|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4863
|
കേരള ലോക്കല്‍ ഗവണ്‍മെന്‍റ് സര്‍വ്വീസ് ഡെലിവറി പ്രോജക്ട്
ശ്രീ. കെ. വി. വിജയദാസ്
,, കെ. കെ. നാരായണന്‍
,, എ. എം. ആരിഫ്
,, എസ്. രാജേന്ദ്രന്‍
(എ)കേരള ലോക്കല്‍ ഗവണ്‍മെന്‍റ് സര്‍വ്വീസ് ഡെലിവറി പ്രോജക്ട് എന്ന ഒരു പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്നുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)പദ്ധതി നടപ്പാക്കുന്നതിനുള്ള സാന്പത്തിക സഹായം ഏത് ഏജന്‍സിയാണ് നല്‍കുന്നത്; എന്ത് തുകയുടേതാണ് പദ്ധതി; ഇത് സംബന്ധിച്ച കരാര്‍ ഉണ്ടാക്കിയിട്ടുണ്ടോ; കരാറിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)എന്ത് തുക ഇതിനകം ലഭിച്ചു; വിശദാംശങ്ങള്‍ നല്‍കുമോ;
(ഇ)പ്രസ്തുത പദ്ധതി ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതിനകം ആരംഭിച്ചു; ആരംഭിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
4864 |
ആശ്രയ പദ്ധതി വിപുലീകരണം
ശ്രീ. വി. പി. സജീന്ദ്രന്‍
,, അന്‍വര്‍ സാദത്ത്
,, സി. പി. മുഹമ്മദ്
,, ഹൈബി ഈഡന്‍
(എ)ആശ്രയ പദ്ധതി വിപുലീകരിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഏത് ഏജന്‍സി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)രണ്ടാം ഘട്ടം ആരംഭിക്കുന്നതിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിഷ്ക്കര്‍ഷിച്ചിരിക്കുന്ന വ്യവസ്ഥകള്‍ ഒഴിവാക്കിയിട്ടുണ്ടോയെന്നും അവ ഏതെല്ലാമാണെന്നും വിശദമാക്കുമോ?
|
4865 |
"പുര' പദ്ധതി
ശ്രീ. എം. ഹംസ
(എ)ഗ്രാമപ്രദേശങ്ങളില്‍ നഗര പ്രദേശങ്ങളിലെ സൌകര്യമൊരുക്കുന്ന പദ്ധതിയായ പ്രൊവിഷന്‍ ഓഫ് അര്‍ബന്‍ അമിനിറ്റീസ് ഇന്‍ റൂറല്‍ ഏരിയ (പുര) പദ്ധതി സംസ്ഥാനത്തെ ഏതെല്ലാം പഞ്ചായത്തുകളില്‍ നടപ്പിലാക്കിവരുന്നു;
(ബി)"പുര' പദ്ധതി പ്രകാരം എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(സി)"പുര' പദ്ധതിയ്ക്കായി 2011-12, 2012-13 വര്‍ഷങ്ങളില്‍ കേന്ദ്രം എത്ര തുക അനുവദിച്ചു; വിശദാംശം ലഭ്യമാക്കാമോ;
(ഡി)ഒറ്റപ്പാലം അസംബ്ലി മണ്ധലത്തിലെ ഒറ്റപ്പാലം ഠൌണിനോട് ചേര്‍ന്ന് കിടക്കുന്ന അന്പലപ്പാറ ഗ്രാമപഞ്ചായത്തിനെ "പുര' പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
|
4866 |
ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലെ ഒഴിവുകള്‍
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)സംസ്ഥാനത്ത് ശുചിത്വ മിഷന്‍ വഴി എത്ര കോടി രൂപയുടെ പദ്ധതികളാണ് 2013-14 വര്‍ഷം നടപ്പിലാക്കുന്നത്;
(ബി)ഈ പദ്ധതികളില്‍ ഏതെല്ലാം പ്രവര്‍ത്തികളാണ് ഉള്‍പ്പെടുന്നത്;
(സി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള ശുചിത്വ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്‍റെ ഏകോപന ചുമതല കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ് എന്നതു കണക്കിലെടുത്ത് ഒഴിവുള്ള തസ്തികകള്‍ നികത്തി പ്രവൃത്തികള്‍ സമയബന്ധിതമായി ചെയ്തു തീര്‍ക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ഡി)ഉണ്ടെങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കുമോ?
|
4867 |
എല്ലാ പഞ്ചായത്തുകളിലും പൊതുശ്മശാനം
ശ്രീ. എ.എം. ആരിഫ്
എല്ലാ പഞ്ചായത്തുകളിലും പൊതുശ്മശാനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന് വ്യക്തമാക്കാമോ?
