UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

951

തൊഴില്‍ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ 


ശ്രീ. ആര്‍. രാജേഷ്


(എ)തൊഴില്‍ വകുപ്പ് നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരുക്കുന്ന പദ്ധതികള്‍ ഏതെല്ലാം;

(ബി)നിയോജകമണ്ധലാടിസ്ഥാനത്തില്‍ സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ട പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ഓരോ പദ്ധതിക്കും ആവശ്യമായ സ്ഥലത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനായി സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ട പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഡി)ഓരോ പദ്ധതിക്കും ആവശ്യമായ സ്ഥലത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

952

ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍


(എ)സംസ്ഥാനത്ത് ആരോഗ്യ ഇന്‍ഷ്വറന്‍സ് നടത്തിപ്പിനുള്ള ചുമതല ഏത് കന്പനിക്കാണെന്ന് വ്യക്തമാക്കുമോ; 

(ബി)ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്പോള്‍ ഒരു ദിവസത്തേക്ക് എത്ര തുകയാണ് ഇന്‍ഷ്വറന്‍സ് കന്പനി ഈടാക്കുന്നത് എന്ന് വ്യക്തമാക്കുമോ; 

(സി)ബെഡ് ചാര്‍ജ്, ഡോക്ടര്‍ ഫീസ്, നഴ്സിംഗ് ചാര്‍ജ്, നഴ്സിംഗ് അസിസ്റ്റന്‍റ് ചാര്‍ജ് എന്നീ ഇനത്തില്‍ കന്പനി ചാര്‍ജ് ഈടാക്കുന്നുണ്ടോ; പ്രസ്തുത തുക രോഗിയെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ക്കും മറ്റും നല്‍കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ; 

(ഡി)സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ക്ക് ഓരോന്നിനും ആരോഗ്യ ഇന്‍ഷ്വറന്‍സ് വകയില്‍ കന്പനി എത്ര തുക കുടിശ്ശികനല്‍കാനുണ്ടെന്ന് വ്യക്തമാക്കുമോ?

953

സേഫ്റ്റി ഓഡിറ്റ് സിസ്റ്റം


ശ്രീ. സി. ദിവാകരന്‍


(എ)സേഫ്റ്റി ഓഡിറ്റ് സിസ്റ്റം നടപ്പിലാക്കുന്നതിനുള്ള നിയമ വ്യവസ്ഥകള്‍ കേരളത്തില്‍ നിലവിലുണ്ടോ ; 

(ബി)പ്രസ്തുത ഓഡിറ്റ് സിസ്റ്റത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

954

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും തോട്ടം മേഖലയിലെ തൊഴില്‍ പ്രശ്നങ്ങളും 


ശ്രീ. എസ്. രാജേന്ദ്രന്


(എ)സംസ്ഥാനത്ത് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്പോള്‍ ഏതെല്ലാം തോട്ടമേഖലകളെ ബാധിക്കുമെന്ന് തൊഴില്‍ വകുപ്പ് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വെളിപ്പെടുത്തുമോ;
 
(ബി)തോട്ടം മേഖലയില്‍ ഇതുമൂലം പുറത്താക്കപ്പെടുന്ന തൊഴിലാളികള്‍ക്ക് തൊഴിലും താമസസൌകര്യങ്ങളും ഒരുക്കുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; 

(സി)പ്രസ്തുത മേഖലയിലെ തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സേവന-വേതനവ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

955

മിനിമം പി.എഫ്. പെന്‍ഷന്‍


ശ്രീ. സാജു പോള്‍


(എ)സംസ്ഥാനത്ത് പി.എഫ്. പെന്‍ഷന്‍കാരായ മൂന്നു ലക്ഷത്തോളം പേര്‍ക്ക് തുച്ഛമായ തുകയാണ് പെന്‍ഷനായി ലഭിക്കുന്നതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പി.എഫ്. പെന്‍ഷന്‍ തുക ഏറ്റവും കുറഞ്ഞത് ആയിരം രൂപയെങ്കിലും ആയി നിശ്ചയിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത് സര്‍ക്കാര്‍ ഗൌരവമായിക്കാണുന്നുണ്ടോ; 

(സി)ഈ വിഷയം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍കൊണ്ടുവരുന്നതിന് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ; 

(ഡി)പി.എഫ്. പെന്‍ഷന്‍കാരെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിന്‍ കീഴില്‍ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ തയ്യാറാകുമോ? 

