|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2297
|
സഹകരണ ഓഡിറ്റ്
ശ്രീ. ജി. സുധാകരന്‍
(എ)2013 കേരള സഹകരണ സംഘം നിയമഭേദഗതിയുടെ അടിസ്ഥാനത്തില്‍ സഹകരണ സംഘങ്ങളുടെ ഓഡിറ്റ് പൂര്‍ത്തീകരിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുളളത്;
(ബി) പ്രസ്തുത നിയമഭേദഗതിയുടെ അടിസ്ഥാനത്തില്‍ ഓഡിറ്റ് വിഭാഗം പുന:സംഘടിപ്പിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
(സി)സഹകരണ ഓഡിറ്റ് മാന്വല്‍ അവഗണിച്ച്, വേണ്ടത്ര പരിശോധന നടത്താതെ ഓഡിറ്റ് സമകാലികമാക്കുവാന്‍ വേണ്ടി ആഡിറ്റ് വിഭാഗത്തിന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
(ഡി)സഹകരണ വകുപ്പിന് കീഴില്‍ 2012-13 വര്‍ഷത്തെ ഓഡിറ്റ് പൂര്‍ത്തിയാക്കാത്ത എത്ര സംഘങ്ങളുണ്ടെന്ന് വ്യക്തമാക്കാമോ; ആയതിന്‍റെ ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ?
|
2298 |
സഹകരണ നിയമ ഭേദഗതി പുനഃപരിശോധിക്കാന്‍ നടപടി
ശ്രീ. ജി. സുധാകരന്‍
(എ)97-ാം ഭരണഘടനാ ഭേദഗതിയുടെ പ്രസക്ത ഭാഗങ്ങള്‍ ഗുജറാത്ത് ഹൈക്കോടതി റദ്ദ് ചെയ്തതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ 97-ാം ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ വരുത്തിയ 2013-ലെ കേരള സഹകരണസംഘം നിയമഭേദഗതി പുനഃപരിശോധിക്കുമോ;
(സി)മേല്‍ ഭേദഗതിക്കനുസൃതമായി സഹകരണ സംഘം രജിസ്ട്രാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ നന്പര്‍ 13/2013 പുനഃപരിശോധിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
2299 |
സഹകരണബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഓഹരി
ശ്രീ. സണ്ണി ജോസഫ്
,, വി.റ്റി. ബല്‍റാം
,, അന്‍വര്‍ സാദത്ത്
,, വി.ഡി. സതീശന്‍
(എ)സഹകരണബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഓഹരി അനുവദിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ;
(സി)എത്ര കോടി രൂപയാണ് പ്രസ്തുത ഇനത്തില്‍ അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
(ഡി)ഏതെല്ലാം ബാങ്കുകള്‍ക്കാണ് ഓഹരി അനുവദിച്ചിട്ടുള്ളത്; വിശദമാക്കുമോ?
|
2300 |
സഹകരണ മേഖലയിലെ നിക്ഷേപ സമാഹരണത്തിലൂടെയുള്ള നേട്ടങ്ങള്‍
ശ്രീ. ജോസഫ് വാഴക്കന്
,, വര്‍ക്കല കഹാര്
,, ഷാഫി പറന്പില്
,, സി. പി. മുഹമ്മദ്
(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് സഹകരണ മേഖലയില്‍ നിക്ഷേപസമാഹരണത്തിലൂടെ എന്തെല്ലാം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്;
(ബി)എത്ര രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്; വിശദമാക്കുമോ;
(സി)ഇതിലൂടെ എത്ര രൂപ സമാഹരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഡി)നിക്ഷേപ സമാഹരണത്തില്‍ ഉണ്ടായ നേട്ടങ്ങള്‍ക്ക് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടത്;
(ഇ)ഇതിനായി ഏതെല്ലാം തരം സഹകരണ ബാങ്കുകളും സംഘങ്ങളുമാണ് സഹകരിച്ചത്; വിശദമാക്കുമോ?
