|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4160
|
വാട്ടര്‍ അതോറിറ്റി അദാലത്തുകള്‍
ശ്രീ. വര്‍ക്കല കഹാര്‍
,, എം. പി. വിന്‍സെന്‍റ്
,, ലൂഡി ലൂയിസ്
,, എ. പി. അബ്ദുള്ളക്കുട്ടി
(എ)സംസ്ഥാനത്ത് വാട്ടര്‍ അതോറിറ്റി അദാലത്തുകള്‍ നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ ; വിശദമാക്കുമോ ;
(ബി)ഏതെല്ലാം തലത്തിലാണ് അദാലത്തുകള്‍ നടത്താനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)പരാതികള്‍ സമര്‍പ്പിക്കാനും അതിനുള്ള പരിഹാരം കാണുവാനും എന്തെല്ലാം സംവിധാനമാണ് അദാലത്തുകളില്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളത് ; വിശദമാക്കുമോ ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുക്കാനുദ്ദേശി ക്കുന്നുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
4161 |
ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതിയുടെ മെയിന്‍ കനാലിന്‍റെ പ്രവൃത്തികള്‍
ശ്രീ. ജോസ് തെറ്റയില്
(എ)ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതിയുടെ മെയിന്‍ കനാല്‍ കമ്മീഷന്‍ ചെയ്യുന്നതിനായി പൂര്‍ത്തിയാക്കാനുളള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
(ബി)പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ;
(സി)ഈ പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
(ഡി)ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതിയുടെ ലോ ലെവല്‍ കനാലിന്‍റെ ഏതെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തിയാക്കാനുളളതെന്ന് വിശദമാക്കാമോ?
|
4162 |
ആക്സിലറേറ്റഡ് ഇറിഗേഷന്‍ ബെനിഫിറ്റ് പ്രോഗ്രാം
ശ്രീ. എം. ഉമ്മര്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആക്സിലറേറ്റഡ് ഇറിഗേഷന്‍ ബെനിഫിറ്റ് പ്രോഗ്രാം (എ.ഐ.ബി.പി.) നടപ്പിലാക്കാന്‍ സംസ്ഥാനത്തിന് ലഭിച്ച വിഹിതം എത്രയാണ്; വിശദമാക്കാമോ;
(ബി)പ്രസ്തുത തുക പൂര്‍ണ്ണമായും വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
(സി)എ.ഐ.ബി.പി. നടപ്പിലാക്കാന്‍ കൂടുതല്‍ തുക കേന്ദ്ര സര്‍ക്കാരില്‍ നിന്നും നേടിയെടുക്കാന്‍ എന്തെല്ലാം ശ്രമങ്ങളാണ് നടത്തിയിട്ടുളളത്; വിശദമാക്കാമോ?
|
4163 |
കോഴിക്കോട് ജില്ലയിലെ കക്കോടി പഞ്ചായത്തിലെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
ശ്രീ. എ. കെ. ശശീന്ദ്രന്‍
കോഴിക്കോട് ജില്ലയിലെ കക്കോടി പഞ്ചായത്തിലെ രൂക്ഷമായ കുടിവെളളക്ഷാമം പരിഹരിക്കുന്നതിനും കൃഷിക്ക് ആവശ്യമായ ജലം ലഭ്യമാക്കുന്നതിനും വേണ്ടി പൂനൂര്‍ പുഴയില്‍ മോരിക്കരയിലും കിരാലൂര്‍ ഭാഗത്തും ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കില്‍, ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് വെളിപ്പെടുത്താമോ?
