|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1576
|
നഗരസഭകളുടെ സാന്പത്തിക പ്രതിസന്ധി
ശ്രീ. ജി. സുധാകരന്‍
,, കെ. ദാസന്‍
,, ബി. സത്യന്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)സംസ്ഥാനത്തെ നഗരസഭകള്‍ സാന്പത്തിക പ്രതിസന്ധി നേരിടുന്ന കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ;
(ബി)സാന്പത്തിക പ്രതിസന്ധിയുടെ കാരണങ്ങള്‍ എന്തെല്ലാം എന്നറിയിക്കാമോ;
(സി)വിവിധയിനങ്ങളിലായി നഗരസഭകള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ടുന്ന തുകയില്‍ കുടിശ്ശിക ഉണ്ടോ; വിശദാംശം നല്‍കുമോ;
(ഡി)നഗരസഭകളുടെ സാന്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
|
1577 |
നഗരസഭാ പദ്ധതികള്‍ക്ക് സാങ്കേതിക സഹായം
ശ്രീ. വി.ഡി. സതീശന്
,, എം. പി. വിന്‍സെന്‍റ്
,, എ. പി. അബ്ദുള്ളക്കുട്ടി
,, ബെന്നി ബെഹനാന്‍
(എ)നഗരസഭാ പദ്ധതികള്‍ക്ക് സാങ്കേതിക സഹായം നല്‍കുവാന്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ആരുടെയെല്ലാം സഹായമാണ് ഈ പദ്ധതിക്കായി പ്രയോജനപ്പെടുത്തുന്നത്; വിശദമാക്കുമോ;
(ഡി)ഈ പദ്ധതിക്ക് എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
1578 |
റിയല്‍ എസ്റ്റേറ്റ് മേഖല - നിയന്ത്രണ സംവിധാനം
ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി
,, ആര്‍. സെല്‍വരാജ്
,, വി. റ്റി. ബല്‍റാം
,, പി. എ. മാധവന്‍
(എ)റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ചൂഷണങ്ങള്‍ തടയുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ബി)ഇതിനായി നിയമംകൊണ്ടുവരുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഫ്ളാറ്റ്കളുടെയും ഷോപ്പിംഗ് കോപ്ലക്സുകളുടെയും ഗാര്‍ഹിക വാണിജ്യ ഓഫീസ് കെട്ടിടങ്ങളുടെയും അവയുടെ സ്ഥലങ്ങളുടെയും വില്‍പ്പനയും നിര്‍മ്മാണവും നിയമ വിധേയമാക്കാന്‍ എന്തെല്ലാം വ്യവസ്ഥകളാണ് പ്രസ്തുത നിയമത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)അതിനായുള്ള നിയമ നിര്‍മ്മാണ പ്രക്രിയ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
1579 |
ഖരമാലിന്യ നിര്‍മ്മാര്‍ജ്ജന
പദ്ധതികള്‍
ശ്രീ. മോന്‍സ് ജോസഫ്
,, സി. എഫ്. തോമസ്
,, റ്റി. യു. കുരുവിള
,, തോമസ് ഉണ്ണിയാടന്‍
(എ)വന്‍ നഗരങ്ങളില്‍ ശാസ്ത്രീയമായി നടപ്പാക്കിയിട്ടുള്ള ഖരമാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കേരളത്തിലെ നഗരങ്ങളില്‍ നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
(ബി)മാലിന്യം പൊതുനിരത്തുകളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നത് തടയുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?
|
1580 |
ഖര/ദ്രവ മാലിന്യപ്രശ്നത്തിന് ഇസിനറേറ്ററുകള്‍
ശ്രീ. കെ. വി. വിജയദാസ്
(എ) കേരളത്തിന്‍റെ ഖര/ദ്രവ മാലിന്യപ്രശ്നത്തിന് പരിഹാരം കാണുന്നതിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്തു നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കുമോ;
(ബി) എത്ര ഇന്‍സിനറേറ്ററുകള്‍ വാങ്ങിയിട്ടുണ്ട്; ആയതിന് ചെലവായ തുക എത്ര; ഏതു ശീര്‍ഷകത്തില്‍ നിന്നാണ് ഇതിനായി തുക കണ്ടെത്തിയത്;
(സി) ഏത് കന്പനിയില്‍ നിന്നാണ് പ്രസ്തുത മെഷീനുകള്‍ വാങ്ങിയത്; ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാണോ ഇവ വാങ്ങിയത്; എങ്കില്‍ ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
(ഡി) ഇപ്രകാരം വാങ്ങിയ മെഷീനുകള്‍ പ്രവര്‍ത്തനക്ഷമമാണോ; എങ്കില്‍ ഏതെല്ലാം നഗരകാര്യാലയങ്ങളുടെ കീഴിലാണ് ഇവ പ്രവര്‍ത്തിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
|
1581 |
കേരളത്തിന് അനുയോജ്യമായ മാലിന്യ സംസ്കരണ പദ്ധതി
ശ്രീ. കോടിയേരി ബാലകൃഷ്ണന്
,, രാജു എബ്രഹാം
,, എസ്. ശര്‍മ്മ
,, പി. റ്റി. എ. റഹീം
(എ)കേരളത്തിന് അനുയോജ്യമായ മാലിന്യ സംസ്കരണ പദ്ധതി കണ്ടെത്തിയിട്ടുണ്ടോ ; ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ;
(ബി)മാലിന്യപ്രശ്നം സംസ്ഥാനത്താകെ വീണ്ടും സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുകയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)ഖരമാലിന്യ പ്രശ്നത്തിന് പരിഹാരം തേടി സംഘടിപ്പിച്ച സെമിനാറില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന പദ്ധതികള്‍ ഏതെങ്കിലും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ ; വിശദമാക്കാമോ ?
