|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2511
|
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
ശ്രീ. തോമസ് ചാണ്ടി
'' എ.കെ. ശശീന്ദ്രന്‍
(എ)ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ ഇപ്പോള്‍ നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
(ബി)ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്കൃത പദ്ധതികള്‍ യഥാസമയം നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ എന്ത് സംവിധാനമാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ?
|
2512 |
ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സി
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത ഏജന്‍സിയുടെ പ്രധാന ലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത പദ്ധതിയ്ക്കായി എത്ര തുകയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത ഏജന്‍സിയുടെ ജില്ലാ തല കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
|
2513 |
ആരോഗ്യ നയം
ശ്രീ. മാത്യു റ്റി. തോമസ്
,, ജോസ് തെറ്റയില്‍
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. സി. കെ. നാണു
(എ)2013 ല്‍ പ്രഖ്യാപിച്ച കരട് ആരോഗ്യനയം അന്തിമമാക്കിയിട്ടുണ്ടോ;
(ബി)പ്രസ്തുത ആരോഗ്യനയത്തെപ്പറ്റി ഏതെല്ലാം തലത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്;
(സി)ജീവന്‍ രക്ഷാ മരുന്നുകളുടേതടക്കം വില വര്‍ദ്ധിച്ച് വരുന്നത് തടയാന്‍ ആരോഗ്യനയത്തില്‍ എന്തെങ്കിലും നിര്‍ദ്ദേശം ഉണ്ടോ;
(ഡി)വില നിയന്ത്രിക്കുവാന്‍ ഇതിനോടകം എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
|
2514 |
സമഗ്ര ആരോഗ്യ നയം
ശ്രീ. സി. പി. മുഹമ്മദ്
,, വി. ഡി. സതീശന്‍
,, ലൂഡി ലൂയിസ്
,, അന്‍വര്‍ സാദത്ത്
(എ)ഒരു സമഗ്ര ആരോഗ്യ നയം രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)മുഴുവന്‍ ജനങ്ങള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടി പ്രസ്തുത നയത്തില്‍ ഉള്‍പ്പെടുത്തുമോ;
(സി)പ്രസ്തുത നയം രൂപീകരിക്കുന്നതിനായി എന്തെല്ലാം നടപടി എടുത്തിട്ടുണ്ടെന്നു വ്യക്തമാക്കാമോ?
|
2515 |
പൊതുജനാരോഗ്യ നയം
ശ്രീ. സി.ദിവാകരന്‍
പൊതുജനാരോഗ്യ നയം നടപ്പിലാക്കാന്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ ?
|
2516 |
അമ്മയും കുഞ്ഞും പദ്ധതി
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, എ. പി. അബ്ദുള്ളക്കുട്ടി
,, ബെന്നി ബെഹനാന്‍
,, ആര്‍. സെല്‍വരാജ്
(എ)സംസ്ഥാനത്ത് അമ്മയും കുഞ്ഞും പദ്ധതി നടപ്പാക്കുന്നതിന് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
|
2517 |
ആരോഗ്യ കേരളം സാന്ത്വന പരിചരണ പദ്ധതി
ശ്രീ. ജോസഫ് വാഴക്കന്‍
,, വി.റ്റി. ബല്‍റാം
,, സി. പി. മുഹമ്മദ്
,, ആര്‍. സെല്‍വരാജ്
(എ)സംസ്ഥാനത്ത് ആരോഗ്യ കേരളം സാന്ത്വന പരിചരണ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)പ്രസ്തുത പദ്ധതിക്ക് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ഡി)പ്രസ്തുത പദ്ധതി എവിടെയൊക്കെയാണ് നടപ്പിലാക്കി വരുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ഇ)പദ്ധതി താലൂക്ക് ആശുപത്രിയിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടി പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
|
2518 |
"അമൃതം ആരോഗ്യം പദ്ധതി'
ശ്രീ. ബെന്നി ബെഹനാന്‍
,, പാലോട് രവി
,, ഹൈബി ഈഡന്‍
,, സി. പി. മുഹമ്മദ്
(എ)"അമൃതം ആരോഗ്യം പദ്ധതി'ക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)പദ്ധതിയുമായി സഹകരിക്കുന്നത് ആരെല്ലാമാണെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടി എടുത്തിട്ടുണ്ട്; വ്യക്തമാക്കുമോ?
