UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1220

ഭൂരഹിതരില്ലാത്ത കേരളം 2015 പദ്ധതി

ശ്രീ. സി. പി. മുഹമ്മദ് 
,, ജോസഫ് വാഴക്കന്‍ 
,, ബെന്നി ബെഹനാന്‍ 
,, വി. ഡി. സതീശന്‍ 

(എ)"ഭൂരഹിതരില്ലാത്ത കേരളം 2015' പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)ഭൂരഹിതരായവര്‍ക്ക് നല്‍കാനുളള ഭൂമി കണ്ടെത്തുന്നതിനും അവ വിതരണം ചെയ്യുന്നതിനും എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ; 

(ഡി)പദ്ധതി നടപ്പാക്കുന്നതിന് ഭരണതലത്തില്‍ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

1221

"ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി

ശ്രീ. തോമസ് ഉണ്ണിയാടന്‍ 
,, റ്റി. യു. കുരുവിള 
,, സി. എഫ്. തോമസ്

(എ)രാജ്യത്തിനാകെ മാതൃകയായി നടപ്പിലാക്കിയ "ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ; 

(ബി)പ്രസ്തുത പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടി എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

1222

"ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാനദണ്ധങ്ങള്‍

ശ്രീ. ഇ. പി. ജയരാജന്‍

(എ)"ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി നടപ്പിലാക്കുവാനായി ഓരോ ജില്ലയിലും എത്ര ഭൂമി വീതമാണ് നീക്കിവച്ചത്;

(ബി)ഓരോ ജില്ലയിലും എത്ര അപേക്ഷകരാണ് ഉള്ളത്; വിശദമാക്കാമോ;

(സി)ഏറ്റവുമധികം അപേക്ഷകരുള്ളത് ഏതു ജില്ലയിലാണ്;

(ഡി)ഏറ്റവുമധികം ഭൂരഹിതരുള്ള ജില്ലയില്‍ എത്രപേര്‍ക്ക് പദ്ധതി പ്രകാരം സ്വന്തംജില്ലയില്‍ തന്നെ പട്ടയം നല്‍കിയെന്നു വ്യക്തമാക്കുമോ; 

(ഇ)നാളിതുവരെ ഓരോ ജില്ലയിലും എത്ര പേര്‍ക്ക് ഭൂമി വിതരണം ചെയ്തിട്ടുണ്ട്; വ്യക്തമാക്കാമോ; 

(എഫ്)ഭൂമിവിതരണം ചെയ്യുന്നതിനുള്ള മുന്‍ഗണനാ മാനദണ്ധങ്ങള്‍ എന്തെല്ലാമാണ്;

(ജി) അപേക്ഷകരുടെ സീനിയോറിറ്റി അനുസരിച്ചാണോ ഭൂമി വിതരണത്തിനുള്ളവരെ കണ്ടെത്തുന്നത്; 

(എച്ച്)അപേക്ഷകരുടെ സീനിയോറിറ്റിയും മുന്‍ഗണനാ മാനദണ്ധങ്ങളും മറികടന്ന് എത്ര പേര്‍ക്ക് ഭൂമി വിതരണം ചെയ്തിട്ടുണ്ട്; 

(ഐ)ഇങ്ങനെ ഭൂമി വിതരണം ചെയ്യുന്നതിനുള്ള ന്യായീകരണം എന്താണ്?

1223

"ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി - പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള ഭൂമി വിതരണം 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന "ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയില്‍ ഭൂരഹിതരായി പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ; 

(ബി)ഇവരില്‍ എത്രപേര്‍ക്ക് ഭൂമി വിതരണം ചെയ്തുവെന്നും അതിന്‍റെ മറ്റ് വിശദാംശങ്ങളും ലഭ്യമാക്കാമോ;

(സി)ഭൂരഹിതരായ ആദിവാസിവിഭാഗക്കാര്‍ക്ക് പൂര്‍ണ്ണമായും ഭൂമിവിതരണം എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കാമോ?

1224

ഭൂരഹിതര്‍ക്ക് നല്‍കാനായി കണ്ടെത്തിയ ഭൂമി

ശ്രീ. എം. എ. ബേബി

(എ)സംസ്ഥാനത്ത് ഭൂരഹിതര്‍ക്ക് നല്‍കാനായി കണ്ടെത്തിയ ഭൂമി എത്ര ഏക്കര്‍ വീതം, ഏതെല്ലാം എന്ന് ജില്ല തിരിച്ച് വെളിപ്പെടുത്താമോ; 

(ബി)ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതി പ്രകാരം ഭൂമിയ്ക്ക് വേണ്ടി അപേക്ഷിച്ചവര്‍ എത്രയാണെന്നും അവര്‍ക്ക് ഭൂമി നല്‍കാന്‍ എത്ര ഏക്കര്‍ ഭൂമി ആവശ്യമാണെന്നും ജില്ല തിരിച്ച് വെളിപ്പെടുത്താമോ; 

(സി)നാളിതുവരെ പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ എത്ര പേര്‍ക്ക് വീതം ഭൂമി പതിച്ച് നല്‍കിയിട്ടുണ്ടെന്ന് ജില്ല തിരിച്ച് വെളിപ്പെടുത്താമോ; 

(ഡി)സംസ്ഥാനത്ത് ഭൂരഹിതര്‍ എത്രയാണെന്ന് ജില്ല തിരിച്ചുള്ള കണക്ക് വിശദമാക്കാമോ?

