|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4839
|
മൃഗസംരക്ഷണ വകുപ്പ് മുഖേന വനിതകള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്
'' ആര്‍. സെല്‍വരാജ്
'' വര്‍ക്കല കഹാര്‍
'' സി. പി. മുഹമ്മദ്
(എ)മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍പ്പെടുത്തി വനിതകള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)പ്രസ്തുത പദ്ധതിയനുസരിച്ച് എന്തെല്ലാം ധനസഹായങ്ങളാണ് വനിതകള്‍ക്ക് നല്‍കുന്നത്; വിശദമാക്കുമോ?
(ഡി)പ്രസ്തുത പദ്ധതിയനുസരിച്ച് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
4840 |
കന്നുകുട്ടി പരിപാലന പദ്ധതി
ശ്രീ. പാലോട് രവി
,, സണ്ണിജോസഫ്
,, എം. പി. വിന്‍സെന്‍റ്
,, അന്‍വര്‍ സാദത്ത്
(എ)മൃഗസംരക്ഷണ വകുപ്പ് കന്നുകുട്ടി പരിപാലന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;
(സി)എന്തെല്ലാം സഹായങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന ലഭിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)പ്രസ്തുത പദ്ധതിയനുസരിച്ച് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് ; വിശദാംശം ലഭ്യമാക്കുമോ ?
|
4841 |
കാലിത്തീറ്റ വിതരണ പദ്ധതി
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്
,, ഐ. സി. ബാലകൃഷ്ണന്‍
,, പി. സി. വിഷ്ണുനാഥ്
,, ഹൈബി ഈഡന്‍
(എ)മൃഗസംരക്ഷണ വകുപ്പ് കാലിത്തീറ്റ വിതരണ പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)എന്തെല്ലാം സഹായങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതിയനുസരിച്ച് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
|
4842 |
മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ നടപ്പിലാക്കിയ പുതിയ പദ്ധതികള്‍
ശ്രീ. സി. ദിവാകരന്‍
വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മൃഗസംരക്ഷണ വകുപ്പിനുകീഴില്‍ നടപ്പിലാക്കിയ പുതിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ;
(ബി)പ്രസ്തുത പദ്ധതികളുടെ ഗുണഭോക്താക്കള്‍ എത്ര ; എന്തു തുക ചിലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ?
|
4843 |
അന്പലപ്പുഴ നിയോജകമണ്ധലത്തില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അന്പലപ്പുഴ നിയോജകമണ്ധലത്തില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
(ബി)ആയതിലേയ്ക്കായി എന്തു തുക ചിലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)2013-14 സാന്പത്തിക വര്‍ഷം മൃഗസംരക്ഷണ വകുപ്പ് മുഖേന അന്പലപ്പുഴ മണ്ധലത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ?
|
4844 |
കൊട്ടാരക്കര നിയോജകമണ്ധലത്തില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം കൊട്ടാരക്കര നിയോജകമണ്ധലത്തില്‍ ഉള്‍പ്പെട്ട കൊട്ടാരക്കര, മൈലം, കുളക്കട, നെടുവത്തൂര്‍, എഴുകോണ്‍, കരീപ്ര, വെളിയം, ഉപ്പന്നൂര്‍ പഞ്ചായത്തുകളില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;
(ബി)ആയതിലേയ്ക്കായി എന്ത് തുക വകയിരുത്തിയിട്ടുണ്ടെന്നും എത്ര തുക ചിലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ ?
