|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3565
|
എക്സൈസ് വകുപ്പിലെ കന്പ്യൂട്ടര്‍വത്കരണം
ശ്രീ. ജോസഫ് വാഴക്കന്‍
,, വി. റ്റി. ബല്‍റാം
,, കെ. ശിവദാസന്‍ നായര്
,, ലൂഡി ലൂയിസ്
(എ)എക്സൈസ് വകുപ്പ് കന്പ്യൂട്ടര്‍വത്കരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
(ബി)എക്സൈസ് ഹെഡ്ക്വാര്‍ട്ടേഴ്സ്, റെയ്ഞ്ച്, ഡിവിഷന്‍ ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടുന്നതിന് പുതിയ കന്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് സ്ഥാപിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
(സി)എക്സൈസ് സംബന്ധമായ ഇടപാടുകള്‍ പൂര്‍ണ്ണമായും കന്പ്യൂട്ടര്‍വത്കരിച്ച് ഓണ്‍ലൈന്‍ വഴിയാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
3566 |
എക്സൈസ് വകുപ്പില്‍ ഇ-പെയ്മെന്‍റ് സന്പ്രദായം
ശ്രീ. പി. എ. മാധവന്
,, ഷാഫി പറന്പില്
,, എം. എ. വാഹീദ്
,, ഐ. സി. ബാലകൃഷ്ണന്‍
(എ)എക്സൈസ് വകുപ്പ് ഇ-പെയ്മെന്‍റ് സന്പ്രദായം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(സി)ഇ-പെയ്മെന്‍റ് വിജയകരമാകും എന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇത് നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
3567 |
എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം
ശ്രീ.കെ.അച്ചുതന്
''ബെന്നി ബെഹനാന്
''പി.സി.വിഷ്ണുനാഥ്
''വി.ഡി.സതീശന്‍
(എ)എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)പരിശീലനം നല്‍കുന്നതിലേയ്ക്ക് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(സി)പരിശീലനത്തിനായി മോഡ്യൂള്‍ തയ്യാറാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
|
3568 |
ബിവറേജസ് കോര്‍പ്പറേഷന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
ശ്രീ. ഐ.സി. ബാലകൃഷ്ണന്
,, ഡൊമിനിക് പ്രസന്‍റേഷന്
,, കെ.ശിവദാസന്‍ നായര്‍
,, വി. റ്റി. ബല്‍റാം
(എ)സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സാന്പത്തികസഹായം നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)എങ്കില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍തുണ നല്‍കുവാനാണ് ഉദ്ദേശിക്കുന്നത്;
(സി)സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഡി-അഡിക്ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;
(ഡി)ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങളെന്തെല്ലാം?
|
3569 |
പരിശോധനയ്ക്ക് ശേഖരിക്കുന്ന മദ്യ സാന്പിള്‍
ശ്രീ. പി. കെ. ഗുരുദാസന്
,, ബാബു എം. പാലിശ്ശേരി
,, കെ. ദാസന്
,, സി. കൃഷ്ണന്‍
(എ)പരിശോധനയ്ക്ക് ശേഖരിക്കുന്ന മദ്യ സാന്പിളിന് സര്‍ക്കാര്‍ വില നല്‍കണമെന്ന് വ്യവസ്ഥ ചെയ്തുകൊണ്ട് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ടോ;
(ബി)ആരുടെ ആവശ്യാര്‍ത്ഥമായിരുന്നു ഭേദഗതി; മദ്യകന്പനികളും വ്യാപാരികളും പ്രസ്തുത ആവശ്യം ഉന്നയിക്കുകയുണ്ടായോ;
(സി)പ്രസ്തുത ഉത്തരവിന് ഏത് തീയതി മുതല്‍ പ്രാബല്യമുണ്ട്; സാന്പിളുകള്‍ ശേഖരിക്കുന്നതിന് നല്‍കാന്‍ പണം ഏത് ബഡ്ജറ്റ് കണക്കിനത്തിലാണ് വകയിരുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ; ശരാശരി എത്ര സാന്പിളുകള്‍ ഒരു വര്‍ഷം പരിശോധന നടത്താറുണ്ട്?
|
3570 |
വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ തടയുന്നതിനായി നടപടി
ശ്രീ. ഷാഫി പറന്പില്
'' ഡൊമിനിക് പ്രസന്‍റേഷന്
'' റ്റി. എന്‍. പ്രതാപന്
'' പി. എ. മാധവന്‍
(എ)വ്യാജമദ്യം, മയക്കുമരുന്ന്, കഞ്ചാവ് എന്നിവയുടെ ഉല്‍പ്പാദനവും വിപണനവും തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ബി)എക്സൈസ് ഉദേ്യാഗസ്ഥരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി കൃത്യമായ ഇടവേളകളില്‍ ഉന്നത ഉദേ്യാഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ നടപടി സ്വീകരിക്കുമോ;
(സി)ഇതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
|
3571 |
മദ്യത്തിന്‍റെ ലഭ്യത കുറയ്ക്കുന്നതിലൂടെ ഉപഭോഗം കുറയ്ക്കുന്നതിന് നടപടി
ശ്രീ. റ്റി. എന്‍. പ്രതാപന്
,, സണ്ണി ജോസഫ്
,, തേറന്പില്‍ രാമകൃഷ്ണന്‍
,, പാലോട് രവി
(എ)മദ്യത്തിന്‍റെ ലഭ്യത കുറയ്ക്കുന്നതിലൂടെ ഉപഭോഗം കുറയ്ക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ബി)ഇത്തരം നടപടികള്‍ക്ക് പൊതുജനങ്ങളുടെ സഹകരണം എക്സൈസ് വകുപ്പിന് ലഭിക്കുന്നുണ്ടോ;
(സി)മദ്യത്തിന്‍റെ ലഭ്യത കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം സര്‍ക്കാരിന്‍റെ കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തി ഇതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമോ?