1225

"ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി 

ശ്രീമതി കെ.കെ. ലതിക

(എ)സംസ്ഥാനത്ത് നിലവില്‍ ഭൂരഹിതര്‍ ഉള്ളതായി കരുതുന്നുണ്ടോ; "ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി വഴി എത്രപേര്‍ക്ക് ഭൂമി നല്‍കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്; എത്ര പേര്‍ ലഭിച്ച ഭൂമിയില്‍ വീട് നിര്‍മ്മിച്ച് പ്രവേശിച്ചു; 

(ബി)പ്രസ്തുത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയത് ആരായിരുന്നു; ഉദ്ഘാടനം ചെയ്തുകൊണ്ട് വിതരണം ചെയ്യപ്പെട്ട പട്ടയങ്ങള്‍ എത്രയായിരുന്നു; ഇവയില്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ആക്ഷേപിക്കപ്പെട്ടവ എത്ര; 

(സി)സംസ്ഥാനത്തിപ്പോള്‍ ഭൂരഹിതരായിട്ടെത്ര പേര്‍ ഉണ്ടെന്നതിന്‍റെ കണക്കുകള്‍ ലഭ്യമാക്കാമോ; 

(ഡി)"ഭൂരഹിതരില്ലാത്ത കേരളം' പരിപാടിയുടെ വിവിധ ഘട്ടങ്ങളിലുള്ള പ്രചാരണം, ഉദ്ഘാടനച്ചെലവ്, പത്ര-ദൃശ്യമാധ്യമങ്ങള്‍ വഴിയുള്ള പരസ്യച്ചെലവ് എന്നിങ്ങനെ ഏതെല്ലാം ഇനത്തില്‍ എന്തുതുക ഖജനാവില്‍നിന്നും ചെലവായിട്ടുണ്ട്; പരസ്യങ്ങള്‍ വഴി നല്‍കപ്പെട്ട ഉറപ്പുകള്‍ എല്ലാം പാലിക്കപ്പെട്ടിട്ടുണ്ടോ?

1226

"ഭൂരഹിതരില്ലാത്ത കേരളം പദ്ധതി'

ശ്രീ. ഇ. കെ. വിജയന്‍ 

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം "ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയില്‍ ഇതുവരെ എത്ര അപേക്ഷ ലഭിച്ചിട്ടുണ്ട്; ജില്ലതിരിച്ചുളള കണക്ക് ലഭ്യമാക്കാമോ; 

(ബി)പ്രസ്തുത പദ്ധതിയിലേയ്ക്ക് ലഭിച്ച അപേക്ഷകളില്‍ എത്രപേര്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്; ജില്ല തിരിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ? 

1227

ഭൂരഹിതര്‍ക്ക് ഭൂമി നല്കുന്ന പദ്ധതി

ശ്രീ. കെ. സുരേഷ് കുറുപ്പ്

(എ)ഭൂരഹിതര്‍ ഇല്ലാത്ത എത്ര ജില്ലകള്‍ സംസ്ഥാനത്തുണ്ട് ; അവ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ ; 

(ബി)ഭൂരഹിതരില്ലാത്ത ജില്ലകളിലെ ഭൂവുടമകളുടെ എണ്ണം ലഭ്യമാക്കാമോ ; 

(സി)ഭൂരഹിതര്‍ക്ക് ഭൂമി നല്കുന്ന പദ്ധതി പ്രകാരം ഭൂരഹിതരായ എത്രയാളുകളില്‍ നിന്ന് അപേക്ഷകള്‍ ലഭിക്കുകയുണ്ടായി ; ഇതില്‍ യോഗ്യരായ അപേക്ഷകര്‍ എത്ര; ജില്ല തിരിച്ച് വ്യക്തമാക്കാമോ ; എത്ര അപേക്ഷകള്‍ യോഗ്യത ഇല്ലാത്തതിനാല്‍ തള്ളിക്കളയുകയുണ്ടായി ; 

(ഡി)സര്‍ക്കാര്‍ എത്ര പേര്‍ക്ക് എത്ര സെന്‍റ് വീതം എത്ര ഏക്കര്‍ ഭൂമി ഇതിനകം അനുവദിച്ച് നല്കുകയു ണ്ടായി ; അനുവദിച്ച ഭൂമി ഇതിനകം കൈവശപ്പെടുത്തിയിട്ടില്ലാത്തവര്‍ എത്ര ; എത്ര പേര്‍ക്ക് സ്വന്തം പ്രദേശത്ത് തന്നെ ഭൂമി അനുവദിക്കുകയുണ്ടായി ; ജില്ലക്ക് പുറത്ത് ഭൂമി അനുവദിച്ച കേസുകള്‍ എത്ര ?

1228

"ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയുടെ നിലവിലെ സ്ഥിതി 

ശ്രീ. കെ.വി. വിജയദാസ്


(എ)"ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം എത്രപേര്‍ ഭൂരഹിതരായി നിലവില്‍ കേരളത്തിലുണ്ടെന്നുള്ള വിവരം ലഭ്യമാക്കാമോ; ഇതില്‍ എത്ര പട്ടികജാതിക്കാരും പട്ടികവര്‍ഗ്ഗക്കാരുമുണ്ടെന്നുള്ള വിവരം ലഭ്യമാക്കാമോ; 

(സി)ഇപ്രകാരം ജില്ലതിരിച്ചുള്ള കണക്ക് നല്‍കുമോ;

(ഡി)സമയബന്ധിതമായി പ്രസ്തുത പദ്ധതി പൂര്‍ത്തീകരികക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

1229

ഭൂരഹിത കേരളം പദ്ധതി 

ശ്രീ. എസ്. ശര്‍മ്മ

(എ)ഭൂരഹിത കേരളം പദ്ധതി പ്രകാരം ഏതെല്ലാം ജില്ലയില്‍ ഭൂമി വിതരണം ചെയ്തിട്ടുണ്ട്;

(ബി)ഏറ്റവും അധികം ഭൂമി വിതരണം ചെയ്യുന്നത് ഏത് ജില്ലയിലാണ്; വ്യക്തമാക്കുമോ; 

(സി)എറണാകുളം ജില്ലയില്‍ വിതരണം ചെയ്ത ഭൂമിയുടെ വിശദ വിവരം ലഭ്യമാക്കുമോ ?

