|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.No |
Questions
|
4770
|
2013-14 ലെ കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്ക്ക് പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍
ശ്രീ. എം. എ. ബേബി
,, ബാബു എം. പാലിശ്ശേരി
,, എം. ഹംസ
,, കെ. ദാസന്‍
(എ)2013-14 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്ക്ക് പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ എല്ലാം നടപ്പിലാക്കിക്കഴിഞ്ഞിട്ടുണ്ടോ;
(ബി)ഏതെല്ലാം പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്; ഇപ്പോഴും നടപ്പിലാക്കിയിട്ടില്ലാത്തവ ഏതൊക്കെ;
(സി)നാളീകേര തോട്ടങ്ങളുടെ പുനരുജ്ജീവനവും പുനര്‍നടീലും പൈലറ്റ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ടോ;
(ഡി)കേരളത്തിന് ഏതെല്ലാം പദ്ധതികള്‍ക്ക് എന്തു തുക വകയിരുത്തപ്പെട്ടു; അവയുടെ വിനിയോഗം സംബന്ധിച്ച് വിശദമാക്കാമോ?
|
4771 |
കാര്‍ഷികവിളകളുടെ ഉത്പാദനം
ശ്രീ. എ. കെ. ബാലന്‍
'' ഇ. പി. ജയരാജന്‍
'' കെ. കെ. ജയചന്ദ്രന്‍
'' എം. ചന്ദ്രന്‍
(എ)സംസ്ഥാനത്തെ കാര്‍ഷിക വിളകളുടെ വിസ്തൃതി, ഉല്പാദനം, ഉല്പാദനക്ഷമത എന്നിവയുടെ പ്രവണതകളും നേട്ടകോട്ടങ്ങളും സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;
(ബി)ഏതെല്ലാം വിളകളുടെ വിസ്തൃതിയില്‍ മുന്‍വര്‍ഷത്തില്‍ കുറവുണ്ടായിട്ടുണ്ട്;
(സി)ഉല്പാദനത്തില്‍ കുറവുവന്ന പ്രധാന ഭക്ഷ്യവിളകള്‍ ഏതെല്ലാമാണ്;
(ഡി)ഭക്ഷ്യവിളകളില്‍ ഉല്പാദനക്ഷമത 2011-12 നെ അപേക്ഷിച്ച് 2012-13 ല്‍ കുറഞ്ഞുപോയവ ഏതെല്ലാമാണ്; ഇതിനുള്ള കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;
(ഇ)വിസ്തൃതിയും ഉല്പാദനവും ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ നിലവിലുള്ളതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ഫലപ്രദമായ നടപടി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
|
4772 |
കാര്‍ഷികമേഖലയിലെ ഉല്‍പാദനച്ചെലവിന്‍റെ വര്‍ദ്ധന
ശ്രീമതി കെ.കെ. ലതിക
ശ്രീ. വി. ചെന്താമരാക്ഷന്‍
,, ബി.ഡി. ദേവസ്സി
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)ഉല്‍പന്നങ്ങളുടെ തുടര്‍ച്ചയായുള്ള വിലക്കുറവുമൂലം ഏതെങ്കിലും വിളകളുടെ കാര്‍ഷിക ഉല്‍പാദനരംഗത്തുനിന്നും കര്‍ഷകര്‍ പിന്തിരിഞ്ഞു പോകുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
(ബി)ഉല്‍പാദനപ്രദേശങ്ങളുടെ വിസ്തൃതിയിലും ഉല്‍പാദനത്തിലും കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്ന വിളകളുടെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച് വിശദമാക്കാമോ;
(സി)ഉല്‍പാദനച്ചെലവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് വിലവര്‍ദ്ധിക്കാത്ത വിളകള്‍ ഏതെല്ലാമാണ്; രാസവളങ്ങള്‍ക്കുള്‍പ്പെടെ കൃഷിക്കാരന്‍റെ ചെലവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാമാണ്;
(ഡി)കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷികരംഗത്തെ ഏതെല്ലാം നയങ്ങളാണ് സംസ്ഥാനത്തെ കൃഷി വികസനത്തിന് വിനാശകരമായി മാറിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഇത് മാറ്റിക്കിട്ടുന്നതിന് എന്തെല്ലാം ശ്രമങ്ങള്‍ നടത്തുകയുണ്ടായി; വിശദമാക്കാമോ?