|
3572 |
മദ്യത്തിന്‍റെ ഗുണനിലവാരപരിശോധന
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)മദ്യത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നതിന് എന്തൊക്കെ സംവിധാനങ്ങളുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)കള്ളുഷാപ്പുകളില്‍നിന്നും ബാറുകളില്‍നിന്നും മദ്യത്തിന്‍റെ സാന്പിള്‍ ശേഖരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ സ്വന്തം കയ്യില്‍നിന്നും മദ്യത്തിന്‍റെ വില നല്‍കണമെന്നതുകൊണ്ട് അവര്‍ സാന്പിളുകള്‍ ശേഖരിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ എന്തുനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കുമോ?
|
3573 |
മദ്യത്തിന്‍റെ സെസ് ഉപയോഗിച്ച് സൌജന്യ മരുന്ന് വിതരണം
ശ്രീ. വര്‍ക്കല കഹാര്
,, സി. പി. മുഹമ്മദ്
,, റ്റി. എന്‍. പ്രതാപന്‍
,, പാലോട് രവി
(എ)നിര്‍ദ്ധനരായ രോഗികള്‍ക്ക് സൌജന്യ മരുന്ന് വിതരണം നടത്തുന്നതിനായി മദ്യത്തിന് സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)എങ്കില്‍ പ്രതിവര്‍ഷം ഈ ഇനത്തില്‍ എന്ത് തുക പിരിച്ചെടുക്കാനാകുമെന്ന് കരുതുന്നു;
(സി)കെ.എസ്.ബി.സി. എത്ര ശതമാനം സെസാണ് ഇതിനായി ചുമത്തിയിരിക്കുന്നത്;
(ഡി)സെസ് നിരക്ക് ഉയര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?
|
3574 |
പൊതുസ്ഥലങ്ങളിലെ മദ്യപാനം
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)പൊതുസ്ഥലത്ത് പരസ്യമായി മദ്യപാനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് നിയമം അനുശാസിക്കുന്നുണ്ടോ; എങ്കില്‍ എപ്രകാരമെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;
(സി)വിവാഹാദി-മംഗള കര്‍മ്മങ്ങള്‍ക്ക് ഓഡിറ്റോറിയങ്ങളിലും മറ്റും മദ്യം വിളന്പുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ;
(ഡി)ഇല്ലെങ്കില്‍ വര്‍ദ്ധിച്ചുവരുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമോ?
|
3575 |
നീര ഉല്പാദനം - അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി
ശ്രീ. റോഷി അഗസ്റ്റിന്
ഡോ. എന്‍. ജയരാജ്
ശ്രീ. പി. സി. ജോര്‍ജ്
,, എം. വി. ശ്രേയാംസ് കുമാര്‍
(എ)സംസ്ഥാനത്ത് നീര ഉല്പ്പാദിപ്പിക്കുന്നത് സംബന്ധിച്ച സര്‍ക്കാരിന്‍റെ നയം വ്യക്തമാക്കുമോ;
(ബി)നീരയുടെ ഉല്പാദനം, വിതരണം എന്നിവ സംബന്ധിച്ച് അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് ഉദ്ദേശിക്കുന്നുവോ; ഇതു സംബന്ധിച്ച് ഇതിനോടകം കൈക്കൊണ്ടിട്ടുളള നടപടികള്‍ എന്തെല്ലാമാണ്;
(സി)നീരയുടെ ഉല്പാദനവും വിതരണവും എക്സൈസ് നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതിന് നടപടി സ്വീകരിയ്ക്കുമോ?
