|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
T 3068
|
പൊതുവിതരണ സന്പ്രദായം കാര്യക്ഷമമാക്കല്‍
ശ്രീ. എം.പി. വിന്‍സെന്‍റ്
(എ)കേരളത്തിലെ പൊതുവിതരണസന്പ്രദായം പരിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)സപ്ലൈകോയുടെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുമോ?
|
3069 |
വിപണി ഇടപെടല്‍ പദ്ധതി
ശ്രീ. ഷാഫി പറന്പില്
,, ലൂഡിലൂയിസ്
,, ഐ. സി. ബാലകൃഷ്ണന്
,, ജോസഫ് വാഴക്കന്‍
(എ)സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിപണി ഇടപെടല്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)പ്രസ്തുത പദ്ധതിയിലൂടെ എന്തെല്ലാം സാധനങ്ങളാണ് വിതരണം ചെയ്യാനുദ്ദേശിക്കുന്നത്;
(ഡി)ഇത്തരം സാധനങ്ങള്‍ കുറഞ്ഞ നിരക്കിലും ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയിലും നല്‍കാന്‍ പദ്ധതിയില്‍ സൌകര്യമൊരുക്കുമോ?
|
3070 |
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം
ഡോ. ടി. എം. തോമസ് ഐസക്
ശ്രീ. എളമരം കരീം
,, വി. ചെന്താമരാക്ഷന്
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)ഭക്ഷ്യവസ്തുക്കള്‍ക്ക് സബ്സിഡി നല്‍കി, കുതിച്ചുയരുന്ന വിലക്കയറ്റത്തില്‍ നിന്ന് ആശ്വാസം നല്‍കുന്നത് അനാവശ്യമാണെന്ന നിലപാടില്‍ നയം വ്യക്തമാക്കുമോ;
(ബി)വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങള്‍ക്ക് തെല്ലെങ്കിലും ഉണ്ടായിരുന്ന ആശ്വാസം ഇല്ലാതാക്കിയത് പെട്രോളിയം ഉല്പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, വളം, പാചകവാതകം തുടങ്ങിയ അവശ്യവസ്തുക്കള്‍ക്കനുവദിച്ചുകൊണ്ടിരുന്ന സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചത് മൂലമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ ദിശയിലുള്ള നീക്കം അവസാനിപ്പിക്കുവാനും, കന്പോളത്തില്‍ ശക്തമായി ഇടപെട്ട്, ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും തയ്യാറാകുമോ;
(സി)വിലക്കയറ്റം ഉണ്ടാക്കുന്ന നയസമീപനങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ?
|
3071 |
ബയോ-മെട്രിക് ഐഡന്‍റിഫിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സംയോജിത പൊതുവിതരണസന്പ്രദായം
ശ്രീ. ഹൈബി ഈഡന്‍
,, ഡൊമിനിക് പ്രസന്‍റേഷന്
,, വി.റ്റി. ബല്‍റാം
,, ആര്‍. സെല്‍വരാജ്
(എ)സന്പൂര്‍ണ്ണ ബയോ-മെട്രിക് ഐഡന്‍റിഫിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സംയോജിത പൊതുവിതരണസന്പ്രദായം നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും വിശദമാക്കുമോ;
(സി)ഇതുമൂലം ഉപഭോക്താക്കള്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(ഇ)എന്തെല്ലാം കേന്ദ്രസഹായമാണ് ഇതിനായി ലഭിക്കുന്നത്?
|
3072 |
സുതാര്യവല്‍കൃത പോര്‍ട്ടല്‍
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
,, അന്‍വര്‍ സാദത്ത്
,, കെ. ശിവദാസന്‍ നായര്
,, വി.റ്റി. ബല്‍റാം
(എ)സുതാര്യവല്‍കൃത പോര്‍ട്ടല്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇതുമൂലം ഉപഭോക്താക്കള്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(ഇ)എന്തെല്ലാം കേന്ദ്രസഹായമാണ് ഇതിനായി ലഭിക്കുന്നത്?
