|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4665
|
തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
,, എം. ഉമ്മര്
,, സി. മമ്മൂട്ടി
,, പി. ബി. അബ്ദുള്‍ റസാക്
(എ)തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;
(ബി)ഇതു പരിഹരിക്കുന്നതിന്‍റെ ഭാഗമായി മാനദണ്ധങ്ങളില്‍ മാറ്റം വരുത്തുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച് കേന്ദ്രത്തിന്‍റെ മറുപടി ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(സി)കേരളത്തിന്‍റെ പ്രതേ്യക സാഹചര്യങ്ങള്‍ക്കനുസരണമായി എന്തൊക്കെ മാറ്റങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
|
4666 |
തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങള്‍
ശ്രീ. എ. എ. അസീസ്
(എ)സംസ്ഥാനത്തൊട്ടാകെ തൊഴിലുറപ്പ് പദ്ധതിയില്‍ എത്ര പേരാണ് അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ ;
(ബി)സെന്‍സസ് രേഖകള്‍പ്രകാരം മൊത്തം ജനസംഖ്യയുടെ എത്ര ശതമാനം പേരാണ് തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളതെന്ന് വ്യകത്മാക്കുമോ ?
|
4667 |
തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള അടിസ്ഥാന സൌകര്യ വികസനം
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)മഹാത്മാഗാന്ധി ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി പ്രകാരം ഗ്രാമീണ അടിസ്ഥാന സൌകര്യം സൃഷ്ടിക്കുന്നതിന് എന്തെല്ലാം നടപടി നാളിതുവരെ സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുമോ;
(ബി)കാര്‍ഷികമേഖലയിലെ തൊഴിലാളികള്‍ക്ക് സ്ഥിരമായ ജോലി ഉറപ്പുവരുത്തുന്നതിന് ഈ പദ്ധതിപ്രകാരം ഏതെങ്കിലും തരത്തിലുള്ള നടപടി കൈക്കൊണ്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;
(സി)ഗ്രാമീണ അടിസ്ഥാന സൌകര്യം സൃഷ്ടിക്കുന്ന കാര്യത്തിലും കാര്‍ഷികമേഖലയിലെ തൊഴിലാളികള്‍ക്ക് സ്ഥിരം ജോലി ഉറപ്പുവരുത്തുന്നതിനുമായി ഈ പദ്ധതിയുടെ പരിധിയില്‍ പ്രതേ്യക പാക്കേജ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് ശ്രമമുണ്ടാകുമോ;
(ഡി)പ്രസ്തുത പദ്ധതി മോണിട്ടര്‍ ചെയ്യുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;
(ഇ)നിലവില്‍ എത്ര ജോയിന്‍റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരെ ഇതുമായി ബന്ധപ്പെട്ട് നിയോഗിച്ചിട്ടുണ്ട് എന്നുള്ള വിവരം ജില്ല തിരിച്ച് അറിയിക്കുമോ;
(എഫ്)എല്ലാ ജില്ലകളിലും ഇവരെ വിന്യസിപ്പിച്ച് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. ഫലപ്രദമാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ;
(ജി)ജോയിന്‍റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് നിലവിലുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(എച്ച്)ഇവര്‍ക്ക് ഏതെങ്കിലും തരത്തില്‍ വേതനം ലഭ്യമാക്കുന്നുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശം അറിയിക്കുമോ?
|
4668 |
തൊഴിലുറപ്പ് പദ്ധതി വിപുലപ്പെടുത്തുന്നതിന് നടപടി
ശ്രീ. പി. കെ. ബഷീര്‍
(എ)ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏതെല്ലാം പ്രവൃത്തികള്‍ ചെയ്യുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പ്രവൃത്തികള്‍ മൂലം കേരളത്തില്‍ കാര്‍ഷികോല്പാദന വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; വിശദമാക്കുമോ;
(സി)ഓരോ പഞ്ചായത്തിലും ജൈവ പച്ചക്കറികൃഷി, ജലസ്രോതസുകള്‍ വൃത്തിയാക്കല്‍, നെല്‍കൃഷി തുടങ്ങിയ പ്രത്യുത്പാദനപരമായതും സംസ്ഥാനത്തിന്‍റെ പുരോഗതിക്കും സ്വയംപ ര്യാപ്തതയ്ക്കും ഉതകുന്നതുമായ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുമോയെന്ന് വിശദമാക്കുമോ?