|
4164 |
ചിറക്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയും കനാലിന്‍റെ പൂര്‍ത്തീകരണ ജോലികളും
ശ്രീ. ജി. എസ്. ജയലാല്‍
(എ)കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ 23-ാം കിലോമീറ്ററിലെ ചിറക്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയും തുടര്‍ന്ന് 33-ാം കിലോമീറ്റര്‍ വരെയുള്ള കനാലിന്‍റെ പൂര്‍ത്തീകരണ ജോലികളും നാളിതുവരെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിലേയ്ക്ക് 13-ാം ധനകാര്യ കമ്മീഷനില്‍ നിന്നും ആവശ്യമായ തുക ലഭിക്കാത്ത സാഹചര്യത്തില്‍ ഇ.ആര്‍.എം. പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരില്‍ നിന്നും സഹായം ലഭ്യമാക്കുവാന്‍ നാളിതുവരെ എന്ത് നടപടികളാണ് ഉദ്യോഗസ്ഥ തലത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; നടപടി സ്വീകരിച്ചിട്ടില്ലായെങ്കില്‍ കാരണം വ്യക്തമാക്കുമോ;
(സി)പ്രസ്തുത ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിലേയ്ക്ക് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കുമോ?
|
4165 |
കായംകുളം കരിപ്പുഴ കനാലിലെ പഴയ പാലത്തിന്‍റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് നടപടി
ശ്രീ. സി. കെ. സദാശിവന്‍
(എ)കായംകുളം നഗരസഭയില്‍ എരുവ, കാര്യാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ പാലങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍, ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച പഴയ പാലത്തിന്‍റെ ഇരുന്പ് തൂണുകള്‍ അടക്കമുള്ള അവശിഷ്ടങ്ങള്‍ കരിപ്പുഴ കനാലില്‍ കിടന്ന് ജലഗതാഗതം ദുസ്സഹമാക്കുകയും, പായലും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ പഴയപാലത്തിന്‍റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
4166 |
നേമം-ചെങ്കിലംപാടം കുളത്തിന്‍റെ നവീകരണം
ശ്രീ. വി. ശിവന്‍കുട്ടി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം നാളിതുവരെ നേമം നിയോജകമണ്ധലത്തിലെ പൂജപ്പുര വാര്‍ഡിലെ നേതാജി നഗര്‍ ചെങ്കിലംപാടം കുളം നവീകരിക്കണമെന്നാവശ്യപ്പെടുന്ന എത്ര നിവേദനങ്ങള്‍ ആരില്‍ നിന്നൊക്കെ ഏതൊക്കെ തീയതികളില്‍ ബഹു. വകുപ്പുമന്ത്രി, ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ എന്നിവര്‍ക്ക് ലഭിച്ചു എന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത നിവേദനങ്ങളിന്‍മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
(സി)പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് പൂര്‍ത്തിയാകും എന്ന് വ്യക്തമാക്കുമോ?
|
4167 |
മലപ്പുറം മണ്ധലത്തിലെ ജലവിഭവ വകുപ്പിന്‍റെ പദ്ധതികള്‍
ശ്രീ. പി. ഉബൈദുള്ള
(എ)2012-13, 2013-14 വര്‍ഷത്തില്‍ മലപ്പുറം മണ്ധലത്തില്‍ ജലവിഭവ വകുപ്പിന്‍റെ കീഴില്‍ നടപ്പാക്കി വരുന്ന വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കുമോ;
(ബി)ഇതിനകം ഏതെല്ലാം പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്;
(സി)സര്‍ക്കാരിന്‍റെ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നടപ്പാക്കുന്ന കുടിവെള്ളപദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നീതീകരിക്കാനാകാത്ത കാലതാമസം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍ മണ്ധലത്തിലെ കുടിവെള്ള പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
4168 |
ജലസേചനവകുപ്പിലെ എച്ച്.ആര്‍/സി.എല്‍.ആര്‍./എസ്.എല്‍.ആര്‍. തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് നടപടി
ശ്രീ. പി. റ്റി. എ. റഹീം
(എ)16-2-2011-ലെ 5836-ാം നന്പര്‍ മന്ത്രിസഭാ തീരുമാനപ്രകാരം ജലസേചനവകുപ്പിലെ എച്ച്.ആര്‍/സി.എല്‍.ആര്‍./എസ്.എല്‍.ആര്‍. തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് എത്ര തസ്തികകളാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ ;
(ബി)അതില്‍ എത്ര പേര്‍ക്കാണ് നിയമനം നല്‍കിയിരുന്നത് ;
(സി)ഇങ്ങനെ നിയമനം നല്‍കിയവരില്‍ എത്രപേര്‍ റിട്ടയര്‍ ചെയ്തിട്ടുണ്ട് ;
(ഡി)റിട്ടയര്‍മെന്‍റ് തസ്തികയിലേക്ക്, നേരത്തെ പരിഗണിക്കപ്പെട്ടവരും ഇപ്പോള്‍ സര്‍വ്വീസിലുള്ളവരുമായ ആളുകള്‍ക്ക് പ്രൊമോഷന്‍ നല്‍കി നിയമനം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ;
(ഇ)ഇങ്ങനെ നിയമിക്കുന്നതിന് എന്തെങ്കിലും നിയമ തടസ മുണ്ടോ ?