|
3576 |
നീര-ഉല്പാദനവും വിതരണവും
ശ്രീ. പി. തിലോത്തമന്‍
,, വി. ശശി
,, മുല്ലക്കര രത്നാകരന്
,, കെ. രാജു
(എ)നീരയുടെ ഉല്പാദനത്തിനും മറ്റുമായി നാളികേര സൊസൈറ്റികളെ ഏല്പിക്കണമെന്ന ശുപാര്‍ശയുണ്ടായിട്ടുണ്ടോ;
(ബി)നീരയുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഏതെല്ലാം; അവയുടെ ഉല്പാദനവും വിതരണവും ഏതു രീതിയിലാണ് നടത്താനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;
|
3577 |
കര്‍ഷകര്‍ക്ക് നീര ഉല്‍പ്പാദനാവകാശം
ശ്രീ. രാജു എബ്രഹാം
(എ) നീര ഉല്‍പാദിപ്പിക്കുന്നതിന് കേരകര്‍ഷകര്‍ക്ക് അധികാരം നല്‍കിയിട്ടില്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്‍റെ കാരണം വിശദമാക്കാമോ;
(ബി) അബ്കാരി നിയമത്തിലെ കള്ളിന്‍റെ നിര്‍വ്വചനം തെങ്ങ്, പന, ഈന്തപ്പന തുടങ്ങിയവയില്‍ നിന്നു ലഭിക്കുന്ന പുളിക്കുന്നതും പുളിക്കാത്തതുമായ എല്ലാ പാനീയങ്ങളും എന്നത് ഭേദഗതി ചെയ്താല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുന്നതല്ലേ; ഇതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
(സി) നീരയുടെ ഉല്പാദനവും വിപണനവും സംബന്ധിച്ച് പഠിക്കുന്നതിനായി രൂപീകരിച്ച നീര കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്;
(ഡി) ഈ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നീര ഉല്പാദിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(ഇ) ഇക്കഴിഞ്ഞ ബജറ്റില്‍ 10 ജില്ലകളില്‍ 10 നീരയുല്‍പ്പാദനയൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി 15 കോടി രൂപ നീക്കിവെച്ചിരുന്നതില്‍, ഏതൊക്കെ ജില്ലകളില്‍ ഈ യൂണിറ്റുകള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
(എഫ്) ഈ പദ്ധതി സംസ്ഥാനത്തൊട്ടാകെ പൊതുമേഖലയില്‍ നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
|
3578 |
നീരയുടെ ഉല്പാദനം - അബ്കാരി ചട്ടം
ശ്രീ. ഇ. കെ. വിജയന്‍
(എ)നീരയുടെ ഉല്പാദനം അബ്കാരി ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)ഇല്ലെങ്കില്‍ അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്താത്തതുകൊണ്ട് നീര ഉല്‍പ്പാദനം ആരംഭിക്കാന്‍ കഴിയുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)നീരയില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവ്സ് ആരോഗ്യത്തിന് ഹാനികരമാകുന്നില്ല എന്ന് ശാസ്ത്രീയമായി ഉറപ്പുവരുത്തിയിട്ടുണ്ടോ;
(ഡി)എങ്കില്‍ ഇതു സംബന്ധിച്ച് ആധികാരികമായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടോ; പകര്‍പ്പ് ലഭ്യമാക്കാമോ?
|
3579 |
നീര യുടെ വ്യാവസായിക ഉല്‍പ്പാദനം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)കേരളത്തില്‍ നീര ഉല്‍പ്പാദനം തുടങ്ങിയിട്ടുണ്ടോ ;
(ബി) നീര വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(സി)എങ്കില്‍ ഏതു തരത്തിലാണ് നടപടികള്‍ സ്വീകരിച്ചത് എന്ന് വിശദമാക്കാമോ .
(ഡി)ഇതിന് കര്‍ഷകരെയും തോട്ടങ്ങളെയും തെരഞ്ഞെടുക്കുന്നത് എങ്ങിനെയെന്ന് അറിയിക്കാമോ ;
(ഇ)ഇതിനുള്ള തൊഴിലാളികളെ നിശ്ചയിക്കുന്നത് എങ്ങിനെയെന്ന് അറിയിക്കാമോ ?
|
3580 |
കള്ള് ചെത്ത് തൊഴിലാളി ക്ഷേമം
ശ്രീ. പി. തിലോത്തമന്‍
(എ) കള്ള് ചെത്ത് വ്യവസായത്തിന്‍റെ തകര്‍ച്ച മൂലം തൊഴിലാളികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കള്ള് വ്യവസായ ബോര്‍ഡ് രൂപീകരിക്കുവാന്‍ തയ്യാറാകുമോ;
(ബി) കള്ള് ഷോപ്പ് ജീവനക്കാര്‍ക്കും ചെത്ത് തൊഴിലാളികള്‍ക്കും സുരക്ഷിതത്വം നല്‍കും വിധം കള്ള് വ്യവസായത്തെ സംരക്ഷിക്കുന്ന ഒരു മദ്യനയം പ്രഖ്യാപിക്കുമോ;
(സി) ചെത്ത് തൊഴിലാളികള്‍ക്കും കള്ള് ഷോപ്പ് ജീവനക്കാര്‍ക്കും നല്‍കുന്ന തുച്ഛമായ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ച് 2000 രൂപയാക്കുവാനും അത് കുടുംബപെന്‍ഷനാക്കുവാനും നടപടി സ്വീകരിക്കുമോ?
