|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2446
|
അങ്കമാലിയില്‍ കിന്‍ഫ്രാ വ്യവസായ പാര്‍ക്കിനായി ഭൂമി
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലിയില്‍ സ്ഥാപിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള കിന്‍ഫ്രാ വ്യവസായ പാര്‍ക്കിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ 2008-ലെ നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളെ ബന്ധപ്പെടുത്തി ലാന്‍റ് അക്വിസിഷന്‍ നടപടി ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത ണജ(ഇ)33795/2010 കേസിലെ സ്റ്റേ ഉത്തരവ് ഒഴിവാക്കി കിട്ടുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വിശദമാക്കാമോ?
|
2447 |
കല്ല്യാശ്ശേരി, പാണപ്പുഴയില്‍ വ്യവസായ പാര്‍ക്ക്
ശ്രീ. റ്റി. വി. രാജേഷ്
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തില്‍ കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിന് പാണപ്പുഴ വില്ലേജില്‍ ഉള്‍പ്പെട്ട അഞ്ഞൂറ് ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനും വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് ?
|
2448 |
പാറ ഖനനാനുമതി നല്‍കിയതിലൂടെ ലഭിച്ച വരുമാനം
ശ്രീ. സി. ദിവാകരന്‍
,, ഇ. കെ. വിജയന്‍
,, ജി. എസ്. ജയലാല്‍
ശ്രീമതി ഗീതാ ഗോപി
(എ)2011-2012, 2012-2013 എന്നീ വര്‍ഷങ്ങളില്‍ പാറഖനനാനുമതി നല്‍കിയതിലൂടെ സംസ്ഥാനത്തിന് ലഭിച്ച വരുമാനം എത്ര ;
(ബി)കഴിഞ്ഞ മുപ്പതു മാസത്തിനുള്ളില്‍ പുതുതായി ഖനനാനുമതി നേടിയ പാറമടകളുടെ എണ്ണം എത്ര ; ജില്ല തിരിച്ചുള്ള കണക്ക് വെളിപ്പെടുത്തുമോ ;
(സി)പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ പാറഖനനത്തിനായി ഈ കാലയളവില്‍ എത്ര അനുമതികള്‍ നല്കിയിട്ടുണ്ട് ; അവ ഏതെല്ലാം ;
(ഡി)സംസ്ഥാനത്ത് ഇപ്പോള്‍ പുറന്പോക്ക് ഭൂമികളില്‍ പാറ ഖനനം നടക്കുന്നുണ്ടോ ; ഇത്തരം ഭൂമികളില്‍ അനുമതി ലഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?
|
2449 |
പരിസ്ഥിതി ലോല മേഖലകളിലെ അനധികൃത ക്വാറികള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
,, മുല്ലക്കര രത്നാകരന്‍
,, കെ. അജിത്
,, ഇ. കെ. വിജയന്‍
(എ)സംസ്ഥാനത്ത് മൊത്തം എത്ര ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)പരിസ്ഥിതി ലോല മേഖലകളില്‍ എത്ര അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)കളക്ടറുടെയോ, പഞ്ചായത്തിന്‍റെയോ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ക്വാറികളുടെ പ്രവര്‍ത്തനം തടയുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വ്യക്തമാക്കാമോ?
|
2450 |
കരിങ്കല്‍-ചെങ്കല്‍ ക്വാറികള്‍
ശ്രീമതി കെ. എസ്. സലീഖ
(എ)സംസ്ഥാനത്ത് എത്ര കരിങ്കല്‍ ക്വാറിയും ചെങ്കല്‍ ക്വാറിയും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഇതിലൂടെ എത്ര കോടി രൂപയുടെ ഖനനം നടക്കുന്നു; ഇതില്‍ നിന്നും സര്‍ക്കാരിന് ലഭിക്കുന്ന വാര്‍ഷിക വരുമാനം എത്ര; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര കരിങ്കല്‍ ക്വാറികള്‍ക്കും ചെങ്കല്‍ ക്വാറികള്‍ക്കും അനുമതി നല്‍കി; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(സി)ഈ സര്‍ക്കാര്‍ അനുമതി നല്‍കിയ പ്രസ്തുത ക്വാറികളില്‍ നിന്നും സര്‍ക്കാരിന് ലഭിക്കുന്ന വാര്‍ഷിക വരുമാനം എത്ര;
(ഡി)റവന്യൂ, പുറന്പോക്ക്, വനം മേഖലകളിലായി എത്ര കരിങ്കല്‍ ക്വാറികളും, ചെങ്കല്‍ ക്വാറികളും പ്രവര്‍ത്തിക്കുന്നുവെന്നും ഇവയില്‍ സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്നവ എത്ര; അനുമതി ഇല്ലാത്തവ എത്ര; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ഇ)നിയമത്തിലെ പഴുത്, റോയല്‍റ്റി എന്നിവ ഉപയോഗിച്ച് ഭൂരിപക്ഷം ക്വാറി ഉടമകളും ഖനനം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടുവോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കും; വിശദാംശം വ്യക്തമാക്കുമോ?
