UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3487


പൊതുസേവനത്തിനുള്ള നൂതനാശയങ്ങള്‍ക്ക് പുരസ്ക്കാരം 

ശ്രീ. റ്റി. എന്‍. പ്രതാപന്‍ 
'' ഡൊമിനിക് പ്രസന്‍റേഷന്‍ 
'' എ. റ്റി. ജോര്‍ജ് 
'' സണ്ണി ജോസഫ്

(എ)സംസ്ഥാനത്ത് പൊതുസേവനത്തിനുള്ള നൂതനാശയങ്ങള്‍ക്ക് പുരസ്ക്കാരം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)ഏതെല്ലാം സംരംഭങ്ങള്‍ക്കാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)പുരസ്കാരങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

3488


സ്വാതന്ത്ര്യസമര സേനാനി പെന്‍ഷന്‍ 

ശ്രീ. വര്‍ക്കല കഹാര്‍ 
,, ഷാഫി പറന്പില്‍ 
,, പാലോട് രവി 
,, ലൂഡി ലൂയിസ് 

(എ) സ്വാതന്ത്ര്യസമര സേനാനി പെന്‍ഷന്‍ കൂടുതല്‍ ആശ്രിതര്‍ക്ക് നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) ഏതെല്ലാം ആശ്രിതര്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി) ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ; 

(ഡി) ശാരീരിക മാനസിക വൈകല്യമുള്ളവര്‍ എന്തെല്ലാം സര്‍ട്ടിഫിക്കറ്റുകളാണ് ഹാജരാക്കേണ്ടത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3489


എ.ടി.എം. സെന്‍ററുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ 

ഡോ. എന്‍. ജയരാജ് 
ശ്രീ. പി. സി. ജോര്‍ജ് 
,, റോഷി അഗസ്റ്റിന്‍ 
,, എം. വി. ശ്രേയാംസ് കുമാര്‍

(എ)സംസ്ഥാനത്തെ എ.ടി.എം. സെന്‍ററുകളില്‍ എത്തുന്ന ആളുകളുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; 

(ബി)എ.ടി.എം. സെന്‍ററുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ അവലോകനം ചെയ്യുന്നതിന് നിലവില്‍ എന്തു സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)ഒരു സമയം ഒരാള്‍ക്ക് എന്ന തരത്തില്‍ ഇടപാടുകള്‍ നടത്തപ്പെടുന്ന വിധത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു ബാങ്കേഴ്സ് മീറ്റിംഗില്‍ നടപടി ആവശ്യപ്പെടുമോ; വ്യക്തമാക്കാമോ?

3490


റസിഡന്‍റ്സ് അസോസിയേഷനുകളെ നിയന്ത്രിക്കുന്നതിന് ചട്ടം 

ശ്രീ. എം. പി. വിന്‍സെന്‍റ്

(എ) കേരളത്തിലെ റസിഡന്‍റ്സ് അസോസിയേഷനുകളെ നിയന്ത്രിക്കുന്നതിന് ഒരു ചട്ടം രൂപീകരിക്കുമോ; 

(ബി) റസിഡന്‍റ്സ് അസോസിയേഷനുകളെ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരുമോ; 

(സി) റസിഡന്‍റ്സ് അസോസിയേഷന്‍റെ പിരിവുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാക്കുമോ; വ്യക്തമാക്കാമോ?

3491


പരാതി കേള്‍ക്കുന്നത് അവകാശമാക്കാനുള്ള നിയമനിര്‍മ്മാണം 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, പി. എ. മാധവന്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, വി. പി. സജീന്ദ്രന്‍

(എ)പരാതി കേള്‍ക്കുന്നത് അവകാശമാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; 

(സി)സര്‍ക്കാരിന്‍റെ നയങ്ങള്‍, പദ്ധതികള്‍, പരിപാടികള്‍ എന്നിവയെക്കുറിച്ചുള്ള പരാതികള്‍ കേള്‍ക്കാന്‍ എന്തെല്ലാം സംവിധാനമാണ് ഇതില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)പ്രസ്തുത കാര്യത്തിനുള്ള നിയമനിര്‍മ്മാണ പ്രക്രിയ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ഇ)പരാതികള്‍ കേള്‍ക്കുവാനും അവയ്ക്കുള്ള പരിഹാരങ്ങള്‍ കാണുവാനും എന്തെല്ലാം സംവിധാനങ്ങളാണ് നിയമമിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; 

3492


റൈറ്റ് ടു ഹിയറിംഗ് ആക്ട് 

ശ്രീ. എം. പി. വിന്‍സെന്‍റ്

റൈറ്റ് ടു ഹിയറിംഗ് ആക്ട് പ്രാബല്യത്തില്‍ വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

3493


ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിലൂടെ പ്രഖ്യാപിച്ച പുതിയ പദ്ധതികള്‍ 

ശ്രീ. വി. ശശി

(എ)2013 ലെ ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിലൂടെ പ്രഖ്യാപിച്ച പുതിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;

(ബി)2013-14 വര്‍ഷത്തില്‍ മേല്‍ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതികള്‍ ഏതെല്ലാമെന്നും അവ നടപ്പാക്കാന്‍ വകയിരുത്തിയ തുകയെത്രയെന്നും പദ്ധതി തിരിച്ച് വ്യക്തമാക്കാമോ; ഇതില്‍ പൂര്‍ത്തീകരിച്ച പരിപാടികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ? 