|
3581 |
കള്ളുചെത്ത് വ്യവസായ പ്രതിസന്ധി
ശ്രീ. പി. തിലോത്തമന്‍
(എ)കള്ളുചെത്ത് വ്യവസായത്തിനുണ്ടായിരിക്കുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ആയിരത്തില്‍പ്പരം ഷാപ്പുകള്‍ കേരളത്തില്‍ അടഞ്ഞുകിടക്കുകയാണെന്നകാര്യം ബോധ്യപ്പെട്ടിട്ടുണ്ടോ; കള്ളുചെത്തു വ്യവസായത്തിനുണ്ടായ പ്രതിസന്ധിയിലൂടെ എത്ര പേര്‍ക്ക് തൊഴിലില്ലാതെയായി എന്നു വ്യക്തമാക്കാമോ ;
(ബി)കള്ളുചെത്ത് വ്യവസായത്തെയും ആ മേഖലയിലെ തൊഴിലാളികളെയും രക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
3582 |
ഇടുക്കി ജില്ലയിലെ എക്സൈസ് ചെക്പോസ്റ്റുകളിലെ ജീവനക്കാരുടെ സ്ഥലംമാറ്റം
ശ്രീ. കെ. കെ. ജയചന്ദ്രന്‍
(എ)ഇടുക്കി ജില്ലയിലെ എക്സൈസ് ചെക്പോസ്റ്റുകളിലേയ്ക്ക് ജീവനക്കാരെ സ്ഥലംമാറ്റുന്നതിന് എന്തെല്ലാം മാനദണ്ധങ്ങള്‍ ആണ് നിലവിലുള്ളത്; വിശദാംശം നല്‍കാമോ;
(ബി)ചെക്പോസ്റ്റുകളില്‍ ജോലി ചെയ്യാത്ത എത്ര ജീവനക്കാര്‍ ഇടുക്കി ജില്ലയിലുണ്ട്;
(സി)രണ്ട് തവണയില്‍ കൂടുതല്‍ ചെക്പോസ്റ്റുകളില്‍ ജോലി ചെയ്തിട്ടുള്ളവരെ വീണ്ടും ചെക്പോസ്റ്റുകളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടോ;
(ഡി)ഒരു ജീവനക്കാരനെത്തന്നെ രണ്ടില്‍ കൂടുതല്‍ തവണ ചെക്പോസ്റ്റുകളില്‍ നിയമിക്കാനിടയായ സാഹചര്യം വിശദീകരിക്കാമോ?
|
3583 |
വെള്ളരിക്കുണ്ടില്‍ എക്സൈസ് റെയ്ഞ്ച് ഓഫീസ്
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാഞ്ഞങ്ങാട് മണ്ധലത്തിലെ വെള്ളരിക്കുണ്ടില്‍ എക്സൈസ് റെയ്ഞ്ച് ഓഫീസ് അനുവദിക്കണമെന്ന നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ അതു സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
(സി)എക്സൈസ് റെയ്ഞ്ച് ഓഫീസ് അനുവദിക്കുന്നതിനു നടപടി സ്വീകരിക്കുമോ?
|
3584 |
ചാലക്കുടിയില്‍ പുതിയ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ്
ശ്രീ. ബി. ഡി. ദേവസ്സി
ചാലക്കുടിയില്‍ പുതുതായി താലൂക്ക് രൂപീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചാലക്കുടിയില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ; ഇതിനായി ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ ?
|
3585 |
പുന്നപ്ര ഫിഷറീസ് ഹാര്‍ബര്‍
ശ്രീ. ജി. സുധാകരന്‍
(എ)പുന്നപ്ര ഫിഷറീസ് ഹാര്‍ബറിന്‍റെ പഠനത്തിനായി ഏതെങ്കിലും ഏജന്‍സിയെ നിയോഗിച്ചിരുന്നോ; ഏത് ഏജന്‍സിയാണ് പഠനം നടത്തിയതെന്ന് വ്യക്തമാക്കുമോ;
(ബി)പഠനറിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ;
(സി)പഠനത്തിനായി എത്ര തുക അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;
(ഡി)പഠനറിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?
|
3586 |
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്‍റെ മേജര്‍ ഇന്‍ഫ്രാസ്ട്രക്ചറല്‍ പദ്ധതികള്‍
ശ്രീ. വി. ശശി
(എ) ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നടപ്പാക്കുന്ന മേജര്‍ ഇന്‍ഫ്രാസ്ട്രക്ചറല്‍ പദ്ധതികള്‍ ഏതെല്ലാമാണ്;
(ബി) ഗവര്‍ണ്ണറുടെ 2013 ലെ നയപ്രഖ്യാപനത്തില്‍ 2013-14 ല്‍ പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞ മത്സ്യബന്ധനതുറമുഖങ്ങളില്‍ ഏതെല്ലാം നാളിതുവരെ പൂര്‍ത്തീകരിച്ചുവെന്നും ശേഷിക്കുന്നവ എന്ന് പൂര്‍ത്തീകരിക്കുമെന്നും അറിയിക്കാമോ?
|
3587 |
അരൂര്‍ പൂത്തോട്ടപാലം നിര്‍മ്മാണം
ശ്രീ. എ. എം. ആരിഫ്
(എ)പെരുന്പളം വട്ടവയല്‍ പൂത്തോട്ട പാലം നബാര്‍ഡ് ധനസഹായത്തോടെ നിര്‍മിക്കാന്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ;
(ബി)ആയത് സംബന്ധിച്ച് എന്തെങ്കിലും നടപടികള്‍ ആരംഭിച്ചോ;
(സി)ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അപ്രോച്ച് റോഡിനുള്ള സ്ഥലം അക്വയര്‍ ചെയ്യുന്നതിനായി റവന്യൂ വകുപ്പ് മുഖേന എന്തെങ്കിലും നടപടി ആരംഭിച്ചിട്ടുണ്ടോ;
(ഡി)ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
3588 |
തീരദേശ സുരക്ഷ
ശ്രീ. വി. ശശി
(എ) തീരദേശ സുരക്ഷയും മത്സ്യബന്ധന തൊഴിലാളികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി ഏതൊക്കെ പദ്ധതികള്‍ ഈ സര്‍ക്കാര്‍ നടപ്പാക്കിയെന്ന് വെളിപ്പെടുത്തുമോ;
(ബി) നാവിക നിയമങ്ങള്‍, കടല്‍ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ തീവ്രപരിശീലനം നല്‍കാന്‍ വകയിരുത്തിയ രണ്ട് കോടി രൂപയില്‍ എത്ര ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?