|
4773 |
വരള്‍ച്ച, കാലവര്‍ഷ കെടുതികളില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ പ്രത്യേക പാക്കേജ്
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)കഴിഞ്ഞവര്‍ഷത്തെ വരള്‍ച്ചയും ഈ വര്‍ഷമുണ്ടായ കാലവര്‍ഷവും കാര്‍ഷിക രംഗത്ത് എത്ര രൂപയുടെ നഷ്ടമുണ്ടാക്കി എന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)കാലാവസ്ഥാ വ്യതിയാനം, വരള്‍ച്ച, കാലവര്‍ഷം എന്നിവയുടെ കെടുതികളില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് ഉണ്ടാക്കുമോ;
(സി)സംസ്ഥാനത്തിന്‍റെ കാര്‍ഷിക രംഗത്തെ മുന്നേറ്റത്തിന് വഴിയൊരുക്കുവാന്‍ പ്രത്യേക കാര്‍ഷിക പാക്കേജുകള്‍ കേന്ദ്രസഹായത്തോടെ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
4774 |
മാതൃകാ കര്‍ഷകര്‍ക്കുളള സഹായ പദ്ധതി
ശ്രീ.വി.ഡി. സതീശന്‍
,, ലൂഡി ലൂയിസ്
,, ബെന്നി ബെഹനാന്
,, ജോസഫ് വാഴക്കന്‍
(എ)സംസ്ഥാനത്ത് തെരഞ്ഞെടുത്ത മാതൃകാ കര്‍ഷകര്‍ക്കായി സഹായപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കൂമോ;
(സി)പദ്ധതിയനുസരിച്ച് എന്തെല്ലാം ധനസഹായമാണ് നല്‍കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
4775 |
രാസവളങ്ങളുടെ വിലനിയന്ത്രണാധികാരം
ഡോ. ടി.എം. തോമസ് ഐസക്
ശ്രീ. കെ. സുരേഷ് കുറുപ്പ്
,, എസ്. രാജേന്ദ്രന്‍
,, ബാബു എം. പാലിശ്ശേരി
(എ)2010 ഏപ്രില്‍ 1 മുതല്‍ രാസവളങ്ങളുടെ വില നിയന്ത്രണാധികാരം നിര്‍മ്മാണകന്പനികള്‍ക്ക് വിട്ടുനല്‍കിയത് സംസ്ഥാനത്തെ കൃഷിക്കാരെ ഏതെല്ലാം നിലയില്‍ ബാധിക്കുകയുണ്ടായി എന്ന് പരിശോധിച്ചിട്ടുണ്ടോ;
(ബി)കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലക്കുറവും സംഭരണമില്ലായ്മയുംമൂലം പ്രതിസന്ധിയിലായിരുന്ന കര്‍ഷകര്‍ക്ക് രാസവളങ്ങളുടെ അടിക്കടിയുള്ള വില വര്‍ദ്ധന കൂടിയായപ്പോള്‍ നിലനില്‍പ്പ് തന്നെ ഇല്ലാതായെന്ന് അറിയാമോ;
(സി)ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് സമാശ്വാസം ഉറപ്പാക്കാന്‍ പുതിയ എന്തെങ്കിലും പരിപാടി സര്‍ക്കാരിനുണ്ടോ?
|
4776 |
2014 -15 ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കാര്‍ഷിക പദ്ധതികള്‍
ശ്രീ. കെ. ദാസന്‍
(എ)കര്‍ഷകരുടെ പരിരക്ഷയ്ക്കായി 2014-15 ബഡ്ജറ്റില്‍ എന്തെല്ലാം പദ്ധതികളാണ് നിര്‍ദ്ദേശിച്ചിട്ടുളളത്;
(ബി)ഇതില്‍ രാസവളങ്ങളുടെ വിലനിലവാരം നിയന്ത്രിക്കാന്‍ എന്തെല്ലാം പദ്ധതികളാണുളളത്; വ്യക്തമാക്കാമോ;
(സി)2014-15 ല്‍ നിറവ് പദ്ധതി വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതില്‍ പുതുതായി എത്ര മണ്ധലങ്ങളെ ഉള്‍പ്പെടുത്തുന്നുണ്ട്; വിശദാംശം നല്‍കുമോ?