956

ഇ.എസ്.ഐ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍


ശ്രീ. എം. എ. വാഹിദ്

 ,, ഷാഫി പറന്പില്

‍ ,, ഹൈബി ഈഡന്‍ 

,, പി. സി. വിഷ്ണുനാഥ്


(എ)ഇ.എസ്.ഐ. പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള ശന്പള പരിധി ഉയര്‍ത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)സംസ്ഥാനത്ത് ഇത് മൂലം ഗുണഭോക്താക്കള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്; വിശദമാക്കുമോ? 

(ഡി)ശന്പള പരിധി ഉയര്‍ത്തിയതു മൂലം സംസ്ഥാനത്തെ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുവാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം? 

957

ഇ.എസ്.ഐ. മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാന്‍ നടപടി 


ശ്രീ. റ്റി.എന്‍. പ്രതാപന്‍ 

,, എ.റ്റി. ജോര്‍ജ്

 ,, വി.റ്റി. ബല്‍റാം

 ,, വി.പി. സജീന്ദ്രന്

‍ 
(എ)സംസ്ഥാനത്ത് ഇ.എസ്.ഐ. മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നതിനുള്ള തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)ഇതിന് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)കോളേജ് തുടങ്ങുന്നതിന് ആവശ്യമായ സ്ഥലവും മൂലധനവും എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

958

കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ. ആനുകൂല്യം 


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍


(എ)കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ. ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ; 

(ബി)വാമനപുരം നിയോജകമണ്ധലത്തിലെ ആനാട് എസ്.എന്‍ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ. ആനുകൂല്യം ലഭിക്കുന്നില്ലായെന്ന വസ്തുത സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഈ തൊഴിലാളികള്‍ക്ക് പ്രസ്തുത ആനുകൂല്യം ലഭ്യമാക്കുതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

959

പാരിപ്പള്ളി ഇ.എസ്.ഐ. മെഡിക്കല്‍ കോളേജിന്‍റെ കെട്ടിടനിര്‍മ്മാണം 


ശ്രീ. പി.കെ. ഗുരുദാസന്‍


(എ)പാരിപ്പള്ളി ഇ.എസ്.ഐ. മെഡിക്കല്‍ കോളേജിന്‍റെ കെട്ടിടനിര്‍മ്മാണം ഏതുവര്‍ഷമാണ് ആരംഭിച്ചത്;

(ബി)ഇ.എസ്.ഐ. മെഡിക്കല്‍ കോളേജിന്‍റെ കെട്ടിടനിര്‍മ്മാണത്തിന് ഇ.എസ്.ഐ.സി. എത്ര തുക നാളിതുവരെ ചെലവഴിച്ചു; ഇനി എന്തെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുണ്ട്; വിശദമാക്കുമോ;
 
(സി)ഇ.എസ്.ഐ. മെഡിക്കല്‍ കോളേജിന് മെഡിക്കല്‍ കൌണ്‍സിലിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനുള്ള കാലതാമസത്തിന് കാരണം എന്താണെന്ന് അറിയിക്കാമോ?

960

കാസര്‍ഗോഡ് ജില്ലയിലെ ഇ.എസ്.ഐ. ഡിസ്പെന്‍സറി


ശ്രീ. ഇ. ചന്ദ്രശേഖരന്‍


(എ)കാസര്‍ഗോഡ് ജില്ലയില്‍ ഇ.എസ്.ഐ. ആനുകൂല്യപരിധിയില്‍പ്പെട്ട എത്ര തൊഴിലാളികളാണുള്ളത് ; 

(ബി)തൊഴിലാളികള്‍ക്കായി എത്ര ഇ.എസ്.ഐ. ഡിസ്പെന്‍സറിയാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് ;

(സി)ജില്ലയിലെ ഇ.എസ്.ഐ. ഡിസ്പെന്‍സറിക്ക് സ്വന്തമായി കെട്ടിടമുണ്ടോ ; 

(ഡി)ഇ.എസ്.ഐ. മുഖേനയുള്ള വിദഗ്ദ്ധ ചികിത്സയ്ക്കായി സൌകര്യമുള്ള എത്ര ആശുപത്രികളാണ് ജില്ലയിലുള്ളതെന്ന് വ്യക്തമാക്കാമോ ; 

(ഇ)ഇവ അപര്യാപ്തമെങ്കില്‍ ആവശ്യമായ ഡിസ്പെന്‍സറികളും വിദഗ്ദ്ധ ചികിത്സയ്ക്ക് ആവശ്യമായ സംവിധാനവും ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