|
4169 |
ഏറനാട് നിയോജകമണ്ധലത്തിലെ മേജര്‍, മൈനര്‍, ഇറിഗേഷന്‍ വകുപ്പുകളുടെ പദ്ധതികള്‍
ശ്രീ. പി. കെ. ബഷീര്‍
(എ)ഏറനാട് നിയോജകമണ്ധലത്തിലെ 2012-13, 2013-14 സാന്പത്തിക വര്‍ഷത്തില്‍ മേജര്‍, മൈനര്‍, ഇറിഗേഷന്‍ വകുപ്പുകളുടെ കീഴില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുളളത്; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(സി)2013-14 വര്‍ഷത്തില്‍ ഭരണാനുമതിയ്ക്കായി പെന്‍ഡിംഗ് ഉള്ളത് ഏതൊക്കെ പ്രവൃത്തികള്‍ക്കാണെന്ന് വിശദമാക്കുമോ;
(ഡി)മണ്ധലത്തിലെ ചക്കുംകുളം (ണ6/35866/13/എ5) കണ്ണന്പളളി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി എന്നിവയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്താണ് തടസ്സമെന്ന് വിശദമാക്കുമോ?
|
4170 |
ഡാമുകളുടെ സുരക്ഷ
ശ്രീ. കെ. ദാസന്‍
(എ)സംസ്ഥാനത്തെ ഡാമുകളെ സംബന്ധിച്ചും ഡാമുകളുടെ സുരക്ഷയെ സംബന്ധിച്ചും എന്തെങ്കിലും പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; ഇത് സംബന്ധിച്ച് എന്തെങ്കിലും റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് ലഭ്യമായിട്ടുണ്ടോ; ലഭ്യമായ റിപ്പോര്‍ട്ടുകള്‍ ഏതെല്ലാം; അത് സര്‍ക്കാര്‍ വിശകലനം ചെയ്തുവോ; വിശകലനത്തിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം;
(ബി)അടിയന്തിരസാഹചര്യം നേരിടുന്നതിനായി എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
|
4171 |
കൊട്ടാരക്കര നിയോജകമണ്ധലത്തില്‍ ജലവിഭവ പദ്ധതികള്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)നടപ്പു സാന്പത്തിക വര്‍ഷത്തില്‍ കൊട്ടാരക്കര നിയോജകമണ്ധലത്തില്‍ ജലവിഭവ വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
(ബി)ഈ വര്‍ഷം ഇനിയും നടപ്പിലാക്കാനുളള പദ്ധതികളുടെ പ്രൊപ്പോസലുകള്‍ പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?
|
4172 |
നാദാപുരം നിയോജകമണ്ധലത്തില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍
ശ്രീ. ഇ.കെ. വിജയന്‍
(എ)ജലവിഭവ വകുപ്പിന് കീഴില്‍ നാദാപുരം നിയോജകമണ്ധലത്തില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്; വിശദാശം നല്‍കാമോ;
(ബി)ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
|
4173 |
ബല്ല കടപ്പുറം - കടല്‍ഭിത്തി നിര്‍മ്മാണം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാഞ്ഞങ്ങാട് നിയോജകമണ്ധലത്തിലെ ബല്ല കടപ്പുറത്ത് കടല്‍ഭിത്തി നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത പ്രവൃത്തിയുടെ ചുമതല ആരാണ് ഏറ്റെടുത്തതെന്നും ഇത് എന്നത്തേയ്ക്ക് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അറിയിക്കാമോ?