|
4669 |
തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയ പ്രവൃത്തികള്‍
ശ്രീ. രാജു എബ്രഹാം
(എ)ദേശീയ തൊഴിലുറപ്പുപദ്ധതിയിലുള്‍പ്പെടുത്തി ചെയ്യാന്‍ കഴിയുന്ന പ്രവൃത്തികളുടെ പട്ടിക ലഭ്യമാക്കാമോ;
(ബി)ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വിദഗ്ദ്ധ അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനം എത്ര വീതമാണ്;
(സി)ഒരു വര്‍ഷം ഒരാള്‍ക്ക് പരമാവധി ലഭിക്കുന്ന തൊഴില്‍ ദിനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ എത്രയാണ്; എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ഡി)തൊഴിലുറപ്പ് പദ്ധതിയ്ക്കായി ചെലവഴിച്ച തുക എത്ര വീതമെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
(ഇ)ഇതു വഴി പുതുതായി സൃഷ്ടിക്കപ്പെട്ട ആസ്തികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കാമോ?
|
4670 |
തൊഴിലുറപ്പു പദ്ധതി ജീവനക്കാര്‍ക്ക് പ്രസവാവധി
ശ്രീ. കെ. എം. ഷാജി
(എ)മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് എന്നാണ് നിലവില്‍ വന്നതെന്നും 2013 ഡിസംബര്‍ 31 വരെ എത്ര തൊഴില്‍ ദിനങ്ങള്‍ നല്‍കി എന്നും തൊഴിലാളികളുടെ കൂലി ഇനത്തില്‍ 2013 ഡിസംബര്‍ 31 വരെ എന്തു തുക ചെലവഴിച്ചു എന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(ബി)എം.ജി.എന്‍.ആര്‍.ഇ.ജി.എസി ല്‍ പഞ്ചായത്തുകളില്‍ ജോലി ചെയ്യുന്ന അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലെ ജീവനക്കാര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നത് എന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത വിഭാഗത്തിലെ വനിതാജീവനക്കാര്‍ക്ക് പ്രസവാവധി നല്‍കാനുള്ള ഏതെങ്കിലും ഫയലും തീര്‍പ്പാക്കാതെ കിടക്കുന്നുണ്ടോ;
(ഡി)വനിതാജീവനക്കാര്‍ക്കുള്ള പ്രസവാവധി എം.ജി.എന്‍.ആര്‍.ഇ.ജി.എസി ലെ ജീവനക്കാര്‍ക്കും നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
|
4671 |
തൊഴിലുറപ്പു പദ്ധതി പ്രകാരം വയനാട് ജില്ലയിലെ തൊഴില്‍ ദിനങ്ങള്‍
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിപ്രകാരം വയനാട് ജില്ലയില്‍ നടപ്പു സാന്പത്തിക വര്‍ഷം ലഭ്യമാക്കിയ ആകെ തൊഴില്‍ ദിനങ്ങളുടെ ബ്ലോക്ക്തല വിശദാംശം ലഭ്യമാക്കുമോ;
(ബി)കല്‍പ്പറ്റ നിയോജക മണ്ധലത്തില്‍ ലഭ്യമാക്കിയ തൊഴില്‍ ദിനങ്ങള്‍, ചെലവഴിച്ച തുക എന്നിവയുടെ പഞ്ചായത്തുതല വിശദാംശം ലഭ്യമാക്കുമോ?
