|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1071
|
പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതി
ശ്രീ. പി. എ. മാധവന്‍
'' ലൂഡി ലൂയിസ്
'' ഐ. സി. ബാലകൃഷ്ണന്
'' ആര്‍. സെല്‍വരാജ്
(എ)സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)പാഠപുസ്തകങ്ങള്‍ ഏത് അദ്ധ്യയനവര്‍ഷം മുതല്‍ പുതുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പൊതുവിദ്യാഭ്യാസത്തിന്‍റെ നിലവാരമുയര്‍ത്താന്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പാഠ്യപദ്ധതി പരിഷ്കരണത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
|
1072 |
പാഠപുസ്തകങ്ങളിലെ ലിപി പരിവര്‍ത്തനം
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്
(എ)സംസ്ഥാനത്തെ സ്കൂള്‍കുട്ടികള്‍ക്ക് നല്‍കുന്ന പാഠപുസ്തകങ്ങളില്‍ അച്ചടിച്ചിട്ടുള്ള ലിപിയില്‍ വ്യത്യാസം വരുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ ;
(ബി)ഉണ്ടെങ്കില്‍ ഏത് തരം ലിപിയാണ് പുതിയതായി കൊണ്ടുവരുന്നതിന് ഉദ്ദേശിക്കുന്നത്;
(സി)ലിപി പരിവര്‍ത്തനം വരുത്തുവാന്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനം എന്താണ് ; ഇത് കൊണ്ടുള്ള പ്രയോജനം എന്താണെന്ന് വ്യക്തമാക്കുമോ ?
|
1073 |
വാര്‍ഷിക വിദ്യാഭ്യാസ വികസന സൂചിക
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)കേന്ദ്ര മാനവശേഷി മന്ത്രാലയം പുറത്തിറക്കിയ വാര്‍ഷിക വിദ്യാഭ്യാസ വികസന സൂചികയില്‍ സംസ്ഥാനം ഏഴാം സ്ഥാനത്തുനിന്നും പതിനാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എന്തെല്ലാം കാരണങ്ങള്‍കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് വിശദമാക്കാമോ;
(സി)ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
1074 |
പാഠ്യപദ്ധതി പരിഷ്ക്കരണം - കമ്മിറ്റിയുടെ ശുപാര്‍ശകള്‍
ശ്രീ. പി. കെ. ബഷീര്‍
(എ)സ്കൂളുകളിലെ അധ്യയന നിലവാരം ഉയര്‍ത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി)പാഠ്യപദ്ധതിയുടെ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് നിയോഗിച്ച കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
(സി)കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം തുടര്‍ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വിശദമാക്കുമോ?
|
1075 |
സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ മലയാളപഠനം
ശ്രീ. പി. ഉബൈദുള്ള
(എ)സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലും ഔദ്യോഗികഭാഷയായ മലയാളം പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(ബി)ചില സ്കൂളുകള്‍ ഇപ്പോഴും മലയാളഭാഷ പഠിപ്പിക്കാന്‍ വിമുഖത കാണിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
|
1076 |
സ്കൂളുകളില്‍ മലയാളഭാഷ നിര്‍ബന്ധമാക്കല്‍
ശ്രീ. ജി. എസ്. ജയലാല്‍
(എ)മലയാള ഭാഷ എല്ലാ സ്കൂളുകളിലും നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ സംസ്കൃതം ഒന്നും രണ്ടും ഭാഷയായി പഠിക്കുന്ന കുട്ടികളെ സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്ന കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)സംസ്കൃതം ഒന്നും, രണ്ടും ഭാഷയായി പഠിക്കുന്ന കുട്ടികള്‍ എത്ര മാര്‍ക്കിനാണ് മലയാള ഭാഷ പഠിക്കേണ്ടത്;
(സി) പ്രസ്തുത കുട്ടികള്‍ക്ക് മലയാളം പഠിക്കുവാന്‍ പ്രത്യേകം സിലബസ് നിലവിലുണ്ടോ;
(ഡി)ഇവര്‍ മലയാളം പഠിക്കുന്നതിന് കിട്ടുന്ന മാര്‍ക്ക് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുമോ; വിശദമാക്കാമോ?
|
1077 |
അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍
ശ്രീ. ഇ. കെ. വിജയന്‍
(എ)സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(ബി)സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് നിലവിലുള്ള മാനദണ്ധം എന്തെല്ലാമാണ്;
(സി)നിലവിലുള്ള മാനദണ്ധം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദാംശം നല്‍കുമോ ?