|
2519 |
മൃതസഞ്ജീവനി പദ്ധതി
ശ്രീ. പാലോട് രവി
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, ജോസഫ് വാഴക്കന്‍
,, കെ. ശിവദാസന്‍ നായര്‍
(എ)സംസ്ഥാനത്ത് "മൃതസഞ്ജീവനി പദ്ധതി'ക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(സി)രോഗികള്‍ക്ക് അവയവദാനം നല്‍കി ജീവന്‍ രക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)പദ്ധതിക്കായി പ്രതേ്യക ഫണ്ട് രൂപീകരിക്കുമോ ; വിശദമാക്കാമോ ?
|
2520 |
പതാകനൌക (ഫ്ളാഗ് ഷിപ്പ്) പദ്ധതി
ശ്രീ. സി. ദിവാകരന്‍
സംസ്ഥാന പതാകനൌക (ഫ്ളാഗ് ഷിപ്പ്) പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാവര്‍ക്കും ആരോഗ്യം, ഭക്ഷണം, ജീവിതഭദ്രത എന്നിവ കൈവരുത്തുവാന്‍ നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കാമോ?
|
2521 |
മാതൃമരണനിരക്ക്
ശ്രീ. വര്‍ക്കല കഹാര്‍
,, എ. റ്റി. ജോര്‍ജ്
,, ഹൈബി ഈഡന്‍
,, വി. ഡി. സതീശന്‍
(എ)കുറഞ്ഞ മാതൃ മരണ നിരക്കിന്‍റെ കാര്യത്തില്‍ ദേശീയ തലത്തില്‍ സംസ്ഥാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത വിഷയം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഒന്നാം സ്ഥാനം നേടുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതിനായി നടപ്പിലാക്കിയത്; വിശദമാക്കാമോ;
(ഡി)മാതൃ മരണ നിരക്ക് പരമാവധി കുറയ്ക്കുവാന്‍ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ എന്തെല്ലാം പുതിയ പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
2522 |
"ജനനി-ശിശു സുരക്ഷാ പദ്ധതി'
ശ്രീ. വി. ഡി. സതീശന്‍
,, എ. റ്റി. ജോര്‍ജ്
,, വര്‍ക്കല കഹാര്‍
,, പി. എ. മാധവന്‍
(എ)മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ "ജനനി-ശിശു സുരക്ഷാ പദ്ധതി' കേരളത്തില്‍ നടപ്പാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)പ്രസ്തുത പദ്ധതിയിന്‍കീഴില്‍ എന്തെല്ലാം സേവനങ്ങളും ചികിത്സകളുമാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(സി)ചികിത്സയ്ക്കുള്ള ചെലവുകള്‍ ആരാണ് വഹിക്കുന്നത് ; വിശമാക്കുമോ ;
(ഡി)ഏതെല്ലാം ആശുപത്രികളിലാണ് പ്രസ്തുത ചികിത്സാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് ; വ്യക്തമാക്കാമോ ?
|
2523 |
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
,, റ്റി. വി. രാജേഷ്
(എ)എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി ട്രിബ്യൂണല്‍ രൂപീകരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുമോ; ഇതിനായി രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; പകര്‍പ്പ് ലഭ്യമാക്കുമോ; അതിലെ ശുപാര്‍ശകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
(ബി)ദുരിതബാധിതരുടെ പ്രശ്നത്തിന് പരിഹാരമാവശ്യപ്പെട്ടുകൊണ്ട് സമരം നടത്തിയവര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ എന്തൊക്കെയായിരുന്നുവെന്ന് അറിയിക്കാമോ;
(സി)എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്കെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ കന്പനി പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നോ; കത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടി അറിയിക്കുമോ?