961

ചേര്‍ത്തല ഇ.എസ്.ഐ. ആശുപത്രി


ശ്രീ. പി. തിലോത്തമന്‍


(എ)ചേര്‍ത്തല താലൂക്കിലെ ഇ.എസ്.ഐ. ആശുപത്രിയിലെ പരിമിതികള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)രോഗികളുടെ വര്‍ദ്ധനവിനനുസരിച്ചുള്ള ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും മരുന്നുകളും മറ്റുസൌകര്യങ്ങളും പ്രസ്തുത ആശുപത്രിയിലില്ല എന്നകാര്യം ബോദ്ധ്യപ്പെട്ടിട്ടുണ്ടോ; 

(സി)മതിയായ ചികിത്സ കിട്ടാതെ രോഗികളായ തൊഴിലാളികള്‍ ബുദ്ധിമുട്ടുന്നകാര്യം ബോദ്ധ്യപ്പെട്ട് ചേര്‍ത്തല ഇ.എസ്.ഐ. ആശുപത്രിയില്‍ ആവശ്യമായ സൌകര്യങ്ങള്‍ അടിയന്തിരമായി ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ?

962

സംസ്ഥാനത്തെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ മുഖേനയുള്ള നിയമനങ്ങള്‍ 


ശ്രീ. കെ.കെ. ജയചന്ദ്രന്‍


(എ)സംസ്ഥാനത്തെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത എത്രപേരെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ജോലിക്ക് ശുപാര്‍ശ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്; അതില്‍ എത്രപേര്‍ക്ക് താല്‍ക്കാലിക നിയമനം ലഭിച്ചു; ഇത് പി.എസ്.സി. വഴിയല്ലാതെ സര്‍ക്കാര്‍ നേരിട്ട് നടത്തിയ നിയമനങ്ങളുടെ എത്ര ശതമാനമാണ്;
 
(സി)സംസ്ഥാനത്ത് തൊഴിലില്ലായ്മ വേതനത്തിന് അര്‍ഹരായ എത്ര പേരുണ്ടെന്നും, ഇതില്‍ എത്രപേര്‍ക്ക് അത് ലഭിക്കുന്നുണ്ടെന്നും ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; കുടിശ്ശിക വിതരണം ചെയ്യാനുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ;
 
(ഡി)സംസ്ഥാനത്ത് ആകെ എത്ര എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ ഉണ്ട്; എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരുടെ എണ്ണം എത്ര; ജില്ലാടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ; 

(ഇ)പേര് രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു ഇന്‍റര്‍വ്യൂ കാര്‍ഡുപോലും ലഭിക്കാത്തവരായി ധാരാളം പേരുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണം വിശദമാക്കുമോ; 

(എഫ്)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങളായി തൊഴിലിന് കാത്ത് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുണ്ടായിരിക്കെ, തൊഴില്‍ വകുപ്പുള്‍പ്പെടെയുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ യാതൊരു മാനദണ്ധവും ഇല്ലാതെ നേരിട്ട് നിയമനം നടത്തിക്കൊണ്ടിരിക്കുന്നത് തൊഴില്‍ വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ കൈക്കൊണ്ട നടപടി വിശദമാക്കാമോ?

963

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളുടെ നവീകരണം


ശ്രീ. എം. ചന്ദ്രന്‍


(എ)സംസ്ഥാനത്തെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ നവീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ എപ്രകാരമാണ് നവീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത നവീകരണത്തിലൂടെ എന്തെല്ലാം ഗുണങ്ങളാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്നതെന്ന് വ്യക്തമാക്കുമോ?

964

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ മുഖേനയുള്ള നിയമനം


ശ്രീ. ജോസ് തെറ്റയില്

‍ ,, സി. കെ. നാണു

 ,, മാത്യു റ്റി. തോമസ്

 ശ്രീമതി ജമീലാ പ്രകാശം


(എ)സംസ്ഥാനത്തെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ വഴി തൊഴിലിനായി അഭിമുഖത്തിന് വിളിക്കുന്നതിലെ മാനദണ്ധം എന്താണെന്ന് വ്യക്തമാക്കാമോ ; 

(ബി)അര്‍ഹതപ്പെട്ടവര്‍ക്കും ദീര്‍ഘനാളുകള്‍ക്ക് മുന്പേ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തൊഴില്‍ ലഭ്യമാകുന്നില്ലായെന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(സി)എങ്കില്‍ ഇതു പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

965

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ 


ശ്രീ. എം. ചന്ദ്രന്‍


(എ)സംസ്ഥാനത്ത് നിലവില്‍ ഇപ്പോള്‍ എത്ര എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളാണ് ഉള്ളത്;

(ബി)ഇവയിലെല്ലാം കൂടി ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരുടെ എണ്ണം ജില്ലതിരിച്ച് വ്യക്തമാക്കുമോ; 

(സി)രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരില്‍ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ എത്രയെന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ?