|
4777 |
കാര്‍ഷിക വികസന കമ്മീഷന്‍ റിപ്പോര്‍ട്ട്
ശ്രീ. സി. കെ. നാണു
,, ജോസ് തെറ്റയില്‍
,, മാത്യു റ്റി.തോമസ്
ശ്രീമതി ജമീലാ പ്രകാശം
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രൂപീകരിച്ച കാര്‍ഷിക വികസന കമ്മീഷന്‍റെ ചെയര്‍മാനും അംഗങ്ങളും ആരല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ബി)കാര്‍ഷിക വികസന കമ്മീഷന്‍ അതിന്‍റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ എപ്പോള്‍; റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് എം.എല്‍.എ മാര്‍ക്കുപോലും വിതരണം നടത്താതിരുന്നതിന്‍റെ കാരണമെന്താണെന്ന് അറിയിക്കാമോ;
(സി)പ്രസ്തുത റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്തതായിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച് കമ്മീഷന്‍ അംഗങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോ;
(ഡി)കാര്‍ഷിക വികസന കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് കൃഷിഭവന്‍റെ നേതൃത്വത്തില്‍ കര്‍ഷകരുടെ യോഗം വിളിച്ച് വിപുലമായ ചര്‍ച്ചകള്‍ നടത്തുവാന്‍ നിര്‍ദ്ദേശം നല്‍കുമോ?
|
4778 |
രാഷ്ട്രീയ കൃഷി വികാസ് യോജന യ്ക്കു വേണ്ടി അനുവദിച്ച തുക
ശ്രീ. സി. കെ. നാണു
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. മാത്യു ടി. തോമസ്
,, ജോസ് തെറ്റയില്‍
(എ) രാഷ്ട്രീയ കൃഷി വികാസ് യോജന യ്ക്കു വേണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും എത്ര രൂപയ്ക്ക് വീതമാണ് സര്‍ക്കാര്‍ പ്രൊപ്പോസല്‍ അയച്ചത് ; അതില്‍ എത്ര രൂപ ഓരോ വര്‍ഷവും അനുവദിച്ചു ; അതില്‍ ഓരോ വര്‍ഷവും എത്ര തുക ചിലവഴിച്ചു ; മേല്‍പ്പറഞ്ഞ പ്രൊപ്പോസലിനെ ക്കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കുമോ ;
(ബി)തമിഴ്നാട്, കര്‍ണ്ണാടകം, ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുന്പോള്‍ ഇതില്‍ എത്ര രൂപയുടെ കുറവാണ് സംസ്ഥാനത്തിന് ഉണ്ടായിട്ടുള്ളതെന്ന് അറിയാമോ ;
(സി)ഇക്കാര്യത്തില്‍ തുക കുറയാനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ ?
|
4779 |
ജനശ്രീയുടെ ആഭിമുഖ്യത്തില്‍ ജൈവ ബസാറുകള്‍
ശ്രീ. സി. പി. മുഹമ്മദ്
,, വി. റ്റി. ബല്‍റാം
,, വി. പി. സജീന്ദ്രന്‍
,, പി. സി. വിഷ്ണുനാഥ്
(എ)രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(ബി)ഈ പദ്ധതിയനുസരിച്ച് സബ്സിഡിയോടെ ജനശ്രീയുടെ ആഭിമുഖ്യത്തില്‍ ജൈവ ബസാറുകള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം സഹായങ്ങളാണ് ഈ പദ്ധതി നടത്തിപ്പിനായി നല്‍കാനുദ്ദേശിക്കുന്നത്;
|
4780 |
"കിസാന്‍ അഭിമാന്‍' പദ്ധതി
ശ്രീ. സി. ദിവാകരന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം "കിസാന്‍ അഭിമാന്‍' പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് എത്ര രൂപ വിതരണം ചെയ്തുവെന്ന് വിശദമാക്കാമോ;
(ബി)2013 ജനുവരി മുതല്‍ ഡിസംബര്‍ വരെ ഇതിനായി എത്ര തുക ചിലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?
|
4781 |
കര്‍ഷകര്‍ക്ക് ക്ഷേമനിധി
ശ്രീ. രാജു എബ്രഹാം
(എ)കര്‍ഷകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ എന്നുമുതലാണ്; പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ബി)കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എത്ര രൂപയാണ് പെന്‍ഷനായി നല്‍കുന്നത്; പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകുന്നതിനുള്ള നിബന്ധനകള്‍ എന്തൊക്കെ; അപേക്ഷകളുടെ മാതൃകകളും വിശദാംശങ്ങളും സഹിതം വ്യക്തമാക്കാമോ?