|
4174 |
അജാനൂര്‍ കടപ്പുറം കടല്‍ഭിത്തി നിര്‍മ്മാണം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാഞ്ഞങ്ങാട് മണ്ധലത്തിലെ അജാനൂര്‍ കടപ്പുറത്ത് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
(ബി)കടല്‍ഭിത്തി നിര്‍മ്മാണം വൈകുന്നതിന് കാരണമെന്താണെന്നും ഇതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും അറിയിക്കാമോ?
|
4175 |
വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ തീരദേശ സംരക്ഷണത്തിനായി പുലിമുട്ടുകള്‍
ശ്രീ. പി. എ. മാധവന്‍
(എ)മണലൂര്‍ നിയോജക മണ്ധലത്തിലെ വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ തീരദേശ സംരക്ഷണത്തിനായി പുലിമുട്ടുകള്‍ നിര്‍മ്മിക്കുന്നതിനായി നിവേദനം ലഭിച്ചിട്ടുണ്ടോ;
(ബി)പ്രസിദ്ധമായ വാടാനപ്പള്ളി ബീച്ച് കടലാക്രമണത്തില്‍ നിന്നും സ്ഥിരമായി സംരക്ഷിച്ചു നിര്‍ത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കാമോ;
(സി)ഇതു സംബന്ധിച്ച് സര്‍ക്കാരിനു നല്‍കിയ നിവേദനത്തിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
(ഡി)പുലിമുട്ടുകള്‍ നിര്‍മ്മിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?
|
4176 |
മാവേലിക്കര കൊല്ലക്കടവ് പാലം മുതല്‍ അക്വഡേറ്റ് വരെയുള്ള ഭാഗം പുനര്‍നിര്‍മ്മാണം
ശ്രീ. ആര്‍. രാജേഷ്
(എ)മാവേലിക്കര കൊല്ലക്കടവ് പാലം മുതല്‍ അക്വഡേറ്റ് വരെയുള്ള ഭാഗം തീരം ഇടിഞ്ഞ് വീടുകള്‍ സംരക്ഷണമില്ലാത്ത അവസ്ഥയിലാണെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
(ബി)ഇതിന്‍റെ വിശദമായ എസ്റ്റിമേറ്റ് ലഭ്യമായിട്ടുണ്ടോ ; ഇല്ലെങ്കില്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;
(സി)പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?
|
4177 |
കെ.ഐ.പി കനാലിന്‍റെ കൊട്ടാരക്കര ഭാഗത്തെ അനുബന്ധ റോഡുകളുടെ പുനരുദ്ധാരണം
ശ്രീമതി പി. അയിഷാപോറ്റി
(എ)കൊട്ടാരക്കര നിയോജ മണ്ഡലത്തിന്‍റെ പരിധിയില്‍ എത്ര കിലോമീറ്റര്‍ ദൂരത്തില്‍ കെ.ഐ.പി കനാലിന്‍റെ അനുബന്ധ റോഡുകള്‍ ഗതാഗതശൂന്യമായ വിധത്തില്‍ തകര്‍ന്ന് കിടപ്പുണ്ട്;
(ബി)ഈ സാന്പത്തിക വര്‍ഷത്തില്‍ കെ.ഐ.പി കനാലിന്‍റെ അനുബന്ധ റോഡുകളുടെ പുനരുദ്ധാരണത്തിനായി എന്തു തുക അനുവദിച്ചിട്ടുണ്ട്;
(സി)കൊട്ടാരക്കര മണ്ഡലത്തിന്‍റെ പരിധിയിലുള്ളതും തകര്‍ന്നു കിടക്കുന്നതുമായ കെ.ഐ.പി കനാലിന്‍റെ അനുബന്ധ റോഡുകള്‍ പുനരുദ്ധരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്നറിയാമോ?
