|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3397
|
ഗ്രാമീണ ശുചിത്വ പരിപാടി
ശ്രീ. ഇ. പി. ജയരാജന്‍
,, എളമരം കരീം
,, എ. കെ. ബാലന്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)ഗ്രാമീണ ശുചിത്വ മേഖലയില്‍ സുസ്ഥിരവും സമയബന്ധിതവുമായ പരിപാടിയുണ്ടോ; എങ്കില്‍ പരിപാടി നടപ്പാക്കേണ്ട ശുചിത്വമിഷന്‍ പ്രാപ്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്; ഈ കാര്യങ്ങള്‍ പ്രത്യവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും വീടുകളില്‍ കക്കൂസുകള്‍ നല്‍കാന്‍ സാദ്ധ്യമായിട്ടുണ്ടോ; ലക്ഷ്യവും നേട്ടവും വിശദമാക്കുമോ;
(സി)ഐ. എച്ച്. എച്ച്. എല്‍. (ഇന്‍ഡിവിഡ്യുവല്‍ ഹൌസ്ഹോള്‍ഡ് ലാട്രിന്‍) നിര്‍മ്മാണത്തിനായുള്ള ധനസഹായം ലഭിക്കാന്‍ അര്‍ഹതയുള്ള എല്ലാ ബി. പി. എല്‍ കുടുംബങ്ങളേയും ഇത് സംബന്ധമായ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നുവോ; ഇത് പൂര്‍ത്തിയാക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചു;
(ഡി)സന്പൂര്‍ണ്ണ ശുചിത്വ പരിപാടിയുടെ നടത്തിപ്പില്‍ ഉണ്ടായ പോരായ്മകള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
3398 |
"ശുചിത്വകേരളം' പദ്ധതി
ശ്രീ. വി. ഡി. സതീശന്‍
,, എം. പി. വിന്‍സെന്‍റ്
,, എ. റ്റി. ജോര്‍ജ്
,, വര്‍ക്കല കഹാര്‍
(എ)സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളില്‍ "ശുചിത്വകേരളം' പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ശുചിത്വകേരളം പദ്ധതി ആര് മുഖേനയാണ് നടപ്പിലാക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3399 |
"നിര്‍മ്മല്‍ ഭാരത് അഭിയാന്‍'
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. രാജു എബ്രഹാം
ശ്രീമതി കെ. എസ്. സലീഖ
,, പി. അയിഷാ പോറ്റി
(എ)കേന്ദ്രാവിഷ്കൃത പദ്ധതിയായ "നിര്‍മ്മല്‍ ഭാരത് അഭിയാന്‍റെ' ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന പരിപാടികള്‍ എന്തെല്ലാമാണ്;
(ബി)നടപ്പുവര്‍ഷം പദ്ധതി നടപ്പാക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്തെല്ലാമാണ്; പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
(സി)പദ്ധതി നടത്തിപ്പിന്‍റെ ഏകോപനം നിര്‍വ്വഹിക്കേണ്ട ശുചിത്വമിഷന്‍റെ ജില്ലാതലത്തിലുള്ള ഓഫീസുകളില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കാത്തതു മൂലം പദ്ധതി താളം തെറ്റുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
(ഡി)നിര്‍മ്മല്‍ ഭാരത് അഭിയാന്‍ പദ്ധതിക്ക് ഈ വര്‍ഷം എന്ത് തുക വകയിരുത്തിയിട്ടുണ്ട്; അതില്‍ എന്തു തുക ചെലവഴിച്ചുവെന്നറിയിക്കാമോ?
|
3400 |
"ഗ്രാമയാത്ര' പദ്ധതി
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, ലൂഡി ലൂയിസ്
,, റ്റി. എന്‍. പ്രതാപന്‍
,, പി. എ. മാധവന്‍
(എ)"ഗ്രാമയാത്ര' പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;
(സി)എത്ര പഞ്ചായത്തുകളില്‍ പദ്ധതി പൂര്‍ത്തിയാക്കിയിട്ടുണ്ട്; വിശദമാക്കുമോ;
(ഡി)ശേഷിക്കുന്ന പഞ്ചായത്തുകളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
3401 |
ഗ്രാമപഞ്ചായത്തുകളുടെ ശാക്തീകരണം
ശ്രീ. എം. എ. വാഹിദ്
,, ആര്‍. സെല്‍വരാജ്
,, ലൂഡി ലൂയിസ്
,, ജോസഫ് വാഴക്കന്‍
(എ)ഗ്രാമപഞ്ചായത്തുകള്‍ ശാക്തീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ബി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് പദ്ധതിപ്രകാരം ഒരുക്കിയത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇതിനായി ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാരുടെ തസ്തിക ഏകീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഡി)ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ണ്ണതോതില്‍ ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ ?