1230

ഭൂരഹിതരെ സംബന്ധിച്ച വിവരങ്ങള്‍ 

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

(എ)മുഖ്യമന്ത്രിയുടെ ഒന്നും രണ്ടും ഘട്ട ജനസന്പര്‍ക്ക പരിപാടിയിലൂടെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കായി ലഭിച്ച പരാതികള്‍ എത്രയെന്നും തത്സമയം തീര്‍പ്പ് കല്പിക്കപ്പെട്ടവ എത്രയെന്നും ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ; 

(ബി)സ്വന്തമായി ഭൂമി ഇല്ലാത്ത എത്ര പേര്‍ ഭൂമി ലഭിക്കുന്നതിനുവേണ്ടി അപേക്ഷ നല്‍കിയെന്നും അപേക്ഷ നല്‍കിയ എത്രപേര്‍ക്ക് ഇതിനകം സര്‍ക്കാര്‍ ഭൂമി നല്‍കിയെന്നും ജില്ലാടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ; 

(സി)സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ജനസന്പര്‍ക്ക പരിപാടിയിലൂടെ അല്ലാതെ ഭൂമിക്കായി അപേക്ഷ നല്‍കിയവരെത്രയെന്നും അതിലെത്രപേര്‍ക്ക് ഭൂമി ലഭ്യമാക്കിയെന്നും ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ഡി)സംസ്ഥാനത്താകെ സ്വന്തമായി ഭൂമിയില്ലാത്തവരെ സംബന്ധിച്ച വിവരം ശേഖരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

1231

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗിക്കുന്നതിനുള്ള മാനദണ്ധം 

ശ്രീ. പാലോട് രവി 
,, വി. പി. സജീന്ദ്രന്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, ലൂഡി ലൂയിസ് 

(എ)സര്‍ക്കാര്‍ അധികാരമേറ്റശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ കൂടുതല്‍ ഉദാരമാക്കിയിട്ടുണ്ടോ; 

(ബി)ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ; 

(സി)ധനസഹായം ലഭിക്കുന്നതിനുള്ള പരമാവധി വാര്‍ഷികവരുമാനപരിധി ഉയര്‍ത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ഡി)ധനസഹായം അനുവദിക്കുന്നതിനുള്ള അധികാരപരിധി സംബന്ധിച്ച വിവരങ്ങള്‍ വിശദമാക്കുമോ? 

1232

ഭൂരഹിതരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ എണ്ണം

ശ്രീ. ഇ. പി. ജയരാജന്‍ 
 
(എ)സംസ്ഥാനത്തെ ഭൂരഹിതരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ എണ്ണം എത്രയാണ്; ജില്ലതിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കുമോ; 

(ബി)ഓരോ ജില്ലയിലും 2011 മെയ് മാസത്തിനു ശേഷം എത്ര പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്തിട്ടുണ്ട്; വ്യക്തമാക്കാമോ; 

(സി) ഇത് പ്രസ്തുത ജില്ലയില്‍ ആകെ വിതരണം ചെയ്ത ഭൂമിയുടെ എത്ര ശതമാനം വരും; 

(ഡി)ഓരോ ജില്ലയിലെയും ആകെ ഭൂരഹിതരില്‍ എത്ര ശതമാനമാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍;

(ഇ)"ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയില്‍പ്പെടുത്തി എത്ര പട്ടികജാതി കുടുംബങ്ങള്‍ക്ക് ഓരോ ജില്ലയിലും ഭൂമി വിതരണം ചെയ്തിട്ടുണ്ടെന്നു വ്യക്തമാക്കുമോ?

1233

ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതി 

ശ്രീ. സി. കൃഷ്ണന്‍

(എ)ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയില്‍ എത്ര കുടുംബങ്ങള്‍ക്ക് എവിടെയൊക്കെ ഭൂമി നല്‍കിയെന്ന് പേരും, വിലാസവും സഹിതം വിശദമാക്കാമോ; 

(ബി)കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം വില്ലേജുകളില്‍ എത്ര ഭൂമി നല്‍കിയെന്ന് വ്യക്തമാക്കാമോ;

(സി)ജില്ലയില്‍ ഭൂമി നല്‍കിയവരില്‍ എത്ര പേര്‍ക്ക് അളന്ന് തിട്ടപ്പെടുത്തികൊടുത്തിട്ടുണ്ടെന്ന് വിശദമാക്കാമോ?

1234

പാലക്കാട് ജില്ലയിലെ ഭൂരഹിത കുടുംബങ്ങള്‍ 

ശ്രീ. വി. ചെന്താമരാക്ഷന്‍ 

(എ)പാലക്കാട് ജില്ലയില്‍ എത്ര ഭൂരഹിത കുടുംബങ്ങളാണ് ഉള്ളതെന്ന് വിശദമാക്കുമോ ; 

(ബി)ഭൂരഹിത കുടുംബങ്ങളെ കണ്ടെത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; 

(സി)പ്രസ്തുത കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നതിനുള്ള നടപടി ഏത് ഘട്ടംവരെയായി എന്ന് വിശദമാക്കുമോ ; 

(ഡി)എത്ര കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചു നല്‍കിയിട്ടുണ്ട് ; ഇനി എത്ര കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ കഴിയും ; വിശദാംശം നല്‍കുമോ ; 

(ഇ)പതിച്ചു നല്‍കുന്ന ഭൂമി പാലക്കാട് ജില്ലയില്‍ത്തന്നെയാണോ ; അതോ മറ്റെതെങ്കിലും ജില്ലകളിലാണോ ; എങ്കില്‍ ജില്ലയുടെ പേരും വിശദാംശവും നല്‍കുമോ ?