|
2524 |
സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൌകര്യ വികസനം
ശ്രീ. ഷാഫി പറന്പില്‍
,, പി. എ. മാധവന്‍
,, കെ. മുരളീധരന്‍
,, ലൂഡി ലൂയിസ്
(എ)സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൌകര്യ വികസനത്തിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതികള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമെന്നു വ്യക്തമാക്കാമോ;
(സി)ഏതെല്ലാം തരത്തിലുള്ള നിര്‍മ്മാണങ്ങള്‍ക്കാണ് പദ്ധതികള്‍ക്ക് അനുവദിച്ചിട്ടുള്ള തുക വിനിയോഗിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കാമോ;
(ഡി)പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
2525 |
ആരോഗ്യരംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് നടപടി
ശ്രീ. തോമസ് ഉണ്ണിയാടന്‍
,, റ്റി. യു. കുരുവിള
,, സി. എഫ്. തോമസ്
(എ)ആരോഗ്യ രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് എന്തെല്ലാം പുതിയ സൌകര്യങ്ങള്‍ നല്‍കുമെന്ന് വ്യക്തമാക്കുമോ;
(ബി)ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ നേതൃത്വത്തില്‍ ഓരോ പഞ്ചായത്ത് വാര്‍ഡുകള്‍തോറും മാസത്തില്‍ ഒരു പ്രാവശ്യം സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ ?
|
2526 |
കിഡ്നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സൌകര്യമുള്ള ആശുപത്രികള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)കിഡ്നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് സൌകര്യമുള്ള എത്ര സര്‍ക്കാര്‍ ആശുപത്രികള്‍ സംസ്ഥാനത്തുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)സംസ്ഥാനത്തെ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ കിഡ്നി മാറ്റല്‍ ശസ്ത്രക്രീയയ്ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തേണ്ടതെന്ന് വിശദമാക്കുമോ;
(സി)പ്രസ്തുത ആശുപത്രികളില്‍ എന്നത്തേക്ക് പ്രസ്തുത സൌകര്യമേര്‍പ്പെടുത്തുമെന്നും ഇതിനായി എന്തു തുക ചിലവഴിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
|
2527 |
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സൌകര്യങ്ങള്‍
ശ്രീ. എം.എ. ബേബി
ഡോ. കെ.ടി. ജലീല്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ യഥാവിധം യോഗ്യതയുള്ളവരാണെന്നും ആശുപത്രികളില്‍ മതിയായ ചികിത്സാ സൌകര്യം ഉണ്ടെന്നും ഉറപ്പുവരുത്താന്‍ നിലവില്‍ എന്തൊക്കെ സംവിധാനങ്ങളാണുള്ളതെന്ന് അറിയിക്കുമോ;
(ബി)ആരോഗ്യവകുപ്പ് ഇത്തരം സ്ഥാപനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള പരിശോധന നടത്താറുണ്ടോ; ആവശ്യമെങ്കില്‍ ഇതിനായി നിയമനിര്‍മ്മാണം നടത്താന്‍ തയ്യാറാകുമോ; വിശദമാക്കാമോ;
(സി)തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവിനെതുടര്‍ന്ന് മഹിളാ നേതാവ് മരിക്കാനിടയായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സിക്കുന്നവരുടെ യോഗ്യത ഉറപ്പുവരുത്താന്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ തയ്യാറാകുമോ; വ്യക്തമാക്കുമോ?
|
2528 |
ദന്താരോഗ്യനയം
ശ്രീ. വി. ശശി
(എ)സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ആരോഗ്യ നയത്തില്‍ ദന്താരോഗ്യം ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍ പ്രസ്തുത നയത്തില്‍ ദന്തല്‍ ഹൈജീന്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?
|
2529 |
ദന്തല്‍ ഹൈജീനിസ്റ്റ് - സ്പെഷ്യല്‍ റൂള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ആരോഗ്യവകുപ്പില്‍ ദന്തല്‍ ഹൈജീനിസ്റ്റ് തസ്തികയുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ റൂള്‍ നിലവിലുണ്ടോ;
(ബി)എങ്കില്‍ ആയത് നിലവില്‍ വന്നതു സംബന്ധിച്ച ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(സി)പ്രസ്തുത സ്പെഷ്യല്‍ റൂള്‍ കാലാനുസൃതമായി പരിഷ്ക്കരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് ശ്രമം ഉണ്ടാകുമോ;
(ഡി)സ്പെഷ്യല്‍ റൂള്‍ ഇല്ലായെങ്കില്‍ ആയത് നിലവില്‍ വരുത്തുന്നതിന് പരിശ്രമിക്കുമോ?
