|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1898
|
പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ പി.എഫ്. പെന്‍ഷന്‍ വിഹിതം
ശ്രീ.എന്‍.ഷംസുദ്ദീന്‍
(എ)സംസ്ഥാനത്ത് വിവിധ ബോര്‍ഡ്, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ജീവനക്കാരെ കാലാകാലങ്ങളില്‍ വരുന്ന മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്‍റെയും പേഴ്സണല്‍ സ്റ്റാഫില്‍ നിയോഗിക്കാറുണ്ടോ;
(ബി)എങ്കില്‍ ഇവരുടെ സേവനം സ്വീകരിക്കുകയും ഇവര്‍ക്ക് പ്രതിമാസം പി.എഫ്, പെന്‍ഷന്‍ വിഹിതം എന്നിവ മാതൃസ്ഥാപനത്തിലേക്ക് ഡി.ഡി. അയയ്ക്കുന്നതിനുളള ചെലവ് ഇവരുടെ ശന്പളത്തില്‍ നിന്നും ഈടാക്കുന്ന രീതി താഴ്ന്ന ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ ഇത് ന്യായമായും സര്‍ക്കാര്‍ തന്നെ വഹിക്കുന്നതിന് സത്വര നിര്‍ദ്ദേശം നല്‍കാമോ?
|
1899 |
പുറം കരാര്‍ നിയമനം
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)സംസ്ഥാനത്ത് ചെലവ് ചുരുക്കലിനെക്കുറിച്ച് പഠനം നടത്തുവാന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി സമിതിയെ നിയോഗിച്ചിട്ടുണ്ടോ ;
(ബി)സമിതി വിവിധ സര്‍ക്കാര്‍വകുപ്പിലെ അധിക തസ്തികകളെ സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ;
(സി)എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(ഡി)പ്രസ്തുത റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആഫീസുകളിലെ താല്‍ക്കാലിക നിയമനത്തിന് ടെന്‍ണ്ടര്‍ നടപടികളിലൂടെ സ്വകാര്യ ഏജന്‍സികളെ നിയോഗിച്ച് പുറം കരാര്‍ നിയമനം നടത്തണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോ ;
(ഇ)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(എഫ്)സര്‍ക്കാര്‍ ആഫീസുകളിലെ ഒഴിവുകള്‍ നികത്തുന്നതിന് വ്യവസ്ഥാപിതമായി പബ്ലിക് സര്‍വ്വീസ് കമ്മീഷനും, എംപ്ലോയ്മെന്‍റ് എക്സ്ചെയ്ഞ്ചുകളും നിലവിലുള്ളപ്പോള്‍ ഇപ്രകാരം പുറം കരാര്‍ നിയമനത്തിനുള്ള നിര്‍ദ്ദേശം നിയമവിരുദ്ധമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ജി)ലക്ഷക്കണക്കിന് തൊഴില്‍രഹിതര്‍ നിലവിലുള്ള സാഹചര്യത്തില്‍ പുറം കരാര്‍ നിയമനമാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?
|
1900 |
സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിക്കാന്‍ നടപടി
ശ്രീ. കെ. രാജു
(എ)പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്തിയ സാഹചര്യത്തില്‍ വിവിധ റാങ്ക്ലിസ്റ്റുകളിലുളളവരുടെ അവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
(ബി)പെന്‍ഷന്‍ പ്രായ വര്‍ദ്ധനവിനുശേഷം നാളിതുവരെ എത്രപേര്‍ക്ക് പി.എസ്.സി നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)നാളിതുവരെ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കാത്ത ഒഴിവുകള്‍ ഉണ്ടോ; എങ്കില്‍ അടിയന്തിരമായി സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ?
|
1901 |
ആശ്രിത നിയമത്തിനുള്ള സൂപ്പര്‍ന്യൂമററി തസ്തികകള്‍
ശ്രീ. പി. ഉബൈദുള്ള
(എ)സംസ്ഥാന സര്‍വ്വീസില്‍ ആശ്രിത നിയമനത്തിനായി സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ;
(ബി)സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമിച്ചവര്‍ ഉണ്ടായിരിക്കെ പുതുതായി വിവിധ വകുപ്പുകളില്‍ ഉണ്ടായ ഒഴിവുകള്‍ പി.എസ്.സി. വഴി നികത്തുന്നതിന് തടസ്സമുണ്ടോ ;
(സി)ജി. ഒ. (എം.എസ്.) നന്പര്‍ 249/13 തീയതി 2-9-2013 പ്രകാരം ആശ്രിതനിയമനത്തിനായി സൃഷ്ടിച്ച സൂപ്പര്‍ ന്യൂമററി തസ്തികകളിലെ നിയമനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടോ ;
(ഡി)ആശ്രിത നിയമനത്തിനായി ഉത്തരവ് ലഭിച്ചവര്‍ക്ക് നിയമനം നല്‍കുന്നതിനായി ഇനിയും സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കുമോ ; എങ്കില്‍ വിശദാംശം നല്‍കുമോ ?
