|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2477
|
ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി വിതരണം
ശ്രീ. എ.കെ. ബാലന്‍
(എ)സംസ്ഥാനത്ത് എത്ര ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്; ജില്ലതിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ;
(ബി)ഇവര്‍ക്ക് ഭൂമി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് എന്താണ്; ഭൂമി നല്‍കാന്‍ ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര ആദിവാസികള്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്; നല്‍കിയ ഭൂമിയുടെ അളവും ഗുണഭോക്താക്കളുടെ എണ്ണവും ജില്ലതിരിച്ച് വിശദമാക്കുമോ;
(ഡി)ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ലഭിക്കാന്‍ അവര്‍തന്നെ ഭൂമി കണ്ടെത്തി അറിയിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ഇ)സംസ്ഥാനത്തെ ഭൂരഹിതരായ ആദിവാസികള്‍ ഇപ്രകാരം ഭൂമി സ്വയം കണ്ടെത്തി അറിയിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ജില്ലതിരിച്ച് ലഭ്യമാക്കുമോ;
(എഫ്)ഇപ്രകാരം ചൂണ്ടിക്കാട്ടിയ ഭൂമി എത്രപേര്‍ക്ക് വാങ്ങി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
2478 |
ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ഭൂരഹിതരായി വിവിധ ഭാഗങ്ങളില്‍ എത്ര പട്ടികവര്‍ഗ്ഗക്കാരുണ്ടെന്ന് കണക്കെടുത്തിട്ടുണ്ടോ;
(ബി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)"ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയനുസരിച്ച് എത്ര പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി അനുവദിച്ചിട്ടുണ്ടെന്നും എത്ര ഏക്കര്‍ ഭൂമി എവിടെയെല്ലാം അനുവദിച്ചിട്ടുണ്ടെന്നും പറയാമോ;
(ഡി)പ്രസ്തുത ഭൂമിക്ക് അര്‍ഹരായി എത്രപേര്‍ ബാക്കിയുണ്ടെന്നും അവര്‍ക്ക് എപ്പോള്‍ ഭൂമി അനുവദിക്കുമെന്നും വ്യക്തമാക്കുമോ?
|
2479 |
ആദിവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍
ശ്രീ. റ്റി. യു. കുരുവിള
,, സി. എഫ്. തോമസ്
,, മോന്‍സ് ജോസഫ്
,, തോമസ് ഉണ്ണിയാടന്‍
(എ)ആദിവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന പുതിയ നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(ബി)വിവിധ പ്രദേശങ്ങളില്‍ പുനരധിവസിപ്പിക്കപ്പെടുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് സമയബന്ധിതമായി പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
2480 |
ആദിവാസിമേഖലയിലെ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍
ശ്രീ. സി. കെ. സദാശിവന്‍
,, കെ. വി. വിജയദാസ്
ശ്രീമതി കെ. കെ. ലതിക
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)ആദിവാസിമേഖലയില്‍ അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍, ഇതു പരിഹരിക്കാന്‍ എന്തു നടപടി സ്വീകരിച്ചുവെന്നു വിശദമാക്കുമോ;