|
1078 |
ഹര്‍ത്താല്‍ മൂലം നഷ്ടപ്പെട്ട അധ്യയന ദിവസങ്ങള്‍
ശ്രീ. എം. ഉമ്മര്‍
(എ)2013-2014 അധ്യയനവര്‍ഷം നാളിതുവരെ എത്ര അധ്യയന ദിവസങ്ങള്‍ ഹര്‍ത്താല്‍ / മറ്റ് അപ്രതീക്ഷിത സംഭവങ്ങള്‍ എന്നിവ മൂലം നഷ്ടപ്പെട്ടിട്ടുണ്ട്; വിശദവിവരം നല്‍കുമോ;
(ബി)എങ്കില്‍ നഷ്ടപ്പെട്ട പ്രസ്തുത അധ്യയന ദിവസങ്ങളിലെ നഷ്ടം നികത്താന്‍ പകരം എന്ത് സംവിധാനമാണ് സ്വീകരിച്ചത്;
(സി)ഞായറാഴ്ചകളില്‍ ക്ലാസുകള്‍ നടത്തുന്നതിന് ഏതെങ്കിലും സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
(ഡി)ഇല്ലെങ്കില്‍ ചില സ്കൂളുകളില്‍ അധ്യാപകര്‍ പ്രവൃത്തി ദിവസം ലീവ് എടുക്കുകയും പകരം ഞായറാഴ്ചകളില്‍ ക്ലാസുകള്‍ എടുക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)ഇത്തരം സ്കൂളുകളെ സംബന്ധിച്ച് വിവരശേഖരണം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
(എഫ്)ഇതിനെതിരെ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ?
|
1079 |
പ്രഖ്യാപിത പൊതു അവധി ദിവസം പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കെതിരെ നടപടി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകള്‍ക്കും മറ്റ് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അടിയന്തിര സാഹചര്യങ്ങളില്‍ പൊതു അവധി പ്രഖ്യാപിക്കാന്‍ അധികാരപ്പെട്ടവര്‍ ആരെല്ലാം;
(ബി)ഇത്തരത്തില്‍ അധികാരപ്പെട്ടവര്‍ അവധി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അതു പാലിക്കാതെ ക്ലാസ്സ് നടത്തുന്ന എയ്ഡഡ്/അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാറുണ്ടോ;
(സി)എങ്കില്‍ തലസ്ഥാന ജില്ലയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രഖ്യാപിക്കപ്പെട്ട ഇത്തരത്തിലുള്ള പൊതു അവധികള്‍ നിരാകരിച്ച സംഭവങ്ങളില്‍ എത്ര സ്കൂളുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്;
(ഡി)സ്കൂള്‍ അധികൃതരില്‍ നിന്നും കുട്ടികള്‍ക്ക് ഭീഷണിയുണ്ടാകുന്ന ഭയത്താല്‍ പരാതി നല്‍കാന്‍ രക്ഷാകര്‍ത്താക്കള്‍ വിമുഖരാണെന്നതിനാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടില്ലെന്ന ഭാവത്തില്‍ നടപടി സ്വീകരിക്കാതിരിക്കുന്ന അവസ്ഥ ഒഴിവാക്കുമോ; വ്യക്തമാക്കാമോ?
|
1080 |
ക്ലാസ്സ് മുറികളിലെ സി.എഫ്.ലാന്പുകള്‍ നീക്കാന്‍ നടപടി
ശ്രീ. എന്‍. ഷംസുദ്ദീന്‍
സി. എഫ്. എല്‍. വെളിച്ചത്തില്‍ കൂടുതല്‍ സമയം ഇരുന്നു പഠിക്കേണ്ടിവരുന്ന സ്കൂള്‍ കുട്ടികളുടെ കാഴ്ചശക്തിക്ക് ന്യൂനതകളുണ്ടാകാന്‍ ഇടയുണ്ടെന്ന പഠനറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പരാതി ലഭിക്കുന്നതുവരെ കാത്തിരിക്കാതെ ക്ലാസ്സ് മുറികളില്‍ നിന്നും സി.എഫ്.എല്‍./എല്‍.ഇ.ഡി. ലാന്പുകള്‍ നീക്കുന്നതിന് സത്വര നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കുമോ?
|
1081 |
പ്രാഥമിക വിദ്യാഭ്യാസമേഖലയുടെ പുരോഗതി
ശ്രീ. എം. ഉമ്മര്‍
(എ)പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം പിന്നിലേക്കാണ് പോകുന്നത് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ പ്രസ്തുത നിലവാരത്തകര്‍ച്ചയ്ക്ക് കാരണമായ വസ്തുതകളെ സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
(സി)പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ എന്തെല്ലാം നൂതന പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്?
|
1082 |
അനാദായകരമായ സ്കൂളുകള്‍
ശ്രീ. കെ.കെ. നാരായണന്‍
(എ)സംസ്ഥാനത്ത് എത്ര അനാദായകരമായ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കാമോ;
(ബി)ഇതില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍ എത്രവീതമാണെന്നും ഇത് ഏതെല്ലാമാണെന്നും ജില്ലതിരിച്ച് വ്യക്തമാക്കാമോ?
|
1083 |
സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം
ശ്രീ. പി. ഉബൈദുള്ള
(എ)സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ടോ; എങ്കില്‍ നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ എന്തൊക്കെ നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട് ;
(ബി)ഏതെങ്കിലും പ്രതേ്യക വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ ;
(സി)നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത് ;
(ഡി)സ്കൂളുകളില്‍ ക്യാമറ ഇന്‍റര്‍നെറ്റ് സംവിധാനമുള്ള മൊബൈലുകള്‍ കുട്ടികള്‍ ദുരുപയോഗം ചെയ്യുന്ന സ്ഥിതിവിശേഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമോ ; വ്യക്തമാക്കാമോ ?