|
1902 |
സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീസംവരണം
ശ്രീമതി കെ. കെ. ലതിക
(എ)സര്‍ക്കാര്‍ ജീവനക്കാരും, അദ്ധ്യാപകരും ഉള്‍പ്പെടെ മൊത്തം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ എത്രയാണെന്ന് വ്യക്തമാക്കുമോ ;
(ബി)ഇവരില്‍ എത്രപേര്‍ സ്ത്രീകളാണെന്നും ആകെ ജീവനക്കാരുടെ എത്ര ശതമാനം വരുമെന്നും വ്യക്തമാക്കുമോ ;
(സി)സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഉറപ്പുവരുത്തുന്നതിന് വ്യവസ്ഥചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
1903 |
വികലാംഗ നിയമനം
ശ്രീ. പി. കെ. ബഷീര്‍
(എ)1999 മുതല്‍ 2003 വരെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി സേവനം ചെയ്ത എത്ര വികലാംഗരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്; ഇതില്‍ കരാര്‍ നിയമനം ലഭിച്ച എത്ര വികലാംഗര്‍ ഉള്‍പ്പെട്ടിട്ടുണ്ട്; വിശദമാക്കുമോ;
(ബി)1995 മുതല്‍ സേവനത്തിലിരുന്നവരും, വികലാംഗ വര്‍ഷത്തിലും ഇപ്പോഴത്തെ ഉത്തരവ് മുഖേനയും സ്ഥിര ജോലി ലഭിക്കാത്തതുമായ എത്ര വികലാംഗരുണ്ട്; ഇവരെക്കൂടി മാനുഷിക പരിഗണന നല്‍കി സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
|
1904 |
വികലാംഗ ഉദ്യോഗാര്‍ത്ഥികളെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച്
ശ്രീ. ബി. ഡി. ദേവസ്സി
(എ)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചു വഴി 1999 ആഗസ്റ്റ് മുതല്‍ 2001 ഡിസംബര്‍ വരെ താല്‍ക്കാലിക നിയമനം ലഭിച്ച, 179 ദിവസം പൂര്‍ത്തിയാക്കിയ വികലാംഗ ഉദ്യോഗാര്‍ത്ഥികളെ സ്ഥിരപ്പെടുത്തുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; എത്ര പേര്‍ക്ക് ഇത്തരത്തില്‍ നിയമനം ലഭിയ്ക്കും എന്ന് വിശദമാക്കാമോ;
(ബി)179-ാം ദിവസം അവധി ദിവസമായതുകൊണ്ട് 178-ാം ദിവസം ജോലിയില്‍ നിന്നും വിടുതല്‍ ചെയ്തവരേയും, 179 ദിവസം എന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടും പുനഃപരിശോധനയില്‍ 178, 177 ദിവസങ്ങള്‍ മാത്രം പൂര്‍ത്തിയാക്കിയവരായി പുനര്‍ നിര്‍ണ്ണയിക്കപ്പെട്ടവരേയും സ്ഥിരപ്പെടുത്തുന്നതിനായി നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
|
1905 |
അംഗപരിമിതര്‍ക്ക് പുനര്‍നിയമനം നല്‍കാന്‍ നടപടി
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സര്‍ക്കാരിന്‍റെ നയപരമായ തീരുമാനപ്രകാരം മന്ത്രിസഭയുടെ അംഗീകാരത്തോടെ അംഗപരിമിതര്‍ക്ക് 16.8.99 മുതല്‍ 31.12.13 വരെ കാലയളവില്‍ 179 ദിവസം താല്കാലികമായി ജോലി ചെയ്തിരുന്ന വസ്തുത കണക്കിലെടുത്ത് സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് പുനര്‍നിയമനം നല്‍കുന്നതിന് 18.5.13, 7.8.13 എന്നീ തീയതികളിലെ ഉത്തരവുകള്‍ ഉണ്ടായിട്ടും കേരളാ ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഇതുവരെ അംഗപരിമിതര്‍ക്ക് പുനര്‍നിയമനം നല്കി ഉത്തരവ് നല്കാത്തതുമൂലം മാസങ്ങളോളം ശന്പളം നിഷേധിക്കപ്പെടുന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതിനുള്ള കാരണം വിശദമാക്കുമോ;
(സി)പ്രസ്തുത ബോര്‍ഡില്‍ ഇപ്പോള്‍ നിലവില്‍ ക്ലാസ് ഫോര്‍, ക്ലാസ് ത്രീ, ക്ലാസ് ടു എന്നീ തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തിലും കോണ്‍ട്രാക്ട് വ്യവസ്ഥയിലും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലും ജോലി ചെയ്തുവരുന്നവരുടെ പേരു വിവരവും നിയമനരീതിയും തസ്തികയും വിശദമാക്കുമോ;
