|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
646
|
അസൈഡ് ഫണ്ട്
ശ്രീ.എ.എം.ആരിഫ്
(എ)2006-2011 കാലയളവില്‍ 'അസൈഡ്' ഫണ്ടിനത്തില്‍ എത്ര രൂപയാണ് കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിനാകെ ലഭിച്ചത്; ഏതെല്ലാം പ്രോജക്ടുകള്‍ക്കാണ് ഈ തുക നീക്കിവെച്ചത്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 'അസൈഡ്' ഫണ്ടിനത്തില്‍ എത്ര രൂപ ലഭിച്ചു; അത് ഏതെല്ലാം പദ്ധതികള്‍ക്കായാണ് നീക്കിവെച്ചിട്ടുളളത്;
(സി)കിന്‍ഫ്ര എത്ര രൂപയാണ് ചന്തിരൂര്‍ പൊതു മലിനീകരണ നിയന്ത്രണ പ്ലാന്‍റിനായി നീക്കിവെച്ചത്,
(ഡി)സംസ്ഥാന ഷെയര്‍ നല്‍കാത്തത് കാരണം അവിടെ പ്ലാന്‍റ് നിര്‍മ്മാണവുമായി മുന്നോട്ടുപോകുവാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആയത് നേടിയെടുക്കുവാന്‍ സത്വര നടപടി സ്വീകരിക്കുമോ?
|
647 |
കെ.എസ്.ഐ.ഡി.സി. ബിസിനസ്സ് സംഗമം
ശ്രീ. വര്‍ക്കല കഹാര്‍
,, റ്റി. എന്‍. പ്രതാപന്‍
,, പാലോട് രവി
,, സണ്ണി ജോസഫ്
(എ)കെ.എസ്.ഐ.ഡി.സി. ബിസിനസ്സ് സംഗമം സംഘടിപ്പിക്കുകയുണ്ടായോ; വിശദമാക്കുമോ;
(ബി)എങ്കില്‍ പ്രസ്തുത സംഗമത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു; വ്യക്തമാക്കുമോ;
(സി)സംസ്ഥാനത്തെ പെട്രോകെമിക്കല്‍ വ്യവസായരംഗത്ത് മുതല്‍മുടക്ക്, തൊഴില്‍ സാദ്ധ്യത എന്നിവയുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങള്‍ പ്രസ്തുത സംഗമത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു; വിശദമാക്കുമോ;
(ഡി)പ്രസ്തുത ബിസിനസ്സ് സംഗമത്തിന്മേല്‍ എന്തെല്ലാം തുടര്‍ നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?
|
648 |
കെ.എസ്.ഐ.ഡി.സി.യുടെ നേതൃത്വത്തിലുള്ള കേരള ടെക്നോളജി ഇന്നൊവേഷന്‍ സോണ്‍
ശ്രീ. സണ്ണി ജോസഫ്
,, എം. എ. വാഹീദ്
,, ലൂഡി ലൂയിസ്
, അന്‍വര്‍ സാദത്ത്
(എ)സംസ്ഥാനത്ത് കെ.എസ്.ഐ.ഡി.സി.യുടെ നേതൃത്വത്തില്‍ കേരള ടെക്നോളജി ഇന്നൊവേഷന്‍ സോണിനു രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍, ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;
(ബി)എന്തെല്ലാം സൌകര്യങ്ങളും സജ്ജീകരണങ്ങളുമാണ് ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(സി)എന്തെല്ലാം സഹായങ്ങളാണ് ഇതിനുവേണ്ടി കെ.എസ്.ഐ.ഡി.സി. നല്‍കുന്നത്; വിശദമാക്കുമോ?
|
649 |
സ്റ്റാര്‍ട്ട് അപ് വില്ലേജ്
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, എ. റ്റി. ജോര്‍ജ്
,, വി. ഡി. സതീശന്‍
,, ജോസഫ് വാഴക്കന്‍
(എ)സംസ്ഥാനത്ത് കെ.എസ്.ഐ.ഡി.സി.യുടെ നേതൃത്വത്തില്‍ സ്റ്റാര്‍ട്ട് അപ് വില്ലേജിന് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദാംശങ്ങള്‍ നല്‍കുമോ ;
(സി)എന്തെല്ലാം സൌകര്യങ്ങളും സജ്ജീകരണങ്ങളുമാണ് ഇതില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് ; വിശദമാക്കുമോ ;
(ഡി)എന്തെല്ലാം സഹായങ്ങളാണ് ഇതിനുവേണ്ടി കെ.എസ്.ഐ.ഡി.സി. നല്‍കുന്നത് ; വിശദാംശങ്ങള്‍ നല്‍കുമോ?