|
4782 |
കുട്ടനാട് പാക്കേജിന്‍റെ പ്രവര്‍ത്തനങ്ങള്‍
ശ്രീ. സി. ദിവാകരന്‍
,, പി. തിലോത്തമന്‍
, കെ. അജിത്
,, ചിറ്റയം ഗോപകുമാര്‍
(എ)കുട്ടനാട് പാക്കേജിനു വേണ്ടി കൃഷി വകുപ്പ് എത്ര തുക ചിലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)കുട്ടനാട് പാക്കേജിന്‍റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുന്നെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)2011 മേയ് മാസത്തിനു ശേഷം എത്ര തവണ പ്രോസ്പിരിറ്റി കൌണ്‍സില്‍ യോഗം ചേര്‍ന്നിട്ടുണ്ട്; ഇതിന്‍റെ ഭാഗമായി എന്തെല്ലാം തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുളളതെന്ന് വെളിപ്പെടുത്തുമോ?
|
4783 |
കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രവൃത്തികള്‍
ശ്രീ. ജി. സുധാകരന്‍
(എ)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ ;
(ബി)ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഇതിനകം ഭരണാനുമതി നല്‍കിയെന്നും ഏതൊക്കെ പ്രവൃത്തികള്‍ നടപ്പിലാക്കിയെന്നും വ്യക്തമാക്കാമോ ?
|
4784 |
വയനാട് പാക്കേജ് പ്രകാരം നടപ്പാക്കിയ പദ്ധതികള്‍
ശ്രീ. പി. തിലോത്തമന്‍
,, മുല്ലക്കര രത്നാകരന്‍
ശ്രീമതി ഇ. എസ്. ബിജിമോള്
,, ഇ. കെ. വിജയന്‍
(എ)കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വയനാട് പാക്കേജ് പ്രഖ്യാപിച്ചതെന്നാണ്; എത്ര രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്;
(ബി)കാര്‍ഷിക, ക്ഷീര, ആരോഗ്യ മേഖലകളില്‍ എത്ര രൂപയുടെ വീതം പദ്ധതികളാണ് പ്രഖ്യാപിച്ചത്; ഈ ഓരോ മേഖലയിലും ഇതിന്‍റെ ഭാഗമായി നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണ്; മറ്റേതെല്ലാം മേഖലകളില്‍ എത്ര രൂപയുടെ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ?
|
4785 |
കാസറഗോഡ് ജില്ലക്ക് കാര്‍ഷിക പാക്കേജിനായി അനുവദിച്ച നബാര്‍ഡ് ഫണ്ട്
ശ്രീ.എന്‍.എ.നെല്ലിക്കുന്ന്
(എ)കാര്‍ഷിക പാക്കേജിനുളള നബാര്‍ഡിന്‍റെ ഫണ്ടില്‍ നിന്നും കാസറഗോഡ് ജില്ലക്ക് എന്ത് തുക അനുവദിച്ചു; വ്യക്തമാക്കുമോ;
(ബി)ഫണ്ട് അനുവദിച്ചത് ഏതെല്ലാം പ്രവൃത്തികള്‍ക്കാ യിരുന്നു;
(സി)ഫണ്ട് അനുവദിക്കപ്പെട്ട പ്രവൃത്തികള്‍ മുഴുവനും പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ഡി)ഇല്ലെങ്കില്‍ ഓരോ പ്രവൃത്തിയുടെയും ഇപ്പോഴത്തെ അവസ്ഥ എന്തെന്നും പ്രസ്തുത പ്രവൃത്തികളോരോന്നും എന്ന് പൂര്‍ത്തീകരിക്കാനാകുമെന്നും വ്യക്തമാക്കുമോ?
|
4786 |
വിദ്യാലയങ്ങളില്‍ കാര്‍ഷിക വികസന പദ്ധതി
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)കൃഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ കാര്‍ഷിക വികസന പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ എത്ര വിദ്യാലയങ്ങളില്‍ പദ്ധതി നടപ്പിലാക്കുമെന്ന് അറിയിക്കുമോ ;
(ബി)എന്തെല്ലാം പദ്ധതികളാണ് സ്കൂളുകളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?