(സി)നിയമനനിരോധനത്തിന്‍റെയും, തസ്തിക വെട്ടിച്ചുരുക്കലിന്‍റെയും, സംവരണതത്വം അട്ടിമറിക്കപ്പെടുന്നതിന്‍റെയും ഭാഗമായി ഈ മേഖലയിലുള്ളവര്‍ക്കു തൊഴില്‍ ലഭ്യമാകുന്നതില്‍ കുറവു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു സ്വയംഭരണാവകാശം നല്‍കുന്ന തുവഴി ഇത്തരം സ്ഥാപനങ്ങളില്‍ സംവരണം അട്ടിമറിക്കപ്പെടുമെന്ന കാര്യം പട്ടികവര്‍ഗ്ഗക്ഷേമവകുപ്പ് പരിശോധിച്ചിട്ടുണ്ടോ;
(ഇ)ആദിവാസികള്‍ക്കു കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കുന്നതിനു പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
2481 |
വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് ഭൂമി
ഡോ. കെ. ടി. ജലീല്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വനാവകാശ നിയമപ്രകാരം എത്ര ആദിവാസികള്‍ക്ക് ഭൂമി നല്‍കിയെന്ന റിയാമോ; വ്യക്തമാക്കുമോ;
(ബി)വനാവകാശ നിയമപ്രകാരം കേരളത്തില്‍ ആദിവാസികള്‍ സമര്‍പ്പിച്ച മുഴുവന്‍ അപേക്ഷകളിലും തീരുമാനം എടുത്തുകഴിഞ്ഞിട്ടുണ്ടോ എന്നറിയാമോ; വിശദമാക്കാമോ;
(സി)ഏതെല്ലാം ജില്ലകളില്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്;
(ഡി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ആദിവാസികള്‍ക്ക് ഭൂമി വിലയ്ക്കെടുത്തു നല്‍കുന്നതിന് വേണ്ടി അനുവദിച്ച "50' കോടി രൂപ ഉപയോഗിച്ച് എത്ര പേര്‍ക്ക് ഭൂമി വാങ്ങിനല്‍കിയിട്ടുണ്ട്; തുക പൂര്‍ണ്ണമായി ചെലവഴിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ബാക്കിത്തുകയുടെ വിശദാംശം നല്‍കാമോ;
|
2482 |
വാച്ചുമരം ആദിവാസി കോളനി ഭൂമി
ശ്രീ. ബി. ഡി. ദേവസ്സി
ചാലക്കുടി മണ്ധലത്തില്‍പ്പെട്ട അതിരപ്പള്ളി പഞ്ചായത്തിലെ വാച്ചുമരം ആദിവാസി കോളനി നിവാസികള്‍ക്ക് വീട് വയ്ക്കുന്നതിനും, കൃഷി ചെയ്യുന്നതിനും ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
|
2483 |
ബാലുശ്ശേരി ചെങ്ങോട്ടുമല ആദിവാസി കോളനിക്ക് കുടിവെള്ള പദ്ധതി
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരി അസംബ്ലി മണ്ധലത്തിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോട്ടുമല ആദിവാസി കോളനിക്കുവേണ്ടിയുള്ള കുടിവെള്ളപദ്ധതി സംബന്ധിച്ച തുടര്‍നടപടി അറിയിക്കാമോ;
(ബി)ഇതിനുവേണ്ടി തയ്യാറാക്കപ്പെട്ട എസ്റ്റിമേറ്റിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ?
|
2484 |
പോഷകാഹാരക്കുറവുമൂലമുളള മരണങ്ങള്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
,, ബി. സത്യന്‍
,, കുഞ്ഞമ്മത് മാസ്റ്റര്‍
,, എസ്. രാജേന്ദ്രന്‍
(എ)പട്ടിക വര്‍ഗ്ഗങ്ങളില്‍പ്പെട്ട ജനങ്ങള്‍ക്ക് മതിയായ ഭക്ഷണവും ആരോഗ്യസംരക്ഷണവും ലഭ്യമാക്കുന്നതില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് ഗൂരുതരമായ വീഴ്ചയുണ്ടായിട്ടുളളതായി അറിയുമോ;
(ബി) പോഷകാഹാരക്കുറവു മൂലവും ആവശ്യമായ ചികിത്സ കിട്ടാതെയും അട്ടപ്പാടിയിലും മറ്റ് ആദിവാസി മേഖലകളിലും നിരവധി പേര്‍ മരണമടയുന്നതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇത്തരം മരണങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;
(ഡി)സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്പോഴും തുടര്‍ച്ചയായി മരണങ്ങള്‍ സംഭവിക്കാനിടയാക്കിയ സാഹചര്യങ്ങള്‍ വിശദമാക്കാമോ?
