|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3457
|
ജെന്‍ഡര്‍ പാര്‍ക്കുകള്‍
ശ്രീ. ബെന്നി ബെഹനാന്‍
,, ഹൈബി ഈഡന്‍
,, വി. റ്റി. ബല്‍റാം
,, ലൂഡി ലൂയിസ്
(എ)സ്ത്രീകളുടെ സര്‍വ്വതോന്മുുഖവും സമഗ്രവുമായ പുരോഗതി ലക്ഷ്യമാക്കി ജെന്‍ഡര്‍ പാര്‍ക്കുകള്‍ തുടങ്ങാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പാര്‍ക്കുകള്‍ മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതിനടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?
|
3458 |
കല്‍പ്പറ്റ, കണിയാന്പറ്റ ചില്‍ഡ്രന്‍സ് ഹോമിന് പുതിയ കെട്ടിടം
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)കല്‍പ്പറ്റ നിയോജകമണ്ധലത്തിലെ കണിയാന്പറ്റ ചില്‍ഡ്രന്‍സ് ഹോമിന് പുതിയ കെട്ടിടം പണിയുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത കെട്ടിടത്തിന്‍റെ ഭരണാനുമതി, സാങ്കേതികാനുമതി എന്നിവ ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ;
(സി)നിലവില്‍ പ്രസ്തുത ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ താമസിക്കുന്നത് ജീര്‍ണാവസ്ഥയിലായ കെട്ടിടത്തിലാണെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)പുതിയ കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയാകുന്നതുവരെ കുട്ടികളെ സംരക്ഷിതവും സൌകര്യപ്രദവുമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3459 |
കൊയിലാണ്ടി മണ്ധലത്തില്‍ വൃദ്ധജനങ്ങളുടെ പരിരക്ഷയ്ക്കായി സാമൂഹികകേന്ദ്രം
ശ്രീ. കെ. ദാസന്‍
(എ)കൊയിലാണ്ടി നിയോജകമണ്ധലത്തില്‍ നന്തി ലൈറ്റ് ഹൌസിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വൃദ്ധജനങ്ങളുടെ പരിരക്ഷയ്ക്കായി സാമൂഹികകേന്ദ്രം സ്ഥാപിക്കുന്നതു സംബന്ധിച്ച നിവേദനത്തിന്മേല്‍ ഇപ്പോള്‍ തുടര്‍ന്നുവരുന്ന നടപടികള്‍ വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കുമോ?
|
3460 |
പാലക്കാട് ജില്ലയിലെ അനാഥാലയങ്ങളുടെ പ്രവര്‍ത്തനം
ശ്രീ. എം. ഹംസ
(എ)പാലക്കാട് ജില്ലയില്‍ സാമൂഹ്യനീതി വകുപ്പിന്‍റെ കണക്ക് പ്രകാരം എത്ര അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവ ഏതെല്ലാമാണെന്നും ഓരോന്നിലും എത്ര അനാഥ കുട്ടികള്‍ ഉണ്ടെന്നും വിശദമാക്കുമോ; ഇവ ഓരോന്നിന്‍റേയും മാനേജ്മെന്‍റ് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
(ബി)പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്നവ എത്രയാണെന്നും ഏതെല്ലാമാണെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
(സി)അംഗീകാരമില്ലാത്ത എത്രയെണ്ണം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഏതെല്ലാമാണെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?
|
3461 |
കേരള സാമൂഹ്യക്ഷേമ മിഷന്‍ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍
ശ്രീ. പി. എ. മാധവന്‍
(എ)കേരളാ സാമൂഹ്യക്ഷേമ മിഷന്‍ നടപ്പിലാക്കുന്ന പ്രധാന സാമൂഹ്യക്ഷേമ പദ്ധതികള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ;
(ബി)പ്രസ്തുത പദ്ധതികളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ മുഖേന കൂടുതല്‍ പ്രചാരണങ്ങള്‍ നടത്തുവാന്‍ നടപടി സ്വീകരിക്കുമോ;
(സി)ഓരോ പദ്ധതിയിലൂടെയും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
(ഡി)കേരളാ സാമൂഹ്യക്ഷേമ മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
|
3462 |
ക്ഷേമപെന്‍ഷന്‍ കുടിശ്ശിക
ശ്രീ. ജി. സുധാകരന്‍
വിവിധ സാമൂഹ്യക്ഷേമപെന്‍ഷന്‍ കുടിശ്ശിക തുക എന്നത്തേയ്ക്ക് നല്‍കാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ?
