|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4264
|
പട്ടികജാതി വികസന നയം
ശ്രീ. കെ.വി. വിജയദാസ്
(എ)പട്ടികജാതി വികസന നയത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കമോ;
(ബി)പ്രസ്തുത വികസന നയത്തിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദവിവരം നല്‍കുമോ?
|
4265 |
പട്ടികജാതി വിഭാഗത്തിന് ആനുകൂല്യം ലഭിക്കുന്നതിനുള്ള വരുമാന പരിധി
ശ്രീ. സി. കൃഷ്ണന്‍
(എ) പട്ടികജാതി വികസന വകുപ്പില്‍ നിന്നുള്ള ആനുകൂല്യം ലഭിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിനും നിശ്ചയിച്ചിട്ടുള്ള വരുമാന പരിധി വിശദമാക്കാമോ; വരുമാന പരിധിയിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കൂടുതല്‍ പേര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനു വേണ്ടി നിലവിലുള്ള വരുമാന പരിധി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിശ്ചയിച്ച വരുമാന പരിധിക്കു തുല്യമായി ഉയര്‍ത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ സ്വീകരിക്കുമോ?
|
4266 |
പട്ടികജാതി കുടുംബങ്ങളുടെ ഉന്നമനത്തിനായി ധനസഹായം
ശ്രീ. ഇ. കെ. വിജയന്‍
(എ)പട്ടികജാതി കുടുംബങ്ങളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
(ബി)പട്ടിക ജാതി കുടുംബങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(സി)പട്ടികജാതി കുടുംബങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി 2012-2013, 2013-2014 വര്‍ഷങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്‍റില്‍ നിന്ന് എത്ര തുക ധനസഹായമായി ലഭിച്ചിട്ടുണ്ട്; വിശദാംശം നല്‍കാമോ;
(ഡി)കേന്ദ്ര ഫണ്ടുപയോഗിച്ച് പട്ടിക ജാതി കോളനികള്‍ക്ക് എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നത്; വിശദാംശം നല്‍കാമോ?
|
4267 |
പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ധനസഹായം
ശ്രീ. വി.പി. സജീന്ദ്രന്‍
'' ഐ.സി. ബാലകൃഷ്ണന്‍
'' കെ. മുരളീധരന്‍
'' സണ്ണി ജോസഫ്
(എ)പട്ടികജാതി വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് നല്‍കി വരുന്ന ഭൂമി, വീട് എന്നിവയ്ക്കുള്ള ധനസഹായം അപര്യാപ്തമാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കാലോചിതമായി അവ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;
(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(ഡി)എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ഇതിനായി ലഭിക്കുന്നത്?
|
4268 |
പട്ടികജാതിക്കാര്‍ക്ക് ധനസഹായ സ്കീമുകള്‍
ശ്രീ. കെ. ദാസന്‍
(എ)പട്ടികജാതിക്കാര്‍ക്ക് ലഭിക്കുന്ന വിവിധ ധനസഹായ/ധനവായ്പാ സ്കീമുകള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ;
(ബി)ഈ പദ്ധതികള്‍ ലഭിക്കുന്നതിന് പാലിക്കേണ്ട മാര്‍ഗ്ഗരേഖകള്‍ വിശദമാക്കാമോ ;
(സി)പട്ടികജാതി വിഭാഗത്തിന് ലഭിക്കുന്ന ക്ഷേമപദ്ധതികള്‍ വിശദമാക്കാമോ ?