|
2485 |
ആദിവാസികള്‍ക്ക് ആരോഗ്യബോധവല്‍ക്കരണം
ശ്രീ. വി. പി. സജീന്ദ്രന്‍
'' ആര്‍. സെല്‍വരാജ്
'' എം. എ. വാഹീദ്
'' സി. പി. മുഹമ്മദ്
(എ)ആദിവാസികള്‍ക്കിടയില്‍ ആരോഗ്യബോധവല്‍ക്കരണം നടത്തുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ബി)ബോധവല്‍ക്കരണത്തിനായി പ്രമോട്ടര്‍മാരെ നിയമിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം പരിശീലനങ്ങളാണ് പ്രമോട്ടര്‍മാര്‍ക്ക് നല്‍കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പ്രമോട്ടര്‍മാരെ തെരഞ്ഞെടുക്കുന്ന രീതി വിശദമാക്കാമോ?
|
2486 |
ആദിവാസികളോടുള്ള ആരോഗ്യമേഖലയുടെ അവഗണന
ശ്രീ. എ.കെ.ബാലന്‍
,, കെ.വി.വിജയദാസ്
,, എസ്. രാജേന്ദ്രന്‍
,, പി.റ്റി.എ. റഹീം
(എ)ആദിവാസികളോടുളള ആരോഗ്യമേഖലയുടെ അവഗണന കാരണം നവജാത ശിശുക്കളടക്കം ആദിവാസികളുടെ മരണസംഖ്യ വര്‍ദ്ധിക്കുന്നത് വിലയിരുത്തിയിട്ടുണ്ടോ;
(ബി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ആദിവാസി മേഖലയില്‍ നടപ്പിലാക്കിയ സന്പൂര്‍ണ്ണ ചികിത്സാ പദ്ധതിയുടെ സ്ഥിതിയെന്താണെന്ന് വ്യക്തമാക്കുമോ;
(സി)ആദിവാസി മേഖലയിലെ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും മരുന്നുകളില്ലാത്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)മതിയായ പോഷകാഹാരം ലഭ്യമാകാത്തതിനാല്‍ ആദിവാസി മേഖലകളിലെ കുട്ടികളും അമ്മമാരും നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
2487 |
സ്റ്റുഡന്‍സ് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ പ്രമോട്ടര്‍ പദ്ധതി
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
,, വി. പി. സജീന്ദ്രന്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, എ. റ്റി. ജോര്‍ജ്
(എ)സ്റ്റുഡന്‍സ് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ പ്രമോട്ടര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(ബി)പട്ടികവര്‍ഗ്ഗ കോളനികളിലും ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കിടയിലും ആരോഗ്യ, ശുചിത്വ ബോധവല്‍ക്കരണം നടത്തുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുടെ നടത്തിപ്പിനായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതിയുടെ നടത്തിപ്പിനായി ആരെയൊക്കെയാണ് വിനിയോഗിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഇ)പ്രസ്തുത പദ്ധതി എന്നുമുതല്‍ നടപ്പാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് വിശദമാക്കുമോ ?
|
2488 |
വയനാട് ജില്ലയിലെ ദുര്‍ബല ഗോത്ര വിഭാഗങ്ങളുടെ ആരോഗ്യപരിപാലനം
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)വയനാട് ജില്ലയിലെ പ്രതേ്യക ദുര്‍ബല ഗോത്രവിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെ ആരോഗ്യപരിപാലനം ഉറപ്പാക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത വിഭാഗത്തിനായി കല്‍പ്പറ്റ നിയോജകമണ്ധലത്തില്‍ നടപ്പാക്കുന്ന മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(സി)ഏതെല്ലാം നിര്‍വ്വഹണ ഏജന്‍സികളാണ് ജില്ലയില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്‍റെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതെന്ന് വ്യക്തമാക്കുമോ?