|
2530 |
കാന്‍സര്‍ രോഗികളുടെ രോഗപ്രതിരോധത്തിനും ചികില്‍സയ്ക്കും കര്‍മ്മപദ്ധതികള്‍
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
,, റ്റി. എന്‍. പ്രതാപന്‍
,, പി. സി. വിഷ്ണുനാഥ്
(എ)സംസ്ഥാനത്തെ കാന്‍സര്‍ രോഗബാധിതരുടെ രോഗപ്രതിരോധത്തിനും ചികില്‍സയ്ക്കും എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വ്യക്തമാക്കാമോ;
(ബി)ഇതിനായി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്തുന്നതിനു ഉദ്ദേശിച്ചിട്ടുള്ളത്; വിശദമാക്കാമോ;
(സി)എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് പ്രസ്തുത സംവിധാനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കാമോ;
(ഡി)ഇത് നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കാമോ;
|
2531 |
ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാസൌകര്യങ്ങള്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ക്യാന്‍സര്‍ രോഗികള്‍ക്കായി ആര്‍.സി.സി., മലബാര്‍ ക്യാന്‍സര്‍ സെന്‍റര്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ എന്തൊക്കെ ചികിത്സാസൌകര്യങ്ങളാണുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)ക്യാന്‍സര്‍ രോഗചികിത്സയ്ക്കുള്ള ചെലവ് സാധാരണക്കാര്‍ക്കു താങ്ങാന്‍ കഴിയാത്ത വിധത്തിലുള്ളതാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ക്യാന്‍സര്‍ രോഗത്തിനുള്ള മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് രോഗികള്‍ക്കു ലഭ്യമാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ഡി)ഇതു സംബന്ധിച്ച ഉപഭോക്തൃതര്‍ക്കപരിഹാരഫോറത്തിന്‍റെ വിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?
|
2532 |
കീമോതെറാപ്പി വികേന്ദ്രീകൃതമായി നടപ്പാക്കുന്നതിനുള്ള കര്‍മ്മപദ്ധതി
ശ്രീ. കെ. രാജു
(എ)കാന്‍സര്‍ രോഗത്തിന്‍റെ തോത് ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് യഥാസമയം ചികിത്സ ലഭ്യമാക്കുവാനുള്ള പ്രായോഗിക മാര്‍ഗ്ഗം എന്ന നിലയില്‍ കീമോതെറാപ്പി വികേന്ദ്രീകൃതമായി നടപ്പാക്കുന്നതിനുള്ള കര്‍മ്മപദ്ധതി നടപ്പാക്കുമോ ; വ്യക്തമാക്കുമോ ; ജില്ലാ ആശുപത്രികളില്‍ കീമോതെറാപ്പി സൌകര്യം ലഭ്യമാക്കുമോ ;
(ബി)വിവിധ ജില്ലകളിലെ തിരഞ്ഞെടുത്ത സര്‍ക്കാര്‍, സ്വകാര്യകേന്ദ്രങ്ങളെ കീമോതെറാപ്പി കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുമോയെന്ന് വ്യക്തമാക്കുമോ ?