|
4269 |
എല്ലാ ഭൂരഹിത പട്ടികജാതി കുടുംബങ്ങള്‍ക്കും ഭൂമി
ശ്രീ. കെ. വി. വിജയദാസ്
,, പി. റ്റി. എ. റഹീം
,, ബി. സത്യന്‍
,, എസ്. രാജേന്ദ്രന്‍
(എ)എല്ലാ ഭൂരഹിത പട്ടികജാതി കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുക എന്നത് ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നുവോ; ഇതിനായി ബഡ്ജറ്റില്‍ എത്ര തുക നീക്കിവച്ചിരുന്നുവെന്നും അതില്‍ ചെലവഴിച്ച തുകയെത്രയെന്നും അറിയിക്കുമോ;
(ബി)പദ്ധതി ലക്ഷ്യം നേടിയോ; ഇല്ലെങ്കില്‍ അതിനുളള കാരണങ്ങള്‍ പരിശോധിച്ചിരുന്നോ; വിശദമാക്കുമോ;
(സി)ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി വീടുവയ്ക്കാനായി കേന്ദ്ര സര്‍ക്കാരില്‍ നിന്നു ലഭിച്ച തുകയെത്രയെന്നും അത് ചെലവഴിച്ചതിന്‍റെ വിശദാംശങ്ങളും നല്‍കുമോ;
(ഡി)വീടു പൂര്‍ത്തീകരിക്കാത്ത പട്ടികജാതിക്കാര്‍ക്ക് ആ ആവശ്യത്തിനായി നീക്കിവെച്ചിരുന്ന 125 കോടിയില്‍ ഇതുവരെ 17 ശതമാനത്തില്‍ താഴെ മാത്രം ചെലവഴിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ; ഇന്ദിരാ ആവാസ് യോജന പ്രകാരം വീടു വെയ്ക്കുന്ന പട്ടികജാതിക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനായി എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കാമോ?
|
4270 |
ഭൂരഹിത പുനരധിവാസ പദ്ധതി
ശ്രീ. എം. ഹംസ
(എ)പാലക്കാട് ജില്ലയില്‍ ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം എത്ര പട്ടിക ജാതിക്കാര്‍ക്ക് ഭൂമി നല്‍കുകയുണ്ടായി; ഇതിനായി എത്ര രൂപ ചെലവഴിച്ചു; 2012-13 വര്‍ഷത്തെയും 2013-14 വര്‍ഷത്തെയും നാളിതുവരെയുമുള്ള കണക്ക് പ്രസിദ്ധീകരിക്കാമോ;
(ബി)എത്ര പട്ടികജാതി കുടുംബങ്ങള്‍ക്ക് അതിന്‍റെ ആനുകൂല്യം ലഭിക്കുകയുണ്ടായി; നിയോജകമണ്ധലാടിസ്ഥാനത്തില്‍ വിശദമാക്കാമോ;
(സി)പട്ടികജാതി ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം അനുവദിക്കപ്പെട്ടിട്ടുണ്ടായിരുന്ന തുകയില്‍ എത്ര ശതമാനം ചെലവഴിച്ചു; ചെലവഴിക്കാതിരുന്ന തുക എത്ര; കാരണം വിശദമാക്കാമോ;
(ഡി)പട്ടികജാതി ഭൂരഹിത പുനരധിവാസ പദ്ധതിയ്ക്കായി 2012-13 വര്‍ഷത്തില്‍ കേന്ദ്ര ധനസഹായം ലഭിച്ചുവോ; എങ്കില്‍ എത്ര;
(ഇ)2013-14 വര്‍ഷത്തില്‍ പ്രസ്തുത പദ്ധതിക്കായി ലഭിച്ച കേന്ദ്രഫണ്ടിന്‍റെ വിശദാംശം ലഭ്യമാക്കാമോ?
|
4271 |
പട്ടികജാതിക്കാര്‍ക്ക് വീടുകള്‍
ശ്രീ. സി. ദിവാകരന്‍
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര പട്ടികജാതി കുടുംബങ്ങള്‍ക്കാണ് വീടുവച്ച് നല്‍കിയത്; ജില്ല തിരിച്ച് കണക്ക് വിശദമാക്കാമോ?