|
4178 |
കാസറഗോഡ് ജില്ലയിലെ മൂന്നാംകടവ് പദ്ധതി
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കാസറഗോഡ് ജില്ലയിലെ മൂന്നാംകടവ് പദ്ധതി പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്‍റെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
(ബി)ഇതിനായി പ്രത്യേക ഓഫീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംവിധാനവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
|
T 4179 |
കരിപ്പുഴ കനാല്‍ പുനരുദ്ധാരണം
ശ്രീ. സി. കെ. സദാശിവന്‍
കായംകുളം പട്ടണത്തില്‍കൂടി ഒഴുകുന്ന കരിപ്പുഴ കനാല്‍ മാലിന്യങ്ങള്‍ നിറഞ്ഞ് പൊതുജനാരോഗ്യ ഭീഷണി ഉയര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത കനാല്‍ പുനരുദ്ധരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
4180 |
കല്യാശ്ശേരി ഏര്യം പുഴയ്ക്ക് കുറുകെ പൂരക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ്
ശ്രീ. റ്റി. വി. രാജേഷ്
(എ)കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി മണ്ഡലത്തിലെ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തില്‍ ഏര്യം പുഴയ്ക്ക് കുറുകെ പൂരക്കടവ് എന്ന സ്ഥലത്ത് റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് ജലവിഭവ വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചി ട്ടുള്ളത്;
(ബി)പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ?
|
4181 |
നാട്ടിക നിയോജക മണ്ധലത്തിലെ ഹെര്‍ബര്‍ട്ട് കനാല്‍ ബ്രിഡ്ജ് കം റഗുലേറ്റര്‍
ശ്രീമതി ഗീതാ ഗോപി
(എ)നാട്ടിക നിയോജക മണ്ധലത്തിലെ ഹെര്‍ബര്‍ട്ട് കനാല്‍ ബ്രിഡ്ജ് കം റഗുലേറ്റര്‍ നിര്‍മ്മാണം സംബന്ധിച്ച എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ പദ്ധതിക്കാവശ്യമായ തുക അനുവദിച്ചിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍, ഉചിത മാര്‍ഗ്ഗത്തില്‍ സമര്‍പ്പിച്ചിട്ടുള്ള എസ്റ്റിമേറ്റ് പ്രകാരമുള്ള തുക അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
(ഡി)പ്രസ്തുത പദ്ധതി 2014-15 വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുമോ?
|
4182 |
മുനയം റഗുലേറ്റര്‍ കം സ്ഥിരം ബണ്ട്
ശ്രീമതി ഗീതാ ഗോപി
(എ)ജലവിഭവ വകുപ്പ് 1.10.2013-ന് ഇറക്കിയ ജി. ഒ. (ആര്‍. ടി.) നം. 1066/13 ഉത്തരവു പ്രകാരം മുനയം സ്ഥിരം ബണ്ട് നിര്‍മ്മാണത്തിന് നല്‍കിയ ഭരണാനുമതിയനുസരിച്ച്, ബണ്ട് നിര്‍മ്മാണത്തിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
(ബി)പദ്ധതിക്ക് സാങ്കേതികാനുമതി (ടി. എസ്.) ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദീകരിക്കാമോ;
(സി)ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എപ്പോള്‍ ബണ്ട് നിര്‍മ്മാണം ആരംഭിക്കാനാവുമെന്ന് അറിയിക്കുമോ?
|
4183 |
നീലേശ്വരം പാലായി വളവില്‍ ഷട്ടര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കാസറഗോഡ് ജില്ലയിലെ നീലേശ്വരം പാലായി വളവില്‍ ഷട്ടര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിനുള്ള പ്രോജക്ട് തയ്യാറാക്കി നബാര്‍ഡ് ഫണ്ടിനായി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ സമര്‍പ്പിച്ചിട്ടും ഈ പ്രവൃത്തിയുടെ പ്രൊപ്പോസല്‍ നബാര്‍ഡിന് അയയ്ക്കാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ?