1235

കോഴിക്കോട് താലൂക്കിലെ ഈഗിള്‍ പ്ലാന്‍റേഷന്‍ കോളനി 

ശ്രീ. പി.റ്റി.എ. റഹീം
 
(എ)കോഴിക്കോട് താലൂക്കിലെ ചാത്തമംഗലം വില്ലേജില്‍ ഈഗിള്‍ പ്ലാന്‍റേഷന്‍ കോളനിയില്‍ എത്ര ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)ഇതില്‍ എത്രപേര്‍ക്ക് എത്ര ഏക്കര്‍ സ്ഥലം പതിച്ച് നല്‍കിയിട്ടുണ്ടെന്നും, പതിച്ച് നല്‍കുന്നതിനായി എത്ര സ്ഥലം ബാക്കിയുണ്ടെന്നും വ്യക്തമാക്കാമോ; 

(സി)പട്ടയം ലഭിച്ചവരില്‍ പ്രസ്തുത സ്ഥലത്ത് ഇപ്പോള്‍ താമസിക്കുന്നവര്‍ എത്രപേരുണ്ടെന്ന് വ്യക്തമാക്കാമോ; 

(ഡി)പട്ടയഭൂമി കൈമാറുന്നതിന് കാലാവധി കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കാമോ; പുതിയ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഈഗിള്‍ പ്ലാന്‍റേഷനില്‍ പട്ടയം കിട്ടിയവര്‍ കൈമാറിയ ഭൂമിയില്‍ പുതിയ കൈവശക്കാര്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുമോ; 

(ഇ)വര്‍ഷങ്ങളായി താമസിച്ചുവരുന്ന കൈവശക്കാര്‍ക്ക് പട്ടയം നല്‍കാന്‍ റവന്യൂ, പഞ്ചായത്ത് ഉള്‍പ്പെടെയുള്ള ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

1236

എസ്റ്റേറ്റ് ഭൂമി മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിക്കാനുള്ള അനുമതി 

ശ്രീ. എസ്. രാജേന്ദ്രന്‍

(എ)കേരള ഭൂപരിഷ്ക്കരണ ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം അഞ്ച് ശതമാനം എസ്റ്റേറ്റ് ഭൂമി മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിക്കാം എന്ന ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണെന്ന് വ്യക്തമാക്കാമോ ; 

(ബി)പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചതിനുശേഷം എത്ര തോട്ടം ഉടമകള്‍ തങ്ങളുടെ കൈവശമുള്ള തോട്ടത്തിന്‍റെ അഞ്ച് ശതമാനം ഭൂമി മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിക്കാനുള്ള അനുമതിക്കായി അപേക്ഷിക്കുകയുണ്ടായി ; ജില്ലതിരിച്ച് പ്രസ്തുത അപേക്ഷകരുടെ ലിസ്റ്റ് ലഭ്യമാക്കാമോ ; 

(സി)ജില്ലാകളക്ടര്‍, സ്റ്റേറ്റ് ലാന്‍റ് ബോര്‍ഡ്, കൃഷി വകുപ്പ് തുടങ്ങിയവയുടെ അനുമതിയോടുകൂടി എത്ര തോട്ടം ഉടമകള്‍ക്ക് ഇതിനകം വിനിയോഗത്തിനുള്ള അനുമതി നല്കുകയുണ്ടായി ; ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ ?

1237

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം

ശ്രീ. ബാബു എം. പാലിശ്ശേരി 
,, സി. കെ. സദാശിവന്‍ 
,, കെ. ദാസന്‍ 
,, കെ. വി. വിജയദാസ്

(എ)നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവുകള്‍ നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ; ഇതിനായി നിയമഭേദഗതി കൊണ്ടുവരുന്നതിന് ഉദ്ദേശിച്ചിട്ടുണ്ടോ ; പരിഗണനയിലുള്ള ഇളവുകള്‍ എന്തെല്ലാമാണ് ; ഇതുപ്രകാരം എത്ര ശതമാനം നെല്‍വയലുകള്‍കൂടി ഇല്ലാതാകും എന്ന് കണക്കാക്കിയിട്ടുണ്ടോ ; വ്യക്തമാക്കാമോ; 

(ബി)ഇളവ് നല്‍കുന്നതിന് നിയമത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നതിനായി ഏതെങ്കിലും സമിതിയെ നിയോഗിച്ചിട്ടുണ്ടോ ; സമിതി അംഗങ്ങള്‍ ആരെല്ലാമാണ് ; സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ; റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ലഭ്യമാക്കാമോ ;

(സി)സംസ്ഥാന വ്യാപകമായി വന്‍തോതില്‍ അനധികൃത നിലംനികത്തല്‍ നടക്കുന്നതിന്‍റെ ഫലമായി നെല്‍വയലുകളുടെ വിസ്തൃതി ദിനംപ്രതി ചുരുങ്ങിവരുന്നത് വിലയിരുത്തിയിട്ടുണ്ടോ ; സംസ്ഥാന രൂപീകരണഘട്ടത്തില്‍ ഉണ്ടായിരുന്ന നെല്‍വയലുകളുടെയും നീര്‍ത്തടങ്ങളുടെയും വിസ്തൃതിയില്‍ ഇപ്പോള്‍ എന്തുമാത്രം കുറവ് വന്നിട്ടുണ്ടെന്നതിന്‍റെ കണക്കുകള്‍ ലഭ്യമാണോ ; വിശദമാക്കാമോ ; 