(സി)പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍ ആരംഭിക്കാത്ത പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ?

T.3494


പൊതുമേഖലാ ബാങ്കുകളില്‍ നിന്നുമുള്ള കാര്‍ഷികവായ്പ 

ശ്രീ. എം. പി. വിന്‍സെന്‍റ്

(എ)പൊതുമേഖലാ ബാങ്കുകളില്‍ നിന്നും കാര്‍ഷിക വായ്പ എടുക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തുന്നതിന് ബാങ്കുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമോ; 

(ബി)തിരിച്ചടവിന് കാലതാമസം നേരിട്ട കാര്‍ഷിക വായ്പകള്‍ അടയ്ക്കുന്പോള്‍ സബ്സിഡി ലഭിക്കുവാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമോ; 

(സി)കാര്‍ഷിക വായ്പകളുടെ ഏറ്റവും കുറഞ്ഞ സബ്സിഡി എത്രയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്ന് അറിയിക്കുമോ? 

3495


എന്‍ഡോസള്‍ഫാന്‍ കന്പനി പ്രധാനമന്ത്രിക്ക് നല്‍കിയ പരാതി 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്കെതിരെ സമരം നടത്തിയവര്‍ക്കെതിരെ എന്‍ഡോസള്‍ഫാന്‍ കന്പനി പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയുടെ തുടര്‍നടപടിയായി കേന്ദ്ര ആരോഗ്യവകുപ്പ് അണ്ടര്‍ സെക്രട്ടറി കാസര്‍ഗോഡ് ജില്ലാ കളക്ടറോടും ജില്ലാ മെഡിക്കല്‍ ഓഫീസറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത വിഷയത്തിന്മേല്‍ കേന്ദ്ര ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(സി)ഇല്ലെങ്കില്‍ മേല്‍ വിഷയത്തിന്മേല്‍ എന്ത് മറുപടിയാണ് കേന്ദ്രസര്‍ക്കാരിന് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

3496


മലപ്പുറം ജില്ലയിലെ ബി.പി.എല്‍ കാര്‍ഡുകള്‍ സംബന്ധിച്ച പരാതികള്‍ 

ശ്രീ. പി.റ്റി.എ. റഹീം

(എ)മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തില്‍ മുഖ്യമന്ത്രി അനുവദിച്ച ബി.പി.എല്‍ കാര്‍ഡുകള്‍ സംബന്ധിച്ച പരാതിയില്‍ അദാലത്ത് നടത്താന്‍ ജില്ലാ കലക്ടര്‍ നടപടി സ്വീകരിച്ചിരുന്നുവോ; 

(ബി)ചാലിയാര്‍ പഞ്ചായത്തില്‍ എത്ര കാര്‍ഡുകളാണ് മുഖ്യമന്ത്രിയുടെ അദാലത്തില്‍ ബി.പി.എല്‍ ആക്കാന്‍ തീരുമാനിച്ചത്; 

(സി)ജില്ലാ കലക്ടര്‍ നടത്താനിരുന്ന അദാലത്ത് നിറുത്തി വെച്ചിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;

(ഡി)മുഖ്യമന്ത്രി അനുവദിച്ച ബി.പി.എല്‍ കാര്‍ഡുകള്‍ റദ്ദാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് അധികാരമുണ്ടോ; വിശദമാക്കുമോ?

3497


സോളാര്‍ കേസ്

ശ്രീമതി ഗീതാ ഗോപി

(എ)സരിതാ നായര്‍-ബിജു രാധാകൃഷ്ണന്‍ എന്നിവരുമായി ബന്ധപ്പെട്ട സോളാര്‍ തട്ടിപ്പുകേസിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസ് ജോലിയില്‍ നിന്ന് എത്ര പേരെ ഒഴിവാക്കിയെന്ന് ജീവനക്കാരുടെ പേരു സഹിതം വ്യക്തമാക്കാമോ; 

(ബി)ഒഴിവാക്കപ്പെട്ട ജീവനക്കാരുടെ പേരില്‍ ഏതെല്ലാം പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്; പ്രത്യേകം പ്രത്യേകം വിശദമാക്കാമോ; 

(സി)ജീവനക്കാരുടെ കേസുകള്‍ നടത്തുന്നതിന്‍റെ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുന്നുണ്ടോ; പ്രസ്തുത ഇനത്തില്‍ ഖജനാവില്‍ നിന്ന് ചിലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? 

3498


കരിമണല്‍ കള്ളക്കടത്ത് തടയുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ 

ശ്രീ. സി. ദിവാകരന്‍

(എ)കരിമണല്‍ കള്ളക്കടത്ത് വ്യാപകമായി നടക്കുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി എന്തെല്ലാമാണ്; വ്യക്തമാക്കാമോ; 

(ബി)മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ വ്യക്തമാക്കാമോ?