|
T.2451 |
തോട്ടപ്പളളിയിലെ കരിമണല്‍ ഖനനം
ശ്രീ. ജി.സുധാകരന്‍
(എ)തോട്ടപ്പളളിയിലെ കരിമണല്‍ ഖനനത്തിനായി ഏതെങ്കിലും ഏജന്‍സിക്ക് അനുവാദം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏത് ഏജന്‍സിക്കാണെന്ന് വ്യക്തമാക്കുമോ;
(ബി)കരിമണല്‍ ഖനനം സംബന്ധിച്ച നയം വിശദമാക്കുമോ?
|
2452 |
ചക്കിട്ടപാറ, കാക്കൂര്‍, ചെറുവ്വ പ്രദേശങ്ങളില്‍ ഇരുന്പയിര്‍ ഖനനം
ശ്രീ. എളമരം കരീം
(എ)കോഴിക്കോട് ജില്ലയില്‍ ചക്കിട്ടപാറ, കാക്കൂര്‍, ചെറുവ്വ പ്രദേശങ്ങളില്‍ ഇരുന്പയിര്‍ ഖനനം നടത്താന്‍ അനുമതിക്കായി ഏതെല്ലാം കന്പനികളാണ് അപേക്ഷ നല്കിയിരുന്നത്;
(ബി)ഇതില്‍ ഏത് കന്പനിക്കാണ് യോഗ്യതയുള്ളതായി മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പ് കണ്ടെത്തിയത്;
(സി)മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ തീരുമാനത്തിനെതിരെ ഏതെല്ലാം കന്പനികളാണ് അപേക്ഷ നല്കിയിരുന്നത്;
(ഡി)ആക്ഷേപങ്ങള്‍ പരിശോധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?
|
2453 |
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ, കാക്കൂര്‍, ചെറൂവ്വ പ്രദേശങ്ങളിലെ ഇരുന്പയിര്‍ ഖനനം
ശ്രീ. എളമരം കരീം
(എ)കോഴിക്കോട് ജില്ലയില്‍ ചക്കിട്ടപാറ, കാക്കൂര്‍, ചെറുവ്വ എന്നീ പ്രദേശങ്ങളില്‍ ഇരുന്പയിര്‍ ഖനനം നടത്താന്‍ ആര്‍ക്കെങ്കിലും അനുമതി നല്കിയിട്ടുണ്ടോ;
(ബി)മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ ഇരുന്പയിര്‍ ഖനനത്തിനായി അപേക്ഷ നല്‍കിയത് ഏതെല്ലാം കന്പനികളാണ് എന്ന് വ്യക്തമാക്കുമോ;
(സി)ഇതില്‍ ഏതെങ്കിലും കന്പനിയെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്ത് കേന്ദ്രത്തിലേക്ക് ശുപാര്‍ശ ചെയ്ത് അയച്ചിട്ടുണ്ടോ; എങ്കില്‍ ഏത് കന്പനിയെയാണെന്ന് വ്യക്തമാക്കുമോ;
(ഡി)ഏതെങ്കിലും ഒരു കന്പനിയെ യോഗ്യതയുളളതായി കണ്ടെത്തിയിട്ടുണ്ടെങ്കില്‍, അതിന് സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
|
2454 |
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറയിലെ ഇരുന്പയിര്‍ ഖനനം
ശ്രീ. എളമരം കരീം
(എ)കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറയില്‍ ഇരുന്പയിര്‍ ഖനനാനുമതിക്കായി ഏതെങ്കിലും കന്പനിക്ക് സര്‍ക്കാര്‍ അനുമതി നല്കിയിട്ടുണ്ടോ;
(ബി)എങ്കില്‍ അനുമതി ഏത് തീയതിക്കാണ് നല്കിയതെന്ന് വ്യക്തമാക്കുമോ;
(സി)ഇതിനുവേണ്ടി എന്ത് വ്യവസ്ഥകളാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ചിരുന്നത് എന്ന് വ്യക്തമാക്കാമോ
(ഡി)എം. എസ്. പി. എല്‍ എന്ന കന്പനിക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ മൈനിംഗ് വകുപ്പില്‍ നിന്നും അനുമതി ലഭിക്കാനായി സമയപരിധി പറഞ്ഞിരുന്നുവോ;
(ഇ)സമയപരിധി ഏതെല്ലാം തീയതികളില്‍ നീട്ടി നല്കിയിരുന്നു എന്ന് വ്യക്തമാക്കുമോ;
(എഫ്)ഈ നടപടി ക്രമങ്ങളില്‍ ചട്ടവിരുദ്ധമായി ഏന്തെങ്കിലും നടന്നതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
|
2455 |
ചക്കിട്ടപാറയില്‍ ഇരുന്പയിര്‍ ഖനനാനുമതി റദ്ദു ചെയ്ത ഉത്തരവ്
ശ്രി. എളമരം കരീം