|
3073 |
നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് നടപടി
ശ്രീമതി കെ. കെ. ലതിക
(എ)ക്രിസ്തുമസ്, പുതുവല്‍സരക്കാലത്ത് വിപണിയില്‍ ഇടപെടുന്നതിനും നിത്യോപയോഗസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനും സിവില്‍ സപ്ലൈസ് വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
(ബി)അതിനായി എത്ര തുക അനുവദിച്ചുവെന്നും വിപണി വിലയെക്കാള്‍ എത്ര വിലകുറച്ചാണ് സപ്ലൈ കോ സാധനങ്ങള്‍ ലഭ്യമാക്കിയതെന്നും വ്യക്തമാക്കുമോ?
|
3074 |
വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടി
ശ്രീ. റ്റി. വി. രാജേഷ്
(എ)സ്പ്ലൈകോ വഴിയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിതരണം തകിടം മറിഞ്ഞത് വിലക്കയറ്റം രൂക്ഷമാക്കിയിട്ടുണ്ടോ;
(ബി)വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സബ്സിഡി നല്‍കിയവകയില്‍ സിവില്‍ സപ്ലൈസ് വകുപ്പിന് എത്ര കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കാനുണ്ട്; എത്ര കോടി രൂപ നല്‍കി; വിശദാംശം നല്‍കുമോ?
|
3075 |
വിലക്കയറ്റം നിയന്ത്രിക്കുവാനുള്ള നടപടികള്‍
ശ്രീമതി ഗീതാ ഗോപി
(എ)സിവില്‍ സപ്ലൈസ് വകുപ്പിനുകീഴില്‍, നിത്യോപയോഗസാധനങ്ങള്‍ ന്യായവിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കുമോ;
(ബി)ഏതെല്ലാം സ്ഥാപനങ്ങള്‍ വഴിയാണ് ന്യായവിലയ്ക്ക് നിത്യോപയോഗസാധനങ്ങള്‍ ലഭ്യമാക്കിവരുന്നത്;
(സി)തുറന്ന മാര്‍ക്കറ്റിലെ വിലനിലവാരം നിയന്ത്രിച്ചുകൊണ്ടുവരിക എന്ന കാഴ്ചപ്പാടില്‍നിന്ന് സിവില്‍ സപ്ലൈസ് വകുപ്പ് പിന്‍മാറിയിട്ടുണ്ടോ?
|
3076 |
വിപണി വില നിയന്ത്രണ സംവിധാനം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
സപ്ലൈകോ ഒഴികെയുള്ള സ്ഥാപനങ്ങളെ വിപണി വില നിയന്ത്രണ സംവിധാനത്തില്‍ നിന്നും വിലക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
|
3077 |
സപ്ലൈകോ-ക്വാളിറ്റി മാനേജര്‍
ശ്രീ. തോമസ് ചാണ്ടി
'' എ. കെ. ശശീന്ദ്രന്‍
(എ)സപ്ലൈകോയില്‍ സാധന ഗുണനിലവാര പരിശോധനയ്ക്കായി എത്ര ക്വാളിറ്റി മാനേജര്‍മാര്‍ ഉണ്ടെന്ന് വെളിപ്പെടുത്താമോ;
(ബി)ഇല്ലെങ്കില്‍ അതിന്‍റെ കാരണം വ്യക്തമാക്കാമോ;
(സി)കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ ഗുണനിലവാര പരിശോധനക്കായി എന്തു ബദല്‍ സംവിധാനമാണ് നിലവില്‍ ഉള്ളത്;
(ഡി)ക്വാളിറ്റി മാനേജര്‍മാരുടെ സ്ഥിരം നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?
|
3078 |
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയല്‍
ശ്രീ. രാജു എബ്രഹാം
കരിഞ്ചന്ത, പുഴ്ത്തി വയ്പ് എന്നിവ കണ്ടെത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെ ; ഇതുമായി ബന്ധപ്പെട്ട എത്ര കേസുകളാണ് എടുത്തിട്ടുള്ളത് എന്ന് ഓരോ കേസിന്‍റെയും വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കാമോ ; ഓരോ കേസിലും ഇപ്പോഴത്തെ പുരോഗതി വ്യക്തമാക്കാമോ ?