|
4184 |
കണ്ണൂര്‍ ജില്ലയില്‍ പാലത്തോടുകൂടിയ
തടയണകള്‍
ശ്രീ. ഇ. പി. ജയരാജന്‍
കണ്ണൂര്‍ ജില്ലയില്‍ നിന്നും പാലത്തോടുകൂടിയ തടയണകള്‍ നിര്‍മ്മിക്കുന്നതിനുളള എത്ര പ്രൊപ്പോസലുകളാണ് ഈ സാന്പത്തിക വര്‍ഷം ഭരണാനുമതി ലഭിക്കുന്നതിന് പരിഗണനയിലുളളത്; അവ ഏതെല്ലാം; ഓരോന്നിന്‍റേയും എസ്റ്റിമേറ്റ് തുക എത്രയാണ്; ഭരണാനുമതിക്കൂളള നടപടി ഏതു ഘട്ടത്തിലാണ്?
|
4185 |
കുളങ്ങളും തോടുകളും സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനും പദ്ധതികള്‍
ശ്രീ. കെ. രാജു
(എ) കുളങ്ങളും തോടുകളും സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് നടത്തിവരുന്നതെന്ന് വ്യക്തമാക്കുമോ;
(ബി) 2013-14 വര്‍ഷത്തില്‍ ഈ ഇനത്തില്‍ എത്ര തുക അനുവദിച്ചു എന്നും ഇതില്‍ എന്തു തുക ചെലവഴിച്ചു എന്നും വ്യക്തമാക്കുമോ;
(സി) പുനലൂര്‍ മണ്ധലത്തിന്‍റെ പരിധിയില്‍ പ്രസ്തുത ഇനത്തില്‍ ഏതെല്ലാം പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളതെന്നും എന്തു തുക അനുവദിച്ചുവെന്നും ഇപ്പോഴത്തെ അവസ്ഥ എന്തെന്നും വ്യക്തമാക്കുമോ?
|
4186 |
ജലസുരക്ഷാ പദ്ധതി
ശ്രീ. പി. എ. മാധവന്
,, റ്റി. എന്‍. പ്രതാപന്
,, ഹൈബി ഈഡന്‍
,, സണ്ണി ജോസഫ്
(എ)ജലസുരക്ഷാ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ;
(ബി)ഇതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ഇതിന് ലഭിക്കുന്നത്; വിശദമാക്കുമോ ;
(ഡി)വരള്‍ച്ച പ്രതിരോധിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം?
|
4187 |
ഉദുമയിലെ ജലനിധി രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകള്‍
ശ്രീ. കെ.കുഞ്ഞിരാമന്‍(ഉദുമ)
(എ)ജലനിധി രണ്ടാംഘട്ട പദ്ധതിയില്‍ ഉദുമ നിയാജകമണ്ഡലത്തിലെ എത്ര പഞ്ചായത്തുകളെ തെരഞ്ഞെടുത്തിട്ടുണ്ട്;
(ബി)ഈ പഞ്ചായത്തുകളില്‍ ഓരോന്നിലും എത്ര പദ്ധതികള്‍ വീതമാണ് നടപ്പിലാക്കുന്നത്; ഈ ഇനത്തില്‍ എത്ര തുകയാണ് ചെലവാക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
4188 |
കുറ്റ്യാടി മണ്ഡലത്തില്‍ ജലനിധി പദ്ധതി
ശ്രീമതി കെ.കെ. ലതിക
(എ)ജലനിധി പദ്ധതിയുടെ അടുത്തഘട്ടം ആരംഭിക്കുന്നതിന് ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ബി)കുറ്റ്യാടി മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളെയാണ് ഇനിയും ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?