(ഡി)പ്രസ്തുത സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ അംഗപരിമിതര്‍ക്ക് അടിയന്തിരമായി നിയമന ഉത്തരവ് നല്കി, ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച് തൊഴിലും പുനരധിവാസവും അഡീഷണല്‍ ചീഫ് സെക്രട്ടറി, കേരളാ ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് പ്രതേ്യക നിര്‍ദ്ദേശം നല്കിയിരുന്നോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
(ഇ)പ്രസ്തുത കര്‍ശന നിര്‍ദ്ദേശം നല്കിയിട്ടും ബന്ധപ്പെട്ട ഉത്തരവിന്‍റെ വിശദാംശങ്ങള്‍ ബോര്‍ഡിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി അനുകൂല തീരുമാനം സ്വീകരിച്ച് പ്രസ്തുത ഉത്തരവ് നടപ്പിലാക്കുന്നതില്‍ ഔദേ്യാഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയ ബോര്‍ഡിലെ ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമോ;
(എഫ്)7.8.13 ലെ ഉത്തരവിന്‍ പ്രകാരമുള്ള അംഗപരിമിതര്‍ക്ക് കേരളാ ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പുനര്‍നിയമനം ലഭിക്കുന്നതിന് വേണ്ടിയുള്ള പരാതി സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഈ കാര്യത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
(ജി)പ്രസ്തുത അംഗപരിമിതര്‍ക്ക് അടിയന്തിരമായി പുനര്‍നിയമന ഉത്തരവ് നല്കുന്നതിന് കേരളാ ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കര്‍ശന നിര്‍ദ്ദേശം നല്കുമോ; വിശദമാക്കാമോ?
|
1906 |
പുതിയ തസ്തികകള്‍
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് വിവിധ വകുപ്പുകളിലായി എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും, അവ ഏതെല്ലാം വകുപ്പുകളിലാണെന്നും വ്യക്തമാക്കുമോ;
(ബി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് വിവിധ വകുപ്പുകളിലായി എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും, അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ?
|
1907 |
പുതിയതായി സൃഷ്ടിക്കപ്പെട്ട തസ്തികകള്‍
ശ്രീ. രാജു എബ്രഹാം
(എ)സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള വിവിധ വകുപ്പുകളില്‍ പുതിയതായി എത്ര വീതം തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്; പ്രസ്തുത തസ്തികകളുടെ പേരും, വകുപ്പും സഹിതം വ്യക്തമാക്കാമോ;
(ബി)ഏതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളുടെയോ, സ്വയംഭരണ സ്ഥാപനങ്ങളുടെയോ ജീവനക്കാരുടെ നിയമനം പി. എസ്. സി. യ്ക്ക് വിട്ടിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ; നിയമനം പി. എസ്. സി. ക്ക് വിട്ട സ്ഥാപനങ്ങളില്‍ പി. എസ്. സി. വഴി നിയമനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ സ്ഥാപനങ്ങളില്‍; ഏതൊക്കെ തസ്തികകളില്‍; എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
|
1908 |
വെട്ടിക്കുറച്ച തസ്തികകള്‍
ശ്രീ. കെ. വി. വിജയദാസ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര തസ്തികകള്‍ വെട്ടിക്കുറച്ചുവെന്നുള്ള വിവരം ലഭ്യമാക്കുമോ;
(ബി)ഏതെല്ലാം വകുപ്പുകളിലുള്ള ഏതെല്ലാം തസ്തികകളാണു വെട്ടിക്കുറച്ചത്; വിശദമാക്കുമോ;
(സി)എന്തടിസ്ഥാനത്തിലാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചതെന്നുള്ളതിന്‍റെ വിശദവിവരം ലഭ്യമാക്കുമോ;
(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര തസ്തികകള്‍ക്കാണ് തുടര്‍ച്ചാനുമതി നിഷേധിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ; ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?