|
3079 |
ന്യായവില ഹോട്ടല്‍
ശ്രീ. രാജു എബ്രഹാം
(എ)പൊതുവിപണിയില്‍ സാധനങ്ങള്‍ക്കും ഗ്യാസ് സിലിണ്ടറുകള്‍ക്കും അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം മൂലം ഹോട്ടലുകളില്‍ ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ക്ക് ക്രമാതീതമായ വിലവര്‍ദ്ധനവ് ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിച്ചു ജീവിക്കുന്ന സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുളളവര്‍ക്കും വിലവര്‍ദ്ധനവ്മൂലം വന്‍ സാന്പത്തിക ചെലവ് ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ന്യായവിലയില്‍ ഭക്ഷണം ലഭിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത് എന്ന് വ്യക്തമാക്കാമോ;
(ഡി)ഒരു താലൂക്ക് കേന്ദ്രത്തില്‍ കുറഞ്ഞത് ഒന്ന് എന്ന തരത്തില്‍ സബ്സിഡിയോടുകൂടി ന്യായവിലഹോട്ടല്‍ നടത്തുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ സ്ഥലങ്ങളിലാണ് ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുളളത്; ഇവയുടെ നടത്തിപ്പ് ചുമതല ആര്‍ക്കാണ് നല്‍കിയിട്ടുളളത്; ഇതു സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ; നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ കാരണം വിശദമാക്കാമോ;
(ഇ)ഈ പദ്ധതി അടിയന്തരമായി നടപ്പാക്കാനും താലൂക്കുകളില്‍ ഒന്ന് എന്നതിനുപകരം ഓരോ പഞ്ചായത്തിലും കുറഞ്ഞത് ഒന്ന് എന്ന തരത്തില്‍, ആവശ്യമായ എല്ലാ സ്ഥലങ്ങളിലും ഇത്തരം ഹോട്ടലുകള്‍ ആരംഭിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു വിശദമാക്കാമോ?
|
3080 |
നെല്ല് സംഭരണ കുടിശ്ശിക
ശ്രീ. എ. കെ. ബാലന്‍
(എ)സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് നെല്ല് നല്‍കിയ വകയില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശികതുകയുടെ ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ നല്കാമോ;
(ബി)എത്ര നെല്ലാണ് സംസ്ഥാനത്താകെ 2013 ല്‍ കര്‍ഷകരില്‍ നിന്നും സംഭരിച്ചത്; സംഭരിച്ച നെല്ലിന് എത്ര രൂപ വില വരും; ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ഇപ്പോള്‍ കര്‍ഷകര്‍ക്ക് പണം കുടിശ്ശികയുള്ളത് എന്ന് നെല്ല് നല്‍കിയ വകയിലുള്ളതാണ്;
(ഡി)സഹകരണ ബാങ്കിലെ അക്കൌണ്ടില്‍ കര്‍ഷകര്‍ക്ക് പണം നല്‍കിയിരുന്നത് ദേശസാല്‍കൃതബാങ്ക് വഴിയാക്കിയിട്ടുണ്ടോ; ഇത് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
3081 |
ചാലക്കുടിയില്‍ താലൂക്ക് സപ്ലൈ ഓഫീസ്
ശ്രീ. ബി. ഡി. ദേവസ്സി
ചാലക്കുടിയില്‍ താലൂക്ക് സപ്ലൈ ഓഫീസ് തുടങ്ങുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇതിനായി നടപടി സ്വീകരിക്കുമോ?