|
1582 |
നഗരമാലിന്യ സംസ്ക്കരണം
ശ്രീ. പി. കെ. ബഷീര്
(എ)നഗരങ്ങളിലെ മാലിന്യ സംസ്ക്കരണത്തിനായി എന്തെല്ലാം പദ്ധതികളാണ് പരിഗണനയിലുള്ളത്; വ്യക്തമാക്കുമോ;
(ബി)തലസ്ഥാനത്ത് എവിടെയെല്ലാമാണ് മാലിന്യസംസ്ക്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്; അവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടി ക്രമങ്ങള്‍ ഏത് അവസ്ഥയിലാണ് എന്ന് വിശദമാക്കുമോ;
(സി)ഇല്ലെങ്കില്‍ എന്താണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസ്സമെന്ന് വ്യക്തമാക്കുമോ?
|
1583 |
നഗരങ്ങളിലെ മാലിന്യസംസ്ക്കരണം പദ്ധതികള്‍
ശ്രീ. കെ. കെ. നാരായണന്‍
(എ)സംസ്ഥാനത്തെ ഏതെല്ലാം നഗരങ്ങളിലാണ് മാലിന്യ സംസ്ക്കരണത്തിനുവേണ്ടി സര്‍ക്കാര്‍ നേരിട്ട് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്നും അവ എന്തെല്ലാമെന്നും വ്യക്തമാക്കുമോ ;
(ബി)ഇതിന്‍റെ ഭാഗമായി എന്തെങ്കിലും പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടോ ;
(സി)ഉണ്ടെങ്കില്‍ ഇതിന്‍റെ വിശദാംശം അറിയിക്കുമോ ?
|
1584 |
കെട്ടിടനിര്‍മ്മാണ ചട്ടങ്ങളിലെ ഇളവ്
ശ്രീ. പി. സി. ജോര്‍ജ്
ഡോ. എന്‍. ജയരാജ്
ശ്രീ. എം. വി. ശ്രേയാംസ് കുമാര്
,, റോഷി അഗസ്റ്റിന്‍
(എ) കെട്ടിടനിര്‍മ്മാണ ചട്ടവും നിയമങ്ങളും ലംഘിച്ച് നിര്‍മ്മാണം നടത്തിയിട്ടുള്ള കെട്ടിടങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും ഇളവുകള്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
(ബി) ഇപ്രകാരം നിര്‍മ്മിക്കപ്പെട്ടിട്ടുള്ള വാസഗൃഹങ്ങളുടെ കാര്യത്തില്‍ എന്തെല്ലാം ഇളവുകളാണ് നിലവില്‍ നല്‍കിയിട്ടുള്ളത് എന്നറിയിക്കുമോ?
|
1585 |
കെട്ടിടനിര്‍മ്മാണത്തിനുള്ള ഇളവുകള്
ശ്രീ. കെ.സുരേഷ് കുറുപ്പ്
(എ)നൂറ് കോടിക്ക് മുകളില്‍ നിക്ഷേപമുള്ളതും രണ്ട് ഹെക്്ടറില്‍ കുറയാത്ത സ്ഥലത്ത് നിര്‍മ്മിക്കുന്നതുമായ കെട്ടിടങ്ങള്‍ക്ക് കരഭൂമിയില്‍ നിര്‍മ്മാണം നടത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിറ്റിക്ക് ഇളവുകള്‍ നല്‍കാമെന്ന് വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)ഈ ഉത്തരവ് പ്രകാരം ഇളവുകള്‍ ലഭിക്കുന്നതിന് ഇതിനകം ലഭിച്ച അപേക്ഷകള്‍ ഏതൊക്കെയാണ്; ഏതെല്ലാം അപേക്ഷകളിന്മേല്‍ തീരുമാനം എടുത്ത് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്; പുറപ്പെടുവിച്ച ഗവണ്‍മെന്‍റ് ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ; പരിഗണനയിലിരിക്കുന്ന അപേക്ഷകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?
|
1586 |
കെട്ടിടനിര്‍മ്മാണ ചട്ടത്തില്‍ ഭേദഗതി
ശ്രീ. കെ. സുരേഷ് കുറുപ്പ്
(എ)കെട്ടിടലോബിയെ സഹായിക്കാന്‍ കേരള കെട്ടിട നിര്‍മ്മാണ ചട്ടത്തില്‍ ഭേദഗതി വരുത്തി എന്നാരോപിച്ചുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം ആരാഞ്ഞിരുന്നുവോ;
(ബി)സര്‍ക്കാര്‍ നല്‍കിയ വിശദീകരണ കുറിപ്പിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(സി)ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം എടുത്തിട്ടുള്ളതായി അറിയാമോ; വിശദമാക്കുമോ?
|
1587 |
കെട്ടിടനിര്‍മ്മാണാനുമതി നല്‍കുന്നതിനുള്ള കാലതാമസം
ശ്രീ. ജെയിംസ് മാത്യു
(എ)കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുള്ള അനുമതിക്കായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ രണ്ട് മാസത്തിലേറെ പഴക്കമുള്ള എത്ര അപേക്ഷകള്‍ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പരിഗണിക്കാനുണ്ടെന്നതിന്‍റെ കണക്കുകള്‍ ലഭ്യമാക്കുമോ;
(ബി)വീടുകളോ, ഫ്ളാറ്റുകളോ നിര്‍മ്മിക്കുന്നതിനായുള്ള എത്ര അപേക്ഷകള്‍ രണ്ട് മാസത്തിലധികമായി പരിഗണിക്കാനായി അവശേഷിക്കുന്നുണ്ട്;
(സി)കെട്ടിട നിര്‍മ്മാണ അനുമതിക്കുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ അകാരണമായി വൈകിപ്പിച്ചതായിട്ടുള്ള എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; വിജിലന്‍സ് വിഭാഗം മിന്നല്‍ പരിശോധനയിലൂടെ ഇത്തരത്തിലുള്ള എത്ര കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്?
