|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2740
|
ആശുപത്രി വ്യവസായ ബന്ധ സമിതി രൂപീകരണം
ശ്രീ. സണ്ണി ജോസഫ്
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, എം. എ. വാഹീദ്
,, പി. എ. മാധവന്‍
(എ)സംസ്ഥാനത്ത് ആശുപത്രി വ്യവസായ ബന്ധ സമിതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(സി)സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇത് എത്രമാത്രം പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്; വ്യക്തമാക്കുമോ;
(ഡി)ഏതെല്ലാം പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത സമിതി നടത്തുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?
|
2741 |
സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ക്ക് ട്രെയിനിംഗ് വ്യവസ്ഥ ഏര്‍പ്പെടുത്തുന്ന ഉത്തരവ്
ശ്രീ. ജി. സുധാകരന്‍
,, രാജു എബ്രഹാം
ശ്രീമതി. കെ. എസ്. സലീഖ
ശ്രീ. ആര്‍. രാജേഷ്
(എ)സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് ട്രെയിനിംഗ് വ്യവസ്ഥ ഏര്‍പ്പെടുത്തിക്കൊണ്ട് 2012 ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കാനുണ്ടായ സാഹചര്യമെന്തായിരുന്നുവെന്ന് അറിയിക്കുമോ;
(ബി)ബോണ്ടുവ്യവസ്ഥയും ട്രെയിനിംഗ് വ്യവസ്ഥയും നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സില്‍ നല്‍കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന നഴ്സിംഗ് കൌണ്‍സില്‍ നല്‍കിയ നിര്‍ദ്ദേശം ഇതുവരെ നടപ്പാക്കാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ;
(സി)സര്‍ക്കാരിന്‍റെ പ്രസ്തുത നടപടി സ്വകാര്യ ആശുപത്രികള്‍ക്ക് നഴ്സുമാരെ ട്രെയിനികള്‍ എന്ന പേരില്‍ നിയമിച്ചു തൊഴില്‍ ചൂഷണം നടത്താന്‍ ഇടയാക്കുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി തൊഴില്‍ ചൂഷണത്തിനെതിരെ നിയമനടപടിക്ക് തയ്യാറാകുമോ; വിശദമാക്കാമോ?
|
2742 |
നഴ്സുമാര്‍ക്ക് മിനിമം വേതനം
ശ്രീ. ജോസഫ് വാഴക്കന്‍
,, വര്‍ക്കല കഹാര്
,, എം. പി. വിന്‍സെന്‍റ്
,, സി. പി. മുഹമ്മദ്
(എ)സര്‍ക്കാര്‍ നഴ്സുമാരുടെ മിനിമം വേതനം ഉറപ്പ് വരുത്തുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് ആവിഷ്ക്കരിച്ചത്; വിശദമാക്കുമോ;
(ബി)സ്വകാര്യ ആശുപത്രി ഉള്‍പ്പെടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ നഴ്സുമാരുടെ മിനിമം വേതനം ഉറപ്പ് വരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇതിനായി എന്തെല്ലാം നടപടികളാണ് ഭരണതലത്തില്‍ സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ?
|
2743 |
സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ബാങ്ക് വഴി വേതനം
ശ്രീ. വി. റ്റി. ബല്‍റാം
,, ജോസഫ് വാഴക്കന്
,, കെ. ശിവദാസന്‍ നായര്
,, ലൂഡി ലൂയിസ്
(എ)സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് വേതനം ഉറപ്പ് വരുത്തുവാന്‍ എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ; വിശദമാക്കുമോ ;
(ബി)ഇതിന്‍റെ ഭാഗമായി ഇവരുടെ ശന്പളം ബാങ്ക് വഴി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)ശന്പളം ബാങ്ക് വഴി നല്‍കണമെന്ന് നിഷ്കര്‍ഷിക്കുന്ന ശന്പള സംരക്ഷണ നിയമം നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;
(ഡി)എങ്കില്‍ ഇതിനുള്ള നിയമനിര്‍മ്മാണ പ്രക്രിയ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?
|
2744 |
ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സുമാരുടെ സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ച് പരിശോധിക്കാന്‍ നിയോഗിച്ച ബലരാമന്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ട് പരിശോധിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ കമ്മീഷന്‍റെ ഏതെല്ലാം നിര്‍ദ്ദേശങ്ങളാണ് ഇതിനകം നടപ്പിലാക്കിയതെന്ന് വെളിപ്പെടുത്തുമോ;
(സി)പ്രസ്തുത റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ ഏതൊക്കെ കാര്യങ്ങളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?