|
3082 |
പൊതുവിതരണ സന്പ്രദായം
ശ്രീ. പി.കെ. ബഷീര്‍
(എ)പൊതുവിതരണകേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി എന്തെല്ലാം പരിശോധനാ സംവിധാനങ്ങളാണ് നിലവിലുള്ളത്; വ്യക്തമാക്കുമോ;
(ബി)പൊതുവിതരണസന്പ്രദായത്തിലൂടെ ഇപ്പോള്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളോടൊപ്പം മറ്റ് നിത്യോപയോഗ സാധനങ്ങള്‍ കൂടി വിതരണം ചെയ്യുന്നത് പരിഗണനയിലുണ്ടോ;
(സി)എങ്കില്‍ എന്തെല്ലാം ഭക്ഷ്യവസ്തുക്കളാണ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും പ്രസ്തുത പദ്ധതി എപ്പോള്‍ ആരംഭിക്കുമെന്നും വ്യക്തമാക്കുമോ?
|
3083 |
ഇന്ധനവിലനിലവാരവും നികുതിയും
ശ്രീമതി കെ. എസ്. സലീഖ
(എ)ഈ സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ മണ്ണെണ്ണയുടെ വില എത്രയായിരുന്നു; ആയത് ഇപ്പോള്‍ എത്ര;
(ബി)പ്രസ്തുത വര്‍ദ്ധനവിലൂടെ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, ഗ്യാസ് എന്നിവയുടെ നികുതിയിനത്തില്‍ 2011-12, 2012-13, 2013 ഡിസംബര്‍ 31 വരെ സിവില്‍ സപ്ലൈസ് വകുപ്പ് എത്ര തുക സര്‍ക്കാരിന് നല്‍കിയെന്ന് വ്യക്തമാക്കുമോ;
(സി)ഗ്യാസ് സിലിണ്ടറുകള്‍ ലഭിക്കാന്‍ "ആധാര്‍ കാര്‍ഡ്' നിര്‍ബന്ധമാക്കിയതായി സംസ്ഥാന/കേന്ദ്ര സര്‍ക്കാറുകള്‍ എന്തെങ്കിലും ഉത്തരവുകള്‍ നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)ഇതു നടപ്പിലാക്കുന്നതുമൂലം സംസ്ഥാന/കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്ന വരുമാനം എത്ര;
(ഇ)പത്തനംതിട്ട ജില്ലയില്‍ നാളിതുവരെ സബ്സിഡി ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ എത്ര പേര്‍ക്ക് ആകെ എത്ര തുകയുടെ സബ്സിഡിയാണ് ലഭിക്കേണ്ടത്; വ്യക്തമാക്കുമോ;
(എഫ്)ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ, ഗ്യാസ് സിലിണ്ടര്‍ എന്നിവയുടെ "സംസ്ഥാന നികുതികള്‍' പൂര്‍ണ്ണമായും ഒഴിവാക്കുന്ന കാര്യം ഭക്ഷ്യ/സിവില്‍ സപ്ലൈസ് വകുപ്പ് പരിഗണിയ്ക്കുമോ; വിശദമാക്കുമോ;
(ജി)സൂപ്രീംകോടതിയുടെ അന്തിമതീരുമാനം വരുന്നതുവരെ ആധാര്‍ അടിസ്ഥാനത്തില്‍ ഗ്യാസ് നല്കല്‍ രീതി നിറുത്തിവയ്ക്കാന്‍ എന്തു നടപടികള്‍ സ്വീകരിയ്ക്കും എന്ന് വ്യക്തമാക്കുമോ?
|
3084 |
എഫ്.എം.പി.ഡി.എസ്. പദ്ധതി
ശ്രീ. പാലോട് രവി
,, എ. പി. അബ്ദുള്ളക്കുട്ടി
,, ഡൊമിനിക് പ്രസന്‍റേഷന്
,, ഷാഫി പറന്പില്‍
(എ) എഫ്.എം.പി.ഡി.എസ്. നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി) ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കാമോ;
(സി) ഇതുമൂലം എന്തെല്ലാം നേട്ടങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(ഇ) എന്തെല്ലാം കേന്ദ്രസഹായമാണ് ഇതിനുവേണ്ടി ലഭിക്കുന്നത്?
