|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1831
|
ശ്രീ. രാമകൃഷ്ണന് പെന്‍ഷന്‍ ലഭിക്കാന്‍ നടപടി
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)നിര്‍ദ്ധനനും, 8 വര്‍ഷക്കാലമായി തളര്‍വാതരോഗബാധിതനുമായ ശ്രീ. രാമകൃഷ്ണന്‍ (28), ട/ം. അമ്മാളു, മലയിലകത്തൂട്ട് വീട്, നിര്‍മ്മല്ലൂര്‍, പനങ്ങാട് പി.ഒ.- പനങ്ങാട് ഗ്രാമപഞ്ചായത്ത്, വാര്‍ഡ്-18, പനങ്ങാട് വില്ലേജ്, കൊയിലാണ്ടി താലൂക്ക് എന്ന ആള്‍ക്ക് ഏതെങ്കിലും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹതയുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ പ്രസ്തുത പെന്‍ഷന്‍ ലഭിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
(സി)ഇല്ലെങ്കില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ സംബന്ധിച്ച ഏത് നിബന്ധനയാണ് തടസ്സമായിരിക്കുന്നത് എന്ന് അറിയിക്കാമോ?
|
1832 |
സാമൂഹ്യക്ഷേമ പെന്‍ഷന്‍ കുടിശ്ശിക വിതരണം
ശ്രീ. സി. ദിവാകരന്‍
(എ)എത്ര മാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷനുകളാണ് കുടിശികയുള്ളതെന്ന് ഇനം തിരിച്ച് വിശദമാക്കാമോ;
(ബി)ഇത് എന്നത്തേയ്ക്ക് കൊടുത്ത് തീര്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നറിയിക്കുമോ?
|
1833 |
സാമൂഹ്യനീതി വകുപ്പിനുകീഴില്‍ നടപ്പാക്കുന്ന ക്ഷേമപെന്‍ഷനുകള്‍
ശ്രീ.റ്റി.വി.രാജേഷ്
(എ)സാമൂഹ്യനീതി വകുപ്പിനു കീഴില്‍ നടപ്പിലാക്കിവരുന്ന ക്ഷേമപെന്‍ഷനുകള്‍ ഏതെല്ലാമാണ്;
(ബി)എത്ര രൂപ വീതമാണ് പെന്‍ഷന്‍ നല്‍കുന്നത്; എത്ര രൂപയാണ് വരുമാന പരിധിയായി നിശ്ചയിച്ചിട്ടുളളത്; വിശദാംശം നല്‍കുമോ?
|
1834 |
വിവാഹപ്രായം കുറച്ചുകൊണ്ടുളള സര്‍ക്കുലര്‍
ശ്രീ. കെ.കുഞ്ഞിരാമന്‍ (ഉദുമ)
(എ)വിവാഹപ്രായം പതിനാറായി കുറച്ചുകൊണ്ടുളള സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ ഇത്തരത്തിലുളള ഉത്തരവ് ഇറക്കാനുണ്ടായ സാഹചര്യം എന്താണെന്ന് വിശദമാക്കാമോ;
(സി)പ്രസ്തുത ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് എത്ര വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുളള കണക്ക് വിശദമാക്കാമോ;
(ഡി)പതിനെട്ട് വയസ്സ് തികയുന്നതിനുമുന്പ് പെണ്‍കുട്ടികളുടെ വിവാഹം നടത്തിയാല്‍ ആയതിന് നിയമപരിരക്ഷ ഭാവിയിലും ലഭിക്കുമെന്ന ചിന്ത രക്ഷിതാക്കളില്‍ ഉണ്ടാകുവാനുളള സ്ഥിതിവിശേഷം മേല്‍ ഉത്തരവിലൂടെ സംജാതമായ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ?