|
1084 |
സ്കൂളുകളിലെ സര്‍പ്രൈസ് ഇന്‍സ്പെക്ഷന്‍ സ്ക്വാഡുകള്‍
ശ്രീ. എം. ഉമ്മര്‍
(എ)സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മൊബൈല്‍ ഫോണ്‍ ദുരുപയോഗവും ലഹരി വസ്തുക്കളുടെ ഉപയോഗവും നിയന്ത്രിക്കുന്നതിനുവേണ്ടി സ്കൂളുകളില്‍ "സര്‍പ്രൈസ് ഇന്‍സ്പെക്ഷന്‍ സ്ക്വാഡുകള്‍' രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)പ്രസ്തുത സ്ക്വാഡില്‍ എത്ര അംഗങ്ങളെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും ഇതിന്‍റെ ഘടനയെന്തെന്നും വിശദമാക്കാമോ;
(സി)സ്ക്വാഡിന്‍റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
(ഡി)ഈ മേഖലയില്‍ കൂടുതല്‍ നവീകരണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?
|
1085 |
സ്കൂള്‍ കലോത്സവങ്ങള്‍ക്കും മേളകള്‍ക്കുമുള്ള വരവ് ചെലവ്
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)സ്കൂള്‍ കലോത്സവ നടത്തിപ്പിനായി എല്‍.പി., യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും എത്ര രൂപ വീതമാണ് പിരിച്ചെടുക്കുന്നത്; ഇതിന് എകീകൃത സ്വഭാവമുണ്ടോ;
(ബി)സ്കൂള്‍, സബ്ജില്ല, ജില്ല, സംസ്ഥാന തല കലോത്സവങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് എത്ര വീതം തുകയാണ് നല്‍കി വരുന്നത്;
(സി)ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ, ഐ.ടി മേളകള്‍ക്ക് പ്രത്യേക ഫീസ് പിരിക്കുന്നുണ്ടോ; എങ്കില്‍ എത്ര; ഇനം തിരിച്ച് കണക്കുകള്‍ വ്യക്തമാക്കുമോ; സര്‍ക്കാര്‍ എത്ര രൂപയാണ് പ്രസ്തുത മേളകള്‍ക്കായി ചെലവഴിക്കുന്നതെന്നും വ്യക്തമാക്കുമോ?
|
1086 |
സ്കൂള്‍ ഗെയിംസില്‍ പെണ്‍കുട്ടികള്‍ക്കായി ഫുട്ബോള്‍ മത്സരം
ശ്രീ. കെ.എന്‍.എ. ഖാദര്‍
(എ)സ്കൂള്‍ ഗെയിംസില്‍ പെണ്‍കുട്ടികള്‍ക്കായി ഫുട്ബോള്‍ മത്സരം ഒരിനമായി ചേര്‍ക്കണമെന്ന വള്ളിക്കുന്ന് എം.എല്‍.എ.യുടെ അപേക്ഷ പ്രകാരം രണ്ടുവര്‍ഷം മുന്പ് തന്നെ ബഹു. മുഖ്യമന്ത്രി അനുമതി നല്‍കി ഉത്തരവായെങ്കിലും അതുപ്രകാരം നാളിതുവരെ നടപടി സ്വീകരിക്കാത്തത് എന്തെന്ന് വ്യക്തമാക്കുമോ;
(ബി)ഇത് സംബന്ധിച്ച നിവേദനം മുഖ്യമന്ത്രിയുടെ അനുകൂലമായ കുറിപ്പോടെ ഡി.പി.ഐ.യ്ക്ക് നിയമസഭാംഗം നേരിട്ട് നല്‍കിയിട്ടും അതിന്‍മേല്‍ തുടര്‍നടപടി സ്വീകരിക്കാതിരിക്കുകയും, എം.എല്‍.എ.യ്ക്ക് മറുപടിപോലും നല്‍കാതിരിക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്ന് കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ;
(സി)പെണ്‍കുട്ടികള്‍ക്കായി ഫുട്ബോള്‍ മത്സരം ഒരിനമായി ചേര്‍ക്കണമെന്ന ആവശ്യം അടുത്ത് വരുന്ന സ്കൂള്‍ ഗെയിംസില്‍ നടപ്പാക്കുമോ?