|
3463 |
ക്ഷേമപെന്‍ഷനുകള്‍ ബാങ്ക് അക്കൌണ്ടിലേക്ക് മാറ്റാന്‍ നടപടി
ശ്രീ. എം. ഉമ്മര്‍
,, പി. ബി. അബ്ദുള്‍ റസാക്
,, എന്‍. എ. നെല്ലിക്കുന്ന്
,, സി. മമ്മൂട്ടി
(എ)ക്ഷേമപെന്‍ഷനുകളുടെ പ്രതിമാസ നിരക്ക് നിശ്ചയിക്കുന്നതിന്‍റെ മാനദണ്ധമെന്താണെന്ന് വ്യക്തമാക്കുമോ;
(ബി)ക്ഷേമ പെന്‍ഷനുകള്‍ അതതുമാസം തന്നെ അര്‍ഹതപ്പെട്ടവരുടെ ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
(സി)എങ്കില്‍ അതിനായി അടുത്തുള്ള ബാങ്കില്‍ സീറോ ബാലന്‍സ് അക്കൌണ്ട് തുടങ്ങുന്നതിനുള്ള അനുമതി നല്കുന്ന കാര്യം പരിഗണിക്കുമോ?
|
3464 |
വികലാംഗ പെന്‍ഷന്‍
ശ്രീ. രാജു എബ്രഹാം
(എ)സംസ്ഥാനത്ത് അംഗപരിമിതരായ ആളുകളുടെ എണ്ണം എത്ര എന്ന് കൃത്യമായി കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയാണ്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
(ബി)ഇതില്‍ എത്ര പേര്‍ക്കാണ് നിലവില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അംഗപരിമിത പെന്‍ഷന്‍ (വികലാംഗ പെന്‍ഷന്‍) ലഭിക്കുന്നത്; ഈ പെന്‍ഷന്‍ ലഭിക്കുന്നതിന് വരുമാന പരിധി ബാധകമാണോ; എങ്കില്‍ വരുമാന പരിധി നിലവില്‍ എത്രയാണ്; ഈ പരിധി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)ഇപ്പോള്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുക എത്ര വീതമാണ്; അംഗപരിമിതി എത്ര ശതമാനം മുതലുള്ളവര്‍ക്കാണ് ഈ പെന്‍ഷന്‍ ലഭിക്കുന്നത്; എത്ര വയസ്സുവരെ ഈ പെന്‍ഷന്‍ ലഭിക്കും; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ഡി)ഭിന്നശേഷിയുള്ളവര്‍ക്കും, അംഗപരിമിതി കൂടുതലുള്ളവര്‍ക്കും പെന്‍ഷന്‍ തുക വെവ്വേറെ നിശ്ചയിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
(ഇ)ഇന്ദിരാഗാന്ധി ദേശീയ അംഗപരിമിത പെന്‍ഷന്‍ പദ്ധതി (ഐ.ജി.എന്‍.ഡി.പി.എസ്) സംസ്ഥാനത്ത് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; എത്ര രൂപയാണ് ഈ പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളിലെ അംഗപരിമിതര്‍ക്ക് പെന്‍ഷനായി ലഭിക്കുന്നത്; ഇതിനുവേണ്ട അര്‍ഹതാമാനദണ്ധം എന്തൊക്കെയാണ്; അപേക്ഷ നല്‍കേണ്ടത് എവിടെയാണ്; അവയുടെ മാതൃകയും വിശദാംശങ്ങളും ലഭ്യമാക്കാമോ?
|
3465 |
കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ പദ്ധതി
ശ്രീ. പി. റ്റി. എ. റഹീം
(എ)കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ പദ്ധതി പ്രകാരം ശസ്ത്രക്രിയ നടത്തുന്നതിന് ധനസഹായം ലഭിക്കാന്‍ വരുമാന പരിധി നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)ഈ പദ്ധതി പ്രകാരം ശസ്ത്രക്രിയ നടത്തിയ കുട്ടികള്‍ക്ക് തുടര്‍ ചികില്‍സയ്ക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
|
3466 |
പുതുക്കാട് മണ്ധലത്തില്‍ നിന്നും കോക്ലിയര്‍ ഇംപ്ലാന്‍റേഷന് ലഭിച്ച അപേക്ഷകള്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)കോക്ലിയര്‍ ഇംപ്ലാന്‍റ് പദ്ധതി പ്രകാരം പുതുക്കാട് മണ്ധലത്തില്‍ നിന്നും അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ എത്ര എണ്ണമാണ് ലഭിച്ചതെന്നും അതില്‍ എത്രയെണ്ണം അനുവദിച്ചു എന്നും പേര്, തുക സഹിതം വിശദമാക്കാമോ?