|
4272 |
പട്ടികജാതി കുടുംബങ്ങള്‍ക്ക് ശൌചാലയ നിര്‍മ്മാണം
ശ്രീ. വി.പി. സജീന്ദ്രന്‍
,, ഐ.സി. ബാലകൃഷ്ണന്‍
,, എ.പി. അബ്ദുളളക്കുട്ടി
,, ഡൊമിനിക് പ്രസന്‍റേഷന്‍
(എ)പട്ടികജാതി കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട സൌകര്യങ്ങളോടുകൂടിയ ശൌചാലയ നിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിന്‍റെ മാനദണ്ധം വ്യക്തമാക്കാമോ; വിശദാംശങ്ങള്‍ നല്‍കാമോ;
(സി)മുന്‍കാലങ്ങളില്‍ വീട് വയ്ക്കാന്‍ ധനസഹായം ലഭിച്ചിട്ടുളളവര്‍ക്ക് ഇതിന് അര്‍ഹതയുണ്ടാകുമോ?
|
4273 |
ഭൂമി, വീട്, ശൌചാലയം എന്നിവയില്ലാത്ത പട്ടികജാതി കുടുംബങ്ങള്‍
ശ്രീ. വി. പി. സജീന്ദ്രന്‍
,, ഐ. സി. ബാലകൃഷ്ണന്‍
,, വി. ഡി. സതീശന്‍
,, ജോസഫ് വാഴക്കന്‍
(എ)ഭൂമി, വീട്, ശൌചാലയം എന്നിവയില്ലാത്ത പട്ടികജാതി കുടുംബങ്ങളുടെ കണക്ക് കൈവശമുണ്ടോ; വിശദമാക്കുമോ;
(ബി)ഇവയുടെ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
|
4274 |
വൈപ്പിന്‍ മണ്ധലത്തിലെ പട്ടികജാതിക്കാര്‍ക്ക് ശൌചാലയം
ശ്രീ. എസ്. ശര്‍മ്മ
(എ)വൈപ്പിന്‍ നിയോജകമണ്ധലത്തിലെ പട്ടികജാതി വിഭാഗക്കാര്‍ക്ക് 2011-13 കാലയളവില്‍ ശൌചാലയം നിര്‍മ്മിക്കുന്നതിന് എത്ര രൂപ അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;
(ബി)അപേക്ഷ സമര്‍പ്പിച്ച എത്രപേര്‍ക്ക് തുക അനുവദിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)ശൌചാലയം അനുവദിക്കുന്നതിന് വകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ധങ്ങളെന്തെന്ന് വ്യക്തമാക്കുമോ ?
|
4275 |
സ്വയംപര്യാപ്ത ഗ്രാമങ്ങള്‍
ശ്രീ. സി. മമ്മൂട്ടി
.. അബ്ദുറഹിമാന്‍ രണ്ടത്താണി
,, എന്‍. എ. നെല്ലിക്കുന്ന്
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍
സ്വയം പര്യാപ്ത ഗ്രാമങ്ങളെ തെരഞ്ഞെടുക്കുന്നതിനുളള മാനദണ്ധമെന്താണ്; സ്വയം പര്യാപ്ത ഗ്രാമം പദ്ധതി നടത്തിപ്പിന്‍റെ മോണിറ്ററിംഗിന് ഏര്‍പ്പെടുത്തിയിട്ടുളള സംവിധാനമെന്താണെന്ന് വ്യക്തമാക്കുമോ?
|
4276 |
സ്വയംപര്യാപ്ത അധിവാസ കേന്ദ്രപദ്ധതി
ശ്രീ. ഐ.സി. ബാലകൃഷ്ണന്‍
,, വി.പി. സജീന്ദ്രന്‍
,, സി.പി. മുഹമ്മദ്
,, കെ. ശിവദാസന്‍ നായര്‍
(എ)സ്വയംപര്യാപ്ത അധിവാസ കേന്ദ്രപദ്ധതിയിലേയ്ക്ക് പട്ടികജാതി സങ്കേതങ്ങള്‍ തെരഞ്ഞെടുക്കുന്നതിന്‍റെ മാനദണ്ധം വ്യക്തമാക്കാമോ;
(ബി)ഈ പദ്ധതി വഴി നടപ്പാക്കാനുദ്ദേശിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം;
(സി)മൊത്തം എത്ര സങ്കേതങ്ങളാണ് ഈ പദ്ധതിയിയില്‍ ഉള്‍പ്പെടുത്താന്‍ അര്‍ഹമായിട്ടുള്ളത് എന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ അവയുടെ എണ്ണം ജില്ലതിരിച്ച് വ്യക്തമാക്കാമോ;
(ഡി)എത്ര പട്ടികജാതി സങ്കേതങ്ങളെയാണ് ഈ വര്‍ഷം സ്വയംപര്യാപ്ത അധിവാസ കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ഇ)എല്ലാ സങ്കേതങ്ങളിലും ഈ പദ്ധതി നടപ്പാക്കാന്‍ എത്ര വര്‍ഷം വേണ്ടിവരുമെന്ന് വ്യക്തമാക്കാമോ?