|
1087 |
സ്കൂളുകളിലെ ഐ.റ്റി ഉപകരണങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ നടപടി
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിവിധ സ്കീമുകളില്‍ ഉള്‍പ്പെടുത്തി വാങ്ങിയ കന്പ്യൂട്ടറുകളും മറ്റ് ഐ.റ്റി ഉപകരണങ്ങളും മിക്കതും ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍ ആയത് ബോദ്ധ്യപ്പെടുത്തുന്നതിന് വേണ്ടി അടിയന്തര അനുബന്ധ വിവരശേഖരണം നടത്തുന്നതിന് തയ്യാറാകുമോ;
(സി)ഇത്തരം ഉപകരണങ്ങളുടെ കേടുപാടുകള്‍ പരിഹരിച്ച് ഉപയോഗ്യമാക്കി മാറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;
(ഡി)ഇത്തരം ജോലികളുടെ ചുമതല സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെല്‍ട്രോണ്‍ പോലെയുള്ള സ്ഥാപനങ്ങളെ ഏല്പിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
|
1088 |
പഴക്കംചെന്നതും സുരക്ഷിതമല്ലാത്തതുമായ സ്കൂള്‍ കെട്ടിടങ്ങളുടെ വിവരശേഖരണം
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)പഴക്കംചെന്നതും സുരക്ഷിതമല്ലാത്തതുമായ സ്കൂള്‍ കെട്ടിടങ്ങളുടെ വിവരശേഖരണം നടത്തിയിട്ടുണ്ടോ;
(ബി)അടിയന്തിര സംരക്ഷണ നടപടികള്‍ ആവശ്യമായ സ്കൂളുകളുടെ ജില്ല അടിസ്ഥാനത്തിലുളള കണക്ക് നല്‍കാമോ;
(സി)കുട്ടികളുടെ സുരക്ഷ പ്രശ്നമായതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി വിവരശേഖരണം നടത്തി ആവശ്യമായ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുമോ?
|
1089 |
അധ്യാപകര്‍ക്കുളള പരിശീലന പദ്ധതി
ശ്രീ. എസ്. ശര്‍മ്മ
(എ)സംസ്ഥാനത്തെ സ്കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഭരണ നവീകരണ പദ്ധതിയില്‍പ്പെടുത്തി അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
(ബി)നിലവില്‍ ഏതെങ്കിലും പദ്ധതിയില്‍ പരിശീലനം നല്‍കിയിട്ടുണ്ടോ?
|
1090 |
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ശ്രീ. എളമരം കരീം
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് എയ്ഡഡ് മേഖലയിലുണ്ടായിരുന്ന സ്ഥാപനങ്ങള്‍ എത്രയായിരുന്നു; പ്രസ്തുത സ്ഥാപനങ്ങളില്‍ അധ്യാപക-അനധ്യാപക തസ്തികകള്‍ എത്രയായിരുന്നു; പ്രൊട്ടക്റ്റഡ് അധ്യാപകര്‍ എത്രയായിരുന്നു; പ്രൊട്ടക്ഷന്‍ ലഭിക്കാതെ കഴിയുന്നവര്‍ എത്രയായിരുന്നു; വ്യക്തമാക്കുമോ;
(ബി)സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് എയ്ഡഡ് മേഖലയിലുള്ള സ്ഥാപനങ്ങള്‍ എത്ര; അവയിലെല്ലാം കൂടി അധ്യാപക-അനധ്യാപക തസ്തികകള്‍ എത്ര; ടീച്ചേഴ്സ് ബാങ്കിലെ അധ്യാപകര്‍ എത്ര; ടീച്ചേഴ്സ് ബാങ്കിലുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടവര്‍ എത്ര; വിശദമാക്കാമോ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എയ്ഡഡ് മേഖലയിലെ പൊതു വിദ്യാഭ്യാസത്തിന്‍റെ മൊത്തം ചെലവ് എത്രയായിരുന്നു; മുന്‍ വര്‍ഷം അത് എത്രയായി വര്‍ദ്ധിച്ചു; ഈ വര്‍ഷത്തില്‍ എത്രയാകുമെന്ന് പ്രതീക്ഷിക്കുന്നു; വിശദമാക്കാമോ?
|
1091 |
സീക്ക് - 13 പദ്ധതി
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
'' റ്റി. എന്‍. പ്രതാപന്
'' പാലോട് രവി
'' പി. എ. മാധവന്‍
(എ)"സീക്ക്-13' പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതിവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)കൂടുതല്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലകള്‍ കണ്ടെത്തുന്നതിനുള്ള സംരംഭത്തിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)ഏതെല്ലാംതരം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
1092 |
അസാപ് പദ്ധതി
ശ്രീ. ഷാഫി പറന്പില്
,, എ. പി. അബ്ദുള്ളക്കുട്ടി
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, ആര്‍. സെല്‍വരാജ്
(എ)സംസ്ഥാനത്ത് അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഈ പദ്ധതിയിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ നല്‍കാമോ ;
(സി)വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നൈപുണ്യം നല്‍കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ ;
(ഡി)ഏതെല്ലാം വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നത് ; വിശദമാക്കുമോ?
|
1093 |
ഇ-സാക്ഷരതാ പദ്ധതി
ശ്രീ. ജോസഫ് വാഴക്കന്
,, കെ. മുരളീധരന്‍
,, റ്റി. എന്‍. പ്രതാപന്
,, പി. സി. വിഷ്ണുനാഥ്
(എ)ഇ-സാക്ഷരതാ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത് ;
(സി)എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് പദ്ധതിക്ക് ലഭിക്കുന്നത് ;
(ഡി)പദ്ധതി എന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത് ;
(ഇ)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?