|
1909 |
റദ്ദ് ചെയ്ത തസ്തികകള്‍
ശ്രീ.റ്റി.എ.അഹമ്മദ് കബീര്‍
(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് വിവിധ വകുപ്പുകളിലായി എത്ര തസ്തികകള്‍ റദ്ദ് ചെയ്തിട്ടുണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ;
(ബി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് വിവിധ വകുപ്പുകളിലായി എത്ര തസ്തികകള്‍ റദ്ദ് ചെയ്തിട്ടുണ്ടെന്നും അവ ഏതെല്ലാമെന്നും വിശദമാക്കാമോ?
|
1910 |
ദേശീയ ദിനാഘോഷങ്ങളില്‍ ജില്ലാ കളക്ടര്‍മാരുടെ വസ്ത്രധാരണം
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ദിനം എന്നീ ദേശീയ ദിനാഘോഷങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ സ്യൂട്ടു ധരിച്ച് പങ്കെടുക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച് ഉത്തരവു നിലവിലുണ്ടോ; എങ്കില്‍ അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ബി)ഭാരതം സ്വതന്ത്ര രാഷ്ട്രമായതിനാല്‍ പാശ്ചാത്യവേഷം നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കില്‍ അതു റദ്ദുചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
|
1911 |
അന്യസംസ്ഥാനങ്ങളില്‍ റാഗിംഗിനു വിധേയരാകുന്ന വിദ്യാര്‍ത്ഥികള്‍ക്കു സഹായം
ശ്രീ. ജെയിംസ് മാത്യു
(എ)അന്യസംസ്ഥാനങ്ങളില്‍ ഉപരിപഠനത്തിനു പോകുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ ക്രൂരമായ റാഗിംഗിനു വിധേയരാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതുമായി ബന്ധപ്പെട്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്കു ജീവഹാനി സംഭവിച്ചതു ഗൌരവമായി കണക്കിലെടുത്ത് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(സി)റാഗിംഗിനിരകളായി മരണപ്പെട്ടവരുടെ കുടുംബത്തിനു നിയമസഹായമോ, മറ്റു സാന്പത്തികസഹായമോ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍, ആയതു നല്‍കാനുദ്ദേശിക്കുന്നുണ്ടോ;
(ഡി)ഇത്തരത്തില്‍ ക്രൂരമായ റാഗിംഗ് അന്യസംസ്ഥാനങ്ങളില്‍ നടക്കുന്നത് ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ തമ്മില്‍ എന്തെങ്കിലും ആശയവിനിമയം നടത്തിയിട്ടുണ്ടോ?
|
1912 |
ഗ്രാമന്യായാലയങ്ങള്‍
ശ്രീ. പി. റ്റി. എ. റഹീം
(എ)ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഗ്രാമന്യായാലയങ്ങള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് നടപടികള്‍ വിശദമാക്കാമോ ;
(ബി)കോഴിക്കോട് ജില്ലയില്‍ ഗ്രാമന്യായാലയങ്ങള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ച സ്ഥലങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ ;
(സി)ഇവയില്‍ പ്രവര്‍ത്തനം ആരംഭിച്ചവയുണ്ടോ ; വിശദമാക്കാമോ ;
(ഡി)ഇവ ബ്ലോക്ക് ആസ്ഥാനങ്ങളിലാണോ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ;
(ഇ)നിലവില്‍ ഒരു കോടതിയും ഇല്ലാത്ത സ്ഥലങ്ങളില്‍ ഈ കോടതി സ്ഥാപിക്കുന്നതിന് മുന്‍ഗണന നല്‍കുമോ ?