|
4845 |
കുളന്പ് രോഗംമൂലമുള്ള നഷ്ടം
ശ്രീമതി കെ. എസ്. സലീഖ
(എ)കുളന്പ് രോഗം പിടിപെട്ട് സംസ്ഥാനത്ത് 2014 ജനുവരി 15 വരെ എത്ര കന്നുകാലികള്‍ ചത്തു; ജില്ല തിരിച്ച് ഇനം തിരിച്ച് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത കാലയളവിനുള്ളില്‍ എത്ര കന്നുകാലികള്‍ക്കാണ് രോഗം ബാധിച്ചത്; ജില്ല തിരിച്ച് തരം തിരിച്ച് വ്യക്തമാക്കുമോ;
(സി)കന്നുകാലികള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നാളിതുവരെ എന്തൊക്കെ ധനസഹായം നല്‍കി; എത്ര കര്‍ഷകര്‍ക്കാണ് ധനസഹായം നല്‍കിയത്; ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(ഡി)കുളന്പുരോഗം മൂലം മൃഗസംരക്ഷണ വകുപ്പിന് എത്ര തുകയുടെ പ്രത്യക്ഷ നഷ്ടം സംഭവിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
(ഇ)പ്രസ്തുത രോഗം പടര്‍ന്നു പിടിക്കുന്നതിന് കാലാവസ്ഥാ മാറ്റവും ആഗോള താപനവും കാരണമാകുന്നത് സംബന്ധിച്ച് പ്രൊഫ: ഷെന്‍ മലോണിയുടെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ എന്തു നടപടി സ്വീകരിച്ചു; വിശദമാക്കുമോ;
(എഫ്)പ്രസ്തുത രോഗം ജനവാസ മേഖലയുടെ പരിസരത്തിനടുത്ത വനമേഖലയെ ബാധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ജി)മൃഗസംരക്ഷണ വകുപ്പിന് സംസ്ഥാന അതിര്‍ത്തികളില്‍ എത്ര ചെക്ക് പോസ്റ്റുകളാണ് നിലവിലുള്ളത്; ഇതില്‍ ഏതൊക്കെ ചെക്ക് പോസ്റ്റുകളില്‍ വെറ്ററിനറി ഡോക്ടര്‍ സേവനം നടത്തുന്നു; വ്യക്തമാക്കുമോ?
|
4846 |
കുളന്പുരോഗത്തിനുള്ള പ്രതിരോധവാക്സിന്‍
ശ്രീ. പി. തിലോത്തമന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കന്നുകാലികള്‍ക്കുള്ള കുളന്പുരോഗ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ ഭാഗമായി കേരളത്തില്‍ ഉപയോഗിക്കപ്പെട്ട വാക്സിനുകളെ സംബന്ധിച്ച് ഉണ്ടായ വിവാദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഏതു കന്പനിയുടെ വാക്സിനുകളാണ് ഇതിനുവേണ്ടി ഉപയോഗിച്ചത് എന്നു പറയാമോ;
(സി)ഇവ സൂക്ഷിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ കേരളത്തിലെ എല്ലാ മൃഗാശുപത്രികളിലും ഐ.സി.ഡി. പി. സബ്സെന്‍ററുകളിലും ഉണ്ടോ;
(ഡി)ഒരു ബോട്ടില്‍ വാക്സിന്‍ എത്ര കന്നുകാലികളിലാണ് ഉപയോഗിക്കുന്നത് എന്നും എത്ര അളവിലാണ് ഉപയോഗിക്കുന്നത് എന്നും പറയാമോ; ഉപയോഗിച്ചതിന്‍റെ ബാക്കി വാക്സിനുകള്‍ കേടാകാതെ സൂക്ഷിക്കാനും വീണ്ടും ഉപയോഗിക്കാനും പറ്റുന്നവയാണോ;
(ഇ)കന്നുകാലികളില്‍ ഉപയോഗിക്കുന്ന പ്രതിരോധ വാക്സിനുകള്‍ കേരളത്തിലെ കന്നുകാലികളില്‍ പരീക്ഷിച്ച് വിജയകരമാണെന്നു ബോധ്യമായതിനു ശേഷമാണോ വ്യപകമായി ഉപയോഗിക്കുന്നത് വിശദമാക്കുമോ?