|
3402 |
സംഖ്യാ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ്
ശ്രീ. ബെന്നി ബെഹനാന്‍
'' അന്‍വര്‍ സാദത്ത്
'' ആര്‍. സെല്‍വരാജ്
'' എം. എ. വാഹീദ്
(എ)സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ സംഖ്യാ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് സംവിധാനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത സംവിധാനത്തിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പഞ്ചായത്തുകളിലെ കണക്കുകളില്‍ കൃത്യത ഉറപ്പാക്കാന്‍ ഇത് എത്രമാത്രം സഹായിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ഡി)പ്രസ്തുത സംവിധാനം വികസിപ്പിച്ചത് ആരാണ്; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
3403 |
പഞ്ചായത്തുകളില്‍ ജൈവവൈവിദ്ധ്യ രജിസ്റ്ററുകള്‍
ശ്രീ. ജോസഫ് വാഴക്കന്‍
,, കെ. മുരളീധരന്‍
,, വി. റ്റി. ബല്‍റാം
,, വി. ഡി. സതീശന്‍
(എ)പഞ്ചായത്തുകളില്‍ ജൈവവൈവിദ്ധ്യ രജിസ്റ്ററുകള്‍ തയ്യാറാക്കാന്‍ നടപടികളെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)സംസ്ഥാനത്തിന്‍റെ വികസനത്തിന് അടിസ്ഥാന രേഖയാക്കി മാറ്റുന്നതിന് എന്തെല്ലാം വിവരങ്ങളാണ് രജിസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)എല്ലാ പഞ്ചായത്തുകളിലും ഈ രജിസ്റ്ററുകള്‍ തയ്യാറാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
3404 |
അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കുന്നതിനുള്ള നിബന്ധനകള്‍
ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍
(എ)പഞ്ചായത്തുകളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കുന്നതിന് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ ;
(ബി)അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുന്നതിനു മുന്പായി പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പഠന റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ;
(സി)അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കുന്നതിനുള്ള നിബന്ധനകള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താമോ ;
(ഡി)അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കുന്നതിനുള്ള അധികാരം ആര്‍ക്കൊക്കെയാണ് നല്‍കിയിട്ടുളളതെന്ന് വ്യക്തമാക്കുമോ ;
(ഇ)അനധികൃത നിര്‍മ്മാണം സംബന്ധിച്ച പരാതി കണക്കിലെടുക്കാതെ പ്രസ്തുത നിര്‍മ്മാണം സാധൂകരിച്ച് നല്‍കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ?
|
3405 |
തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍
ശ്രീ. എന്‍. ഷംസുദ്ദീന്‍
'' വി.എം. ഉമ്മര്‍ മാസ്റ്റര്‍
'' കെ.എം. ഷാജി
'' സി. മോയിന്‍കുട്ടി
(എ)തീരദേശ നിയന്ത്രണ നിയമം പാലിക്കതെ നിരവധി കെട്ടിടങ്ങള്‍ പുതുതായി നിര്‍മ്മിച്ചിട്ടുള്ള കാര്യം ഗൌരവപൂര്‍വ്വം വീക്ഷിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത നിയമം ലംഘിച്ച് തദ്ദേശസ്വയംഭരണസ്ഥാപനത്തിന്‍റെ അനുമതിയോടെ കെട്ടിട നിര്‍മ്മാണം നടത്തിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ നിയമ വിരുദ്ധ അനുമതി നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടി യാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കമോ?