|
650 |
കുറ്റ്യാടി നാളികേര പാര്‍ക്ക്
ശ്രീമതി കെ. കെ. ലതിക
(എ)കെ.എസ്.ഐ.ഡി.സി. യുടെ ആഭിമുഖ്യത്തില്‍ കുറ്റ്യാടിയില്‍ ആരംഭിക്കാനിരിക്കുന്ന നാളികേര പാര്‍ക്കിന്‍റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത നാളികേര പാര്‍ക്ക് എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്ന കാര്യം വ്യക്തമാക്കുമോ?
|
651 |
കേരള സംസ്ഥാന ഡിറ്റര്‍ജന്‍റ് ആന്‍റ് കെമിക്കല്‍സിലെ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)കേരള സംസ്ഥാന ഡിറ്റര്‍ജന്‍റ് ആന്‍റ് കെമിക്കല്‍സ് എന്ന സ്ഥാപനം നിര്‍ത്തലാക്കിയത് എന്നാണെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് വി. ആര്‍. എസ്. നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നുവോ; എങ്കില്‍ ഏതെല്ലാം വര്‍ഷങ്ങളില്‍ എത്ര ഘട്ടമായിട്ടാണ് ഇത് നടപ്പിലാക്കിയതെന്ന് വ്യക്തമാക്കുമോ;
(സി)2006-ല്‍ വി. ആര്‍. എസ്. നടപ്പിലാക്കിയതിനു ശേഷം പ്രസ്തുത സ്ഥാപനത്തില്‍ മുന്‍കാല പ്രാബല്യത്തോടെ ശന്പള പരിഷ്ക്കരണം നടപ്പിലാക്കിയോ; വിശദമാക്കുമോ;
(ഡി)ഏതു വര്‍ഷം മുതലാണ് ശന്പള പരിഷ്ക്കരണത്തിന് മുന്‍കാല പ്രാബല്യം നല്‍കിയതെന്ന് വ്യക്തമാക്കുമോ;
(ഇ)പ്രസ്തുത ശന്പള പരിഷ്ക്കരണ ആനുകൂല്യത്തിന് 2006-ല്‍ വി. ആര്‍. എസ്. എടുത്തവര്‍ക്ക് അര്‍ഹതയുണ്ടോ;
(എഫ്)പ്രസ്തുത ജീവനക്കാര്‍ക്ക് അര്‍ഹമായ ശന്പള പരിഷ്ക്കരണ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
652 |
മൊബിലിറ്റി ഹബ്ബുകള്‍
ശ്രീ. വി. ശശി
(എ)മൊബിലിറ്റി ഹബ്ബുകള്‍ക്കായി 2013-14 ലെ ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത തുക ഏതൊക്കെ പ്രവൃത്തിക്ക് എത്ര വീതം ചെലവാക്കിയെന്ന് വെളിപ്പെടുത്താമോ;
(സി)ഈ സാന്പത്തിക വര്‍ഷം പുതുതായി എത്ര മൊബിലിറ്റി ഹബ്ബുകള്‍ നാളിതുവരെ സ്ഥാപിച്ചുവെന്ന് വ്യക്തമാക്കാമോ;
(ഡി)മൊബിലിറ്റി ഹബ്ബുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് സ്വീകരിച്ച മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
|
653 |
പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭ നിരക്ക്
ശ്രീ. സി. ദിവാകരന്‍
കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എം.എം.എല്‍, റ്റി.ഇ.എല്‍.കെ, റ്റി.റ്റി.പി, എസ്.ഐ.എഫ്.സി. എന്നിവയുടെ ലാഭത്തില്‍ ഗണ്യമായ കുറവുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതേത്തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് വിശദമാക്കാമോ?