(എ)ചക്കിട്ടപാറയില്‍ ഇരുന്പയിര്‍ ഖനനാനുമതിയുമായി ബന്ധപ്പെട്ട് എം. എസ്. പി. എല്‍ കന്പനി സ്ഥലത്ത് സര്‍വ്വെ നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് അനുമതി ആവശ്യപ്പെട്ടിരുന്നുവോ;
(ബി)എങ്കില്‍ എന്നാണ് അനുവാദം ചോദിച്ചത് എന്ന് വ്യക്തമാക്കുമോ;
(സി)സര്‍വ്വേക്ക് വനം വകുപ്പ് അനുമതി നല്കിയോ; എങ്കില്‍ അത് എന്നാണെന്ന് വ്യക്തമാക്കുമോ;
(ഡി)എം. എസ്. പി. എല്‍ കന്പനിക്ക് സര്‍വ്വേ നടത്താന്‍ പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ അനുമതി നല്കിയത് എന്നാണ്;
(ഇ)ഈ സര്‍ക്കാര്‍, ഖനനാനുമതി റദ്ദ് ചെയ്ത് പുറപ്പെടുവിച്ചതായി പറയുന്ന ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
T.2456 |
കാസര്‍ഗോഡ് ജില്ലയിലെ അനധികൃത ക്വാറികള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാസര്‍ഗോഡ് ജില്ലയില്‍ എത്ര അനധികൃത ക്വാറികളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പ് എത്ര ക്വാറികളില്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും, എത്ര ക്വാറികള്‍ക്കെതിരെ സ്റ്റോപ് മെമ്മോ നല്‍കിയെന്നും വ്യക്തമാക്കുമോ;
(സി)അനധികൃത ഖനനം നടത്തിയ ക്വാറി ഉടമകള്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
|
2457 |
കേരളത്തിലെ കൈത്തറി വ്യവസായത്തെ സംരക്ഷിക്കാന്‍ പദ്ധതി
ശ്രീ. തോമസ് ചാണ്ടി
,, എ. കെ. ശശീന്ദ്രന്‍
(എ)കേരളത്തിലെ കൈത്തറി സംഘങ്ങളുടെ കടം എഴുതിത്തള്ളുന്നതിന് കേന്ദ്രസര്‍ക്കാര്‍ എത്ര കോടി രൂപ അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;
(ബി)കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുകയില്‍ നിന്ന് എത്ര തുക കൈത്തറി സംഘങ്ങളുടെ കടം എഴുതി തള്ളുന്നതിന് വിനിയോഗിച്ചെന്ന് വെളിപ്പെടുത്താമോ;
(സി)കൈത്തറി വ്യവസായത്തെ സംരക്ഷിക്കുവാന്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ?
|
2458 |
കരീലകുളങ്ങര സ്പിന്നിംഗ് മില്ലിലെ തീപിടിത്തം
ശ്രീ. സി. കെ. സദാശിവന്‍
(എ)കായംകുളം കരീലകുളങ്ങര സ്പിന്നിംഗ് മില്ലില്‍ ഇടയ്ക്കിടെയുണ്ടാകുന്ന തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
(സി)പ്രസ്തുത സ്ഥാപനത്തിലെ ജനറല്‍ മാനേജര്‍ക്കെതിരായി തൊഴിലാളികള്‍ ഉന്നയിച്ചിട്ടുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍ ഈ വിഷയത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
|
2459 |
ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്ലിന്‍റെ പ്രവര്‍ത്തനശേഷി ഉയര്‍ത്തുന്നതിനു നടപടി
ശ്രീ. സി. കെ. സദാശിവന്‍
(എ)കായംകുളം, കരീലകുളങ്ങരയിലെ ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്ലിന്‍റെ പ്രവര്‍ത്തനശേഷി പന്ത്രണ്ടായിരം സ്പിന്‍റില്‍ നിന്നും ഇരുപത്തി അയ്യായിരം സ്പിന്‍റിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ;
(ബി)ആയത് എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയും;
(സി)എന്‍.സി.ഡി.സി. പ്രസ്തുത പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ?