|
3467 |
വികലാംഗര്‍ക്ക് വാഹനം
ശ്രീ. റ്റി. വി. രാജേഷ്
(എ)വികലാംഗര്‍ക്ക് നല്‍കുന്ന മോട്ടോര്‍ ഘടിപ്പിച്ച മുച്ചക്ര വാഹനത്തിനായി കല്ല്യാശ്ശേരി നിയോജക മണ്ധലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
(ബി)പ്രസ്തുത അപേക്ഷകരുടെ വിശദാംശം നല്കുമോ; അപേക്ഷിച്ചവര്‍ക്ക് വാഹനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3468 |
"ആശ്രയ സ്കൂട്ടര്‍ പദ്ധതി'
ശ്രീ. സി. കൃഷ്ണന്‍
(എ)വികലാംഗക്ഷേമ കോര്‍പറേഷന്‍ മുഖേന "അംഗപരിമിത ആശ്രയ സ്കൂട്ടര്‍ പദ്ധതി' പ്രകാരം 2013-14 വര്‍ഷത്തില്‍ എത്ര പേര്‍ക്ക് ആനുകൂല്യം നല്‍കിയിട്ടുണ്ട് എന്ന് ജില്ല തിരിച്ച് വിശദമാക്കുമോ;
(ബി)കണ്ണൂര്‍ ജില്ലയില്‍ ഈ പദ്ധതി പ്രകാരം ആര്‍ക്കെല്ലാം വാഹനം ലഭ്യമാക്കിയിട്ടുണ്ടെന്നും, അനുവദിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ?
|
3469 |
വികലാംഗര്‍ക്ക് ത്രീ വീലര്‍ മോട്ടോര്‍ സൈക്കിള്‍
ശ്രീ. പി. റ്റി. എ. റഹീം
(എ)വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ മുഖേന നടപ്പില്‍ വരുത്തുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്നത് സംബന്ധിച്ച് വിശദമാക്കാമോ;
(ബി)വികലാംഗര്‍ക്ക് ത്രീ വീലര്‍ മോട്ടോര്‍ സൈക്കിള്‍ ലഭ്യമാക്കാന്‍ സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴില്‍ പദ്ധതികള്‍ നിലവിലുണ്ടോ;
(സി)ഇല്ലെങ്കില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
3470 |
മാതൃകാ അംഗന്‍വാടികളുടെ നിര്‍മ്മാണം
ശ്രീ. എ. കെ. ബാലന്‍
(എ) മാതൃകാ അംഗന്‍വാടികളുടെ നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(ബി) ഒരു അംഗന്‍വാടിയുടെ നിര്‍മ്മാണത്തിന് എത്ര രൂപയാണ് നീക്കിവച്ചിട്ടുള്ളത്; എത്ര അംഗന്‍വാടികളുടെ നിര്‍മ്മാണം ആരംഭിച്ചു;
(സി) മാതൃകാ അംഗന്‍വാടികളുടെ നിര്‍മ്മാണ ചുമതല സംസ്ഥാനതലത്തില്‍ ഒരു ഏജന്‍സിക്കാണോ; ഒന്നില്‍ കൂടുതല്‍ ഏജന്‍സികള്‍ ഉണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
(ഡി) ഈ ഏജന്‍സിയെ എങ്ങനെയാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ഇ) മാതൃകാ അംഗന്‍വാടിയിലൂടെ ലക്ഷ്യമിടുന്ന സൌകര്യങ്ങളും പ്രവര്‍ത്തനങ്ങളും വിശദമാക്കുമോ?
|
3471 |
മാതൃകാ അംഗന്‍വാടികള്‍
ശ്രീ. പി.കെ. ബഷീര്‍
സംസ്ഥാനത്ത് മാതൃകാ അംഗന്‍വാടികള്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ;എങ്കില്‍ എവിടെയെല്ലാമാണ് അംഗന്‍വാടികള്‍ നിര്‍മ്മിക്കുന്നതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത അംഗന്‍വാടികള്‍ക്ക് ഓരോന്നിനും എത്ര രൂപയാണ് ഫണ്ട് വകയിരുത്തിയിട്ടുള്ളത് വിശദമാക്കുമോ?