|
4787 |
കര്‍ഷക ആത്മഹത്യ തടയാന്‍ നടപടി
ശ്രീ. കെ. വി. വിജയദാസ്
(എ)കര്‍ഷക ആത്മഹത്യ തടയുന്നതിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര കര്‍ഷക ആത്മഹത്യകള്‍ നടന്നുവെന്നുള്ള കണക്ക് ലഭ്യമാക്കുമോ; ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ?
|
4788 |
വൈപ്പിന്‍ മണ്ധലത്തിലെ കടാശ്വാസ ധനസഹായ വിതരണം
ശ്രീ.എസ്. ശര്‍മ്മ
(എ)വിളനാശംമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് കടാശ്വാസ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ആശ്വാസ ധനസഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
(ബി)വൈപ്പിന്‍ മണ്ധലത്തിലെ ഇത്തരത്തിലുളള എത്ര കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കിയെന്ന് വ്യക്തമാക്കാമോ;
(സി)കമ്മീഷന്‍ മുന്പാകെ തീരുമാനം പ്രതീക്ഷിച്ച് വൈപ്പിന്‍ മണ്ധലത്തിലെ എത്ര അപേക്ഷകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
(ഡി)യഥാസമയം ധനസഹായം ലഭിക്കുന്നതിന് സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
4789 |
നാമമാത്ര കര്‍ഷകര്‍ക്ക് സൌജന്യമായി വൈദ്യുതി നല്കുന്ന പദ്ധതി
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
,, പി. ഉബൈദുളള
,, സി. മോയിന്‍കുട്ടി
,, എന്‍. എ. നെല്ലിക്കുന്ന്
(എ)നാമമാത്ര കര്‍ഷകര്‍ക്ക് സൌജന്യവൈദ്യുതി നല്കുന്ന പദ്ധതിയുടെ ആനുകൂല്യം ഇപ്പോഴും കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടോ;
(ബി)എങ്കില്‍ ഈ പദ്ധതി പ്രകാരം കണക്ഷന്‍ നല്കുന്നതിനുളള മാനദണ്ധവും പ്രതിമാസ വൈദ്യുതി ചാര്‍ജ് വൈദ്യുതി ബോര്‍ഡില്‍ നല്കുന്നതിനുളള സംവിധാനവും എന്താണെന്ന് വിശദമാക്കുമോ;
(സി)വൈദ്യുതി ചാര്‍ജ് നല്കുന്ന കാര്യത്തില്‍ കുടിശ്ശികയുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
|
4790 |
കര്‍ഷകര്‍ക്ക് സൌജന്യ വൈദ്യുതി പദ്ധതി
ശ്രീ. എസ്. ശര്‍മ്മ
(എ)വൈപ്പിന്‍ മണ്ധലത്തിലെ എത്ര കര്‍ഷകര്‍ക്ക് സൌജന്യ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)കര്‍ഷകര്‍ക്ക് നല്‍കിവരുന്ന സൌജന്യ വൈദ്യുതി പദ്ധതി തുടരുന്നതിന് സ്വീകരിക്കുവാനുദ്ദേശിക്കുന്ന നടപടിയെന്തെന്ന് വ്യക്തമാക്കാമോ?
|
4791 |
പാലക്കാട് ജില്ലയിയില്‍ വിള ഇന്‍ഷ്വറന്‍സ് നഷ്ടപരിഹാരം
ശ്രീ. എം. ഹംസ
(എ)വരള്‍ച്ചമൂലം കൃഷി നശിച്ചതിന് നഷ്ടപരിഹാരത്തിനായി പാലക്കാട് ജില്ലയില്‍ എത്ര അപേക്ഷകള്‍ ലഭിച്ചു; അതില്‍ എത്രയെണ്ണം തീര്‍പ്പുകല്പിച്ചു; എത്രയെണ്ണം നിരസിച്ചു; എത്രയെണ്ണത്തില്‍ തീര്‍പ്പുകല്പിക്കാനുണ്ട്; വിശദാംശം അസംബ്ലി മണ്ധലാടിസ്ഥാനത്തില്‍ നല്‍കാമോ;
(ബി)വിള ഇന്‍ഷ്വറന്‍സ് ചെയ്ത കര്‍ഷകര്‍ക്ക് വിളനഷ്ടം ഉണ്ടായപ്പോള്‍ നഷ്ടപരിഹാരം ഇന്‍ഷ്വറന്‍സ് കന്പനികളില്‍ നിന്നും ലഭ്യമാക്കി നല്‍കുന്നതില്‍ കാലതാമസം ഉണ്ടായി എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇന്‍ഷ്വറന്‍സ് തുക അടിയന്തിരമായി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
(സി)വിള ഇന്‍ഷ്വറന്‍സ് തുക ലഭിയ്ക്കുന്നതിനായി എത്ര അപേക്ഷകള്‍ കുടിശ്ശിക ഉണ്ട്; വിശദാംശം ലഭ്യമാക്കാമോ?
