UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3281

കേരള സസ്റ്റയിനബിള്‍ അര്‍ബന്‍ ഡെവലപ്മെന്‍റ് പ്രോജക്ട് 


ശ്രീ. ഹൈബി ഈഡന്‍ 
'' അന്‍വര്‍ സാദത്ത്
 '' എ. റ്റി. ജോര്‍ജ് 
'' കെ. ശിവദാസന്‍ നായര്‍ 

(എ)കേരള സസ്റ്റയിനബിള്‍ അര്‍ബന്‍ ഡെവലപ്മെന്‍റ് പ്രോജക്ടിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ; 

(ബി)നഗരവികസനത്തിനായി എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിന് വേണ്ടി ലഭിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിന്‍റെ കീഴിലുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3282

രാജീവ് ആവാസ് യോജന 


ശ്രീ. ബെന്നി ബെഹനാന്‍ 
,, സണ്ണി ജോസഫ് 
,, വര്‍ക്കല കഹാര്‍
 ,, ഐ. സി. ബാലകൃഷ്ണന്‍

(എ)രാജീവ് ആവാസ് യോജനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ; 

(ബി)കേരളത്തെ ചേരിരഹിത സംസ്ഥാനമാക്കുന്നതിന് എന്തെല്ലാം ഘടകങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 


(സി)എവിടെയെല്ലാം ഈ പദ്ധതി നടപ്പാക്കിവരുന്നുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ?

3283

നിര്‍മല്‍ ഭാരത് അഭിയാന്‍


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)നിര്‍മല്‍ ഭാരത് അഭിയാന്‍റെ രണ്ടാം ഘട്ട പ്രവൃത്തികള്‍ക്കായി കേന്ദ്രം ഇതിനകം എന്തു തുക സംസ്ഥാനത്തിനു നല്‍കിയെന്ന് അറിയിക്കുമോ; 

(ബി)പ്രസ്തുത തുകയില്‍ നടപ്പു സാന്പത്തിക വര്‍ഷം എന്തു തുക ചെലവഴിച്ചെന്ന് വിശദമാക്കാമോ;

(സി)ജില്ലാ ശുചിത്വ മിഷന്‍ ആഫീസുകളില്‍ ഏതൊക്കെ ജില്ലയില്‍ നിലവില്‍ സ്ഥിരം കോ-ഓര്‍ഡിനേറ്റര്‍മാരുണ്ടെന്ന് വ്യക്തമാക്കാമോ; 

(ഡി)മറ്റു ജില്ലകളില്‍ എത്ര മാസക്കാലമായി കോ-ഓര്‍ഡിനേറ്റര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടപ്പുണ്ടെന്ന് അറിയിക്കുമോ?

3284

ജില്ലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നഗരസഭയിലെ റോഡുകളുടെ മെയിന്‍റനന്‍സിനായി തുക അനുവദിക്കുന്നത് 


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍ 

(എ)ജില്ലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നഗരസഭയിലെ റോഡുകളുടെ മെയിന്‍റനന്‍സിനായി തുക അനുവദിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഏതെല്ലാം നഗരസഭകള്‍ക്ക് ഇപ്രകാരം തുക നല്‍കിയിട്ടുണ്ട്; വിശദമാക്കുമോ;

(സി) പ്രസ്തുത ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?

3285

പുതിയ നഗരസഭകളുടെയും കോര്‍പ്പറേഷനുകളുടെയും രൂപീകരണം

 
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)പുതിയ നഗരസഭകളും കോര്‍പ്പറേഷനുകളും രൂപീകരിക്കുന്നത് പരിഗണനയിലുണ്ടോ; 

(ബി)ഏതെല്ലാം നഗരസഭകളും കോര്‍പ്പറേഷനുകളും രൂപീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;

(സി)പുതിയ നഗരസഭകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ രൂപീകരിക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ? 

3286

നഗരസഭകളുടെ ഗ്രേഡ് ഉയര്‍ത്തുന്നതിനുള്ള നടപടി 


ശ്രീ. സി. കൃഷ്ണന്‍

(എ)നഗരസഭകളുടെ ഗ്രേഡ് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം നഗരസഭകള്‍ പ്രസ്തുത പ്രൊപ്പോസലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിശദമാക്കാമോ?