|
4672 |
ജോയിന്‍റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിയമനം
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)മഹാത്മാഗാന്ധി ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി കൂടുതല്‍ ഫലപ്രദമായി നടത്തുന്നതിനുവേണ്ടി, ജില്ലാതല മോണിറ്ററിംഗിനായി എല്ലാ ജില്ലകളിലും ജോയിന്‍റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കണമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇപ്രകാരം എത്ര ജില്ലകളില്‍ നിയമനം നടത്തി; എത്ര ജില്ലകളില്‍ നിയമനം നടത്താനുണ്ട്; വിശദമാക്കുമോ ?
|
4673 |
തൊഴിലുറപ്പ് പദ്ധതി - വേതനവര്‍ദ്ധനവ്
ശ്രീ. പി. ഉബൈദുള്ള
(എ)തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സര്‍വ്വീസ്-ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ ജോലി ചെയ്യുന്ന സ്ത്രീ ജീവനക്കാര്‍ക്ക് പ്രസവാവധി നല്‍കുന്നതിന് തൊഴിലുറപ്പ് കൌണ്‍സില്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടോ;
(സി)ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?
|
4674 |
മാവേലിക്കര, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തുകളിലെ പി.എം.ജി.എസ്.വൈ
പദ്ധതി
ശ്രീ. ആര്‍. രാജേഷ്
(എ)പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം മാവേലിക്കര, ഭരണിക്കാവ് എന്നീ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏതെല്ലാം പ്രവൃത്തികള്‍ ആണ് നടക്കുന്നത് ; വിശദമാക്കാമോ ;
(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ടി ബ്ലോക്കുകളില്‍ നിന്നും പുതുതായി പ്രവൃത്തികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്കാമോ ?
|
4675 |
അന്പലപ്പുഴ മണ്ധലത്തിലെ പി.എം.ജി.എസ്.വൈ പദ്ധതികള്‍
ശ്രീ. ജി. സുധാകരന്‍
(എ)പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം അന്പലപ്പുഴ ബ്ലോക്കില്‍ ഇനിയും പൂര്‍ത്തീകരിക്കുവാനുള്ള പ്രവൃത്തികള്‍ ഏതെല്ലാം; ഇതില്‍ പൂര്‍ത്തീകരിക്കാനാകാതെ "ടെര്‍മിനേറ്റ്' ചെയ്ത പ്രവൃത്തികള്‍ ഏതെല്ലാം; ഇനിയും പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന പ്രവൃത്തികള്‍ ഏതെല്ലാം; വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)പ്രസ്തുത പദ്ധതി പ്രകാരം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്‍റെ കാരണം വിശദമാക്കാമോ?
|
4676 |
കാസര്‍ഗോഡ് ജില്ലയിലെ പി.എം.ജി.എസ്.വൈ. റോഡുകള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഈ സാന്പത്തിക വര്‍ഷം കാസര്‍ഗോഡ് ജില്ലയില്‍ എത്ര റോഡുകള്‍ക്കാണ് അനുമതി ലഭ്യമായിട്ടുള്ളത്; റോഡുകളുടെ പേര് വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് ലഭ്യമാക്കാമോ;
(ബി)ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ റോഡുകള്‍ക്ക് അനുമതി ലഭിക്കുന്നതിലേക്കായി ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഇതില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഏതൊക്കെ റോഡുകളാണ് ഉള്ളതെന്ന് അറിയിക്കാമോ?
|
4677 |
പി.എം.ജി.എസ്.വൈ റോഡുകള്‍
ശ്രീമതി കെ.കെ. ലതിക
(എ)കുറ്റ്യാടി മണ്ഡലത്തില്‍ നിര്‍മ്മാണ അനുമതി നല്‍കിയിട്ടുള്ള പി.എം.ജി.എസ്.വൈ റോഡുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
(ബി)ഓരോ പ്രവൃത്തിയുടെയും ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ?