|
654 |
റാന്നിയില്‍ കിന്‍ഫ്രയുടെ അപ്പാരല്‍ പാര്‍ക്ക്
ശ്രീ. രാജു എബ്രഹാം
(എ)റാന്നിയില്‍ സ്ഥാപിക്കാനുദ്ദേശിച്ച, കിന്‍ഫ്രയുടെ അപ്പാരല്‍ പാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരുന്നത്;
(ബി)അപ്പാരല്‍ പാര്‍ക്കിന്‍റെ നിര്‍മ്മാണത്തിനായി എത്ര ഏക്കര്‍ വസ്തുവാണ് പാട്ട വ്യവസ്ഥയില്‍ കിന്‍ഫ്രയ്ക്ക് കൈമാറിയിട്ടുള്ളത്; ഇതിന്‍റെ വാര്‍ഷിക പാട്ടത്തുക എത്രയാണ്? ഏതൊക്കെ വര്‍ഷങ്ങളില്‍ പാട്ടത്തുക അടച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; ഏതെങ്കിലും വര്‍ഷത്തെ പാട്ടത്തുക അടയ്ക്കാനായി കുടിശ്ശികയായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതുവര്‍ഷത്തെ; കുടിശ്ശികയായതിനുള്ള കാരണം വിശദമാക്കാമോ;
(സി)അപ്പാരല്‍ പാര്‍ക്കിന്‍റെ നിര്‍മ്മാണ നടപടികള്‍ വൈകുന്നതിന്‍റെ കാരണം വിശദമാക്കാമോ; ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം റാന്നിയിലെ കിന്‍ഫ്രയുടെ ഈ സ്ഥലം ഉപയോഗപ്പെടുത്തി അപ്പാരല്‍ പാര്‍ക്കിന്‍റെ നിര്‍മ്മാണം നടത്തുന്നതിനോ, അതു സാധ്യമല്ലെങ്കില്‍, മറ്റേതെങ്കിലും വ്യവസായ പദ്ധതി നടപ്പാക്കുന്നതിനോ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ;
(ഡി)ഈ സ്ഥലം ഉപയോഗപ്പെടുത്തി വ്യവസായ വികസനം നടപ്പിലാക്കാന്‍ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
|
655
|
കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ചിറക്കര ഭൂമി എറ്റെടുക്കല്‍
ശ്രീ. ജി. എസ്. ജയലാല്‍
(എ)കൊല്ലം ജില്ലയിലെ ചിറക്കര ഗ്രാമപഞ്ചായത്തില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചിരുന്നുവോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രസ്തുത നടപടിയിലുള്ള പുരോഗതി എന്താണ്;
(സി)ഭൂമി എറ്റെടുക്കുന്നതിലേക്കുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണ്; തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ പ്രസ്തുത കാര്യം ഭൂവുടമകളെ അറിയിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചുവോ;
(ഡി)ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്‍പോട്ട് പോകുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവോ; ഇല്ലായെങ്കില്‍ കാരണം എന്താണ്; വിശദമാക്കാമോ?
|
656 |
കോഴിക്കോട് കിന്‍ഫ്ര പാര്‍ക്ക്
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)കോഴിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ മൊത്തം എത്ര ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ട്; അവ പുര്‍ണ്ണമായും വ്യവസായ യൂണിറ്റുകള്‍ക്ക് അലോട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ അവശേഷിക്കുന്നവ എത്ര;
(ബി)നിലവില്‍ അലോട്ട്മെന്‍റ് നടത്തിയ യൂണിറ്റുകള്‍ ഓരോന്നില്‍ നിന്നും ഒരു ചതുരശ്ര അടിയ്ക്ക് പ്രതിമാസം ഈടാക്കി വരുന്ന വാടക നിരക്ക് വെളിപ്പെടുത്താമോ;
(സി)കിന്‍ഫ്ര പാര്‍ക്കില്‍ ഏതെല്ലാം വ്യവസായ യൂണിറ്റുകള്‍ക്ക് സ്ഥലം അലോട്ട് ചെയ്ത് കൊടുത്തിട്ടുണ്ട്; യൂണിറ്റിന്‍റെ പേര്, സ്ഥലത്തിന്‍റെ ഏരിയ, വാടക നിരക്ക് തുടങ്ങിയ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
(ഡി)പ്രസ്തുത പാര്‍ക്കില്‍ ഇനി ശേഷിക്കുന്ന ഭൂമി എത്രയാണെന്ന് വിശദമാക്കാമോ?