3287

നഗരസഭകള്‍ക്ക് വിഭവസമാഹരണത്തിന് പദ്ധതി 


ശ്രീ. രാജു എബ്രഹാം

(എ)അടിസ്ഥാന ഭൌതിക സൌകര്യ വികസനത്തിന് പണമില്ലാതെ വികസനപദ്ധതികളില്‍ മുരടിപ്പ് അനുഭവിക്കുന്ന നഗരസഭകള്‍ക്ക് വിഭവസമാഹരണത്തിന് ഊന്നല്‍ നല്‍കുന്നതിനായി ഏതെങ്കിലും പദ്ധതികള്‍ പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)നഗരസഭകളുടെ സ്ഥിരവരുമാനവും ആസ്തിയും വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന പദ്ധതികള്‍ ആവിഷ്ക്കരിച്ച് അവ സ്വതന്ത്രമായി നടപ്പാക്കുവാന്‍ നഗരസഭകള്‍ക്ക് അധികാരം നല്‍കുംവിധം നയങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറാകുമോ; 

3288

ശുചിത്വ കേരളം പദ്ധതി 


ശ്രീ. സണ്ണി ജോസഫ്
 ,, എം. പി. വിന്‍സെന്‍റ് 
,, ബെന്നി ബെഹനാന്‍ 
,, പി. എ. മാധവന്‍

(എ)ശുചിത്വ കേരളം പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)എന്തെല്ലാം പരിപാടികളാണ് ഈ പദ്ധതി പ്രകാരം ആവിഷ്ക്കരിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

3289

ശുചിത്വകേരളം പദ്ധതി 


ശ്രീ. മാത്യു റ്റി. തോമസ് 
,, സി.കെ. നാണു 
ശ്രീമതി ജമീലാ പ്രകാശം
 ശ്രീ. ജോസ് തെറ്റയില്‍ 

(എ)2012 ഒക്ടോബര്‍ 2 മുതലുള്ള ഒരു വര്‍ഷക്കാലം നീണ്ടുനിന്ന ശുചിത്വകേരളം എന്ന പദ്ധതിയുടെ നടപ്പിലാക്കല്‍ സംബന്ധിച്ച് സര്‍വ്വകക്ഷിയോഗം ചര്‍ച്ച ചെയ്തിരുന്നുവോ; വിശദമാക്കുമോ; 

(ബി)പ്രതിപക്ഷ സഹകരണം ഉറപ്പുനല്‍കിയ പ്രസ്തുത പദ്ധതിയില്‍ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)പൂര്‍ത്തീകരിക്കുവാന്‍ ബാക്കിയുള്ള പദ്ധതികള്‍ ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

3290

നഗരങ്ങളിലെ ആധുനിക മാലിന്യ സംസ്കരണ പ്ലാന്‍റുകളില്‍ നിന്നും വൈദ്യുതി 


ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, കെ. അച്ചുതന്
‍ ,, ആര്‍. സെല്‍വരാജ്
 ,, എം. എ. വാഹിദ് 

(എ)നഗരങ്ങളില്‍ ആധുനിക മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ; 

(ബി)ഈ പ്ലാന്‍റുകളുടെ സവിശേഷതകള്‍ എന്തെല്ലാം ; വിശദമാക്കുമോ ; 

(സി)ഈ പ്ലാന്‍റുകളുടെ പ്രവര്‍ത്തനത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ഏത് ഘട്ടത്തിലാണ് ; 

(ഡി)ഈ പ്ലാന്‍റുകളില്‍നിന്ന് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നകാര്യം പരിഗണനയിലുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(ഇ)എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉത്പ്പാദിപ്പിക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ?

3291

മാലിന്യ സംസ്കരണ കന്പനി 


ശ്രീ.അന്‍വര്‍ സാദത്ത്
 ,, വി.പി. സജീന്ദ്രന്‍ 
,, എം.പി. വിന്‍സെന്‍റ്
,, ലൂഡി ലൂയിസ്

(എ)സംസ്ഥാനത്ത് മാലിന്യ സംസ്കരണ കന്പനി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)കന്പനിയുടെ ഷെയറുകള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(സി)കന്പനിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഏതെല്ലാം സ്ഥാപനങ്ങള്‍ക്കാണ് കന്പനിയുടെ സേവനം ഉപയോഗപ്പെടുത്താവുന്നത്; വ്യക്തമാക്കുമോ?