|
1588 |
തിരുവല്ലയിലെ അനധികൃത കെട്ടിട നിര്‍മ്മാണം
ശ്രീ. മാത്യൂ റ്റി. തോമസ്
(എ)തിരുവല്ല പട്ടണത്തിന്‍റെ ഹൃദയഭാഗത്ത് കാനേക്കാട്ടില്‍ കെട്ടിടത്തിന് മുകളില്‍ അനധികൃത നിര്‍മ്മാണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ അതിനെതിരെ നടപടി സ്വീകരിക്കാത്തതിന്‍റെ കാരണം വിശദമാക്കുമോ ?
|
1589 |
"പാര്‍ട്ണര്‍ കേരള പദ്ധതി'
ശ്രീ. കെ. സുരേഷ് കുറുപ്പ്
(എ)തദ്ദേശ നിക്ഷേപകരുടെ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിന് പാര്‍ട്ണര്‍ കേരള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)ഏതെല്ലാം കോര്‍പ്പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും നടപ്പാക്കാനുള്ള എന്തെല്ലാം രീതിയിലുള്ള വികസന പദ്ധതികളുടെ രൂപരേഖയാണ് തയ്യാറാക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)പൊതുവായി നടപ്പിലാക്കാമെന്ന് കരുതുന്ന പദ്ധതികള്‍ എന്തൊക്കെയാണ്; നിക്ഷേപകരെ ഓരോ പദ്ധതിക്കും കണ്ടെത്തുന്നത് ഏത് നടപടിക്രമത്തിലൂടെയാണ്; നിക്ഷേപത്തിന് തയ്യാറാകുന്നവര്‍ക്ക് ഭൂമി നല്‍കാനുദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏത് വ്യവസ്ഥയിലാണെന്നറിയിക്കുമോ;
(ഡി)"പാര്‍ട്ണര്‍ കേരള പദ്ധതി'യുടെ ഭാഗമായി നിക്ഷേപകര്‍ക്ക് നല്‍കാനുദ്ദേശിക്കുന്ന സൌകര്യങ്ങള്‍ എന്തൊക്കെയാണ്?
|
1590 |
പാര്‍ട്ണര്‍ കേരള നിക്ഷേപ സംഗമം
ശ്രീ. ജെയിംസ് മാത്യു
(എ)നഗരസഭകളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്, പാര്‍ട്ണര്‍ കേരള നിക്ഷേപ സംഗമത്തിലേക്ക് ലഭിച്ച നിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
(ബി)ഏതെല്ലാം നഗരസഭകളുടെ സ്വന്തമായിട്ടുള്ള എത്ര ഭൂമിയാണ് നിക്ഷേപത്തിനായി നീക്കിവെക്കപ്പെട്ടിട്ടുള്ളതെന്ന് അറിയിക്കുമോ;
(സി)പ്രസ്തുത സംഗമത്തില്‍ അവതരിപ്പിക്കുന്നതിന് ഏതെല്ലാം നഗരസഭകള്‍ ഏതെല്ലാം രീതിയിലുള്ള എത്ര പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്; അവയുടെ വിശദാംശങ്ങള്‍ അറിയിക്കുമോ;
(ഡി)നിക്ഷേപസംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി തയ്യാറാക്കപ്പെട്ട പദ്ധതി നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്; മാലിന്യസംസ്കരണ പ്ലാന്‍റുകള്‍, ഷോപ്പിംഗ് മാളുകള്‍, കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍, മറ്റുള്ളവ എന്നിങ്ങനെ തരംതിരിച്ച് വിശദാംശം ലഭ്യമാക്കുമോ?
|
1591 |
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി
ശ്രീ. കെ. ദാസന്‍
(എ)അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിനായി 2011-12, 2012-13, 2013-14 എന്നീ വര്‍ഷങ്ങളില്‍ എന്ത് തുകയാണ് നീക്കി വച്ചിരുന്നത്;
(ബി)ഓരോ വര്‍ഷവും എന്ത് തുക വീതം ചെലവഴിക്കപ്പെട്ടു;
(സി)നഗര ശുചീകരണവുമായി പദ്ധതിയെ ബന്ധപ്പെടുത്തിയിട്ടുണ്ടോ എന്നറിയിക്കുമോ?
|
1592 |
തിരുവനന്തപുരം നഗരസഭയില്‍ തൊഴിലുറപ്പു വേതനം
ശ്രീ. കെ. എം. ഷാജി
(എ)തിരുവനന്തപുരം നഗരസഭയില്‍ തൊഴിലില്ലായ്മ വേതനം ലഭിക്കുന്നതിനായി ഫയല്‍ നം. 60519 തീയതി 10/5/2013 പ്രകാരം നല്‍കിയ തൊഴിലില്ലായ്മ വേതനത്തിന് വേണ്ടിയുള്ള അപേക്ഷയിന്മേല്‍ നാളിതുവരെയും വേതനം ലഭ്യമായിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത അപേക്ഷ പ്രോസസ് ചെയ്ത് സോണല്‍ ഓഫീസില്‍ ലഭിച്ചതെന്നാണ്;
(സി)നാളിതുവരെ പ്രസ്തുത അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദവിവരം നല്‍കാമോ?