|
2533 |
അന്ധതാനിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമ മാക്കുന്നതിനുള്ള നടപടി
ശ്രീ. റ്റി. വി. രാജേഷ്
(എ)അന്ധതാ നിവാരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സംസ്ഥാനത്ത് താലൂക്ക് ആശുപത്രികളിലും സി. എച്ച്. സി കളിലും ഓപ്റ്റോമെട്രിസ്റ്റ് തസ്തിക സൃഷ്ടിക്കുന്നതിന് എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി)ഗ്രാമ പ്രദേശങ്ങളിലെ അന്ധതാ നിവാരണത്തിനും സ്കൂള്‍ കുട്ടികളുടെ നേത്രവൈകല്യങ്ങള്‍ കണ്ടെത്തുന്നതിനും സംസ്ഥാനത്ത് വിഷന്‍ സെന്‍ററുകള്‍ ആരംഭിച്ചിട്ടുണ്ടോ; ഇവിടങ്ങളില്‍ ഓപ്റ്റോമെട്രിസ്റ്റുകളെ നിയമിച്ചിട്ടുണ്ടോ;
(സി)അന്ധതാ നിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
|
2534 |
ഡെങ്കിപ്പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
ശ്രീ. എം. ഹംസ
(എ)സംസ്ഥാനത്ത് 2011 ജൂലായ് മാസം 1-ാം തീയതി മുതല്‍ 30/11/2013 വരെ എത്ര ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു; വിശദമാക്കാമോ;
(ബി)ജില്ലാടിസ്ഥാനത്തില്‍ വിവരം ലഭ്യമാക്കാമോ;
(സി)ഡെങ്കിപ്പനിയ്ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്; വ്യക്തമാക്കാമോ;
(ഡി)ഡെങ്കിപ്പനി ഉന്മൂലനം ചെയ്യുന്നതിനായുള്ള പഠന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ; അതിനായി ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
|
2535 |
നഗരപ്രദേശങ്ങളില്‍ നല്‍കി വരുന്ന ആരോഗ്യസേവനങ്ങള്‍
ശ്രീ. എസ്. ശര്‍മ്മ
(എ)സംസ്ഥാനത്ത് നഗരമേഖലകളിലും, നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന കോളനികളിലും സര്‍ക്കാര്‍ തലത്തില്‍ നല്‍കി വരുന്ന ആരോഗ്യ സേവനങ്ങള്‍ വിശദീകരിക്കാമോ;
(ബി)നഗരപ്രദേശങ്ങളില്‍ എത്ര പി.എച്ച്.സി/സി.എച്ച്.സി-കളുണ്ടെന്നും വീടുവീടാന്തരം സന്ദര്‍ശിച്ച് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് എത്ര ജീവനക്കാരുണ്ടെന്നും വ്യക്തമാക്കാമോ;
(സി)നഗരപ്രദേശത്തെ കോളനികളില്‍ താമസിക്കുന്നവര്‍ക്ക് പ്രത്യേകമായി ആരോഗ്യ ബോധവത്കരണം/ആരോഗ്യസേവനം/ഗര്‍ഭകാല സേവനങ്ങള്‍ എന്നിവ നല്‍കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
|
2536 |
സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുളള കാര്യങ്ങള്‍ നടപ്പാക്കാന്‍ നടപടി
ശ്രീമതി കെ.കെ. ലതിക
(എ)ആരോഗ്യകുടുംബക്ഷേമവകുപ്പിന്‍റെ 27.8.2012 ലെ 2863/2012/ ആ.കു.വ. സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുളള കാര്യങ്ങള്‍ ഇതിനകം നടപ്പാക്കി കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
(ബി)ഇല്ലെങ്കില്‍ ആയതിന്‍റെ കാരണം വ്യക്തമാക്കുമോ;
(സി)പ്രസ്തുത ഉത്തരവ് നടപ്പാക്കുന്നതിനായി വകുപ്പ്തലത്തില്‍ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?
|
2537 |
ദന്താരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നടപടി
ശ്രീമതി പി. അയിഷാ പോറ്റി
(എ) സംസ്ഥാനത്ത് പുകയില, പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ക്കെതിരായിട്ടുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ആരോഗ്യവകുപ്പില്‍ ആരുടെ മേല്‍ നോട്ടത്തിലാണ് നടത്തി വരുന്നത്;
(ബി) ദന്താരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും ജില്ലാ ഡെന്‍റല്‍ ഹെല്‍ത്ത് കോ-ഓര്‍ഡിനേറ്റര്‍മാരായി ഡന്‍റല്‍ ഹൈജീനിസ്റ്റുകളെ നിയമിക്കുമോ;
(സി) വായിലെ അര്‍ബുദം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് തടയുന്നതിന് ഓറല്‍ ഹെല്‍ത്ത് സ്ക്രീനിങ് നടത്തുവാന്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശ പ്രകാരമുള്ള രീതിയില്‍ ഡന്‍റല്‍ ഹൈജീനിസ്റ്റുകളുടെ സേവനം പുന:ക്രമീകരിക്കുമോ?