3292

പ്രധാന നഗരങ്ങളില്‍ പി.പി.പി. അടിസ്ഥാനത്തില്‍ മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ 


ശ്രീ. കെ. സുരേഷ് കുറുപ്പ്

(എ)മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട് എന്നീ നഗരങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ വന്‍കിട മാലിന്യ സംസ്ക്കരണ പ്ലാന്‍റുകള്‍ പി.പി.പി. അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നതാണ് എന്ന പ്രഖ്യാപനം നടപ്പാക്കിയോ ; 

(ബി)ഏതെല്ലാം നഗരങ്ങളിലാണ് ഇത്തരത്തില്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് എന്നറിയിക്കാമോ ; 

(സി)ഇതിലേയ്ക്കായി എന്ത് തുക 2012-2013 ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നു ; എത്ര തുക ചെലവഴിക്കാന്‍ സാധിച്ചുവെന്ന് അറിയിക്കാമോ ?

3293

നഗരങ്ങളിലെ മലിനജല സംസ്ക്കരണ പ്ലാന്‍റുകള്‍ 


ശ്രീ. എ.റ്റി.ജോര്‍ജ് 
'' വര്‍ക്കല കഹാര്‍ 
'' സി.പി.മുഹമ്മദ് 
'' വി.ഡി.സതീശന്‍

(എ)നഗരങ്ങളില്‍ മലിനജല സംസ്ക്കരണ പ്ലാന്‍റുകള്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)നഗരങ്ങളിലെ മലിനജലം സംസ്ക്കരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏത് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിക്ക് സഹായം നല്‍കുന്നത്; വിശദാംശങ്ങല്‍ എന്തെല്ലാം;

(ഇ)പദ്ധതിക്കായി എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്; വിശദമാക്കുമോ?

3294

ബയോഗ്യാസ് സ്ഥാപിക്കുന്നവര്‍ക്ക് വീട്ടുകരത്തില്‍ ഇളവ് 


ശ്രീ. ഷാഫി പറന്പില്‍ 
,, അന്‍വര്‍ സാദത്ത് 
,, എ. റ്റി. ജോര്‍ജ് 
,, സി. പി. മുഹമ്മദ് 

(എ)നഗരങ്ങളില്‍ ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിക്കുന്ന വീട്ടുടമകള്‍ക്ക് വീട്ടുകരത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത ഇളവ് നല്‍കുന്നത് സംബന്ധിച്ച് വ്യവസ്ഥകള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)വീടുകളിലെ വികേന്ദ്രീകൃത മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഇളവ് അനുവദിക്കുന്നത് എത്രത്തോളം സഹായകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ; 

(ഡി)കന്പോസ്റ്റ് നിര്‍മ്മാണം, മാലിന്യ സംസ്കരണം എന്നിവ കൃത്യമായി പ്രവര്‍ത്തിക്കുന്നോ എന്ന് പരിശോധിക്കുവാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്; വിശദാംശങ്ങള്‍ എെന്തല്ലാം ?

3295

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് 


ശ്രീ. എം. ഉമ്മര്‍

(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും വിവിധ തരത്തിലുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ കൈപ്പറ്റുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ ; എങ്കില്‍ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ; 

(ബി)ഇല്ലെങ്കില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പ്രതേ്യകിച്ചും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആധാര്‍ നിര്‍ബന്ധമാക്കി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(സി)എങ്കില്‍ സര്‍ക്കാര്‍ നിദ്ദേശമില്ലാതെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ പ്രസ്തുത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ? 