966

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍


(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ എംപ്ലോയിമെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം എത്രയായിരുന്നു; 2013 ഡിസംബര്‍ മാസം നാളിതുവരെ രജിസ്റ്റ്ര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം എത്ര എന്ന് വ്യക്തമാക്കാമോ; 

(ബി)2013 ഡിസംബര്‍ മാസം നാളിതുവരെ തൊഴില്‍ രഹിത വേതനത്തിനായി അപേക്ഷിച്ചവര്‍ എത്ര; നിലവില്‍ എത്ര പേര്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കുന്നു; എത്ര മാസത്തെ വേതനം കുടിശ്ശിക ആയിട്ടുണ്ട്; വിശദമാക്കുമോ?

967

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവര്‍ 


ശ്രീ. കെ. കെ. നാരായണന്‍ 


(എ)2010-11, 2012-13 കാലയളവുകളില്‍ സംസ്ഥാനത്തെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദേ്യാഗാര്‍ത്ഥികളുടെ കണക്ക് എത്രയാണെന്ന് വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്രപേര്‍ക്ക് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി തൊഴില്‍ നല്‍കാന്‍ കഴിഞ്ഞുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ? 

968

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനത്തിന്‍റെ പ്രായപരിധി 


ശ്രീ. എസ്. രാജേന്ദ്രന്‍


(എ)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന നിയമനത്തിന് നിലവിലുള്ള പ്രായപരിധി എത്രയെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രായപരിധി ഉയര്‍ത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ആയതിന് എന്നുമുതലാണ് പ്രാബല്യം നല്‍കാന്‍ ഉദ്ദേശിക്കുന്നത്; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ; 

(സി)ഇതിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കുമോ; എങ്കില്‍ എപ്പോള്‍ മുതല്‍ എന്നും അവരെ സീനിയോറിറ്റി ലിസ്റ്റില്‍ വീണ്ടും ഉള്‍പ്പെടുത്തുമോ എന്നും വിശദമാക്കുമോ?

969

വടകര എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഉദേ്യാഗാര്‍ത്ഥികള്‍ 


ശ്രീമതി കെ. കെ. ലതിക


(എ)വടകര എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ 25 വര്‍ഷവും അതിനുമുകളിലും സീനിയോറിറ്റിയുള്ളവരും ഇപ്പോഴും രജിസ്ട്രേഷന്‍ നിലവിലുള്ളവരുമായ എത്ര പേരുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)ഇവരില്‍ ഒരു ജോലിക്കു പോലും ഇതുവരെ പരിഗണിക്കപ്പെടാത്ത എത്ര പേരുണ്ടെന്ന് വ്യക്തമാക്കുമോ?

970

അക്കാദമി ഫോര്‍ സ്കില്‍ഡ് എക്സലന്‍സ് 


ശ്രീ. കെ. ശിവദാസന്‍ നായര്

‍ ,, എം. പി. വിന്‍സെന്‍റ്

 ,, എ. പി. അബ്ദുള്ളക്കുട്ടി

 ,, ഐ. സി. ബാലകൃഷ്ണന്‍ 


(എ)സംസ്ഥാനത്ത് അക്കാദമി ഫോര്‍ സ്കില്‍ഡ് എക്സലന്‍സ് സ്ഥാപിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; 

(സി)ഏതെല്ലാം പദ്ധതികളാണ് ഈ സ്ഥാപനം വഴി നടപ്പിലാക്കിയത് ; 

(ഡി)ഇവ ഏതെല്ലാം തൊഴില്‍ മേഖലയിലാണ് നടപ്പിലാ ക്കിയത് ; വിശദാംശങ്ങള്‍ നല്‍കുമോ ?

971

ബാലുശ്ശേരിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ.ടി.ഐ.കള്‍ 


 ശ്രീ. പുരുഷന്‍ കടലുണ്ടി


(എ)അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ.ടി.ഐ.കള്‍ സ്ഥാപിക്കുന്നതിന് ബാലുശ്ശേരി നിയോജക മണ്ധലത്തില്‍ ഭൂമി ലഭ്യമാക്കിക്കൊണ്ടുള്ള വാഗ്ദാനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍, വാഗ്ദാനം ചെയ്യപ്പെട്ട സ്വകാര്യ ഭൂമിയില്‍ ഐ.ടി.ഐ. സ്ഥാപിക്കുന്നതിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദ്ദേശം നല്‍കുമോ?