|
2745 |
മിനിമം വേജസ് അഡൈ്വസറി ബോര്‍ഡിന്‍റെ പ്രവര്‍ത്തനം
ശ്രീ. കെ. കെ. ജയചന്ദ്രന്
(എ) സംസ്ഥാനത്ത് മിനിമം വേജസ് അഡൈ്വസറി ബോര്‍ഡിന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
(ബി) ബോര്‍ഡിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
|
2746 |
വിശ്വകര്‍മ്മ സമുദായത്തിന് പെന്‍ഷന്‍
ശ്രീ.മോന്‍സ് ജോസഫ്
(എ)വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ട പരന്പരാഗത മരം, ഇരുന്പ്, കല്ല്, കളിമണ്ണ്, സ്വര്‍ണ്ണപ്പണിക്കാര്‍ക്ക് ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ച പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നുമുതല്‍ വിതരണം ചെയ്യുമെന്ന് വ്യക്തമാക്കാമോ;
(ബി)പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിന് വകുപ്പുതലത്തിലുളള നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേയ്ക്ക് ആയത് പൂര്‍ത്തീകരിക്കും എന്ന് വ്യക്തമാക്കാമോ;
(സി)ഇ.എസ്.ഐ. ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതു സംബന്ധിച്ച് കേന്ദ്ര തൊഴില്‍ വകുപ്പുമന്ത്രി നടത്തിയിട്ടുളള പ്രഖ്യാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഇത് നടപ്പാക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇക്കാര്യത്തില്‍ കേന്ദ്രത്തിലേക്ക് കത്തിടപാടുകള്‍ നടത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ?
|
2747 |
സ്വര്‍ണ്ണത്തൊഴിലാളികളെ സംരക്ഷിക്കാന്‍ നടപടി
ശ്രീ. സി. കൃഷ്ണന്‍
(എ)സംസ്ഥാനത്തെ പരന്പരാഗത സ്വര്‍ണ്ണത്തൊഴിലാളികള്‍ മുഴു പട്ടിണിയിലേയ്ക്കു നീങ്ങുന്നതായ വിവരം ശ്രദ്ധയിലുണ്ടോ;
(ബി)സ്വര്‍ണ്ണ വിപണി റെക്കാര്‍ഡ് വിജയത്തിലെത്തിയിട്ടും സ്വര്‍ണ്ണപ്പണിക്കാരുടെ ജീവിത നിലവാരം താഴേയ്ക്ക് പോവുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(സി)പരന്പരാഗത സ്വര്‍ണ്ണത്തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
|
2748 |
അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം
ശ്രീ. പി. ഉബൈദുള്ള
അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും തൊഴിലിടങ്ങളിലെ ചൂഷണം തടയുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?
|
2749 |
അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന്‍
ശ്രീ. പി. കെ. ഗുരുദാസന്‍
,, കെ. കെ. ജയചന്ദ്രന്‍
,, പി. ശ്രീരാമകൃഷ്ണന്
,, കെ. കെ. നാരായണന്‍
(എ)അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്താനുള്ള സംവിധാനത്തിന്‍റെ പുരോഗതി അറിയിക്കാമോ;
(ബി)ഇവരെ സംസ്ഥാനത്ത് എത്തിക്കുകയും തൊഴിലിനായി വിട്ടു നല്‍കുകയും ചെയ്യുന്ന കരാറുകാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാറുണ്ടോ;
(സി)കരാറുകാരുടെയും ഏജന്‍റുമാരുടെയും ഇടനില ചൂഷണത്തില്‍ നിന്ന് തൊഴിലാളികള്‍ക്ക് പരിരക്ഷ നല്‍കാന്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ?
|
2750 |
അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി നിയമനിര്‍മ്മാണം
ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, വി. റ്റി. ബല്‍റാം
,, ഷാഫി പറന്പില്‍
(എ)അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി നിയമ നിര്‍മ്മാണം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)അന്യസംസ്ഥാന തൊഴിലാളികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി എന്തെല്ലാം വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തുവാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(സി)ഇതിനുള്ള നിയമ നിര്‍മ്മാണ പ്രക്രിയ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ ?
|
2751 |
അന്യസംസ്ഥാന തൊഴിലാളികള്‍
ശ്രീമതി കെ. എസ്. സലീഖ
(എ)അന്യസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്ത് നിന്നും വേതനമായി ഒരു വര്‍ഷം എത്ര തുക കൈപ്പറ്റുന്നു എന്നാണ് തൊഴില്‍ വകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിത് ; വിശദാംശം ലഭ്യമാക്കാമോ ;
(ബി)നിലവില്‍ സംസ്ഥാനത്ത് എത്ര അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുവെന്ന് സംസ്ഥാനം തിരിച്ച് കണക്ക് വ്യക്തമാക്കാമോ ;
(സി)നാളിതുവരെ തൊഴില്‍ വകുപ്പില്‍ എത്ര അന്യസംസ്ഥാന തൊഴിലാളികള്‍ പേര് രജിസ്റ്റര്‍ ചെയ്തു; ആയതില്‍ എത്ര പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി ; വ്യക്തമാക്കാമോ ;
(ഡി)തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത തൊഴിലാളികളെകൊണ്ട് പണി ചെയ്യിപ്പിക്കുന്ന ചെറുകിട-വന്‍കിട കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ എപ്രകാരമുള്ള ശിക്ഷാ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത് ; ഇതില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നു; വ്യക്തമാക്കാമോ ;
(ഇ)കേരളത്തില്‍ ജീവിക്കുന്ന എത്ര പേരില്‍ ഒരാള്‍ അന്യസംസ്ഥാന തൊഴിലാളിയാണെന്ന് തൊഴില്‍ വകുപ്പിന്‍റെ പഠനത്തില്‍ തെളിഞ്ഞിട്ടുള്ളത് ;
(എഫ്)ഓരോ വര്‍ഷവും ശരാശരി അന്യസംസ്ഥാന തൊഴിലാളികള്‍ എത്ര പേരാണ് ജോലിക്കായി കേരളത്തില്‍ എത്തുന്നത് ; അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇവരുടെ ജനസംഖ്യ സംസ്ഥാന ജനസംഖ്യയുടെ എത്ര ശതമാനമാകുമെന്നാണ് തൊഴില്‍ വകുപ്പ് കണ്ടെത്തിയിട്ടുള്ളത് ; വ്യക്തമാക്കുമോ ;
(ജി)ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറുന്ന ഒട്ടേറെപേര്‍ കേരളത്തില്‍ ജോലി ചെയ്യുന്നതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; വിശദമാക്കാമോ ;
(എച്ച്)മറുനാടന്‍ തൊഴിലാളികളെക്കുറിച്ച് പഠനം നടത്തിയ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വച്ചിട്ടുളളത് ; ആയത് സംബന്ധിച്ച് തൊഴില്‍ വകുപ്പ് എന്ത് നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു ; വിശദാംശം വ്യക്തമാക്കുമോ ?