|
1593 |
മുനിസിപ്പല്‍ പെന്‍ഷന്‍ വിതരണം
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പെന്‍ഷന്‍കാര്‍ക്ക് സമയബന്ധിതമായി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതു സംബന്ധിച്ച് മുന്‍മന്ത്രി കുട്ടി അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ സംക്ഷിപ്തം ലഭ്യമാക്കാമോ;
(സി)പ്രസ്തുത ശുപാര്‍ശകള്‍ നടപ്പില്‍ വരുത്തുന്നതിനുള്ള തടസ്സമെന്താണ്;
(ഡി)മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പെന്‍ഷനേഴ്സ് ഫെഡറേഷന്‍ എന്ന സംഘടനയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ; ഇതു സംബന്ധിച്ച അപേക്ഷ ലഭിച്ചിട്ടുണ്ടോ?
|
1594 |
നഗരസഭാ ജീവനക്കാരുടെ പെന്‍ഷന്‍
ശ്രീ. പി. കെ. ബഷീര്
(എ)നഗരസഭകളില്‍നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്ക് സംസ്ഥാനത്തിനകത്ത് മറ്റേതെങ്കിലും നഗരസഭയില്‍നിന്നും പെന്‍ഷന്‍ വാങ്ങുന്നതിനായി ഓപ്ഷന്‍ നല്‍കാന്‍ വ്യവസ്ഥയുണ്ടോ; എങ്കില്‍, ഓപ്ഷന്‍ അനുസരിച്ച് പെന്‍ഷന്‍ നല്‍കാറുണ്ടോ;
(ബി)എന്നാല്‍, ഇത്തരത്തില്‍ തിരുവനന്തപുരം നഗരസഭ ഓപ്റ്റ് ചെയ്തവര്‍ക്കു പെന്‍ഷന്‍ നല്‍കേണ്ടതില്ലെന്ന് തിരുവനന്തപുരം നഗരസഭ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍, അതിനുള്ള കാരണം വ്യക്തമാക്കുമോ;
(സി)നിയമവിധേയമല്ലാത്ത ഈ തീരുമാനം റദ്ദുചെയ്യുന്നതു സംബന്ധിച്ച് കത്തു ലഭിച്ചിട്ടുണ്ടോ; എങ്കില്‍, എന്തു നടപടി അതിന്മേല്‍ സ്വീകരിച്ചിട്ടുണ്ട്;
(ഡി)പെന്‍ഷന്‍ നല്‍കുന്നതിനു ഫണ്ടില്ലാത്ത സ്ഥിതിയുണ്ടോ; തിരുവനന്തപുരം നഗരസഭയ്ക്ക് ഇക്കാര്യത്തിനു ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര തുകയാണെന്നു വിശദമാക്കുമോ;
(ഇ)നിയമവിരുദ്ധതീരുമാനം റദ്ദുചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
|
1595 |
കെ.എസ്.യു.ഡി.പി.യുടെ പ്രവര്‍ത്തനങ്ങള്‍
ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍
(എ)കെ.എസ്.യു.ഡി.പി.യുടെ പ്രവര്‍ത്തനങ്ങളുടെ സാങ്കേതികവിഭാഗത്തിന്‍റെ തലവന്‍ ആരാണെന്നു വ്യക്തമാക്കുമോ;
(ബി)റ്റി.എ.ജി.യുടെ ശുപാര്‍ശകള്‍ പരിശോധിച്ചു തീരുമാനമെടുക്കുന്ന കെ.എസ്.യു.ഡി.പി. സാങ്കേതികവിഭാഗത്തില്‍ എത്ര ഉദ്യോഗസ്ഥരാണുള്ളതെന്നും, അവരുടെ നിയമനവ്യവസ്ഥ എന്താണെന്നും വെളിപ്പെടുത്തുമോ;
(സി)കെ.എസ്.യു.ഡി.പി. സാങ്കേതികവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ സര്‍വ്വീസിലുള്ളവരാണോ, കരാറടിസ്ഥാനത്തിലുള്ളവരാണോ, ഏതൊക്കെ തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങള്‍ വ്യക്തമാക്കുമോ;
(ഡി)കെ.എസ്.യു.ഡി.പി.യില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ച എത്ര ശുപാര്‍ശകള്‍ നിരാകരിച്ചിട്ടുണ്ടെന്നും, അവ ഏതൊക്കെയെന്നും വെളിപ്പെടുത്തുമോ?
|
1596 |
നഗരപ്രദേശങ്ങളിലെ ശൌചാലയങ്ങള്
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)നഗരപ്രദേശങ്ങളില്‍ പ്രാഥമികകൃത്യനിര്‍വ്വഹണത്തിനുള്ള സൌകര്യങ്ങളില്ല എന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)നിലവിലുള്ള പൊതു പേ ആന്‍റ് യൂസ് കംഫര്‍ട്ട് സ്റ്റേഷനുകള്‍ വൃത്തിഹീനവും സാമൂഹിക വിരുദ്ധ കേന്ദ്രങ്ങളുമാണെന്നത് ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇത്തരം കേന്ദ്രങ്ങള്‍ ലേലം ചെയ്തു നല്‍കിക്കഴിഞ്ഞാല്‍ യാതൊരു പരിശോധനയ്ക്കും വിധേയമാകാറില്ലെന്ന കാര്യം ഗൌരവപൂര്‍വ്വം പരിഗണിക്കുമോ;
(ഡി)ഈ കേന്ദ്രങ്ങളില്‍ നീതിരഹിത നിരക്കില്‍ ഫീസ് ഈടാക്കുന്നതും പുകയില ഉല്‍പന്നങ്ങള്‍ പരസ്യമായും കഞ്ചാവുള്‍പ്പെടെയുള്ളവ രഹസ്യമായും വില്‍പന നടത്തുന്നത് തടയാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുമോ?