|
2301 |
സഹകരണമേഖലയിലെ ഫണ്ട് സ്വകാര്യസ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നതിന് നിയന്ത്രണം
ശ്രീ. പി.കെ. ബഷീര്
,, കെ.എം. ഷാജി
,, കെ. മുഹമ്മദുണ്ണി ഹാജി
,, വി.എം. ഉമ്മര്‍ മാസ്റ്റര്
(എ)സഹകരണമേഖലയിലെ മിച്ചഫണ്ട് സ്വകാര്യസ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പരാതിയിന്‍മേല്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ;
(ബി)സഹകരണ മേഖല അതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി നീങ്ങാതിരിക്കാന്‍ എന്തൊക്കെ നിയന്ത്രണനടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(സി)സഹകാരികള്‍ക്ക് ഗുണകരമായി പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട ഇത്തരം സ്ഥാപനങ്ങള്‍ സഹകാരികളുടെയും സര്‍ക്കാരില്‍നിന്നുള്ളതുമായ പണം ദുര്‍വിനിയോഗം ചെയ്ത്, ഭാരവാഹികള്‍ സന്പന്നരായി മാറുന്നത് ഒഴിവാക്കാന്‍ ആവശ്യമായ കര്‍ശനനിയന്ത്രണ നടപടികള്‍ സ്വീകരിക്കുമോ?
|
2302 |
നിക്ഷേപ സുരക്ഷാ ഫണ്ട്
ശ്രീ. പി. സി. വിഷ്ണുനാഥ്
,, എ. പി. അബ്ദുള്ളക്കുട്ടി
,, ആര്‍. സെല്‍വരാജ്
,, ലൂഡി ലൂയിസ്
(എ)നിക്ഷേപ
സുരക്ഷാ
ഫണ്ട്
ബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ
;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ വഴി കൈവരിക്കാനുദ്ദേശിക്കന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ബോര്‍ഡിന്‍റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)ഏതെല്ലാം സഹകരണ സംഘത്തിലെ നിക്ഷേപങ്ങള്‍ക്കാണ് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
2303 |
കേരള സഹകരണ റിസ്ക് ഫണ്ട്
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി എന്നുമുതലാണ് നടപ്പാക്കിയതെന്ന് വ്യക്തമാക്കുമോ;
(ബി)ഏതെല്ലാം വായ്പകളാണ് ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നതെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത പദ്ധതിപ്രകാരം വയനാട് ജില്ലയില്‍ എത്ര വായ്പകള്‍ക്ക് ആനുകൂല്യം ലഭിച്ചിട്ടുണ്ട് എന്നതിന്‍റെ താലൂക്ക്തല വിശദാംശം ലഭ്യമാക്കുമോ?
|
2304 |
സഹകരണ റിസ്ക് ഫണ്ട്
പദ്ധതി
ശ്രീ. തോമസ് ചാണ്ടി
(എ)കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതിപ്രകാരം ലോണ്‍ എടുത്ത ആള്‍ മരണമടഞ്ഞതിനെതുടര്‍ന്ന് ലോണ്‍ കുടിശ്ശിക തുക എഴുതി തള്ളുന്നതിന് കുട്ടനാട്ടില്‍നിന്ന് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ബി)പ്രസ്തുത അപേക്ഷകള്‍ പ്രകാരം ലോണ്‍ കുടിശ്ശിക എഴുതി തള്ളുന്നതിനും ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുമോ ?