|
T 3589 |
സംയോജിത കണ്ടല്‍ ജലകൃഷി പദ്ധതി
ശ്രീ. സി. ദിവാകരന്
,, കെ. അജിത്
,, പി. തിലോത്തമന്
,, ചിറ്റയം ഗോപകുമാര്‍
(എ)സംയോജിത കണ്ടല്‍ ജലകൃഷി പദ്ധതി ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ജില്ലകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം, ഇതിനായി ലഭിക്കുന്ന കേന്ദ്ര സഹായം എത്രയാണ്;
(സി)പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ എന്തെല്ലാമാണ് നടപ്പാക്കുന്നത്, ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുന്നതിന് ഇനി എത്ര കാലയളവ് വേണ്ടി വരുമെന്നറിയിക്കുമോ;
(ഡി)സംയോജിത കണ്ടല്‍ ജലകൃഷി പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന് എത്ര കാലം വേണ്ടി വരുമെന്ന് വ്യക്തമാക്കുമോ?
|
3590 |
കോള്‍ഡ് ചെയിന്‍ പദ്ധതി
ശ്രീ. അന്‍വര്‍ സാദത്ത്
,, പി. എ. മാധവന്
,, ഷാഫി പറന്പില്
,, എം. എ. വാഹീദ്
(എ)മത്സ്യവിഭവങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുവാന്‍ എന്തെങ്കിലും പദ്ധതി നിലവിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
(ബി)കോള്‍ഡ് ചെയിന്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(സി)പ്രസ്തുത പദ്ധതി എന്നുമുതല്‍ ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(ഡി)മത്സ്യവിഭവങ്ങളുടെ ഗുണമേന്മയും വിനിയോഗവും പരമാവധി ഉറപ്പ് വരുത്തുന്നതിന് കോള്‍ഡ് ചെയിന്‍ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?
|
3591 |
"ഫിഷ്മെയ്ഡ്' ഫിഷ് കിയോസ്ക്കുകള്‍
ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി
'' എ. റ്റി. ജോര്‍ജ്
'' ലൂഡി ലൂയിസ്
'' വി. പി. സജീന്ദ്രന്‍
(എ)"ഫിഷ്മെയ്ഡ്' എന്ന ബ്രാന്‍റില്‍ ഫിഷ് കിയോസ്ക്കുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)എത്ര ഫിഷ്മെയ്ഡ് കിയോസ്ക്കുകള്‍ സംസ്ഥാനത്ത് സ്ഥാപിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്;
(സി)ഫിഷ്മെയ്ഡ് കിയോസ്ക്കുകള്‍ വഴിയുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പന സംബന്ധിച്ച് മത്സ്യബന്ധനവകുപ്പ് മാര്‍ക്കറ്റ് സ്റ്റഡി നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഡി)ഫിഷറീസ് വകുപ്പിലെ ഏത് ഏജന്‍സിയ്ക്കാണ് ഇവയുടെ നടത്തിപ്പിന്‍റെ ചുമതലയുള്ളതെന്ന് വ്യക്തമാക്കുമോ?
|
3592 |
ഫിഷ്മാളുകളും ഫിഷ് മാര്‍ക്കറ്റുകളും
ശ്രീ. വി. ശശി
(എ)ഫിഷ് മാളുകളും ഫിഷ് മാര്‍ക്കറ്റുകളും സ്ഥാപിക്കാന്‍ എത്ര കോടി രൂപ 2013-14 ലെ ബജറ്റില്‍ വകയിരുത്തിയെന്ന് വ്യക്തമാക്കാമോ; ഇതില്‍ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ;
(ബി)ചെലവഴിച്ച തുക ഏതൊക്കെ ഇനത്തിലാണെന്നും ഈ സാന്പത്തികവര്‍ഷം ഫിഷ് മാളുകള്‍ സ്ഥാപിക്കാനുള്ള നടപടി ഏതൊക്കെ സ്ഥലങ്ങളില്‍ ആരംഭിച്ചുവെന്നും വ്യക്തമാക്കാമോ?