|
4847 |
പാലക്കാട് ജില്ലയില്‍ കുളന്പുരോഗം മൂലം മരണപ്പെട്ട കന്നുകാലികള്‍
ശ്രീ. എ. കെ. ബാലന്‍
(എ) കുളന്പുരോഗം മൂലം പാലക്കാട് ജില്ലയില്‍ എത്ര കന്നുകാലികള്‍ ഇതുവരെ മരണമടഞ്ഞിട്ടുണ്ട്; നിയോജക മണ്ധലാടിസ്ഥാനത്തില്‍ എണ്ണം വ്യക്തമാക്കാമോ;
(ബി) ഇതില്‍ എത്ര കന്നുകാലികളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്; നിയോജകമണ്ധലാടിസ്ഥാനത്തില്‍ എണ്ണം ലഭ്യമാക്കാമോ;
(സി) മൃഗസംരക്ഷണ വകുപ്പ് നഷ്ടപരിഹാരം നല്‍കുന്നത് എത്ര തുകയാണ്; ക്ഷീരവികസനവകുപ്പ്, മില്‍മ എന്നീ സ്ഥാപനങ്ങള്‍ നഷ്ടപരിഹാരം നല്‍കാറുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ഡി) നഷ്ടപരിഹാരത്തിനായി കന്നുകാലി ഉടമകള്‍ ആര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്; ആരാണ് നഷ്ടപരിഹാരം അനുവദിക്കുന്നത്; ഇതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
(ഇ) പാലക്കാട് ജില്ലയില്‍ നഷ്ടപരിഹാരത്തിനായി എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്; മണ്ധലാടിസ്ഥാനത്തില്‍ എണ്ണം വ്യക്തമാക്കാമോ?
|
4848 |
അങ്കമാലി മണ്ധലത്തില്‍ കുളന്പുരോഗം ബാധിച്ച കന്നുകാലികള്‍
ശ്രീ. ജോസ് തെറ്റയില്‍
(എ)കുളന്പുരോഗം മൂലം ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; സ്വീകരിച്ചിട്ടുള്ള നടപടി എന്തെല്ലാമെന്ന് വിശദമാക്കാമോ;
(ബി)അങ്കമാലി നിയോജകമണ്ധലത്തില്‍ കുളന്പുരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ; എത്ര പശുക്കള്‍ പ്രസ്തുത രോഗത്താല്‍ മരണപ്പെട്ടിട്ടുണ്ട്; ഇത് തടയാന്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
(സി)കുളന്പുരോഗം മൂലം ക്ഷീരകര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പശുക്കളെ വാങ്ങാനായി എടുത്ത ലോണുകള്‍ എഴുതി തള്ളുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
(ഡി)കുളന്പുരോഗം മൂലം കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ കണക്കിലെടുത്ത് അയ്യന്പുഴ പഞ്ചായത്തിലെ മൃഗാശുപത്രിയില്‍ ഡോക്ടറെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ; മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന തസ്തികയില്‍ ഡോക്ടറെ നിയമിക്കുന്നതിലെ കാലതാമസത്തിന് കാരണം വിശദമാക്കാമോ; ഡോക്ടറെ എന്നത്തേക്ക് നിയമിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
|
4849 |
പാലക്കാട് ജില്ലയിലെ ക്ഷീര കര്‍ഷകരുടെ പ്രശ്നങ്ങള്‍
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)പാലക്കാട് ജില്ലയിലെ ക്ഷീര കര്‍ഷകരുടെ എത്ര പശുക്കളാണ് കുളന്പ് രോഗം ബാധിച്ച് ചത്തത് എന്ന് വിശദമാക്കുമോ ;
(ബി)പ്രസ്തുത ക്ഷീര കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക അടിയന്തരമായി കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;
(സി)ഇതിനായി എന്തെങ്കിലും പദ്ധതി നിലവില്‍ തയ്യാറാക്കിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ?
