|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
5038
|
കെ. എസ്. ബി. സി. ഔട്ട്ലെറ്റുകള്‍ കന്പ്യൂട്ടര്‍വത്ക്കരണം
ശ്രീ. പാലോട് രവി
,, തേറന്പില്‍ രാമകൃഷ്ണന്‍
,, സണ്ണി ജോസഫ്
,, എം. എ. വാഹീദ്
(എ)സംസ്ഥാനത്തെ കെ. എസ്. ബി. സി. ഔട്ട്ലെറ്റുകള്‍ കന്പ്യൂട്ടര്‍ വത്ക്കരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;
(ബി)ഇടപാടുകള്‍ സുതാര്യമാക്കാന്‍ എല്ലാ ഔട്ട്ലെറ്റുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;
(സി)എല്ലാ ഔട്ട്ലെറ്റുകളും ഹെഡ്ഡാഫീസുമായി ബന്ധപ്പെടുത്തി കന്പ്യൂട്ടര്‍വത്ക്കരിക്കുന്നതിന് എന്ത് തുക ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്;
(ഡി)പ്രസ്തുത കന്പ്യൂട്ടര്‍വത്ക്കരണം അടുത്ത സാന്പത്തിക വര്‍ഷം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
5039 |
എക്സൈസ് അക്കാദമി
ശ്രീ. പി. സി. വിഷ്ണുനാഥ്
,, ജോസഫ് വാഴക്കന്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
,, പി. എ. മാധവന്‍
(എ)എക്സൈസ് അക്കാദമി സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;
(ബി)എക്സൈസ് അക്കാദമിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
(സി)എല്ലാ എക്സൈസ് ഉദ്യോഗസ്ഥരേയും പരിശീലിപ്പിക്കുന്നതിന് അക്കാദമി പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ;
(ഡി) അക്കാദമിയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനും ആധുനിക കുറ്റാന്വേഷണ രീതികള്‍ പഠിപ്പിക്കുന്നതിനും ആവശ്യമായ ബോധനരീതി ഇവിടെ നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
5040 |
സംസ്ഥാനത്തെ ബാറുകള്‍
ശ്രീ. ബാബു എം. പാലിശ്ശേരി
,, പി. റ്റി. എ. റഹീം
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
,, സി. കെ. സദാശിവന്‍
(എ)നിയമവിരുദ്ധമായി സംസ്ഥാനത്ത് ബാറുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്മേല്‍ കൈക്കൊണ്ട നടപടികള്‍ വിശദമാക്കാമോ;
(ബി)അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏതെങ്കിലും ബാറുകളെ നിയമ വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
(സി)നിലവില്‍ നിയമവിധേയമായി പ്രവര്‍ത്തിച്ചുവരുന്ന ബാറുകള്‍ എത്ര; അനധികൃതമായി കണ്ടെത്തിയവ എത്ര; ഈ സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയ ബാറുകള്‍ എത്ര; പരിഗണനയിലിരിക്കുന്ന ബാറിനുള്ള അപേക്ഷകള്‍ എത്ര എന്നീ വിവരങ്ങള്‍ ലഭ്യമാക്കാമോ?
|
5041 |
കള്ളുഷാപ്പുകളും മദ്യ നയവും
ശ്രീ. എളമരം കരീം
(എ)2010-11 വര്‍ഷത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കള്ള് ഷാപ്പുകളുടെ ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;
(ബി)2013-14 വര്‍ഷത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കള്ള് ഷാപ്പുകളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(സി)2013-2014 വര്‍ഷത്തെ മദ്യനയം പ്രഖ്യാപിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
(ഡി)2014-15 വര്‍ഷത്തേയ്ക്ക്, മദ്യനയം പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
|
5042 |
നീര ഉല്പാദനം
ശ്രീമതി കെ. കെ. ലതിക
നീര ഉല്പാദനത്തിനും വിതരണത്തിനും തടസ്സമായി ഏതെല്ലാം വകുപ്പുകളും ചട്ടങ്ങളുമാണ് നിലവിലുള്ള അബ്കാരി നിയമത്തില്‍ ഉള്ളതെന്ന് വ്യക്തമാക്കുമോ ?