|
2538 |
ഗുഡ്ക, പാന്‍മസാല എന്നിവ നിരോധിക്കുന്നതിനുള്ള നടപടികള്‍
ശ്രീ. എം. പി. വിന്‍സെന്‍റ്
,, എ. പി. അബ്ദുള്ളക്കുട്ടി
,, ബെന്നി ബെഹനാന്‍
,, ഷാഫി പറന്പില്‍
(എ)കാന്‍സറിനു കാരണമായ ഗുഡ്ക, പാന്‍മസാല എന്നിവ സംസ്ഥാനത്ത് പൂര്‍ണ്ണമായി നിരോധിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി എന്തെല്ലാം; വ്യക്തമാക്കാമോ?
|
2539 |
പാന്‍ മസാല നിരോധനം
ശ്രീ. സി. ദിവാകരന്‍
(എ)പാന്‍മസാല നിരോധനം കേരളത്തില്‍ നിലവില്‍ വന്നത് എന്ന് മുതലാണ്; വ്യക്തമാക്കാമോ;
(ബി)പാന്‍മസാല വില്‍പ്പനയുമായി ബന്ധപ്പെട്ട് എത്ര കേസുകളാണ് എടുത്തിട്ടുളളതെന്ന് അറിയാമോ; വിശദമാക്കാമോ;
(സി)പ്രസ്തുത കേസുകളില്‍ കുറ്റക്കാര്‍ക്കുളള ശിക്ഷ വളരെ ചെറുതായതിനാല്‍ കേസുകള്‍ കൂടിവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ സ്വീകരിക്കുന്ന നടപടി എന്തല്ലാമാണെന്ന് വിശദമാക്കാമോ?
|
2540 |
സ്കൂള്‍ പരിസരം പുകയില വിമുക്തമാക്കാന്‍ നടപടി
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)വിദ്യാലയങ്ങളുടെ എത്ര മീറ്റര്‍ ചുറ്റളവിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചിട്ടുള്ളത് ; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ;
(ബി)നിരോധനം നിലവിലിരിക്കുന്പോഴും പുകയില ഉല്‍പ്പന്നങ്ങള്‍ മൊത്തകച്ചവടമടക്കം സ്കൂള്‍ പരിസരത്ത് നടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
(സി)പുകയില ഉല്‍പ്പന്നങ്ങളുടെ നിരോധനം സന്പൂര്‍ണ്ണമായി നടപ്പിലാക്കുന്നതിന് എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് വ്യക്തമാക്കുമോ ?
|
2541 |
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവര്‍ത്തന നിലവാരം
ശ്രീ. പി. കെ. ബഷീര്‍
(എ) സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തന നിലവാരം തൃപ്തികരമല്ലെന്നുള്ള ഏതെങ്കിലും ആധികാരിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;
(ബി) എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
(സി) സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തന നിലവാരം ഉയര്‍ത്തുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ?