|
3406 |
സി.ആര്‍.ഇസഡ് ചട്ടങ്ങളില്‍ ഇളവുകള്‍ നല്കാന്‍ നടപടി
ശ്രീ. എന്‍.എ. നെല്ലിക്കുന്ന്
(എ)പഞ്ചായത്ത് പ്രദേശങ്ങളില്‍ സി.ആര്‍.ഇസഡ് (കോസ്റ്റല്‍ റിസര്‍വ് സോണ്‍) എങ്ങനെയാണ് കണക്കാക്കിയിട്ടുള്ളത്;
(ബി)ആയത് നടപ്പാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് മതിയായ ട്രെയിനിംഗ് നല്‍കാറുണ്ടോ;
(സി)നിലവില്‍ വീടുണ്ടായിരുന്നവര്‍ക്ക് അതേ സ്ഥലത്ത് പുതിയ വീടു വയ്ക്കുന്പോള്‍ അനുമതി നിക്ഷേധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സ്വയംഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കാതെ വരുന്പോള്‍ ആയത് പരിശോധിച്ചു അനുമതി നല്‍കുന്നതിന് മറ്റെന്തെങ്കിലും സംവിധാനം നിലവിലുണ്ടോ; ഇല്ലെങ്കില്‍ അത്തരം സംവിധാനം നടപ്പാക്കുമോ;
(ഡി)തീരദേശങ്ങളില്‍ താമസിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് സി.ആര്‍.ഇസഡ് നിയമനങ്ങളില്‍ ഇളവുകളുണ്ടോ; ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടോ?
|
3407 |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങലിലെ അദ്ധ്യാപക ജനപ്രതിനിധികള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ എത്ര എയിഡഡ് സ്കൂള്‍ അധ്യാപകര്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ഇവരുടെ ജില്ലതിരിച്ചുള്ള കണക്ക് വെളിപ്പെടുത്തുമോ?
|
3408 |
പുതിയ ഗ്രാമപഞ്ചായത്തുകള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)എങ്കില്‍ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(സി)പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ?
|
3409 |
ത്രിതല പഞ്ചായത്തുകളില്‍ പഞ്ചവത്സര പദ്ധതി
ശ്രീ. ജോസഫ് വാഴക്കന്‍
,, പാലോട് രവി
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, ഐ. സി. ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളില്‍ പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)ഇപ്രകാരം പഞ്ചായത്തുകളിലെ പദ്ധതി രൂപീകരണത്തിലെയും നടത്തിപ്പിലേയും കാലതാമസം എത്രമാത്രം ഒഴിവാക്കാന്‍ സാധിച്ചിട്ടുണ്ട് ; വിശദമാക്കുമോ ;
(ഡി)ഇതിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദാംശങ്ങള്‍ അറിയിക്കുമോ ?
|
3410 |
വൈക്കം മണ്ധലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം
ശ്രീ. കെ. അജിത്
(എ)വൈക്കം മണ്ധലത്തിലെ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലെയും പദ്ധതി വിഹിതത്തിന്‍റെ എത്ര ശതമാനം തുക 2013 ഡിസംബര്‍ 31 വരെ ചെലവഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
(ബി)മണ്ധലത്തിലെ ഓരോ തദ്ദേശഭരണസ്ഥാപനങ്ങളിലും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി പദ്ധതിത്തുകയുടെ എത്ര ശതമാനമാണ് നീക്കിവച്ചിട്ടുള്ളതെന്നും അതില്‍ എത്ര ശതമാനം 2013 ഡിസംബര്‍ 31 വരെ ചെലവഴിച്ചിട്ടുണ്ടെന്നും തുകകള്‍ എത്ര വീതമെന്നും വെവ്വേറെ വെളിപ്പെടുത്തുമോ;
(സി)വരള്‍ച്ചയുള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ നേരിടുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുക നീക്കിവച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര വീതമെന്നും എത്ര ശതമാനമെന്നും വെളിപ്പെടുത്തുമോ?
|
3411 |
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ടുവിനിയോഗം
ശ്രീ. എം. എ. ബേബി
,, ആര്‍. രാജേഷ്
,, എസ്. ശര്‍മ്മ
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ടുവിനിയോഗത്തിന്‍റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ;
(ബി)പതിമൂന്നാം ധനകാര്യക്കമ്മീഷന്‍ ഇക്കാര്യത്തില്‍ നല്‍കിയ ശുപാര്‍ശകള്‍ എന്തൊക്കെയായിരുന്നു;
(സി)2011-12, 2012-13, 2013-14 എന്നീ വര്‍ഷങ്ങളിലെ തദ്ദേശസ്ഥാപനങ്ങളുടെ ചെലവിന്‍റെ നിലവാരം വിലയിരുത്തിയിട്ടുണ്ടോ;
(ഡി)മേല്‍പ്പറഞ്ഞ വര്‍ഷങ്ങളില്‍ ലക്ഷ്യമിട്ട ആകെ ചെലവും, അതില്‍ യഥാര്‍ത്ഥത്തിലുണ്ടായ ചെലവും, ആകെ ചെലവില്‍ വികസനച്ചെലവും അതിന്‍റെ ശതമാനവും, സാമൂഹ്യമേഖലാചെലവും അതിന്‍റെ ശതമാനവും വിശദമാക്കുമോ;
(ഇ)ചെലവുകളുടെ ഘടകങ്ങളുടെയും താരതമ്യവിഹിതത്തിന്‍റെയും അടിസ്ഥാനത്തില്‍ സാമൂഹ്യ അടിസ്ഥാനസൌകര്യങ്ങള്‍ക്കും ഉത്പാദനമേഖലകള്‍ക്കും ലഭിച്ച പരിഗണനയില്‍ കുറവു വന്നിട്ടുണ്ടോ; വിശദമാക്കുമോ?