|
1835 |
മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായം
ശ്രീ. കെ. അജിത്
(എ)സാമൂഹ്യനീതി വകുപ്പുവഴി മിശ്രവിവാഹിതര്‍ക്ക് വിതരണം ചെയ്യുന്ന ധനസഹായം ഏതു വര്‍ഷം വരെ നല്‍കി എന്ന് വ്യക്തമാക്കുമോ;
(ബി)എന്ത് തുക വീതമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നതെന്നും ഇതിന് അപേക്ഷിക്കേണ്ട കാലയളവും വ്യക്തമാക്കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര ദന്പതിമാര്‍ക്ക് മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായം ലഭ്യമാക്കി എന്ന് വെളിപ്പെടുത്തുമോ?
|
1836 |
പ്രായപൂര്‍ത്തിയാകാതെ വിവാഹിതരാകുകയും വിധവകളാകുകയും ചെയ്യുന്നവരുടെ കണക്കുകള്‍
ശ്രീ.കെ.കുഞ്ഞിരാമന്‍(ഉദുമ)
(എ)സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാതെ വിവാഹിതരാകുകയും വിധവകളാവുകയും ചെയ്യുന്നവരുടെ ലഭ്യമായ കണക്കുകള്‍ വിശദമാക്കാമോ;
(ബി)അറബികല്യാണങ്ങളും മൈസൂര്‍ കല്യാണങ്ങളും അനാഥമാക്കിയ ജീവിതങ്ങള്‍ എത്രയെന്ന കണക്കുകള്‍ ലഭ്യമാണോ; വിശദമാക്കുമോ;
(സി)മൊഴി ചൊല്ലപ്പെടുന്നവരുടെ തുടര്‍ വിദ്യാഭ്യാസത്തിനും തൊഴില്‍ ലഭ്യതക്കും നിലവില്‍ പദ്ധതികള്‍ ഉണ്ടോ; വിശദമാക്കാമോ?
|
1837 |
മാതൃകാ അംഗന്‍വാടി
ശ്രീ. ജി. എസ്. ജയലാല്‍
(എ)ചാത്തന്നൂര്‍ നിയോജക മണ്ധലത്തിലെ ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ പരിധിയില്‍ ""മാതൃകാ അംഗന്‍വാടി'' ആരംഭിക്കുന്നതിന് എന്നാണ് ഭരണാനുമതി നല്‍കിയത്;
(ബി)പ്രസ്തുത ഭരണാനുമതി ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ സ്ഥാപനത്തില്‍ പദ്ധതി പൂര്‍ത്തീകരണം സാദ്ധ്യമാകാത്ത കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)മാതൃകാ അംഗന്‍വാടി നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
1838 |
ഒരു നിയമസഭാ മണ്ധലത്തില്‍ മാതൃകാ അംഗന്‍വാടി
ശ്രീ. എസ്. രാജേന്ദ്രന്‍
(എ)ഒരു നിയമസഭാ മണ്ധലത്തില്‍ ഒരു മാതൃകാ അംഗന്‍വാടി സ്ഥാപിക്കുമെന്ന 2012-13 ലെ ബഡ്ജറ്റ് പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)ഏതെല്ലാം നിയമസഭാ മണ്ധലത്തിലാണ് ഇത്തരത്തില്‍ അംഗന്‍വാടികള്‍ സ്ഥാപിക്കപ്പെട്ടിട്ടുളളത് എന്നറിയിക്കാമോ;
(സി)ഇതിനായി എന്ത് തുക നീക്കി വച്ചിരുന്നു; എന്ത് തുക നാളിതുവരെ ചെലവഴിക്കാന്‍ സാധിച്ചുവെന്നറിയിക്കാമോ?
|
1839 |
മൂലപ്പിലാവ് അംഗന്‍വാടി മാതൃക ആക്കാന്‍ നടപടി
ശ്രീ. എ. കെ. ശശീന്ദ്രന്‍
(എ)കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ മൂലപ്പിലാവ് അംഗന്‍വാടി മാതൃക അംഗന്‍വാടി ആക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍, മൂലപ്പിലാവ് അംഗന്‍വാടിയെ മാതൃകാ അംഗന്‍വാടിയായി പ്രഖ്യാപിക്കാനുള്ള നടപടികളുടെ പുരോഗതി വെളിപ്പെടുത്താമോ?