|
2489 |
അഗസ്ത്യവനത്തിലെ ആദിവാസികളിലെ പോഷകാഹാരക്കുറവ്
ശ്രീ. ബി. സത്യന്‍
(എ)അഗസ്ത്യവനത്തിലെ എഴുപതു ശതമാനത്തിലധികം ആദിവാസികള്‍ക്കും, പോഷകാഹാരക്കുറവു കാരണം ഉണ്ടാകുന്ന വിളര്‍ച്ചരോഗം (അനീമിയ) ബാധിച്ചതായി ആരോഗ്യവകുപ്പ് കണ്ടെത്തിയതു പരിശോധിച്ചിട്ടുണ്ടോ;
(ബി)സാന്പിള്‍ സര്‍വ്വേ റിപ്പോര്‍ട്ട് മെഡിക്കല്‍ സംഘം കൈമാറിയിട്ടുണ്ടോ; എങ്കില്‍, അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(സി)ഊരുകളില്‍ താമസിക്കുന്നവര്‍ക്ക് പോഷകാഹാരം അടക്കമുള്ള പ്രത്യേകഭക്ഷണം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന മെഡിക്കല്‍ സംഘത്തിന്‍റെ ശുപാര്‍ശ അവഗണിച്ചത് എന്തുകൊണ്ടാണ്; വിശദമാക്കുമോ?
|
2490 |
അട്ടപ്പാടിയിലെ ശിശുമരണം
ശ്രീ. എം. ചന്ദ്രന്‍
(എ)അട്ടപ്പാടി ആദിവാസി ഊരുകളില്‍ നവജാത ശിശു മരണം ഇപ്പോഴും തുടരുന്നുണ്ടോ;
(ബി)അട്ടപ്പാടി പാക്കേജ് നടപ്പിലാക്കിയതിനുശേഷം എത്ര നവജാത ശിശുക്കളാണ് മരണപ്പെട്ടിട്ടുള്ളത്;
(സി)ഇതു തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
|
2491 |
പട്ടികവര്‍ഗ്ഗ വംശീയ വൈദ്യന്‍മാരുടെ പഠനഗവേഷണങ്ങള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)പട്ടികവര്‍ഗ്ഗക്കാരിലെ വംശീയ വൈദ്യന്‍മാര്‍ക്ക് പഠന ഗവേഷണങ്ങള്‍ക്കായി എത്ര തുക ഈ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നുളള വിവരം സാന്പത്തികവര്‍ഷാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
(ബി)ഇത്തരം ഗവേഷണങ്ങള്‍ക്കായി വകുപ്പുതലത്തില്‍ പ്രത്യേകമായ ഗവേഷണ കേന്ദ്രങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ അവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)പട്ടികവര്‍ഗ്ഗക്കാരിലെ വംശീയ വൈദ്യന്‍മാരുടെ ഗവേഷണ ഫലമായി ആരോഗ്യരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ആയവ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കുമോ;
(ഡി)പഠനഗവേഷണങ്ങള്‍ക്കായി അനുബന്ധ വകുപ്പുതല ഗവേഷണകേന്ദ്രങ്ങള്‍ ഇല്ലായെങ്കില്‍ അത്തരത്തിലുളള സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?
|
2492 |
ആദിവാസി പാരന്പര്യ വൈദ്യവ്യാപനം
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ആദിവാസി പാരന്പര്യവൈദ്യ വ്യാപനത്തിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്നറിയിക്കാമോ;
(ബി)എല്ലാ ജില്ലകളിലും ആദിവാസി പാരന്പര്യവൈദ്യം ലഭ്യമാകുന്ന തരത്തിലുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് നടപടി കൈക്കൊള്ളുമോ?
|
2493 |
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കുളുകളിലെ ഒഴിവുകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കുളുകളില്‍ നിലവിലുള്ള തസ്തികകളുടെ എണ്ണം തസ്തിക തിരിച്ച് വ്യക്തമാക്കാമോ ;
(ബി)ഇതില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്ന് വെളിപ്പെടുത്താമോ ;
(സി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും അവ എന്നത്തേക്ക് നികത്തുമെന്നും അറിയിക്കാമോ ?
|
2494 |
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം
ശ്രീ. ഇ. കെ. വിജയന്‍
(എ)പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; വിശദാംശം നല്‍കുമോ;
(ബി)കോഴിക്കോട്, വയനാട് ജില്ലകളിലെ കോളജുകളില്‍ ഇവ പൂര്‍ണ്ണമായി വിതരണം നടത്തിയിട്ടില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവ വിതരണം നടത്താത്തതിന്‍റെ കാരണം വിശദമാക്കുമോ;
(സി)ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമോ;
(ഡി)നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് എന്നത്തേക്ക് നല്‍കാന്‍ കഴിയും എന്നറിയിക്കുമോ?