|
4868 |
പഞ്ചായത്ത് അസസ്സ്മെന്‍റ് രജിസ്റ്ററുകളുടെ കന്പ്യൂട്ടര്‍വല്‍ക്കരണം
ശ്രീ. മോന്‍സ് ജോസഫ്
(എ)പഞ്ചായത്തുകളുടെ അസസ്സ്മെന്‍റ് രജിസ്റ്ററുകള്‍ കന്പ്യൂട്ടര്‍ വല്‍ക്കരിക്കാന്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ വ്യക്തമാക്കുമോ;
(ബി)എല്ലാ പഞ്ചായത്തുകളിലും കന്പ്യൂട്ടര്‍വല്‍ക്കരണം നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; നയം വ്യക്തമാക്കുമോ;
(സി)ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ മുഖേന പഞ്ചായത്തുകള്‍ക്കുവേണ്ടി ഏതെല്ലാം സോഫ്റ്റ്വെയറുകളാണ് നടപ്പിലാക്കിയിരിക്കുന്നത്; ഇത് മുഴുവന്‍ പഞ്ചായത്തുകളിലും നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?
|
4869 |
ഗ്രാമപഞ്ചായത്തുകളുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പിന് അനുവദിച്ച തുക
ശ്രീ. സി. കൃഷ്ണന്‍
(എ)ഗ്രാമപഞ്ചായത്തുകളുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പിനുവേണ്ടി പഞ്ചായത്ത് രാജ് ആക്്ട് പ്രകാരം നിലവില്‍ അനുവദിച്ചിട്ടുള്ള തുക അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത തുക കാലോചിതമായി പരിഷ്കരിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ എന്ന് വിശദമാക്കാമോ;
(സി)ഇല്ലെങ്കില്‍ തുക വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
4870 |
തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭിച്ച സാന്പത്തിക സഹായം
ശ്രീ. എം. എ. ആരിഫ്
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2013-14 സാന്പത്തിക വര്‍ഷം നല്‍കിയ സാന്പത്തിക സഹായം എത്രയെന്ന് ജില്ലാ പഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമ പഞ്ചായത്തുകള്‍ തരംതിരിച്ച് വ്യക്തമാക്കാമോ ;
(ബി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചെലവ് സംബന്ധിച്ച് എന്തെങ്കിലും അവലോകനം നടത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
4871 |
പഞ്ചായത്തുകള്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍
ശ്രീ. എ. കെ. ബാലന്‍
(എ)പഞ്ചായത്തുകള്‍ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ ;
(ബി)2012-2013 സാന്പത്തിക വര്‍ഷം പഞ്ചായത്തുകളിലൂടെ നടപ്പാക്കിയ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം എപ്രകാരമായിരുന്നു ; ഓരോ പദ്ധതിക്കും അനുവദിച്ച തുകയും വിനിയോഗിച്ച തുകയും ശതമാനവും വ്യക്തമാക്കുമോ ;
(സി)2013-2104 സാന്പത്തിക വര്‍ഷത്തെ ഇതുവരെയുള്ള ഫണ്ടു വിനിയോഗം എപ്രകാരമാണന്നും വ്യക്തമാക്കുമോ ?
|
4872 |
ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ച പദ്ധതി വിഹിതം
ശ്രീ. കെ. രാജു
(എ) 2013-14 സാന്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ച ആകെ പദ്ധതി വിഹിതം എന്തു തുകയായിരുന്നുവെന്ന് വ്യക്തമാക്കുമോ;
(ബി) ഇതില്‍ ഉത്പാദന മേഖല, സേവനമേഖല, പശ്ചാത്തല മേഖല എന്നിവയ്ക്ക് യഥാക്രമം എന്തു തുക വീതവും ഇത് എത്ര ശതമാനം വീതവും ചെലവഴിക്കപ്പെട്ടു എന്നു വ്യക്തമാക്കുമോ?