|
1840 |
മോഡല്‍ അംഗന്‍വാടികള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ് ജില്ലയില്‍ എവിടെയെല്ലാമാണ് മോഡല്‍ അംഗന്‍വാടികള്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
|
1841 |
അംഗന്‍വാടികളുടെ എണ്ണം
ശ്രീ. എം. ഉമ്മര്‍
(എ)നിലവിലുള്ള അംഗന്‍വാടികളുടെ എണ്ണം നിശ്ചയിക്കപ്പെട്ട എണ്ണത്തിലും കുറവാണെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
(ബി)പുതിയ അംഗന്‍വാടി കേന്ദ്രങ്ങള്‍ തുറക്കുന്നതിന് സുപ്രീംകോടതിയും കേന്ദ്ര ഗവണ്‍മെന്‍റും നിര്‍ദ്ദേശംനല്‍കിയിട്ടുണ്ടോ; എങ്കില്‍ നടപ്പിലാക്കാത്തതിന്‍റെ കാരണം വിശദമാക്കാമോ?
(സി)പുതിയ അംഗന്‍വാടികളുടെ അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് കൂടുതല്‍ ഫണ്ട് വകയിരുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;
(ഡി)ഇല്ലെങ്കില്‍ ഇതിനായി സ്വീകരിച്ചിരിക്കുന്ന ബദല്‍ മാര്‍ഗ്ഗങ്ങളെ സംബന്ധിച്ച വിശദീകരണം നല്‍കുമോ?
|
1842 |
മലപ്പുറം ജില്ലയിലെ അംഗന്‍വാടികള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)മലപ്പുറം ജില്ലയില്‍ എത്ര അംഗന്‍വാടികള്‍ ഉണ്ടെന്ന് വെളിപ്പെടുത്തുമോ;
(ബി)ഇതില്‍ സ്വന്തം കെട്ടിടമില്ലാത്തതും സ്ഥലമില്ലാത്തതുമായ അംഗന്‍വാടികള്‍ എത്രയാണ്;
(സി)സ്ഥലമുള്ള അംഗന്‍വാടികള്‍ക്ക് കെട്ടിടം കെട്ടുവാനും സ്ഥലമില്ലാത്തവര്‍ക്ക് സ്ഥലം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ഡി)എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?
|
1843 |
അങ്കമാലി മണ്ധലത്തില്‍ അംഗന്‍വാടികള്‍ക്ക് കെട്ടിടം
ശ്രീ. ജോസ് തെറ്റയില്‍
(എ)സാമൂഹ്യനീതി വകുപ്പില്‍ നബാര്‍ഡ് - ആര്‍.ഐ.ഡി.എഫ്. സ്കീം പ്രകാരം സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനും, കാലപ്പഴക്കം കൊണ്ട് പൊളിഞ്ഞു വീഴാറായതും പുനര്‍നിര്‍മ്മാണത്തിന് എസ്.എല്‍.എസ്.സി. യുടെ അംഗീകാരം ലഭിച്ചതുമായ അംഗന്‍വാടികളുടെ പുനര്‍നിര്‍മ്മാണത്തിനും നബാര്‍ഡിന്‍റെ സഹായം ലഭ്യമായിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതിനായി തെരഞ്ഞെടുത്ത അംഗന്‍വാടികള്‍ ഏതെല്ലാമെന്ന് നിയോജകമണ്ധലാടിസ്ഥാനത്തില്‍ വിശദമാക്കാമോ;
(സി)അങ്കമാലി നിയോജകമണ്ധലത്തില്‍ നിന്നും സമര്‍പ്പിച്ച പ്രൊപ്പോസലില്‍ നിന്നും അംഗനവാടികള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
1844 |
അംഗന്‍വാടികള്‍ക്ക് കെട്ടിടം
ശ്രീ. മോന്‍സ് ജോസഫ്
(എ)സ്വന്തമായി കെട്ടിടവും സ്ഥലവും ഇല്ലാത്ത അംഗന്‍വാടികള്‍ക്ക് സ്ഥലം വാങ്ങി കെട്ടിടം പണിയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(ബി)സ്വന്തമായി കെട്ടിടവും സ്ഥലവും ഇല്ലാത്ത അംഗന്‍വാടികള്‍ക്ക് പഞ്ചായത്ത് തനതു ഫണ്ടില്‍ തുക വകയിരുത്തിയാല്‍ അനുമതി നല്‍കുന്നതിന് തയ്യാറാകുമോ;
(സി)ഈ അംഗന്‍വാടികള്‍ക്ക് എം.എല്‍.എ. ഫണ്ടും എം.പി. ഫണ്ടും നല്‍കുകയാണെങ്കില്‍ അനുമതി നല്‍കുന്നതിന് നിയമതടസ്സമുണ്ടോ എന്ന് വ്യക്തമാക്കാമോ?