|
2495 |
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍
ഡോ. കെ. ടി. ജലീല്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ പൂര്‍ണ്ണമായി വിതരണം ചെയ്തിട്ടുണ്ടോ;
(ബി)ഏതു കാലഘട്ടം വരെയുള്ളതാണ് വിതരണം ചെയ്തിട്ടുള്ളത്; കുടിശ്ശിക വരാനിടയായ കാരണം വ്യക്തമാക്കുമോ;
(സി)സ്റ്റൈപ്പന്‍റും ലംപ്സം ഗ്രാന്‍റും കൃത്യമായി ലഭിക്കാത്തതിനാല്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ തുടര്‍പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
2496 |
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഭക്ഷണസാധനങ്ങളില്‍ വരുത്തിയ കുറവ്
ഡോ. കെ. ടി. ജലീല്‍
(എ)പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴിലുള്ള പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെയും എം.ആര്‍.എസ് കളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന ഭക്ഷണ സാധനങ്ങളുടെ അളവ് ഗണ്യമായി കുറച്ചിരിക്കുകയാണെന്നത് പരിശോധിക്കപ്പെട്ടിട്ടുണ്ടോ;
(ബി)ഇതിന്‍റെ ഫലമായി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ അര്‍ദ്ധപട്ടിണിയിലാണ് എന്നത് ഗൌരവമായിക്കാണുന്നുണ്ടോ;
(സി)ഇതു തുടരുന്നത് പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുമെന്നത് പരിശോധിച്ചിട്ടുണ്ടോ;
(ഡി)ഇതു പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ?
|
2497 |
ഗോത്ര ജ്യോതി പദ്ധതി
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
,, വി. പി. സജീന്ദ്രന്‍
,, വര്‍ക്കല കഹാര്‍
,, വി. ഡി. സതീശന്‍
(എ)ഗോത്ര ജ്യോതി പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പട്ടികവര്‍ഗ്ഗ യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യത്തിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?
|
2498 |
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍
നല്‍കാന്‍ പദ്ധതി
ശ്രീ. വി. പി. സജീന്ദ്രന്‍
,, ഐ. സി. ബാലകൃഷ്ണന്‍
,, പി. എ. മാധവന്‍
,, റ്റി. എന്‍. പ്രതാപന്‍
(എ)പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ നല്‍കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
2499 |
""വിജയദീപം'',""ഗോത്രസാരഥി'' പദ്ധതികള്‍ പരാജയപ്പെടാനുള്ള സാഹചര്യം
ശ്രീ. ജെയിംസ് മാത്യു
(എ)ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഏര്‍പ്പെടുത്തിയ ""വിജയ ദീപം'',""ഗോത്ര സാരഥി'' പദ്ധതികള്‍ പരാജയപ്പെടാനുളള സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വ്യകതമാക്കുമോ;
(ബി) പ്രസ്തുത പദ്ധതികള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങിയത് സര്‍ക്കാരിന്‍റെ പിടിപ്പുകേടുകൊണ്ടാണെന്നുള്ള കാര്യം പരിശോധിച്ചിട്ടുണ്ടോ;
(സി)വയനാട്ടിലെ ഇടിയംവയല്‍, ഇ.എം.എസ് കോളനി, വായനാംകുന്ന് കോളനി, കൊയിലേരിക്കുന്ന് കോളനി, പൂതാനം കോളനി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങിയത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
2500 |
ഗോത്ര സാരഥി പദ്ധതി
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സംസ്ഥാനത്ത് ട്രൈബല്‍ വകുപ്പ് "ഗോത്ര സാരഥി പദ്ധതി' നടപ്പിലാക്കിയിരുന്നുവോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)പ്രസ്തുത പദ്ധതിയിലൂടെ കുട്ടികളുടെ ഹാജര്‍ നിലയും പഠന നിലവാരവും ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)ഫണ്ട് അനുവദിക്കാത്തതിനാല്‍ പ്രസ്തുത പദ്ധതി മുടങ്ങി പോയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?