3499


ഗസ്റ്റ് ഹൌസുകളില്‍ മുറി ബുക്ക് ചെയ്യുന്പോള്‍ ലഭ്യമാക്കുന്ന വിവരം 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

(എ)വി.ഐ.പി. കള്‍ക്കും, ഉന്നത ഉദ്യോഗസ്ഥര്‍ക്കും വേണ്ടി ഗസ്റ്റ് ഹൌസുകളില്‍ മുറി ബുക്ക് ചെയ്യുന്പോള്‍, റിസര്‍വ്വ് ചെയ്തതായുള്ള അറിയിപ്പില്‍ ഒട്ടാകെയുള്ള ഗസ്റ്റ് ഹൌസുകളില്‍ റിസര്‍വ്വ് ചെയ്തിട്ടുള്ളവരുടെയെല്ലാം വിവരം ഉള്‍പ്പെടുത്തി എല്ലാവര്‍ക്കും അയച്ചുകൊടുക്കുന്നതിലെ അപാകത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)സുരക്ഷ, സ്വകാര്യത എന്നീ കാരണങ്ങളാല്‍ ഇന്നത്തെ രീതി മാറ്റി, ഓരോരുത്തര്‍ക്കും അവരവരുടെ റിസര്‍വ്വേഷന്‍ സംബന്ധിച്ച വിവരങ്ങളും, ഓരോ ഗസ്റ്റ് ഹൌസിനും അതാതിന്‍റെ റിസര്‍വ്വേഷന്‍ വിവരങ്ങളും മാത്രം നല്‍കാനുള്ള നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കാമോ?

3500


ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഗസ്റ്റ് ഹൌസുകളിലെ താമസ സൌകര്യം 

ശ്രീ. എ. കെ. ബാലന്‍

(എ)സര്‍ക്കാര്‍ ഗസ്റ്റ് ഹൌസുകളിലെ വാടക നിരക്ക് ഈ സര്‍ക്കാര്‍ വന്നതിന് ശേഷം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര പ്രാവശ്യം വര്‍ദ്ധിപ്പിച്ചു; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)ഗസ്റ്റ് ഹൌസുകളില്‍ സൌജന്യതാമസം അനുവദിക്കുന്നത് ആര്‍ക്കെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുറി അനുവദിക്കുന്നതിന് മുന്‍ഗണനയുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; 

(ഡി)സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അനുവദിക്കുന്ന മുറിയുടെ വാടക നിരക്ക് എപ്രകാരമാണ്; 

(ഇ)സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ കുടുംബസമേതം താമസിക്കുന്നതിന് അനുവദിക്കുന്ന മുറിയുടെ വാടക നിരക്ക് എപ്രകാരമാണെന്ന് വ്യക്തമാക്കാമോ; 

(എഫ്)അനുവദിക്കുന്ന മുറി അപ്രതീക്ഷിതമായി ക്യാന്‍സല്‍ ചെയ്യുന്നതുമൂലം ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത് ഒഴിവാക്കാന്‍ ക്യാന്‍സല്‍ ചെയ്യുന്ന വിവരം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമോ; വിശദമാക്കുമോ?

3501


ജനസന്പര്‍ക്ക പരിപാടിയില്‍ ആംബുലന്‍സിലെത്തുന്ന രോഗികള്‍ 

ശ്രീ. തോമസ് ചാണ്ടി 
,, എ. കെ. ശശീന്ദ്രന്‍

(എ)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയില്‍ ആംബുലന്‍സില്‍ രോഗികളെയെത്തിച്ച് പണം തട്ടിപ്പ് നടത്തുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(ബി)എങ്കില്‍ ജനസന്പര്‍ക്ക പരിപാടിയില്‍ ആംബുലന്‍സിലെത്തുന്ന രോഗികളുടെ യഥാര്‍ത്ഥ സ്ഥിതി അറിയാന്‍ എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കാമോ?

3502


ജനസന്പര്‍ക്ക പരിപാടിയില്‍ ലഭിച്ച ബി.പി.എല്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ 

ശ്രീ. എ. എ. അസീസ് 
'' കോവൂര്‍ കുഞ്ഞുമോന്‍

രണ്ടാം ജനസന്പര്‍ക്ക പരിപാടിയില്‍ ലഭിച്ച അപേക്ഷ പ്രകാരം അര്‍ഹരായ കുടുംബങ്ങള്‍ക്കെല്ലാം ബി.പി.എല്‍ കാര്‍ഡ് ലഭ്യമാക്കാന്‍ എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ? 

3503


പാലക്കാട് ജില്ലയില്‍ ജനസന്പര്‍ക്ക പരിപാടി മുഖേന ലഭിച്ച അപേക്ഷകള്‍ 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)പാലക്കാട് ജില്ലയില്‍ ജനസന്പര്‍ക്ക പരിപാടിയില്‍ എത്ര അപേക്ഷകളാണ് ലഭിച്ചത് എന്ന് വിശദമാക്കാമോ;
(ബി)പ്രസ്തുത അപേക്ഷകളില്‍ ഓണ്‍ലൈനായി എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും, നേരിട്ട് എത്രയെണ്ണം ലഭിച്ചുവെന്നും വിശദമാക്കാമോ;

(സി)ഇത്തരത്തില്‍ ലഭിച്ച അപേക്ഷകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനായി സമര്‍പ്പിച്ചവ എത്രയെന്ന് വിശദമാക്കാമോ; 

(ഡി)ഇപ്രകാരം ലഭിച്ച അപേക്ഷകളില്‍ ഇനി എത്രയെണ്ണം തീര്‍പ്പാക്കാനുണ്ടെന്ന് വിശദമാക്കുമോ?