|
4873 |
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി ഫണ്ടുകളുടെ വിനിയോഗം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
ഡോ. ടി.എം. തോമസ് ഐസക്
ശ്രീ. എ.കെ. ബാലന്‍
,, വി. ശിവന്‍കുട്ടി
(എ)തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ 12-ാം പദ്ധതിയുടെ ഇതേവരെയുള്ള നടത്തിപ്പ് അവലോകനം ചെയ്തിട്ടുണ്ടോ; ഈ കാലയളവിലെ പദ്ധതി ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ച് വിശദമാക്കുമോ;
(ബി)2012-13-ല്‍ മൊത്തം ഗ്രാന്‍റ്-ഇന്‍-എയ്ഡ് തുകയുടെ എത്ര ശതമാനം വിനിയോഗിക്കുകയുണ്ടായിട്ടില്ല എന്നറിയിക്കുമോ; ഇതിന്‍റെ മുഖ്യകാരണങ്ങള്‍ എന്തെല്ലാമായിരുന്നു;
(സി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തന്നെ ചെലവിനങ്ങളില്‍ വലിയ വ്യതിയാനങ്ങള്‍ കാണുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
|
4874 |
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതിയിനത്തില്‍ ചെലവഴിച്ച തുക
ശ്രീ. എ. കെ. ബാലന്‍
(എ)2013-14 സാന്പത്തിക വര്‍ഷം സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതിയിനത്തില്‍ ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)2012-13 സാന്പത്തിക വര്‍ഷം പദ്ധതിയിനത്തില്‍ ലഭിച്ച തുകയും, ചെലവഴിച്ച തുകയും അതിന്‍റെ ശതമാനവും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലത്തില്‍ എപ്രകാരമായിരുന്നു;
(സി)2013-14 സാന്പത്തിക വര്‍ഷം ലഭിച്ച തുകയും, ചെലവാക്കിയ തുകയും അതിന്‍റെ ശതമാനവും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലത്തില്‍ എപ്രകാരമായിരുന്നു;
(ഡി)2012-13 സാന്പത്തിക വര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റ്റി. എസ്. പി, എസ്. സി. പി ഫണ്ട് വിനിയോഗം എപ്രകാരമായിരുന്നു; ലഭിച്ച തുക, ചെലവാക്കിയ തുക, ശതമാനം ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലത്തില്‍ വ്യക്തമാക്കുമോ;
(ഇ)2013-14 സാന്പത്തിക വര്‍ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ റ്റി. എസ്. പി, എസ്. സി. പി ഫണ്ട് വിനിയോഗം എപ്രകാരമായിരുന്നു; ലഭിച്ച തുക, ചെലവാക്കിയ തുക, ശതമാനം ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ക്രമത്തില്‍ വ്യക്തമാക്കുമോ;
(എഫ്)2013-14 ലെ വാര്‍ഷിക പദ്ധതി രൂപവല്‍ക്കരണ നടപടികള്‍ എപ്പോഴാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കുമോ?
|
4875 |
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതിച്ചെലവ്
ശ്രീ. കെ. വി. വിജയദാസ്
(എ)2014 ജനുവരി 1 വരെയുള്ള കണക്കിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിച്ചെലവിന്‍റെ വിശദവിവരങ്ങള്‍ നല്‍കുമോ; അവശേഷിക്കുന്ന തുകയും വിനിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് അംഗീകാരവും നല്‍കിയിട്ടുണ്ടോ;
(ബി)പ്രസ്തുത കാലയളവിലെ എസ്.സി/എസ്.ടി ഫണ്ടിന്‍റെ ചെലവ് വിവരം സംബന്ധിച്ച ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ?
|
4876 |
പട്ടികജാതികാര്‍ക്കും പട്ടികവര്‍ഗ്ഗകാര്‍ക്കുംവേണ്ടിയുള്ള പ്രതേ്യക ഘടക പദ്ധതി
ശ്രീ. എ. കെ. ബാലന്‍
,, പുരുഷന്‍ കടലുണ്ടി
,, കെ. രാധാകൃഷ്ണന്‍
,, സി. കെ. സദാശിവന്‍
(എ)വികേന്ദ്രീകരണ ആസൂത്രണത്തിന്‍ കീഴില്‍ പട്ടികജാതികാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കുംവേണ്ടിയുള്ള പ്രതേ്യക ഘടക പദ്ധതിയും പട്ടികവര്‍ഗ്ഗ ഉപപദ്ധതിയും കാര്യക്ഷമമായി നടപ്പിലാക്കാന്‍ തയ്യാറാകുമോ;
(ബി)2012-13 സാന്പത്തികവര്‍ഷത്തെ എസ്.സി.പിക്കും ടി.എസ്.പി.ക്കുംവേണ്ടിയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതവും അതില്‍ ചെലവാക്കിയ തുകയും സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിഹിതത്തിന്‍റെ എത്ര ശതമാനംവീതം ചെലവഴിക്കാന്‍ കഴിയാതെ പോയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ.;
(സി)സംസ്ഥാന പദ്ധതി വിഹിതത്തില്‍നിന്നും പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരുടെ ജനസംഖ്യാനുപാതത്തിനനുസൃതമായുള്ള വിഹിതം വികേന്ദ്രീകരണ ആസൂത്രണത്തിന് നല്‍കിയിട്ടുണ്ടോ; മുന്‍വര്‍ഷത്തെ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്ത് വിശദീകരിക്കുമോ ?