|
1597 |
കാല്‍ നടയാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)നഗരപ്രദേശങ്ങളിലെ റോഡുകള്‍ മുറിച്ചു കടക്കാന്‍ കാല്‍ നടയാത്രക്കാര്‍ അനുഭവിക്കുന്ന ബൂദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ;
(ബി)എങ്കില്‍ അതിനു പരിഹാരം കാണാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;
(സി)തലസ്ഥാന പട്ടണത്തില്‍ ബസ്സ്റ്റേഷനും റെയില്‍വേ സ്റ്റേഷനുമിടയിലെ യാത്രക്കാരുടെ ക്രോസിംഗ് സുഗമമാക്കാന്‍ ഫുട് ഓവര്‍ ബ്രിഡ്ജിന്‍റെ നിര്‍മ്മാണ നടപടികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാവുമെന്ന് വ്യക്തമാക്കുമോ?
|
1598 |
ജൈവവൈവിധ്യപരിപാലന സമിതികള്‍
ശ്രീ. സി. ദിവാകരന്‍
(എ)നഗരസഭകളില്‍ ജൈവവൈവിധ്യപരിപാലന സമിതി കള്‍ രൂപീകരിച്ചിട്ടുണ്ടോ;
(ബി)ഈ സമിതികളുടെ ഉദ്ദേശശ്യലക്ഷ്യം എന്താണ് എന്നറിയിക്കുമോ?
|
1599 |
നഗരപരിധിക്കുള്ളിലെ തെരുവുനായ്ക്കളുടെ ശല്യം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)കോര്‍പ്പറേഷന്‍ - മുനിസിപ്പല്‍ നഗരപരിധികളില്‍ തെരുവുനായ്ക്കളുടെ ശല്യം ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ തെരുവ് നായ്ക്കളുടെ ശല്യം ഒഴിവാക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
|
1600 |
പട്ടികജാതി -പട്ടിക വര്‍ഗ്ഗ ക്ഷേമത്തിനുളള ഫണ്ട് വിനിയോഗം
ശ്രീ. ബി. സത്യന്‍
(എ)സംസ്ഥാനത്തെ കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും പട്ടികജാതി - പട്ടികവര്‍ഗ്ഗക്ഷേമത്തിനായുളള ഫണ്ട് വിനിയോഗത്തില്‍ വളരെ പിറകിലാണെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)കോര്‍പ്പറേഷനുകളിലേയും മുനിസിപ്പാലിറ്റികളിലേയും പട്ടികജാതിക്കാരുടെ എസ്.സി.പി ഫണ്ട് വിനിയോഗം സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ? മുന്‍സിപ്പാലിറ്റി തിരിച്ചും കോര്‍പ്പറേഷന്‍ തിരച്ചുമുളള വിശദവിവരം ലഭ്യമാക്കാമോ;
(സി)എസ്.സി.പി. ഫണ്ടും റ്റി.എസ്.പി. ഫണ്ടും പൂര്‍ണ്ണതോതില്‍ ചെലവഴിക്കുന്നതിന് വേണ്ടിയുളള നടപടികള്‍ സ്വീകരിക്കുമോ?
|
1601 |
കോര്‍പ്പറേഷന്‍ പ്രദേശത്തെ പാര്‍ക്കുകളുടെ പ്രവര്‍ത്തനം
ശ്രീ. കെ.എം.ഷാജി
(എ)സംസ്ഥാനത്തെ കോര്‍പ്പറേഷനുകളുടെ എത്ര പാര്‍ക്കുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ വ്യവസ്ഥയില്‍ നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
(ബി)തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ കീഴിലുളള മിക്ക പാര്‍ക്കുകളും വാഹനപാര്‍ക്കിംഗ് നടത്തി കാശ് പിരിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് ഇവ പ്രയോജനപ്പെടുത്താനാകുന്നില്ലെന്ന വസ്തുത ശ്രദ്ധിച്ചിട്ടുണ്ടേണ്ടാ;
(സി)എങ്കില്‍ പാര്‍ക്കുകള്‍ പൊതുജന ഉപയോഗത്തിന് മുന്‍ഗണന നല്‍കി സംരക്ഷിക്കുമോ?
|
1602 |
ഗോശ്രീ ദ്വീപ് വികസന അതോറിറ്റി ഫണ്ട് വിനിയോഗം
ശ്രീ. എസ്. ശര്‍മ്മ
(എ)ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) ഫണ്ട് വിനിയോഗത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള പ്രദേശങ്ങള്‍ ഏതൊക്കെയെന്നും ഈ പ്രദേശങ്ങളില്‍ ഇതുവരെ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്നും വിശദീകരിക്കാമോ;
(ബി)ഭരണാനുമതി നല്‍കിയിട്ടും ഇതുവരെ പ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ലായെങ്കില്‍ കാരണം വ്യക്തമാക്കാമോ; പ്രവൃത്തികള്‍ സംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ?
|
1603 |
ചാലക്കുടി നഗരസഭയിലെ റെസിഡന്‍ഷ്യല്‍ ഫ്ളാറ്റ് നിര്‍മ്മാണം
ശ്രീ. എം. വി. ശ്രേയാംസ് കുമാര്
(എ)ചാലക്കുടി നഗരസഭയിലെ പള്ളിപ്പാടം പ്രദേശത്ത് സര്‍വ്വെ നന്പര്‍ 508/5-ല്‍പ്പെട്ട സ്ഥലത്ത് റെസിഡന്‍ഷ്യല്‍ ഫ്ളാറ്റ് പണിയുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ;
(ബി)പ്രസ്തുത സ്ഥലം ടൌണ്‍ വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട സ്ഥലമാണോ ; വിശദമാക്കുമോ ;
(സി)ആണെങ്കില്‍ പ്രസ്തുത സ്ഥലത്ത് ഫ്ളാറ്റ് പണിയുന്നതിന് അനുമതി നല്‍കിയതിന്‍റെ കാരണം വ്യക്തമാക്കുമോ ;
(ഡി)പ്രസ്തുത ഫ്ളാറ്റ് നിര്‍മ്മാണത്തിനായി സമര്‍പ്പിച്ചിരിക്കുന്ന രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ ?