|
5043 |
മദ്യത്തില്‍ നിന്നുള്ള നികുതിവരുമാനം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മദ്യത്തിന്‍റെ നികുതി എത്ര ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
(ബി)നികുതി വര്‍ദ്ധനയിലൂടെ പ്രതീക്ഷിച്ച അധികവരുമാനം ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;
(സി)വ്യാജമദ്യം വ്യാപകമായി ഉത്പ്പാദിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
5044 |
വ്യാജ മദ്യ ദുരന്തങ്ങള്‍
ശ്രീ. എ.എം. ആരിഫ്
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര വ്യാജ മദ്യ ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; അവയില്‍ എത്ര പേര്‍ മരണപ്പെട്ടു എന്ന് വ്യക്തമാക്കാമോ?
|
5045 |
മദ്യവിരുദ്ധ ക്ലബ്ബുകള്‍
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, എ. റ്റി. ജോര്‍ജ്
,, വര്‍ക്കല കഹാര്‍
,, റ്റി. എന്‍. പ്രതാപന്‍
(എ) സ്കൂളുകളില്‍ മദ്യവിരുദ്ധ ക്ലബ്ബുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാ ക്കുമോ;
(ബി) സംസ്ഥാനത്ത് ഒട്ടാകെ മദ്യവിരുദ്ധ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഇവര്‍ക്ക് സാന്പത്തിക സഹായം നല്‍കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
(സി) മദ്യവിരുദ്ധ ക്ലബ്ബുകളില്‍ ഡോക്ടര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സാംസ്കാരിക നായകര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാറുകളും മറ്റും സംഘടിപ്പിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
(ഡി) വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പ്പാദന വിതരണക്കാരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ മദ്യവിരുദ്ധ ക്ലബ്ബുകളുടെ സേവനം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
5046 |
യുവാക്കളിലെ മദ്യപാനാസക്തി
ശ്രീ. ഇ. പി. ജയരാജന്‍
ശ്രീമതി കെ. കെ. ലതിക
ശ്രീ. കെ. വി. വിജയദാസ്
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)മദ്യപാനാസക്തി വര്‍ദ്ധിച്ചുവരുന്നതും യുവാക്കള്‍ക്കിടയില്‍ ഈ പ്രവണത ഏറിവരുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
(ബി)മദ്യപാന വിപത്തിനെതിരെ സാമൂഹ്യാവബോധം പ്രചരിപ്പിക്കാന്‍ എന്തെങ്കിലും കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ; മദ്യത്തില്‍ നിന്നുള്ള വരുമാനവും ബോധവല്‍ക്കരണത്തിനുള്ള പദ്ധതി അടങ്കലും സംബന്ധിച്ച് വിശദമാക്കാമോ ;
(സി)വ്യാജവാറ്റും അതുപോലുള്ള സംവിധാനങ്ങളും തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാമോ ;
(ഡി)ഇതിനെല്ലാം അനുസൃതമായി മദ്യനയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാകുമോ ?
|
5047 |
സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളില്‍ മയക്ക് മരുന്നിന്‍റെയും മദ്യത്തിന്‍റെയും ഉപയോഗം
ശ്രീ. തോമസ് ഉണ്ണിയാടന്‍
,, മോന്‍സ് ജോസഫ്
,, റ്റി. യു. കുരുവിള
,, സി. എഫ്. തോമസ്
(എ)സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികളില്‍ മയക്ക് മരുന്നിന്‍റെയും മദ്യത്തിന്‍റെയും ഉപയോഗം വ്യാപകമാകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടികളാണ് സ്വീകരിച്ചുവരുന്നത്;
(ബി)സ്കൂള്‍-കോളജ് പരിസരങ്ങളില്‍ പാന്‍ മസാല ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിപണനം നടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടികളാണ് സ്വീകരിച്ച് വരുന്നത്?
|
5048 |
ലഹരിവസ്തുക്കള്‍ കടത്തിയത് സംബന്ധിച്ച കേസുകള്‍
ശ്രീ. കെ.കെ. ജയചന്ദ്രന്‍
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ്, ഹാഷിഷ് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍ കടത്തികൊണ്ടു വന്നതുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; എത്ര അറസ്റ്റുകള്‍ നടന്നു; ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കാമോ?