|
2305 |
സഹകരണ ബാങ്കുകളിലെ ക്ലാസിഫിക്കേഷന്‍ നടപടി
ശ്രീ. മോന്‍സ് ജോസഫ്
(എ)ജില്ലാ സഹകരണ ബാങ്കുകളിലെ ക്ലാസിഫിക്കേഷന്‍ സംബന്ധിച്ച് സഹകരണ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ബി)ക്ലാസിഫിക്കേഷന്‍ നടപടികള്‍ വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ;
(സി)ക്ലാസിഫിക്കേഷന്‍ വൈകുന്നതിന്‍റെ ഫലമായി നിയമനം പ്രതീക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ തൊഴിലവസരം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)ജില്ലാ സഹകരണ ബാങ്കിലെ ക്ലാര്‍ക്ക് നിയമന റാങ്ക് ലിസ്റ്റിന്‍റെ കാലാവധി എന്ന് അവസാനിക്കുമെന്നും ഈ റാങ്ക് ലിസ്റ്റില്‍ നിന്നും എത്രപേരെ നിയമിച്ചുവെന്നും അറിയിക്കുമോ;
(ഇ)ഇനി എത്ര വേക്കന്‍സി നിലവിലുണ്ട്; ഇവയില്‍ എന്നത്തേക്ക് നിയമന ശുപാര്‍ശയുണ്ടാകുമെന്നറിയിക്കുമോ?
|
2306 |
സഹകരണ ഭവന്‍
ശ്രീ. ജി. സുധാകരന്‍
(എ)സഹകരണ വകുപ്പിന് തിരുവനന്തപുരത്ത് നിര്‍മ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കാമോ;
(ബി)മന്ദിരത്തിന്‍റെ നിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്;
(സി)മന്ദിരത്തിന്‍റെ നിര്‍മ്മാണത്തിനായി സഹകരണസ്ഥാപനങ്ങളില്‍ നിന്നും സഹകരണ വകുപ്പു ജീവനക്കാരില്‍ നിന്നും സംഭാവനയായി എന്തു തുക പിരിച്ചെടുത്തു; വ്യക്തമാക്കാമോ;
(ഡി)മന്ദിര നിര്‍മ്മാണത്തിന്‍റെ അടങ്കല്‍ തുക എത്ര; ഇതില്‍ സര്‍ക്കാര്‍ വിഹിതം എത്ര; സംഭാവന വഴി ശേഖരിച്ചത് എത്ര; വിശദമാക്കാമോ;
|
2307 |
സഹകരണസംഘങ്ങളിലെ തെരഞ്ഞെടുപ്പ്
ശ്രീ. ജി. സുധാകരന്‍
(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് സഹകരണ സംഘങ്ങളുടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം എത്ര സഹകരണ സംഘങ്ങളുടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്; അവയുടെ പേരുവിവരവും മാറ്റിവെക്കാനിടയായ സാഹചര്യവും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(ബി) സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്യായമായി തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതു തടയാന്‍ എന്തു നടപടിയാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത്; വിശദമാക്കാമോ?
|
2308 |
വായ്പാ പലിശ എഴുതിത്തള്ളല്‍
ശ്രീ. സി. ദിവാകരന്‍
സഹകരണ ബാങ്കുകള്‍ വഴി എടുത്തിട്ടുള്ള നബാര്‍ഡ് കാര്‍ഷിക വായ്പയുടെ പലിശ ഇനത്തില്‍ 2013-ല്‍ ചെറുകിട കര്‍ഷകര്‍ക്ക് എന്ത് തുകയാണ് എഴുതിതള്ളിയതെന്നറിയിക്കുമോ?
|
2309 |
കാര്‍ഷികഗ്രാമ വികസന ബാങ്ക് പ്രതിമാസ സന്പാദ്യ പദ്ധതി
ശ്രീ. അന്‍വര്‍ സാദത്ത്
'' ആര്‍. സെല്‍വരാജ്
'' ജോസഫ് വാഴക്കന്‍
'' ഡൊമിനിക് പ്രസന്‍റേഷന്‍
(എ)സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രതിമാസ സന്പാദ്യപദ്ധതി ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)എന്ത് തുകയുടെ ഫണ്ട് സമാഹരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)പദ്ധതിക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ?