|
T.1913 |
ഇ-കോടതികള്‍
ശ്രീ. രാജു എബ്രഹാം
(എ)വിവിധ കോടതികളില്‍ തീര്‍പ്പാകുവാനുള്ള കേസുകളുടെ എണ്ണം 5 വര്‍ഷം വരെ, 5 മുതല്‍ 10 വര്‍ഷം, 10 മുതല്‍ 15 വര്‍ഷം, 15 വര്‍ഷത്തിനുമുകളില്‍ എന്നിങ്ങനെ തിരിച്ച് വിവിധ കോടതികളുടെ പേരുസഹിതം ലഭ്യമാക്കാമോ;
(ബി)ഇ-കോടതികള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാനസര്‍ക്കാരിന് കേന്ദ്രസര്‍ക്കാരില്‍നിന്നും സഹായം ലഭിക്കുന്നുണ്ടോ; എന്നുമുതല്‍ ഈ സഹായം ലഭിക്കുന്നുണ്ട്; ഓരോ വര്‍ഷവും എന്തു തുക വീതമാണ് അനുവദിക്കുന്നത്; ഈ തുക ഉപയോഗിച്ച് നാളിതുവരെ എത്ര കോടതികളില്‍ ഇ-കോടതി സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്; ഇ-കോടതിക്കായി എന്തൊക്കെ സംവിധാനങ്ങളാണ് കോടതികളില്‍ ചെയ്യേണ്ടിവരുന്നത്; എല്ലാ കോടതികളിലും ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയാത്തതിന്‍റെ കാരണം വിശദമാക്കാമോ;
(സി)ഇപ്രകാരം ലഭിക്കുന്ന തുകയില്‍ നാളിതുവരെ ചെലവാക്കാന്‍ കഴിയാതിരുന്നതുമൂലം നഷ്ടപ്പെട്ട തുക എത്രയെന്ന് വ്യക്തമാക്കാമോ;
(ഡി)ഇ-കോടതി സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്;
(ഇ)ഇ-കോടതി സംവിധാനം പൂര്‍ണ്ണമായി നടപ്പാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ?
|
1914 |
മോട്ടോര്‍ ആക്സിഡന്‍റ്സ് ക്ലെയിംസ് ട്രിബ്യൂണല്‍
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളില്‍ മോട്ടോര്‍ ആക്സിഡന്‍റ്സ് ക്ലെയിംസ് ട്രിബ്യൂണല്‍ (എം.എ.സി.റ്റി.) പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)എം.എ.സി.റ്റി. പ്രവര്‍ത്തിക്കാത്ത ജില്ല ഉണ്ടോ; ഉണ്ടെങ്കില്‍ അതിന്‍റെ കാരണം; പ്രസ്തുത ജില്ലയില്‍ എം.എ.സി.ടി. എപ്പോള്‍ പ്രവര്‍ത്തനമാരംഭിക്കും;
(സി)കേരള ആഭ്യന്തര വകുപ്പിന്‍റെ ജി.ഒ (ആര്‍.റ്റി)1919/2009 തീയതി 06.07.2009 ഉത്തരവ് പ്രകാരം പുതിയ കോടതികള്‍ സ്ഥാപിക്കാനുള്ള മുന്‍ഗണന പട്ടിക പ്രസിദ്ധീകരിച്ചിരുന്നുവോ; എങ്കില്‍ പ്രസ്തുത പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കു പരിഗണിച്ചിരുന്നത് ഏത് ജില്ലയെയാണ് എന്ന് അറിയിക്കുമോ?
|
T.1915 |
തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച്
ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍
(എ)തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയം വിശദമാക്കാമോ;
(ബി)ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
|
1916 |
ചാലക്കുടിയില്‍ കോടതി സമുച്ചയം
ശ്രീ. ബി. ഡി. ദേവസ്സി
(എ)ചാലക്കുടിയില്‍ കോടതി സമുച്ചയം, മോട്ടോര്‍ ആക്സിഡന്‍റ്സ് ക്ലെയിം ട്രൈബ്യൂണല്‍ (എം.എ.സി.റ്റി.), സബ് കോടതി എന്നിവ അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍ ഇതിനായി നടപടി സ്വീകരിക്കുമോ ?
|
T.1917 |
ആറ്റിങ്ങലില്‍ അഡീഷണല്‍ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി
ശ്രീ.ബി.സത്യന്‍
(എ)ആറ്റിങ്ങലില്‍ അഡീഷണല്‍ ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി എന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ;
(ബി)ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
|
1918 |
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുളള സംവരണം
ശ്രീ. എം.വി.ശ്രേയാംസ്കുമാര്‍
(എ)സംസ്ഥാനത്ത് പിന്നോക്ക സമുദായങ്ങള്‍ക്ക് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുളള സംവരണാനുകൂല്യത്തിന് എന്ന് മുതലാണ് പ്രാബല്യം ലഭിച്ചത്;
(ബി)നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് പിന്നോക്ക സമുദായങ്ങള്‍ക്ക് ലഭിച്ച സംവരണാനുകൂല്യത്തിന്‍റെ വിശദാംശം വ്യക്തമാക്കുമോ;
(സി)നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുളള ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ പരിഗണനയിലുളള നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ?