|
2752 |
അന്യസംസ്ഥാന തൊഴിലാളി രജിസ്ട്രേഷന്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ഇവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ?
|
2753 |
അന്യസംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കാന്‍ നടപടി
ശ്രീ. സി. ദിവാകരന്‍
(എ)അന്യസംസ്ഥാന തൊഴിലാളികള്‍ അനിയന്ത്രിതമായി നഗരങ്ങളിലും ഗ്രാമങ്ങളിലും കേന്ദ്രീകരിക്കുന്നതായും സുരക്ഷിതമല്ലാതെ തൊഴിലുകളില്‍ ഏര്‍പ്പെട്ട് അപകടങ്ങളില്‍പ്പെടുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇത് നിയന്ത്രിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
|
2754 |
അന്യസംസ്ഥാന തൊഴിലാളികളുടെ കണക്ക്
ശ്രീ. ഇ. ചന്ദ്രശേഖരന്‍
ശ്രീമതി ഗീതാ ഗോപി
ശ്രീ. മുല്ലക്കര രത്നാകരന്‍
'' ഇ.കെ. വിജയന്‍
സംസ്ഥാനത്ത് ജോലി ചെയ്തു വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ജില്ല തിരിച്ച കണക്ക് വ്യക്തമാക്കാമോ?
|
2755 |
അന്യസംസ്ഥാന തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നത് തടയാന്‍ നടപടി
ശ്രീ. എ. കെ. ബാലന്‍
(എ)അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്നതിന് കരാര്‍കാര്‍ക്കോ, വ്യക്തികള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ സംസ്ഥാനത്തിന്‍റെ എന്തെങ്കിലും അനുവാദമോ, ലൈസന്‍സോ ആവശ്യമുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)അന്യസംസഥാന തൊഴിലാളികള്‍ സംസ്ഥാനത്ത് കരാറുകാരുടെയും ഏജന്‍റുമാരുടെയും വിവധ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
2756 |
ചുമട്ടു തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട്
ശ്രീ. വി.എസ്. സുനില്‍ കുമാര്
'' വി. ശശി
'' ഇ.കെ. വിജയന്‍
'' കെ. രാജു
(എ)ചുമട്ടു മേഖലയിലെ തൊഴില്‍ നഷ്ടവും പരിഹാരവും സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ഈ സമിതി പഠന വിധേയമാക്കിയ കാര്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ;
(ബി)സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ എന്തെല്ലാം; ഈ ശുപാര്‍ശകള്‍ നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ എന്നും ഉണ്ടെങ്കില്‍ ഇവ എന്ന് പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും വെളിപ്പെടുത്തുമോ?
|
2757 |
ചുമട്ടുതൊഴില്‍ മേഖലയിലെ തൊഴില്‍ നഷ്ടം - പഠന റിപ്പോര്‍ട്ടിന്‍മേല്‍ നടപടി
ശ്രീ. കെ. മുരളീധരന്
,, വി.റ്റി. ബല്‍റാം
,, സണ്ണി ജോസഫ്
,, എം. എ. വാഹീദ്
(എ)സംസ്ഥാനത്ത് ചുമട്ടുതൊഴില്‍ മേഖലയിലെ തൊഴില്‍ നഷ്ടവും പരിഹാരവും സംബന്ധിച്ച് പഠനം നടത്താന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)സമിതി അതിന്‍റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം ശുപാര്‍ശകളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)ഏതെല്ലാം വിഷയങ്ങളാണ് കമ്മിറ്റി പഠനവിധേയമാക്കിയത്; വിശദാംശങ്ങള്‍ നല്‍കുമോ;
(ഇ)റിപ്പോര്‍ട്ടിന്‍മേല്‍ എന്തെല്ലാം തുടര്‍ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?