|
657 |
ജല-വായു മലിനീകരണ സാധ്യതയനുസരിച്ച് വ്യവസായ സ്ഥാപനങ്ങളുടെ തരംതിരിക്കല്‍
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)ജല-വായു മലിനീകരണ സാധ്യതയനുസരിച്ച് ഏതെല്ലാം വ്യവസായ സ്ഥാപനങ്ങളെയാണ് വിവിധ കാറ്റഗറികളിലായി തിരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;
(ബി)റെഡ്, ഓറഞ്ച്. ഗ്രീന്‍ കാറ്റഗറികളിലായുള്ള വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ;
(സി)പ്രസ്തുത കാറ്റഗറികളിലുള്ള എത്ര വ്യവസായങ്ങള്‍ നിലവില്‍ കേരളത്തിലുണ്ടെന്ന് വെളിപ്പെടുത്തുമോ ?
|
658 |
പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭ/നഷ്ട കണക്ക്
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)സംസ്ഥാനത്തെ ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ ഓരോ സ്ഥാപനത്തിനും എത്ര ലാഭമാണു ഉണ്ടായിട്ടുള്ളതെന്നും വ്യക്തമാക്കാമോ ;
(ബി)സംസ്ഥാനത്തെ ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ എത്ര രൂപയാണ് ടി സ്ഥാപനങ്ങള്‍ക്ക് നഷ്ടം ഉണ്ടായതെന്നും വ്യക്തമാക്കുമോ ?
|
659 |
'എമര്‍ജിംഗ് കേരള' നടത്തിപ്പ് ചെലവുകള്‍
ശ്രീ. വി. ശശി
(എ)2012 സെപ്തംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടന്ന എമര്‍ജിംഗ് കേരളയുടെ ഉദ്ഘാടനവേദിയൊരുക്കാന്‍ ചെലവഴിച്ച തുക എത്രയെന്ന് വെളിപ്പെടുത്താമോ;
(ബി)സ്റ്റേജ് ക്രമീകരണങ്ങള്‍ക്കായി എത്ര തുക ചെലവഴിച്ചുവെന്നും സ്റ്റേജ് ക്രമീകരണങ്ങള്‍ നടത്തുന്നതിന് ഏത് സ്ഥാപനത്തിനെയാണ് ചുമതലപ്പെടുത്തിയത് എന്നും വ്യക്തമാക്കാമോ; സ്റ്റേജ് ക്രമീകരണത്തിനായി തയ്യാറുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നോ; ഏത് നടപടിക്രമം അനുസരിച്ചാണ് സ്റ്റേജ് ക്രമീകരണത്തിനായി സ്ഥാപനത്തെ തെരഞ്ഞെടുത്തത് എന്നു വ്യക്തമാക്കാമോ;
(സി)എമര്‍ജിംഗ് കേരളയുടെ പരസ്യ പ്രചരണത്തിനായി ഏത് കന്പനിയെയാണ് നിയോഗിച്ചതെന്നും ഈ ഇനത്തില്‍ പ്രസ്തുത കന്പനിക്ക് നല്‍കിയ തുകയെത്രയെന്നും വ്യക്തമാക്കാമോ;
(ഡി)ഉദ്ഘാടനവേദി അലങ്കരിക്കുന്നതിനും ശബ്ദസംവിധാനം ഒരുക്കുന്നതിനും അവതാരകര്‍ക്ക് പ്രതിഫലം നല്‍കിയതിനുമായി ചെലവാക്കിയ തുക ഇനംതിരിച്ച് വെളിപ്പെടുത്തുമോ;
(ഇ)എമര്‍ജിംഗ് കേരളയ്ക്കായി മൂന്നു ദിവസത്തെ ഭക്ഷണത്തിനും താമസത്തിനുമായി ചെലവഴിച്ച തുകയെത്രയെന്ന് വ്യക്തമാക്കാമോ;
(എഫ്)എമര്‍ജിംഗ് കേരളയിലൂടെ കേരളത്തില്‍ എത്ര തുകയുടെ നിക്ഷേപം നടന്നുവെന്നും നിക്ഷേപം നടത്തിയ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്നും വ്യക്തമാക്കാമോ?