3504


പാലക്കാട് ജില്ലയിലെ ജനസന്പര്‍ക്ക പരിപാടിയില്‍ പൊതുഖജനാവില്‍ നിന്നും ചിലവഴിച്ച തുക 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)പാലക്കാട് ജില്ലയില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിക്ക് പൊതുഖജനാവില്‍ നിന്നും എന്തു തുകയാണ് ചിലവഴിച്ചത് ; വിശദമാക്കാമോ; 

(ബി)ഇത്തരത്തില്‍ ചിലവഴിച്ച തുക ഏതെല്ലാം വകുപ്പുകള്‍ക്കാണ് അനുവദിച്ചത്, ഏതെല്ലാം ആവശ്യങ്ങള്‍ക്കാണ് തുക വിനിയോഗിച്ചത് എന്നത് സംബന്ധിച്ചുമുള്ള വിശദ വിവരങ്ങള്‍ ലഭ്യമാക്കുമോ?

3505


ജനസന്പര്‍ക്ക പരിപാടി മുഖേന പി. അബ്ദുള്‍ റഷീദ്, ആലപ്പുഴ സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ 

ശ്രീ. ആര്‍. രാജേഷ്

ആലപ്പുഴ ജില്ലയില്‍ താമരക്കുളം, കാഞ്ഞിരവിളയില്‍ പി. അബ്ദുള്‍ റഷീദിന്‍റെ അപേക്ഷ ജനസന്പര്‍ക്ക പരിപാടിയില്‍ ലഭ്യമായിട്ടുണ്ടോ; പ്രസ്തുത അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ? 

3506


കൊല്ലം ജില്ലയിലെ ജനസന്പര്‍ക്ക പരിപാടി 

ശ്രീമതി പി. അയിഷാ പോറ്റി 

(എ)കൊല്ലം ജില്ലയില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയില്‍ ആകെ എത്ര പരാതികള്‍ പരിഗണിച്ചു;

(ബി)പ്രസ്തുത പരാതികളുടെ എണ്ണവും അവയില്‍ പരിഹരിക്കപ്പെട്ടവയുടെ കണക്കും വകുപ്പ് തിരിച്ചു വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത പരിപാടിയിലൂടെ ആകെ എത്ര തുക ധനസഹായമായി വിതരണം ചെയ്തു;

(ഡി)ജനസന്പര്‍ക്ക പരിപാടിയ്ക്കായി ജില്ലയില്‍ ചിലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

3507


പൊതുഭരണ വകുപ്പില്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ നിന്നും തസ്തികമാറ്റം വഴി അസിസ്റ്റന്‍റായി നിയമനം 

ശ്രീ. ബി. സത്യന്‍

(എ)05.07.1967 ലെ ജി. ഒ (പി) നം. 208 നന്പര്‍ ഉത്തരവിലെ റൂള്‍ 5അ(മ),(യ) എന്നിവ 28.02.2011-ലെ ജി.ഒ(പി)നം. 65/2011/ജി.എ.ഡി. നന്പര്‍ ഉത്തരവില്‍ ഒഴിവാക്കിയിട്ടുണ്ടോ; ഇപ്പോള്‍ പഴയ റൂള്‍ പ്രകാരമാണോ പൊതുഭരണ വകുപ്പില്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ നിന്നും തസ്തിക മാറ്റം വഴി അസിസ്റ്റന്‍റായി നിയമനം നല്‍കുന്നത്; വിശദമാക്കുമോ; 

(ബി)28.02.2011 ലെ ജി. ഒ (പി)നം. 65/2011/ജി.എ.ഡി. നന്പര്‍ ഉത്തരവിന് ശേഷം പൊതുഭരണവകുപ്പില്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ നിന്നും തസ്തികമാറ്റം വഴി അസിസ്റ്റന്‍റായി നിയമനം മാറുന്നതിന് അസിസ്റ്റന്‍റ് കേഡര്‍ സ്ട്രെങ്തിന്‍റെ 20 ശതമാനത്തിന്‍റെ മൂന്നില്‍ രണ്ട് ഒഴിവുകളിലേയ്ക്കാണോ തസ്തിക മാറ്റനിയമനം നല്‍കുന്നത്; ഇതു സംബന്ധിച്ച വിശദ വിവരം ലഭ്യമാക്കാമോ; 

(സി)25.03.2006 ന് ശേഷം പൊതുഭരണ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച ടൈപ്പിസ്റ്റുമാര്‍ക്ക് 17.03.2007 ലെ ജി.ഒ (പി) നം.199/2007/ജി.എ.ഡി നന്പര്‍ ഉത്തരവ് പ്രകാരം തസ്തിക മാറ്റം വഴി അസിസ്റ്റന്‍റായി നിയമനത്തിന് നീക്കിവച്ചിട്ടുള്ള ഒഴിവുകളുട എണ്ണം എത്രയാണ്; 