|
4678 |
പാലക്കാട് കോങ്ങാട് മണ്ധലത്തിലെ പി.എം.ജി.എസ്.വൈ ഫണ്ട് വിനിയോഗം
ശ്രീ. കെ. വി. വിജയദാസ്
(എ)പാലക്കാട് ജില്ലയിലെ കോങ്ങാട് അസംബ്ലി നിയോജക മണ്ധലത്തില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര റോഡുകള്‍ക്ക് പി.എം.ജി.എസ്.വൈ പ്രകാരം അനുമതി നല്‍കിയിട്ടുണ്ട്; ഇതിലേയ്ക്കായി എത്ര തുക വിനിയോഗിച്ചു; ബ്ലോക്കു തിരിച്ചുള്ള വിശദവിവരം നല്‍കുമോ;
(ബി)പ്രസ്തുത പദ്ധതിക്ക് അധികമായി തുക വിനിയോഗിച്ചിട്ടുണ്ടെങ്കില്‍ ആയതിന്‍റെ വിവരം ലഭ്യമാക്കുമോ;
(സി)പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം അധികമായി ചെലവഴിച്ച തുക ക്രമീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ?
|
4679 |
ആലത്തൂര്‍ പൊന്‍കണ്ടം - കടപ്പാറ റോഡിന്‍റെ നിര്‍മ്മാണം
ശ്രീ. എം. ചന്ദ്രന്‍
(എ)ആലത്തൂര്‍ നിയോജകമണ്ധലത്തില്‍ പി.എം.ജി.എസ്.വൈ - ല്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പൊന്‍കണ്ടം-കടപ്പാറ റോഡിന്‍റെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ;
(ബി)പണി തുടങ്ങി വര്‍ഷങ്ങളായിട്ടും പൂര്‍ത്തീകരിക്കാത്തതുമൂലം പ്രദേശവാസികള്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;
(സി)റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ;
(ഡി)ഈ റോഡിന്‍റെ നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നു വ്യക്തമാക്കുമോ?
|
4680 |
ഇന്ദിര ആവാസ് യോജന സഹായധനം
ശ്രീ. ഇ. പി. ജയരാജന്‍
(എ)ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ 2012-2013-ല്‍ എത്ര ഗുണഭോക്താക്കളുണ്ട് ; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ ;
(ബി)2012-2013-ല്‍ ഇന്ദിര ആവാസ് യോജന പദ്ധതിയിലെ ഒരു ഗുണഭോക്താവിന് സംസ്ഥാന വിഹിതമായി എത്ര തുക നല്‍കും എന്നാണ് പ്രഖ്യാപിച്ചത് ;
(സി)2012-2013-ല്‍ ഇന്ദിര ആവാസ് യോജന പദ്ധതിയുടെ സംസ്ഥാന ഗുണഭോക്തൃവിഹിതം ഓരോ ജില്ലയിലും എത്ര ഗുണഭോക്താക്കള്‍ക്ക് നല്‍കുകയുണ്ടായി ; ആകെ എത്ര തുക ചെലവഴിച്ചു ;
(ഡി)പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്ക് യഥാസമയം പദ്ധതിവിഹിതമായ സഹായധനം ലഭ്യമാക്കാതെ വീട് നിര്‍മ്മാണം പകുതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുന്ന ദയനീയ സ്ഥിതിക്ക് എന്ത് പരിഹാരമാര്‍ഗ്ഗമാണ് അടിയന്തരമായി കൈക്കൊണ്ടുവരുന്നതെന്ന് വ്യക്തമാക്കുമോ ?