|
2758 |
അനര്‍ഹമായ ചുമട്ടുതൊഴിലാളി കാര്‍ഡുകള്‍ റദ്ദാക്കാന്‍ നടപടി
ശ്രീ. എ. റ്റി. ജോര്‍ജ്
'' അന്‍വര്‍ സാദത്ത്
'' സണ്ണി ജോസഫ്
'' പി. സി. വിഷ്ണുനാഥ്
(എ)സംസ്ഥാനത്ത് ചുമട്ടുതൊഴിലാളി കാര്‍ഡുകള്‍ അനര്‍ഹമായി കരസ്ഥമാക്കിയതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എങ്കില്‍ നിശ്ചിതകാലാവധിക്കുള്ളില്‍ വിശദമായ പരിശോധന നടത്തി ഇതിന്മേല്‍ നടപടി സ്വീകരിക്കുന്നതിന് തയ്യാറാകുമോ; വ്യക്തമാക്കുമോ;
(സി)അനര്‍ഹമാണെന്ന് കണ്ടെത്തിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ റദ്ദാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;
(ഡി)ഇതിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
2759 |
തൊഴില്‍ വകുപ്പ് പുന:സംഘടിപ്പിക്കുന്നതിന് നടപടി
ശ്രീ. പി. കെ. ഗുരുദാസന്‍
തൊഴില്‍ വകുപ്പ് പുന:സംഘടിപ്പിക്കുന്നതിന് സര്‍ക്കാര്‍ നാളിതുവരെ സ്വീകരിച്ച നടപടി വിശദമാക്കുമോ?
|
2760 |
തൊഴില്‍വകുപ്പില്‍ പുതിയ തസ്തികകള്‍
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)തൊഴില്‍വകുപ്പില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നകാര്യം പരിഗണനയിലുണ്ടോ ;
(ബി)എങ്കില്‍ ഏതെല്ലാം പുതിയ തസ്തികകളാണ് സൃഷ്ടിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?
|
2761 |
കോഴിക്കോട് ജില്ലയിലെ ഇ.എസ്.ഐ. ആനുകൂല്യം ലഭിക്കുന്ന ആശുപത്രികള്‍
ശ്രീമതി കെ. കെ. ലതിക
(എ)കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം ആശുപത്രികളിലാണ് ഇ.എസ്.ഐ. ചികിത്സാനുകൂല്യം നല്‍കുന്നത് എന്ന് വ്യക്തമാക്കുമോ ;
(ബി)വടകര, കുറ്റ്യാടി, പേരാന്പ്ര മേഖലകളിലുള്ള ആശുപത്രി കളിലും കൂടി പ്രസ്തുത ആനുകൂല്യം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ;
(സി)ഇ.എസ്.ഐ. ആനുകൂല്യം ലഭ്യമാക്കുന്ന ആശുപത്രികള്‍ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച മാനദണ്ധം എന്തൊക്കെയെന്ന് വ്യക്തമാക്കുമോ ?
|
2762 |
എംപ്ലോയബിലിറ്റി സെന്‍ററുകള്‍
ശ്രീ. പി. കെ. ബഷീര്‍
(എ)സംസ്ഥാനത്ത് തൊഴില്‍ വകുപ്പിന്‍റെ കീഴില്‍ എംപ്ലോയബിലിറ്റി സെന്‍ററുകള്‍ ആരംഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍, പ്രസ്തുത സെന്‍ററുകളിലൂടെ എന്തെല്ലാം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ;
(സി)നിലവില്‍ കേരളസംസ്ഥാനത്ത് എവിടെയെല്ലാമാണ് എംപ്ലോയബിലിറ്റി സെന്‍ററുകള്‍ ആരംഭിച്ചിട്ടുള്ളതെന്നും, പ്രസ്തുതപദ്ധതി എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കുമോയെന്നും വിശദമാക്കുമോ?
|
2763 |
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ആന്‍റ് കണ്‍സ്ട്രക്ഷന്‍റെ പ്രവര്‍ത്തനങ്ങള്‍
ശ്രീ. കെ. അച്ചുതന്
,, ഹൈബി ഈഡന്
,, ലൂഡി ലൂയിസ്
,, തേറന്പില്‍ രാമകൃഷ്ണന്‍
(എ)സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ആന്‍റ് കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനം രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതു മുഖേന കൈവരിക്കുന്നത്;
(സി)സംസ്ഥാനത്തിന്‍റെ വിവിധ മേഖലയില്‍ തൊഴില്‍ നൈപുണ്യം സൃഷ്ടിക്കുന്നതിന് ഈ സ്ഥാപനത്തെ എപ്രകാരം പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കുമോ?
|
2764 |
കണ്‍സ്ട്രക്ഷന്‍ അക്കാദമിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍റ് കണ്‍സ്ട്രക്ഷനും
ശ്രീ.പി.കെ.ഗുരുദാസന്‍
(എ)കണ്‍സ്ട്രക്ഷന്‍ അക്കാഡമിക്ക് വേണ്ടി ചാത്തന്നൂരില്‍ വാങ്ങിയ സ്ഥലത്ത് തൊഴില്‍ വകുപ്പ് എന്ത് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ബി)കണ്‍സ്ട്രക്ഷന്‍ അക്കാഡമിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍റ് കണ്‍സ്ട്രക്ഷനും തമ്മിലുളള വ്യത്യാസം വ്യക്തമാക്കുമോ;
(സി)ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍റ് കണ്‍സ്ട്രക്ഷനില്‍ എന്തെല്ലാം കോഴ്സുകളാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്; എന്നത്തേയ്ക്ക് ക്ലാസ്സുകള്‍ ആരംഭിക്കുമെന്നറിയിക്കുമോ ?