|
3085 |
അരിക്കട പദ്ധതി
ശ്രീ. എ. കെ. ശശീന്ദ്രന്‍
,, തോമസ് ചാണ്ടി
(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പൊതുവിപണിയില്‍ അരിവില പിടിച്ചു നിര്‍ത്തുന്നതിനായി ആരംഭിച്ച അരിക്കട പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ് ;
(ബി)സബ്സിഡി ഇനത്തില്‍ സപ്ലൈകോയ്ക്ക് സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട തുക എത്രയെന്ന് വ്യക്തമാക്കാമോ ;
(സി)അരിക്കട പദ്ധതിയുടെ സബ്സിഡി നല്‍കുന്നതിനായി ഇപ്പോഴത്തെ ബഡ്ജറ്റില്‍ പ്രതേ്യക തുക വകയിരുത്തുമോ ?
|
3086 |
റേഷന്‍ സാധനങ്ങളുടെ കടത്ത്
ഡോ. എന്‍. ജയരാജ്
ശ്രീ. പി. സി. ജോര്‍ജ്
,, റോഷി അഗസ്റ്റിന്
,, എം. വി. ശ്രയാംസ് കുമാര്‍
(എ)റേഷന്‍ സാധനങ്ങളുടെ കടത്ത് തടയുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണ്;
(ബി)റേഷന്‍ കടകളില്‍ നിന്ന് ഗുണഭോക്താക്കള്‍ കൈപ്പറ്റാത്ത ഭക്ഷ്യ വസ്തുക്കള്‍ മറിച്ചു വില്ക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ എന്തു സംവിധാനമാണ് നിലവില്‍ ഉളളത്;
(സി) റേഷന്‍ കടകളിലെ സ്റ്റോക്ക് രജിസ്റ്ററും ഉപഭോക്താക്കളുടെ കാര്‍ഡുകളും നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുന്നതിനും തിരിമറി നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും ശക്തമായ നടപടി സ്വീകരിക്കുമോ;
|
3087 |
സബ്സിഡി അക്കൌണ്ട് വഴി നല്‍കുന്നതിന് സംവിധാനം
ശ്രീ. എം. ഉമ്മര്‍
,, പി.കെ. ബഷീര്‍
,, സി. മോയിന്‍കുട്ടി
,, എന്‍. ഷംസുദ്ദീന്‍
(എ)ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പ് നല്‍കുന്ന സബ്സിഡികള്‍ പണമായി അക്കൌണ്ട് വഴി നല്‍കുന്നതിന് പരീക്ഷണാര്‍ത്ഥം ഏര്‍പ്പെടുത്തിയ സംവിധാനത്തിന്‍റെ പ്രവര്‍ത്തനക്ഷമത പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച കണ്ടെത്തലുകളുടെ വിശദവിവരം നല്‍കാമോ;
(ബി)ഇത് സംബന്ധിച്ച് ഗുണഭോക്താക്കളില്‍നിന്നും പരാതികള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പരാതികളില്‍ ഉന്നയിച്ചിട്ടുള്ള പ്രധാനപ്രശ്നങ്ങള്‍ വ്യക്തമാക്കുമോ;
(സി)അത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കുമോ?