|
4277 |
സ്വയം പര്യാപ്ത ഗ്രാമം പദ്ധതി നടപ്പാക്കാന്‍ എന്‍ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍
ശ്രീ. എ. കെ. ബാലന്‍
(എ)സ്വയം പര്യാപ്ത ഗ്രാമം പദ്ധതി എത്ര കോളനികളില്‍ പൂര്‍ത്തിയായിട്ടുണ്ട്;
(ബി)പദ്ധതി നടപ്പാക്കാന്‍ എന്‍ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ ഏതെല്ലാമാണ്;
(സി)2012-13ല്‍ ഇതില്‍ ഓരോ സ്ഥാപനവും മേല്‍നോട്ടം വഹിക്കുന്ന കോളനികളുടെ എണ്ണം വ്യക്തമാക്കുമോ;
(ഡി)പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കേണ്ട പ്രവൃത്തികളുടെ രൂപരേഖ പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശം വ്യക്തമാക്കുമോ?
|
4278 |
സ്വയംപര്യാപ്ത ഗ്രാമം പദ്ധതി
ശ്രീ. സി. കൃഷ്ണന്‍
(എ)സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ എത്ര കോളനികളില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)മേല്‍ പദ്ധതി പ്രകാരം രണ്ടാംഘട്ടത്തില്‍ എത്ര കോളനികള്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് നിയോജകമണ്ധലം അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
(സി)ഒന്നാംഘട്ടത്തില്‍ തെരഞ്ഞെടുത്ത കോളനികളില്‍ പ്രവൃത്തി ആരംഭിക്കാത്ത എത്ര കോളനികള്‍ ഉണ്ടെന്നും അതിന്‍റെ കാരണം എന്താണെന്നും വിശദമാക്കാമോ?
|
4279 |
ആലത്തൂര്‍ കുണ്ടുകാട് സ്വയംപര്യാപ്തഗ്രാമം കോളനിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ശ്രീ. എം. ചന്ദ്രന്‍
(എ)ആലത്തൂര്‍ നിയോജകമണ്ധലത്തില്‍നിന്ന് "സ്വയംപര്യാപ്തഗ്രാമം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എരിമയൂര്‍ ഗ്രാമപഞ്ചായത്തിലെ കുണ്ടുകാട് കോളനിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കുമോ;
(ബി)എന്തെല്ലാം പ്രവൃത്തികളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്; ഇനിയും എന്തെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കുവാനുള്ളത്;
(സി)സമയബന്ധിതമായി തീര്‍ക്കേണ്ട പ്രവൃത്തികള്‍ ഒരു വര്‍ഷത്തിലധികമായിട്ടും പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
|
4280 |
ചാലക്കുടി പാറയം കോളനിയില്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതി
ശ്രീ. ബി. ഡി. ദേവസ്സി
(എ)സ്വയം പര്യാപ്ത ഗ്രാമം പദ്ധതിപ്രകാരം, ചാലക്കുടി മണ്ധലത്തിലെ പാറയം കോളനിയില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത് എന്നും, വികസന പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണെന്നും അറിയിക്കുമോ;
(ബി)ചാലക്കുടി മണ്ധലത്തിലെ മറ്റു പട്ടികജാതി കോളനികളില്‍ കൂടി പ്രസ്തുത പദ്ധതി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
4281 |
കൊറ്റുകുളം സ്വയംപര്യാപ്ത കോളനി
ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍
(എ)കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കൊറ്റുകുളം സ്വയംപര്യാപ്ത കോളനിയുടെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി പ്രകാരം ഏറ്റെടുത്ത പ്രവൃത്തി, ചെലവഴിച്ച തുക എന്നിവയുടെ ഇനം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