|
2460 |
കാസര്‍ഗോഡ് ജില്ലയിലെ ഉദുമ സ്പിന്നിങ് മില്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ് ജില്ലയിലെ പ്രവര്‍ത്തന സജ്ജമായി കിടക്കുന്ന ഉദുമ സ്പിന്നിങ് മില്‍ എന്ന് പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
|
2461 |
ഇ-സര്‍ക്കാര്‍ സംഭരണ സംവിധാനം
ശ്രീ. സി. പി. മുഹമ്മദ്
,, സണ്ണി ജോസഫ്
,, ലൂഡി ലൂയിസ്
,, എം. പി. വിന്‍സെന്‍റ്
(എ)സംസ്ഥാനത്ത് "ഇ-സര്‍ക്കാര്‍ സംഭരണ സംവിധാനം' നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)എന്തെല്ലാം ഗുണഫലങ്ങളാണ് ഈ സംവിധാനം വഴി വിവിധ വകുപ്പുകള്‍ക്ക് ലഭ്യമാകുക: വിശദമാക്കുമോ;
(ഡി)ആരെല്ലാമാണ് ഈ സംവിധാനവുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
2462 |
സര്‍ക്കാര്‍ വകുപ്പുകളില്‍ ഇ-ഗവേണന്‍സ്
ശ്രീ. രാജു എബ്രഹാം
(എ)സര്‍ക്കാര്‍ വകുപ്പുകളില്‍ ഇ-ഗവേണന്‍സ് നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ വകുപ്പുകളില്‍ ഇത് നടപ്പാക്കിയിട്ടുണ്ട്;
(ബി)പൊതുജനങ്ങള്‍ക്ക്, അവര്‍ സര്‍ക്കാരിന് നല്‍കിയിട്ടുള്ള പരാതികളുടെ സ്ഥിതി അറിയുന്നതിന് എന്തൊക്കെ സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
(സി)സര്‍ക്കാര്‍ ഓഫീസുകള്‍ കടലാസ് രഹിത ഓഫീസുകളാക്കി മാറ്റുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ;
(ഡി)സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇ-ഡിസ്ട്രിക്ട് പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
2463 |
സംസ്ഥാനത്ത് വാന്‍
(WAN)പദ്ധതി
ശ്രീ. വര്‍ക്കല കഹാര്‍
,, കെ. അച്ചുതന്‍
,, കെ. ശിവദാസന്‍ നായര്‍
,, എം. എ. വാഹിദ്
(എ)സംസ്ഥാനത്ത് "വാന്‍'
(WAN)
പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി നടപ്പിലാക്കാനുദ്ദേശിക്കുന്നത് ;വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് യഥേഷ്ടം വീഡിയോ കണക്ടിവിറ്റി സാധ്യമാക്കാനും ഒരേ കെട്ടിട സമുച്ചയത്തിലെ വിവിധ വകുപ്പുകളെ ഓപ്റ്റിക് ശ്യംഖല വഴി ബന്ധിപ്പിക്കാനും എന്തെല്ലാം സൌകര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)സംസ്ഥാനത്തെ എല്ലാ ഓഫീസ് സമുച്ചയങ്ങളിലും ഈ പദ്ധതി നടപ്പാക്കുവാന്‍ നടപടി എടുക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?
|
2464 |
സോഫ്റ്റ്വെയര്‍ കയറ്റുമതി
ശ്രീ. പി. ഉബൈദുള്ള
,, പി. ബി. അബ്ദുള്‍ റസാക്
,, റ്റി. എ. അഹമ്മദ് കബീര്‍
,, എം. ഉമ്മര്‍
(എ) സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ കേരളത്തിന്‍റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി) സോഫ്റ്റ്വെയര്‍ കയറ്റുമതി ഉദ്ദേശിച്ച വിധം വര്‍ദ്ധിക്കാത്തതിനുള്ള കാരണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ; എങ്കില്‍ അവ പരിഹരിക്കാനുള്ള പദ്ധതികള്‍ പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
(സി) വരുംവര്‍ഷങ്ങളില്‍ കൈവരിക്കേണ്ട വര്‍ദ്ധനലക്ഷ്യം എത്രയാണെന്ന് നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?