|
4681 |
ഐ. എ. വൈ. ഭവന നിര്‍മ്മാണം - ന്യൂനപക്ഷ വിഹിതം വെട്ടിക്കുറയ്ക്കല്‍
ശ്രീ. പി. റ്റി. എ. റഹീം
(എ)ഐ. എ. വൈ. ഭവന നിര്‍മ്മാണ പദ്ധതിയില്‍ കേന്ദ്ര നിര്‍ദ്ദേശത്തിന് വിരുദ്ധമായി ന്യൂനപക്ഷ വിഹിതം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ബി)കേന്ദ്ര നിര്‍ദ്ദേശ പ്രകാരം കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുമായിരുന്ന വീടുകളുടെ എണ്ണം എത്രയായിരുന്നു എന്ന് വ്യക്തമാക്കാമോ;
(സി)സര്‍ക്കാര്‍ തീരുമാന പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് ലഭ്യമാകുന്ന വീടുകളുടെ എണ്ണം എത്രയാണ്;
(ഡി)ന്യൂനപക്ഷ വിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ന്യൂനപക്ഷ സംഘടനകളുടെ നിവേദനം ലഭിച്ചിട്ടുണ്ടോ;
(ഇ)ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(എഫ്)ഇതു സംബന്ധിച്ച് നിയമസഭയുടെ പിന്നോക്ക സമുദായക്ഷേമ സമിതിയുടെ നിര്‍ദ്ദേശം സര്‍ക്കാരില്‍ ലഭിച്ചിട്ടുണ്ടോ?
|
4682 |
നിര്‍മല്‍ ഭാരത് അഭിയാന്‍ - രണ്ടാം ഘട്ടം
ശ്രീ. സി. ദിവാകരന്
,, ഇ. കെ. വിജയന്
,, കെ. രാജു
,, വി. ശശി
(എ)നിര്‍മല്‍ ഭാരത് അഭിയാന്‍റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളില്‍ എന്തെല്ലാമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വിഹിതമായി എത്ര തുക അനുവദിച്ചു;
(സി)വിവര-വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിയിന്‍ കീഴില്‍ നടപ്പാക്കി വരുന്നുണ്ടോ?
|
4683 |
കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴില്‍ പരിശീലനകേന്ദ്രം
ശ്രീ. ജെയിംസ് മാത്യു
(എ)ഗ്രാമവികസനവകുപ്പില്‍ തൊഴില്‍ പരിശീലന കേന്ദ്രം പുതുതായി ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ ;
(ബി)ഇല്ലെങ്കില്‍ ഗ്രാമീണ മേഖലയിലെ വിദഗ്ദ്ധ തൊഴിലാളികളുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ എന്തെങ്കിലും പദ്ധതി ആസൂത്രണം ചെയ്യുമോ ;
(സി)കുടുംബശ്രീപോലുള്ള സംഘങ്ങളിലെ അംഗങ്ങള്‍ക്കായി പ്രതേ്യക തൊഴില്‍ പരിശീലനം നടത്താന്‍ ഗ്രാമവികസനവകുപ്പ് തയ്യാറാകുമോ ;
(ഡി)കുടുംബശ്രീ ഈ ഘട്ടത്തില്‍ കൂടുതല്‍ ചലനാത്മകമാക്കാന്‍ ഗ്രാമവികസന വകുപ്പിന്‍റെ എന്തെങ്കിലും പദ്ധതി സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടോ ?
|
4684 |
ഗ്രാമവികസന വകുപ്പിന്‍റെ പരിശീലന കേന്ദ്രം
ശ്രീ. റ്റി. യു. കുരുവിള
(എ)ഗ്രാമവികസന വകുപ്പിന്‍റെ പരിശീലന കേന്ദ്രം (ഇ.റ്റി.സി) കോതമംഗലത്ത് ആരംഭിക്കുന്നത് സംബന്ധിച്ച് ലഭിച്ചിട്ടുള്ള പ്രൊപ്പോസലിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ;
(ബി)പ്രസ്തുത പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണ് ;
(സി)പ്രസ്തുത ട്രയിനിംഗ് സെന്‍റര്‍ കാലതാമസമില്ലാതെ സ്ഥാപിക്കുന്നതിന് നടപടി ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ?