|
4877 |
പഞ്ചായത്ത് വകുപ്പിന്‍റെ പ്രവര്‍ത്തനം
ശ്രീ. തോമസ് ഉണ്ണിയാടന്‍
,, മോന്‍സ് ജോസഫ്
,, റ്റി. യു. കുരുവിള
,, സി. എഫ്. തോമസ്
(എ)പഞ്ചായത്ത് വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ ;
(ബി)പഞ്ചായത്തുകളുടെ പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിന് അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കി അംഗീകരിക്കുകയും മുന്‍കൂര്‍ പണം ലഭ്യമാക്കി, ഗുണനിലവാരം ഉറപ്പ് വരുത്തുകയും ചെയ്ത് പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ;
(സി)ജീവനക്കാര്‍ക്ക് കുറഞ്ഞത് ത്രൈമാസ പരിശീലനം നല്കി കാര്യക്ഷമമായ ഭരണ നിര്‍വ്വഹണത്തിന് നടപടികള്‍ സ്വീകരിക്കുമോ ?
|
4878 |
ഗ്രാമപഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസുകള്‍
ശ്രീ. ആര്‍. സെല്‍വരാജ്
,, റ്റി. എന്‍. പ്രതാപന്‍
,, ഹൈബി ഈഡന്‍
,, ബെന്നി ബെഹനാന്‍
(എ)ഗ്രാമപഞ്ചായത്തുകളില്‍ ഫ്രണ്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ; വിശദമാക്കുമോ ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;
(സി)എന്തെല്ലാം സേവനങ്ങളാണ് ഇത് വഴി പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് വിശദമാക്കുമോ ;
(ഡി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഫ്രണ്ട് ഓഫീസുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
4879 |
ഉല്പാദന മേഖലയ്ക്ക് ഫണ്ട് വകയിരുത്താതെ പദ്ധതി അംഗീകാരം
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)ഗ്രാമ പഞ്ചായത്തുകള്‍ കൃഷി അടക്കമുള്ള ഉല്പാദന മേഖലയ്ക്ക് ഫണ്ട് വകയിരുത്തിയില്ലെങ്കിലും പദ്ധതി അംഗീകരിച്ചു നല്‍കാമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഈ നിലപാട് കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് ഇടവരുത്തുമെന്ന വിദഗ്ദ്ധരുടെ അഭിപ്രായം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ വിദഗ്ദ്ധരുടെ അഭിപ്രായം കണക്കിലെടുത്ത് കൃഷി അടക്കമുള്ള ഉല്പാദനമേഖലയ്ക്ക് ആവശ്യമായ തുക വകയിരുത്തണമെന്ന നിര്‍ദ്ദേശം ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കുമോ;
(ഡി)എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ?
|
4880 |
കല്‍പ്പറ്റ നിയോജക മണ്ധലത്തിലെ പഞ്ചായത്തുകളുടെ പദ്ധതി നിര്‍വ്വഹണം
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)കല്‍പ്പറ്റ നിയോജക മണ്ധലത്തിലെ പഞ്ചായത്തുകളുടെ പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കുന്നതിനു സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ബി)പഞ്ചായത്ത് പ്രവൃത്തികള്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കാന്‍ ആവശ്യമായ സാങ്കേതിക വിഭാഗം ജീവനക്കാര്‍ പഞ്ചായത്തുകളില്‍ ഇല്ലാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
(സി)ഓരോ പഞ്ചായത്തിലും ആവശ്യത്തിനു സാങ്കേതിക വിഭാഗം ജീവനക്കാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
4881 |
ഏറനാട് മണ്ധലത്തിലെ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍
ശ്രീ. പി. കെ. ബഷീര്‍
(എ)ഏറനാട് മണ്ധലത്തിലെ ഊര്‍ണാട്ടിരി, ചാലിയാര്‍ എന്നീ പഞ്ചായത്തുകളില്‍ കഴിഞ്ഞ സാന്പത്തിക വര്‍ഷം ഭരണാനുമതി നല്‍കിയ പ്രവര്‍ത്തികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കുമോ;
(ബി)2013-14 വര്‍ഷത്തില്‍ പ്രസ്തുത പഞ്ചായത്തുകളില്‍ നിന്നും ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
|
4882 |
ഐ.എസ്.ഒ. നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ഗ്രാമപഞ്ചായത്തുകള്‍
ശ്രീ. പി. കെ. ബഷീര്‍
,, കെ. മുഹമ്മദുണ്ണി ഹാജി
,, കെ. എം. ഷാജി
,, സി. മോയിന്‍കുട്ടി
(എ)ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനം മെച്ചപ്പെടുത്തുന്നതിന് ഓഫീസുകള്‍ ഐ.എസ്.ഒ. നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)എങ്കില്‍ ഐ.എസ്.ഒ. നിലവാരമേര്‍പ്പെടുത്തുന്പോള്‍ ഏതെല്ലാം സേവന മേഖലകളില്‍ മാറ്റമുണ്ടാകുമെന്നും അതിനായി എന്തെല്ലാം സംവിധാനങ്ങള്‍ പുതുതായി ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കുമോ ;
(സി)എത്ര പഞ്ചായത്തുകളാണ് ഇതിനായുള്ള പദ്ധതി തയ്യാറാക്കിയതെന്നതു സംബന്ധിച്ച വിശദവിവരം നല്കാമോ ?