|
5049 |
സ്പിരിറ്റ്, മയക്കുമരുന്ന് ലോബികളുമായി ബന്ധമുള്ള എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍
ഡോ. ടി. എം. തോമസ് ഐസക്
(എ)എക്സൈസ് വകുപ്പില്‍ സ്പിരിറ്റ്, മയക്കുമരുന്ന് ലോബികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഉള്ളതായി കരുതുന്നുണ്ടോ;
(ബി)ഇത്തരക്കാരെ വകുപ്പില്‍ നിന്ന് ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(സി)മദ്യലോബിയ്ക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്തതിന്‍റെ പേരില്‍ എക്സൈസ് വകുപ്പില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവര്‍ ആരൊക്കെയാണ്;
(ഡി)എക്സൈസ് വകുപ്പില്‍ നിന്ന് സസ്പെന്‍റ് ചെയ്യപ്പെട്ട എത്ര പേരെ ഈ സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരികെ പ്രവേശിപ്പിച്ചിട്ടുണ്ട്?
|
5050 |
സ്പിരിറ്റ് കേസുകളുടെ അന്വേഷണം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര സ്പിരിറ്റ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(ബി)സ്പിരിറ്റ് കേസുകളുടെ അന്വേഷണം പുരോഗമിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ;
(സി)സ്പിരിറ്റ് കേസുകളില്‍ എക്സൈസ് ജീവനക്കാരുടെ പങ്കിനെ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടോ; നിലവില്‍ ഏതെങ്കിലും ജീവനക്കാര്‍ ഈ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
|
5051 |
അനധികൃത സ്പിരിറ്റ് നിയന്ത്രിക്കുവാന്‍ നടപടി
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
,, പി.കെ. ഗുരുദാസന്‍
,, സാജു പോള്‍ ശ്രീമതി
കെ.എസ്. സലീഖ
(എ)അനധികൃത സ്പിരിറ്റിന്‍റെ അളവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത് നിയന്ത്രിക്കുന്നതില്‍ എക്സൈസ് വകുപ്പ് പരാജയപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ;
(സി)സ്പിരിറ്റ് കടത്തും അനധികൃത ഉപഭോഗവും നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഈ സര്‍ക്കാരിന്‍റെ കാലത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളെയും അതില്‍ ശിക്ഷിക്കപ്പെട്ടവരെയും സംബന്ധിച്ച കണക്കുകള്‍ ലഭ്യമാക്കാമോ;
(ഡി)ഈ കാലയളവില്‍ അനധികൃതമായി കൊണ്ടുവന്ന എത്ര ലോഡ് സ്പിരിറ്റ് എക്സൈസുകാര്‍ പിടികൂടുകയുണ്ടായി; കേസ് നിലനില്‍ക്കെ വീണ്ടും സ്പിരിറ്റ് കടത്തിയവര്‍ എത്ര?
|
5052 |
ഏഴ് വയസ്സുള്ള ബാലന്‍ മദ്യം കഴിച്ച് മരണപ്പെട്ട സംഭവം
ശ്രീ. കെ. ദാസന്‍
(എ)പത്തനാപുരത്ത് ഏഴ് വയസ്സുള്ള ബാലന്‍ മദ്യം കഴിച്ച് മരണപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)വികലമായ മദ്യനയവും മദ്യപാനത്തിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ പോരായ്മയുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് മതിയായ സംരക്ഷണവും സഹായവും എത്തിക്കാന്‍ നടപടി സ്വീകരിക്കുമോ ;
(ഡിപ്രസ്തുത സംഭവം സംബന്ധിച്ച് സമഗ്രമായ അനേ്വഷണത്തിന് നടപടി ഉണ്ടാകുമോ ?
|
5053 |
പാലക്കാട് ജില്ലയിലെ എക്സൈസ് ഡ്രൈവര്‍ തസ്തിക
ശ്രീ. ഇ. പി. ജയരാജന്‍
(എ)പാലക്കാട് ജില്ലയില്‍ എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ തസ്തികയിലേയ്ക്ക് നിയമനത്തിനായുള്ള പി.എസ്.സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതെന്നാണ്;
(ബി)ഇതുവരെ ജനറല്‍ വിഭാഗത്തില്‍ എത്ര പേര്‍ക്ക് അഡഡ്വൈസ് മെമ്മോ നല്‍കിക്കഴിഞ്ഞു;
(സി)ഇതുവരെ വിവിധ സംവരണ വിഭാഗങ്ങളില്‍ ഓരോന്നിലും എത്രപേര്‍ക്ക് അഡഡ്വൈസ് മെമ്മോ നല്‍കിക്കഴിഞ്ഞു;
(ഡി)എക്സൈസ് വകുപ്പില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുകയും അഡഡ്വൈസ് മെമ്മോ അയയ്ക്കുവാന്‍ നടപടികള്‍ നടക്കുന്നതുമായ എത്ര വേക്കന്‍സികളുണ്ട്;
(ഇ)ഇതുപ്രകാരം ഓരോ വിഭാഗത്തിലും ഏതുവരെ റാങ്കുള്ളവര്‍ക്ക് അഡഡ്വൈസ് മെമ്മോ അയയ്ക്കുവാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്താമോ?