|
4685 |
ഗ്രാമീണ വികസനപദ്ധതികള്‍
ശ്രീ. വി.റ്റി. ബല്‍റാം
,, എ.റ്റി. ജോര്‍ജ്
,, സണ്ണി ജോസഫ്
,, സി.പി. മുഹമ്മദ്
(എ)ഗ്രാമീണ വികസനപദ്ധതികള്‍ നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;
(സി)പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)ആരെല്ലാമാണ് പദ്ധതികള്‍ക്ക് സഹായം നല്‍കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
4686 |
ഹില്‍ ഏരിയ ഡവലപ്പ്മെന്‍റ് ഏജന്‍സി മുഖേനയുള്ള പദ്ധതി
ശ്രീ. കെ. രാജു
(എ)ഹില്‍ ഏരിയ ഡവലപ്പ്മെന്‍റ് ഏജന്‍സി മുഖേന പുനലൂര്‍ നിയോജക മണ്ധലത്തില്‍ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)ഏറ്റെടുത്ത പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്നും അവ എന്നേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കുമോ?
|
4687 |
സംയോജിത നീര്‍ത്തട പരിപാലന പരിപാടി
ശ്രീ. റ്റി. യു. കുരുവിള
(എ)സംസ്ഥാനത്ത് എത്ര ബ്ലോക്കുകളില്‍ സംയോജിത നീര്‍ത്ത പരിപാലന പരിപാടി നടപ്പിലാക്കിയിട്ടുണ്ട് ;
(ബി)കോതമംഗലം ബ്ലോക്കില്‍ 2014-2015-ല്‍ സംയോജിത നീര്‍ത്തട പരിപാലന പരിപാടി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;
(സി)ഗ്രാമപഞ്ചായത്ത് തലത്തിലുള്ള നീര്‍ത്തട കമ്മറ്റിയുടെ ഓഫീസ്, സ്റ്റാഫ് മറ്റ് അടിസ്ഥാനസൌകര്യങ്ങള്‍ എന്നിവ സംബന്ധിച്ച കേന്ദ്ര മാര്‍ഗ്ഗരേഖ വിശദമാക്കുമോ ;
(ഡി)പ്രസ്തുത സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ നടപ്പിലാക്കുമോ ?
|
4688 |
ഗ്രാമ വികസന വകുപ്പില്‍ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം
ശ്രീ. വി. ശിവന്‍കുട്ടി
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഗ്രാമവികസന വകുപ്പില്‍ ജോയിന്‍റ് ബി. ഡി. ഒ. തസ്തികയില്‍ നിന്ന് ബി.ഡി.ഒ/ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തസ്തികയിലേയ്ക്ക് ഉദ്യോഗകയറ്റം നല്‍കി നിയമിതരായ ഉദ്യോഗസ്ഥരുടെ പേര്, അവര്‍ ഉള്‍പ്പെടുന്ന സീനിയോറിറ്റി ലിസ്റ്റിലെ ക്രമ/റാങ്ക് നന്പര്‍, ഉദ്യോഗക്കയറ്റം ലഭിച്ച തീയതി, അവരില്‍ ആരെങ്കിലും പെന്‍ഷന്‍ പറ്റി പിരിഞ്ഞിട്ടുണ്ടെങ്കില്‍ പ്രസ്തുത തീയതി, ഇപ്പോള്‍ ഒഴിവുള്ള ബി. ഡി. ഒ/ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തസ്തികകളുടെ എണ്ണം, പ്രസ്തുത തസ്തികകള്‍ ഏതൊക്കെ ബ്ലോക്ക് പഞ്ചായത്തുകളിലാണ് എന്നീ ഇനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
4689 |
വി.ഇ.ഒ തസ്തികകള്‍
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)ഗ്രാമവികസന വകുപ്പില്‍ വി.ഇ.ഒ ഗ്രേഡ് ക, എല്‍.വി.ഇ.ഒ ഗ്രേഡ് ക, വി.ഇ.ഒ. ഗ്രേഡ് കക, എല്‍.വി.ഇ.ഒ ഗ്രേഡ് കക എന്നീ തസ്തികകള്‍ എത്ര വീതമുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
(ബി)പ്രസ്തുത തസ്തികകളില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(സി)വി.ഇ.ഒ. ഗ്രേഡ് കക ല്‍ നിന്ന് വി.ഇ.ഒ ഗ്രേഡ് ക ആയി പ്രമോഷന്‍ നല്‍കുന്നതിന്‍റെ മാനദണ്ധം വ്യക്തമാക്കാമോ?