(ഡി)വര്‍ഷംതോറും ഭൂഗര്‍ഭ ജലവിതാനം ഗണ്യമായി താഴുന്നതിനും ജലസ്സ്രോതസ്സുകള്‍ ഇല്ലാതാകുന്നതിനും നിലംനികത്തലുകള്‍ കാരണമാകുന്നുവെന്ന പഠന റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുവാന്‍ തയ്യാറാകുമോ ; 

(ഇ)നിലംനികത്തല്‍മൂലമുണ്ടാകുന്ന മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠന വിധേയമാക്കിയിട്ടുണ്ടോ ;

(എഫ്)ഭൂമാഫിയകള്‍ക്ക് സഹായകരമാകുന്ന ഇത്തരം നടപടികളില്‍നിന്നും പിന്തിരിയുന്നതിനും നിലംനികത്തുന്ന ഭൂമാഫിയകള്‍ക്കും അതിന് കൂട്ടു നില്ക്കുന്ന ഉദേ്യാഗസ്ഥവൃന്ദങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനും തയ്യാറാകുമോ ?

1238

ആറന്‍മുള വിമാനത്താവള പദ്ധതിക്കുവേണ്ടിയുള്ള സ്ഥലം നികത്തല്‍ 

ശ്രീ. പി. കെ. ഗുരുദാസന്‍ 
,, രാജു എബ്രഹാം 
,, എസ്. ശര്‍മ്മ 
ശ്രീമതി പി. അയിഷാ പോറ്റി 

(എ)ആറന്മുള വിമാനത്താവള പദ്ധതിക്കുവേണ്ടി നെല്‍വയലും നീര്‍ത്തടങ്ങളും നികത്തിയിട്ടുണ്ടോ; എങ്കില്‍ നികത്തപ്പെട്ട സ്ഥലം എത്ര ഏക്കര്‍ വരുമെന്ന് വെളിപ്പെടുത്താമോ; 

(ബി)സ്ഥലം നികത്തുന്നതിന് സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നോ; വിശദമാക്കാമോ;

(സി)നിലം നികത്തലിനെതിരെ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിരുന്നോ; വിശദാംശം ലഭ്യമാക്കാമോ;

(ഡി)വിമാനത്താവളത്തിനുവേണ്ടി നിലംനികത്തുന്നതിനെതിരെ പരാതി ലഭിച്ചിരുന്നോ; ജനങ്ങള്‍ പ്രക്ഷോഭം നടത്തിയിരുന്നോ; എങ്കില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?

1239

നെല്‍വയല്‍ - നീര്‍ത്തടങ്ങള്‍ 


ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)നെല്‍വയല്‍ - നീര്‍ത്തടങ്ങള്‍ നികത്തുന്നതിന് നിലവിലുള്ള നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുന്നുണ്ടോ; 

(ബി)എങ്കില്‍ ഏത് തരത്തിലുള്ള ഭേദഗതിയാണ് വരുത്തുന്നതെന്ന് വിശദമാക്കാമോ?

1240

ഭൂമി കൈയ്യേറ്റങ്ങള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍ 
,, കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍ 
,, പുരുഷന്‍ കടലുണ്ടി 
,, ബി. ഡി. ദേവസ്സി

(എ)സംസ്ഥാനത്ത് വ്യാപകമായി ഭൂമി കൈയ്യേറ്റങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കൈയ്യേറ്റം തടയുന്നതിനും കൈയ്യേറിയ ഭൂമി തിരിച്ചുപിടിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(ബി)കൈയ്യേറ്റം തടയുന്നതിന് മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് രൂപീകരിച്ച ഭൂസംരക്ഷണ സേന നിലവില്‍ പ്രവര്‍ത്തനസജ്ജമാണോ; കൈയ്യേറ്റ മേഖലകളിലെ സേനയുടെ ഇടപെടല്‍ വിശദമാക്കാമോ; 

(സി)ഇടുക്കി ജില്ലയിലെ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളില്‍ വന്‍ കൈയ്യേറ്റങ്ങളും ഭൂമി കൈമാറ്റങ്ങളും നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)സെസ് റിപ്പോര്‍ട്ട് മറികടന്ന് ഈ മേഖലകളില്‍ ക്വാറികള്‍ ആരംഭിക്കുന്നതിനുള്ള നീക്കം തടയുന്നതിന് നടപടി സ്വീകരിക്കുമോ; 

(ഇ)പ്രസ്തുത മേഖലകളില്‍ നടക്കുന്ന കൈയ്യേറ്റങ്ങള്‍ക്കും അനധികൃത നിര്‍മ്മാണങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?

1241

അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി

ശ്രീ. എ. കെ. ബാലന്‍

(എ)അട്ടപ്പാടിയില്‍ ആദിവാസികളുടെ എത്ര ഹെക്ടര്‍ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്;

(ബി)ഇതില്‍ എത്ര ഹെക്ടര്‍ ഭൂമി തിരിച്ചുപിടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഇതില്‍ എത്ര ഭൂമി ആദിവാസികള്‍ക്ക് കൈമാറിയിട്ടുണ്ട്; 

(സി)ആദിവാസി ഭൂമി നഷ്ടപ്പെട്ടതും/കൈയ്യേറിയതും സംബന്ധിച്ച് എത്ര കേസ്സുകള്‍ ഇപ്പോള്‍ കോടതിയിലുണ്ട്; ഈ സര്‍ക്കാര്‍ വന്നതിന് ശേഷം എത്ര കേസ്സുകള്‍ തീര്‍പ്പായിട്ടുണ്ട്; ഇതു പ്രകാരം ആര്‍ക്കെങ്കിലും ഭൂമി തിരികെ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ; 