(ഡി)24.03.2011 മുതല്‍ 31.12.2013 വരെ പൊതുഭരണ സെക്രട്ടേറിയറ്റില്‍ പി.എസ്.സി മുഖേനയല്ലാതെ അസിസ്റ്റന്‍റ് ജോലിയില്‍ പ്രവേശിച്ചവരുടെ പേരും, ജനനതീയതിയും, നിയമനരീതിയും (തസ്തികമാറ്റം, സി.ഇ.എസ്, ഐ.ഡി.റ്റി, ഐ.ഡി.എം.റ്റി, സ്പോര്‍ട്സ് തുടങ്ങിയവ) ഉത്തരവ് തീയതിയും പ്രവേശനതീയതിയും സംബന്ധിച്ചുള്ള വിശദവിവരം ലഭ്യമാക്കാമോ; 

(ഇ)പൊതുഭരണ സര്‍വ്വീസസ് (എ) വകുപ്പിന്‍റെ 59116/എസ്.എ1/2013/പൊ.ഭ.വ. നന്പര്‍ ഫയലിന്‍മേല്‍ ഇതുവരെ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ; 

(എഫ്)13.01.2007 മുതല്‍ 31.12.2013 വരെ പൊതുഭരണ വകുപ്പ് മുഖേനയും ഐ.ഡി.റ്റി മുഖേനയും, ഐ.ഡി.എം.റ്റി മുഖേനയും അസിസ്റ്റന്‍റായി ജോലിയില്‍ പ്രവേശിച്ചവരുടെ പേരും ഉത്തരവ് നന്പരും വേര്‍തിരിച്ച് വ്യക്തമാക്കാമോ?

3508


ആശ്രിത നിയമനം സംബന്ധിച്ച കണക്കുകള്‍

ശ്രീ. തോമസ് ചാണ്ടി

(എ) സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2011 മുതല്‍ 2013 വരെ സെക്രട്ടേറിയറ്റിലെ പൊതുഭരണം, ധനകാര്യം, നിയമം വകുപ്പുകളിലും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലും ഏതെല്ലാം തസ്തികയില്‍ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് ആശ്രിത നിയമനം നടത്തിയിട്ടുണ്ട്; വിശദമാക്കാമോ; ആശ്രിത നിയമനം ലഭിച്ചവരുടെ ശതമാനം എത്രയെന്ന് വ്യക്തമാക്കാമോ; 

(ബി) സെക്രട്ടേറിയറ്റില്‍ ആശ്രിത നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള ശതമാനം എത്ര; സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ആശ്രിതര്‍ക്ക് അനുവദിച്ചിട്ടുള്ള ശതമാനം എത്ര; സെക്രട്ടേറിയറ്റ് ഇതര ജീവനക്കാരുടെ ആശ്രിതര്‍ക്ക് അനുവദിച്ചിട്ടുള്ള ശതമാനം എത്ര; 

(സി) സൂപ്പര്‍ ന്യൂമററി തസ്തികയില്‍ ആശ്രിത നിയമനം ലഭിച്ചവരുടെ സര്‍വ്വീസ് റെഗുലറൈസേഷന്‍ നടപടി ഏതു വിധത്തില്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; 

(ഡി) സെക്രട്ടേറിയറ്റിലെ അസിസ്റ്റന്‍റ് തസ്തികയില്‍ സൂപ്പര്‍ ന്യൂമററിയായി സെക്രട്ടേറിയറ്റ് ഇതര ജീവനക്കാരുടെ ആശ്രിതര്‍ക്ക് ആശ്രിത നിയമനം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സര്‍വ്വീസ് ചട്ടങ്ങള്‍ അനുസരിച്ചാണോ; വ്യക്തമാക്കാമോ; 

(ഇ) അഡ്വക്കേറ്റ് ജനറല്‍, എന്‍ക്വയറി കമ്മീഷന്‍ & സ്പെഷ്യല്‍ ജഡ്ജ്, വിജിലന്‍സ് ട്രൈബ്യൂണല്‍, ലോക്കല്‍ ഫണ്ട് ആഡിറ്റ്, പി.എസ്.സി. എന്നീ ഓഫീസുകളില്‍ 2011, 2012, 2013 വര്‍ഷങ്ങളില്‍ സൂപ്പര്‍ ന്യൂമററിയായി എത്ര ആശ്രിത നിയമനങ്ങള്‍ നടന്നിട്ടുണ്ട്; വര്‍ഷവും വകുപ്പും തിരിച്ച് കണക്ക് വ്യക്തമാക്കാമോ?

3509


കോഴിക്കോട് ജില്ലയിലെ ആശ്രിത നിയമന അപേക്ഷകള്‍ 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ആശ്രിത നിയമനത്തിനായി എത്ര അപേക്ഷകള്‍ നിലവിലുണ്ട് എന്ന് വകുപ്പുതിരിച്ച് വിശദാംശം ലഭ്യമാക്കുമോ;

(ബി)കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും ആശ്രിത നിയമനത്തിനായി ആരുടെയൊക്കെ അപേക്ഷ ലഭിച്ചു എന്നും ഏതൊക്കെ വകുപ്പുകളിലേക്കാണ് നിയമനം ആവശ്യപ്പെട്ടതെന്നും വിശദാംശം ലഭ്യമാക്കുമോ; 

(സി)ഈ അപേക്ഷകളിന്മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നതിന്‍റെ വിശദാംശം ലഭ്യമാക്കുമോ?