|
3088 |
ഉത്സവകാലങ്ങളിലെ കേന്ദ്ര അരിവിഹിതം
ശ്രീ. എം. എ. ബേബി
'' എം. ഹംസ
ഡോ. കെ. ടി. ജലീല്
ശ്രീ. കെ. ദാസന്‍
(എ)ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷത്തിനായി കേന്ദ്രം കൂടുതല്‍ അരി അനുവദിക്കുകയുണ്ടായോ; എങ്കില്‍ അനുവദിച്ച അരിയുടെ അളവ് വെളിപ്പെടുത്താമോ;
(ബി)അനുവദിച്ച അരിവിഹിതം ഏറ്റെടുക്കുകയുണ്ടായോ; ഇത് ക്രിസ്തുമസ് കാലയളവില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
(സി)കഴിഞ്ഞ ഓണക്കാലത്ത് അധിക വിഹിതമായി അനുവദിച്ച ഭക്ഷ്യധാന്യം ഏറ്റെടുക്കാന്‍ കഴിയാതിരുന്നിട്ടുണ്ടോ; അനുവദിച്ച ഭക്ഷ്യധാന്യത്തിന്‍റെ അളവും ഏറ്റെടുത്തതിന്‍റെ കണക്കും ലഭ്യമാണോ; ഏറ്റെടുക്കാന്‍ കഴിയാതെ പോയതെത്ര;
(ഡി)മുന്‍വര്‍ഷങ്ങളില്‍ ആഘോഷ വേളകളില്‍ അനുവദിച്ചിരുന്ന സ്പെഷ്യല്‍ പഞ്ചസാര ഇത്തവണത്തെ ക്രിസ്തുമസിന് ലഭിക്കുകയുണ്ടായോ; എങ്കില്‍ ലഭിച്ചതും വിതരണം ചെയ്തതുമായ പഞ്ചസാരയുടെ വിശദാംശം ലഭ്യമാക്കാമോ;
(ഇ)ഉത്സവകാലത്ത് റേഷന്‍കടകളിലൂടെ വിതരണം ചെയ്യേണ്ട അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും ഏറ്റെടുത്ത് യഥാസമയം വിതരണം ചെയ്യാത്തതു ഓണം-ക്രിസ്തുമസ് കാലയളവില്‍ പൊതുവിപണിയില്‍ വിലവര്‍ദ്ധനവിന് ആക്കം കുട്ടിയിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
3089 |
റേഷന്‍കടകള്‍വഴി വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങള്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
2012 ജനുവരി മുതല്‍ 2012 ഡിസംബര്‍ വരെയും 2013 ജനുവരി മുതല്‍ 2013 ഡിസംബര്‍ വരെയും റേഷന്‍കടകള്‍വഴി വിതരണം ചെയ്ത അരി, ഗോതന്പ്, പഞ്ചസാര എന്നിവയുടെ ആകെ അളവ് വ്യക്തമാക്കുമോ ?
|
3090 |
പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)പൊതുവിതരണ കേന്ദ്രങ്ങളിലൂടെ 2013 ജൂണ്‍ മുതല്‍ ഓരോ മാസവും എ. പി. എല്‍, ബി. പി. എല്‍, എസ്. എസ്. കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ ഏതൊക്കെ എത്ര വീതമാണെന്ന് വിശദമാക്കുമോ;
(ബി)പൊതുവിതരണ കേന്ദ്രങ്ങള്‍ കന്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
(സി)പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ സബ്സിഡി ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?
|
3091 |
അനര്‍ഹരെ ഒഴിവാക്കിയ ശേഷം ബി.പി.എല്‍. ലിസ്റ്റ് പരിഷ്ക്കരണം
ശ്രീ. രാജു എബ്രഹാം
(എ) നിരവധി അനര്‍ഹര്‍ ബി.പി.എല്‍. റേഷന്‍ കാര്‍ഡ് സ്വന്തമാക്കിയിട്ടുള്ളത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ അനര്‍ഹരെ ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെ; എത്ര അനര്‍ഹരെ വീതം ഓരോ ജില്ലയില്‍ നിന്നും കണ്ടെത്തി ഒഴിവാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
(ബി) അനര്‍ഹരായി ഒഴിവാക്കപ്പെട്ടവര്‍ക്കു പകരം എത്ര നിലവിലുള്ള എ.പി.എല്‍. കാര്‍ഡുടമകളെയാണ് ബി.പി.എല്‍. - ലേക്ക് മാറ്റി നല്‍കിയത്; ഇങ്ങനെ മാറ്റി നല്‍കുന്നതിന് സ്വീകരിച്ച മാനദണ്ധമെന്താണ്; ഇതിന് ആര്‍ക്കാണ് അധികാരം നല്‍കിയിരുന്നത്; ഇതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെ കോപ്പി ഹാജരാക്കാമോ;
(സി) ഓരോ സപ്ലൈ ഓഫീസിനു കീഴിലും, ഫിസിക്കല്‍ വെരിഫിക്കേഷനുള്‍പ്പെടെ നടത്തി, അനര്‍ഹരായ ബി.പി.എല്‍. കാര്‍ഡുകാരെ കണ്ടെത്തി അടിയന്തിരമായി അവരുടെ കാര്‍ഡുകള്‍ തിരുത്തുന്നതിനും, അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കും ബി.പി.എല്‍. കാര്‍ഡ് നല്‍കുന്നതിനും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ?