|
1845 |
കാസര്‍ഗോഡ് ജില്ലയിലെ അംഗന്‍വാടികള്‍ക്ക് കെട്ടിടം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ് ജില്ലയില്‍ സ്വന്തമായി സ്ഥലമുള്ള അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി ലിസ്റ്റ് ആവശ്യപ്പെട്ട പ്രകാരം എത്ര അംഗന്‍വാടികള്‍ക്കാണ് കെട്ടിടനിര്‍മ്മാണത്തിനുള്ള സാന്പത്തിക സഹായം അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
|
1846 |
പതിനൊന്ന് കണ്ടി അംഗന്‍വാടിക്ക് കെട്ടിടം
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരി അസംബ്ലി മണ്ഡലത്തിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ ഇ.നം.88 പതിനൊന്ന് കണ്ടി അംഗന്‍വാടിയുടെ 7 സെന്‍റ് ഭൂമിയില്‍ നബാഡിന്‍റെ സഹായത്തോടെ ആര്‍.ഐ.ഡി.എഫ് സ്കീം പ്രകാരം കെട്ടിടം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കാമോ;
(ബി)എങ്കില്‍ ഇതു സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ?
|
1847 |
വികലാംഗ സംവരണ നിയമം
ശ്രീമതി ഗീതാ ഗോപി
(എ)1995-ലെ വികലാംഗ സംരക്ഷണ നിയമമനുസരിച്ച് നല്കി വരുന്ന 3% സംവരണ പരിധിയില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കളെ കൂടി ഉള്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;
(ബി)ഇവരെ ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ എന്ന് പ്രാവര്‍ത്തികമാകുമെന്നും ഇല്ലെങ്കില്‍ ആയതിന്‍റെ കാരണം വിശദമാക്കുമോ?
|
1848 |
നിഷ് പ്രവര്‍ത്തന ഫണ്ട്
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ)നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍റ് ഹിയറിംഗ് (ചകടഒ)ന്‍റെ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് ഏതെല്ലാം വിധത്തിലാണ് ലഭിക്കാറുള്ളത് എന്നതിന്‍റെ വിശദവിവരം നല്കാമോ ;
(ബി)കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഓരോ വര്‍ഷവും ലഭിച്ച ഫണ്ടിന്‍റെയും ചെലവഴിച്ച തുകയുടെയും വിശദവിവരം നല്കാമോ ;
(സി)സ്ഥാപനത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് ഫണ്ടിന്‍റെ അപര്യാപ്തത അനുഭവപ്പെടാറുണ്ടോ ; എങ്കില്‍ കൂടുതല്‍ ഫണ്ട് ഏതൊക്കെ വിധത്തില്‍ സ്വരൂപിക്കാമെന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളെന്തെങ്കിലും പരിഗണനയിലുണ്ടോ ; വിശദമാ ക്കുമോ ?
|
1849 |
നാഷണല്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍റ് ഹിയറിംഗിന്‍റെ പ്രവര്‍ത്തനം
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ)നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍റ് ഹിയറിംഗ് എന്ന സ്ഥാപനം എന്നാണ് ആരംഭിച്ചത്; അതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;
(ബി)ഏതെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നതെന്നതിന്‍റെ വിശദവിവരം നല്കാമോ ;
(സി)ഇതിനായി എത്ര സൂപ്പര്‍ൈവസറി ഉദേ്യാഗസ്ഥരെയും സ്റ്റാഫിനെയും നിയമിച്ചിട്ടുണ്ട്; തസ്തികയും ശന്പളവും നിയമന തീയതിയും സംബന്ധിച്ച വിശദ വിവരം നല്കാമോ ?