|
2765 |
ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്പെക്ടര്‍ കോഴ്സിന് പി.എസ്.സി അംഗീകാരം
ശ്രീ. റ്റി. വി. രാജേഷ്
(എ)സര്‍ക്കാര്‍ ഐ.ടി.ഐ കളില്‍ തുടങ്ങിയ ഏകവത്സര കോഴ്സായ ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്പെക്ടര്‍ കോഴ്സിന് പി.എസ്.സി യുടെ അംഗീകാരം ഇല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ കോഴ്സ് പഠിക്കുന്നവര്‍ക്കും, പൂര്‍ത്തിയാക്കിയവര്‍ക്കും തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനായി പി.എസ്.സി യുടെ അംഗീകാരം ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
|
2766 |
ബാലുശ്ശേരി മണ്ധലത്തില്‍ മാതൃകാ ഐ.ടി.ഐ
ശ്രീ. പുരുഷന്‍ കടലുണ്ടി
ബാലുശ്ശേരി അസംബ്ലിമണ്ധലത്തിലെ കിനാലൂര്‍ കെ. എസ്. ഐ. ഡി. സി വ്യവസായ വികസന കേന്ദ്രത്തോടനുബന്ധിച്ച്, നൂതന തൊഴില്‍ മേഖലയില്‍ പരിശീലനം നല്‍കുന്നതിന് ഒരു മാതൃകാ ഐ. ടി. ഐ. സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ;
|
2767 |
കായംകുളം ഗവണ്‍മെന്‍റ് ഐ. റ്റി. ഐ.-യ്ക്ക് സ്വന്തമായി സ്ഥലം
ശ്രീ. സി. കെ. സദാശിവന്‍
കായംകുളം ഗവണ്‍മെന്‍റ് ഐ.റ്റി.ഐ.-യ്ക്ക് സ്വന്തമായി സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ ?
|
2768 |
ചേര്‍പ്പ് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്
ശ്രീമതി ഗീതാ ഗോപി
(എ)പെരിങ്ങോട്ടുകരയില്‍ പ്രവര്‍ത്തിച്ചു വരുന്ന ചേര്‍പ്പ് ഐ. ടി. ഐ ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭിക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത നടപടി ഏതുവരെയായി എന്ന് വിശദമാക്കാമോ;
(ബി)അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വക സ്ഥലം ഏറ്റെടുക്കുന്നതിനുളള നടപടികള്‍ ഊര്‍ജ്ജിതമാക്കാനുളള നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ടോ; എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
(സി)സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
|
2769 |
പ്രൊഫഷണല്‍ കോഴ്സ് പാസ്സായി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍
ശ്രീ. കെ.വി.വിജയദാസ്
സംസ്ഥാനത്ത് പ്രൊഫഷണല്‍ കോഴ്സ് പാസ്സായി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ എത്ര ഉദ്യോഗാര്‍ത്ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന വിവരം വല്‍കുമോ?
|
2770 |
മെഡിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരികളുടെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)കേരളത്തിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍, എഞ്ചിനീയറിംഗ് ബിരുദധാരികള്‍ എത്രയുണ്ടെന്ന് കാറ്റഗറി തിരിച്ച് വ്യക്തമാക്കുമോ ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം മെഡിക്കല്‍, എഞ്ചിനീയറിംഗ് ബിരുദധാരികളില്‍ എത്രപേര്‍ക്ക് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന ജോലി നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കുമോ ?
|
2771 |
കൊയിലാണ്ടി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുടെ താത്കാലിക നിയമനം
ശ്രീ. കെ. ദാസന്‍
(എ)കൊയിലാണ്ടി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ 20 വര്‍ഷവും അതിനുമുകളിലും സീനിയോറിറ്റിയുള്ളവരും ഇപ്പോഴും രജിസ്ട്രേഷന്‍ നിലവിലുള്ളവരുമായ എത്ര പേരുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഇവരില്‍ ഒരു ജോലിയ്ക്കും ഇതുവരെ പരിഗണിക്കപ്പെടാത്ത എത്രപേരുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)ഇവരുടെ കാര്യത്തില്‍ പ്രതേ്യക പരിഗണന നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൊയിലാണ്ടി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ നിന്ന് എത്ര പേരെ താല്‍കാലിക നിയമനത്തിന് പരിഗണിച്ചിട്ടുണ്ട് എന്നത് വിശദമാക്കാമോ?
|
2772 |
എംപ്ലോയ്മെന്‍റ് & ട്രെയിനിംഗ് ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്ന വാടക
കെട്ടിടം
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)എംപ്ലോയ്മെന്‍റ് & ട്രെയിനിംഗ് ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടം ശോച്യാവസ്ഥയിലാണെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതു പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത കെട്ടിടത്തിന് പ്രതിമാസം എത്ര തുകയാണ് വാടകയിനത്തില്‍ നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)വാടകകെട്ടിടത്തിന് നഗരസഭയില്‍ നിന്നും ഏജ്/ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ടോ; എങ്കില്‍ കോപ്പി ലഭ്യമാക്കുമോ;
(ഡി)ജീവന് ഭീഷണിയാകുംവിധം പഴക്കം ചെന്ന ഈ കെട്ടിടത്തില്‍ നിന്നും ഓഫീസ് മാറ്റുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; ഇല്ലെങ്കില്‍ സുസ്ഥിരമായ കെട്ടിടത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമോ?