(ഡി)ആദിവാസികളുടെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യാന്‍ അനുവാദം നല്‍കാറുണ്ടോ; എങ്കില്‍ എത്ര ഭൂമി ഇപ്രകാരം നല്‍കിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഇ)ആദിവാസിഭൂമി പാട്ടത്തിനെടുത്ത് കൈവശപ്പെടുത്തിയവര്‍ തിരികെ നല്‍കാത്തത് സംബന്ധിച്ച് പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1242

സീറോലാന്‍റ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന കായംകുളം മണ്ധലത്തിലെ അപേക്ഷകള്‍ 

ശ്രീ. സി. കെ. സദാശിവന്‍

(എ)സീറോലാന്‍റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി കായംകുളം മണ്ധലത്തിലെ ഓരോ വില്ലേജുകളില്‍ നിന്നും ലഭിച്ച അപേക്ഷകളുടെ എണ്ണം എത്ര വീതം എന്ന് വിശദമാക്കാമോ; 

(ബി)എത്രപേര്‍ക്ക് ഭൂമി വിതരണം ചെയ്തിട്ടുണ്ടെന്ന് വില്ലേജ് തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ?

1243

നേമം നിയോജകമണ്ധലത്തിലെ പള്ളത്ത്കടവ്, കല്ലടിമുഖം, മധുപാലം എന്നീ പാലങ്ങള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

നേമം നിയോജകമണ്ധലത്തിലെ പള്ളത്ത്കടവ്, കല്ലടിമുഖം, മധുപാലം എന്നീ പാലങ്ങള്‍ക്കു വേണ്ടിയുള്ള ലാന്‍റ് അക്വിസിഷന്‍ നടപടികളുടെ പുരോഗതി സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1244

വിവിധ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്ത റവന്യൂഭൂമി 

ശ്രീ. കെ. ദാസന്‍

(എ)സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം സംസ്ഥാനത്ത് എത്ര ഏക്കര്‍ റവന്യൂ ഭൂമി വിവിധ ആവശ്യങ്ങള്‍ക്കായി വിവിധ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)ഇതില്‍ ട്രസ്റ്റുകള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, സ്വകാര്യസ്ഥാപനങ്ങള്‍, സാമുദായികസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് എത്രവീതം ഭൂമി നല്‍കിയെന്ന് ജില്ലതിരിച്ച് പ്രത്യേകം ലഭ്യമാക്കുമോ?

1245

പഞ്ചായത്ത് പ്രദേശങ്ങളില്‍ വീട് വയ്ക്കുന്നതിനുള്ള ഇളവുകള്‍ 

ശ്രീ. കെ.വി. വിജയദാസ്

(എ)പഞ്ചായത്ത് പ്രദേശങ്ങളില്‍ വീട് വയ്ക്കുന്നതിന് ഈ സര്‍ക്കാര്‍ വന്നശേഷം ഇളവുകള്‍ വരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ; 

(ബി)കെ.എല്‍.യു.ആക്ട്-ല്‍ ഇത്തരത്തിലുള്ള ഇളവുകളുടെ വിശദാംശം നല്‍കുമോ; ഇത് സംബന്ധിച്ചുള്ള ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(സി)നിലവില്‍ പഞ്ചായത്തിനും നഗരസഭകള്‍ക്കും ഗ്രീന്‍ ബെല്‍റ്റ് ഏരിയകളില്‍ വീട് വയ്ക്കുന്നതിന് കെ.എല്‍.യു. ആക്ട്-ല്‍ എന്തെല്ലാം ഇളവുകളാണ് റവന്യൂവകുപ്പ് നല്‍കിയിട്ടുള്ളതെന്നുള്ള വിവരം വ്യക്തമാക്കാമോ?

1246

കിഴക്കെചാലക്കുടി വില്ലേജിലെ സര്‍വ്വെ നന്പര്‍ 508/5-ല്‍ പ്പെട്ട സ്ഥലം 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)ചാലക്കുടി നഗരസഭയില്‍പ്പെട്ട കിഴക്കെചാലക്കുടി വില്ലേജിലെ സര്‍വ്വെ നന്പര്‍ 508/5-ല്‍പ്പെട്ട സ്ഥലം ബേസിക് ടാക്സ് രജിസ്റ്റര്‍ പ്രകാരം ഏത് തരത്തില്‍പ്പെട്ട ഭൂമിയാണെന്ന് വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത ഭൂമി ഫ്ളാറ്റ് പണിയുന്നതിനായി കരഭൂമിയായി മാറ്റിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ; 

(സി)ഇതിനായി വെറ്റ്ലാന്‍റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ?

1247

റാന്നി സര്‍ക്കാര്‍ ഐ.റ്റി.ഐ, അയിരൂര്‍ ഐ.എച്ച്.ആര്‍.ഡി അപ്ലൈയ്ഡ് കോളേജ് എന്നിവയ്ക്കുള്ള സ്ഥലം 

ശ്രീ. രാജു എബ്രഹാം

(എ)റാന്നി സര്‍ക്കാര്‍ ഐ.റ്റി.ഐ, അയിരൂര്‍ ഐ.എച്ച്.ആര്‍.ഡി അപ്ലൈയ്ഡ് കോളേജ് എന്നിവയ്ക്കുവേണ്ടി പന്പ ഇറിഗേഷന്‍ പ്രോജക്്ടിനായി ഏറ്റെടുത്ത സ്ഥലത്തില്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം വിട്ടുനല്‍കുന്നതിനായി സ്ഥലം അളന്നു തിരിച്ചു നല്‍കുന്നതു സംബന്ധിച്ച് ജില്ലാ കളക്്ടര്‍ക്ക് എന്നാണ് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്്ടര്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ; 

(സി)പ്രസ്തുത വസ്തുക്കള്‍ അളന്നു തിരിച്ച് നല്‍കുന്നതിന് എന്നാണ് റാന്നി തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്; റാന്നി തഹസില്‍ദാര്‍ ഇതു സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്; പ്രസ്തുത വസ്തുക്കള്‍ അളന്നുതിരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ; പ്രസ്തുത വസ്തുക്കള്‍ അളന്നു തിരിച്ച് വിവരം സര്‍ക്കാരിലേക്ക് നല്‍കാന്‍ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)എത്ര നാളുകള്‍ക്കകം വസ്തു അളന്നുതിരിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരില്‍ ലഭ്യമാക്കുമെന്ന് വിശദമാക്കുമോ? 