|
1850 |
കേരള അംഗന്‍വാടി വര്‍ക്കേഴ്സ് & ഹെല്‍പ്പേഴ്സ് വെല്‍ഫയര്‍ ഫണ്ടിന്‍റെ പ്രവര്‍ത്തനം
ശ്രീ. എം. ചന്ദ്രന്‍
(എ)കേരള അംഗന്‍വാടി വര്‍ക്കേഴ്സ് & ഹെല്‍പ്പേഴ്സ് വെല്‍ഫയര്‍ ഫണ്ടിന്‍റെ പ്രവര്‍ത്തനം പരിശോധിക്കാറുണ്ടോ ; വിശദമാക്കാമോ ;
(ബി)ഈ വെല്‍ഫയര്‍ ഫണ്ടില്‍ എത്ര പേര്‍ അംഗങ്ങളാ യുണ്ട് ;
(സി)സംസ്ഥാനത്താകെ എത്ര അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും എല്ലാ അംഗന്‍വാടികളിലുമായി എത്ര ജീവനക്കാരുണ്ടെന്നും അറിയിക്കാമോ ;
(ഡി)നിലവില്‍ എത്ര പേര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു; പെന്‍ഷനുവേണ്ടിയുള്ള എത്ര അപേക്ഷകള്‍ തീര്‍പ്പാകാതെയുണ്ട് ;
(ഇ)പെന്‍ഷനു പുറമെ മറ്റെന്തെല്ലാം ആനുകൂല്യങ്ങളാണ് ക്ഷേമനിധി വഴി ലഭിക്കുന്നത് ; പെന്‍ഷന്‍ കാലോചിതമായി പരിഷ്കരിക്കാന്‍ തയ്യാറാകുമോ ;
(എഫ്)പുതിയ അംഗന്‍വാടികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നിണ്ടോ ; എങ്കില്‍ എവിടെയൊക്കെ ;
(ജി)അംഗന്‍വാടികള്‍ തുടങ്ങാന്‍ ആവശ്യമായ മിനിമം സൌകര്യങ്ങളെക്കുറിച്ച് വ്യവസ്ഥ ചെയ്തിട്ടുണ്ടോ ; വിശദമാക്കാമോ ?
|
1851 |
അംഗന്‍വാടി ജീവനക്കാര്‍ക്കുളള പെന്‍ഷന്‍
ശ്രീ. ജെയിംസ് മാത്യു
(എ)മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് പ്രഖ്യാപിച്ച അംഗന്‍വാടി ജീവനക്കാര്‍ക്കുളള പെന്‍ഷന്‍ സംവിധാനം നടപ്പിലാക്കിത്തുടങ്ങിയോ;
(ബി)നിലവില്‍ എന്ത് തുകയാണ് പെന്‍ഷനായി വിതരണം ചെയ്യുന്നതെന്നറിയിക്കാമോ;
(സി)പ്രസ്തുത തുകയില്‍ വര്‍ദ്ധനവ് വരുത്താന്‍ നടപടി സ്വീകരിക്കുമോ?