|
2773 |
ഒപ്ടോമെട്രി കോഴ്സ് പാസ്സായി പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍
ശ്രീ. ജി. എസ് ജയലാല്‍
(എ)തിരുവനന്തപുരത്ത് ചാക്കയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ ബി. എസ്. സി. ഒപ്ടോമെട്രി കോഴ്സ് പാസ്സായിട്ടുള്ള എത്ര ഉദ്യോഗാര്‍ത്ഥികളാണ് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അറിയിക്കുമോ;
(ബി)പ്രസ്തുത ഉദ്യോഗാര്‍ത്ഥികളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചു;
(സി)ആരോഗ്യവകുപ്പ്/ഇ. എസ്. ഐ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുവാന്‍ ഈ സ്ഥാപനത്തില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കാറില്ലായെന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)ഇ. എസ്. ഐ. മെഡിക്കല്‍ കോളേജില്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ പ്രസ്തുത ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ; വിശദാംശം അറിയിക്കുമോ?
|
2774 |
തൊഴിലില്ലായ്മ വേതനം
ശ്രീ. എ. എ. അസീസ് ,, കോവൂര്‍ കുഞ്ഞുമോന്‍
(എ)തൊഴിലില്ലായ്മ വേതനത്തിന് അര്‍ഹതയുളള ഓരോരുത്തര്‍ക്കും എത്ര രൂപയാണ് ഒരു വര്‍ഷത്തില്‍ തൊഴിലില്ലായ്മ വേതനമായി നല്‍കുന്നത്;
(ബി)ഇതിനായുളള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം എത്ര രൂപ വീതമാണെന്ന് വ്യക്തമാക്കുമോ?
|
2775 |
ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശിക വരുത്താതെ വിതരണം ചെയ്യാന്‍ നടപടി
ശ്രീ. ലൂഡി ലൂയിസ്
,, എ. റ്റി. ജോര്‍ജ്
,, പി. സി. വിഷ്ണുനാഥ്
,, ഹൈബി ഈഡന്‍
(എ)സംസ്ഥാനത്തെ ക്ഷേമപെന്‍ഷനുകള്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എത്ര ശതമാനം വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ;
(സി)എല്ലാ ക്ഷേമ പെന്‍ഷനുകളും കുടിശ്ശിക വരുത്താതെ കൃത്യസമയത്ത് വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികളാണ് ഭരണ തലത്തില്‍ സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
2776 |
തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ കുടിശ്ശിക
ശ്രീ. എളമരം കരീം
(എ)തൊഴില്‍ വകുപ്പിന്‍റെ കീഴിലുള്ള തൊഴിലാളി ക്ഷേമനിധി അംഗങ്ങളില്‍ ഇനിയും പെന്‍ഷന്‍ ലഭിക്കുന്നവര്‍ എത്ര പേരുണ്ട് ;
(ബി)ഇവര്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ ഏത് മാസം വരെയുള്ളത് നല്കിയിട്ടുണ്ട് ;
(സി)കുടിശ്ശികയുണ്ടെങ്കില്‍ ആയത് അടിയന്തരമായി കൊടുത്ത് തീര്‍ക്കാന്‍ നടപടി കൈക്കൊള്ളുമോ ; വിശദമാക്കാമോ ?
|
2777 |
ക്ഷേമനിധി ആനുകൂല്യങ്ങള്‍ ബാങ്ക് വഴി വിതരണം
ശ്രീ. ഇളമരം കരീം
(എ) സംസ്ഥാനത്തെ വിവിധ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍, ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്ത് ബാങ്ക് അക്കൌണ്ട് എടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി) എങ്കില്‍ 2013 ഡിസംബര്‍ 31 വരെ എത്ര പേര്‍ ബാങ്ക് അക്കൌണ്ട് എടുത്തിട്ടുണ്ട്;
(സി) ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ബാങ്ക് അക്കൌണ്ടും, ആധാര്‍ കാര്‍ഡും നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(ഡി) ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവരെ പ്രസ്തുത നിബന്ധനയില്‍ നിന്നൊഴിവാക്കുമോ?
|
2778 |
ക്ഷേമനിധി ആധാറുമായി ബന്ധിപ്പിക്കല്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)സംസ്ഥാനത്തെ വിവിധ തൊഴിലാളി ക്ഷേമനിധിയിലെ ഓരോ അംഗത്തില്‍ നിന്നും ആധാര്‍ ലിങ്കേജിനുവേണ്ടി നാല്പതു രൂപ വീതം പിരിക്കുന്നതിന് തൊഴില്‍ വകുപ്പോ, ക്ഷേമനിധി ബോര്‍ഡോ തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)ഇത്തരത്തില്‍ പണപ്പിരിവ് നടക്കുന്നുണ്ടോ; എങ്കില്‍ എന്തിനുവേണ്ടിയാണ് ഇത് ചിലവഴിക്കുന്നതെന്ന് വിശദമാക്കുമോ;
(സി)ആധാര്‍ ലിങ്കേജിനുവേണ്ടി ബാങ്കുകള്‍ക്ക് പണം നല്‍കേണ്ടതുണ്ടോ; എങ്കില്‍ എത്ര തുകയെന്ന് വ്യക്തമാക്കുമോ;
(ഡി)തൊഴില്‍ വകുപ്പിനുകീഴില്‍ എത്ര തൊഴിലാളി ക്ഷേമനിധികളുണ്ട്; ഓരോന്നിലും എത്ര വീതം അംഗങ്ങളുണ്ടെന്ന് പ്രത്യേകം വിശദമാക്കുമോ?