972

പ്ലേസ്മെന്‍റ് പോര്‍ട്ടല്‍


ശ്രീ. കെ. മുരളീധരന്

‍ '' ഡൊമിനിക് പ്രസന്‍റേഷന്

‍ '' ഹൈബി ഈഡന്‍

 '' എ.റ്റി. ജോര്‍ജ്


(എ)പ്ലേസ്മെന്‍റ് പോര്‍ട്ടല്‍ വഴി തൊഴിലവസരങ്ങള്‍ കണ്ടത്തുന്ന പദ്ധതി ഐ.റ്റി.ഐ കളില്‍ നടപ്പാക്കിയിട്ടുണ്ടോ, വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; 

(സി)തൊഴിലവസരങ്ങള്‍ കണ്ടത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; 

(ഡി)സംസ്ഥാനത്തെ എല്ലാ ഐ.റ്റി.ഐ കളിലും ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമോ?

973

കണ്ണൂര്‍ പെരിങ്ങോം ഗവണ്‍മെന്‍റ് ഐ.ടി.ഐ.യ്ക്ക് കെട്ടിടം പണിയുന്നതിനു ഭൂമി 


ശ്രീ. സി. കൃഷ്ണന്‍


(എ)കണ്ണൂര്‍ ജില്ലയില്‍ പെരിങ്ങോം - വയക്കര പഞ്ചായത്തില്‍ ആരംഭിച്ച പെരിങ്ങോം ഗവണ്‍മെന്‍റ് ഐ.ടി.ഐ.യ്ക്ക് കെട്ടിടം പണിയുന്നതിനുവേണ്ടി ലാന്‍റ് ബോര്‍ഡ് ഉത്തരവ് പ്രകാരം പെരിങ്ങോം വില്ലേജില്‍ നീക്കിവെച്ച ഭൂമി കൈമാറി കിട്ടുന്നതിനുവേണ്ടി നിശ്ചിത മാതൃകയില്‍ ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ റവന്യൂ വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)ഐ.ടി.ഐ.യ്ക്ക് ഭൂമി കൈമാറി കിട്ടുന്നതിനുവേണ്ടി നല്‍കിയ അപേക്ഷയില്‍ തീരുമാനമുണ്ടായിട്ടുണ്ടോ; വിശദമാക്കാമോ? 

974

ചാത്തന്നൂരിലെ സംസ്ഥാനതല കണ്‍സ്ട്രക്ഷന്‍ അക്കാദമി


ശ്രീ. ജി. എസ്. ജയലാല്‍


(എ)സംസ്ഥാനതല കണ്‍സ്ട്രക്ഷന്‍ അക്കാദമി ചാത്തന്നൂരില്‍ സ്ഥാപിക്കുന്നതിലേക്കായി എത്ര ഏക്കര്‍ ഭൂമി വാങ്ങിയെന്നും, ആയതിലേക്ക് എത്ര രൂപ മുടക്കിയെന്നും ഭൂമി വാങ്ങിയത് എന്നാണെന്നും വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത സ്ഥാപനത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി പ്രസ്തുത ഭൂമിയില്‍ ആരംഭിച്ചത് എന്നാണ്; തുടര്‍ നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; 

(സി)ഭൂമി വാങ്ങി 3 വര്‍ഷം കഴിഞ്ഞിട്ടും പ്രസ്തുത സ്ഥാപനത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത സ്ഥാപനം അവിടെ ആരംഭിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ കാരണം എന്താണെന്ന് വിശദമാക്കാമോ; 

(ഇ)പ്രസ്തുത സ്ഥാപനം പ്രാവര്‍ത്തികമാക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?

975

ചാത്തന്നൂര്‍ ഗവ: ഐ.ടി.ഐ.യിലെ ട്രേഡുകള്‍ 


ശ്രീ. ജി.എസ്.ജയലാല്‍


(എ)ചാത്തന്നൂര്‍ ഗവ. ഐ.ടി.ഐ.യില്‍ നിലവിലുളള അടിസ്ഥാനസൌകര്യങ്ങള്‍ എന്തൊക്കെയാണ്; 

(ബി)പ്രസ്തുത സ്ഥാപനത്തില്‍ നിലവിലുളള ട്രേഡുകള്‍ ഏതൊക്കെയാണെന്നും, ഓരോ ട്രേഡിലും എത്ര കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കുവാന്‍ സൌകര്യമുണ്ടെന്നും അറിയിക്കുമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതുതായി ഏതെങ്കിലും ട്രേഡുകള്‍ ആരംഭിച്ചുവോ; എങ്കില്‍ ഏതൊക്കെയാണെന്ന വിവരം ലഭ്യമാക്കാമോ; 

(ഡി)നിലവിലുളള അടിസ്ഥാന സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തി പുതിയ ട്രേഡുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

976

ചാലക്കുടി ഗവണ്‍മെന്‍റ് ഐ.ടി.ഐ.


