേന താല്‍ക്കാലിക നിയമനം ലഭിച്ച് 179 ദിവസം സേവനം പൂര്‍ത്തിയാക്കിയ അംഗപരിമിതര്‍ക്ക് പുനര്‍നിയമനം നല്‍കുന്നതിന് സഹകരണവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)മേല്‍ സൂചിപ്പിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സഹകരണ മേഖലയില്‍ ജോലി ചെയ്ത എത്ര പേര്‍ക്ക് പുനര്‍നിയമനം നല്‍കിയിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)പുനര്‍നിയമനത്തിനുളള ലിസ്റ്റില്‍ ഉള്‍പ്പെട്ട കാസര്‍ഗോഡ് ജില്ലക്കാരനായ ശ്രീ. സി.കെ. പ്രകാശന് (ക്രമ നം:7) ഇതുവരെ മേല്‍ സൂചിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കാസര്‍ഗോഡ് ജില്ലാ ബാങ്കില്‍ നിയമനം നല്‍കിയിട്ടില്ലായെന്ന വിഷയം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ നിയമനം നല്‍കാതിരിക്കാനുള്ള കാരണം വിശദമാക്കുമോ;
(ഡി)മേല്‍ ഉത്തരവ് പ്രകാരം നിയമനം നല്‍കണമെന്ന ശ്രീ. സി.കെ. പ്രകാശന്‍റെ ഹര്‍ജി പരിഗണിക്കാത്ത ബാങ്ക് അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?
|
3866 |
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് കേരള സ്റ്റേറ്റ് കോ-ഓപറേറ്റീവ് എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡിന്‍റെ പെന്‍ഷന്‍ നല്‍കുന്നതിനുള്ള നടപടി നിലവിലുണ്ടോ;
(ബി)ഇതില്‍ നിലവില്‍ എന്ത് തുക കുടിശ്ശിക നല്‍കാനുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;
(സി)പെന്‍ഷന്‍ നല്‍കുന്നതിലേക്കായുള്ള എത്ര അപേക്ഷകള്‍ തീര്‍പ്പാകാതെയുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് വിശദമാക്കാമോ?
|
3867 |
ബാലുശ്ശേരി ദേശബന്ധു പ്രിന്‍റിംഗ് ഇന്‍ഡസ്ട്രിയല്‍ സഹകരണ സൊസൈറ്റിയുടെ നവീകരണം
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരിയില്‍ 1974 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ദേശബന്ധു പ്രിന്‍റിംഗ് ഇന്‍ഡസ്ട്രിയല്‍ (വര്‍ക്ക് ഷോപ്പ്) സഹകരണ സൊസൈറ്റിയില്‍ ആധുനിക പ്രിന്‍റിംഗ് യന്ത്രങ്ങള്‍ സ്ഥാപിച്ച് സ്ഥാപനത്തെയും അതിന്‍റെ സേവനങ്ങളേയും മെച്ചപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;
(ബി)ഇത്തരം സഹകരണ സാങ്കേതിക സ്ഥാപനങ്ങളെ സഹായിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് സഹകരണ വകുപ്പ് നടപ്പാക്കുന്നത്; വിശദമാക്കുമോ?
|
3868 |
ഖാദി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പദ്ധതി
ശ്രീ. സി.പി.മുഹമ്മദ്
,, റ്റി.എന്‍.പ്രതാപന്
,, പി.എ.മാധവന്‍
,, കെ.മുരളീധരന്‍
(എ)ഖാദി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുളളത്;
(ബി)പദ്ധതിയുടെ സവിശേഷതകള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)എത്രപേര്‍ക്ക് തൊഴില്‍ നല്‍കാനാണ് പദ്ധതിയില്‍ ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3869 |
ഖാദിഗ്രാമവ്യവസായ മേഖലയിലെ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി
ശ്രീ. വി. ഡി. സതീശന്
,, പാലോട് രവി
,, എ. റ്റി. ജോര്‍ജ്
,, സി. പി. മുഹമ്മദ്
(എ) ഖാദിഗ്രാമവ്യവസായ മേഖലയിലെ പ്രധാന മന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(ബി) എത്ര പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതിയില്‍ ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി) എന്തെല്ലാം തൊഴിലുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?
|
3870 |
ഖാദി-ഗ്രാമവ്യവസായത്തിന്‍റെ പരിധിയില്‍ വരുന്ന വ്യവസായമേഖലകള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ഖാദി-ഗ്രാമവ്യവസായത്തിന്‍റെ പരിധിക്കുള്ളില്‍ വരുന്ന വ്യവസായമേഖലകള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;
(ബി)അനുബന്ധമേഖലകളുടെ വികസനത്തിനായി ഈ സര്‍ക്കാരിന്‍റെ കാലത്ത് എന്ത് തുക ചെലവഴിച്ചിട്ടുണ്ടെന്നുള്ള വിവരം വര്‍ഷവും ഇനവും തിരിച്ച് അറിയിക്കുമോ;
(സി)ഖാദി-ഗ്രാമവ്യവസായവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ പുതിയതായി എത്ര റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ ആരംഭിച്ചിട്ടുണ്ടെന്നുള്ള വിവരം ഇനം തിരിച്ചു വ്യക്തമാക്കുമോ;
(ഡി)ഖാദി-ഗ്രാമവ്യവസായത്തിന്‍റെ കാലോചിതമായ പരിഷ്ക്കരണത്തിനുവേണ്ടി ഈ സര്‍ക്കാര്‍ പുതിയതായി എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെ ന്നറിയിക്കുമോ; അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
3871 |
ഖാദി-ഗ്രാമവ്യവസായ ബോര്‍ഡിനു കീഴിലെ പുതിയ യൂണിറ്റുകള്‍
ശ്രീ. രാജു എബ്രഹാം
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഖാദി-ഗ്രാമ വ്യവസായ ബോര്‍ഡിനു കീഴില്‍ എത്ര പുതിയ യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്; ഇവയിലൂടെ എത്രപേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചുവെന്ന് അറിയിക്കാമോ;
(ബി)ഗ്രാമീണ മേഖലയില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും കുടില്‍ വ്യവസായങ്ങളും മറ്റും പ്രോത്സാഹിപ്പിക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് നിലവിലുളളത്; ഓരോ പദ്ധതിയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് സ്ത്രീകള്‍ മാത്രമായുളള ഗ്രാമീണ കുടില്‍ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഏതെങ്കിലും പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3872 |
"ഇന്‍കം സപ്പോര്‍ട്ട് സ്കീം' പ്രകാരം ഖാദി മേഖലയ്ക്ക് അനുവദിച്ച തുക
ശ്രീ. സി. കൃഷ്ണന്‍
2013-14 വര്‍ഷത്തില്‍ "ഇന്‍കം സപ്പോര്‍ട്ട് സ്കീം' പ്രകാരം ഖാദി മേഖലയ്ക്ക് എന്തു തുക അനുവദിച്ചിട്ടുണ്ടെന്നും ഇതില്‍ എത്ര തൊഴിലാളികള്‍ക്ക് എന്തു തുക വിതരണം ചെയ്തിട്ടുണ്ടെന്നും വിശദമാക്കാമോ?
|
<<back |
|