|
4883 |
ആലപ്പുഴ ജില്ലയില്‍ ഐ.എസ്.ഒ. അംഗീകാരം നേടുന്നതിനായി തെരഞ്ഞെടുത്ത പഞ്ചായത്തുകള്‍
ശ്രീ. ജി. സുധാകരന്‍
ആലപ്പുഴ ജില്ലയില്‍ ഐ.എസ്.ഒ. അംഗീകാരം നേടുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പഞ്ചായത്തുകള്‍ ഏതെല്ലാമെന്ന് വെളിപ്പെടുത്തുമോ?
|
4884 |
എം.എന്‍. ലക്ഷം വീട് ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നടപടി
ശ്രീ. ജോസ് തെറ്റയില്‍
(എ)എം. എന്‍ ലക്ഷം വീട് പദ്ധതിപ്രകാരം ആരംഭിച്ച ഭവനങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;
(ബി)എങ്കില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
|
4885 |
വീടുകള്‍ക്ക് നന്പര്‍ പ്ലേറ്റ്
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരം, സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പരിധിയിലെ വീടുകള്‍ക്ക് ഒരേ വലിപ്പത്തിലും, രീതിയിലുമുള്ള നന്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കണമെന്നതു സംബന്ധിച്ച് എന്തെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ;
(ബി)23-02-2013-ല്‍ 492/2013 നന്പരായി ഇതു സംബന്ധമായി എന്തെങ്കിലും ഉത്തരവ് തദ്ദേശസ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(സി)എങ്കില്‍ ആയത് നടപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; ഏത് ഏജന്‍സി മുഖേന നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്;
(ഡി)കുടുംബശ്രീ മുഖേന ഈ പദ്ധതി എത്രയും വേഗം നടപ്പിലാക്കുമോ എന്നറിയിക്കുമോ?
|
4886 |
കെട്ടിടനന്പര്‍ അനുവദിക്കുന്നതിന് ഇളവ്
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പഞ്ചായത്തിരാജ് നിയമം 220 ബി-യില്‍ ഇളവു നല്‍കി എത്ര കെട്ടിടങ്ങള്‍ക്ക് നന്പര്‍ നല്‍കുന്നതിനുള്ള പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്;
(ബി)പ്രസ്തുത സ്ഥാപനങ്ങളുടെയും ഉടമസ്ഥരുടെയും പേരു വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് ജില്ല തിരിച്ച് ലഭ്യമാക്കാമോ?
|
4887 |
സ്ഥിരം കെട്ടിട നന്പര്‍ നല്‍കാന്‍ നടപടി
ശ്രീമതി പി. അയിഷാ പോറ്റി
(എ) സംസ്ഥാനത്തെ കെട്ടിടങ്ങളില്‍ പതിച്ചിരിക്കുന്ന വ്യത്യസ്ത വര്‍ഷങ്ങളിലെ കെട്ടിട നന്പരുകള്‍ കാരണം കെട്ടിട ഉടമകളും കെട്ടിട കൈവശക്കാരും വിവിധ സേവനങ്ങള്‍ക്ക് പഞ്ചായത്ത് ആഫീസുകളെ സമീപിക്കുന്പോള്‍ നേരിടുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി) സംസ്ഥാനത്തെ കെട്ടിടങ്ങള്‍ക്ക് സ്ഥിരം നന്പര്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
(സി) കെട്ടിട നന്പരുകള്‍ കേന്ദ്രീകൃത കന്പ്യൂട്ടര്‍ ശ്രൃംഖലയിലേക്ക് മാറ്റി കെട്ടിട നികുതി സമാഹരണം ഏകീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
4888 |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന എയ്ഡഡ് അദ്ധ്യാപകര്‍
ശ്രീ. പി.റ്റി.എ. റഹീം
(എ)എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത് സ്കൂളുകളിലെ അദ്ധ്യയനത്തിന് തടസ്സങ്ങളുണ്ടാക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന അദ്ധ്യാപകര്‍ കാലാവധി പൂര്‍ത്തിയാവുന്നതുവരെ അവധി എടുക്കണമെന്ന നിബന്ധന വയ്ക്കാന്‍ നടപടി സ്വീകരിക്കുമോ?