|
660 |
'എമര്‍ജിംഗ് കേരള' രജിസ്റ്റര്‍ ചെയ്യപ്പെട്ട വ്യവസായങ്ങള്‍
ശ്രീ. എം. ചന്ദ്രന്‍
(എ)സംസ്ഥാന സര്‍ക്കാര്‍ നടത്തിയ 'എമര്‍ജിംഗ് കേരള' പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട എത്ര വ്യവസായങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്;
(ബി)ഏതെല്ലാം വ്യവസായങ്ങളാണ് ആരംഭിച്ചതെന്നും അവ എവിടെയെല്ലാമാണെന്നും വ്യക്തമാക്കുമോ;
(സി)ഈ സാന്പത്തിക വര്‍ഷം പുതിയ വ്യവസായ സ്ഥാപനങ്ങള്‍ എന്തെങ്കിലും ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)എങ്കില്‍ അവ പൊതു മേഖലയിലാണോ സ്വകാര്യ മേഖലയിലാണോ എന്നു വ്യക്തമാക്കുമോ?
|
661 |
എമര്‍ജിംഗ് കേരള
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)വ്യവസായ മേഖലയെ ഉദ്ദീപിപ്പിക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച "എമര്‍ജിംഗ് കേരള'യിലൂടെ സംസ്ഥാനത്ത് ഇതുവരെ എത്ര വ്യവസായങ്ങള്‍ തുടങ്ങാന്‍ സാധിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;
(ബി)എമര്‍ജിംഗ് കേരള സംഘടിപ്പിച്ചതിന്‍റെ ഭാഗമായി സംസ്ഥാന ഖജനാവില്‍ നിന്ന് എത്ര തുക ചെലവായിട്ടുണ്ട്; വ്യക്തമാക്കാമോ?
|
662 |
എമര്‍ജിംഗ് കേരള മീറ്റിലെ പദ്ധതികള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
,, ചിറ്റയം ഗോപകുമാര്‍
ശ്രീമതി ഗീതാ ഗോപി
ശ്രീ. പി. തിലോത്തമന്‍
(എ)2012 - സെപ്തംബര്‍ മാസത്തില്‍ നടന്ന എമര്‍ജിംഗ് കേരളയില്‍ ആകെ എത്ര പദ്ധതികളാണ് അവതരിപ്പിച്ചതെന്ന് വ്യക്തമാക്കാമോ;
(ബി)എമര്‍ജിംഗ് കേരളയില്‍ എത്ര ധാരണാപത്രം ഒപ്പിട്ടു; ഓരോന്നിന്‍റെയും പണി ആരംഭിച്ചത് എപ്പോള്‍; ഇതുവരെയായി നടത്തിയ നിക്ഷേപം എത്രയാണ്;
(സി)എമര്‍ജിംഗ് കേരള മീറ്റിന് ആകെ എത്ര കോടി രൂപയാണ് ചെലവായത്; വ്യക്തമാക്കാമോ;
|
663 |
'എമര്‍ജിംഗ് കേരള'യുടെ പ്രവര്‍ത്തനം
ശ്രീമതി കെ. എസ്. സലീഖ
ശ്രീ. സി. കെ. സദാശിവന്‍
,, പി. റ്റി. എ. റഹീം
,, ബി. സത്യന്‍
(എ)സര്‍ക്കാര്‍ സംഘടിപ്പിച്ച 'എമര്‍ജിംഗ് കേരള'യുടെ പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ ;
(ബി)എത്ര പദ്ധതി നിര്‍ദ്ദേശങ്ങളാണ് 'എമര്‍ജിംഗ് കേരള' നിക്ഷേപക സംഗമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; ഇതില്‍ ധാരണാപത്രം ഒപ്പുവയ്ക്കാന്‍ കഴിഞ്ഞവ എത്രയായിരുന്നു ;
(സി)'എമര്‍ജിംഗ് കേരള'യില്‍ മൊത്തം എത്ര പദ്ധതികള്‍ പ്രഖ്യാപിക്കുകയുണ്ടായി ; വ്യവസായവകുപ്പ് മാത്രം എത്ര പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു ; പ്രഖ്യാപിത പദ്ധതികളില്‍ എത്രയെണ്ണം ആരംഭിക്കാനായി ; ഈ സര്‍ക്കാരിന്‍റെ കാലത്ത് നടപ്പിലാക്കാന്‍ കഴിയുമെന്ന് കരുതുന്ന പദ്ധതികള്‍ ഏതൊക്കെ ;
(ഡി)ഐ.ടി. വകുപ്പിനുകീഴില്‍ പ്രഖ്യാപിച്ചിരുന്ന 6 പദ്ധതികള്‍ക്ക് നിക്ഷേപകര്‍ താല്പര്യം പ്രകടിപ്പിക്കുന്നില്ലെന്നത് സംബന്ധിച്ച് വകുപ്പ് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ ;
(ഇ)10 രാജ്യങ്ങളില്‍നിന്നായി 40,000 കോടിയിലേറെ രൂപയുടെ നിര്‍ദ്ദേശങ്ങള്‍ പദ്ധതിക്കായി ലഭിച്ചതായി സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ ഏതൊക്കെയാണെന്നും അവയില്‍ ഏതിലെല്ലാം ധാരണാപത്രം ആയിട്ടുണ്ടെന്നും വിശദമാക്കുമോ ; ശേഷിക്കുന്നവ എന്നത്തേക്ക് ആകുമെന്നാണ് കരുതുന്നത് ;
(എഫ്)ഫോക്ക്സ് വാഗണ്‍, എന്‍ജിന്‍ അസംബ്ലിംഗ് യൂണിറ്റിനായി 2000 കോടിയുടെ പദ്ധതി സമര്‍പ്പിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവോ ; എങ്കില്‍ ഇതിന് വിരുദ്ധമായി കന്പനി നടത്തിയ പ്രസ്താവന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവോ; വിശദമാക്കുമോ ?