ശ്രീ. ബി. ഡി. ദേവസ്സി


(എ)ചാലക്കുടി ഗവണ്‍മെന്‍റ് ഐ.ടി.ഐ.യില്‍ അനുവദിച്ചിട്ടുള്ള ടൊയോട്ട ടെക്നിക്കല്‍ എജ്യുക്കേഷണല്‍ പ്രോഗ്രാം നടപ്പാക്കുന്നതിനും പദ്ധതി പ്രകാരം പരിശീലനം ആരംഭിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)പരിശീലനം എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ ?

977

കണ്ണൂര്‍, മാടായി ഐ.ടി.ഐ.


ശ്രീ. റ്റി. വി. രാജേഷ്


(എ)കണ്ണൂര്‍ ജില്ലയിലെ മാടായി ഐ.ടി.ഐ. കെട്ടിടത്തിന്‍റെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ ; 

(ബി)പ്രസ്തുത കെട്ടിട നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

978

ഫോട്ടോഗ്രഫി മേഖലയിലെ തൊഴിലാളികള്

‍ 
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍


(എ)സംസ്ഥാനത്ത് ഫോട്ടോഗ്രഫി മേഖലയില്‍ തൊഴിലെടുത്ത് ജീവിക്കുന്ന എത്ര പേരുണ്ട്; 

(ബി)പാസ്പോര്‍ട്ടിനും മറ്റ് തിരിച്ചറിയല്‍ രേഖകള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്പോള്‍ അവിടെ നിന്നുതന്നെ ഫോട്ടോ എടുക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വ്യവസ്ഥ ഫോട്ടോഗ്രഫി മേഖലകളില്‍ പണിയെടുക്കുന്നവരെ പ്രതികൂലമായി ബാധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഓണ്‍ലൈന്‍ അപേക്ഷകളില്‍ പുറത്തുനിന്നുള്ള ഫോട്ടോകള്‍ സ്കാന്‍ ചെയ്ത് അപേക്ഷിക്കാന്‍ പാടില്ല എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടോ; 

(ഡി)വിവിധ തിരിച്ചറിയല്‍ രേഖകളില്‍ ഓണ്‍ലൈന്‍ ഫോട്ടോകള്‍ പലതും വ്യക്തതയില്ലാതെ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)എങ്കില്‍ അപേക്ഷകരുടെ ഇച്ഛാനുസരണം ഫോട്ടോ ഉപയോഗിക്കാമെന്ന നിര്‍ദ്ദേശം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

979

കൊരട്ടി വൈഗാ ത്രഡ്സ് കന്പനിയിലെ തൊഴിലാളി പ്രശ്നങ്ങള്‍


ശ്രീ. ബി. ഡി. ദേവസ്സി


(എ)കൊരട്ടി വൈഗാ ത്രഡ്സ് കന്പനിയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ; 

(ബി)പ്രസ്തുത നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ?

980

പട്ടാന്പിയില്‍ അസിസ്റ്റന്‍റ് ലേബര്‍ കമ്മീഷണര്‍ ഓഫീസ് രൂപീകരണം

 
ശ്രീ. സി. പി. മുഹമ്മദ്


പട്ടാന്പി താലൂക്ക് രൂപീകരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പട്ടാന്പിയില്‍ ഒരു അസിസ്റ്റന്‍റ് ലേബര്‍ കമ്മീഷണര്‍ ഓഫീസ് രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?

981

കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത അന്യസംസ്ഥാന തൊഴിലാളികള്‍ 


ശ്രീ. പി.കെ. ഗുരുദാസന്‍


(എ)കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം എത്ര അന്യസംസ്ഥാന തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ എത്ര തൊഴിലാളികള്‍ ഉണ്ടെന്ന് ഗവണ്‍മെന്‍റ് കണക്കാക്കിയിട്ടുണ്ടോ; രജിസ്റ്റര്‍ ചെയ്യുന്നതിന് തൊഴില്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 

(ബി)കുടിയേറ്റ തൊഴിലാളികള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ നാളിതുവരെ നല്‍കിയെന്ന് വ്യക്തമാക്കുമോ;

(സി)കുടിയേറ്റ തൊഴിലാളികള്‍ ജോലിക്കിടെ മരണപ്പെട്ട എത്ര സംഭവങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്; എങ്കില്‍ അവരുടെ കുടുംബങ്ങള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്; 

(ഡി)കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുക ചെലവഴിച്ചു; 

(ഇ)കഴിഞ്ഞ ഗവണ്‍മെന്‍റിന്‍റെ കാലത്ത് അനുവദിച്ച 10 കോടി രൂപയില്‍ എത്ര തുക ചെലവഴിച്ചു; 

(എഫ്)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇതിനകം എത്ര തുക ഈ പദ്ധതിക്കായി നല്‍കി; വിശദമാക്കുമോ?