|
3092 |
റേഷന്‍ കാര്‍ഡുകളുടെ എണ്ണം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത് എത്ര റേഷന്‍ കാര്‍ഡുകള്‍ നിലവിലുണ്ടെന്നതിന്‍റെ എ.പി.എല്‍., ബി.പി.എല്‍., ജില്ല എന്നിവ തിരിച്ചുള്ള കണക്കു വെളിപ്പെടുത്തുമോ;
(ബി)നിലവിലുള്ള റേഷന്‍ കാര്‍ഡുകളുടെ എണ്ണം പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍, കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കാര്‍ഡുകളുടെ എണ്ണം എത്രയാണെന്നു വെളിപ്പെടുത്തുമോ?
|
3093 |
വൈപ്പിന്‍ മണ്ഡലത്തിലെ റേഷന്‍ കടകള്‍
ശ്രീ.എസ്.ശര്‍മ്മ
(എ)വൈപ്പിന്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന റേഷന്‍ കടകളുടെ എണ്ണം പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത റേഷന്‍ കടകളില്‍ നിന്ന് വിതരണം ചെയ്യേണ്ട അവശ്യവസ്തുക്കള്‍ സര്‍ക്കാര്‍ അനുവദിച്ച അളവില്‍ ലഭിക്കാത്തത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം റേഷന്‍ കടകളെ കുറിച്ച് പരാതി ലഭിച്ചുവെന്നും അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെന്നും വ്യക്തമാക്കുമോ;
(സി)2013 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുളള കാലയളവില്‍ വൈപ്പിന്‍ മണ്ഡലത്തില്‍ ലൈസന്‍സ് റദ്ദ് ചെയ്യപ്പെട്ട റേഷന്‍ കടകള്‍ ഉണ്ടെങ്കില്‍ അവ ഏതെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ?
|
3094 |
എലത്തൂര്‍ നിയോജക മണ്ധലത്തിലെ റേഷന്‍ ഷോപ്പുകള്‍
ശ്രീ. എ. കെ. ശശീന്ദ്രന്‍
(എ)എലത്തൂര്‍ നിയോജകമണ്ധലത്തില്‍ പുതുതായി എത്ര റേഷന്‍ഷോപ്പുകള്‍ അനുവദിക്കാന്‍ അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
|
T 3095 |
മാരക രോഗികള്‍ക്ക് ബി.പി.എല്‍. കാര്‍ഡ്
ശ്രീ. എം. പി. വിന്‍സെന്‍റ്
(എ) മാരക രോഗികളുടെ എ.പി.എല്‍. കാര്‍ഡ് ബി.പി.എല്‍. കാര്‍ഡായി മാറ്റുന്നതിന് ബി.പി.എല്‍. പട്ടികയിലെ ഒഴിവ് മാനദണ്ധമാക്കുന്നതുമൂലം എ.പി.എല്‍. കാര്‍ഡ് ബി.പി.എല്‍. കാര്‍ഡായി മാറ്റുന്നതിന് കാലതാമസം ഉണ്ടാകുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) കാലതാമസം ഒഴിവാക്കാനായി, റേഷന്‍ ആവശ്യങ്ങള്‍ക്ക് ഒഴികെയുള്ള മറ്റ് ആവശ്യങ്ങള്‍ക്ക് ബി.പി.എല്‍. കാര്‍ഡ് അടിയന്തരമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
|
T 3096 |
മാവേലിക്കര മണ്ധലത്തിലെ എ.പി.എല്‍./ബി.പി.എല്‍. കാര്‍ഡ് മാറ്റം
ശ്രീ. ആര്‍. രാജേഷ്
മാവേലിക്കര മണ്ധലത്തില്‍ എ.പി.എല്‍. കാര്‍ഡുകള്‍ ബി.പി.എല്‍. ആക്കി മാറ്റുന്നതിന് കളക്ട്രേറ്റില്‍ എത്ര അപേക്ഷകളാണ് ഉള്ളത് ; ഇതിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ ?