|
1852 |
ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരുടെ പ്രൊമോഷന്‍
ശ്രീ. പി. തിലോത്തമന്‍
(എ)ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാരുടെ പ്രൊമോഷന്‍ നിബന്ധനകള്‍ ഉള്‍പ്പെട്ട സ്പെഷ്യല്‍ റൂള്‍ എന്നാണ് അവസാനമായി പരിഷ്ക്കരിച്ചത്; ഇതിന്‍പ്രകാരം സൂപ്പര്‍വൈസര്‍മാരുടെയും മിനിസ്റ്റീരിയല്‍ ജീവനക്കാരുടെയും പ്രൊമോഷന്‍ റേഷ്യോ എപ്രകാരമാണെന്ന് പറയാമോ;
(ബി)സാമൂഹ്യ നീതി വകുപ്പില്‍ 2013 ജനുവരി മാസം ജീവനക്കാരെ സി.ഡി.പി.ഒ-മാരായി പ്രൊമോഷന്‍ നല്‍കി ഉത്തരവ് ഇറക്കിയിട്ടുണ്ടോ; ഈ ഉത്തരവിന്‍റെ വിശദവിവരം നല്‍കാമോ; ഇതു പ്രകാരം എത്ര ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാരും, എത്ര ക്ലര്‍ക്കുമാരും പ്രൊമോട്ട് ചെയ്യപ്പെട്ടു എന്നു പറയാമോ;
(സി)സ്പെഷ്യല്‍ റൂളിലെ പ്രൊമോഷന്‍ സംബന്ധിച്ച നിബന്ധനകള്‍ പാലിച്ചാണോ ഇപ്രകാരം ഉത്തരവിറങ്ങിയത് എന്നു വ്യക്തമാക്കാമോ; പ്രസ്തുത പ്രൊമോഷന്‍ ഉത്തരവു പ്രകാരം സി.ഡി.പി.ഒ മാരായവര്‍ ഓരോരുത്തരും സര്‍വ്വീസില്‍ പ്രവേശിച്ച തീയതി, അവരുടെ എല്‍.ഡി.സി. പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത തീയതി, അവര്‍ക്ക് ഓരോരുത്തര്‍ക്കും ലഭിക്കേണ്ടിയിരുന്ന അടുത്ത പ്രൊമോഷന്‍ തസ്തിക ഏതായിരുന്നു; പ്രൊമോഷന്‍ ലഭിച്ച തസ്തികയിലെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത തീയതികള്‍; ഇതുവരെ എ.സി.ഡി.പി.ഒ ആയത് ഏത് ഉത്തരവുകള്‍ പ്രകാരമായിരുന്നു തുടങ്ങിയ വിവരങ്ങള്‍ നല്‍കുമോ;
(ഡി) 1991-ല്‍ സര്‍വ്വീസില്‍ പ്രവേശിച്ചവരും ഡിഗ്രി യോഗ്യതയുളളവരുമായ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ നിലനില്‍ക്കുന്പോള്‍ 1996 - ല്‍ സര്‍വ്വീസില്‍ കയറിയ എസ്.എസ്.എല്‍.സി മാത്രം യോഗ്യതയുളള ക്ലര്‍ക്കുമാരെ സി.ഡി.പി.ഒ മാരായി പ്രൊമോട്ട് ചെയ്തിട്ടുണ്ടോ; ഇത് നീതിപൂര്‍വ്വമായിരുന്നോ എന്ന് പരിശോധിക്കുമോ; ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാരുടെ ഇതു സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ക്ക് അടിയന്തിര പരിഹാരം ഉണ്ടാക്കുമോ;
(ഇ)നിലവില്‍ എത്ര സി.ഡി.പി.ഒ ഒഴിവുകളുണ്ട്; ഇതില്‍ എത്ര എണ്ണം റിട്ടയര്‍മെന്‍റ് വേക്കന്‍സികളാണ്; എന്തുകൊണ്ടാണ്ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍മാരെ ഇതിലേയ്ക്ക് പ്രൊമോട്ട് ചെയ്യാത്തത് എന്ന് വ്യക്തമാക്കുമോ?