|
3472 |
അംഗന്‍വാടികളിലെ പാചകവാതക കണക്ഷനുകള്‍
ശ്രീ. പി. കെ. ഗുരുദാസന്‍
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
,, എ. പ്രദീപ്കുമാര്‍
,, ബി. ഡി. ദേവസ്സി
(എ)അംഗന്‍വാടികളില്‍ ഉപയോഗിക്കുന്ന പാചകവാതക കണക്ഷനുകള്‍ ആധാറുമായി ബന്ധപ്പെടുത്തിയതായി അറിയാമോ ;
(ബി)ഇല്ലെങ്കില്‍ ഭാവിയില്‍ അംഗന്‍വാടികള്‍ പാചകവാതകത്തിന് സബ്സിഡിയില്ലാതെ മുഴുവന്‍ തുകയും നല്‍കേണ്ടതായ സ്ഥിതിവിശേഷം ഉണ്ടാകുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് അംഗന്‍വാടികളുടെ പ്രവര്‍ത്തനത്തെ എത്രത്തോളം ബാധിക്കുമെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ ;
(സി)ഈ സ്ഥിതിവിശേഷത്തിന് പരിഹാരനടപടി സിവില്‍ സപ്ലൈസ് വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കുമോ ?
|
3473 |
തവനൂര്‍ മണ്ധലത്തില്‍ മാതൃകാ അംഗന്‍വാടി
ഡോ. കെ. ടി. ജലീല്‍
(എ)തവനൂര്‍ നിയോജകമണ്ധലത്തില്‍നിന്നും മാതൃകാ അംഗന്‍വാടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കാണിച്ചുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ ;
(ബി)ഉണ്ടെങ്കില്‍ ഏത് പഞ്ചായത്തിലെ ഏത് അംഗന്‍വാടിയെ സംബന്ധിച്ചുള്ള അപേക്ഷയാണ് ലഭിച്ചിട്ടുള്ളത് ;
(സി)ഇതിന്മേലുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ ?
|
3474 |
അംഗന്‍വാടി ജീവനക്കാര്‍ക്ക് ഓണറേറിയം
ശ്രീ. എളമരം കരീം
അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ ആലേചനയുണ്ടോ?
|
3475 |
അംഗന്‍വാടി ജീവനക്കാര്‍ക്കുള്ള ഓണറേറിയം
ശ്രീമതി പി. അയിഷാ പോറ്റി
(എ)അംഗന്‍വാടി ജീവനക്കാര്‍ക്ക് കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഓണറേറിയം വര്‍ധന കുടിശ്ശിക സഹിതം നല്‍കുന്നതിന് തീരുമാനിച്ച് ഉത്തരവിറക്കിയത് എന്നാണ്;
(ബി)പ്രസ്തുത ഉത്തരവിന്‍ പ്രകാരമുള്ള വേതനം നല്‍കിയിട്ടുണ്ടോ; ഇല്ലാത്ത പക്ഷം അടിയന്തരമായി വര്‍ദ്ധിപ്പിച്ച പ്രകാരമുള്ള വേതനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയം കാലോചിതമായി വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്നറിയിക്കുമോ?
|
3476 |
അംഗന്‍വാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കാന്‍ നടപടി
ശ്രീ. ബി. ഡി. ദേവസ്സി
(എ)അംഗന്‍വാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുന്നതിനും, ഇ.എസ്.ഐ., പി.എഫ്, തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ;
(ബി)അംഗന്‍വാടി ജീവനക്കാര്‍ക്ക് ചുരുങ്ങിയത് 1000 രൂപ പെന്‍ഷന്‍ നല്‍കുന്നതിനും, ഓണറേറിയം കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
|
3477 |
അംഗന്‍വാടി ജീവനക്കാരുടെ വേതന വര്‍ദ്ധനവ്
ശ്രീ. പി. തിലോത്തമന്‍
(എ)അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും നിലവിലുള്ള പ്രതിമാസവേതനം എത്രയാണെന്നും; ജോലി സമയം എത്രയാണെന്നും അറിയിക്കുമോ; അനുവദിച്ചിട്ടുള്ള വേതനം ഇവരുടെ ജോലിയുമായി തട്ടിച്ചു നോക്കിയാല്‍ വളരെ തുച്ഛമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ;