982

അന്യസംസ്ഥാന തൊഴിലാളികള്‍


ശ്രീ.എന്‍.എ.നെല്ലിക്കുന്ന്


(എ)കേരളത്തില്‍ എത്ര അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ച് തൊഴിലെടുക്കുന്നുണ്ട്; ജില്ലതിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(ബി)പ്രസ്തുത തൊഴിലാളികള്‍ ഏതെല്ലാം മേഖലകളിലാണ് തൊഴിലെടുക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ഇവര്‍ക്ക് റേഷന്‍ കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ നല്കിയിട്ടുണ്ടോ;

(ഡി)ഇവരുടെ പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നുണ്ടോ;

(ഇ)ഏതെങ്കിലും ക്ഷേമനിധി പദ്ധതിയില്‍ അംഗത്വമെടുക്കാന്‍ ഇവര്‍ക്ക് അനുമതി നല്കിയിട്ടുണ്ടോ?

983

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ 


ശ്രീ. കെ. വി. വിജയദാസ്


(എ)സംസ്ഥാനത്ത് നിലവില്‍ എത്ര അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നുള്ള കണക്ക് ലഭ്യമാക്കുമോ ; 

(ബി)പ്രസ്തുത തൊഴിലാളികളുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ട് ; 

(സി)ഈ തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം നല്‍കുമോ ; 

(ഡി)ഇവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് സര്‍ക്കാരിന് ബോദ്ധ്യപ്പെട്ടിട്ടുണ്ടോ ; 

(ഇ)ഈ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്ന വിവരങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ?

984

അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന്‍ 


ശ്രീ. എസ്. രാജേന്ദ്രന്‍


(എ)രജിസ്റ്റര്‍ ചെയ്യാതെ അന്യസംസ്ഥാന തൊഴിലാളികളെകൊണ്ട് ജോലി ചെയ്യിപ്പിച്ചാല്‍ പിഴ ഈടാക്കാന്‍ നിയമം കൊണ്ടുവരണമെന്ന ശുപാര്‍ശ ലേബര്‍ കമ്മീഷണറേറ്റില്‍ നിന്നും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പ്രസ്തുത തൊഴിലാളികളുടെ രജിസ്ട്രേഷന്‍ ഉറപ്പുവരുത്തുക എന്നത് ആരുടെ ഉത്തരവാദിത്വമാണെന്ന് വ്യക്തമാക്കുമോ; 

(ഡി)ഇതിനായി സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; ഇത് കര്‍ശനമാക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആലോചിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

985

ക്ഷേമനിധി ആനുകൂല്യങ്ങള്‍ ബാങ്ക് വഴി വിതരണം 


ശ്രീ. പാലോട് രവി

 ,, വി. റ്റി. ബല്‍റാം

 ,, പി. എ. മാധവന്

‍ ,, വി. പി. സജീന്ദ്രന്‍ 


(എ)ക്ഷേമനിധി ആനുകൂല്യങ്ങള്‍ ആധാര്‍ അധിഷ്ഠിത ബാങ്ക് അക്കൌണ്ട് വഴി വിതരണം ചെയ്യുന്ന സംവിധാനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഈ സംവിധാനം വഴിയുള്ള ആനുകൂല്യങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുേണ്ടാ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഇതിനായി ഭരണതലത്തില്‍ എന്തെല്ലാം സൌകര്യങ്ങളാണ് ഒരുക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുേമാ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

986

ക്ഷേമനിധി ബോര്‍ഡുകളിലെ ലാഭനഷ്്ട കണക്കുകള്‍ 


ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍


(എ)സംസ്ഥാനത്ത് എത്ര ക്ഷേമനിധി ബോര്‍ഡുകളാണ് പ്രവര്‍ത്തിക്കുന്നതെന്നും, അവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ; 

(ബി)ക്ഷേമനിധി ബോര്‍ഡുകളില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര ബോര്‍ഡുകളുണ്ടെന്നും കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ എത്ര ലാഭമാണ് ഇവ നേടിയതെന്നും വ്യക്തമാക്കാമോ; 

(സി)ക്ഷേമനിധി ബോര്‍ഡുകളില്‍ നഷ്്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര ബോര്‍ഡുകളുണ്ടെന്നും, അവ ഏതെല്ലാമെന്നും കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ എത്രയാണ് നഷ്്ടമുണ്ടായതെന്നും വ്യക്തമാക്കാമോ? 