|
3097 |
മാവേലി സ്റ്റോറുകളിലെ വിറ്റുവരവ്
ശ്രീ. സി. ദിവാകരന്‍
(എ)ഈ സാന്പത്തികവര്‍ഷം 10 ലക്ഷം രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ള എത്ര മാവേലി സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കുമോ;
(ബി)പല മാവേലി സ്റ്റോറുകളിലും വിറ്റുവരവ് ഗണ്യമായി കുറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, ആയതിനുള്ള കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
|
3098 |
മുളക്കുളം പഞ്ചായത്തില്‍ മാവേലി സ്റ്റോര്‍
ശ്രീ. മോന്‍സ് ജോസഫ്
(എ)കടുത്തുരുത്തി നിയോജകമണ്ധലത്തിലെ മുളക്കുളം പഞ്ചായത്തില്‍ കീഴൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ കെട്ടിടത്തില്‍ ആരംഭിക്കുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാവേലി സ്റ്റോറിന്‍റെ പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള തടസ്സം വ്യക്തമാക്കാമോ;
(ബി)കീഴൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കെട്ടിടവും അനുബന്ധ ഉപകരണങ്ങളും നല്‍കിയിട്ടും മാവേലി സ്റ്റോര്‍ തുടങ്ങാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ;
(സി)പ്രസ്തുത മാവേലി സ്റ്റോര്‍ എന്ന് തുടങ്ങാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ; ഇതു സംബന്ധിച്ച് പഞ്ചായത്തും ബാങ്കുമായി സപ്ലൈകോ അധികൃതര്‍ ആശയവിനിമയം ഉടന്‍ നടത്തുമോ; ഇതിന്‍റെ തടസ്സങ്ങള്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കുമോ?
|
3099 |
കാലിച്ചാക്കുകളുടെ ഡിസ്പോസല്‍
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
(എ)സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ വില്പനശാലകളില്‍ കാലിച്ചാക്കുകള്‍ ഡിസ്പോസ് ചെയ്യുന്ന രീതി വിശദമാക്കുമോ;
(ബി)ചാക്കിന്‍റെ വില്പനയ്ക്കായി ഓപ്പണ്‍ ടെന്‍ഡര്‍ ക്ഷണിക്കാറുണ്ടോ; ഇല്ലെങ്കില്‍, അതിനായി സംസ്ഥാനത്തൊട്ടാകെ ഇ-ടെന്‍ഡറിംഗ് നടത്തി ഇടപാട് സുതാര്യമാക്കുമോ?
|
3100 |
പീപ്പിള്‍സ് ബസാറുകള്‍
ശ്രീ. കെ. അച്ചുതന്
,, ഐ. സി. ബാലകൃഷ്ണന്‍
,, ആര്‍. സെല്‍വരാജ്
,, പി. സി. വിഷ്ണുനാഥ്
(എ)സൂപ്പര്‍മാര്‍ക്കറ്റുകള്‍ നവീകരിച്ച് പീപ്പിള്‍സ് ബസാറുകള്‍ ആക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഇതിനു തുടക്കം കുറിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
(സി) ഇത് കൊണ്ട് ജനങ്ങള്‍ക്കുളള പ്രയോജനം വ്യക്തമാക്കാമോ;
(ഡി)നിത്യോപയോഗ സാധനങ്ങള്‍ പീപ്പിള്‍സ് ബാസാറില്‍ ലഭിക്കുന്നതിനുളള സൌകര്യം ഒരുക്കുമോ; വിശദമാക്കുമോ?
|
<<back |
next page>>
|