(ബി)തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം പോലും അംഗന്‍വാടി ഹെല്‍പ്പറിന് ലഭിക്കുന്നില്ല എന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ടോ; അംഗന്‍വാടി ജീവനക്കാരുടെ വേതനം അടിയന്തിരമായി വര്‍ദ്ധിപ്പിച്ചു നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
|
3478 |
അംഗന്‍വാടി ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ വര്‍ദ്ധനവ്
ശ്രീ. ബി. സത്യന്‍
(എ)അംഗന്‍വാടി ജീവനക്കാരുടെ പെന്‍ഷന്‍തുക വര്‍ദ്ധിപ്പിക്കുവാനുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(ബി)അംഗന്‍വാടി വര്‍ക്കറിനും ഹെല്‍പ്പറിനും എന്തു തുക വീതം വര്‍ദ്ധിപ്പിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും എന്നു മുതല്‍ ഇത് ലഭ്യമായി തുടങ്ങുമെന്നും വ്യക്തമാക്കാമോ;
(സി)1975 മുതല്‍ ബാലവാടികളിലും അംഗന്‍വാടികളിലും ജോലി ചെയ്ത ഇവര്‍ക്ക് മുന്നൂറ് രൂപ മാത്രമാണ് പെന്‍ഷനായി നല്‍കുന്നതെന്നും മറ്റ് പെന്‍ഷനുകളൊന്നും ലഭിക്കാത്ത ഇവര്‍ ജീവിത ദുരിതത്തിലാണെന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
|
3479 |
അന്പലപ്പുഴ മണ്ധലത്തില്‍ ആര്‍. ഐ. ഡി. എഫ്. പദ്ധതി പ്രകാരം അംഗന്‍വാടികള്‍
ശ്രീ. ജി. സുധാകരന്‍
(എ)അന്പലപ്പുഴ നിയോജകമണ്ധലത്തില്‍ നബാര്‍ഡിന്‍റെ സഹായത്തോടെ ആര്‍. ഐ. ഡി. എഫ്. സ്കീം പ്രകാരം പുനര്‍നിര്‍മ്മിക്കുന്നതിന് ഏതെല്ലാം അംഗന്‍വാടികളെ തെരഞ്ഞെടുത്തിട്ടുണ്ട്; വ്യക്തമാക്കാമോ;
(ബി)പ്രസ്തുത സ്കീം പ്രകാരമുള്ള നബാര്‍ഡ് സഹായം എത്രയാണെന്ന് വിശദമാക്കാമോ?
|
3480 |
മാവേലിക്കര മണ്ഡലത്തില്‍ മാതൃകാ അംഗന്‍വാടി
ശ്രീ. ആര്‍. രാജേഷ്
(എ)മാവേലിക്കര മണ്ഡലത്തില്‍ മാതൃകാ അംഗന്‍വാടി ആരംഭിക്കുന്നതിന് എം.എല്‍.എ.യുടെ കത്ത് ലഭിച്ചിട്ടുണ്ടോ;
(ബി)മാതൃകാ അംഗന്‍വാടി ആരംഭിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമോ;
(സി)മാതൃകാ അംഗന്‍വാടി ആരംഭിക്കുന്നതിന് തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
|
3481 |
കായംകുളം മണ്ധലത്തിലെ ആര്‍.ഐ.ഡി.എഫ് സ്കീം പ്രകാരമുള്ള അംഗന്‍വാടികള്‍
ശ്രീ. സി. കെ. സദാശിവന്‍
(എ)ആര്‍.ഐ.ഡി.എഫ് സ്കീം പ്രകാരം അംഗന്‍വാടികള്‍ നിര്‍മ്മിക്കുന്നതിനും പുതുക്കി പണിയുന്നതിനും ഉളള നടപടിക്രമങ്ങളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
(ബി)ഈ പദ്ധതിയിന്‍ കീഴില്‍ കായംകുളം മണ്ഡലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളള അംഗന്‍വാടികള്‍ ഏതെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
3482 |
മലപ്പുറം മണ്ധലത്തിലെ ആസ്തി വികസന ഫണ്ടുപയോഗിച്ചുള്ള കെട്ടിടനിര്‍മ്മാണം
ശ്രീ. പി. ഉബൈദുള്ള
(എ)മലപ്പുറം മണ്ധലത്തില്‍ എം.എല്‍.എ.യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി (2012-13) പുല്‍പ്പറ്റ പഞ്ചായത്ത് സാംസ്കാരിക നിലയവും അംഗന്‍വാടി കെട്ടിടവും നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വിശദാംശം നല്‍കുമോ?