|
3593 |
പൊതുനിരത്തുകളിലെ മത്സ്യവിപണനം
ശ്രീ. ബി. ഡി. ദേവസ്സി
(എ) പൊതുനിരത്തുകളില്‍ വലിയ തോതില്‍ മത്സ്യം വില്‍ക്കുന്നതു മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) മത്സ്യമാര്‍ക്കറ്റിന് കെട്ടിടമില്ലാത്ത പഞ്ചായത്തുകളില്‍ ഇതിനായി കെട്ടിടം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3594 |
മത്സ്യസംസ്കരണം
ശ്രീ. പി. തിലോത്തമന്‍
സംസ്ഥാനത്ത് വില്‍ക്കപ്പെടുന്ന മത്സ്യങ്ങള്‍ കേടാകാതെ സൂക്ഷിക്കുന്നതിനായി മാരകമായ വിഷപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ടോ ; ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുവാന്‍ മത്സ്യങ്ങള്‍ ആരോഗ്യകരമായി സംസ്കരിച്ച് വില്‍ക്കുന്ന വില്‍പനകേന്ദ്രങ്ങള്‍ ഫിഷറീസ് വകുപ്പ് നേരിട്ട് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
3595 |
മത്സ്യബന്ധന മേഖലയില്‍ നിന്നുള്ള വരുമാനം
ശ്രീ. ഇ. കെ. വിജയന്‍
(എ)സംസ്ഥാന ആഭ്യന്തര ഉല്‍പാദനത്തില്‍ മത്സ്യബന്ധന മേഖലയുടെ സംഭാവന എത്രയാണ്;
(ബി)മുന്‍കാലങ്ങളെ അപേക്ഷിച്ച് മത്സ്യബന്ധന മേഖലയില്‍ നിന്നുള്ള വരുമാനം ഗണ്യമായി കുറയുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; കാരണം വ്യക്തമാക്കാമോ;
(സി)മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാം?
|
3596 |
മത്സ്യങ്ങളിലെ വിഷാംശം
ശ്രീ. കെ. അജിത്
(എ)അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യങ്ങളില്‍ കടുത്ത വിഷാംശമുള്ളതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)അവ കൃത്യമായി പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ;
(സി)അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ജനങ്ങളെ നിരുത്സാഹപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?
|
3597 |
കടാശ്വാസത്തിനായി സമര്‍പ്പിച്ച പട്ടിക
ശ്രീ. എസ്. ശര്‍മ്മ
(എ)മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ കടം എഴുതിത്തള്ളുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെന്തെന്ന് വ്യക്തമാക്കാമോ;
(ബി)സര്‍ക്കാര്‍ അംഗീകരിച്ച ലിസ്റ്റുപ്രകാരം ഇനി എത്രപേര്‍ക്ക് നിശ്ചിത തുക അനുവദിക്കുവാനുണ്ടെന്നും, ഇതിനായി സ്വീകരിക്കുവാനുദ്ദേശിക്കുന്ന നടപടിയെന്തെന്നും വ്യക്തമാക്കാമോ;
(സി)സര്‍ക്കാര്‍ തുക അനുവദിക്കുമെന്ന പ്രതീക്ഷയില്‍ ലോണ്‍ തിരിച്ചടവില്ലാത്തതിനാല്‍ പലിശ, പിഴപ്പലിശ എന്നിവ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യം ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിക്കുവാനുദ്ദേശിക്കുന്ന നടപടിയെന്തെന്ന് വ്യക്തമാക്കാമോ?
|
3598 |
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ വായ്പ
ശ്രീ. സി. ദിവാകരന്‍
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കിവരുന്ന വിദ്യാഭ്യാസാനുകൂല്യങ്ങളില്‍ എത്ര തുക കുടിശ്ശികയുണ്ട്; കുടിശ്ശിക ഉണ്ടാകാനുളള കാരണമെന്ത്; കുടിശ്ശിക എന്നേക്ക് കൊടുത്തു തീര്‍ക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
|
3599 |
മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനനിര്‍മ്മാണ പദ്ധതി
ശ്രീ. ഹൈബി ഈഡന്
,, കെ. മുരളീധരന്
,, സണ്ണി ജോസഫ്
,, ജോസഫ് വാഴക്കന്‍
(എ)ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനം നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)ഇതിനായി മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(സി)പ്രസ്തുത പദ്ധതിയിലേക്ക് അര്‍ഹരായവരെ കണ്ടെത്തുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ധങ്ങള്‍ എന്താണ്; ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം സര്‍ക്കാര്‍ തേടിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
|
3600 |
കോഴിക്കോട് പുതിയാപ്പയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൌജന്യ ഭവന നിര്‍മ്മാണം
ശ്രീ. എ. കെ. ശശീന്ദ്രന്‍
(എ)മത്സ്യത്തൊഴിലാളികള്‍ക്ക് സൌജന്യ ഭവനനിര്‍മ്മാണത്തിന് എത്ര രൂപയാണ് അനുവദിക്കുന്നതെന്ന് വെളിപ്പെടുത്താമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മത്സ്യത്തൊഴിലാളികള്‍ക്ക് സൌജന്യമായി എത്ര വീട് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)കോഴിക്കോട് ജില്ലയിലെ പുതിയാപ്പ ഹാര്‍ബറിന്‍റെ പരിധിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ എത്ര മത്സ്യത്തൊഴിലാളികള്‍ക്ക് സൌജന്യമായി വീട് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ഡി)സൌജന്യഭവനനിര്‍മ്മാണത്തിന്, പുതിയാപ്പയില്‍ എത്ര അപേക്ഷകര്‍ നിലവിലുണ്ട് എന്ന് വെളിപ്പെടുത്താമോ;
(ഇ)ഇവര്‍ക്ക് സൌജന്യഭവനം നല്‍കാനുള്ള നടപടി എപ്പോള്‍ ആരംഭിക്കുമെന്ന് വെളിപ്പെടുത്താമോ?