|
1853 |
വയനാട് ഐ. സി. ഡി. എസ്. ഓഫീസിന്‍റെ സ്ഥല പരിമിതി
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)വയനാട് ജില്ലയിലെ സാമൂഹ്യനീതി വകുപ്പിന്‍റെ കീഴിലുള്ള ഐ. സി. ഡി. എസ്. ഓഫീസിന്‍റെ സ്ഥല പരിമിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത ഓഫീസ് കൂടുതല്‍ സ്ഥല സൌകര്യമുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(സി)സാമൂഹ്യനീതി വകുപ്പിന്‍റെ ജില്ലയിലെ പ്രധാന ഓഫീസ് എന്ന പരിഗണന വച്ച് പ്രസ്തുത ഓഫീസിന് കൂടുതല്‍ സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
1854 |
സ്വകാര്യ ട്രസ്റ്റുകള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും അനുവദിച്ച സാന്പത്തിക സഹായം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പഞ്ചായത്തുകളില്‍ നിന്നും സാമൂഹ്യനീതി വകുപ്പില്‍ നിന്നും സര്‍ക്കാര്‍ ഉത്തരവുകളിലൂടെ സ്വകാര്യ ട്രസ്റ്റുകള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും സാന്പത്തിക സഹായം നല്‍കാന്‍ തിരുമാനിച്ചിരുന്നോ ;
(ബി)എങ്കില്‍ ഏതെല്ലാം ട്രസ്റ്റുകള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും എന്തു തുക വീതം ഏതൊക്കെ തീയതികളില്‍ അനുവദിച്ചെന്ന് വിശദമാക്കാമോ;
(സി)ഈ തുക അനുവദിച്ച സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ ?
|
1855 |
അംഗപരിമിതര്‍ക്കുവേണ്ടി ദേശീയ നിയമം നടപ്പിലാക്കാന്‍ നടപടി
ശ്രീ. ജോസഫ് വാഴക്കന്
,, അന്‍വര്‍ സാദത്ത്
,, വി. ഡി. സതീശന്‍
,, എം. എ. വാഹീദ്
(എ)അംഗപരിമിതര്‍ക്കായുള്ള ദേശീയ നിയമം സംസ്ഥാനത്ത് നടപ്പിലാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദമാക്കുമോ ;
(ബി)ഇതിനായി കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കാനുദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)അവസര സമത്വവും അവകാശ സംരക്ഷണവും പൂര്‍ണ്ണ പങ്കാളിത്തവും ഉറപ്പാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
1856 |
അശരണര്‍ക്കും ആലംബഹീനര്‍ക്കുമായി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍
ശ്രീ.രാജു എബ്രഹാം
(എ)സമൂഹത്തിലെ അശരണര്‍ക്കും ആലംബഹീനര്‍ക്കുമായി സാമൂഹ്യനീതി വകുപ്പുവഴി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഏതൊക്കെയാണ്; ഓരോ പദ്ധതിയുടെ പേരും വിശദാംശങ്ങളും സഹിതം വ്യക്തമാക്കാമോ; വിവിധ പദ്ധതികളുടെ അപേക്ഷാഫാറങ്ങള്‍ എവിടെനിന്നാണ് ലഭിക്കുന്നത്; ഇവയുടെ പകര്‍പ്പ് ലഭ്യമാക്കാമോ; ഈ പദ്ധതികളുടെ ഗുണഫലങ്ങള്‍ അര്‍ഹരായവര്‍ക്ക് എത്തിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;
(ബി)സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമം, പീഡനം, ചൂഷണം എന്നിവ തടയുന്നതിനും ഇതിന് ഇരയാകുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിനും സാമൂഹ്യനീതി വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത് എന്നു വിശദമാക്കാമോ;
(സി)"നിര്‍ഭയ' എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ; ഈ പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത് എന്തൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
1857 |
നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായവര്‍ക്ക് ചികിത്സ
ശ്രീ. വി.എം. ഉമ്മര്‍മാസ്റ്റര്‍
(എ)സംസ്ഥാനത്ത് നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായ വര്‍ക്ക് ചികിത്സ, ഫിസിയോ തെറാപ്പി, തൊഴില്‍ പരിശീലനം എന്നിവ നല്‍കുന്നതിന് അനുയോജ്യമായ സെന്‍റര്‍ ആരംഭിക്കുന്നതിന് പദ്ധതി ആവിഷ് ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ എവിടെയാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്;
(ബി)ഏതെങ്കിലും സ്ഥാപനങ്ങള്‍ ഇതിന് വേണ്ട സൌകര്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടോ?