|
2310 |
സംസ്ഥാന സഹകരണ ഗ്രാമവികസന ബാങ്ക് പദ്ധതികള്‍
ശ്രീ. എ. റ്റി. ജോര്‍ജ്
,, കെ. മുരളീധരന്
,, വി. ഡി. സതീശന്
,, പി. എ. മാധവന്‍
(എ)സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് കര്‍ഷകര്‍ക്കായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ബി)നടപ്പ് സാന്പത്തികവര്‍ഷം കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നതിന് എത്രകോടി രൂപയാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം മേഖലകളിലാണ് വായ്പകള്‍ നല്‍കുന്നതെന്ന് വിശദമാക്കുമോ;
(ഡി)കര്‍ഷകര്‍ക്കുള്ള വായ്പാ പദ്ധതി നടപ്പാക്കുന്നതിനായി ബാങ്കിന് എന്തെല്ലാം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
2311 |
പ്രാഥമിക സഹകരണസംഘങ്ങള്‍ കാര്‍ഷികവായ്പ നല്‍കുന്നതിന് വിലക്ക്
ശ്രീ. എസ്. ശര്‍മ്മ
(എ)കാര്‍ഷികവായ്പ നല്‍കുന്നതില്‍നിന്നും പ്രാഥമിക സഹകരണസംഘങ്ങളെ വിലക്കിക്കൊണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ;
(ബി)ഇക്കാര്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാര്‍ഷിക, സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സര്‍ക്കാരില്‍ പരാതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഈ വിഷയത്തിന്‍മേല്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
|
2312 |
എസ്.സി/എസ്.ടി. സഹകരണ സംഘങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍
ശ്രീ. പി. തിലോത്തമന്‍
(എ)പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തുകള്‍ വഴിയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ നിലവിലുള്ള നിബന്ധനകള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ;
(ബി)തുടര്‍ച്ചയായി 3 വര്‍ഷം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കേ ഇത്തരം ആനുകൂല്യം നല്‍കാറുള്ളൂ എന്ന് വ്യവസ്ഥയുണ്ടോ;
(സി)ഇപ്രകാരം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍ എത്രയാണെന്നു പറയാമോ;
(ഡി)പ്രസ്തുത സഹകരണ സംഘങ്ങള്‍ വഴി പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എന്തെല്ലാം സഹായങ്ങള്‍ ലഭിക്കുന്നുണ്ട് എന്നറിയിക്കുമോ;
(ഇ)നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തി സഹകരണ സംഘങ്ങള്‍ക്ക് ഓരോ വര്‍ഷവും ഒരു നിശ്ചിത തുക ടാര്‍ജറ്റ് നല്‍കി ജില്ലാ പഞ്ചായത്തിന്‍റെ സാന്പത്തിക ആനുകൂല്യം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
|
2313 |
എസ്.സി./എസ്.റ്റി. സഹകരണസംഘങ്ങള്‍
ശ്രീ. പി. തിലോത്തമന്‍
(എ)പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍ക്ക് ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ നല്‍കിയിട്ടുള്ള സഹായങ്ങള്‍ എന്തെല്ലാമാണെന്ന് പറയുമോ; മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.സി./എസ്.റ്റി. സഹകരണ സംഘങ്ങള്‍ക്ക് കന്പ്യൂട്ടറുകള്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;
(ബി)ദീര്‍ഘകാലമായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലാത്ത സഹകരണ സംഘങ്ങള്‍ പുനരുദ്ധരിക്കുന്നതിന് സാന്പത്തിക സഹായം അനുവദിക്കുമോ;
(സി)എസ്.സി./എസ്.റ്റി. സഹകരണ സംഘങ്ങളിലെ സെക്രട്ടറിമാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശന്പളം ആയിരം രൂപ മുതല്‍ 5000 രൂപവരെയാണെന്നകാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇവരുടെ ശന്പളം പരിഷ്കരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
(ഡി)എസ്.സി./എസ്.റ്റി. സഹകരണ സംഘങ്ങളെ പ്രാഥമിക സഹകരണസംഘങ്ങളുടെ പട്ടികയില്‍പ്പെടുത്തുവാന്‍ നടപി സ്വീകരിക്കുമോ;
(ഇ)എസ്.സി./എസ്.റ്റി. സഹകരണ സംഘങ്ങള്‍ക്ക് നബാര്‍ഡ് വഴിയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?