|
4889 |
സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നടപടി
ശ്രീ. ബെന്നി ബെഹനാന്‍
'' അന്‍വര്‍ സാദത്ത്
'' ജോസഫ് വാഴക്കന്‍
'' ആര്‍. സെല്‍വരാജ്
(എ)സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് വഴിയറിയാന്‍ സഹായകരമാകുംവിധം സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എവിടെയൊക്കെയാണ് ഇത്തരം സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ഇതിനായുള്ള ചെലവുകള്‍ എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
4890 |
പഞ്ചായത്ത് ലൈബ്രറികളുടെ നവീകരണം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)പഞ്ചായത്തുകളില്‍ നിലവിലുള്ള ലൈബ്രറികള്‍ നവീകരിക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;
(ബി)പഞ്ചായത്ത് ലൈബ്രറികള്‍ മിക്ക പഞ്ചായത്തുകളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
(സി)നിശ്ചിത യോഗ്യതയുള്ള ലൈബ്രേറിയനില്ലാത്ത ഇത്തരത്തിലുള്ള ലൈബ്രറികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ ;
(ഡി)ഇവിടങ്ങളില്‍ യോഗ്യതയുള്ള ലൈബ്രേറിയന്മാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
T.4891 |
ബയോഗ്യാസ് പ്ലാന്‍റുകള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)വീടുകളില്‍ ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(ബി)ഇത്തരത്തില്‍ ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് ഏതെങ്കിലും ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(സി)എങ്കില്‍ പ്രസ്തുത ഏജന്‍സികള്‍ ഏതെല്ലാമാണെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ ?
|
T.4892 |
ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിച്ചവര്‍ക്ക് സബ്സിഡി നല്‍കുന്നതിന് നടപടി
ശ്രീ.എന്‍.എ. നെല്ലിക്കുന്ന്
(എ)2011-12 വര്‍ഷത്തിലെ രണ്ടാം ഘട്ടത്തില്‍ ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിച്ചവര്‍ക്കുമാത്രം സബ്സിഡി നല്‍കാതിരിക്കുന്നത് വിവേചനവും അനീതിയുമാണെന്നതിനാല്‍, ഇപ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പ്ലാന്‍റുകളുടെ ഉടമകള്‍ക്കെങ്കിലും സബ്സിഡി പൂര്‍ണ്ണമായും അനുവദിക്കുമോ;
(ബി)ഇത്തരം ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്‍റുകളുടെ തുടര്‍ സര്‍വ്വീസിംഗിന് ഏര്‍പ്പെടുത്തിയിട്ടുളള സംവിധാനമെന്താണ്; ഓരോ ജില്ലയിലുമുളള സര്‍വ്വീസിംഗ് കേന്ദ്രങ്ങളുടെ ലിസ്റ്റ് ഫോണ്‍ നന്പര്‍ സഹിതം നല്‍കാമോ?
|
4893 |
മാനദണ്ധങ്ങള്‍ പാലിക്കാതെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി
ശ്രീ. വി. ശശി
(എ)പഞ്ചായത്ത് വകുപ്പില്‍ അസിസ്റ്റന്‍റ് സെക്രട്ടറി/ജൂനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് 19.04.2013 ല്‍ നടന്ന പ്രൊമോഷന്‍/നിയമന ഉത്തരവില്‍ മാനദണ്ധങ്ങള്‍ ലംഘിച്ച് സീനിയറായവരെ വിദൂരസ്ഥലങ്ങളില്‍ നിയമിച്ചുവെന്ന പരാതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്;
(ബി)ഇത് സംബന്ധിച്ച പരാതിയിന്മേല്‍ കോടതി ഉത്തരവുകള്‍ പ്രകാരം, എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടോ; ഇത്തരം കേസുകളില്‍ സ്വീകരിച്ച നടപടിയുടെ വിശദാംശം വെളിപ്പെടുത്തുമോ;
(സി)സ്ഥലംമാറ്റത്തിന് പഞ്ചായത്ത് വകുപ്പില്‍ മാനദണ്ധം നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ?
|
4894 |
10 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ താല്‍കാലിക ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്താന്‍ നടപടി
ശ്രീ. കെ. കെ. ജയചന്ദ്രന്‍
(എ)വിവിധ പഞ്ചായത്തുകളില്‍ 10 വര്‍ഷത്തിലധികം സേവനം പൂര്‍ത്തിയാക്കിയ എത്ര താല്‍ക്കാലിക ഡ്രൈവര്‍മാരാണ് ഉള്ളതെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ ;
(ബി)10 വര്‍ഷത്തിലധികം സേവനം പൂര്‍ത്തിയാക്കിയ ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്തണം എന്ന ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; ഇക്കാര്യം പരിഗണനയില്‍ ഉണ്ടോ എന്നറിയിക്കുമോ ;
(സി)10 വര്‍ഷം പൂര്‍ത്തിയാക്കിയ ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്തുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ ?