|
4189 |
കൊയിലാണ്ടി മണ്ഡലത്തില്‍ നടപ്പാക്കുന്ന
പദ്ധതികള്‍
ശ്രീ. കെ. ദാസന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൊയിലാണ്ടി മണ്ഡലത്തില്‍ നബാര്‍ഡ്, ജിക്ക, ജെ.എന്‍.എന്‍.യു.ആര്‍.എ., വി.ഐ.സി.എസ്.എസ്.എം.റ്റി എന്നീ ഏജന്‍സികളുടെ സഹകരണത്തോടെ നടപ്പാക്കിയ/നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാം; ഓരോ പദ്ധതിക്കും ചെലവഴിക്കുന്ന/അനുവദിച്ച തുക എത്ര; ഓരോ പദ്ധതിയുടെ പുരോഗതി എവിടെ വരെയായിട്ടുണ്ട്; വിശദമായി വ്യക്തമാക്കാമോ;
(ബി)ഈ സര്‍ക്കാരിന്‍റെ ഭരണത്തില്‍ എസ്.എല്‍.എസ്.എസ്.സി യില്‍ അംഗീകാരം നല്‍കിയ കൊയിലാണ്ടി മണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാം;
(സി)2014-2015 വര്‍ഷത്തെ ബജറ്റില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ നടപ്പാക്കാനായി സമര്‍പ്പിച്ച വിവിധ പദ്ധതികള്‍/ പ്രൊപ്പോസലുകള്‍ ഏതെല്ലാം; ഓരോ പദ്ധതിക്കും കണക്കാക്കിയ എസ്റ്റിമേറ്റ് തുക എത്ര; വിശദമാക്കാമോ?
(ഡി)കൊയിലാണ്ടി മണ്ഡലത്തില്‍ എത്ര പൊതു കിണറുകള്‍ , കുടിവെള്ള സ്രോതസ്സുകള്‍ ഉണ്ട്; എവിടെയെല്ലാം; ഇവ പുനരുദ്ധരിക്കാനും സംരക്ഷിക്കാനും ബൃഹത്തായ ഒരു പദ്ധതി ആവിഷ്ക്കരിക്കുമോ?
|
4190 |
കമ്മീഷന്‍ ചെയ്ത കുടിവെളള പദ്ധതികള്‍
ശ്രീമതി കെ.എസ്.സലീഖ
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കമ്മീഷന്‍ ചെയ്ത കുടിവെള്ള പദ്ധതിക്കായി ചെലവഴിച്ച തുകയില്‍ സര്‍ക്കാര്‍ ചെലവാക്കിയ തുക എത്ര; വിവിധ ഏജന്‍സികളില്‍ നിന്നും കടം വാങ്ങിയ തുക എത്ര; ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ പുതുതായി നിര്‍മ്മാണ അനുമതി നല്‍കിയ കുടിവെളള പദ്ധതികള്‍ എന്തെല്ലാം; ഇതിന് വേണ്ട തുക എത്രയാണ്; ഇതില്‍ സര്‍ക്കാര്‍ ഫണ്ട് എത്ര; കടം വാങ്ങണ്ട തുക എത്ര; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(സി)ജപ്പാന്‍ കുടിവെളള പദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; എത്ര ശതമാനം പണി നാളിതുവരെ തീര്‍ന്നിട്ടുണ്ട്; നാളിതുവരെ എന്ത് തുക ചെലവായിട്ടുണ്ട്; ഇനി എന്ത് തുക വേണ്ടിവരും; പ്രസ്തുത പദ്ധതി മുഖേന എത്ര കുടുംബങ്ങള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്; പ്രസ്തുത പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്; വിശദാംശം വ്യക്തമാക്കുമോ;
(ഡി)കാളിപ്പാറ കുടിവെളള പദ്ധതിയുടെ നിലവിലെ അവസ്ഥ ഏത് ഘട്ടത്തിലാണ്; ഇതിന്‍റെ പ്രവര്‍ത്തനം എവിടെയെല്ലാം പൂര്‍ത്തീകരിച്ചിട്ടുണ്ട്;ഇനി എവിടെയെല്ലാം പൂര്‍ത്തീകരിക്കേണ്ടതുണ്ട്; പ്രസ്തുത പദ്ധതി മുഖേന എത്ര കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും; പ്രസ്തുത പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്; വിശദാംശം വ്യക്തമാക്കുമോ;
(ഇ)കാളിപ്പാറ പദ്ധതിക്കായി എന്ത് തുക വകയിരുത്തിയിട്ടുണ്ട്; നാളിതുവരെ എത്ര തുക ചെലവാക്കിയിട്ടുണ്ട്; പ്രസ്തുത പദ്ധതി പൂര്‍ത്തീകരണത്തിന് ഇനി എന്ത് തുക വേണ്ടിവരും; വിശദാംശം ലഭ്യമാക്കുമോ?
|
<<back |
next page>>
|