|
2314 |
പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍ക്കുളള റിവൈവല്‍ ഫണ്ട്
ശ്രീ. പി.തിലോത്തമന്‍
(എ)പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍ക്ക് നിലവില്‍ നല്‍കിവരുന്ന റിവൈവല്‍ ഫണ്ട് എത്ര രൂപയാണ്; ഫണ്ട് അനുവദിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നറിയിക്കുമോ; റിവൈവല്‍ ഫണ്ട് അഞ്ച് ലക്ഷമായി വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
(ബി)പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍ക്ക് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വഴി നല്‍കിവരുന്ന റിവോള്‍വിംഗ് ഫണ്ട് 10 ലക്ഷമായി ഉയര്‍ത്തി സ്വാശ്രയ ഗ്രൂപ്പുകള്‍ക്ക് വായ്പ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
2315 |
കണ്‍സ്യൂമര്‍ ഫെഡ് വഴി വിലനിയന്ത്രണം
ശ്രീമതി കെ. കെ. ലതിക
(എ)ക്രിസ്മസ്-പുതുവല്‍സരക്കാലത്ത് വിപണിയില്‍ ഇടപെടുന്നതിനും നിതേ്യാപയോഗ സാധനങ്ങളുടെ വിലനിലവാരം പിടിച്ചു നിര്‍ത്തുന്നതിനും കണ്‍സ്യൂമര്‍ ഫെഡ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;
(ബി)നിതേ്യാപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ നല്‍കുന്നതിന് കണ്‍സ്യൂമര്‍ ഫെഡിന് സര്‍ക്കാര്‍ എന്ത് തുക അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ ;
(സി)ഇക്കഴിഞ്ഞ ക്രിസ്മസ്-പുതുവല്‍സരക്കാലത്ത് വിപണി വിലയേക്കാള്‍ എന്ത് തുക വില വ്യത്യാസത്തിലാണ് കണ്‍സ്യൂമര്‍ ഫെഡ് നിതേ്യാപയോഗ സാധനങ്ങള്‍ നല്‍കിയത് എന്ന് വിലവിവരപട്ടിക സഹിതം വ്യക്തമാക്കുമോ ?
|
2316 |
കണ്‍സ്യൂമര്‍ ഫെഡില്‍ അഴിമതി
ശ്രീ. കെ. അജിത്
(എ)അഴിമതിയുമായി ബന്ധപ്പെട്ട് കണ്‍സ്യൂമര്‍ ഫെഡില്‍ ഏതെങ്കിലും ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചി ട്ടുണ്ടോ ; ഉണ്ടെങ്കില്‍ എത്ര പേര്‍ക്കെതിരെയെന്ന് വ്യക്തമാക്കുമോ ;
(ബി)വിജിലന്‍സ് നടത്തിയ റെയ്ഡിന്‍റെ അടിസ്ഥാനത്തില്‍ കണ്‍സ്യൂമര്‍ ഫെഡില്‍ അഴിമതി നടക്കുന്നതായി വകുപ്പ് വിലയിരുത്തിയിട്ടുണ്ടോ ;
(സി)കണ്‍സ്യൂമര്‍ ഫെഡില്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ സ്ഥാപനത്തില്‍ നിലനില്‍ക്കുന്നുണ്ടോ ?