|
T2779 |
ന്യൂസ്പേപ്പര്‍ ഏജന്‍റുമാര്‍ക്കും വിതരണക്കാര്‍ക്കും ക്ഷേമനിധിയും പെന്‍ഷനും
ശ്രീ. മോന്‍സ് ജോസഫ്
(എ)സംസ്ഥാനത്തെ ന്യൂസ്പേപ്പര്‍ ഏജന്‍റുമാര്‍ക്കും, വിതരണക്കാര്‍ക്കും ക്ഷേമനിധിയും പെന്‍ഷനും നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
(ബി)എങ്കില്‍ ഇതു സംബന്ധിച്ച് ക്ഷേമനിധി രൂപീകരണത്തിന് ബില്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
|
2780 |
ആഭരണനിര്‍മ്മാണത്തൊഴിലാളി ക്ഷേമപദ്ധതി
ശ്രീ. എം. ചന്ദ്രന്‍
(എ)2010-ലെ ആഭരണനിര്‍മ്മാണത്തൊഴിലാളി ക്ഷേമപദ്ധതിയില്‍ എത്ര തൊഴിലാളികളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നു വ്യക്തമാക്കുമോ;
(ബി)ഓരോ തൊഴിലാളിയില്‍നിന്നും പ്രതിമാസം എത്ര രൂപയാണ് ക്ഷേമനിധിയിലേയ്ക്ക് വിഹിതമായി പിരിച്ചെടുത്തിട്ടുള്ളത്;
(സി)വ്യാപാരികളുടെ വിറ്റുവരവില്‍നിന്നും പിരിച്ചെടുക്കേണ്ട "സെസ്സ്' പിരിച്ചെടുക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍, എത്ര രൂപ ഇതുപ്രകാരം പിരിച്ചെടുത്തിട്ടുണ്ടെന്നു വ്യക്തമാക്കുമോ;
(ഡി)ഇല്ലെങ്കില്‍, എന്തുകൊണ്ടാണു പിരിച്ചെടുക്കാത്തതെന്നു വ്യക്തമാക്കുമോ;
(ഇ)ക്ഷേമനിധിയുടെ ഓഫീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ; ഇല്ലെങ്കില്‍, ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ;
(എഫ്)ക്ഷേമപദ്ധതിയില്‍ നിര്‍ദ്ദേശിച്ചതുപോലുള്ള ഏതെങ്കിലും ആനുകൂല്യം ഇതിനകം ഏതെങ്കിലും തൊഴിലാളികള്‍ക്കു നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ജി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണു നല്‍കാത്തതെന്നു വ്യക്തമാക്കുമോ?
|
2781 |
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഭേദഗതി
ശ്രീ. എളമരം കരീം
(എ)മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഭേദഗതി ചെയ്യണമെന്ന് ട്രേഡ് യൂണിയനുകള്‍ നിവേദനം നല്‍കിയിട്ടുണ്ടോ;
(ബി)എങ്കില്‍ അതിന്മേല്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
|
2782 |
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് ഇ.എസ്.ഐ. ആനുകൂല്യം
ശ്രീ. കെ. സുരേഷ് കുറുപ്പ്
(എ)സംസ്ഥാനത്തെ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളി കുടുംബങ്ങളെ ഇ.എസ്.ഐ. പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഏതെങ്കിലും സംഘടനകള്‍ മുന്നോട്ടുവച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ തീരുമാനം എന്താണെന്ന് വ്യക്തമാക്കുമോ?
|
2783 |
കര്‍ഷകത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍
ശ്രീ. പി. റ്റി. എ. റഹീം
(എ)ഈ സര്‍ക്കാരിന്‍റെ കീഴില്‍ കര്‍ഷകത്തൊഴിലാളികളുടെ സ്ഥിതി ശോചനീയമാണെന്നും മുന്‍ സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങള്‍പോലും ഈ സര്‍ക്കാര്‍ നിഷേധിക്കുന്നുവെന്നും എസ്. ടി. യു. വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായ എ. പി. എല്‍. കാര്‍ഡ് ഉടമകള്‍ക്ക് രണ്ടു രൂപ നിരക്കില്‍ അരി നല്‍കിയിരുന്നത് ഈ സര്‍ക്കാര്‍ നിര്‍ത്തലാക്കിയത് എന്തുകൊണ്ടാണ്; വ്യക്തമാക്കുമോ;
(സി)തൊഴില്‍ വകുപ്പിലെ അഴിമതി തടയുന്നതിനും, അനുബന്ധക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
|
2784 |
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ്
ശ്രീ. റ്റി.എ.അഹമ്മദ് കബീര്‍
'' എന്‍.ഷംസുദ്ദീന്‍
'' കെ.മുഹമ്മദുണ്ണി ഹാജി
'' എം.ഉമ്മര്‍
(എ)എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് പരിധി വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ അംഗങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനയ്ക്കനുസരിച്ച് സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ഇന്‍ഷ്വറന്‍സ് പരിധി വര്‍ദ്ധിപ്പിച്ചതിന്‍ പ്രകാരം തൊഴിലാളി കുടുംബങ്ങള്‍ കൂടുതലായി ഇ.എസ്.ഐ. പരിധിയില്‍ വരുന്നുണ്ടോ; വിശദവിവരം നല്കുമോ?