|
3601 |
കടലാക്രമണത്തെത്തുടര്‍ന്നുണ്ടായ ഉപരോധസമരം
ശ്രീ. സി.കെ. സദാശിവന്‍
(എ)അന്പലപ്പുഴ പുറക്കാടും നീര്‍കുന്നത്തും 2013 ഒക്ടോബര്‍ മാസം 9-ാം തീയതി ഉണ്ടായ ശക്തമായ കടലാക്രമണത്തെത്തുടര്‍ന്ന് സര്‍ക്കാരില്‍നിന്നും അടിയന്തരനടപടി ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പുറക്കാട് വില്ലേജ് ഓഫീസ് ഉപരോധിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ ഉപരോധസമരം അവസാനിപ്പിക്കുവാന്‍ നടത്തിയ ചര്‍ച്ചയില്‍ മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങളും തുടര്‍ന്ന് അധികൃതര്‍ നല്‍കിയ ഉറപ്പുകളും എന്തെല്ലാമായിരുന്നു; വ്യക്തമാക്കാമോ;
(സി)ഈ ഉറപ്പുകളിന്‍മേല്‍ സ്വീകരിച്ച തുടര്‍നടപടികളെന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
|
3602 |
അന്പലപ്പുഴയിലെ ഫിഷറീസ് കാര്യാലയം
ശ്രീ. ജി. സുധാകരന്‍
(എ)അന്പലപ്പുഴ ഫിഷറീസ് കാര്യാലയത്തിന്‍റെ പണി പൂര്‍ത്തിയായിട്ടുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അന്പലപ്പുഴ ഫിഷറിസ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ?
|
3603 |
തിരുവനന്തപുരം ജില്ലയിലെ മത്സ്യഗ്രാമം പദ്ധതി
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)മത്സ്യഗ്രാമം പദ്ധതിപ്രകാരം തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രദേശം ഏതായിരുന്നു;
(ബി)പദ്ധതിക്കായി ഇവിടെ തറക്കല്ലിട്ടത് എന്നാണ്; എത്ര വീടുകള്‍ നിര്‍മ്മിക്കുന്നതിനായിരുന്നു തീരുമാനം; ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടോ; നിര്‍മ്മാണം എന്ന് പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം; വ്യക്തമാക്കാമോ;
(സി)സ്വന്തമായി രണ്ടരസെന്‍റ് സ്ഥലമുള്ളവര്‍ക്ക് വീട് വയ്ക്കാന്‍ ധനസഹായം നല്‍കുന്ന പദ്ധതിയിലെ ഗുണഭോക്താക്കളായി എത്ര കുടുംബങ്ങളെയാണ് ഇവിടെ നിന്ന് തെരഞ്ഞെടുത്തത്;
(ഡി)ഇവര്‍ക്ക് എത്ര തുകയാണ് നല്‍കുന്നത്; ഈ തുക ഇനിയും ലഭ്യമാകാത്തവരെത്ര; ഇവര്‍ക്ക് തുക എന്ന് ലഭ്യമാക്കുമെന്ന് വ്യക്തമാക്കാമോ?
|
3604 |
വൈപ്പിന്‍ മണ്ധലത്തിലെ മത്സ്യഗ്രാമം പദ്ധതി
ശ്രീ. എസ്. ശര്‍മ്മ
(എ)മത്സ്യഗ്രാമം പദ്ധതിയില്‍ വൈപ്പിന്‍ മണ്ധലത്തിലെ ഏതെല്ലാം പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത പദ്ധതി പ്രകാരമുള്ള ഏതെങ്കിലും പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍ എവിടെയെന്നും ഏതെല്ലാമെന്നും വിശദീകരിക്കാമോ;
(സി)ഇതുവരെ പ്രസ്തുത പദ്ധതിയിലുള്‍പ്പെട്ട പ്രവൃത്തികള്‍ക്കായി വൈപ്പിന്‍ മണ്ധലത്തില്‍ ചെലവഴിച്ച തുകയെത്രയാണെന്നും ഏതു പ്രവൃത്തിക്കാണെന്നും വ്യക്തമാക്കാമോ?
|
3605 |
വൈപ്പിന്‍മണ്ധലത്തിലെ ചെമ്മീന്‍കെട്ട്
ശ്രീ. എസ്. ശര്‍മ്മ
(എ)വൈപ്പിന്‍ മണ്ധലത്തില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന എത്ര ചെമ്മീന്‍കെട്ട് ഉണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ; ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോ കെട്ടിന്‍റെയും വിസ്തൃതി എത്രയെന്ന് വ്യക്തമാക്കാമോ;
(ബി)ചെമ്മീന്‍കെട്ട് നടത്തുന്നതിനുള്ള ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ധമെന്തെന്ന് വിശദീകരിക്കാമോ;
(സി)ഈ വര്‍ഷം മുതല്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ പുതുതായി എന്തെങ്കിലും മാനദണ്ധങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ വിശദീകരിക്കാമോ?
|
3606 |
വക്കം ഗ്രാമപഞ്ചായത്തിലെ തീരദേശറോഡ് നവീകരണ പദ്ധതി
ശ്രീ. ബി. സത്യന്‍
(എ)2013-14-ല്‍ ഇതുവരെ തീരദേശ റോഡ് നവീകരണ പദ്ധതിയിലുള്‍പ്പെടുത്തി തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം റോഡുകള്‍ നവീകരിക്കാന്‍ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടെന്നും എത്ര തുകവീതമാണ് അനുവദിച്ചിട്ടുള്ളതെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
(ബി)ഈ പദ്ധതിയിലേയ്ക്ക് വക്കം ഗ്രാമപഞ്ചായത്തിലുള്‍പ്പെടുന്ന റോഡുകള്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ശുപാര്‍ശ ചെയ്തതിന്‍റെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കാമോ?