|
1094 |
അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതി
ഡോ. ടി. എം. തോമസ് ഐസക്
(എ) വിദ്യാഭ്യാസ വകുപ്പിന്‍റെ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ;
(ബി) ഈ പദ്ധതിയുടെ ഭാഗമായി ഏതെല്ലാം സ്ഥലങ്ങളില്‍ സ്കില്‍ സെന്‍ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്; ഏതെല്ലാം കോഴ്സുകളാണ് ഈ കേന്ദ്രങ്ങളില്‍ നടത്തുന്നത്;
(സി) സ്കില്‍ പാര്‍ക്കുകളില്‍ എന്തെല്ലാം ഭൌതിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; ഫാക്കല്‍റ്റിയെക്കുറിച്ച് വിശദമാക്കുമോ;
(ഡി) പ്രസ്തുത പദ്ധതിയ്ക്കായി നടപ്പു സാന്പത്തിക വര്‍ഷം ബഡ്ജറ്റില്‍ പ്രതേ്യകമായി ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര; വിശദമാക്കാമോ?
|
1095 |
കുട്ടനാട്ടിലെ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതി
ശ്രീ. തോമസ് ചാണ്ടി
(എ)അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതി കുട്ടനാട്ടില്‍ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും ഇതിലേയ്ക്ക് ഏതെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും വിശദമാക്കുന്ന റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(സി)ആലപ്പുഴ ജില്ലയിലെ ഏതെല്ലാം സ്കൂളുകളിലാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
|
1096 |
ആലത്തൂര്‍ മണ്ഡലത്തില്‍
(ASAP) നടപ്പിലാക്കിയിട്ടുളള സ്കൂളുകള്‍
ശ്രീ. എം. ചന്ദ്രന്‍
(എ)ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ്
ASAP നടപ്പിലാക്കിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;
(ബി) ASAP നടപ്പിലാക്കിയ സ്കൂളുകള്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുളളത്;
(സി)ഇത്തരം സ്കൂളുകളില്‍ ഏതെല്ലാം ക്ലാസുകളാണ് കൈകാര്യം ചെയ്യുന്നത്;
(ഡി)ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരെ ഏതു വിധത്തിലാണ് നിയമിച്ചിട്ടുളളത്; അവര്‍ക്കു നല്‍കുന്ന വേതന ഘടന വ്യക്തമാക്കുമോ?
|
1097 |
സര്‍വ്വ ശിക്ഷ അഭിയാന്‍ ഫണ്ട് ചെലവ്
ശ്രീ. ആര്‍. രാജേഷ്
സര്‍വ്വശിക്ഷ അഭിയാന്‍ ഫണ്ട് ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ എന്തെങ്കിലും ഇളവ് നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ഇളവ് നല്‍കുന്നതിനുള്ള കാരണം വ്യക്തമാക്കുമോ?
|
1098 |
സര്‍വ്വശിക്ഷാ അഭിയാന്‍ ഫണ്ടിന്‍റെ വിനിയോഗം
ശ്രീ. ആര്‍. രാജേഷ്
(എ) 2011-12, 2012-13 വര്‍ഷങ്ങളിലും 2013-14 വര്‍ഷത്തില്‍ നാളിതുവരെയും എസ്.എസ്.എ. ഫണ്ടില്‍ ചിലവഴിച്ച തുക എത്രയാണെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കുമോ;
(ബി) കേന്ദ്രത്തില്‍ നിന്നും അനുവദിച്ച തുകയില്‍ കുറവ് വന്നിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;
(സി) പ്രസ്തുത ഫണ്ട് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുറത്തിറക്കിയ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
1099 |
അരൂര്‍ മണ്ഡലത്തില്‍ എസ്.എസ്.എ ഫണ്ട് വിനിയോഗം
ശ്രീ. എ. എം. ആരിഫ്
(എ)2006-11- കാലയളവില്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ഫണ്ട് ഉപയോഗിച്ച് അരൂര്‍ മണ്ഡലത്തിലെ ഏതെല്ലാം വിദ്യാലയങ്ങളില്‍ ഏതെല്ലാം പ്രവൃത്തികള്‍, എത്ര രൂപ വീതം ചെലവഴിച്ച് നടപ്പിലാക്കിയെന്ന് വ്യക്തമാക്കാമോ;
(ബി)ഈ സര്‍ക്കാര്‍ വന്നതിനു ശേഷം അരൂര്‍ മണ്ഡലത്തിലെ ഏതെല്ലാം വിദ്യാലയങ്ങളില്‍ എന്തെല്ലാം പ്രവൃത്തികള്‍ എത്ര രൂപയ്ക്ക് അനുവദിച്ചു എന്ന് വ്യക്തമാക്കാമോ?