3296

ചേര്‍ത്തല നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മാതൃ-ശിശുസംരക്ഷണകേന്ദ്രങ്ങള്‍ 


ശ്രീ. പി. തിലോത്തമന്‍ 

(എ)ചേര്‍ത്തല നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മാതൃ-ശിശുസംരക്ഷണകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിലച്ചതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍, പ്രസ്തുത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുവാനുള്ള കാരണമെന്താണെന്ന് അറിയിക്കുമോ; 

(സി)പ്രസ്തുത മാതൃ-ശിശുസംരക്ഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമായിരുന്നെങ്കില്‍ താലൂക്ക് ആശുപത്രിയിലെ ക്രമാതീതമായ തിരക്ക് ഒഴിവാക്കാമായിരുന്നുവെന്നു കരുതുന്നുണ്ടോ; 

(ഡി)എങ്കില്‍ ചേര്‍ത്തല നഗരസഭാപ്രദേശങ്ങളില്‍ മുന്പു പ്രവര്‍ത്തിച്ചിരുന്ന മാതൃ-ശിശുസംരക്ഷണകേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ; 

(ഇ)നഗരസഭ ഇതിനു തയ്യാറല്ലെങ്കില്‍ ആരോഗ്യവകുപ്പിനെക്കൊണ്ട് ഈ സ്ഥാപനങ്ങള്‍ തുടര്‍ന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ സംവിധാനം ഒരുക്കുമോ?

3297

കായംകുളം നഗരസഭ നടപ്പിലാക്കിയ പ്രവൃത്തികള്‍ 


ശ്രീ. സി.കെ. സദാശിവന്‍

(എ)കായംകുളം നഗരസഭ വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തി 2010-2011, 2011-2012, 2012-2013 വര്‍ഷങ്ങളില്‍ നടപ്പാക്കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ; 

(ബി)ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍, നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ എന്നിവ ഏതൊക്കെയെന്നും ഇനം തിരിച്ച് വിശദമാക്കാമോ?

3298 

കായംകുളം സഹകരണ ബാങ്കിന് ഇ.എം.എസ്. ഭവനപദ്ധതിയ്ക്കുള്ള വായ്പാ തുകയുടെ പലിശ നല്‍കുവാന്‍ നടപടി 


ശ്രീ. സി. കെ. സദാശിവന്‍

(എ) കായംകുളം അസംബ്ലി നിയോജക മണ്ധലത്തില്‍ ഉള്‍പ്പെട്ട കായംകുളം സഹകരണ ബാങ്ക് (ക്ലിപ്തം) നം.എ.421 ഇ.എം.എസ്. സന്പൂര്‍ണ്ണ ഭവന പദ്ധതി നടപ്പിലാക്കുന്നതിലേക്ക് നല്‍കിയിട്ടുള്ള വായ്പാ തുകയുടെ പലിശ കരാര്‍ പ്രകാരം സര്‍ക്കാര്‍ നേരിട്ട് നല്‍കുന്നതില്‍ വീഴ്ച വരുത്തി എന്ന ബാങ്കിന്‍റെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) എങ്കില്‍ ഈ വിഷയത്തിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?

3299

രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത മത്സ്യങ്ങള്‍ വില്‍ക്കുന്നതായി പരാതി 


ശ്രീ. എ. പ്രദീപ്കുമാര്‍

(എ)കോഴിക്കോട് നഗരത്തിലെ മത്സ്യമാര്‍ക്കറ്റുകളിലും, മത്സ്യ സംസ്കരണ കേന്ദ്രങ്ങളിലും മത്സ്യങ്ങള്‍ കേടുവരാതിരിക്കുന്നതിനായി ആരോഗ്യത്തിന് ഹാനികരമായ വിധത്തില്‍ രാസ പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇത് തടയുന്നതിനായി കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ; 

(സി)ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

3300

കൊയിലാണ്ടി നഗരസഭയിലെ വെറ്റിനറി സര്‍വ്വകലാശാലാ ഉപകേന്ദ്രം 


ശ്രീ. കെ. ദാസന്‍

(എ)കൊയിലാണ്ടി നഗരസഭയില്‍ നഗരസഭ ഏറ്റെടുത്ത ഭൂമിയില്‍ വെറ്റിനറി സര്‍വ്വകലാശാലാ ഉപകേന്ദ്രം തുടങ്ങുന്നത് സംബന്ധിച്ച പദ്ധതി നടപടി ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ; 

(ബി)വിഷയം കണ്‍സള്‍ട്ടേറ്റീവ് ആന്‍റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മുന്‍പാകെ അഭിപ്രായത്തിനായി സമര്‍പ്പിച്ചിട്ടുള്ളതാണോ;

(സി)പ്രസ്തുത വിഷയത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പദ്ധതി നടപ്പില്‍വരുത്താന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കാമോ?