1248

സ്മാരക മന്ദിരങ്ങള്‍

 ശ്രീ. വി. ശശി

(എ) മഹാന്മാരുടെയും നേതാക്കളുടെയും സ്മാരക മന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നതിനായി തിരുവനന്തപുരം ജില്ലയില്‍ നല്‍കിയിട്ടുള്ള സ്ഥലത്തിന്‍റെ അളവ് സ്മാരക മന്ദിരങ്ങളുടെ പേര് തിരിച്ച് വെളിപ്പെടുത്തുമോ; 

(ബി) ഇപ്രകാരം സ്ഥലം വിട്ടുനല്‍കുന്നതിനായി സര്‍ക്കാരിലേക്ക് സ്മാരക സമിതികള്‍ വില ഒടുക്കിയിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദാംശം ലഭ്യമാക്കാമോ; 

(സി) ഇത്തരം സ്മാരകസമിതികളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളുണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?

1249

നേമം എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം 

ശ്രീ. വി. ശിവന്‍കുട്ടി

(എ)നേമം നിയോജക മണ്ഡലത്തില്‍ 2013-14 സാന്പത്തിക വര്‍ഷത്തില്‍ എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചു നടപ്പിലാക്കിയതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ പ്രവൃത്തികള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത പ്രവൃത്തികള്‍ക്കായി ആകെ വിനിയോഗിച്ച/വിനിയോഗിക്കുന്ന തുക എത്രയെന്നും ഇനി അവശേഷിക്കുന്ന തുക എത്രയെന്നും വ്യക്തമാക്കുമോ?

1250

പുതിയ താലൂക്കുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ധം 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)പുതിയ താലൂക്കുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ധം വിശദമാക്കുമോ;

(ബി)ഒരു താലൂക്കില്‍ മിനിമം എത്ര വില്ലേജുകള്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; 

(സി)നെന്മാറ നിയോജക മണ്ധലം കേന്ദ്രീകരിച്ച് പുതിയ താലൂക്ക് അനുവദിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; 

(ഡി)നെന്മാറ നിയോജകമണ്ധലം കേന്ദ്രീകരിച്ച് പുതിയ താലൂക്ക് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കാമോ?

1251

പുതുതായി അനുവദിച്ച താലൂക്കുകളുടെ പ്രവര്‍ത്തനം 

ശ്രീ. ബി. ഡി. ദേവസ്സി

(എ)പുതുതായി അനുവദിച്ച താലൂക്കുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതടക്കമുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)ചാലക്കുടിയില്‍ പുതുതായി അനുവദിച്ച താലൂക്ക് ഓഫീസിന്‍റെ പ്രവര്‍ത്തനം തുടങ്ങുന്നതിനായി അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; ആവശ്യമായ മുഴുവന്‍ ജീവനക്കാരേയും നിയമിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ; 

(സി)ഒരു വര്‍ഷം മുന്‍പ് അനുവദിച്ച അതിരപ്പിള്ളി വില്ലേജിന്‍റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; ഇതിന് ആവശ്യമായ മുഴുവന്‍ സ്റ്റാഫിനേയും അനുവദിയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ? 

1252

പുതിയ താലൂക്കാഫീസുകളുടെ പ്രവര്‍ത്തനം

ശ്രീ. സി. ദിവാകരന്‍ 

കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച എത്ര താലൂക്കാഫീസുകളാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുളളത്; എവിടെയെല്ലാമാണ്; ബാക്കിയുളളവ എന്നത്തേയ്ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

1253

റവന്യൂ വകുപ്പിലെ തസ്തികകള്‍ 

ശ്രീ. പി. ഉബൈദുള്ള

(എ)സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച താലൂക്കുകളില്‍ ഓരോന്നിലും എത്ര തസ്തികകള്‍ വീതം ആവശ്യമാണെന്ന് വ്യക്തമാക്കുമോ; 

(ബി)ഇതിനായി പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; 

(സി)റവന്യൂ വകുപ്പില്‍ നിലവില്‍ എത്ര താല്‍ക്കാലിക തസ്തികകള്‍ നിലവിലുണ്ട്; 

(ഡി)പുതിയ താലൂക്കുകളില്‍ അഡീഷണല്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെടുന്നതുമൂലം നിലവിലുള്ള താല്‍ക്കാലിക തസ്തികകള്‍ സ്ഥിരപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ഇ)എങ്കില്‍ എത്ര തസ്തികകളാണ് സ്ഥിരപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(എഫ്)പുതിയ തസ്തികകള്‍ സൃഷ്ടിച്ചതുമൂലം റവന്യൂ വകുപ്പില്‍ നിലവിലുള്ള ഓരോ തസ്തികകളുടെ എണ്ണവും വിശദമാക്കുമോ?