|
5054 |
രാജാക്കാട് മേഖലയില്‍ പുതിയ എക്സൈസ് റേഞ്ച് ഓഫീസ്
ശ്രീ.കെ.കെ.ജയചന്ദ്രന്‍
(എ)ഇടുക്കി ജില്ലയിലെ രാജാക്കാട് മേഖലയില്‍ 2011-2012, 2012-2013, വര്‍ഷങ്ങളില്‍ എത്ര അബ്കാരി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്; വിശദാംശം നല്‍കാമോ;
(ബി)രാജാക്കാട് മേഖല ഉള്‍പ്പെടുന്ന എക്സൈസ് റേഞ്ച് ഓഫീസ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്;
(സി)പ്രസ്തുത ഓഫീസിലേക്ക് രാജാക്കാട് നിന്ന് എത്ര കിലോമീറ്റര്‍ ദൂരം ഉണ്ട്; ഈ മേഖലയില്‍ പുതിയതായി എക്സൈസ് റേഞ്ച് ഓഫീസ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?
|
5055 |
ജനസംഖ്യാനുപാതികമായി എക്സൈസ് റെയ്ഞ്ച് ഓഫീസുകള്‍
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)ജനസംഖ്യാനുപാതികമായി എക്സൈസ് റെയ്ഞ്ച് ഓഫീസുകള്‍ പുന:സംഘടിപ്പിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
(ബി)എക്സൈസ് റെയ്ഞ്ച് ഓഫീസുകളില്‍ സ്റ്റാഫ് പാറ്റേണ്‍ ഏകീകരിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ;
(സി)എല്ലാ റേഞ്ച് ഓഫീസുകളിലും അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ തസ്തിക അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; നിലവില്‍ ഈ തസ്തിക എത്ര റേഞ്ച് ഓഫീസുകളിലാണ് ഉള്ളത് എന്ന് വ്യക്തമാക്കുമോ?
|
5056 |
കോട്ടയം ജില്ലയില്‍ എക്സൈസ് ഗാര്‍ഡ് ഒഴിവുകള്‍
ശ്രീ. എ.എം. ആരിഫ്
(എ)കോട്ടയം ജില്ലയില്‍ എക്സൈസ് ഗാര്‍ഡിന്‍റെ എത്ര ഒഴിവുകളാണ് നിലവിലുള്ളത്;
(ബി)ഡെപ്യൂട്ടേഷന്‍ മൂലം എത്ര ഒഴിവുകളാണ് ഉള്ളത്;
(സി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
5057 |
ചെറുതുറമുഖങ്ങളുടെ നവീകരണം
ശ്രീ. മോന്‍സ് ജോസഫ്
,, തോമസ് ഉണ്ണിയാടന്‍
,, സി. എഫ്. തോമസ്
,, റ്റി. യു. കുരുവിള
(എ)കേരള തീരങ്ങളിലുള്ള ചെറുതുറമുഖങ്ങളുടെ വലിയ തോതിലുള്ള ഉപയോഗത്തിന് ഇവയുടെ നവീകരണം സമയബന്ധിതമായി നടപ്പാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
(ബി)ചെറുതുറമുഖങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി കാസര്‍ഗോഡു മുതല്‍ വിഴിഞ്ഞം വരെ ചെലവ് കുറഞ്ഞ ചരക്ക് നീക്കം നടത്തുന്നതിന് നടപടിയുണ്ടാകുമോ;
(സി)ഈ ചെറുതുറമുഖങ്ങളെ ബന്ധപ്പെടുത്തി കപ്പല്‍ ഗാതാഗതം നടത്തുന്നതിന് നടപടികള്‍ ഉണ്ടാകുമോ?