3301

മുനിസിപ്പാലിറ്റികളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ പദ്ധതി

 
ശ്രീ. സി.പി. മുഹമ്മദ്
 '' വി.റ്റി. ബല്‍റാം 
'' ആര്‍. സെല്‍വരാജ് 
'' എം. എ. വാഹീദ് 

(എ)മുനിസിപ്പാലിറ്റികളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)എത്ര മുനിസിപ്പാലിറ്റികളാണ് പ്രസ്തുത പദ്ധതി അനുസരിച്ച് നടപടികള്‍ കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; ; വിശദാംശങ്ങള്‍ എന്തെല്ലാം?

3302

നഗരങ്ങളുടെ മാസ്റ്റര്‍ പ്ലാനുകള്‍ 


ശ്രീ. സാജു പോള്‍

(എ)നഗരങ്ങളുടെ മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുന്നതിന്‍റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; 

(ബി)ഏതെല്ലം നഗരങ്ങളുടെ മാസറ്റര്‍ പ്ലാനുകള്‍ പൂര്‍ത്തിയായിട്ടുണ്ട്; വിശദവിവരം നല്‍കാമോ;

(സി)പെരുന്പാവൂര്‍ മാസ്റ്റര്‍ പ്ലാനിന്‍റെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കാമോ?

3303

നഗരങ്ങളുടെയും കോര്‍പ്പറേഷനുകളുടെയും മാസ്റ്റര്‍ പ്ലാന്‍ 


ശ്രീ. ജി. സുധാകരന്‍

(എ)നഗരസഭകളുടെയും കോര്‍പ്പറേഷനുകളുടെയും സമഗ്ര വികസനം ലക്ഷ്യംവെച്ച് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്ന നടപടികള്‍ പൂര്‍ത്തിയായോ; ഇല്ലെങ്കില്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; 

(ബി)ഏതൊക്കെ നഗരസഭകളുടെയും കോര്‍പ്പറേഷനുകളുടെയും മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്ന നടപടികളാണ് നടന്നുവരുന്നത്; 

(സി)എത്ര വര്‍ഷത്തെ വികസന ലക്ഷ്യം കണക്കിലെടുത്താണ് നഗരങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതെന്ന് വിശദമാക്കുമോ?

3304


ബില്‍ഡിംഗ് പ്ലാനുകളുടെ അംഗീകാരം 


ശ്രീമതി ഗീതാ ഗോപി

(എ)ചീഫ് ടൌണ്‍ പ്ലാനറുടെ അംഗീകാരം ആവശ്യമായി വരുന്നത് എത്ര വിസ്തീര്‍ണ്ണവും, നിലകളും വരുന്ന കെട്ടിടങ്ങള്‍ക്കാണ് ; വിശദമാക്കുമോ ; 

(ബി)ജില്ലാ ടൌണ്‍ പ്ലാനര്‍ പരിശോധിച്ച് അംഗീകരിച്ച് ചീഫ് ടൌണ്‍ പ്ലാനര്‍ക്ക് സമര്‍പ്പിക്കുന്ന ബില്‍ഡിംഗ് പ്ലാനുകളിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ എന്ത് നടപടിയാണ് സി.ടി.പി. സ്വീകരിച്ചുവരുന്നത് ; 

(സി)ന്യൂനതകള്‍ കണ്ടെത്തിയാല്‍ പ്ലാനുകള്‍ അപ്പാടെ തിരിച്ചയയ്ക്കുന്ന സി.ടി.പി.യുടെ നടപടി വലിയ കാലവിളംബത്തിന് ഇടവരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ഡി)പകരം, സി.ടി.പി. ഓഫീസില്‍ അപേക്ഷകനെ വിളിച്ചുവരുത്തി ന്യൂനതകള്‍ ബോധ്യപ്പെടുത്തി പ്ലാനുകള്‍ക്ക് അംഗീകാരം നല്കി, കാലവിളംബം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ ?