|
2317 |
കണ്‍സ്യൂമര്‍ഫെഡിന് അനുവദിച്ച സബ്സിഡി തുക
ശ്രീ. കെ. അജിത്
(എ)കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് ഏതെല്ലാം സാധനങ്ങളാണ് കണ്‍സ്യൂമര്‍ഫെഡുവഴി സബ്സിഡിയില്‍ നല്‍കിയതെന്ന് വ്യക്തമാക്കുമോ;
(ബി)വിലയിലുള്ള സബ്സിഡി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ;
(സി)കണ്‍സ്യൂമര്‍ഫെഡ് വിറ്റഴിക്കുന്ന സാധനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നതിന് എത്ര രൂപയുടെ സഹായമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും ഈ തുക മുഴുവന്‍ വകുപ്പ് ചെലവഴിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
(ഡി)2012-13 വര്‍ഷം നല്‍കിയതിനേക്കാള്‍ കൂടിയ തുക സബ്സിഡിക്കായി ഈ വര്‍ഷം (2013-14) വകയിരുത്തിയോ എന്നും വ്യക്തമാക്കുമോ?
|
2318 |
ത്രിവേണി-നന്മ സ്റ്റോറുകളുടെ പ്രവര്‍ത്തനം
ശ്രീമതി പി. അയിഷാ പോറ്റി
(എ)എത്ര ത്രിവേണി സ്റ്റോറുകളും നന്മ സ്റ്റോറുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കുമോ;
(ബി) പ്രസ്തുത സ്റ്റോറുകള്‍ വഴി ഇപ്പോള്‍ സബ്സിഡി സാധനങ്ങള്‍ കിട്ടാത്ത സാഹചര്യത്തിന് കാരണമെന്താണെന്ന് വിശദമാക്കാമോ;
(സി)കണ്‍സ്യൂമര്‍ ഫെഡിന് സാധനങ്ങള്‍ സപ്ലൈ ചെയ്ത വകയില്‍ ആര്‍ക്കെല്ലാമാണ് പണം നല്‍കാനുളളതെന്നും എത്രതുകയാണ് നല്‍കാനുളളതെന്നും അറിയിക്കുമോ;
|
2319 |
കായംകുളം മണ്ധലത്തിലെ സഞ്ചരിക്കുന്ന ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ വിറ്റുവരവ്
ശ്രീ. സി. കെ. സദാശിവന്‍
(എ) കായംകുളം അസംബ്ലി മണ്ധലത്തില്‍ അനുവദിച്ചിട്ടുള്ള സഞ്ചരിക്കുന്ന ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ നാളിതുവരെയുള്ള പ്രതിമാസ വിപണനം എത്രയാണെന്ന് വിശദമാക്കാമോ;
(ബി) മണ്ധലത്തില്‍ ഏതൊക്കെ കേന്ദ്രങ്ങളിലാണ് നിലവില്‍ സഞ്ചരിക്കുന്ന ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ സേവനം ലഭ്യമാകുന്നത്?
|
2320 |
ജില്ലാ സഹകരണ ബാങ്കുകളിലെ നിയമനങ്ങള്‍
ശ്രീ. കെ. അജിത്
(എ)ജില്ലാ സഹകരണ ബാങ്കുകളിലെ നിയമനങ്ങളിലേയ്ക്ക് ഏതൊക്കെ തസ്തികകളിലെ റാങ്ക് ലിസ്റ്റുകളാണ് നിലവിലുളളതെന്ന് വ്യക്തമാക്കുമോ;
(ബി)നിലവിലുളള റാങ്ക് ലിസ്റ്റുകളില്‍ നിന്നും നിയമനം നടത്തുന്നുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ തസ്തികകളില്‍ എത്രപേരെ വീതം നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുളളപ്പോള്‍ ലിസ്റ്റില്‍ നിന്നല്ലാതെ ജില്ലാ സഹകരണ ബാങ്കുകളില്‍ നിയമനം നടത്തുന്നുണ്ടോ;
(ഡി)കോട്ടയം ജില്ലാ സഹകരണ ബാങ്കില്‍ പി.എസ്.സി. ലിസ്റ്റില്‍ നിന്നല്ലാതെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നിയമനം നടത്തിയിട്ടുണ്ടോയെന്നറിയിക്കുമോ?