|
5058 |
ബേപ്പൂര്‍ തുറമുഖ വികസനം
ശ്രീ. എളമരം കരീം
(എ)ബേപ്പൂര്‍ തുറമുഖ വികസനത്തിനായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നത്;
(ബി)പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്ക് എന്ത് തുക ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്;
(സി)ഇതിനകം എന്ത് തുക ചെലവഴിച്ചു; വ്യക്തമാക്കുമോ?
|
5059 |
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ നിര്‍മ്മാണം
ശ്രീ. വി. ശശി
(എ)മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്‍റെ നിര്‍മ്മാണ കരാര്‍ നല്‍കിയിട്ടുള്ളതാര്‍ക്കാണ് എന്ന് വ്യക്തമാക്കുമോ ;
(ബി)കരാറുകാരന് നാളിതുവരെ നല്‍കിയ തുകയെത്രയെന്ന് വ്യക്തമാക്കാമോ ;
(സി)കരാറുകാരന് ഉടന്പടിപ്രകാരമുള്ള തുക ലഭിച്ചില്ലായെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ഡി)ഉടന്പടിപ്രകാരം പണം ലഭിക്കാത്തതിനാല്‍ പണി നിര്‍ത്തിവച്ചിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ഇ)തടസ്സങ്ങള്‍ നീക്കി പണി പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
5060 |
തങ്കശ്ശേരി മത്സ്യബന്ധന തുറമുഖം
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)തങ്കശ്ശേരി മത്സ്യബന്ധന തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസനത്തിന്‍റെ ഭാഗമായി എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിക്ക് ആവശ്യമായി വരുന്ന തുക എത്രയെന്ന് വ്യക്തമാക്കാമോ;
(സി)നടപ്പു സാന്പത്തിക വര്‍ഷം പ്രസ്തുത പദ്ധതിക്കാവശ്യമായ തുക വകയിരുത്തുമോ; പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനുള്ള ഭരണാനുമതി എന്നത്തേയ്ക്ക് നല്‍കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
|
5061 |
പരവൂര്‍-തെക്കുംഭാഗം ഫിഷിംഗ് ഹാര്‍ബര്‍
ശ്രീ. ജി. എസ്. ജയലാല്‍
(എ)കൊല്ലം ജില്ലയില്‍ പരവൂര്‍-തെക്കുംഭാഗത്ത് ഫിഷിംഗ് ഹാര്‍ബര്‍ ആരംഭിക്കുന്നതിനുള്ള സാദ്ധ്യതാ പഠനത്തിന് എന്നാണ് തുടക്കമിട്ടതെന്നും ഈ ആവശ്യത്തിലേക്ക് എത്ര രൂപാ വിനിയോഗിക്കുവാന്‍ അനുമതി നല്‍കിയെന്നും അറിയിക്കുമോ ;
(ബി)പ്രസ്തുത സാദ്ധ്യതാ പഠന റിപ്പോര്‍ട്ട് നല്‍കുവാന്‍ തീരുമാനിച്ചിട്ടുള്ള സമയപരിധി, പ്രവര്‍ത്തനത്തിന്‍റെ പുരോഗതി എന്നിവ അറിയിക്കുമോ ;
(സി)നിര്‍ദ്ദിഷ്ട ഫിഷിംഗ് ഹാര്‍ബര്‍ സ്ഥാപിക്കുന്നതിന് തടസ്സങ്ങള്‍ നിലവിലുണ്ടോ ; എങ്കില്‍ എന്താണെന്ന് വ്യക്തമാക്കുമോ ;
(ഡി)പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും ഫിഷിംഗ് ഹാര്‍ബര്‍ പ്രാവര്‍ത്തികമാക്കുവാന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ച് എത്രയുംവേഗം ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ ?
|
5062 |
ആര്‍ത്തുങ്കല്‍, വെള്ളയില്‍, താനൂര്‍, പരപ്പനങ്ങാടി ഫിഷിംഗ് ഹാര്‍ബറുകള്‍
ഡോ. കെ.ടി. ജലീല്‍
(എ)2013-14 സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്ന ആര്‍ത്തുങ്കല്‍, വെള്ളയില്‍, താനൂര്‍, പരപ്പനങ്ങാടി എന്നീ ഫിഷിംഗ് ഹാര്‍ബറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായോ; വ്യക്തമാക്കാമോ;
(ബി)ഇവയോരോന്നിന്‍റെയും നിര്‍മ്മാണത്തിനായി ബഡ്ജറ്റില്‍ വകയിരുത്തിയിരുന്ന തുകയും ഇതുവരെ ചെലവഴിക്കപ്പെട്ട തുകയും എത്രയെന്ന് വ്യക്തമാക്കാമോ;
(സി)ഇവയില്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയ്ക്കായി കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ച ധനസഹായം എത്ര എന്നും ഇനിയും ലഭിക്കാനുള്ള തുക എത്ര എന്നും വ്യക്തമാക്കാമോ?