1254

കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച 2 താലൂക്കുകളുടെ പ്രവര്‍ത്തനം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച 2 താലൂക്കുകളുടെയും പ്രവര്‍ത്തനം നാളിതുവരെയും ആരംഭിക്കാന്‍ കഴിയാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ; പ്രസ്തുത താലൂക്കുകള്‍ എന്നുമുതല്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

1255

ചാത്തന്നൂര്‍ താലൂക്ക് രൂപീകരണം 

ശ്രീ. ജി. എസ്. ജയലാല്‍

(എ)സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ താലൂക്കുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പുന:പരിശോധന നടത്തണമെന്നും ചാത്തന്നൂര്‍ കേന്ദ്രീകരിച്ച് പുതിയ താലൂക്ക് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിരുന്നുവോ; 

(ബി)ചാത്തന്നൂര്‍ കേന്ദ്രീകരിച്ച് താലൂക്ക് രൂപീകരിക്കുന്നതിലേയ്ക്കായി സ്വീകരിച്ച നടപടി എന്താണെന്ന് വ്യക്തമാക്കുമോ ?

1256

തിരുവനന്തപുരം കുഴിക്കാട്ട് നാഗരുകാവ് ക്ഷേത്രം ഇരിക്കുന്ന വസ്തുവിന്‍റെ കരം അടയ്ക്കുന്നത് സംബന്ധിച്ച്

ശ്രീ. മോന്‍സ് ജോസഫ്

(എ)തിരുവനന്തപുരം ജില്ലയില്‍ ഉളികഴ്ത്തറ വില്ലേജില്‍ കുഴിക്കാട്ട് നാഗരുകാവ് ക്ഷേത്രം ഇരിക്കുന്ന വസ്തുവിന്‍റെ കരം അടയ്ക്കുന്നത് കുടിശ്ശിക ആയത് സംബന്ധിച്ച് 11/10/2013 ല്‍ എല്‍. ആര്‍. എം.1/5867 നന്പര്‍ ഫയല്‍ പ്രകാരം തിരുവനന്തപുരം താലൂക്ക് ഓഫീസര്‍ നല്‍കിയ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വിശദമാക്കാമോ; 

(ബി)പ്രസ്തുത വസ്തുവിന്‍റെ കരം തീര്‍ത്തു കിട്ടുന്നതിന് ഭരണപരവും സാങ്കേതികവുമായ തടസ്സങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത അപേക്ഷ സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ; ഏത് ഉദ്യോഗസ്ഥനാണ് പ്രസ്തുത ഫയലില്‍ കാലതാമസം വരുത്തുന്നതെന്ന് വ്യക്തമാക്കാമോ; 

(ഡി)പ്രസ്തുത ഫയല്‍ എത്രദിവസത്തിനകം പരിശോധന നടത്തി തീരുമാനം കൈക്കൊള്ളുമെന്നത് സംബന്ധിച്ച് വ്യക്തമാക്കാമോ; 

(ഇ)പെറ്റീഷന്‍ തീര്‍പ്പാക്കാതെ മാസങ്ങളോളം കാലതാമസം വരുത്തിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്)പ്രസ്തുത വിഷയത്തില്‍ തിരുവനന്തപുരം ആര്‍. ഡി.ഒ ഇടപെട്ട് എത്രയും വേഗം തീര്‍പ്പാക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടും നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടി റവന്യൂ വകുപ്പ് സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ; ആര്‍.ഡി. ഒ. യ്ക്ക് നല്കിയ പെറ്റീഷനില്‍ (പെറ്റീഷന്‍ നന്പര്‍ 6039/2013) താലൂക്ക് ഓഫീസ് സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?

1257

ഓണ്‍ലൈനായി റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നത് 

ശ്രീ. ഐ. സി. ബാലകൃഷ്ണന്‍ 
,, ഹൈബി ഈഡന്‍ 
,, പി. എ. മാധവന്‍ 
,, കെ. ശിവദാസന്‍ നായര്‍ 

(എ)റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനല്‍ വഴി ലഭ്യമാക്കുന്നതിനു തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാംശം ലഭ്യമാക്കാമോ; 

(ബി)ഏതെല്ലാം സര്‍ട്ടിഫിക്കറ്റുകളാണ് ഓണ്‍ലൈന്‍ വഴി ലഭിക്കുന്നത്; വ്യക്തമാക്കുമോ; 

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പ്രസ്തുത സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ആധികാരികത നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ഇ)പ്രസ്തുത സൌകര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമോ; വ്യക്തമാക്കുമോ?

1258

പേക്കുവരവിന് ഓണ്‍ലൈന്‍ സന്പ്രദായം

ശ്രീ.തേറന്പില്‍ രാമകൃഷ്ണന്‍ 
''ആര്‍. സെല്‍വരാജ് 
''ഹൈബി ഈഡന്‍ 
''എ.റ്റി.ജോര്‍ജ്

(എ)സംസ്ഥാനത്ത് വില്ലേജുകളില്‍ പോക്കുവരവിന് ഓണ്‍ലൈന്‍ സന്പ്രദായം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത സന്പ്രദായം മുഖേന ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്; വ്യക്തമാക്കാമോ?

1259

ആര്‍.ഇ.എല്‍.ഐ.എസ് പദ്ധതി

ശ്രീ. പി.എ.മാധവന്‍ 
'' എ.പി.അബ്ദുളളക്കുട്ടി 
'' ഷാഫി പറന്പില്‍ 
'' വി.റ്റി.ബല്‍റാം.

(എ)സംസ്ഥാനത്ത് ആര്‍.ഇ.എല്‍.ഐ.എസ്.(റവന്യൂ ലാന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)എങ്കില്‍ ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(സി)പോക്കുവരവ് നടത്തുന്നതിന് റവന്യൂ-രജിസ്ട്രേഷന്‍ വകുപ്പുകളെ ഓണ്‍ലൈനായി ബന്ധിപ്പിച്ച് എന്തെല്ലാം സൌകര്യങ്ങളാണ് പദ്ധതിയില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പദ്ധതി നടത്തിപ്പിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

<<back

next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.