|
4792 |
പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ക്ക് വിള ഇന്‍ഷ്വറന്‍സ് തുക നല്‍കാന്‍ നടപടി
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ 2012-13 വര്‍ഷത്തെ രണ്ടാം വിളയ്ക്കായി വിവിധ ബാങ്കുകളില്‍ നിന്നും കാര്‍ഷിക വായ്പ എടുത്തതിന്‍റെ "വിള ഇന്‍ഷ്വറന്‍സ്' നാളിതുവരെ ലഭിച്ചില്ല എന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)വിള നാശം സംഭവിച്ച കര്‍ഷകര്‍ക്ക് യഥാസമയം ലഭിക്കേണ്ട വിള ഇന്‍ഷ്വറന്‍സ് വൈകാനുണ്ടായ സാഹചര്യം സര്‍ക്കാര്‍ വിശദമാക്കുമോ;
(സി)കാര്‍ഷിക ഇന്‍ഷ്വറന്‍സിനായി എത്ര ശതമാനം പ്രീമിയമാണ് സര്‍ക്കാര്‍ അടക്കേണ്ടത് എന്ന് വിശദമാക്കുമോ;
(ഡി)പ്രസ്തുത പ്രീമിയം തുക യഥാസമയം അടക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര വര്‍ഷത്തെ പ്രീമിയമാണ് അടക്കുവാനുള്ളത്; ഇതിനായി എത്ര തുക ആവശ്യമായി വരുമെന്ന് വിശദമാക്കുമോ;
(ഇ)കര്‍ഷകര്‍ക്കുള്ള വിള ഇന്‍ഷ്വറന്‍സ് തുക അടിയന്തരമായി നല്‍കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമോ?
|
4793 |
പടന്നക്കാട് കാര്‍ഷിക കോളേജിലെ അദ്ധ്യാപക തസ്തികകളിലെ ഒഴിവുകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)പടന്നക്കാട് കാര്‍ഷികകോളേജില്‍ ഏതെല്ലാം അദ്ധ്യാപക തസ്തികകളിലാണ് ഒഴിവുള്ളതെന്ന് വ്യക്തമാക്കാമോ;
(ബി)2013 ജൂലൈ മാസത്തിന് ശേഷം ഏതെല്ലാം അദ്ധ്യാപക തസ്തികകളിലാണ് നിയമനം നടത്തിയതെന്ന് വ്യക്തമാക്കാമോ;
(സി)നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
|
4794 |
ആറളം ഫാമിലെ കന്പനി കൃഷിക്ക് ഉപയോഗിച്ച കീടനാശിനികളും രാസവളങ്ങളും
ശ്രീ. വി. ശശി
(എ)ആറളം ഫാമിലെ കന്പനിക്ക് പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നും ഓരോ വര്‍ഷവും എത്ര രൂപാ വീതം ലഭിക്കുന്നുവെന്ന് വ്യക്തമാക്കാമോ;
(ബി)ആറളം ഫാമിലെ കന്പനി കൃഷിക്കായി 2010 മുതല്‍ 2013 വരെ ഓരോ വര്‍ഷവും എത്ര രൂപയുടെ രാസവളവും കീടനാശിനിയും ഉപയോഗിച്ചുവെന്ന് വിശദീകരിക്കാമോ;
(സി)ഏതെല്ലാം കീടനാശിനികളും രാസവളങ്ങളും എത്ര കിലോ വീതമാണ് ഓരോ വര്‍ഷവും ഉപയോഗിച്ചതെന്ന് വ്യക്തമാക്കാമോ;
(ഡി)ഏതെല്ലാം കൃഷിക്കായി ഏതെല്ലാം രാസവളവും കീടനാശിനിയും ഉപയോഗിച്ചുവെന്ന് അറിയിക്കാമോ?