|
3412 |
പദ്ധതിച്ചെലവിനായി അനുവദിച്ച തുക
ശ്രീ. കെ. രാജു
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പിനായി 2013-14 സാന്പത്തികവര്‍ഷം എത്ര ഗഡുക്കളായി എന്ത് തുക ഏതൊക്കെ മാസങ്ങളില്‍ കൈമാറിയെന്ന് വ്യക്തമാക്കുമോ;
(ബി)പദ്ധതി രൂപീകരണ പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കാത്ത വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ ഈ വസ്തുത സര്‍ക്കാര്‍ പരിശോധിക്കുമോ;
(ഡി)ഇതുമൂലം അനുവദിച്ചു കിട്ടിയ തുക പഞ്ചായത്തുകള്‍ക്ക് ചെലവഴിക്കാന്‍ കഴിയാത്ത അവസ്ഥ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
3413 |
പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമഫണ്ട് വിനിയോഗം
ശ്രീ. ബി. സത്യന്‍
(എ)പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായുള്ള ഫണ്ട് പൂര്‍ണ്ണമായി യഥാസമയം വിനിയോഗിക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയുന്നില്ലയെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)തിരുവനന്തപുരം ജില്ലയില്‍ ഓരോ പഞ്ചായത്തും 2012-2013ലും 2013-2014 ലും ഇതുവരെയും ഈ വിഭാഗത്തിലുള്ള ഫണ്ട് എത്ര ശതമാനം വീതം ചെലവഴിച്ചിട്ടുണ്ടെന്നും, നീക്കിവച്ചതും ചെലവഴിച്ചതും എന്തു തുക വീതമെന്നതും വ്യക്തമാക്കാമോ ?
|
3414 |
ക്ഷേമ പെന്‍ഷനുകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഏതെല്ലാം ക്ഷേമ പെന്‍ഷനുകളാണ് വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ;
(ബി)ഇവയില്‍ ഏതെങ്കിലും പെന്‍ഷനുകള്‍ കുടിശ്ശികയുണ്ടോ എന്നും എങ്കില്‍ എത്രവീതമാണെന്നും അറിയിക്കാമോ;
(സി)ഇപ്പോള്‍ എത്രപേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട് എന്ന ഇനം തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുമോ?
|
3415 |
പഞ്ചായത്ത് അംഗങ്ങള്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും
ശ്രീ. പി.ഉബൈദുളള
ഒരു വര്‍ഷമെങ്കിലും പഞ്ചായത്ത് മെന്പര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്ക് പെന്‍ഷനും ചികിത്സാ ആനുകൂല്യങ്ങളും ഏര്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
T.3416 |
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് പെന്‍ഷന്‍
ശ്രീ. ജി. എസ്. ജയലാല്‍
ത്രിതല പഞ്ചായത്തംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?
|
3417 |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ ജനപ്രതിനിധികള്‍ക്ക് ചികിത്സാ സൌജന്യം
ശ്രീ. മോന്‍സ് ജോസഫ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ ജനപ്രതിനിധികള്‍ക്ക് ചികില്‍സാ സൌജന്യം അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ?
|
3418 |
ഇ.എം.എസ്. ഭവന പദ്ധതി
ശ്രീ. കെ. രാജു
(എ)സംസ്ഥാനത്ത് ഇ.എം.എസ്.ഭവനപദ്ധതി പ്രകാരം എത്രവീടുകളാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(ബി)ഇതില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെ നില്‍ക്കുന്ന വീടുകള്‍ ഉണ്ടെന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ആയതിന്‍റെ കണക്കുകള്‍ ലഭ്യമാണോ എന്നറിയിക്കുമോ;
(സി)ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?