|
2465 |
അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍
ശ്രീ. പി.കെ. ബഷീര്‍
(എ)സംസ്ഥാനത്ത് നിലവില്‍ ഓരോ പഞ്ചായത്തിലും എത്ര വീതം പുതിയ അക്ഷയ കേന്ദ്രങ്ങള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്; വിശദമാക്കുമോ;
(ബി)നിലവില്‍ പല സര്‍ട്ടിഫിക്കറ്റുകളും അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കുന്ന സഹചര്യത്തില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(ഡി)പുതിയ അക്ഷയ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
|
2466 |
സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ശ്രീ. എസ്. ശര്‍മ്മ
സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും ഈ നിര്‍മ്മാണം ഏത് ആവശ്യത്തിനുള്ളതാണെന്നും വ്യക്തമാക്കാമോ?
|
2467 |
പുതിയ വ്യവസായ പ്രോജക്്ടുകള്‍
ശ്രീമതി കെ. കെ. ലതിക
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര സ്വകാര്യ വ്യവസായ, ഐ.ടി സംരംഭകരുടെ പ്രോജക്്ടുകള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി എന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പ്രോജക്്ടുകള്‍ ഏതൊക്കെയെന്നും ഏതൊക്കെ സ്ഥലങ്ങളിലാണ് അവ സ്ഥാപിക്കുന്നതെന്നും വ്യക്തമാക്കുമോ?
|
2468 |
ഐ.ടി. കന്പനികള്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍
ശ്രീ. എം. ഉമ്മര്‍
(എ)സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഐ.ടി. കന്പനികള്‍ക്ക് കെട്ടിടം, വൈദ്യുത ചാര്‍ജ്ജ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ നല്‍കുന്നത് നിലവിലുള്ള ഏത് ചട്ടത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്; വിശദമാക്കാമോ;
(ബി)ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിദേശ കന്പനികളുമായി സംസ്ഥാനസര്‍ക്കാര്‍ നിലവില്‍ പാട്ടക്കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാലയളവ്, വ്യവസ്ഥകള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
(സി)ഏതെങ്കിലും വിദേശ കന്പനികള്‍ പാട്ടക്കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോ;
(ഡി)എങ്കില്‍ അവര്‍ക്കെതിരെ എന്തെല്ലാം നിയമനടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
|
2469 |
മലപ്പുറംജില്ലയില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍
ശ്രീ. റ്റി.എ.അഹമ്മദ് കബീര്‍
(എ)പുതിയ അക്ഷയ സെന്‍ററുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍ മലപ്പുറം ജില്ലയിലെ ഏതെല്ലാം പ്രദേശങ്ങളിലാണ് പുതിയ അക്ഷയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(സി)പുതിയ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഉത്തരവുകളോ, നോട്ടിഫിക്കേഷനുകളോ പുറത്തിറക്കിയിട്ടുണ്ടോ; എങ്കില്‍ കോപ്പി ലഭ്യമാക്കുമോ?
|
2470 |
തലശ്ശേരിയില്‍ ഐ.ടി. പാര്‍ക്ക്
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)തലശ്ശേരി അസംബ്ലി മണ്ധലത്തില്‍ ഐ.ടി പാര്‍ക്ക് നിര്‍മ്മിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) എങ്കില്‍ സര്‍ക്കാര്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
(സി)പ്രസ്തുത ഐ. ടി പാര്‍ക്ക് സ്ഥാപിക്കുന്നതിന് 2014-15 സാന്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ തുക നീക്കി വെക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(ഡി) പ്രസ്തുത ഐ. ടി പാര്‍ക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം എന്നത്തേയ്ക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് വെളിപ്പെടുത്താമോ?
|
2471 |
കണ്ണൂര്‍ സൈബര്‍ പാര്‍ക്ക്
ശ്രീ. സി. കൃഷ്ണന്‍
കണ്ണൂര്‍ ജില്ലയില്‍ എരമം-കുറ്റൂര്‍ പഞ്ചായത്തില്‍ സ്ഥാപിക്കുന്ന ""കണ്ണൂര്‍ സൈബര്‍ പാര്‍ക്ക്''-ന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നിലവിലുള്ള അവസ്ഥ വിശദമാക്കാമോ?