|
1919 |
പിന്നോക്ക സമുദായസംവരണ പട്ടിക
ശ്രീ. എം.വി.ശ്രേയാംസ് കുമാര്‍
(എ)സംസ്ഥാനത്ത് തൊഴില്‍ സംവരണത്തിന്‍റെ കാര്യത്തില്‍ നിലവിലുളള പിന്നോക്ക സമുദായങ്ങളുടെ പട്ടിക ലഭ്യമാക്കുമോ;
(ബി)പിന്നോക്ക സമുദായ തൊഴില്‍ സംവരണ പട്ടികയില്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ഉണ്ടായ ഭേദഗതികളുടെ വിശദാംശം വ്യക്തമാക്കുമോ;
(സി)പിന്നോക്ക സമുദായ തൊഴില്‍ സംവരണത്തിന്‍റെ കാര്യത്തില്‍ സംസ്ഥാന പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിയമനങ്ങള്‍ക്ക് ബാധകമായ സംവരണ ശതമാനവും മുന്‍ഗണനയും റൊട്ടേഷന്‍ ക്രമവും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും എംപ്ലോയ്മെന്‍റ് നിയമനങ്ങള്‍ക്കും ബാധകമാണോ;ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
(ഡി)സംസ്ഥാനത്ത് വിദ്യാഭ്യാസ സംവരണത്തിന്‍റെ കാര്യത്തില്‍ ബാധകമായ പിന്നോക്ക സമുദായ പട്ടികയും മുന്‍ഗണനയും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
|
1920 |
പിന്നോക്ക സമുദായ സംവരണം
ശ്രീ.എം.വി ശ്രേയാംസ് കുമാര്‍
(എ)സംസ്ഥാനത്ത് പിന്നോക്ക സമുദായങ്ങള്‍ക്ക് കഴിഞ്ഞ പത്ത് വര്‍ഷമായി ലഭിക്കുന്ന തൊഴില്‍സംവരണത്തിന്‍റെ വിശദാംശം വ്യക്തമാക്കുമോ;
(ബി)സംസ്ഥാനത്ത് പിന്നോക്ക സമുദായങ്ങള്‍ക്ക് കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ലഭിയ്ക്കുന്ന വിദ്യാഭ്യാസ സംവരണത്തിന്‍റെ ശതമാനം വ്യക്തമാക്കുക;
(സി)സംസ്ഥാന രൂപീകരണത്തിനുശേഷം പിന്നോക്ക സമുദായ സംവരണവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട കമ്മീഷനുകളുടേയും സമിതികളുടേയും വിശദാംശം വ്യക്തമാക്കുമോ;
(ഡി)പിന്നോക്ക സമുദായ സംവരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍/സര്‍ക്കാര്‍ സഹായത്തോടെ നടത്തിയ പഠനങ്ങളുടെ വിശദാംശം വ്യക്തമാക്കുമോ;
(ഇ)സംസ്ഥാനത്ത് പിന്നോക്ക സമുദായ വിദ്യാഭ്യാസ തൊഴില്‍ സംവരണത്തിന്‍റെ കാര്യത്തില്‍ കേന്ദ്ര സംവരണവുമായി നിലവിലുളള അന്തരം വിശദമാക്കാമോ?
|
1921 |
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് പരിശീലനം
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, എം. എ. വാഹീദ്
,, കെ. മുരളീധരന്‍
,, ഹൈബി ഈഡന്‍
(എ)സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് വികസനോന്മുഖമായ പരിശീലന പരിപാടിക്ക് എന്തെല്ലാം സംവിധാനങ്ങളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
(ബി)പ്രസ്തുത ലക്ഷ്യം നേടുന്നതിനായി സംസ്ഥാന പരിശീലന നയം പരിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)പ്രസ്തുത പരിപാടി നടപ്പിലാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കാമോ?
|
1922 |
സര്‍ക്കാര്‍ ജീവനക്കാര്‍ ജാതി-മത സംഘടനകളുടെ ഭാരവാഹികളായി പ്രവര്‍ത്തിക്കുന്നത് തടയുന്നതിനുളള നടപടി
ശ്രീ.എ.പ്രദീപ്കുമാര്‍ '' കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
'' വി.ചെന്താമരാക്ഷന്‍
'' ബാബു. എം. പാലിശ്ശേരി.