|
2542 |
സര്‍ക്കാര്‍ ആശുപത്രികളിലെ സിസേറിയന്‍ നിരക്ക്
ശ്രീമതി കെ. എസ്. സലീഖ
(എ)സ്വകാര്യ ആശുപത്രികളിലെ പ്രവര്‍ത്തനം പോലെ സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സിസേറിയന്‍ പ്രസവങ്ങളുടെ നിരക്കിലെ വര്‍ദ്ധനവ് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
(ബി)2013 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ ഓരോ മാസവും സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്തിയ സിസേറിയന്‍ പ്രസവങ്ങളുടെ പ്രസവനിരക്ക് ജില്ലാ അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;
(സി)ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് എന്തെങ്കിലും അന്വേഷണം നടത്തിയോ; എങ്കില്‍ കണ്ടെത്തിയ വിഷയങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കുമോ;
(ഡി)ഇത് സംബന്ധിച്ച് സംസ്ഥാനത്തെ എത്ര ഡോക്ടര്‍മാര്‍ക്ക് വകുപ്പ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി; ആയത് സംബന്ധിച്ച് എത്ര ഡോക്ടര്‍മാര്‍ നാളിതുവരെ മറുപടി നല്‍കി; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ഇ)ഇത് സംബന്ധിച്ച് ലോകാരോഗ്യസംഘടനയുടെ പ്രസവനിരക്കും ഇപ്പോഴുള്ള സംസ്ഥാന നിരക്കും എന്താണെന്ന് വ്യക്തമാക്കുമോ;
(എഫ്)സിസേറിയന്‍ നിരക്കില്‍ കൂടുതല്‍ വര്‍ദ്ധനയുള്ള, സംസ്ഥാനത്തെ 10 സര്‍ക്കാര്‍ ആശുപത്രികള്‍ ഏതെല്ലാം എന്ന് വ്യക്തമാക്കുമോ;
(ജി)എറണാകുളം, കൊല്ലം ജില്ലകളിലെ ചില സ്വകാര്യ ആശുപത്രികളില്‍ 90 ശതമാനത്തോളമാണ് സിസേറിയന്‍ നിരക്ക് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
(എച്ച്)എങ്കില്‍ ഇത്തരത്തില്‍ സിസേറിയന്‍ നിരക്ക് കൂടുന്നത് തടയുവാന്‍ സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാന്‍ എന്തു നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?
|
2543 |
ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നഴ്സ്-രോഗി അനുപാതം
ശ്രീ. ബി.ഡി. ദേവസ്സി
(എ)ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നഴ്സ്-രോഗി അനുപാതം, ആശുപത്രികളില്‍ നഴ്സുമാര്‍ക്ക് ഏര്‍പ്പെടുത്തേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ തുടങ്ങിയ ശുപാര്‍ശകളില്‍ ആരോഗ്യ വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ആശുപത്രികളിലെ നഴ്സുമാരുടെ ഒഴിവുകളില്‍ 20 ശതമാനം പുരുഷ നഴ്സുമാരെ നിയമിക്കണമെന്ന ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സിലിന്‍റെ നിര്‍ദ്ദേശം നടപ്പാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(സി)ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നഴ്സുമാരുടെ സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ച് നടപടി എടുക്കാന്‍ ചുമതലപ്പെടുത്തിയ മന്ത്രിസഭാ ഉപസമിതി ഇതിനായി യോഗം ചേര്‍ന്നിട്ടുണ്ടോ; ആയതിന്‍റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
|
2544 |
കിടത്തിച്ചികിത്സാസൌകര്യമുള്ള അലോപ്പതി ആശുപത്രികള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സംസ്ഥാനത്ത് കിടിത്തിച്ചികിത്സാസൌകര്യമുള്ള എത്ര അലോപ്പതി ആശുപത്രികളുണ്ടെന്നു വിശദമാക്കുമോ;
(ബി)ഓരോ ജില്ലയിലും ഇവ എത്ര വീതമാണെന്നും, ഈ ആശുപത്രികളില്‍ എത്ര വീതം കിടക്കകളുണ്ടെന്നും വ്യക്തമാക്കുമോ;
(സി)ജനസംഖ്യാനുപാതത്തില്‍ ഓരോ ജില്ലയിലും കിടത്തി ചികിത്സിക്കുന്ന ആശുപത്രികളില്‍ എത്ര കിടക്കകള്‍ വേണമെന്നു നിജപ്പെടുത്തിയിട്ടുണ്ടോ;
(ഡി)എങ്കില്‍, ഓരോ ജില്ലയിലും എത്ര വീതം കിടക്കകളുടെ കുറവുണ്ടെന്നും, അപര്യാപ്തത പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ?
|
2545 |
ഏറ്റവും കൂടുതല്‍ ഒ. പി.യുള്ള സി. എച്ച്. സി. കള്‍, പി. എച്ച്. സി.കള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഒ. പി. യുള്ള സി. എച്ച്. സി. കള്‍, പി. എച്ച്. സി. കള്‍ ഏതെല്ലാമാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഏറ്റവും കൂടുതല്‍ ഒ. പി. യുള്ള സി. എച്ച്. സി., പി. എച്ച്. സി. എന്നിവിടങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരെ നിയമിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
(സി)ഇല്ലെങ്കില്‍, ഇക്കാര്യം പരിശോധിക്കുമോ?