|
5063 |
ചെറുവത്തൂര്‍ ഹാര്‍ബര്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ ഹാര്‍ബറിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം എത്ര ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ടന്നും പ്രസ്തുത ഹാര്‍ബര്‍ എപ്പോള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
|
5064 |
തോട്ടപ്പള്ളി ഹാര്‍ബര്‍
ശ്രീ. ജി. സുധാകരന്‍
(എ)തോട്ടപ്പള്ളി ഹാര്‍ബര്‍ ബേസിനിലെയും അപ്രോച്ച് ചാനലിലെയും സാന്‍റ്ബാര്‍ നീക്കം ചെയ്യുന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ബി)പ്രസ്തുത പ്രവൃത്തിയ്ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം എത്ര വീതമെന്ന് വ്യക്തമാക്കാമോ;
(സി)പ്രവൃത്തിക്കുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;
(ഡി)ഇവിടെനിന്നും നീക്കം ചെയ്യുന്ന മണല്‍ എന്തു ചെയ്യുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
5065 |
തീരദേശ റോഡ് വികസന പദ്ധതി
ശ്രീമതി ഗീതാ ഗോപി
(എ)ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്‍റെ തീരദേശ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ നാട്ടിക മണ്ധലത്തിലെ ഏതെല്ലാം റോഡുകളുടെ പ്രവൃത്തികളാണ് നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
(ബി)പ്രസ്തുത റോഡുകളുടെ നവീകരണത്തിനായി ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
(സി)ഓരോ പ്രവൃത്തിക്കും എത്ര തുക വീതമാണ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നറിയിക്കുമോ?
|
5066 |
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്‍റെ കീഴിലുള്ള പദ്ധതികള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കാസറഗോഡ് ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതൊക്കെയൊണെന്ന് വ്യക്തമാക്കാമോ ;
(ബി)മുന്‍വര്‍ഷം ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്‍റെ കീഴില്‍ കാസറഗോഡ് ജില്ലയില്‍ എത്ര റോഡു വര്‍ക്കുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് മണ്ധലം തിരിച്ചുള്ള കണക്കുകള്‍ നല്‍കാമോ ?
|
5067 |
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നടത്തി വരുന്ന പ്രവൃത്തികള്‍
ശ്രീ. എ. പ്രദീപ് കുമാര്‍
(എ)കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ധലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏറ്റെടുത്തു നടത്തിയ പ്രവൃത്തികള്‍ അവയുടെ എസ്റ്റിമേറ്റ് തുക എന്നിവ വിശദമാക്കുമോ?
|
5068 |
രാമന്തളി-പാണ്ട്യാലക്കടവ് നടപ്പാലം നിര്‍മ്മാണം
ശ്രീ.കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
രാമന്തളി-പാണ്ട്യാലക്കടവ് നടപ്പാലം നിര്‍മ്മിക്കുന്നതിന് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് ഭരണാനുമതി നല്‍കിയിരുന്നുവെങ്കിലും ഈ പാലത്തിന്‍റെ നിര്‍മ്മാണം ആരംഭിക്കാന്‍ വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ?
|
5069 |
മത്സ്യമേഖലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍
ശ്രീ. വി. ശശി
(എ)മത്സ്യമേഖലയുടെ വികസനത്തിനായി 2013-14 ലെ ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ വകയിരുത്തിയിട്ടുള്ള 157.8 കോടി രൂപാ എന്തെല്ലാം പദ്ധതികള്‍ക്കായി വിനിയോഗിക്കുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത തുകയില്‍ നിന്ന് 30.12.2013 വരെ ഓരോ പരിപാടിക്കായി വിനിയോഗിച്ച തുക എത്രയെന്ന് വിശദീകരിക്കാമോ;
(സി)മത്സ്യമേഖലയുടെ വികസനത്തിനായി നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതെല്ലാമെന്ന് വിവരിക്കാമോ?
|
<<back |
next page>>
|