|
4895 |
തുറവൂര്‍ എല്‍.പി.സ്കൂളിലെ സ്വീപ്പറെ സ്ഥിരപ്പെടുത്താന്‍ നടപടി
ശ്രീ. പി. തിലോത്തമന്‍
(എ)ഗ്രാമപഞ്ചായത്തുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എത്ര സ്കൂളുകളുണ്ടെന്ന് അറിയിക്കുമോ; ഈ സ്കൂളുകളിലെ ജീവനക്കാരില്‍ താല്ക്കാലികമായി ജോലി ചെയ്യുന്ന എത്രപേരുണ്ടെന്നും ഇവരുടെ ജോലി സ്ഥിരപ്പെടുത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോയെന്നും അറിയിക്കുമോ;
(ബി)തുറവൂര്‍ ഗ്രാമ പഞ്ചായത്ത് എല്‍.പി. സ്കൂളിലെ സ്വീപ്പര്‍ തസ്തികയില്‍ ജോലിചെയ്യുന്ന ജീവനക്കാരിയെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച ഫയലില്‍ ഇനിയും തീര്‍പ്പുണ്ടാക്കാത്തത് എന്തുകൊണ്ടാണെന്നും ഇവര്‍ എത്ര വര്‍ഷമായി ഈ ജോലി ചെയ്യുന്നുവെന്നും അറിയിക്കുമോ;
(സി)ഈ ജീവനക്കാരിയുടെ സേവനകാലയളവും സാന്പത്തിക സ്ഥിതിയും പരിഗണിച്ച് ഇവര്‍ക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നല്‍കാനും ഇവരെ സ്ഥിരപ്പെടുത്താനും അടിയന്തര നടപടി സ്വീകരിക്കുമോ ?
|
4896 |
വല്ലച്ചിറ ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്‍റ്
സെക്രട്ടറി നിയമനം
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)പുതുക്കാട് മണ്ധലത്തിലെ വല്ലച്ചിറ ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്‍റ് സെക്രട്ടറിയുടെ തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ആവശ്യത്തിന്മേല്‍ സ്വീകരിച്ച നടപടിയുടെ വിശദാംശം വ്യക്തമാക്കാമോ?
|
4897 |
ഗ്രാമപഞ്ചായത്തുകളിലെ ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരുടെ നിയമനം
ശ്രീ. എം. ഉമ്മര്‍
(എ)ഗ്രാമപഞ്ചായത്തുകളിലെ ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരെ നിയമിക്കാനുള്ള ഉത്തരവ് എന്നാണ് പുറപ്പെടുവിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ ;
(ബി)പ്രസ്തുത ഉത്തരവ് പ്രകാരം ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് അറിയിക്കാമോ ;
(സി)ഇവര്‍ക്ക് നല്‍കി വരുന്ന പ്രതിഫലവും ആനുകൂല്യവും എന്തൊക്കെയാണ് എന്ന് വ്യക്തമാക്കാമോ ;
(ഡി)ടെക്നിക്കല്‍ അസിസ്റ്റന്‍റുമാര്‍ക്ക് ഏതെല്ലാം അവധികള്‍ക്ക് അര്‍ഹതയുണ്ട് ;
(ഇ)ഇവര്‍ക്ക് ആര്‍ജിതാവധി, പ്രസവാവധി, ആകസ്മിക അവധി എന്നിവ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ ?
|
4898 |
കൊടുവള്ളി ഗ്രാമപഞ്ചായത്ത് ബസ്സ്റ്റാന്‍റിലെ കംഫര്‍ട്ട് സ്റ്റേഷനുമുകളില്‍ സ്വകാര്യ കെട്ടിടം നിര്‍മ്മാണം
ശ്രീ. പി. റ്റി. എ. റഹീം
(എ) കൊടുവള്ളി ഗ്രാമപഞ്ചായത്ത് ബസ്സ്റ്റാന്‍റില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ ടാങ്കിന് മുകളില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്വകാര്യ വ്യക്തിക്ക് ഗ്രാമപഞ്ചായത്ത് അനുമതി നല്‍കിയിട്ടുണ്ടോ;
(ബി) ഇവിടെ എത്ര നിലയിലുള്ള കെട്ടിടം നിര്‍മ്മിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(സി) ഇതു സംബന്ധിച്ച ഗ്രാമപഞ്ചായത്ത് തീരുമാനത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(ഡി) കെട്ടിട നിര്‍മ്മാണത്തിന് സ്വകാര്യവ്യക്തിയും ഗ്രാമപഞ്ചായത്തും തമ്മില്‍ കരാര്‍ നിലവിലുണ്ടോ;
(ഇ) എങ്കില്‍ പ്രസ്തുത കരാറിന്‍റെ പകര്‍പ്പ് ലഭ്യമാ ക്കാമോ;
(എഫ്) പഞ്ചായത്ത് രാജ് ആക്ടിലെ വ്യവസ്ഥകള്‍ നടപടിക്രമങ്ങളില്‍ പാലിക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
|
4899 |
കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ഓഫീസിലെ പണി പൂര്‍ത്തിയാകാത്ത സ്തൂപം
ശ്രീ. എന്‍.എ.നെല്ലിക്കുന്ന്
(എ)കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പണി പൂര്‍ത്തിയാകാത്ത സ്തൂപം നിലവിലുളളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ അത് ആരുടെ സ്തൂപമാണ്, എന്നാണ് ഇത് പണി കഴിക്കുന്നതിനുളള തീരുമാനമെടുത്തത്; ആരാണ് തീരുമാനിച്ചത്;
(സി)ഇതിനുളള ഫണ്ട് എവിടെനിന്ന് അനുവദിച്ചു; വിശദാംശങ്ങള്‍ നല്കുമോ;
(ഡി)പ്രസ്തുത ഫണ്ട് ഉപയോഗിച്ച് പണി നടത്തിയത് ആരാണ്; ആര്‍ക്കാണ് പണി നടത്തുന്നതിനുളള ചുമതല നല്കിയത്;
(ഇ)എത്ര കാലംകൊണ്ടാണ് ഇതിന്‍റെ പണി പൂര്‍ത്തിയാക്കേണ്ടിയിരുന്നത്; ഇതിന്‍റെ പണി നിലച്ചതിനുളള കാരണം വ്യക്തമാക്കുമോ; നാളിതുവരെയായി ചിലവഴിച്ച തുകയുടെ വിശദവിവരം വെളിപ്പെടുത്തുമോ?