|
4850 |
കന്നുകാലി കുരലടപ്പ് രോഗം സംബന്ധിച്ചുള്ള വിദഗ്ധ പഠനം
ശ്രീ. വി. എസ്. സുനില്‍ കുമാര്
'' ഇ. കെ. വിജയന്‍
'' ചിറ്റയം ഗോപകുമാര്‍
'' ഇ. എസ്. ബിജിമോള്‍
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും കുരലടപ്പുരോഗം ബാധിച്ച് നിരവധി കന്നുകാലികള്‍ ചത്തൊടുങ്ങിയ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് ഒരു വിദഗ്ധ പഠനം നടത്താന്‍ വേണ്ട നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കുമോ?
|
4851 |
2012-ലെ കേരള പഞ്ചായത്ത് രാജ് (ലൈവ് സ്റ്റോക്ക് ഫാമുകള്‍ക്ക് ലൈസന്‍സ് നല്‍കല്‍) ചട്ടങ്ങളില്‍ മാറ്റം
ശ്രീ. റ്റി.എന്‍. പ്രതാപന്‍
(എ)2012-ലെ കേരള പഞ്ചായത്ത് രാജ് (ലൈവ് സ്റ്റോക്ക് ഫാമുകള്‍ക്ക് ലൈസന്‍സ് നല്‍കല്‍) ചട്ടങ്ങള്‍ പ്രകാരം 15 കോഴികളെ വളര്‍ത്താന്‍ ചുരുങ്ങിയത് ഒരു സെന്‍റ് സ്ഥലം വേണമെന്ന നിബന്ധന ഉണ്ടോ; എങ്കില്‍ പ്രസ്തുത വ്യവസ്ഥ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കുറച്ചുസ്ഥലത്ത്, വിവിധ തട്ടുകളിലായി കോഴികളെ വളര്‍ത്തി ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്ന രീതി വ്യാപകമാകുന്ന സാഹചര്യത്തില്‍, മേല്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ;
(സി)നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം മലിനീകരണ നിയന്ത്രണസംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നതൊഴികെ ഫാമുകളില്‍ മറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനമലിനീകരണനിയന്ത്രണബോര്‍ഡിന് അധികാരം നല്‍കിയിട്ടുണ്ടോ; എങ്കില്‍, എപ്രകാരമെന്ന് വിശദമാക്കുമോ?
|
4852 |
കോഴിമുട്ട/ഇറച്ചി ഉല്പാദനത്തിലെ സ്വയം പര്യപ്തത
ശ്രീ. രാജു എബ്രഹാം
(എ)കോഴിമുട്ട ഉല്പാദനത്തില്‍ സ്വയംപര്യപ്തതയില്‍ എത്തിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി എന്തൊക്കെയാണെന്ന് വിശദമാക്കാമോ ; ഇതിനായി എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്; പ്രസ്തുത പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനായി എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ;
(ബി)ഇറച്ചിക്കോഴി ഉല്പാദനത്തില്‍ സ്വയംപര്യപ്തതയില്‍ എത്തിയിട്ടുണ്ടോ ; പ്രതിദിനം സംസ്ഥാനത്തിനാവശ്യമായ കോഴി ഇറച്ചി എത്രയാണെന്ന് വ്യക്തമാക്കാമോ ;
(സി)എത്രമാത്രമാണ് ഇതിന്‍റെ ഉല്പാദനം നടക്കുന്നത്; മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്രമാത്രം കോഴിയിറച്ചിയാണ് പ്രതിദിനം കേരളത്തിലേക്ക് എത്തുന്നത് ; വിശദമാക്കാമോ ;
(ഡി)കോഴിയിറച്ചി ഉല്പാദനത്തില്‍ സംസ്ഥാനത്തെ സ്വയംപര്യപ്തതയിലേക്ക് എത്തിക്കുന്നതിന് എന്തൊക്കെ നടപടിയാണ് സ്വീകരിച്ചു വരുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?