|
2472 |
വഖഫ് ബോര്‍ഡില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍
ശ്രീ. വി. ശശി
(എ)കേന്ദ്രനിയമപ്രകാരം വഖഫ് ബോര്‍ഡില്‍ ഒരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായി രുന്നോ ;
(ബി)എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശം നടപ്പാക്കാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ ?
|
2473 |
വഖഫ് ബോര്‍ഡിന് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കുന്നതിന് നടപടി
ശ്രീ. വി. ശശി
(എ)വഖഫ് ബോര്‍ഡിന് ഇപ്പോള്‍ ഭരണ സമിതി നിലവിലുണ്ടോ; ഇല്ലെങ്കില്‍ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ;
(ബി) പുതിയ ഭരണ സമിതി നിലവില്‍ വരുന്നതുവരെ ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കേന്ദ്ര വഖഫ് നിയമത്തില്‍ അനുശാസിക്കുന്ന സംവിധാനം എന്താണ്;
(സി)പ്രസ്തുത സംവിധാനം ഇപ്പോള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ നിയമാനുസൃതം ഭരണനിര്‍വ്വഹണം നടത്തുന്നതിന് ഏര്‍പ്പെടുത്തിയിട്ടുളള സംവിധാനം എന്തെന്ന് വ്യക്തമാക്കാമോ?
|
2474 |
വഖഫ് ബോര്‍ഡിന്‍റെ വസ്തുക്കള്‍
ശ്രീ. വി. ശശി
(എ)വഖഫ് ബോര്‍ഡിന്‍റെ അധീനതയിലുള്ള വഖഫ് വസ്തുക്കളെ അളന്ന് തിട്ടപ്പെടുത്തുന്നതിനും അന്യാധീനപ്പെട്ടത് തിരിച്ച് പിടിക്കുന്നതിനും സര്‍ക്കാര്‍ ചെലവില്‍ ഒരു സര്‍വ്വേ കമ്മീഷണറെ നിയമിച്ച് നാലുമാസത്തിനുള്ളില്‍ നടപടി പൂര്‍ത്തീകരിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരില്‍നിന്നും ലഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ അത് എന്നാണ് ലഭിച്ചത്; അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ ?
|
2475 |
വഖഫ് ബോര്‍ഡിന് അനുവദിച്ച ധനസഹായം
ശ്രീ. വി. ശശി
(എ)വഖഫ് ബോര്‍ഡിന് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഓരോ വര്‍ഷവും എത്ര രൂപ വീതം വിവിധ ഇനങ്ങളിലായി ധനസഹായം നല്‍കിയെന്ന് വ്യക്തമാക്കാമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതുവരെ നല്‍കിയ ധനസഹായം വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ?
|
2476 |
ഹജ്ജ് വോളണ്ടിയര്‍മാര്‍
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)2006 മുതല്‍ 2013 വരെ സംസ്ഥാന സര്‍ക്കാരിന്‍റെ ഹജ്ജ് വോളണ്ടിയര്‍മാരായവരുടെ പേരും മേല്‍വിലാസവും വ്യക്തമാക്കാമോ;
(ബി)സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരല്ലാത്ത എത്ര പേര്‍ പ്രസ്തുത കാലയളവില്‍ ഹജ്ജ് വോളണ്ടിയറായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും അവര്‍ ആരെല്ലാമെന്നും വ്യക്തമാക്കാമോ;
(സി)ഈ വര്‍ഷം എത്ര പേരുടെ ഹജ്ജ് വോളണ്ടിയര്‍ അപേക്ഷകള്‍ പരിഗണിക്കാതിരുന്നിട്ടുണ്ടെന്ന്, പരിഗണിക്കാതിരുന്നതിന്‍റെ കാരണം സഹിതം വ്യക്തമാക്കാമോ;
(ഡി)സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റ് ജീവനക്കാരല്ലാത്തവരെ മുന്‍ വര്‍ഷങ്ങളില്‍ പരിഗണിക്കുകയും ഈ വര്‍ഷം പരിഗണിക്കാതിരിക്കുകയും ചെയ്തതിന്‍റെ കാരണം വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച് എന്തെങ്കിലും ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ടെങ്കില്‍ കോപ്പി ലഭ്യമാക്കാമോ?
|
<<back |
|