|
4690 |
വി.ഇ.ഒ.മാരുടെ പരിശീലനകാലം ഡ്യൂട്ടിയായി പരിഗണിക്കുന്നതിന് നടപടി
ശ്രീ. റ്റി.യു. കുരുവിള
(എ)വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ ആറുമാസത്തെ പരിശീലനകാലം ഡ്യൂട്ടിയായി പരിഗണിക്കാത്തതിന്‍റെ കാരണങ്ങള്‍ വ്യക്തമാക്കുമോ;
(ബി)പ്രസ്തുത കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
(സി)വി.ഇ.ഒ.മാരുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടപ്പാക്കുന്നതിന് ആവശ്യമായ സ്റ്റാഫ്, ടൂവീലര്‍, കന്പ്യൂട്ടര്‍ തുടങ്ങിയ സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
|
4691 |
ഗ്രാമവികസന വകുപ്പിലെ ഉദ്യോഗസ്ഥരുടെ താല്‍ക്കാലിക
സ്ഥാനക്കയറ്റം
ശ്രീ. വി. ശിവന്‍കുട്ടി
ഗ്രാമവികസന വകുപ്പില്‍ നിലവിലുള്ള സെലക്ട് ലിസ്റ്റിലെ സീനിയര്‍ മോസ്റ്റ് ജോയിന്‍റ് ബി.ഡി.ഒ മാരില്‍ നിന്ന് താല്‍ക്കാലിക പ്രൊമോഷന്‍ നടത്താന്‍ തീരുമാനം നിലവിലുണ്ടായിട്ടും ബി.ഡി.ഒ മാരുടെ ഒഴിവുകളിലേയ്ക്ക് പ്രൊമോഷന്‍ നടത്താതിരിക്കുന്നതിന്‍റെ കാരണം വിശദമാക്കുമോ?
|
4692 |
ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ നിയമനം
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)തൊഴിലുറപ്പ് പദ്ധതിയില്‍ എത്ര ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ (ബി.പി.ഒ) തസ്തികകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)എം. എസ്. ഡബ്ല്യൂ (മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്) യോഗ്യതയുളള വി.ഇ.ഒ മാരെ തൊഴിലുറപ്പ് പദ്ധതിയുടെ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാരായി നിയമിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
(സി)എങ്കില്‍ പ്രസ്തുത യോഗ്യതയുളള വി.ഇ.ഒ. മാരെ തൊഴിലുറപ്പ് പദ്ധതിയുടെ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാരായി നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
4693 |
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിയമനം
ശ്രീ. വി. ശിവന്‍കുട്ടി
(എ)ഗ്രാമവികസനവകുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)തടസ്സങ്ങള്‍ മാറ്റി പ്രസ്തുത തസ്തികയിലേക്ക് എന്ന് നിയമനം നടത്തും എന്നു വ്യക്തമാക്കുമൊ?
|
4694 |
2014-15 ബജറ്റില്‍ ഗ്രാമവികസനവകുപ്പു മുഖേന നടപ്പാക്കുന്നതിന് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍
ശ്രീ. കെ. ദാസന്‍
(എ)2014-15 ബജറ്റില്‍ ഗ്രാമവികസനവകുപ്പു മുഖേന നടപ്പാക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ ഏതെല്ലാം; അനുവദിച്ചിട്ടുള്ള തുകയെത്ര; പദ്ധതി തിരിച്ച് വ്യക്തമാക്കാമോ;
(ബി)ഗ്രാമവികസന വകുപ്പു മുഖേന കോഴിക്കോട് ജില്ലയില്‍ നടപ്പാക്കുന്നതിന് പുതുതായി പ്രഖ്യപിച്ച പദ്ധതികള്‍ ഏതെല്ലാം എന്നറിയിക്കുമോ?