|
2785 |
സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി
ഡോ. ടി.എം. തോമസ് ഐസക്
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്
,, കെ. ദാസന്
,, ജെയിംസ് മാത്യു
(എ)സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍നിന്ന് നിരവധി സ്വകാര്യ ആശുപത്രികള്‍ പിന്‍വലിയുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എന്താണിതിന് കാരണമെന്ന് വിശദമാക്കാമോ;
(ബി)ഇന്‍ഷ്വറന്‍സ് കന്പനി അംഗീകരിച്ച ക്ലെയിം തുകപോലും കുടിശ്ശികയായിരിക്കുന്നത് മനസ്സിലാക്കിയിട്ടുണ്ടോ;
(സി)വിവിധ ചികിത്സകള്‍ക്ക് അനുവദനീയമായ തുക കാലാനുസൃതമായി ഉയര്‍ത്താത്തത് നിര്‍ദ്ധനരായ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കാന്‍ കാരണമാകുന്നുണ്ടെന്ന് അറിയാമോ; ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
(ഡി)ഈ വിഷയത്തില്‍ റിലയന്‍സ് ഇന്‍ഷ്വറന്‍സ് കന്പനിയെക്കുറിച്ച് ഉയരുന്ന ആക്ഷേപങ്ങള്‍ സമഗ്രമായി പരിശോധിക്കാന്‍ തയ്യാറാകുമോ; വ്യക്തമാക്കാമോ?
|
2786 |
ആര്‍.എസ്.ബി.വൈ. ഇന്‍ഷ്വറന്‍സ് പോളിസി
ശ്രീ. മോന്‍സ് ജോസഫ്
(എ) കേന്ദ്രാവിഷ്കൃത പദ്ധതിയായ ആര്‍.എസ്.ബി.വൈ.യില്‍ അംഗങ്ങളായ എ.പി.എല്‍. വിഭാഗക്കാരുടെ ഇന്‍ഷ്വറന്‍സ് പോളിസി പുതുക്കുന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
(ബി) ആര്‍.എസ്.ബി.വൈ.യുടെ ഇന്‍ഷ്വറന്‍സ് ചുമതല ഏതെല്ലാം ഇന്‍ഷ്വറന്‍സ് കന്പനികളാണ് നടത്തിവന്നിരുന്നത്; ഇതിന്‍റെ പ്രീമിയം അടയ്ക്കുന്നത് എത്ര രൂപയാണെന്ന് വ്യക്തമാക്കാമോ;
(സി) എ.പി.എല്‍. വിഭാഗത്തിന്‍റെ പ്രീമിയം ഇപ്പോള്‍ പുതുക്കേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
2787 |
ആം ആദ്മി ബീമായോജന
ശ്രീ.പി.കെ. ബഷീര്‍
(എ)ഗ്രാമീണ ഭൂരഹിതകുടുംബങ്ങളിലെ കുടുംബനാഥന് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിന് നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആം ആദ്മി ബീമായോജന സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)എങ്കില്‍ സംസ്ഥാനത്ത് നിലവില്‍ എത്ര പേര്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും, എത്രപേര്‍ക്ക് നാളിതുവരെ ആനുകൂല്യം വിതരണം ചെയ്തെന്നും വ്യക്തമാക്കുമോ;
(സി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുളള മാനദണ്ധങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ;
|
2788 |
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി
ശ്രീമതി കെ. കെ. ലതിക
(എ) 2012-13 സാന്പത്തിക വര്‍ഷത്തില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ സര്‍ക്കാര്‍ എത്ര തുക പ്രീമിയം അടച്ചുവെന്ന് വ്യക്തമാക്കുമോ;
(ബി) എത്ര തുക ഇന്‍ഷ്വറന്‍സ് ക്ലെയിം ഇനത്തില്‍ വിതരണം ചെയ്തുവെന്ന് വ്യക്തമാക്കുമോ?
|
2789 |
പ്രൊവിഡന്‍റ് ഫണ്ട് പെന്‍ഷന്‍കാരെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി
ശ്രീ. ബി.ഡി. ദേവസ്സി
(എ)നാമമാത്രമായ പെന്‍ഷന്‍ ലഭിക്കുന്ന പ്രൊവിഡന്‍റ് ഫണ്ട് പെന്‍ഷന്‍കാരെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷ പരിഗണനയിലുണ്ടോ; ഇതിനായി നടപടി സ്വീകരിക്കുമോ;
(ബി)മുന്‍വര്‍ഷങ്ങളില്‍ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് ലഭിച്ചിട്ടുള്ള എല്ലാവര്‍ക്കും കാര്‍ഡ് പുതുക്കുന്നതിനായി അവസരം ലഭിക്കാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; നിലവില്‍ കാര്‍ഡുണ്ടായിരുന്ന എല്ലാവര്‍ക്കും കാര്‍ഡ് പുതുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
<<back |
|