|
2501 |
"കൈത്താങ്ങ്' പദ്ധതി
ശ്രീ. എ. കെ. ബാലന്‍
(എ) പട്ടികവര്‍ഗ്ഗ വകുപ്പ് "കൈത്താങ്ങ്' എന്ന പദ്ധതി എന്നു മുതലാണ് ആരംഭിച്ചത്; ഇതുവരെ എത്ര രൂപ ഈ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട്; ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി) എത്ര കുട്ടികളെ ഈ പദ്ധതിയിലൂടെ സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
|
2502 |
കാസര്‍ഗോഡ് ജില്ലയില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി വികസനപ്രവര്‍ത്തനങ്ങള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കാസര്‍ഗോഡ് ജില്ലയില്‍, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി എന്ത് തുകയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അവ എവിടെയൊക്കെയാണെന്നും വ്യക്തമാക്കാമോ?
|
2503 |
പട്ടികവര്‍ഗ്ഗക്ഷേമത്തിനുള്ള തുക
ശ്രീ. ഇ. കെ. വിജയന്‍
(എ)പട്ടികവര്‍ഗ്ഗക്ഷേമത്തിനായി 2014-2015 സാന്പത്തിക വര്‍ഷം ധനകാര്യ കമ്മീഷന്‍ എത്ര തുക നീക്കിവയ്ക്കാനാണ് ശുപാര്‍ശ ചെയ്തത്;
(ബി)അടുത്ത സാന്പത്തിക വര്‍ഷം പ്രസ്തുത ഫണ്ട് ഉപയോഗിച്ച് ഏതെല്ലാം നവീന പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;
(സി)കഴിഞ്ഞ സാന്പത്തിക വര്‍ഷം അനുവദിച്ച തുക പൂര്‍ണ്ണമായി വിനിയോഗിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?
|
2504 |
കേരളത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍
ശ്രീ. സി. കെ. സദാശിവന്‍
(എ)കേരളത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ ;
(ബി)ഇവരുടെ ജില്ല തിരിച്ചുള്ള ജനസംഖ്യാ കണക്കുകള്‍ വ്യക്തമാക്കുമോ ?
|
2505 |
ഗോത്രഗ്രാമങ്ങളില്‍ ഹാംലെറ്റ് ഡവലപ്മെന്‍റ് സ്കീം
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
,, വി. പി. സജീന്ദ്രന്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
,, ആര്‍. സെല്‍വരാജ്
(എ)തെരഞ്ഞെടുത്ത ഗോത്രവര്‍ഗ്ഗഗ്രാമങ്ങളില്‍ ഹാംലെറ്റ് ഡവലപ്മെന്‍റ് സ്കീം ആരംഭിക്കുന്നതിന് പദ്ധതി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;
(സി)എന്തെല്ലാം ആനുകൂല്യങ്ങളും സേവനങ്ങളുമാണ് ഇത് വഴി ലഭിക്കുന്നതെന്ന് വിശദമാക്കുമോ ;
(ഡി)പദ്ധതി രൂപീകരണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?
|
2506 |
പത്തനംതിട്ട ജില്ലയില്‍ "ഹാംലറ്റ് പദ്ധതി'
ശ്രീ. രാജു എബ്രഹാം
(എ)പത്തനംതിട്ട ജില്ലയില്‍ ഏതൊക്കെ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലാണ് "ഹാംലറ്റ്' പദ്ധതി നടപ്പാക്കുന്നത്;
(ബി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് ഏത് ഏജന്‍സിയാണ്;
(സി)തെരഞ്ഞെടുക്കപ്പെട്ട സങ്കേതങ്ങളില്‍ എന്തൊക്കെ വികസനപ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടപ്പാക്കിയിട്ടുള്ളത്;
(ഡി)എത്രനാള്‍കൊണ്ട് പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്;
(ഇ)ഇതിനായി പ്രസ്തുത ഏജന്‍സിക്ക് എന്ത് തുകയാണ് ഇതുവരെ കൈമാറിയിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
2507 |
ഹരിതയൌവ്വനം പദ്ധതി
ശ്രീ. പി. സി. വിഷ്ണുനാഥ്
,, ഷാഫി പറന്പില്‍
,,ഹൈബി ഈഡന്‍
,,വി. റ്റി. ബല്‍റാം
(എ)യുവജനക്ഷേമബോര്‍ഡ് ഭക്ഷ്യസുരക്ഷയില്‍ യുവാക്കളെ പങ്കാളികളാക്കി ഹരിതയൌവ്വനം പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ?