|
4695 |
പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം
ശ്രീ. സി. കൃഷ്ണന്‍
കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനുവേണ്ടി പുതുതായി കെട്ടിടം നിര്‍മ്മിക്കാനുള്ള പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
|
4696 |
ഭവന രഹിതര്‍ക്കുളള കേന്ദ്ര പദ്ധതികള്‍
ശ്രീ. എം. ഹംസ
(എ)സംസ്ഥാനത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള ഭവന രഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത് എന്ന് വ്യക്തമാക്കാമോ;
(ബി)2011-12 വര്‍ഷത്തില്‍ എത്ര രൂപ കേന്ദ്ര ധനസഹായം അനുവദിച്ചു; ഏതെല്ലാം സ്കീമുകള്‍ക്ക് എത്ര രൂപ വീതം അനുവദിച്ചു; എത്ര വീടുകള്‍ നിര്‍മ്മിച്ചു നല്‍കി; ജില്ലാടിസ്ഥാനത്തിലുളള വിശദാംശം നല്‍കാമോ;
(സി)2012-13 വര്‍ഷത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള ഭവനരഹിതരായ കൂടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനായി എന്ത് തുക അനുവദിച്ചു; അതില്‍ എത്ര കുടുബങ്ങള്‍ക്ക് ഏതെല്ലാം പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ച് നല്‍കി വിശദാംശം ലഭ്യമാക്കാമോ?
|
4697 |
പുനലൂര്‍ മണ്ധലത്തിലെ കേന്ദ്രാവിഷ്കൃത പദ്ധതി
ശ്രീ. കെ. രാജു
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെ പുനലൂര്‍ നിയോജക മണ്ധലത്തില്‍ ഏതെല്ലാം റോഡുകള്‍ക്കും പാലങ്ങള്‍ക്കും എത്ര തുക വീതം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ഗ്രാമ വികസന വകുപ്പ് മുഖേന ഇത്തരം പദ്ധതികള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
|
4698 |
ബാങ്കുകള്‍ നല്‍കുന്ന വിദ്യാഭ്യാസ വായ്പാ പരിധി
ശ്രീ. റ്റി. വി. രാജേഷ്
(എ)സംസ്ഥാനത്തെ ബാങ്കുകള്‍വഴി പരമാവധി എത്ര രൂപയാണ് വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത് ;
(ബി)വായ്പ നല്‍കുന്നതിലെ നിബന്ധനകള്‍ എന്തൊക്കെയാണ് ; എത്ര ശതമാനമാണ് പലിശ ;
(സി)ബാങ്കുകള്‍വഴി ലോണ്‍ എടുത്ത് പണം തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് നിലവിലുള്ളത് ;
(ഡി)പല ബാങ്കുകളും വിദ്യാഭ്യാസ വായ്പ നല്‍കുന്നതിന് വിമുഖത കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?
|
T 4699 |
വിദ്യാഭ്യാസ വായ്പാ അദാലത്തുകള്‍
ശ്രീ. ബി. ഡി. ദേവസ്സി
(എ)എ. പി. എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ വായ്പയുടെ പലിശ ഒഴിവാക്കി ഇളവുകള്‍ നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഇതിനായി അപേക്ഷകര്‍ എന്ത് നടപടിക്രമങ്ങളാണ് പാലിക്കേണ്ടത് എന്ന് അറിയിക്കാമോ;
(സി)എല്ലാ ജില്ലകളിലും വിദ്യാഭ്യാസ വായ്പാ അദാലത്തുകള്‍ സംഘടിപ്പിക്കുന്നതിനായി നടപടി സ്വീകരിക്കുമോ?
|
4700 |
മില്‍ക്ക് ഷെഡ് വികസന പദ്ധതി
ശ്രീ. ജോസഫ് വാഴക്കന്
,, പാലോട് രവി
,, സണ്ണി ജോസഫ്
,, സി. പി. മുഹമ്മദ്
(എ)മില്‍ക്ക് ഷെഡ് വികസന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;
(സി)പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതിക്കായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?
|
<<back |
next page>>
|