|
4795 |
ചാലക്കുടി മണ്ധലത്തിലെ കൂടപ്പുഴ അഗ്രോ റിസര്‍ച്ച് സ്റ്റേഷന്‍
ശ്രീ. ബി. ഡി. ദേവസ്സി
(എ) ചാലക്കുടി മണ്ധലത്തിലെ കൂടപ്പുഴ അഗ്രോ റിസര്‍ച്ച് സ്റ്റേഷന് വാട്ടര്‍ ടെക്നോളജി സെന്‍റര്‍ സ്ഥാപിക്കുന്നതിനായും ഗവേഷണത്തിനായും തുക അനുവദിച്ചിട്ടുണ്ടോ;
(ബി) കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച മുഴുവന്‍ തുകയും ലഭ്യമാക്കുന്നതിനും, പ്രസ്തുത പ്രോജക്ടിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
|
4796 |
ഏലത്തൂര്‍ നിയോജകമണ്ധലത്തില്‍ നിറവ് പദ്ധതി
ശ്രീ. എ. കെ. ശശീന്ദ്രന്‍
(എ)2013-14 വര്‍ഷത്തില്‍ സംസ്ഥാനത്ത് എത്ര നിയോജകമണ്ധങ്ങളെയാണ് നിറവ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കാമോ ;
(ബി) നിറവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏലത്തൂര്‍ നിയോജകമണ്ധലത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രവൃത്തികളുടെ വിശദവിവരങ്ങള്‍ വെളിപ്പെടുത്താമോ ?
|
4797 |
നിറവ് പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുക്കുന്നതിന് മാനദണ്ധം
ശ്രീ. ബി. സത്യന്‍
(എ)"നിറവ്' പദ്ധതിയിലേയ്ക്ക് നിയോജകമണ്ധലങ്ങളെ തെരഞ്ഞെടുക്കുന്നതിന് സ്വീകരിച്ച മാനദണ്ധം വിശദമാക്കാമോ;
(ബി)ഇതുവരെ എത്ര നിയോജകമണ്ധലങ്ങളെ ഈ പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുത്തിട്ടുണ്ടെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;
(സി)പട്ടികജാതി-പിന്നാക്ക വിഭാഗത്തിലുളള കര്‍ഷകര്‍ കൂടുതലുളള ആറ്റിങ്ങല്‍ നിയോജകമണ്ധലത്തെ ഈ പദ്ധതിയിലേയ്ക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഈ മണ്ധലത്തെ പരിഗണിക്കാതിരിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ?
|
4798 |
ഇ-പേമെന്‍റ് വഴി കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സാന്പത്തിക സഹായം
ശ്രീമതി കെ. എസ്. സലീഖ
(എ)ഇ-പേമെന്‍റ് സംവിധാനം വഴി വിവിധ പദ്ധതികള്‍ക്കായി വിതരണം ചെയ്യെണ്ട എത്ര തുകയാണ് കര്‍ഷകരുടെ അക്കൌണ്ടിലെത്താതെ ബാങ്കുകളില്‍ കെട്ടികിടക്കുന്നത്; ജില്ലാടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;
(ബി)ഇത്തരത്തില്‍ ഈ സാന്പത്തിക വര്‍ഷം കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കുമായി എത്ര തുകയാണ് ജില്ലകളിലെ ബാങ്കുകള്‍ക്ക് കൃഷി വകുപ്പ് നല്‍കിയത്; ജില്ല തിരിച്ച് വ്യക്തമാക്കുമോ?
|
4799 |
വയനാട് ജില്ലയില്‍ ഇ-പേയ്മെന്‍റ് സംവിധാനം
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)സംസ്ഥാനത്ത് കൃഷിവകുപ്പ് ഇ-പേയ്മെന്‍റ് സംവിധാനം നടപ്പാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)വയനാട് ജില്ലയില്‍ ഇ-പേയ്മെന്‍റ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് വിശദമാക്കുമോ ;
(സി)ജില്ലയില്‍ ഇ-പേയ്മെന്‍റ് സംവിധാനത്തില്‍ എത്ര കര്‍ഷകര്‍ അംഗങ്ങളായിട്ടുണ്ട് എന്നതിന്‍റെ വിശദാംശം താലൂക്ക് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ ?