|
4900 |
കിളിമാനൂര്‍ പഞ്ചായത്തിലെ "കനിവ്' പദ്ധതി
ശ്രീ. ബി. സത്യന്‍
(എ)കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിവരുന്ന കനിവ് ഗാര്‍ഹിക സാന്ത്വന പരിചരണ പദ്ധതിയെയും പ്രവര്‍ത്തനത്തേയും സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ ;
(ബി)ഇതിന് ചെലവാകുന്ന തുക ഏത് ഫണ്ടില്‍ നിന്നാണ് കണ്ടെത്തുന്നതെന്ന് വ്യക്തമാക്കുമോ ; ഈ പദ്ധതിക്കായി ഒരുമാസം എന്തു തുക ചെലവാക്കുന്നുണ്ട് ;
(സി)ഈ പദ്ധതിയുടെ ഗുണം പഞ്ചായത്തില്‍ എത്ര പേര്‍ക്ക് ലഭിക്കുന്നുണ്ട്; അവരുടെ പേരും മേല്‍വിലാസവും വ്യക്തമാക്കാമോ ;
(ഡി)സാന്ത്വന പരിചരണ രംഗത്ത് മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകള്‍ക്ക് പ്രതേ്യക സഹായം ലഭ്യമാക്കാറുണ്ടോ ; എങ്കില്‍ ഇതിന് സ്വീകരിക്കുന്ന മാനദണ്ധം എന്താണെന്ന് വിശദമാക്കാമോ ;
(ഇ)സാന്ത്വന പരിചരണ രംഗത്ത് കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത് മാതൃകാപരമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ?
|
4901 |
പുതുക്കാട് നിയോജകമണ്ധലത്തിലെ ചെറുവാള്‍ സ്റ്റേഡിയം
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)പുതുക്കാട് നിയോജകമണ്ധലത്തിലെ ചെറുവാള്‍ സ്റ്റേഡിയം ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പ്രോജക്ട് ലഭിച്ചതെന്നാണെന്ന് വിശദമാക്കുമോ;
(ബി)എങ്കില്‍, അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;
(സി)ഭരണാനുമതി ലഭിക്കാന്‍ എന്താണ് തടസ്സമെന്ന് വിശദമാക്കുമോ;
(ഡി)ഭരണാനുമതി എന്ന് ലഭിക്കുമെന്ന് അറിയിക്കുമോ ?
|
4902 |
താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാര്‍ ഹോട്ടല്‍ ലൈസന്‍സുകള്‍
ശ്രീ. പി.റ്റി.എ. റഹീം
(എ)താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ എത്ര ബാര്‍ ഹോട്ടലുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത ബാര്‍ ഹോട്ടലുകള്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടുണ്ടെങ്കില്‍ ലൈസന്‍സ് നല്‍കിയ തീയതികള്‍ വ്യക്തമാക്കാമോ;
(സി)പ്രസ്തുത അനുമതി നല്‍കുന്നതിന് ചേര്‍ന്ന ഗ്രാമപഞ്ചായത്ത് യോഗത്തില്‍ സംബന്ധിച്ചവരുടെ പേരുകള്‍ വ്യക്തമാക്കാമോ;
(ഡി)പ്രസ്തുത തീരുമാനത്തോട് മെന്പര്‍മാരില്‍ ആരെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവോ; എങ്കില്‍ വിയോജിപ്പ് പ്രകടിപ്പിച്ചവരുടെ പേരുകള്‍ വ്യക്തമാക്കാമോ?
|
<<back |
next page>>
|