|
4853 |
കോഴികളെ വളര്‍ത്തുന്നതിന് കര്‍ഷകര്‍ക്ക് നല്‍കുന്ന സഹായം
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)അന്യസംസ്ഥാന ലോബികളുടെ പ്രവര്‍ത്തനം കാരണം കോഴി ഇറച്ചിക്ക് വിപണിയില്‍ വിലവര്‍ദ്ധനവുണ്ടാകുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇറച്ചിക്കും, മുട്ടയ്ക്കും കോഴികളെ വളര്‍ത്തുന്നതിന് കര്‍ഷകര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നത് എന്ന് വ്യക്തമാക്കുമോ;
(സി)ഫാമുകള്‍ക്ക് ആവശ്യമായ കോഴികുഞ്ഞുങ്ങളെ അവിടെ തന്നെ ഉല്പാദിപ്പിക്കുവാനും, കോഴിതീറ്റകള്‍ക്ക് സബ്സിഡി നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
|
4854 |
കോഴി ഫാമുകള്‍ക്കുള്ള ലൈസന്‍സ്
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
(എ)കോഴി ഫാമുകള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ;
(ബി)പഞ്ചായത്തുകളും, മൃഗസംരക്ഷണ വകുപ്പും നിഷ്ക്കര്‍ഷിക്കുന്ന മാനദണ്ധങ്ങളില്‍ വ്യത്യാസം ഉള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത് മൂലം കര്‍ഷകര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(സി)കോഴിവളര്‍ത്തല്‍ സംബന്ധിച്ചുള്ള വിഷയങ്ങള്‍ ഏത് ഡയറക്ടറേറ്റിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
|
4855 |
കൊട്ടിയം കോഴിത്തീറ്റ നിര്‍മ്മാണ ഫാക്ടറി
ശ്രീ. ജി. എസ്. ജയലാല്‍
(എ)കൊല്ലം ജില്ലയിലെ കൊട്ടിയത്ത് സ്ഥാപിച്ചിട്ടുള്ള കോഴിത്തീറ്റ നിര്‍മ്മാണ ഫാക്ടറിയില്‍ എത്ര ടണ്‍ തീറ്റ ഉല്‍പാദിപ്പിക്കുവാനുള്ള സ്ഥാപിത ശേഷിയാണ് നിലവിലുള്ളത്;
(ബി)നിലവില്‍ പ്രതിമാസം എത്ര ടണ്‍ തീറ്റ ഉല്‍പ്പാദിപ്പിക്കുന്നുവെന്ന് അറിയിക്കുമോ; പ്രസ്തുത ഉല്‍പ്പാദനം സ്ഥാപിത ശേഷിയുടെ എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കോഴിത്തീറ്റ വിറ്റഴിക്കുവാന്‍ സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ്; വ്യക്തമാക്കാമോ;
(ഡി)മുന്‍കാലങ്ങളെ അപേക്ഷിച്ച് തീറ്റ ഉല്‍പ്പാദനം കുറവാണെങ്കില്‍ ആയത് എന്ത്കൊണ്ടാണെന്ന് വ്യക്തമാക്കുമോ; ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
|
4856 |
കൊട്ടിയം താറാവ് വളര്‍ത്തല്‍ കേന്ദ്രം
ശ്രീ. ജി. എസ്. ജയലാല്‍
(എ)ചാത്തന്നൂര്‍ നിയോജക മണ്ധലത്തില്‍ കൊട്ടിയത്ത് സ്ഥാപിച്ചിട്ടുള്ള താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിന്‍റെ നിലവിലുള്ള പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
(ബി)പ്രസ്തുത സ്ഥാപനത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് താറാവ് കുഞ്ഞുങ്ങളുടെ ഉല്‍പ്പാദനം കാര്യമായി നടക്കുന്നില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
(സി)വിപുലമായ സൌകര്യങ്ങളോടുകൂടി ആരംഭിച്ച താറാവ് വളര്‍ത്തല്‍ കേന്ദ്രം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
|
4857 |
മണലൂര്‍ നിയോജകമണ്ധലത്തിലെ താറാവു കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍
ശ്രീ. പി. എ. മാധവന്‍