3305

തിരുവനന്തപുരം നഗരസഭയുടെ കരട് മാസ്റ്റര്‍ പ്ലാന്‍ 


ശ്രീ. മോന്‍സ് ജോസഫ്

(എ)തിരുവനന്തപുരം നഗരസഭയുടെ കരട് മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയായ 6.6.2013 വരെ എത്ര പരാതികള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കാമോ; 

(ബി)ഈ ആക്ഷേപങ്ങളിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ; 

(സി)കരട് മാസ്റ്റര്‍ പ്ലാന്‍ ആക്ഷേപങ്ങള്‍ സംബന്ധിച്ച് പഠിക്കുന്നതിന് വിദഗ്ദ്ധ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എക്സ്പര്‍ട്ട് കമ്മിറ്റി അംഗങ്ങള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്താമോ; 

(ഡി)വിദഗ്ദ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ അഭിപ്രായത്തിന്മേല്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ; 

(ഇ)കരട് മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നതിനുള്ള തടസ്സങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ; മാസ്റ്റര്‍ പ്ലാന്‍ എന്ന് പൂര്‍ണ്ണമായും പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കാമോ? 

3306

ആറ്റുകാല്‍ വികസന പദ്ധതി പ്രദേശത്ത് "ട്രിഡ' നടപ്പിലാക്കിയ പദ്ധതികള്‍ 


ശ്രീ. വി. ശിവന്‍കുട്ടി

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആറ്റുകാല്‍ വികസന പദ്ധതി പ്രദേശത്ത് ട്രിഡയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പേര,് പദ്ധതികള്‍ക്ക് വിനിയോഗിച്ച തുക, ഉള്‍പ്പെടുന്ന വാര്‍ഡ്, നടപ്പിലാക്കിയ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3307

ഡ്രൈവര്‍ ഗ്രേഡ്-2 എല്‍.ഡി.വി. തസ്തിക 


ശ്രീമതി കെ.കെ.ലതിക

(എ)നഗരകാര്യ വകുപ്പിന് കീഴില്‍ വരുന്ന വികസന അതോറിറ്റികള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലായി ഡ്രൈവര്‍ ഗ്രേഡ്-2 എല്‍.ഡി.വി. യുടെ എത്ര വീതം തസ്തികകള്‍ ഉണ്ടെന്നും അവയില്‍ ഓരോന്നിലും എത്ര ഒഴിവുകള്‍ വീതമുണ്ടെന്നും വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത തസ്തികകളില്‍ എത്ര വീതം ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

3308

ന്യൂനപക്ഷക്ഷേമ വകുപ്പ് വിതരണം ചെയ്ത ആനുകൂല്യങ്ങള്‍ 


 ശ്രീ. കെ. വി. വിജയദാസ്

(എ) ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകൃതമായ ശേഷം എത്ര രൂപയ്ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു; ഏതെല്ലാം പദ്ധതികളിലായാണ് തുക വിതരണം ചെയ്തത്; 

(ബി) 2013-2014 സാന്പത്തിക വര്‍ഷത്തില്‍ എത്ര തുക വകയിരുത്തി; ഏതെല്ലാം പദ്ധതികളിലായാണ് തുക വകയിരുത്തിയത്; പുതിയ ഏതെങ്കിലും പദ്ധതി ആവിഷ്ക്കരിക്കുവാനോ നടപ്പിലാക്കുവാനോ കഴിഞ്ഞിട്ടുണ്ടോ; വിശദാംശം നല്‍കുമോ; 

(സി) 2014 ജനുവരി 1 വരെയുള്ള എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്‍റ് നല്‍കാമോ; ഓരോ പദ്ധതിയ്ക്കും വകയിരുത്തിയ തുക വ്യക്തമാക്കുമോ?

3309

ന്യൂനപക്ഷ പ്രമോട്ടര്‍മാരുടെ ഓണറേറിയം 


ശ്രീ. പി. ഉബൈദുള്ള

(എ)ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ ക്രോഡീകരിക്കുന്നതിനും പഞ്ചായത്ത് തലത്തില്‍ അവ ക്രിയാത്മകമായി നടപ്പാക്കുന്നതിനും എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ന്യൂനപക്ഷ പ്രമോട്ടര്‍മാരെ നിയമിച്ചിട്ടുള്ളത്; 

(ബി)ഇനിയും എത്ര പഞ്ചായത്തുകളില്‍/നഗരസഭകളില്‍ ഇവരെ നിയമിക്കാനുണ്ട്;

(സി)നിയമിക്കപ്പെട്ടവര്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഓണറേറിയം ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)ഓണറേറിയം പൂര്‍ണ്ണമായും എന്ന് വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് അറിയിക്കുമോ?