|
664 |
2003-ലെ ആഗോളനിക്ഷേപകസംഗമം
ശ്രീ. ഇ. പി. ജയരാജന്‍
,, പി. ശ്രീരാമകൃഷ്ണന്‍
,, എം. ചന്ദ്രന്‍
,, കെ. സുരേഷ് കുറുപ്പ്
(എ)2003-ല്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോളനിക്ഷേപക സംഗമത്തേയും അതിന്‍റെ തുടര്‍നടപടികളെയും കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ; ആഗോളനിക്ഷേപകസംഗമത്തെ മുന്‍നിര്‍ത്തി ഉയര്‍ത്തിക്കാട്ടിയ പ്രതീക്ഷകള്‍ സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞതായി വിലയിരുത്തിയിട്ടുണ്ടോ;
(ബി)ആഗോളനിക്ഷേപകസംഗമത്തിലൂടെ എത്ര തുകയുടെ പദ്ധതികള്‍ ലഭിക്കുമെന്നാണു പ്രഖ്യാപിച്ചിരുന്നത്; ലഭിച്ചവ എത്ര; ധാരണാപത്രം ഒപ്പുവയ്ക്കാന്‍ കഴിഞ്ഞവ എത്ര; ഇതില്‍ പ്രാവര്‍ത്തികമായവ ഏവ;
(സി)ആഗോളനിക്ഷേപകസംഗമത്തില്‍ പ്രധാനമന്ത്രി എത്ര തുകയ്ക്കുള്ള എത്ര പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു; ഏതൊക്കെ ഇതിനകം നടപ്പിലാക്കാനായി; ബാക്കി നടപ്പിലാക്കാനുള്ളവ ഏവ;
(ഡി)ആഗോളനിക്ഷേപകസംഗമത്തില്‍ സംസ്ഥാനത്തെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളോ പൊതുമേഖലാസ്ഥാപനങ്ങളോ പദ്ധതികള്‍ സമര്‍പ്പിച്ചിരുന്നോ; എന്തു തുകയ്ക്കുള്ള ഏതെല്ലാം പദ്ധതികളാണ് സമര്‍പ്പിച്ചിരുന്നത്; ഇവയില്‍ നടപ്പിലാക്കാനാകാത്തവ എത്ര;
(ഇ)ആഗോളനിക്ഷേപകസംഗമത്തിന് എന്തു തുക ചെലവ് വരുമെന്നാണു പ്രതീക്ഷിച്ചിരുന്നത്; എന്തു തുക ചെലവായി; ഇതില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവായതെത്ര;
(എഫ്)പ്രസ്തുത സംഗമത്തിന്‍റെ പരസ്യത്തിനും പ്രചാരണത്തിനും, മാധ്യമങ്ങളിലൂടെയുള്ളതുള്‍പ്പെടെ എന്തു തുക ചെലവഴിച്ചു; വിശദമാക്കുമോ?