|
1858 |
വിധവ വെല്‍ഫെയര്‍ കോര്‍പ്പറേഷന്‍
ശ്രീ. പി. ഉബൈദുള്ള
(എ)വിധവകള്‍ക്ക് നിലവില്‍ എന്തെല്ലാം ആനുകൂല്യങ്ങള്‍ സാമൂഹ്യ നീതി വകുപ്പു മുഖാന്തിരം നല്‍കി വരുന്നുണ്ട്;
(ബി)വിധവകള്‍ക്ക് അര്‍ഹതപ്പെട്ട വിധവ പെന്‍ഷന്‍, ദേശീയ സാമൂഹ്യസഹായ പദ്ധതി, മക്കള്‍ക്കുള്ള വിവാഹ ധനസഹായം, ശരണ്യ ധനസഹായം തുടങ്ങിയ ആനൂകൂല്യങ്ങള്‍ വില്ലേജ് ഓഫീസ്, കളക്ടറേറ്റ്, പഞ്ചായത്ത്, എംപ്ലോയ്മെന്‍റ് ഓഫീസ് എന്നീ വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്ന് ആയതിനാല്‍ ഇവര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)വിധവകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് ആവശ്യമെന്നുണ്ടെങ്കില്‍ വിധവ വെല്‍ഫെയര്‍ കോര്‍പ്പറേഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമോ?
|
1859 |
വിധവകളുടെ മക്കള്‍ക്ക് ട്യൂഷന്‍ ഫീസ് സൌജന്യമാക്കാന്‍ നടപടി
ശ്രീ. വി. ശശി
(എ)വിധവകളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് ട്യൂഷന്‍ ഫീസും ഹോസ്റ്റല്‍ ഫീസും സൌജന്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
(സി)2013-14 - ല്‍ ട്യൂഷന്‍ ഫീസ് സൌജന്യം ആക്കുന്നതിന് വകയിരുത്തിയ 3 കോടി രൂപായില്‍ എന്തു തുക നാളിതുവരെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?
|
1860 |
വനിതാ വികസന കോര്‍പ്പറേഷനിലെ നിയമനം
ശ്രീ. സാജുപോള്‍
(എ)വനിതാ വികസന കോര്‍പ്പറേഷനില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിയമനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം തസ്തികയിലേക്ക് എന്നു വ്യക്തമാക്കുമോ;
(ബി)നിയമനം നടത്തുന്നതിനായി പാലിച്ച മാനദണ്ഡങ്ങള്‍ എന്തെല്ലാം എന്നു വിശദമാക്കുമോ;
(സി)റീജ്യണല്‍ മാനേജര്‍ തസ്തികയിലേക്ക് എത്ര അപേക്ഷകരുണ്ടായിരുന്നുവെന്നും ഇതില്‍ നിയമനത്തിനു യോഗ്യത നേടിയവര്‍ ആരെല്ലാമെന്നും ഇവരില്‍ ആര്‍ക്കൊക്കെ നിയമനം നല്‍കിയെന്നും അറിയിക്കുമോ;
(ഡി)റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ആര്‍ക്കെങ്കിലും നിയമനം നല്‍കുകയുണ്ടായോ; എങ്കില്‍ ഇതു എന്തു കൊണ്ടാണെന്ന് വ്യക്തമാക്കുമോ;
(ഇ)നിയമനത്തിനു സംവരണതത്വം പാലിക്കുകയുണ്ടായോ; വിശദമാക്കുമോ?
|
1861 |
"കില'യെ കല്പിത സര്‍വ്വകലാശാലയാക്കാന്‍ നടപടി
ശ്രീ. സി. ദിവാകരന്‍
"കില'യെ കല്പിത സര്‍വ്വകലാശാലയാക്കി ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
|
1862 |
"കില'യെ കല്‍പിത സര്‍വ്വകലാശാലയാക്കാനുള്ള നടപടി
ശ്രീ. പി. എ. മാധവന്‍
,, ഐ. സി. ബാലകൃഷ്ണന്
,, എം. എ. വാഹീദ്
,, ആര്‍. സെല്‍വരാജ്
(എ)"കില'യെ കല്പിത സര്‍വ്വകലാശാലയാക്കി മാറ്റുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;
(സി)തദ്ദേശഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും ഇത് എത്രമാത്രം സഹായകരമാകും എന്നാണ് കരുതുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
<<back |
|