|
1100 |
എലത്തൂര്‍ മണ്ധലത്തില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി
ശ്രീ. എ. കെ. ശശീന്ദ്രന്‍
(എ)അസംബ്ലി നിയോജകമണ്ധലങ്ങളില്‍ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എലത്തൂര്‍ നിയോജകമണ്ധലത്തില്‍ ഇതുവരെ നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരങ്ങള്‍ വെളിപ്പെടുത്തുമോ;
(ബി)ഈ പദ്ധതിയുടെ ഭാഗമായി പ്രസ്തുത നിയോജകമണ്ധലത്തില്‍ ഇതുവരെ ചേര്‍ന്ന അവലോകന യോഗങ്ങളുടെ വിശദവിവരം വെളിപ്പെടുത്തുമോ ?
|
1101 |
സമഗ്ര വിദ്യാഭ്യാസ പദ്ധതി
ശ്രീ. എ.പ്രദീപ്കുമാര്‍
(എ)സമഗ്ര വിദ്യാഭ്യാസ പദ്ധതി കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം മണ്ധലങ്ങളിലാണ് നടപ്പാക്കുന്നതെന്ന് വിശദമാക്കുമോ;
(ബി)ഈ പദ്ധതിപ്രകാരം ഓരോ മണ്ധലത്തിലും നടപ്പാക്കുന്ന കാര്യങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)പ്രസ്തുത പദ്ധതി നടപ്പിലാക്കിയതിനുശേഷം അതു സംബന്ധിച്ച അവലോകനം സീമാറ്റ് നടത്തിയിട്ടുണ്ടോ;
(ഡി)ഉണ്ടെങ്കില്‍ അവലോകനത്തിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
1102 |
എം.ജി.എല്‍.സി കള്‍ അപ്ഗ്രേഡ് ചെയ്യാന്‍ നടപടി
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)സംസ്ഥാനത്ത് ആകെ എത്ര മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്‍ററുകളാണ് ഉളളതെന്ന് വ്യക്തമാക്കാമോ;
(ബി)സംസ്ഥാനത്തെ എം.ജി.എല്‍. സി. കളില്‍ ആകെ എത്ര ജീവനക്കാരാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ; ഇതിന്‍റെ ജില്ല തിരിച്ചും ഇനം തിരിച്ചുമുള്ള കണക്കുകള്‍ നല്‍കാമോ;
(സി)എത്ര എം. ജി. എല്‍. സി കളാണ് സര്‍ക്കാര്‍ അപ്ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്, ഇതിന്‍റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ;
(ഡി)അപ്ഗ്രേഡ് ചെയ്യുന്പോള്‍ യോഗ്യതയുള്ളവരെ തുടരാന്‍ അനുവദിക്കുമോ; ബാക്കിയുള്ള എം.ജി.എല്‍.സി. കളുടെ അവസ്ഥ എന്തായിരിക്കുമെന്നു വ്യക്തമാക്കാമോ?
|
1103 |
ആര്‍.എം.എസ്.എ. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സ്കൂളുകള്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)കേന്ദ്ര സര്‍ക്കാരിന്‍റെ ആര്‍.എം.എസ്.എ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളില്‍ എത്ര സ്കൂള്‍ വീതം പുതുതായി ആരംഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;
(ബി)24.7.2013 ലെ മന്ത്രിസഭാ യോഗ തീരുമാനമനുസരിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്‍റെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ;
(സി)പ്രസ്തുത സ്കൂളുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; ഇവയുടെ നിയന്ത്രണം നിക്ഷിപ്തമായിരിക്കുന്നത് ആരിലാണ്; എത്ര പുതിയ തസ്തികകള്‍ അനുവദിക്കുകയുണ്ടായി; നിയമനങ്ങള്‍ നടത്തിയത് ആരാണ്; ഏത് മാനദണ്ധമനുസരിച്ച്; വിശദമാക്കുമോ;
(ഡി)കേന്ദ്രസഹായം ഓരോ സ്കൂളിന്‍റെയും കാര്യത്തില്‍ എത്ര വീതമാണെന്ന് വ്യക്തമാക്കുമോ?