(എ)സര്‍ക്കാര്‍ ജീവനക്കാര്‍ ജാതി-മത സംഘടനകളുടെ ഭാരവാഹികളും പ്രവര്‍ത്തകരുമായി പ്രവര്‍ത്തിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ബി)ഇതിനായി 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ ഭേദഗതിവരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
|
1923 |
ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവുകള്‍
പ്രൊഫ.സി.രവീന്ദ്രനാഥ്
പൊതുമാനദണ്ധങ്ങള്‍ക്ക് വിരുദ്ധമായി ജീവനക്കാരെ സ്ഥലംമാറ്റുന്നത് പുനഃപരിശോധിച്ച് പ്രസ്തുത ഉത്തരവുകള്‍ തിരുത്തുവാന്‍ തയ്യാറാകുമോ; വിശദമാക്കാമോ?
|
T.1924 |
സെസ്സ്(സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്) കേന്ദ്ര ഗവണ്‍മെന്‍റ് ഏറ്റെടുക്കുന്ന നടപടി
ശ്രീ.സണ്ണി ജോസഫ്
,, അന്‍വര്‍ സാദത്ത്
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, പി.എ. മാധവന്‍
(എ)സെസ്സ് (സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്) ഏറ്റെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
(ബി)ഇതനുസരിച്ച് സെസ്സ് ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇത്മൂലം സെസ്സിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുന്നതെന്ന് വിശദമാക്കുമോ;
(ഡി)12-ാം പഞ്ചവത്സര പദ്ധതിക്കാലത്ത് പ്രസ്തുത സ്ഥാപനത്തിന്‍റെ വികസന പ്രവര്‍ത്തനത്തിന് എന്തു തുകയാണ് ചെലവഴിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?
|
1925 |
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ ജീവനക്കാര്‍
ശ്രീ. വി. ശിവന്‍കുട്ടി
(എ)കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ ഓഫീസ് വിഭാഗം ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ നല്‍കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ ;
(ബി)പ്രസ്തുത വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് കേരള സര്‍വ്വീസ് റൂള്‍സ് ബാധകമാണോ ;
(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഈ സ്ഥാപനത്തിലെ ഓഫീസ് ജീവനക്കാരില്‍ പ്രൊമോഷന്‍ ലഭിച്ചവരുടെ പേര്, തസ്തിക, ശന്പളം തുടങ്ങിയ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(ഡി)പ്രൊമോഷനുകളില്‍ സീനിയോറിറ്റി മറികടന്നുള്ളവരുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
1926 |
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിലെ നിയമന രീതി
ശ്രീ. വി. ശിവന്‍കുട്ടി
(എ)കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിലേയും അനുബന്ധ ഗവേഷണ വികസന സ്ഥാപനങ്ങളിലേയും ജീവനക്കാരുടെ സ്ഥിരം നിയമന രീതിയെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)പ്രസ്തുത സ്ഥാപനങ്ങളിലെ സ്ഥിരം, കരാര്‍, ദിവസവേതനം - എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ പേര്, തസ്തിക, ശന്പളം എന്നീ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)പ്രസ്തുത നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ?
|
1927 |
സി-സ്റ്റെഡിലെ ജീവനക്കാര്‍ക്ക് ശന്പളകുടിശ്ശിക നല്‍കാന്‍ നടപടി
ശ്രീ. വി. ശിവന്‍കുട്ടി
(എ)കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്‍റെ അനുബന്ധ സ്ഥാപനമായ സി-സ്റ്റെഡ് ലെ ജീവനക്കാര്‍ക്ക് ശന്പള കുടിശ്ശിക നല്‍കുവാനുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശന്പളം നല്‍കുന്നത് ഏതു ഫണ്ടില്‍ നിന്നാണെന്ന് വ്യക്തമാക്കുമോ?
|
1928 |
സി-സ്റ്റെഡില്‍ ഡയറക്ടര്‍ നിയമനം
ശ്രീ. വി. ശിവന്‍കുട്ടി
(എ)കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്‍റെ അനുബന്ധ സ്ഥാപനമായ സി-സ്റ്റെഡില്‍ ഡയറക്ടറെ നിയമിക്കുന്നതിനുള്ള മാനദണ്ധം, യോഗ്യത ഇവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)പ്രസ്തുത സ്ഥാപനത്തിലെ ഇപ്പോഴത്തെ ഡയറക്ടര്‍ ആരാണെന്നും അദ്ദേഹത്തിന്‍റെ വിദ്യാഭ്യാസ യോഗ്യത എന്താണെന്നും വ്യക്തമാക്കുമോ;
(സി)ഡയറക്ടര്‍ക്കെതിരെ ജീവനക്കാരില്‍ നിന്നോ, പൊതുജനങ്ങളില്‍ നിന്നോ എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
1929 |
സ്കൂളുകളിലെയും കോളേജുകളിലെയും ലബോറട്ടറി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ നടപടി
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പില്‍ നിന്നും വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും ലബോറട്ടറി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ഫണ്ട് അനുവദിച്ചിട്ടുള്ളതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;
(ബി)സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണോ അതോ എയിഡഡ്-അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ക്കാണോ കൂടുതല്‍ തുക ചെലവഴിച്ചതെന്ന് അറിയിക്കാമോ ;
(സി)സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലബോറട്ടറി സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ കൂടുതല്‍ തുക അനുവദിക്കുന്നകാര്യം പരിഗണിക്കുമോ ?