3310

ന്യൂനപക്ഷ ക്ഷേമവകുപ്പിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങള്‍ 


ശ്രീ. കെ. വി. വിജയദാസ്

(എ)ന്യൂനപക്ഷക്ഷേമവകുപ്പ് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്പോഴും ആയതിന് രൂപം നല്‍കുന്പോഴും അതിലുള്‍പ്പെടുന്ന ഓരോ വിഭാഗത്തിന്‍റേയും പ്രതേ്യക സാഹചര്യങ്ങള്‍ കണക്കിലെടുക്കാറുണ്ടോ; ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന മാനദണ്ധങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി)ഓരോ വിഭാഗങ്ങള്‍ക്കായി നല്‍കിയ സേവനങ്ങളുടെ വിശദാംശം നല്‍കുമോ;
(സി)ഇപ്രകാരം ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനും ഓരോ വിഭാഗങ്ങളിലേയ്ക്കും പദ്ധതികളുടെ വിശദാംശങ്ങള്‍ എത്തിയ്ക്കുന്നതിനും എന്തെല്ലാം നടപടികളാണ് പ്രസ്തുത വകുപ്പ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ?

3311

ഏറനാട് മണ്ധലത്തില്‍ ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ കോച്ചിംഗ് സെന്‍ററുകള്‍ 


ശ്രീ. പി. കെ. ബഷീര്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ എവിടെയെല്ലാമാണ് കോച്ചിംഗ് സെന്‍ററുകള്‍ ആരംഭിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(ബി)ഏറനാട് നിയോജകമണ്ഡലത്തില്‍ എവിടെയാണ് കോച്ചിംഗ് സെന്‍റര്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്; അറിയിക്കുമോ?

3312

ന്യൂനപക്ഷക്ഷേമവകുപ്പിലെ ജീവനക്കാരുടെ എണ്ണം 


ശ്രീ. കെ.വി. വിജയദാസ്

(എ)ന്യൂനപക്ഷക്ഷേമവകുപ്പില്‍ നിലവില്‍ ജോലി ചെയ്തുവരുന്ന ജീവനക്കാരുടെ എണ്ണം എത്ര;


(ബി)ഇതില്‍ സ്ഥിരം ജീവനക്കാരെത്ര; ദിവസ വേതനക്കാര്‍ എത്ര; ഓരോ വിഭാഗത്തിലുള്ളവരുടെയും കണക്ക് വ്യക്തമാക്കുമോ;


(സി)കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ ജോലി ചെയ്തുവരുന്നുണ്ടോ; 


(ഡി)ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്; വിശദമാക്കുമോ?

3313

മദ്രസാ അദ്ധ്യാപക ക്ഷേമനിധി പദ്ധതി


ശ്രീ. സി. മമ്മൂട്ടി

(എ)നിലവിലെ മദ്രസാ അദ്ധ്യാപക ക്ഷേമനിധി പദ്ധതി ആകര്‍ഷകമല്ലാത്തതിനാല്‍, മദ്രസാ അദ്ധ്യാപകര്‍ അംഗത്വമെടുക്കാന്‍ വൈമനസ്യം കാണിക്കുന്നതു പരിഗണിച്ച് പ്രസ്തുത പദ്ധതിയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തി ആകര്‍ഷകമാക്കുന്നതിനും, എല്ലാ മദ്രസാ അദ്ധ്യാപകരെയും പദ്ധതിയിന്‍ കീഴില്‍ കൊണ്ടുവരുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ; 

(ബി)പദ്ധതി ആവിഷ്ക്കരിച്ച ഘട്ടത്തില്‍ എത്രപേര്‍ അംഗത്വം എടുത്തിരുന്നു; ഇപ്പോള്‍ മൊത്തം എത്ര അംഗങ്ങളുണ്ട്; എത്രപേര്‍ ഇനിയും അംഗത്വമെടുക്കാന്‍ അവശേഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.