|
3419 |
ഇ.എം. എസ് ഭവന പദ്ധതിയ്ക്കു പകരമുള്ള ഭവന പദ്ധതി
ശ്രീ. ജോസ് തെറ്റയില്‍
(എ)ഇ.എം. എസ്. ഭവന പദ്ധതി പ്രകാരം നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുള്ള ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വ്യക്തമാക്കാമോ;
(ബി)ഇ. എം. എസ് ഭവന പദ്ധതിക്കു പകരമായി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
|
3420 |
ഭവനപദ്ധതികള്‍ക്കുള്ള ധനസഹായം
ശ്രീ. സി. ദിവാകരന്‍
,, ജി. എസ്. ജയലാല്‍
,, കെ. രാജു
ശ്രീമതി ഇ. എസ്. ബിജിമോള്‍
(എ)തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന വിവിധ ഭവനപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് അര്‍ഹതപ്പെട്ട ധനസഹായം പൂര്‍ണ്ണമായി ലഭിക്കുന്നില്ലെന്നുള്ള വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)വിവിധ ഭവനപദ്ധതികള്‍ പ്രകാരം 2011-12, 2012-13 സാന്പത്തികവര്‍ഷങ്ങളില്‍ എത്ര ഗുണഭോക്താക്കളാണ് കരാര്‍വെച്ച് വീടുപണി ആരംഭിച്ചത്; ഇവര്‍ക്കു ധനസഹായം കൊടുത്തുതീര്‍ക്കാനുണ്ടോ; ഉണ്ടെങ്കില്‍, എന്നത്തേയ്ക്കു കൊടുത്തുതീര്‍ക്കാന്‍ കഴിയുമെന്നു വ്യക്തമാക്കുമോ;
(സി)ഇന്ദിരാ ഭവനപദ്ധതി, ഇ.എം.എസ്. ഭവനപദ്ധതി, എം.എന്‍. ലക്ഷംവീട് പുനരുദ്ധാരണപദ്ധതി എന്നിവയിലായി എത്ര വീടുകളുടെ പണിയാണു പൂര്‍ത്തിയാക്കാനുള്ളതെന്നു വെളിപ്പെടുത്തുമോ?
|
T.3421 |
കുളന്പു രോഗം ബാധിച്ച മൃഗങ്ങളുടെ ഇറച്ചി വില്‍പ്പന നടത്തുന്നത് തടയാനുള്ള നടപടി
ശ്രീ. എസ്. ശര്‍മ്മ
(എ)ഇറച്ചി വില്‍പ്പന നടത്തുന്നതിന് സംസ്ഥാനത്ത് ആകെ എത്ര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍ക്കെതിരെ നടപ്പുവര്‍ഷം എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് വ്യക്തമാക്കാമോ?
(സി)വൈപ്പിന്‍ മണ്ഡലത്തിലെ എത്ര സ്ഥാപനങ്ങള്‍ക്ക് ഇറച്ചി വില്‍ക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ടെന്ന് വ്യക്തമാക്കാമോ;
(ഡി)കുളന്പുരോഗം ബാധിച്ച മൃഗങ്ങളുടെ ഇറച്ചി ഭക്ഷണമായി എത്തുന്നത് തടയുന്നതിന് പ്രത്യേകമായി സ്വീകരിച്ച നടപടിയെന്തെന്ന് വ്യക്തമാക്കാമോ; ഇത്തരത്തില്‍ വിപണനം ചെയ്ത ഇറച്ചി പിടികൂടുന്നതിന് സ്വീകരിച്ച നടപടിയെന്തെന്ന് വ്യക്തമാക്കാമോ;
(ഇ)ഇത്തരത്തില്‍ ഇറച്ചി വില്‍പ്പന നടത്തിയതിന് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, എത്രയെന്നും സ്വീകരിച്ച നടപടിയെന്തെന്നും വ്യക്തമാക്കാമോ;
|
3422 |
അറവുശാലകളുടെ പ്രവര്‍ത്തനം
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)അറവുശാലകളില്‍ മൃഗങ്ങളെ തലയ്ക്കടിച്ചു കൊല്ലുന്നു എന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
(ബി)അറവുശാലകളുടെ അനുമതിയ്ക്കായി പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(സി)നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് എത്ര അറവുശാലകള്‍ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കുമോ;
(ഡി)മൃഗങ്ങളെ കശാപ്പുചെയ്ത് ഭീതിയും അറപ്പും ഉളവാക്കുന്ന രീതിയില്‍ അറവുശാലകളില്‍ പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ കോടതിവിധി ഉണ്ടായിട്ടുണ്ടോ; ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടത് ആരാണെന്നും എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്നും വ്യക്തമാക്കുമോ?
|
T.3423 |
കാഞ്ഞങ്ങാട് മണ്ധലത്തിലെ അംഗീകാരമുള്ള അറവുശാലകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)അറവുശാലകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ .
(ബി)കാഞ്ഞങ്ങാട് നിയോജക മണ്ധലത്തില്‍ അംഗീകാരമുള്ള എത്ര അറവുശാലകളുണ്ടെന്ന് പഞ്ചായത്തും നഗരസഭയും തിരിച്ച് കണക്കുകള്‍ നല്‍കാമോ ;
(സി)അംഗീകാരമില്ലാത്ത അറവുശാലകള്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം ആര്‍ക്കെല്ലമാണെന്ന് വ്യക്തമാക്കാമോ ?
|
3424 |
വൈപ്പിന്‍ മണ്ഡലത്തിലെ മാലിന്യസംസ്കരണം
ശ്രീ. എസ്. ശര്‍മ്മ
(എ)മാലിന്യ സംസ്ക്കരണത്തിനായി ഇക്കഴിഞ്ഞ സാന്പത്തിക വര്‍ഷം വൈപ്പിന്‍ മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകള്‍ക്കും അനുവദിച്ച തുക എത്രയെന്നും ഏതെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ തുക അനുവദിച്ചതെന്നും വ്യക്തമാക്കാമോ; അനുവദിച്ച തുകയുടെ എത്ര ശതമാനം ഓരോ പഞ്ചായത്തും ചെലവഴിച്ചുവെന്നും എന്തെല്ലാം കാര്യങ്ങള്‍ക്കാണ് വിനിയോഗിച്ചതെന്നും വിശദമാക്കാമോ;
(ബി)മാലിന്യ സംസ്കരണത്തിന് ഏറ്റവും ഫലപ്രദവും, നവീനവുമായ ഏത് പദ്ധതിയാണ് നടപ്പിലാക്കുന്നതിലേക്കായി സര്‍ക്കാര്‍ നിശ്ചയിച്ചതെന്ന് വ്യക്തമാക്കാമോ?
|
3425 |
മണല്‍ പാസ് വിതരണം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തില്‍ 2010-11, 2011-12 സാന്പത്തിക വര്‍ഷങ്ങളില്‍ മണല്‍ പാസ് വിതരണം ചെയ്തതില്‍ തിരിമറി നടത്തിയതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)നിലവില്‍ ഇതു സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)അന്വേഷണത്തിന്‍റെ നിലവിലുള്ള സ്ഥിതി എന്താണെന്ന് വിശദമാക്കാമോ?
|
3426 |
"സ്വരാജ് ഭവന്‍റെ' നിര്‍മ്മാണം
ശ്രീമതി കെ. എസ്. സലീഖ
(എ)തദ്ദേശസ്വയംഭരണവകുപ്പിന്‍റെ കീഴിലെ പ്രധാന കെട്ടിടസമുച്ചയമായ "സ്വരാജ് ഭവന്‍റെ' നിര്‍മ്മാണം എന്നാണു പൂര്‍ത്തീകരിച്ചത്; ഇതിനായി എത്ര കോടി രൂപ ചെലവായി; വ്യക്തമാക്കുമോ;
(ബി)പ്രസ്തുത വകുപ്പിന്‍റെ കീഴിലുള്ള ഏതെല്ലാം പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ തലസ്ഥാനത്ത് വാടകക്കെട്ടിടങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു; അവയ്ക്കായി നല്‍കുന്ന പ്രതിമാസ വാടകത്തുക എത്ര; തരംതിരിച്ചു വ്യക്തമാക്കുമോ;
(സി)നിലവില്‍ സ്വരാജ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ ഏതെല്ലാം; ഇനി എത്ര സ്ഥലം ഒഴിവുണ്ട്;
(ഡി)സര്‍ക്കാര്‍ കെട്ടിടത്തില്‍ സ്ഥലം ഒഴിവുള്ളപ്പോള്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന നയം തിരുത്തി, സ്ഥലം ഒഴിവുള്ള "സ്വരാജ് ഭവന്‍' പോലുള്ള സര്‍ക്കാരിന്‍റെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ എന്തു നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കുമോ?
|
<<back |
next page>>
|