|
2321 |
തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജിന് പുതിയ കോഴ്സുകള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)സഹകരണ വകുപ്പിന് കീഴിലുള്ള തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര പുതിയ കോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ട്;
(ബി)ജില്ലയിലെ ്രെപാഫഷണല്‍ സ്ഥാപനങ്ങളുടെ ദൌര്‍ലഭ്യം കണക്കിലെടുത്ത് പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?
|
2322 |
മുട്ടത്തറയില്‍ കോ-ഓപ്പറേറ്റീവ് എഞ്ചിനീയറിംഗ് കോളേജ്
ശ്രീ. ബി.സത്യന്‍
(എ)കോ-ഓപ്പറേറ്റീവ് അക്കാഡമി തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറയില്‍ പുതിയ എഞ്ചിനീയറിംഗ് കോളേജ് ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ബി)ഇതിനായി എത്ര ഏക്കര്‍ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്;
(സി)കെട്ടിട നിര്‍മ്മാണത്തിനുളള എസ്റ്റിമേറ്റ് തുക എത്ര കോടിയാണെന്നും നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോയെന്നും അറിയിക്കുമോ;
(ഡി)ആര്‍ക്കാണ് കരാര്‍ നല്‍കിയതെന്ന് അറിയിക്കുമോ;
(ഇ)ഗ്രീന്‍ബെല്‍റ്റ് സോണില്‍ നിന്നും എക്സംപ്ഷന്‍ ലഭ്യമായിട്ടുണ്ടോ;
(എഫ്)കോളേജ് നിര്‍മ്മാണത്തിനായുളള തുക കണ്ടെത്തിയിട്ടുണ്ടോ; ബഡ്ജറ്റ് വിഹിതം ഉണ്ടായിരുന്നുവോ; വിശദമാക്കാമോ;
(ജി)നിര്‍മ്മാണം പൂര്‍ത്തിയാക്കി എഞ്ചിനീയറിംഗ് കോളേജ് എന്നത്തേക്ക് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?
|
2323 |
ആശ്രിതനിയമനത്തിനായി ശ്രീമതി സരള സമര്‍പ്പിച്ച അപേക്ഷ
ശ്രീ. ബി.ഡി. ദേവസ്സി
(എ)സഹകരണവകുപ്പില്‍ ഇരിങ്ങാലക്കുട അസി. രജിസ്ട്രാര്‍ ഓഫീസില്‍ ജോലിയിലിരിക്കെ കാണാതായ ശ്രീ. സദാനന്ദന്‍, മുണ്ടയ്ക്കത്തുപറന്പില്‍, പെരുന്പി, ചിറങ്ങരയുടെ ഭാര്യ ശ്രീമതി സരള ആശ്രിതനിയമനത്തിനായി സമര്‍പ്പിച്ച അപേക്ഷയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ആശ്രിതനിയമനത്തിനായി അടിയന്തരനടപടി സ്വീകരിക്കുമോ?
|
2324 |
ഖാദിഗ്രാമവ്യവസായ ബോര്‍ഡ് നല്‍കിയ വായ്പകള്‍ക്ക് പലിശയിളവ്
ശ്രീമതി. കെ. കെ. ലതിക
(എ)ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് നല്‍കിയ വായ്പയില്‍ കാലപ്പഴക്കംചെന്ന വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് വായ്പയെടുത്തവര്‍ക്ക് എന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കിവരുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)രോഗബാധിതരായി വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്ന വായ്പക്കാര്‍ മുഴുവന്‍ വായ്പത്തുകയും തിരിച്ചടയ്ക്കാന്‍ തയ്യാറായാല്‍ പലിശയിലും പിഴപ്പലിശയിലും ഇളവുകള്‍ അനുവദിക്കുമോ ?
|
<<back |
|