|
1604 |
കുന്നംകുളം മഹാത്മാഗാന്ധി ഷോപ്പിങ്ങ് കോംപ്ലക്സിലെ പരസ്യ ബോര്‍ഡ്്
ശ്രീ. ബാബു എം. പാലിശ്ശേരി
(എ) കുന്നംകുളം നഗരസഭയ്ക്ക് കീഴിലുള്ള മഹാത്മാഗാന്ധി ഷോപ്പിങ്ങ് കോംപ്ലക്സ് കെട്ടിടത്തിന് എത്ര വര്‍ഷത്തെ പഴക്കമുണ്ട്;
(ബി) ഈ കെട്ടിടത്തിന്‍റെ ടെറസ്സില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിന് സ്വകാര്യ വ്യക്തികള്‍ക്കോ, കന്പനികള്‍ക്കോ അനുമതി നല്‍കുന്നതിന് കുന്നംകുളം നഗരസഭ തീരുമാനമെടുത്തിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആര്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്;
(സി) എന്തു വലിപ്പമുള്ള പരസ്യബോര്‍ഡ് സ്ഥാപിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്; ഇതു സംബന്ധിച്ച നിബന്ധനകള്‍ എന്തൊക്കെയാണ്;
(ഡി) കൂറ്റന്‍ പരസ്യബോര്‍ഡിന്‍റെയും തൂണുകളുടെയും ഭാരം താങ്ങാന്‍ കെട്ടിടത്തിന്‍റെ ടെറസിന് കഴിയും എന്ന് മുനിസിപ്പല്‍ എഞ്ചിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ?
|
1605 |
കുന്നംകുളം നഗരസഭയുടെ കീഴിലുള്ള സ്വകാര്യ ബസ്സ്റ്റാന്‍റ് നിര്‍മ്മാണം
ശ്രീ. ബാബു എം. പാലിശ്ശേരി
(എ) കുന്നംകുളം നഗരസഭയുടെ കീഴിലുള്ള നിര്‍ദ്ദിഷ്ട സ്വകാര്യ ബസ്സ്റ്റാന്‍റ് നിര്‍മ്മാണം സംബന്ധിച്ച നടപടികള്‍ ഏത് ഘട്ടത്തിലാണ്;
(ബി) ബസ്സ്റ്റാന്‍റ് നിര്‍മ്മാണത്തിന് എത്ര കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്;
(സി) പ്രസ്തുത തുക ഏത് ഏജന്‍സിയില്‍ നിന്നും വായ്പയായി കണ്ടെത്താനാണ് നഗരസഭ തീരുമാനിച്ചിട്ടു ള്ളത്; വായ്പയായി ലഭിക്കുന്ന തുകയ്ക്ക് എത്ര ശതമാനം പലിശയാണ് നല്‍കേണ്ടിവരുന്നത്; വായ്പയെടുക്കുന്നതിന് സര്‍ക്കാരിന്‍റെ അനുമതി നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ?
|
1606 |
ആലപ്പുഴ നഗരസഭയില്‍ പ്രവര്‍ത്തന രഹിതമായി കിടക്കുന്ന കടമുറികള്‍
ശ്രീ. എ. എം. ആരിഫ്
(എ)സംസ്ഥാനത്തെ വിവിധ നഗരസഭകള്‍ കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുകയും നഗരസഭകളുടെ വരുമാനദായകമായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)ഇതില്‍ പ്രവര്‍ത്തനരഹിതമായ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് നിര്‍ദ്ദേശിക്കുകയും ആവശ്യമായ സാന്പത്തിക സഹായം നല്‍കാനും നടപടി സ്വീകരിക്കുമോ;
(സി)ആലപ്പുഴ നഗരസഭയില്‍ ഇ.എം. എസ് സ്റ്റേഡിയത്തോടനുബന്ധിച്ച് എത്ര കടമുറികള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്; നിര്‍മ്മാണം പൂര്‍ത്തിയായ അടഞ്ഞുകിടക്കുന്ന എത്ര മുറികള്‍ ഉണ്ട്; എത്രനാളുകളായി ഇവ അടഞ്ഞുകിടക്കുന്നു; അറിയിക്കുമോ;
(ഡി)നഗരസഭയുടേതായി നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തനരഹിതമായിക്കിടക്കുന്ന എത്ര കടമുറികളും അനുബന്ധ സ്ഥാപനങ്ങളും ഉണ്ടെന്ന് വ്യക്തമാക്കുമോ; അവ ഏതെല്ലാമാണ്;
(ഇ)ഈ സ്ഥാപനങ്ങള്‍ സുതാര്യവും സമയബന്ധിതവുമായി ലേലം ചെയ്തു നല്‍കുന്നതിനാവശ്യമായ നിര്‍ദ്ദേശവും സഹായധനവും നല്‍കുമോ;
(എഫ്)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വക സ്ഥാപനങ്ങള്‍ സഹകരണ സംഘങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മറ്റും നല്‍കുന്നതില്‍ എന്തെല്ലാം ഇളവുകള്‍ നല്‍കാറുണ്ട്; പ്രസ്തുത സ്ഥാപനങ്ങളുടെ അപേക്ഷയ്ക്ക് മുന്‍ഗണനയും സാന്പത്തിക ഇളവും അനുവദിക്കാറുണ്ടോ; വിശദമാക്കുമോ?