(സി)അവശേഷിക്കുന്ന ഭൌതിക ലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ;
|
4282 |
ചാലക്കുടി കുറ്റിച്ചിറ ഈസ്റ്റ്, വെസ്റ്റ് അംബേദ്കര്‍ കോളനിയില്‍ സ്വയംപര്യാപ്ത ഗ്രാമം പദ്ധതി
ശ്രീ. ബി.ഡി. ദേവസ്സി
ചാലക്കുടി മണ്ധലത്തില്‍പ്പെട്ട കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ 12, 13 വാര്‍ഡുകളിലായി സ്ഥിതിചെയ്യുന്ന കുറ്റിച്ചിറ ഈസ്റ്റ്, വെസ്റ്റ് അംബേദ്കര്‍ കോളനിയില്‍ സ്വയംപര്യാപ്തഗ്രാമം പദ്ധതി നടപ്പാക്കുന്നതിനായി നടപടി സ്വീകരിക്കുമോ?
|
4283 |
പട്ടികജാതി ക്ഷേമ വകുപ്പ് മാവേലിക്കര നിയോജകമണ്ധലത്തില്‍ നടത്തിയ ദുരിതാശ്വാസ വിതരണം
ശ്രീ. ആര്‍. രാജേഷ്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാവേലിക്കര നിയോജകമണ്ധലത്തില്‍ പട്ടിക ജാതി ക്ഷേമ വകുപ്പിന്‍റെ ദുരിതാശ്വാസ നിധിയില്‍ നിന്ന് എത്ര രൂപ വിതരണം ചെയ്തിട്ടുണ്ട്;
(ബി)2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ മാവേലിക്കര നിയോജകമണ്ധലത്തില്‍ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ സഹായം ലഭിച്ചവരുടെ പേര് വിവരങ്ങളുടെയും അനുവദിച്ച തുകയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ദൂരിതാശ്വാസ നിധിയില്‍ നിന്ന് സഹായം ലഭ്യമാക്കുന്നതിനായി പട്ടികജാതി ക്ഷേമ വകുപ്പിന്‍റെ ജില്ലാ-ബ്ലോക്ക് ഓഫീസര്‍മാരില്‍ നിന്നും ജില്ലാ കളക്ടറില്‍ നിന്നും ആരെയെല്ലാം സംബന്ധിക്കുന്ന റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിട്ടുളളതെന്നതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
4284 |
ആറ്റിങ്ങല്‍ മണ്ധലത്തിലെ കുടിവെള്ള പദ്ധതി
ശ്രീ. ബി. സത്യന്‍
(എ)പട്ടികജാതിക്ഷേമവകുപ്പിന്‍റെ ഫണ്ടില്‍ നിന്നും ആറ്റിങ്ങല്‍ നിയോജകമണ്ധലമുള്‍പ്പെടുന്ന പ്രദേശത്ത് എത്ര കുടിവെള്ള പദ്ധതികള്‍ക്ക് 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും അവ ഏതൊക്കെ സ്ഥലങ്ങളിലാണെന്നും വ്യക്തമാക്കാമോ;
(ബി)ഭരണാനുമതി ലഭിച്ച കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(സി)കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിലുള്ള അലംഭാവവും കാലതാമസവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
4285 |
വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഓണ്‍ലൈനായി വിതരണം
ശ്രീ. എ. കെ. ബാലന്‍
(എ)പട്ടികജാതി, പിന്നോക്ക വിഭാഗം വിദ്യാര്‍ത്ഥികളുടെ ഏതെല്ലാം വിദ്യാഭ്യാസ ആനുകൂല്യങ്ങളാണ് ഓണ്‍ലൈനായി വിതരണം ചെയ്യുന്നത്;
(ബി)ഡി.ബി.ടി.എസ്. സംവിധാനത്തിലൂടെയാണോ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത്;
(സി)ഡി.ബി.ടി.എസ്. സംവിധാനത്തിലൂടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എപ്രകാരമാണ് വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ;