|
4800 |
നെല്ലുല്‍പാദനത്തിന് ഉല്പാദന ബോണസ്
ശ്രീ. കെ. വി. വിജയദാസ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം നെല്‍കൃഷി വര്‍ദ്ധിച്ചിട്ടുണ്ടോ; ഇതിന്‍റെ ഭാഗമായി എത്ര മാത്രം നെല്ല് അധികമായി ഉല്പാദിപ്പിക്കുവാന്‍ കഴിഞ്ഞു; വിശദവിവരം നല്‍കുമോ;
(ബി)നെല്ലുല്പാദനത്തിന് ഉല്പാദന ബോണസ് വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
4801 |
നെല്‍കൃഷി വര്‍ദ്ധിപ്പിക്കുന്നതിന് ആവിഷ്ക്കരിച്ച പദ്ധതികള്‍
ശ്രീ. വി. ശശി
(എ)നെല്‍കൃഷി ചെയ്യുന്ന സ്ഥലത്തിന്‍റെ വിസ്തീര്‍ണ്ണം 9.63 ശതമാനത്തില്‍ നിന്നും ഉയര്‍ത്തി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിച്ചുവെന്ന് വിശദീകരിക്കാമോ;
(ബി)ഇതിനായി 2011-12, 2012-13, 2013-14 വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ വകയിരുത്തിയ തുക എത്രയെന്നും അതത് വര്‍ഷങ്ങളിലുണ്ടായ ചെലവ് എത്രയെന്നും വ്യക്തമാക്കാമോ;
(സി)ഓരോ വര്‍ഷവും നെല്‍കൃഷി ചെയ്യുന്ന സ്ഥലത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ അളവ് വ്യക്തമാക്കാമോ?
|
4802 |
സഹകരണ സ്ഥാപനങ്ങളിലൂടെ നെല്‍സംഭരണ രജിസ്ട്രേഷന്‍
ശ്രീ. കെ. വി. വിജയദാസ്
(എ)നെല്‍സംഭരണത്തിന്‍റെ രജിസ്ട്രേഷന്‍ കാനറാബാങ്കിലൂടെയും സഹകരണ ബാങ്കിലൂടെയും നടത്താമെന്ന കൃഷി വകുപ്പിന്‍റെ തീരുമാനം കൃഷിക്കാരില്‍ ആശയക്കുഴപ്പം സൃഷ്്ടിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി)ഇക്കാര്യത്തില്‍ കൃഷിക്കാര്‍ ഏറ്റവും കൂടുതലായും പ്രാഥമികമായും ആശ്രയിക്കുന്ന സഹകരണ ബാങ്കുക ളേയും സഹകരണ സ്ഥാപനങ്ങളെയും മാത്രമായി ഇതിനായി തെരഞ്ഞെടുക്കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ?
|
4803 |
കോള്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച്
ശ്രീമതി ഗീതാ ഗോപി
(എ)തൃശ്ശൂര്‍ ജില്ലയിലെ കോള്‍ മേഖലയില്‍ കെ.എന്‍.ഡി.സി. ബണ്ട് നിര്‍മ്മാണത്തിനുവേണ്ടി കര്‍ഷകരില്‍നിന്ന് ഏറ്റെടുത്ത സ്ഥലത്തിന്‍റെ നഷ്ടപരിഹാരത്തുക നല്‍കുന്നതിന് രണ്ടുകോടി രൂപ അനുവദിക്കുമെന്ന 07.12.2011-ലെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലെടുത്ത തീരുമാനം പ്രാവര്‍ത്തികമായിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)ഇല്ലെങ്കില്‍ എപ്പോള്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
|
4804 |
കോള്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ - മന്ത്രിതല യോഗ തീരുമാനങ്ങള്‍
ശ്രീമതി ഗീതാ ഗോപി
(എ)തൃശ്ശൂര്‍ ജില്ലയിലെ കോള്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 07.12.11ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ;
(ബി)പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഏതെല്ലാം ഇതുവരെ നടപ്പിലാക്കിയിട്ടുണ്ട് എന്ന് അറിയിക്കാമോ?
|
4805 |
കോഴിക്കോട് താലൂക്കിലെ വേങ്ങേരി, ചേവായൂര്‍, കോട്ടുളി വില്ലേജുകളിലെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട് താലൂക്കിലെ നെല്‍വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ കൃഷിവകുപ്പില്‍ ലഭ്യമാണോ;
(ബി)എങ്കില്‍ വേങ്ങേരി, ചേവായൂര്‍, കോട്ടുളി വില്ലേജുകളിലെ നെല്‍വയലുകളുടേയും തണ്ണീര്‍ത്തടങ്ങളുടേയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
<<back |
next page>>
|