|
665 |
കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തില്‍ ഉള്‍പ്പെടുത്തി എത്ര പദ്ധതികളാണ് പ്രഖ്യാപിച്ചതെന്ന് വെളിപ്പെടുത്താമോ;
(ബി)ഓരോ പദ്ധതിയും ഏതൊക്കെ നിക്ഷേപകരാണ് ഏറ്റെടുത്തിട്ടുള്ളതെന്ന് വിശദമാക്കാമോ;
(സി)ഓരോ പദ്ധതിയ്ക്കുമായി എത്ര തുകയാണ് നിക്ഷേപകരില്‍ നിന്ന് കണ്ടെത്തിയതെന്ന് വിശദമാക്കാമോ;
(ഡി)ഇതില്‍ ഓരോ പ്രവൃത്തിയും ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും എത്ര പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നും ബാക്കിയുള്ളവ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
|
666 |
കൊച്ചിയില്‍ നടന്ന "ജിം' മുഖേനയുള്ള നിക്ഷേപകസംരംഭം
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)കൊച്ചിയില്‍ നടന്ന "ജിം' സംരംഭത്തിന്‍റെ ഫലമായി സംസ്ഥാനത്ത് എത്ര നിക്ഷേപക സംരംഭങ്ങള്‍ ഇതിനകം ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
(ബി)ഇതില്‍ വിദേശ നിക്ഷേപം, ആഭ്യന്തര നിക്ഷേപം എന്നിവയുടെ കണക്ക് പ്രതേ്യകം വ്യക്തമാക്കാമോ;
(സി)"ജിം' സംഘാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് എത്ര തുക ചെലവഴിക്കേണ്ടി വന്നു എന്ന് വ്യക്തമാക്കാമോ?
|
667 |
മലപ്പുറം ജില്ലയിലെ പാലൂര്‍ക്കോട്ട, വ്യവസായ ഏരിയയായി പ്രഖ്യാപിക്കല്‍
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ പാലൂര്‍ക്കോട്ട, വ്യവസായ ഏരിയയായി പ്രഖ്യാപിക്കണ മെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)എങ്കില്‍ ഈ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ?
|
668 |
കാസര്‍ഗോഡ് താപനിലയം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ് ജില്ലയില്‍ വ്യവസായവകുപ്പും വൈദ്യുതി വകുപ്പും സംയുക്തമായി ആരംഭിക്കുമെന്നു പ്രഖ്യാപിച്ച താപനിലയം എന്ന് ആരംഭിക്കാന്‍ കഴിയുമെന്നു വ്യക്തമാക്കുമോ?
|
669 |
പ്രവര്‍ത്തനരഹിതമായ വ്യവസായ എസ്റ്റേറ്റുകളുടെ ഭൂമി
ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍
,, ഡോ.എന്‍. ജയരാജ്
,, പി.സി.ജോര്‍ജ്
,, റോഷി അഗസ്റ്റിന്‍
(എ)സംസ്ഥാനത്തെ വ്യവസായ എസ്റ്റേറ്റുകളില്‍ പ്രവര്‍ത്തനരഹിതമായവ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
(ബി)പ്രവര്‍ത്തനരഹിതമായ പ്രസ്തുത സ്ഥാപനങ്ങളുടെ ഭൂമി സംബന്ധിച്ച് എടുത്ത തീരുമാനം വ്യക്തമാക്കുമോ;
(സി)ഇത്തരത്തിലുളള ഭൂമിയുടെമേല്‍ ഊഹക്കച്ചവടം നടത്തുന്നത് തടയുന്നതിനു നടപടി സ്വീകരിക്കുമോ ?
|
670 |
പൊതുമേഖലയിലെ വ്യവസായ സ്ഥാപനങ്ങളുടെ പുനരുദ്ധാരണം
ശ്രീ.പി.സി.ജോര്‍ജ്
ഡോ.എന്‍.ജയരാജ്
ശ്രീ.റോഷി അഗസ്റ്റിന്‍
'' എം.വി.ശ്രേയാംസ് കുമാര്‍
(എ)നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതും പൂട്ടിക്കിടക്കുന്നതുമായ വ്യവസായ സ്ഥാപനങ്ങളെ പുനരുദ്ധരിച്ച് ലാഭകരമാക്കുന്നതിനും തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനും ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കൈക്കൊണ്ടിട്ടുളള നടപടികള്‍ എന്തെല്ലാമാണ്;
(ബി)ഇപ്രകാരം പൊതുമേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമാണ്;
(സി)സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളെ, വെല്ലുവിളികള്‍ അതിജീവിച്ച് മുഖ്യധാരയില്‍ എത്തിക്കുന്നതിനുളള ശക്തമായ നടപടികള്‍ സ്വീകരിക്കുമോ?