|
2546 |
മങ്കട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ (സി.എച്ച്.സി) താലൂക്ക് ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യുന്നതിനുളള നടപടി
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)മങ്കട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ (സി. എച്ച്. സി) താലൂക്ക് ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ മങ്കട സി. എച്ച്. സി താലൂക്ക് ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യുന്നതിന് സത്വര നടപടി സ്വീകരിക്കുമോ;
(സി) ഇല്ലെങ്കില്‍ ഒരു സ്വകാര്യ ആശുപത്രി പോലുമില്ലാത്ത മങ്കട മണ്ധലത്തിലെ, മതിയായ അടിസ്ഥാന സൌകര്യങ്ങളുളള മങ്കട സി. എച്ച്. സി യെ താലൂക്ക് ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
|
2547 |
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി
ശ്രീ. സി. ദിവാകരന്‍
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയുടെ പദവി; ട്രോമകെയര്‍ യുണിറ്റ്, കാരുണ്യഫാര്‍മസി എന്നീ പദ്ധതികള്‍ നടപ്പിലാക്കാമെന്ന മന്ത്രിയുടെ വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ എന്തു നടപടി സ്വീകരിച്ചു?
|
2548 |
ആശുപത്രികളുടെ അപ്ഗ്രഡേഷനും പുതിയ മെഡിക്കല്‍ കോളേജുകളും
ശ്രീ. രാജു എബ്രഹാം
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര ആശുപത്രികള്‍ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്;
(ബി)അവ ഏതൊക്കെ; പ്രസ്തുത ആശുപത്രികളില്‍ പുതുതായി സൃഷ്ടിച്ചിട്ടുള്ള തസ്തികകള്‍ ഏതൊക്കെയെന്ന് ആശുപത്രിയുടെ പേരും തസ്തികയും സഹിതം വ്യക്തമാക്കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുതുതായി എത്ര മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ മേഖലയില്‍ ആരംഭിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ട്;
(ഡി)ഇവയിലോരോന്നിലും പുതുതായി എത്ര തസ്തികകള്‍വീതം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഇനംതിരിച്ച് വ്യക്തമാക്കുമോ ?
|
2549 |
നെടുങ്ങോലം താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രിയായി ഉയര്‍ത്താന്‍ നടപടി
ശ്രീ. ജി. എസ്. ജയലാല്‍
(എ) കൊല്ലം ജില്ലയില്‍ ആരോഗ്യവകുപ്പ് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്ന കാര്യം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;
(ബി) കൊല്ലം ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്ന സാഹചര്യം ഉണ്ടായാല്‍ 16 ഏക്കര്‍ സ്ഥലം സ്വന്തമായുള്ള നെടുങ്ങോലം താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രി പദവിയിലേക്ക് ഉയര്‍ത്തണമെന്ന് കാണിച്ച് അപേക്ഷ ലഭിച്ചിരുന്നുവോ;
(സി) പ്രസ്തുത അപേക്ഷയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസറോട് പി.എല്‍.എ3/43420/13 തീയതി 2.8.13 പ്രകാരം റിപ്പോര്‍ട്ടും, പ്രൊപ്പോസലും ആവശ്യപ്പെട്ടിരുന്നത് ലഭിച്ചുവോ; ആയതിന്‍റെ ഉള്ളടക്കം എന്താണ്;
(ഡി) സ്ഥലസൌകര്യലഭ്യതയും, യാത്രാസൌകര്യവും പരിഗണിച്ച് നെടുങ്ങോലം താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമോ?
|
2550 |
കൊല്ലത്ത് മെഡിക്കല്‍ കോളേജ്
ശ്രീ. കെ. രാജു
കൊല്ലത്ത് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനുള്ള സ്ഥലങ്ങളുടെ മുന്‍ഗണനാ പട്ടിക ലഭ്യമാക്കുമോ?
|
<<back |
next page>>
|