|
3607 |
അന്പലപ്പുഴ നിയോജകമണ്ധലത്തില്‍ ഫിഷറീസ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം നടത്തിയ റോഡുകള്‍
ശ്രീ. ജി. സുധാകരന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അന്പലപ്പുഴ നിയോജകമണ്ധലത്തിലെ എത്ര റോഡുകള്‍ ഫിഷറീസ് ഫണ്ട് ഉപയോഗിച്ച് പുനര്‍നിര്‍മ്മിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ; ഫിഷറീസ് ഫണ്ട് അനുവദിച്ച റോഡുകളുടെ ലിസ്റ്റ് ലഭ്യമാക്കുമോ;
(ബി)അന്പലപ്പുഴ എം.എല്‍.എ. നല്‍കിയ ലിസ്റ്റില്‍ നിന്ന് എത്ര റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചു; വിശദാംശം നല്‍കുമോ;
(സി)ആലപ്പുഴ ജില്ലയിലെ നിയോജകമണ്ധലങ്ങള്‍ക്ക് നല്‍കിയ ഫണ്ടിനെ സംബന്ധിച്ചുള്ള ലിസ്റ്റ് നിയോജകമണ്ധലം തിരിച്ച് ലഭ്യമാക്കുമോ?
|
3608 |
കല്യാശ്ശേരി മണ്ധലത്തില്‍ 2013-14 വര്‍ഷത്തില്‍ ഭരണാനുമതി ലഭിച്ച റോഡുകള്‍
ശ്രീ. റ്റി. വി. രാജേഷ്
(എ)കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി മണ്ധലത്തില്‍ മത്സ്യബന്ധന വകുപ്പിന് കീഴില്‍ ഏതൊക്കെ തീരദേശ റോഡുകള്‍ പുനരുദ്ധരിക്കുന്നതിനാണ് 2013-14 വര്‍ഷത്തില്‍ ഭരണാനുമതി ലഭിച്ചിട്ടുളളത്;
(ബി)പ്രസ്തുത റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തി എപ്പോള്‍ തുടങ്ങും; വിശദാംശം നല്‍കുമോ?
|
3609 |
എറണാകുളം ജില്ലയിലെ തീരദേശറോഡുകള്‍
ശ്രീ. എസ്. ശര്‍മ്മ
തീരദേശ റോഡുകളുടെ പുനരുദ്ധാരണത്തിനായി 2011, 2012, 2013 വര്‍ഷങ്ങളില്‍ എറണാകുളം ജില്ലയില്‍ എത്ര റോഡുകള്‍ക്ക് എത്ര രൂപ അനുവദിച്ചുവെന്ന് മണ്ധലാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ?
|
3610 |
കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)കോഴിക്കോട് വിമാനത്താവളത്തിന്‍റെ വികസനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
(ബി)ഇതിന് വേണ്ടി പുതുതായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നിര്‍ദ്ദേശം നിലവിലുണ്ടോ; എങ്കില്‍ ഇവ ഏതെല്ലാം ആവശ്യത്തിനാണ് ഏറ്റെടുക്കുന്നത്;
(സി)കൊണ്ടോട്ടി, നെടിയിരുപ്പ് വില്ലേജുകളില്‍ നിന്ന് സ്ഥലം ഏറ്റെടുക്കുന്നതിന് നിര്‍ദ്ദേശം നിലവിലുണ്ടോ; എങ്കില്‍ ഏതെല്ലാം സര്‍വ്വേയില്‍പ്പെട്ട സ്ഥലങ്ങളാണ് ഏറ്റെടുക്കാന്‍ നിര്‍ദ്ദേശമുള്ളത്;
(ഡി)ഏറ്റെടുക്കുന്ന ഭൂമിക്ക് നിലവിലെ വിപണി വിലയും സ്ഥലം നല്‍കുന്ന കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3611 |
ദേശീയ ജലപാത വികസനത്തില്‍ ചീനവല
നഷ്ടപ്പെട്ടവര്‍ക്ക് സഹായം
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)കൊല്ലം - കോട്ടപ്പുറം ദേശീയ ജലപാത വീതി കൂട്ടി സര്‍വ്വേ ചെയ്തപ്പോള്‍ എത്ര ലൈസന്‍സുളള ചീനവലകള്‍ ഒഴിപ്പിക്കപ്പെട്ടു; ഒഴിപ്പിക്കപ്പെട്ട ചീനവലകള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ:
(ബി)ഒഴിപ്പിക്കപ്പെട്ട ചീനവലക്കാരുടെ കുടുംബത്തിലെ ഒരാള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര പേര്‍ക്ക് തൊഴില്‍ നല്‍കി എന്ന് വ്യക്തമാക്കുമോ;
(സി)ജീവനോപാധിയായ ചീനവല നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് വകുപ്പ് കൈക്കൊണ്ടിട്ടുളള നടപടികള്‍ വ്യക്തമാക്കുമോ?
|
<<back |
next page>>
|