|
671 |
പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കുന്നതിന് നടപടി
ശ്രീ. കെ. വി. വിജയദാസ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നല്‍കുമോ;
(ബി)നഷ്ടത്തിലായ പ്രസ്തുത സ്ഥാപനങ്ങളെ ലാഭത്തിലാക്കുവാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നുള്ള വിവരം നല്‍കുമോ;
(സി)ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ നയം വ്യക്തമാക്കുമോ?
|
672 |
ഇന്‍കെല്‍ പദ്ധതി
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)അടിസ്ഥാന സൌകര്യവികസനരംഗത്ത് ഇന്‍കെല്‍ നിലവില്‍ ഏതെല്ലാം പദ്ധതികളാണ് നിര്‍വ്വഹിച്ചുവരുന്നതെന്ന് വെളിപ്പെടുത്താമോ;
(ബി)ഇന്‍കെല്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയതും നിര്‍മ്മാണം നടത്തിവരുന്നതുമായ പദ്ധതികള്‍ ഏതൊക്കെയാണ്; പ്രസ്തുത പദ്ധതികളുടെ ഓരോന്നിന്‍റെയും പ്രതീക്ഷിത പദ്ധതിച്ചെലവും യഥാര്‍ത്ഥ ചെലവും വെളിപ്പെടുത്താമോ; നിര്‍മ്മാണം മുടങ്ങിയിരിക്കുന്ന പദ്ധതികള്‍ എന്തെങ്കിലും ഉണ്ടോ; എങ്കില്‍ അതിനുള്ള കാരണം എന്താണെന്ന് വെളിപ്പെടുത്താമോ ?
|
673 |
കൊച്ചി-മംഗലാപുരം ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി
ശ്രീ. റ്റി. വി. രാജേഷ്
(എ)കൊച്ചി-മംഗലാപുരം ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി)പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(സി)ഭൂമി നഷ്ടപ്പെടുന്ന സ്ഥലമുടമകള്‍ക്ക് ഏതു വിധത്തിലുള്ള നഷ്ടപരിഹാരമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്;
|
674 |
സംസ്ഥാനത്തെ എല്‍.എന്‍.ജി.യുടെ ഉപയോഗം
ശ്രീ. റോഷി അഗസ്റ്റിന്‍
,, പി. സി. ജോര്‍ജ്
,, എം. വി. ശ്രേയാംസ് കുമാര്‍
ഡോ. എന്‍. ജയരാജ്
(എ)സംസ്ഥാനത്ത് എല്‍.എന്‍.ജി.യുടെ ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഏതെല്ലാം വ്യവസായസ്ഥാപനങ്ങളാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതെന്നു വ്യക്തമാക്കുമോ;
(സി)ഇതിലൂടെ സംസ്ഥാനത്തിന് എന്തെല്ലാം നേട്ടങ്ങളാണ് ഉണ്ടാകുന്നതെന്നു വിശദമാക്കുമോ?
|
675 |
അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതി
ശ്രീ. എം. എ. ബേബി
(എ)തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള "അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതി' യുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ബഡ്ജറ്റില്‍ വകയിരുത്തിയ തുകയുടെ എത്ര ശതമാനം ഇതിനകം ചെലവഴിച്ചിട്ടുണ്ട്;
(ബി)റെയില്‍ കോറിഡോറിന്‍റെ റൂട്ട് അന്തിമമായി അംഗീകരിക്കുകയുണ്ടായോ; എത്ര ഏക്കര്‍ സ്ഥലം ഇതിനായി ഏറ്റെടുക്കേണ്ടതായി വരും; അക്വിസിഷനുവേണ്ടി ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;
(സി)ഈ പദ്ധതിയുടെ കണക്കാക്കപ്പെട്ട മൊത്തം ചെലവ്, വയബിലിറ്റി, ബ്രേക്ക് ഈവന്‍ പീരീഡ് തുടങ്ങിയ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
(ഡി)നിലവിലുള്ള റയില്‍വേ ലൈനിനോടനുബന്ധിച്ചല്ലാതെയുള്ള റൂട്ടുകള്‍ ഉണ്ടോ; എങ്കില്‍ ഏതെല്ലാം ജില്ലകളില്‍ ഏതെല്ലാം റൂട്ടുകള്‍ എന്ന് വിശദമാക്കാമോ?
|
<<back |
next
page>>
|