|
1607 |
പിഴല-കടമക്കുടി പാലം നിര്‍മ്മാണം
ശ്രീ. എസ്. ശര്‍മ്മ
(എ)നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച മൂലന്പിള്ളി-പിഴല, ചാത്തനാട്-കടമക്കുടി പാലങ്ങള്‍ പൂര്‍ത്തിയാകുന്നതോടൊപ്പം കടമക്കുടി-പിഴല പാലം പണിയും പൂര്‍ത്തിയായാല്‍ മാത്രമെ ഗോശ്രീ ദ്വീപുകളായ പിഴല, കടമക്കുടി, മൂലന്പിള്ളി എന്നിവ തമ്മിലും, പ്രധാന കരയുമായും ബന്ധം സ്ഥാപിക്കപ്പെടുകയുള്ളൂ എന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍, ഗോശ്രീ ദ്വീപുകളുടെ സമഗ്രവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനുമായി പിഴല-കടമക്കുടി പാലം നിര്‍മ്മാണത്തിന് നടപടി സ്വീകരിക്കുമോ; ഇക്കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടി വിശദമാക്കാമോ?
|
1608 |
ന്യൂനപക്ഷക്ഷേമ പദ്ധതികള്‍
ശ്രീ. എന്‍. ഷംസുദ്ദീന്‍
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍
,, അബ്ദുറഹിമാന്‍ രണ്ടത്താണി
,, പി. കെ. ബഷീര്
(എ)ന്യൂനപക്ഷ ക്ഷേമം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ വിശദവിവരം നല്‍കുമോ;
(ബി)പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള പ്രാധാന്യം വ്യക്തമാക്കുമോ; ഈ പദ്ധതിയുടെ ആദ്യ രണ്ട് വര്‍ഷങ്ങളില്‍ നീക്കിവച്ചിട്ടുള്ള ഫണ്ടിന്‍റെ വിനിയോഗം സംബന്ധിച്ച് വിശദവിവരം ലഭ്യമാക്കുമോ;
(സി)പതിനൊന്നാം പദ്ധതിക്കാലത്തെ ഫണ്ടിന്‍റെ ലഭ്യതയും വിനിയോഗവും നടപ്പാക്കിയ പദ്ധതികളും സംബന്ധിച്ച വിവരം ലഭ്യമാക്കുമോ ?
|
1609 |
ന്യൂനപക്ഷക്ഷേമവകുപ്പ്
ശ്രീ. റ്റി. എന്‍. പ്രതാപന്
,, ജോസഫ് വാഴക്കന്
,, കെ. ശിവദാസന്‍ നായര്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
(എ)ന്യൂനപക്ഷക്ഷേമവകുപ്പ് രൂപവത്ക്കരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(ബി)പ്രസ്തുത വകുപ്പിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കാമോ ;
(സി)ന്യൂനപക്ഷ സമൂഹവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന് പ്രസ്തുത വകുപ്പിന്‍റെ പ്രവര്‍ത്തനം എപ്രകാരം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)ഈ വകുപ്പിന്‍റെകീഴില്‍ സംസ്ഥാന-ജില്ലാതല ഓഫീസുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ?
|
1610 |
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ കീഴില്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ) ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ പദ്ധതികളെക്കുറിച്ച് വ്യക്തമാക്കുമോ;
(ബി) ഓരോ പദ്ധതി പ്രകാരവും എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്നും പ്രസ്തുത ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കേണ്ടതെങ്ങനെയെന്നും വ്യക്തമാക്കാമോ?
|
1611 |
ന്യൂനപക്ഷക്ഷേമ പദ്ധതികള്‍
ശ്രീ. ഇ. കെ. വിജയന്‍
ന്യൂനപക്ഷക്ഷേമത്തിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
|
1612 |
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി പരിശീലനകേന്ദ്രങ്ങള്‍
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
'' കെ. മുരളീധരന്‍
'' ലൂഡി ലൂയിസ്
'' പി. സി. വിഷ്ണുനാഥ്
(എ)സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(ബി)പ്രസ്തുത പരിശീലന കേന്ദ്രങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(സി)പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ടോ;
(ഡി)എവിടെയെല്ലാമാണ് ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
1613 |
ന്യൂനപക്ഷ കമ്മീഷന്‍
ശ്രീ. വി. പി. സജീന്ദ്രന്
,, എം. എ. വാഹീദ്
,, ലൂഡി ലൂയിസ്
,, കെ. മുരളീധരന്‍
(എ)സംസ്ഥാനത്ത് ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ പ്രവര്‍ത്തനങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം ക്ഷേമപദ്ധതികളാണ് ഇത് വഴി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ട് എന്നറിയിക്കുമോ?
|
1614 |
കരിയര്‍ ഗൈഡന്‍സ് പദ്ധതി
ശ്രീ. സണ്ണി ജോസഫ്
,, വി. റ്റി. ബല്‍റാം
,, ഹൈബി ഈഡന്‍
,, പാലോട് രവി
(എ)ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതു വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളെയാണ് പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കുമോ?
|
1615 |
മൈനോറിറ്റി ഡെവലപ്മെന്‍റ് പ്രോഗ്രാം
ശ്രീ. പാലോട് രവി
,, അന്‍വര്‍ സാദത്ത്
,, വി. റ്റി. ബല്‍റാം
,, വി. ഡി. സതീശന്‍
(എ)എം.എസ്.ഡി.പി. യുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ബി)പ്രസ്തുത പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഈ പദ്ധതി എവിടെയൊക്കെയാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)എം.എസ്.ഡി.പി. നടപ്പാക്കുന്നതില്‍ എന്തെല്ലാം പുരോഗതിയാണ് സംസ്ഥാനം കൈവരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ ?