3510


ആശ്രിത നിയമനത്തിനുള്ള വ്യവസ്ഥകള്‍ 

ശ്രീ. തോമസ് ചാണ്ടി

(എ)സര്‍ക്കാര്‍ സര്‍വ്വീസില്‍ ആശ്രിത നിയമനത്തിനുള്ള വ്യവസ്ഥകള്‍ എന്തെല്ലാമാണ്;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റിലെ പൊതുഭരണം, ധനകാര്യം, നിയമം എന്നീ വകുപ്പുകളിലും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലും ആശ്രിത നിയമനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വകുപ്പ് തിരിച്ച് എണ്ണം വിശദമാക്കാമോ; 

(സി)സര്‍ക്കാര്‍ സര്‍വ്വീസില്‍ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കേണ്ട സാഹചര്യമുണ്ടോ; ഉണ്ടെങ്കില്‍ സാഹചര്യം വ്യക്തമാക്കുമോ; കെ. എസ്. ആര്‍, കെ. എസ്. എസ്. ആര്‍ എന്നിവയിലെ നിര്‍ദ്ദിഷ്ട ചട്ടം സഹിതം വിശദമാക്കാമോ; 

(ഡി)സര്‍ക്കാര്‍ സര്‍വ്വീസില്‍ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് ആശ്രിത നിയമനം നടത്തുന്നതിന് വ്യവസ്ഥ ഉണ്ടോ; അപ്രകാരം വ്യവസ്ഥ ഉണ്ടെങ്കില്‍ മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; 

(ഇ)ആശ്രിത നിയമനം നടത്തുന്നതിനായി സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചത് ഏതെല്ലാം വകുപ്പുകളില്‍ എത്രയെണ്ണം വീതമെന്ന് വകുപ്പും തസ്തികകളും ഇനം തിരിച്ച് കണക്ക് വ്യക്തമാക്കാമോ? 

3511


സെക്രട്ടേറിയറ്റിലെ ആശ്രിത നിയമനം 

ശ്രീ. തോമസ് ചാണ്ടി

(എ)ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റിലെ ആശ്രിത നിയമനം സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ആശ്രിതര്‍ക്ക് മാത്രമായി പരിമിതെപ്പടുത്താനുളള നടപടി സ്വീകരിക്കുന്നുണ്ടോ; 

(ബി)ആശ്രിത നിയമനങ്ങള്‍ക്കായി സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ ഉത്തരവുകളോ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോ നിലവിലുണ്ടോ; എങ്കില്‍ അവ വിശദമാക്കാമോ; 

(സി)സെക്രട്ടേറിയറ്റ് ഇതര ജീവനക്കാരുടെ ആശ്രിതര്‍ അവരുടെ മാതൃ വകുപ്പുകള്‍ ഒഴിവാക്കി സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റായി മാത്രം നിയമനം ആവശ്യപ്പെടുന്നതിനാല്‍ ഇവരുടെ ആശ്രിത നിയമനത്തില്‍ കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

3512


താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടിക്രമം 

ശ്രീ. ജെയിംസ് മാത്യു

(എ)പൊതുഭരണ സര്‍വ്വീസസ്-ഡി വകുപ്പ് 17.12.2013-ല്‍ പുറപ്പെടുവിച്ച 10139/2013/പൊ.ഭ.വ. നന്പര്‍ ഉത്തരവ് പ്രകാരം സെക്രട്ടേറിയറ്റിലെ താല്‍ക്കാലിക ജീവനക്കാരില്‍ ആരെയെങ്കിലും സര്‍വ്വീസില്‍ സ്ഥിരപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര പേരെ; ഏതെല്ലാം തസ്തികകളില്‍; ബന്ധപ്പെട്ട എല്ലാ ഉത്തരവുകളുടെയും പകര്‍പ്പുകളും ലഭ്യമാക്കുമോ? 

(ബി)ഇവരില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന നിയമിക്കപ്പെട്ടവരെത്ര; നേരിട്ട് നിയമിക്കപ്പെട്ടവരെത്ര; ഇവര്‍ ഓരോരുത്തരും ഏതെല്ലാം തീയതികളില്‍ താല്ക്കാലികമായോ ദിവസകൂലി അടിസ്ഥാനത്തിലോ നിയമിക്കപ്പെട്ടവരാണ്; വ്യക്തമാക്കാമോ; 

(സി)ഇവരില്‍ ആരെയെങ്കിലും മുന്‍കാല പ്രാബല്യത്തോടു കൂടി സ്ഥിരപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ആരെയെല്ലാം ഏതെല്ലാം തീയതികളില്‍; വ്യക്തമാക്കാമോ; 

(ഡി)സ്ഥിരപ്പെടുത്തുന്നതിന് സ്വീകരിച്ച മാനദണ്ധം എന്താണ്; എത്ര ദിവസത്തെ സര്‍വ്വീസുണ്ടായിരുന്നവരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്; സ്ഥിരപ്പെടുത്തുന്നതിനായി പുതിയ തസ്തികകള്‍ അനുവദിക്കേണ്ടി വന്നിട്ടുണ്ടായിരുന്നോ; വ്യക്തമാക്കാമോ; 