|
1104 |
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൌകര്യ വികസന ഫണ്ട്
ശ്രീ. പി.റ്റി. എ. റഹീം
(എ)ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൌകര്യ വികസനത്തിനുള്ള ഫണ്ട് (ഐ. ഡി. എം. ഐ) ലഭിക്കുന്നതിന് ഈ സര്‍ക്കാര്‍ വന്ന ശേഷം ഓരോ വര്‍ഷവും എത്ര വീതം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(ബി)ഇവയില്‍ ഓരോ വര്‍ഷവും എത്ര എണ്ണം വീതമാണ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്;
(സി)കേന്ദ്ര സര്‍ക്കാര്‍ ഓരോ വര്‍ഷവും എത്ര അപേക്ഷകള്‍ വീതമാണ് അനുവദിച്ചിട്ടുള്ളത്;
(ഡി)ബന്ധപ്പെട്ട മാര്‍ഗ്ഗരേഖകള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് കേന്ദ്ര ഗ്രാന്‍റ് ഇന്‍-എയ്ഡ് കമ്മിറ്റി ഏതെങ്കിലും അപേക്ഷ തിരിച്ചയച്ചിട്ടുണ്ടോ; എങ്കില്‍ ഓരോ വര്‍ഷവും എത്ര വീതമാണ്; വ്യക്തമാക്കാമോ;
(ഇ)അപേക്ഷകള്‍ തിരിച്ചയച്ചതിനുള്ള കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടോ;
(എഫ്)അപേക്ഷകള്‍ സൂക്ഷ്മ പരിശോധനക്കു വിധേയമാക്കാതെയാണോ കേന്ദ്രത്തിലേയ്ക്കയക്കുന്നത്;
(ജി)മാനദണ്ധങ്ങള്‍പാലിക്കാത്ത അപേക്ഷകള്‍ കേന്ദ്രത്തിലേയ്ക്കയക്കുന്നത് സംസ്ഥാനത്തിന് അവമതിപ്പുണ്ടാക്കുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
1105 |
ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസ പഠന കമ്മീഷന്‍
ശ്രീ. എ. എ. അസീസ്
'' കോവൂര്‍ കുഞ്ഞുമോന്
(എ)സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസത്തെ സംബന്ധിച്ച് പഠനം നടത്തുന്നതിനായി കമ്മീഷനെ നിയമിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
(ബി)എങ്കില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് സമര്‍പ്പിച്ചത്;
(സി)റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തൊക്കെയാണ്;
(ഡി)പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
1106 |
ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് പുതിയ മൂന്ന് മേഖലാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് പുതിയ മൂന്ന് മേഖലാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലായി എന്ന് വിശദാംശം ലഭ്യമാക്കുമോ;
(ബി)കോഴിക്കോട് മേഖലാകേന്ദ്രത്തെപ്പറ്റി എന്തെങ്കിലും പരാതി ഉണ്ടായിട്ടുണ്ടോ എന്നും എങ്കില്‍ എന്തൊക്കെയാണ് പരാതി എന്നും വ്യക്തമാക്കുമോ;
(സി)ഇവിടെ വിജിലന്‍സ് പരിശോധന നടന്നിരുന്നോ എന്നും എങ്കില്‍ എന്തൊക്കെ കാര്യങ്ങളാണ് കണ്ടെത്തിയത് എന്നും വ്യക്തമാക്കുമോ;
(ഡി)"സേവനാവകാശനിയമം' ഈ ഓഫീസില്‍ ബാധകമാണോ എന്ന് വ്യക്തമാക്കുമോ; എങ്കില്‍ അതിനുവേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ഈ ഓഫീസില്‍ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
(ഇ)2013 മെയ് മുതല്‍ അദ്ധ്യാപകര്‍, ലാബ് അസിസ്റ്റന്‍റുമാര്‍ എന്നിവരുടെ നിയമന അംഗീകാരത്തിനായി കോഴിക്കോട് ആര്‍.ഡി.ഡി.യില്‍ എത്ര അപേക്ഷകള്‍ ലഭിച്ചു എന്ന് സ്കൂള്‍ തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
(എഫ്)ഈ അപേക്ഷകളില്‍ എത്ര എണ്ണത്തില്‍ തീര്‍പ്പുകല്‍പ്പിച്ചു എന്ന് സ്കൂള്‍ തിരിച്ച് വ്യക്തമാക്കുമോ;
(ജി)2013 മെയ് മുതല്‍ ലഭിച്ച അപേക്ഷകളില്‍ നവംബര്‍ 30 വരെ ഒരു നടപടിയും സ്വീകരിക്കാത്ത അദ്ധ്യാപകരുടെയോ ലാബ് അസിസ്റ്റന്‍റിന്‍റെയോ ഏതെങ്കിലും അപേക്ഷയുണ്ടോ എന്നും ഉണ്ടെങ്കില്‍ അത് ആരുടെയൊക്കെയാണെന്നും ഇതിന് കാരണമെന്താണെന്നും വ്യക്തമാക്കുമോ; ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കത്തിടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്‍റെ കോപ്പി ലഭ്യമാക്കുമോ?
|
1107 |
സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത
ശ്രീ. ഇ. കെ. വിജയന്‍
(എ)സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ പ്രസ്തുത അപര്യാപ്തത പരിഹരിക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;
(സി)അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പ്ലാനിംഗ് കമ്മീഷന്‍ ഈ സാന്പത്തിക വര്‍ഷം എത്ര തുക വകയിരുത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?