|
1616 |
പതിനൊന്നാം പഞ്ചവത്സരപദ്ധതി കാലത്തെ ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനങ്ങള്‍
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)പതിനൊന്നാം പഞ്ചവത്സരപദ്ധതിയില്‍ ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തു തുകയാണ് കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ബി)പ്രസ്തുത തുകയുടെ വിനിയോഗം സംബന്ധിച്ച് വര്‍ഷംതോറും ചെലവഴിച്ച തുകയുടെയും, നടപ്പാക്കിയ പദ്ധതികളുടെയും വിശദവിവരം ലഭ്യമാക്കാമോ;
(സി)പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ നാളിതുവരെ വിനിയോഗിച്ച തുകയുടെയും, ഏറ്റെടുത്ത പദ്ധതികളുടെയും വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
|
1617 |
ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങള്‍ക്ക് സമഗ്ര വികസന പദ്ധതികള്‍
ശ്രീ. പി. റ്റി. എ. റഹീം
(എ)ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ സമഗ്രവികസനം ലക്ഷ്യം വെച്ച് പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
(ബി)ഇവ നടപ്പില്‍ വരുത്തുന്നത് ഏതെല്ലാം ഏജന്‍സികള്‍ മുഖേനയാണെന്നും, അര്‍ഹതയുളള പ്രദേശങ്ങളുടെ തെരഞ്ഞെടുപ്പിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ?
|
1618 |
ന്യൂനപക്ഷക്ഷേമപ്രൊമോട്ടര്‍മാരുടെ നിയമനം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)സംസ്ഥാനത്ത് ന്യൂനപക്ഷക്ഷേമപ്രൊമോട്ടര്‍മാരെ നിയമിച്ചിട്ടുണ്ടോ;
(ബി)ഓരോ തദ്ദേശസ്ഥാപനത്തിനും എത്രപേരെ വീതമാണ് നിശ്ചയിച്ചിരിക്കുന്നത്;
(സി)മലപ്പുറം ജില്ലയില്‍ നിയമിക്കപ്പെട്ടവരുടെ ലിസ്റ്റ് ലഭ്യമാക്കാമോ;
(ഡി)ഏതൊക്കെ മതവിഭാഗങ്ങളാണ് സംസ്ഥാനത്ത് ന്യൂനപക്ഷ പദ്ധതിയിലുള്ളത് എന്ന് അറിയിക്കാമോ;
(ഇ)ഓരോ ജില്ലയിലും നിയമിക്കപ്പെട്ട പ്രൊമോട്ടര്‍മാര്‍ ഏതൊക്കെ മതവിഭാഗങ്ങളില്‍ പെട്ടവരാണെന്ന് ജില്ലതിരിച്ച് വിശദമാക്കാമോ?
|
1619 |
ന്യൂനപക്ഷക്ഷേമ വകുപ്പ് - പ്രവര്‍ത്തനരീതി
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകരിച്ചിട്ടുണ്ടോ ;
(ബി)എങ്കില്‍ പ്രസ്തുത വകുപ്പ് രൂപീകരിച്ചിട്ട് എത്ര കാലമായി എന്ന് അറിയിക്കുമോ ;
(സി)ഈ വകുപ്പിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ;
(ഡി)പ്രസ്തുത വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനും വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും എത്ര സ്ഥിരം തസ്തികകള്‍ അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ ;
(ഇ)പ്രസ്തുത വകുപ്പ് ഇതേവരെ പരിഗണച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണെന്നും അവ പൂര്‍ത്തിയാക്കിയത് സംബന്ധിച്ചതുമായ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?
|
1620 |
ന്യൂനപക്ഷക്ഷേമ വകുപ്പ് - ഉദ്ദേശ്യലക്ഷ്യങ്ങള്‍
ശ്രീ. രാജു എബ്രഹാം
(എ)സംസ്ഥാന സര്‍ക്കാര്‍ എന്നാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകരിച്ചത് ; ന്യൂനപക്ഷം എന്ന നിര്‍വചനത്തില്‍ സംസ്ഥാനത്തെ ഏതൊക്കെ മത/ജാതി വിഭാഗങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നത് പേരും വിശദാംശങ്ങളും സഹിതം വ്യക്തമാക്കാമോ ; ഇതു സംബന്ധിച്ച ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ;
(ബി)ന്യൂനപക്ഷക്ഷേമത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധപദ്ധതികള്‍ ഏതൊക്കെയെന്ന് ഓരോ പദ്ധതിയുടെ പേരും വിശദാംശങ്ങളും സഹിതം വ്യക്തമാക്കാമോ ;
(സി)സര്‍ക്കാര്‍ ജോലികളില്‍ ഇപ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന സംവരണം എത്ര ശതമാനമാണ് ; ജാതി തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ ?
|
1621 |
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ)ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷന്‍ എന്ന് പ്രവര്‍ത്തനം ആരംഭിക്കും;
(ബി)പ്രസ്തുത കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന ജനവിഭാഗങ്ങള്‍ ഏതൊക്കെയാണ്;
(സി)നിയുക്ത കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനം, നിലവില്‍ പ്രവര്‍ത്തിക്കുന്നതും എന്നാല്‍ നഷ്ടത്തില്‍ തുടരുന്നതുമായ മറ്റ് കോര്‍പ്പറേഷനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോ; വിശദമാക്കുമോ;
|
1622 |
മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പരിപാടി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)സംസ്ഥാനത്തെ മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിയുടെ മാതൃകയില്‍ എന്തെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)എങ്കില്‍ അതിന്‍റെ വിശദാംശം ലഭ്യമാക്കുമോ?
|
<<back |
|