(ഇ)ഇക്കാര്യത്തില്‍ പൊതുമാനദണ്ധം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാരിന്‍റെ എല്ലാ വകുപ്പുകള്‍ക്കും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാധകമായിട്ടുള്ള നിലയിലുള്ളതാണോ; 

(എഫ്)ആയതിനായി പൊതുവായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(ജി)വര്‍ഷങ്ങളോളമുള്ള കാത്തിരിപ്പിനു ശേഷം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചു മുഖാന്തിരം വകുപ്പുകളില്‍ നിയമനം ലഭിച്ച് സര്‍വ്വീസില്‍ തുടരുന്നവരെയും ഇപ്രകാരം സ്ഥിരപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്ത്; വിശദമാക്കാമോ;

3513


സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികള്‍ 

ശ്രീ. കെ. മുരളീധരന്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, കെ. ശിവദാസന്‍ നായര്‍ 
,, പി. സി. വിഷ്ണുനാഥ് 

(എ)സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജീവനക്കാരില്‍ കഴിവും സാമര്‍ത്ഥ്യവും ഉള്ളവരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രത്യേക സവിധാനത്തിന് രൂപം നല്‍കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; 

(സി)ഏതെല്ലാം മേഖലകളില്‍ നിന്നും വിരമിച്ചവരെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്; വിശദമാക്കുമോ; 

(ഡി)പ്രസ്തുത സംവിധാനത്തിനായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ? 

3514


സര്‍വ്വീസില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് നിയമനം

ശ്രീ. എ. കെ. ബാലന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച എത്ര ജീവനക്കാര്‍ക്ക് വിവിധ മേഖലകളില്‍ പുതുതായി നിയമനം നല്‍കിയിട്ടുണ്ട്; ഇവരുടെ പുതിയ നിയമനത്തിന്‍റെ തസ്തിക തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

3515


കായികതാരങ്ങളുടെ തൊഴില്‍സാധ്യത 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ദേശീയ-സംസ്ഥാനതലങ്ങളില്‍ കായിക മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള കായികതാരങ്ങളില്‍ പലരും ജോലിയില്ലാതെ കഷ്ടപ്പെടുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ഇവര്‍ക്കുള്ള തൊഴില്‍സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര കായിക താരങ്ങള്‍ക്ക് ജോലി നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ? 

3516


വയനാട് ജില്ലയില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ബാങ്ക് വഴി നല്‍കുന്ന പദ്ധതി 

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

(എ)സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ബാങ്ക് വഴി നല്‍കുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)വയനാട് ജില്ലയില്‍ പ്രസ്തുത പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;

(സി)ജില്ലയിലെ എത്ര ഗുണഭോക്താക്കള്‍ ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ട് എന്നതിന്‍റെ താലൂക്ക് അടിസ്ഥാനത്തിലുളള വിശദാംശം ലഭ്യമാക്കാമോ; 

(ഡി)ഏതെല്ലാം സേവനങ്ങള്‍ ഇപ്പോള്‍ ബാങ്ക് വഴി നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

3517


മന്ത്രിമാരുടെ യാത്രാപ്പടി 

ശ്രീ. മുല്ലക്കര രത്നാകരന്‍ 

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും യാത്രാപ്പടിയിനത്തില്‍ എന്തു തുക കൈപ്പറ്റിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ? 

(ബി)ഓരോരുത്തരുടേയും യാത്രാപ്പടി വിവരം വെവ്വേറെ ലഭ്യമാക്കാമോ?

3518


മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ മോടിപിടിപ്പിക്കുന്നതിന് ചിലവഴിച്ചിട്ടുളള തുക 

ശ്രീ. വി. ചെന്താമരാക്ഷന്‍ 

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും ഔദ്യോഗിക വസതികള്‍ മോടിപിടിപ്പിക്കുന്നതിനും, ഓഫീസിന്‍റെ മെയിന്‍റനന്‍സിനുമായി ഇതുവരെ എത്ര തുക ചിലവഴിച്ചിട്ടുണ്ടെന്ന് പ്രത്യേകം പ്രത്യേകം വ്യക്തമാക്കാമോ; 

(ബി)മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും ഔദ്യോഗിക വസതിയിലെയും, ഓഫീസിലെയും ഇതുവരെയുളള ടെലിഫോണ്‍ ചാര്‍ജുകള്‍ എത്ര വീതമെന്ന് പ്രത്യേകം ലഭ്യമാക്കുമോ?

3519


മന്ത്രിമാരുടെ ചായ സല്‍ക്കാര ചിലവുകള്‍ 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചായസല്‍ക്കാരത്തിനായി എത്ര തുക ചിലവഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; 

(ബി)ഓരോരുത്തരുടേയും കണക്കുകള്‍ തരം തിരിച്ച് ലഭ്യമാക്കാമോ? 