|
1930 |
പി.എസ്.സി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണത്തിലെ പുതിയ നടപടിക്രമങ്ങള്‍
ശ്രീ. ഹൈബി ഈഡന്‍
'' അന്‍വര്‍ സാലദത്ത്
'' ഷാഫി പറന്പില്‍
'' ആര്‍. സെല്‍വരാജ്
(എ)പി.എസ്.സി.യുടെ റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞാല്‍ ഉടന്‍ അടുത്ത റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുവാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുളളത്;വിശദമാക്കുമോ;
(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം തസ്തികകള്‍ക്കാണ് ഈ നയം നടപ്പാക്കിയിട്ടുളളത്; വിശദമാക്കുമോ;
(ഡി)എല്ലാ തസ്തികകളിലേയ്ക്കും പ്രസ്തുത നയം നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ കൈക്കൊളളുവാനാണ് തീരുമാനിച്ചിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഇ)ഇതിനായി എന്തെല്ലാം തയ്യാറെടുപ്പുകളാണ് നടപ്പില്‍ വരുത്തുവാന്‍ ഉദ്ദേശിച്ചിട്ടുളളത്; വിശദമാക്കുമോ?
|
1931 |
പി.എസ്.സി.യുടെ ആധുനികവല്‍ക്കരണം
ശ്രീ. എ. എം. ആരിഫ്
(എ)പി.എസ്.സി.യെ ആധുനികവല്‍ക്കരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്;
(ബി)ഓരോ വകുപ്പിലെയും റിട്ടയര്‍മെന്‍റ് ഒഴിവുകളും യഥാസമയം റിട്ടയര്‍മെന്‍റ് തീയതിയില്‍ തന്നെ പി.എസ്.സി.യില്‍ അറിയിപ്പ് ലഭ്യമാകുന്ന വിധവും റാങ്ക്ലിസ്റ്റ് നിലവില്‍ ഉണ്ടെങ്കില്‍ മുന്‍ഗണനാക്രമത്തില്‍ പി.എസ്.സി.ക്കും ലിസ്റ്റിലുള്ള അര്‍ഹതപ്പെട്ട ഉദേ്യാഗാര്‍ത്ഥിക്കും അറിയിപ്പ് ലഭിക്കുംവിധവും അപ്േലാഡ് ചെയ്യുന്ന സോഫ്റ്റ്വെയര്‍ ക്രമീകരണം നടപ്പിലാക്കുമോ;
(സി)ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്ത ഏതെങ്കിലും വകുപ്പ് മേധാവിയെ കുറ്റപ്പെടുത്തുവാന്‍ പോലും തയ്യാറായ അനുഭവമുണ്ടോ;
(ഡി)നിലവില്‍ ഓരോ വകുപ്പിലും എത്ര ഒഴിവുകള്‍ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്; വകുപ്പ് തിരിച്ച് ലിസ്റ്റ് നല്‍കാമോ; ഇതില്‍ ഏതെല്ലാം വകുപ്പിലാണ് പി.എസ്.സി. റാങ്ക്ലിസ്റ്റുള്ളത്;
(ഇ)റാങ്ക്ലിസ്റ്റും ഒഴിവും ഉണ്ടായിട്ടും യഥാസമയം നിയമനം നടത്താത്തതുകൊണ്ട് കാലാവധി കഴിയുന്ന റാങ്ക്ലിസ്റ്റിലുള്ളവരുടെ പ്രശ്നം എങ്ങനെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്?
|
1932 |
പി.എസ്.സി. റാങ്ക് ലിസ്റ്റുകള്‍
ശ്രീ. റ്റി. വി. രാജേഷ്
(എ)സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമായി ഇപ്പോള്‍ എത്ര പി.എസ്.സി. റാങ്ക് ലിസ്റ്റുകളും ഷോര്‍ട്ട് ലിസ്റ്റുകളും നിലവിലുണ്ട്; പ്രസ്തുത ലിസ്റ്റില്‍ മാത്രം എത്ര ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്; വിശദാംശം നല്‍കുമോ;
(ബി)പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്; വിശദാംശം നല്‍കുമോ?
|
<<back |
next page>>
|