|
1108 |
ഹയര്‍ സെക്കന്‍ഡറി മേഖലയിലെ കോമേഴ്സ് അദ്ധ്യാപകരുടെ ഒഴിവുകള്‍
ശ്രീ. അന്‍വര്‍ സാദത്ത്
(എ)സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ററി വകുപ്പിലെ കോമേഴ്സ് ജൂനിയര്‍, സീനിയര്‍ അദ്ധ്യാപകര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി കോമേഴ്സ് അദ്ധ്യാപകര്‍ എന്നിവരുടെ ഏത്ര ഒഴിവുകളാണ് നിലവിലുള്ളത്; ഇവ തരം തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഈ ഒഴിവുകളില്‍ കോമേഴ്സ് വിഷയങ്ങള്‍ പഠിപ്പിക്കുന്നത് കോമേഴ്സ് വിഷയങ്ങളില്‍ പരിചിതരല്ലാത്ത മറ്റ് അദ്ധ്യാപകരാണെന്നും തന്മൂലം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം മോശമാകുന്നുണ്ടെന്നും കോമേഴ്സ് വിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ മടിക്കുന്നുവെന്നുമുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
(സി)എങ്കില്‍ ഇത് പരിഹരിക്കുവാന്‍ ഹയര്‍ സെക്കന്‍ററി മേഖലയിലെ കോമേഴ്സ് അദ്ധ്യാപകരുടെ എല്ലാ ഒഴിവുകളും പി.എസ്.സി മുഖേന നികത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
1109 |
2010-11 വര്‍ഷത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് മേഖലകളില്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍
ശ്രീ. പി. റ്റി. എ. റഹീം
(എ)2010-11 വര്‍ഷത്തില്‍ എത്ര ഹയര്‍ സെക്കന്‍ഡറി സ്കൂളുകളാണ് സര്‍ക്കാര്‍/എയ്ഡഡ് മേഖലകളിലായി അനുവദിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ;
(ബി)മന്ത്രിസഭാതീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണോ പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിച്ചത്; എങ്കില്‍, ആയതുപ്രകാരം കൃത്യസമയത്ത് തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ട് ഉത്തരവിറക്കിയിട്ടുണ്ടോ; ഇതിലേയ്ക്കായി തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ട് ഉത്തരവിറങ്ങിയത് ഏതെല്ലാം തീയതികളിലാണെന്നു വ്യക്തമാക്കുമോ;
(സി)ഈ സ്കൂളുകളില്‍ എയ്ഡഡ് വിഭാഗത്തില്‍ ലാബ് അസിസ്റ്റന്‍റുമാരുടെ തസ്തികകള്‍ എപ്പോഴാണ് നിലവില്‍ വരേണ്ടിയിരുന്നതെന്നും, ഇവ എപ്പോഴാണ് സൃഷ്ടിച്ചതെന്നും വിശദമാക്കുമോ;
(ഡി)തസ്തിക സൃഷ്ടിക്കുന്നതുവരെ നിയമിക്കപ്പെടുന്ന അദ്ധ്യാപകര്‍ക്ക് ദിവസവേതനം ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവോ; ഇതേ കാലയളവില്‍ ജോലിചെയ്ത ലാബ് അസിസ്റ്റന്‍റുമാര്‍ക്ക് ദിവസവേതനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍, വേതനം നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
|
1110 |
ഹയര്‍ സെക്കന്‍ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളുകള്‍
ശ്രീമതി കെ. എസ്. സലീഖ
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഓരോ വിദ്യാഭ്യാസ വര്‍ഷവും വി. എച്ച്. എസ്. സി. ഉള്‍പ്പെടെ എത്ര ഹയര്‍ സെക്കന്‍ററി സ്കൂളുകള്‍ പുതുതായി സര്‍ക്കാര്‍/എയ്ഡഡ് മേഖലകളിലായി തുടങ്ങാന്‍ അനുമതി നല്‍കി; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഓരോ വര്‍ഷവും നിലവിലെ വി. എച്ച്. എസ്. സി. ഉള്‍പ്പെടെ ഹയര്‍ സെക്കന്‍ററി സ്കൂളുകളിലായി എത്ര പുതിയ ബാച്ചുകള്‍ തുടങ്ങാന്‍ അനുമതി നല്‍കി; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(സി)സംസ്ഥാനത്ത് നടപ്പ് അധ്യയനവര്‍ഷം എത്ര ഹയര്‍ സെക്കന്‍ററി/വി. എച്ച്. എസ്. സി.കളില്‍ എത്ര സീറ്റുകളുടെ ഒഴിവുകളുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ഡി)ഇക്കാരണങ്ങളാല്‍ എത്ര ബാച്ചുകള്‍ നഷ്ടപ്പെടും എന്നതിന്‍റെ ജില്ല തിരിച്ച കണക്ക് വ്യക്തമാക്കാമോ;
(ഇ)കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷം ഇത്തരത്തില്‍ എത്ര സീറ്റുകള്‍ കുട്ടികളില്ലാതെ ഒഴിഞ്ഞു കിടന്നു; ജില്ല തിരിച്ച് വിശദാംശം വ്യക്തമാക്കുമോ;
(എഫ്)കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷം ഇത്രയും സീറ്റുകള്‍ കുട്ടികളില്ലാതെ ഒഴിഞ്ഞു കിടന്നപ്പോള്‍ നടപ്പു വിദ്യാഭ്യാസ വര്‍ഷം കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ചതിന് കാരണം എന്താണ് എന്ന് വ്യക്തമാക്കുമോ?
|
<<back |
next page>>
|