(ബി)പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ ഭരണാനുമതി നല്‍കുന്നതിനുള്ള കാലതാമസം വെളിപ്പെടുത്താമോ?
|
3483 |
ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസര്‍ തസ്തികയിലെ ഒഴിവുകള്‍
ശ്രീമതി ഗീതാ ഗോപി
(എ)സംസ്ഥാനത്ത് എത്ര ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസര്‍ തസ്തികകള്‍ നിലവിലുണ്ട്;
(ബി)ഇതില്‍ എത്ര തസ്തികകളില്‍ നിയമനം നടത്തിയിട്ടുണ്ട്; എപ്പോഴാണ് പ്രസ്തുത നിയമനങ്ങള്‍ നടന്നത്;
(സി)ഇപ്പോള്‍ ഈ തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട്;
(ഡി)ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലെ ജോലി നിര്‍വ്വഹിക്കുന്നത് ആരാണ്; അധികജോലിഭാരം അടിച്ചേല്‍പ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കുവാന്‍ അടിയന്തിരനടപടി സ്വീകരിക്കുമോ;
(ഇ)ഒഴിവുകള്‍ നികത്തുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍, എന്തു നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
|
3484 |
ശിശുവികസന പദ്ധതികള്‍ കാര്യക്ഷമമാക്കാന്‍ നടപടി
ശ്രീ. സി. മോയിന്‍കുട്ടി
(എ)സാമൂഹ്യനീതി വകുപ്പില്‍ വയനാട്, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് എന്നീ മലയോരമേഖലകളില്‍, പ്രത്യേകിച്ച് ആദിവാസി മേഖലകളില്‍ നിയമിച്ച ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ ദീര്‍ഘകാല അവധിയില്‍ പോകുന്നതുമൂലം പദ്ധതി നടത്തിപ്പ് തടസ്സപ്പെടുന്നകാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)ഇത് പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;
(സി)പുരുഷന്‍മാരായ ഉദ്യോഗസ്ഥരെ ഈ മേഖലയില്‍ നിയമിച്ചാല്‍ പദ്ധതി നടത്തിപ്പ് കാര്യക്ഷമമാക്കാമെന്ന നിര്‍ദ്ദേശം പരിശോധിക്കുമോ;
(ഡി)ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ ചെലുത്തി പ്രശ്നം പരിഹരിക്കുമോ?
|
3485 |
സാമൂഹ്യനീതി വകുപ്പിലെ ജീവനക്കാരുടെ സര്‍വ്വീസ് പ്രശ്നങ്ങള്‍
ശ്രീ. സി. മമ്മൂട്ടി
,, സി. മോയിന്‍കുട്ടി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം സാമൂഹ്യനീതി വകുപ്പിലെ ജീവനക്കാരുടെ സര്‍വ്വീസ് പ്രശ്നങ്ങള്‍ പഠിക്കുന്നതിന് നിയമിച്ച കമ്മീഷന്‍റെ ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
(ബി)കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു;
(സി)ശിശു വികസന പദ്ധതി ഓഫീസര്‍, ഉപശിശു വികസന പദ്ധതി ഓഫീസര്‍ എന്നീ തസ്തികകളില്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തിന് 20% സംവരണം നടപ്പാക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടോ; എങ്കില്‍ അതിന്‍മേല്‍ തീരുമാനം കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)2002-ല്‍ ശിശു വികസന പദ്ധതി ഓഫീസര്‍ തസ്തികയില്‍ വനിതാസംവരണം ഏര്‍പ്പെടുത്തിയെങ്കിലും 2010-ല്‍ സ്പെഷ്യല്‍ റൂള്‍ ഉണ്ടാക്കിയപ്പോള്‍ മിനിസ്റ്റീരിയല്‍ വിഭാഗം വനിതകളെ ഒഴിവാക്കി സൂപ്പര്‍വൈസര്‍ വനിതകളെന്നും മിനിസ്റ്റിരിയല്‍ വനിതകളെന്നും രണ്ടായി തിരിച്ച് വിഭാഗീയത ഉണ്ടാക്കിയതായുള്ള പരാതി പരിഹരിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
|
3486 |
"കില'യുടെ പ്രവര്‍ത്തനം
ശ്രീ. കെ.ശിവദാസന്‍ നായര്‍
'' ലൂഡി ലൂയിസ്
'' ഹൈബി ഈഡന്‍
'' പി.എ.മാധവന്‍
(എ)"കില'യുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
(ബി)ഗ്രാമസഭാംഗങ്ങള്‍ക്ക് അവരുടെ ഉത്തരവാദിത്വങ്ങളെപ്പറ്റി പരിശീലനം നല്‍കുന്നതിന് "കില' പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
(സി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനവും എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഡി)പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
|
<<back |
|