987

നിര്‍മ്മാണതൊഴിലാളി ക്ഷേമനിധിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള രജിസ്ട്രേഷന്‍ 


ശ്രീ. കെ. കെ. നാരായണന്‍


(എ)സംസ്ഥാനത്തെ നിര്‍മ്മാണതൊഴിലാളി ക്ഷേമനിധിയുടെ കീഴില്‍ രൂപീകരിച്ച അന്യസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള പ്രത്യേക രജിസ്ട്രേഷനും ക്ഷേമപദ്ധതികളും കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിഞ്ഞില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)2010, 2011 കാലയളവില്‍ ക്ഷേമനിധിയില്‍ എത്ര തൊഴിലാളികള്‍ അംഗമായിരുന്നു;

(സി)നിലവില്‍ എത്ര ശതമാനം തൊഴിലാളികളെ പ്രസ്തുത ക്ഷേമനിധിയില്‍ അംഗമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്; 

(ഡി)കൂടുതല്‍പേരെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

988

അന്യ സംസ്ഥാന തൊഴിലാളികളുടെ അടിസ്ഥാന സൌകര്യങ്ങള്‍ 


ശ്രീ. സാജു പോള്‍


(എ)സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പകര്‍ച്ച വ്യാധികള്‍ വ്യാപകമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)അന്യ സംസ്ഥാനതൊഴിലാളികള്‍ക്ക് താമസം, ഭക്ഷണം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; 

(സി)സംസ്ഥാനത്ത് തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതാന്തരീക്ഷത്തിന് മാനുഷിക മുഖം നല്‍കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുമോ; വ്യക്തമാക്കാമോ?

989

ബാര്‍ബര്‍ ക്ഷേമനിധി ബോര്‍ഡിന്‍റെ പ്രവര്‍ത്തനം 


ശ്രീ. എം. എ. ബേബി

 ,, എം. ചന്ദ്രന്‍

 ,, കെ. കുഞ്ഞമ്മത് മാസ്റ്റര്

‍ ,, കെ. കുഞ്ഞിരാമന്‍ (ഉദുമ) 


(എ)ബാര്‍ബര്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ടിട്ടുള്ള ക്ഷേമനിധി ബോര്‍ഡിന്‍റെ പ്രവര്‍ത്തനം സര്‍ക്കാര്‍ അവലോകനം ചെയ്തിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി)പ്രസ്തുത തൊഴിലാളികള്‍ക്ക് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ് ; ഇവ കാലോചിതമായി പരിഷ്കരിക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കു ന്നുണ്ടോ ; 

(സി)ബാര്‍ബര്‍ തൊഴിലാളികളുടെ അസോസിയേഷന്‍ അവരുടെ ആവശ്യങ്ങളടങ്ങുന്ന നിവേദനം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ ; എങ്കില്‍ എന്തെല്ലാം ആവശ്യങ്ങളാണ് പ്രസ്തുത തൊഴിലാളികള്‍ ഉന്നയിച്ചിട്ടുള്ളത് ; 

(ഡി)അസോസിയേഷന്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ ; ഓരോ ആവശ്യവും സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ ; 

(ഇ)കേരളത്തില്‍ ബാര്‍ബര്‍ തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന എത്ര തൊഴിലാളികളുണ്ട് ; ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ ?

990

തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനം 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി


(എ)തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനം തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(ബി)ഇത്തരത്തിലുള്ള എത്ര കേസ്സുകള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രസ്തുത കേസുകളില്‍ എടുത്ത ശിക്ഷാനടപടികള്‍ എന്തൊക്കെയാണെന്നും വിശദമാക്കുമോ?

991

നോക്കുകൂലി


ശ്രീ.തേറന്പില്‍ രാമകൃഷ്ണന്‍ 

'' റ്റി.എന്‍.പ്രതാപന്

‍ '' വി.ഡി.സതീശന്

‍ '' പാലോട് രവി


(എ)സംസ്ഥാനത്തെ നോക്കുകൂലി വിമുക്തമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഏതെല്ലാം ജില്ലകളെ നോക്കുകൂലി വിമുക്ത ജില്ലകളായി പ്രഖ്യാപിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)ഈ ജില്ലകളില്‍ നോക്കുകൂലി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ഡി)അവശേഷിക്കുന്ന ജില്ലകളെകൂടി നോക്കുകൂലി വിമുക്ത ജില്ലകളാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.