(എ)മണലൂര്‍ നിയോജകമണ്ധലത്തിലെ അരിന്പൂര് ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ കാലവര്‍ഷത്തോടെ വന്‍തോതില്‍ താറാവുകള്‍ രോഗംമൂലം മരിച്ചതിനാല്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിവേദനം ലഭിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത നിവേദനത്തിന്മേല്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത കര്‍ഷകര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
|
4858 |
മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യാ ലിമിറ്റഡ് മുഖേന വിപണനം നടത്തുന്ന ഉല്‍പ്പന്നങ്ങള്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യാ ലിമിറ്റഡ് മുഖേന എന്തെല്ലാം ഉല്പന്നങ്ങളാണ് വിപണനം നടത്തുന്നത്; ഇവയുടെ 2011, 2012, 2013 വര്‍ഷങ്ങളിലെ വിറ്റുവരവ് എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
|
4859 |
പാലക്കാട് ജില്ലയിലെ മൃഗാശുപത്രികളിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുകള്‍
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)പാലക്കാട് ജില്ലയിലെ വിവിധ മൃഗാശുപത്രികളില്‍ ആവശ്യത്തിന് വെറ്ററിനറി ഡോക്ടര്‍മാര്‍ ഇല്ലായെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഏതെല്ലാം മൃഗാശുപത്രികളിലാണ് നിലവില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവ് ഉള്ളതെന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത ആശുപത്രികളില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ?
|
4860 |
ചാലക്കുടി വെറ്ററിനറി ഹോസ്പിറ്റല്‍
ശ്രീ. ബി. ഡി. ദേവസ്സി
(എ)ചാലക്കുടി വെറ്ററിനറി ഹോസ്പിറ്റല്‍ വെറ്ററിനറി പോളി ക്ലിനിക്കായി അപ്ഗ്രേഡ് ചെയ്യുന്നതിനും അധിക തസ്തികകളും സൌകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(ബി)55 വര്‍ഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിനു പകരം ഒരു പുതിയ കെട്ടിടം അതേ കോന്പൌണ്ടില്‍ത്തന്നെ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
|
4861 |
2013-ല്‍ ഓണക്കാലത്ത് അച്ചടിവകുപ്പിലെ ജീവനക്കാരുടെ അലവന്‍സുകള്‍
ശ്രീ. വി. ശിവന്‍കുട്ടി
2013-ല്‍ ഓണക്കാലത്ത്, അച്ചടിവകുപ്പില്‍ പെര്‍ഫോര്‍മന്‍സ് അലവന്‍സ്/ബോണസ്/ഫെസ്റ്റിവല്‍ അലവന്‍സ് എന്നിവ ലഭിക്കാത്ത എത്ര ജീവനക്കാരുണ്ടെന്നും അവരുടെ പേര്, തസ്തിക, ജോലി ചെയ്യുന്ന ലാവണം എന്നീ വിശദാംശങ്ങളും ലഭ്യമാക്കുമോ?
|
4862 |
വാഴൂര്‍ സര്‍ക്കാര്‍ പ്രസ്സില്‍ ജീവനക്കാര്‍ മദ്യപിച്ച കേസ്
ശ്രീ. വി. ശിവന്‍കുട്ടി
(എ)വാഴൂര്‍ സര്‍ക്കാര്‍ പ്രസ്സില്‍ ആറൂ ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് സെക്ഷനുളളില്‍ വച്ച് മദ്യപിച്ചുകൊണ്ടിരിക്കുന്നത് വിജിലന്‍സ് വിഭാഗം കണ്ടെത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത വിഷയത്തിന്മേല്‍ വിജിലന്‍സ് വിഭാഗം എന്തെങ്കിലും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടോ;
(സി)എങ്കില്‍ ആയതിന്മേല്‍ സ്വീകരിക്കപ്പെട്ടിട്ടുളള നടപടി എന്തൊക്കെയാണെന്നു വിശദമാക്കുമോ; ടി ഉദ്യോഗസ്ഥരുടെ പേര്, തസ്തിക എന്നീ വിവരങ്ങള്‍ വ്യക്തമാക്കുമോ?
|
<<back |
|