|
2508 |
യുവസംരംഭകര്‍ക്കു തുടര്‍സഹായ പദ്ധതി
ശ്രീ. ഷാഫി പറന്പില്‍
,, പി. സി. വിഷ്ണുനാഥ്
,, വി. റ്റി. ബല്‍റാം
,, ഹൈബി ഈഡന്‍
(എ)യുവസംരംഭകര്‍ക്കു തുടര്‍സഹായത്തിന് യുവജനക്ഷേമ ബോര്‍ഡ് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)യുവാക്കളില്‍ സംരംഭകമനോഭാവം വളര്‍ത്തി, സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സാന്പത്തികമായി തൃപ്തികരമാക്കുന്നതുവരെ സാന്പത്തിക- സാങ്കേതികസഹായം നല്‍കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഡി)ഏതെല്ലാം സാന്പത്തിക ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?
|
2509 |
പുനര്‍ജനി പദ്ധതി
ശ്രീ. വി. റ്റി. ബല്‍റാം
,, ഹൈബി ഈഡന്‍
,, ഷാഫി പറന്പില്‍
,, പി. സി. വിഷ്ണുനാഥ്
(എ)യുവജന ക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ പുനര്‍ജനി പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി) പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആശുപത്രികളിലെ കേടായ ഉപകരണങ്ങളുടെ അറ്റകുറ്റപണി ചെയ്യുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദീകരിക്കുമോ;
(ഡി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?
|
2510 |
തിരുവനന്തപുരം/തൃശ്ശൂര്‍ മൃഗശാലയിലെ ജീവനക്കാരുടെ കുറവ്
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)തിരുവനന്തപുരം/തൃശ്ശൂര്‍ മൃഗശാലകളില്‍ നിലവില്‍ എത്ര മൃഗങ്ങള്‍, പക്ഷികള്‍, ഇതരയിനത്തിലുള്ള ജീവികള്‍ എന്നിവ ഉണ്ടെന്നുള്ള വിവരം ഇനം തിരിച്ച് എണ്ണം ലഭ്യമാക്കുമോ ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതെല്ലാം ജീവികളെ പുതിയതായി ഈ മൃഗശാലകളിലേക്ക് വാങ്ങിയിട്ടുണ്ടെന്ന വിവരം, ആയതിലേക്കായി ചെലവായ തുക സഹിതം പ്രതേ്യകമായി ലഭ്യമാക്കുമോ ;
(സി)ഈ സര്‍ക്കാരിന്‍റെ കാലത്ത് പ്രസ്തുത മൃഗശാലകളില്‍ ചത്തുപോയിട്ടുള്ള ജീവികളുടെ വിവരം, ആയതിനുള്ള കാരണങ്ങള്‍ സഹിതം അറിയിക്കുമോ ;
(ഡി)ഈ മൃഗശാലകളിലെ നിലവിലുള്ള അനുവദനീയ തസ്തിക/നിലവിലുള്ള ജീവനക്കാരുടെ എണ്ണം എന്നിവ തസ്തിക തിരിച്ച് വ്യക്തമാക്കുമോ ;
(ഇ)മൃഗശാലകളുടെ സംരക്ഷണത്തിനായി നിലവിലുള്ള ജീവനക്കാരുടെ എണ്ണം പരിമിതമാണെന്ന് നിരീക്ഷിച്ചിട്ടുണ്ടോ ; എങ്കില്‍ ആയത് പരിഹരിക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കാമോ ?
|
<<back |
|