3520


മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും ഒഴിവാക്കിയവരുടെ കണക്കുകള്‍ 

ശ്രീ.മുല്ലക്കര രത്നാകരന്‍

(എ)മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും 2012 ജനുവരി മുതല്‍ 2013 ഡിസംബര്‍ 31 വരെ എത്രപേരെ ഒഴിവാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ: 

(ബി)ഇപ്രകാരം ഒഴിവാക്കിയതിന്‍റെ കാരണങ്ങള്‍ വ്യക്തമാക്കാമോ;

(സി)നിലവില്‍ ഓരോ മന്ത്രിമാര്‍ക്കും എത്ര പേഴ്സണല്‍ സ്റ്റാഫുകള്‍ ഉണ്ടെന്ന് അവരുടെ തസ്തികകള്‍ സഹിതം വെവ്വേറെ വ്യക്തമാക്കാമോ?

3521


മന്ത്രിസഭാംഗങ്ങള്‍ക്കെതിരെ ഉണ്ടായ ആരോപണങ്ങള്‍ 

ശ്രീ. കെ. കെ. നാരായണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മന്ത്രിസഭാംഗങ്ങള്‍ക്കെതിരെ ഉണ്ടായ ആരോപണങ്ങളില്‍ ഏതൊക്കെ ആരോപണങ്ങള്‍ക്കാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത ആരോപണങ്ങളില്‍ ഓരോന്നിന്‍റെയും അന്വേഷണം ഏതൊക്കെ ഘട്ടങ്ങളിലാണെന്ന് വ്യക്തമാക്കാമോ; 

(സി)ഓരോ ആരോപണങ്ങളും ഏതൊക്കെ മന്ത്രിസഭാംഗങ്ങള്‍ക്കെതിരെ ആയിരുന്നു എന്ന് പ്രത്യേകം വിശദമാക്കാമോ? 

3522


മലയാള ഭാഷാ നിയമനിര്‍മ്മാണം 

ശ്രീ. എ. കെ. ശശീന്ദ്രന്‍ ,, തോമസ് ചാണ്ടി

(എ)മലയാളഭാഷാ നിയമ നിര്‍മ്മാണം നിലവില്‍ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കാമോ;

(ബി)കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയോ; ഇല്ലെങ്കില്‍ കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ;

(സി)നിയമസഭയുടെ നടപ്പു സമ്മേളനത്തില്‍ പ്രസ്തുത നിയമനിര്‍മ്മാണം നടത്തുന്നതിനാവശ്യമായ നടപടി സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുമോ; വിശദമാക്കാമോ; 

(ഡി)പ്രസ്തുത നിയമത്തില്‍ മലയാള ഭാഷാ പഠനവും കോടതികളിലെ വ്യവഹാരഭാഷയും മലയാളത്തിലാക്കുവാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

T.3523


മലയാളം-നിര്‍ബന്ധിത ഭാഷ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)സമഗ്ര മലയാളഭാഷാനിയമം പാസാക്കുന്നതിനുള്ള നടപടിക്രമം ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; 

(ബി)സര്‍ക്കാര്‍ ഉത്തരവുകള്‍ പൂര്‍ണ്ണമായും മലയാളത്തിലാക്കുന്നതിന് സാധിച്ചിട്ടില്ലെങ്കില്‍ ആയതിന്‍റെ കാരണങ്ങള്‍ എന്തെല്ലാമാണ്?

3524


ഭാഷാന്യൂനപക്ഷങ്ങളെ മലയാള ഭാഷാപരിജ്ഞാനം നിര്‍ബന്ധമാക്കുന്നതില്‍ ഇളവ് അനുവദിക്കുന്നതിന് 

ശ്രീ. എം. ഹംസ

(എ)സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതിന് മലയാള ഭാഷാപരിജ്ഞാനം നിര്‍ബന്ധമാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; 

(ബി)സംസ്ഥാനത്ത് താമസിച്ചുവരുന്ന ഭാഷാന്യൂനപക്ഷങ്ങളെ മലയാളം അറിയണം എന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ; 

(സി)തമിഴ്, കന്നഡ എന്നിവ പ്രാദേശിക ഭാഷ ആയി എസ്. എസ്. എല്‍. സി. പാസാകുന്നവരെ പ്രസ്തുത നിബന്ധനയില്‍ നിന്നും ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ? 

3525


ഭരണഭാഷ മലയാളമാക്കി ഇറക്കിയ ഉത്തരവ് 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)സംസ്ഥാനത്ത് ഭരണഭാഷ മലയാളമാക്കി ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ എന്നും, എങ്കില്‍ എപ്പോഴാണ് ഉത്തരവ് ഇറങ്ങിയതെന്നും ഇതനുസരിച്ച് എന്തൊക്കെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്നും വ്യക്തമാക്കുമോ; 

(ബി)നിലവില്‍ പല വകുപ്പുകളുടെയും ഉത്തരവുകള്‍ ഇംഗ്ലീഷിലാണ് പുറത്തിറങ്ങുന്നത് എന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടേണ്ടാ; ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; 

(സി)സംസ്ഥാന ഭരണ സിരാകേന്ദ്രത്തിന്‍റെ ഓരോ കെട്ടിടങ്ങളുടെയും പേര് എന്തൊക്കെയാണെന്നും ഇത് ഏത് ഭാഷയിലാണ് എഴുതി വച്ചിട്ടുളളതെന്നും വ്യക്തമാക്കുമോ;

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.