(ഡി)ഈ സംവിധാനത്തിലൂടെ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന് വകുപ്പിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടോ; എത്ര പേര്‍ക്ക് ഇതുവരെ പരിശീലനം നല്‍കിയിട്ടുണ്ട്;
(ഇ)പ്രസ്തുത സംവിധാനത്തില്‍ വിദ്യാര്‍ത്ഥികളുടെ ഡേറ്റാ എന്‍ട്രി നടത്തുന്നതിന് അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് മൂലം ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യുന്നതിനുള്ള തടസ്സം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ;
(എഫ്)വിദ്യാര്‍ത്ഥികളുടെ ഈ ആനുകൂല്യങ്ങള്‍ ആധാര്‍ വഴി ലിങ്കു ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ?
|
4286 |
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായപദ്ധതി
ഡോ. ടി.എം.തോമസ് ഐസക്
ശ്രീ. എ.കെ.ബാലന്‍
,, പി.റ്റി.എ. റഹീം
,, കെ.വി.വിജയദാസ്
(എ)വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുളള, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിനു സഹായം നല്‍കാനുളള പദ്ധതിയുടെ വിശദാംശം അറിയിക്കാമോ;
(ബി)ഈ പദ്ധതിക്കായി വകയിരുത്തിയ 151 കോടി രൂപയില്‍ കേവലം 18% മാത്രം ചെലവഴിക്കാനിടയായ സാഹചര്യം അറിയിക്കുമോ;
(സി)സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം അനുവദിക്കാറുണ്ടോ; ഇല്ലെങ്കില്‍ അതിന് നടപടി സ്വീകരിക്കുമോ?
|
4287 |
പട്ടികജാതി വിഭാഗത്തിലെ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ ക്കുളള സഹായ പദ്ധതി
ശ്രീ. രാജു എബ്രഹാം
(എ)പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്ന സഹായപദ്ധതികള്‍ എന്തൊക്കെയാണ് എന്ന് വിശദമാക്കാമോ; ഇവര്‍ക്ക് ലഭിക്കുന്ന സ്റ്റൈപ്പന്‍റ്, ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് ലഭിക്കുന്ന പോക്കറ്റ് മണി, ലംപ്സംഗ്രാന്‍റ് തുടങ്ങിയവ എത്ര വീതമാണ് എന്ന് വ്യക്തമാക്കാമോ; കോളേജ് ഹോസ്റ്റലുകളില്‍ അല്ലാതെ താമസിച്ച് പഠനം നടത്തുന്നവര്‍ക്ക് ഇപ്പോള്‍ എന്തൊക്കെ സൌകര്യങ്ങളാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്;
(ബി)എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് നല്‍കുന്ന പദ്ധതി എന്നാണാരംഭിച്ചത്; സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ്, സ്വാശ്രയ മേഖലകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇത് അനുവദിക്കുന്നുണ്ടോ; ഏതു കന്പനിയുടെ ലാപ്ടോപ്പാണ് നല്‍കുന്നത്; കഴിഞ്ഞ വര്‍ഷംവരെ അഡ്മിഷന്‍ നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇത് നല്‍കിക്കഴിഞ്ഞോ;
(സി)ഈ അക്കാദമിക് വര്‍ഷം അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയനുസരിച്ചുളള ലാപ്ടോപുകള്‍ വിതരണം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് വ്യക്തമാക്കാമോ; എന്നത്തേക്ക് ഇത് വിതരണം ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
|
4288 |
പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലുകളില്‍ "ഇ ലാബ്' പദ്ധതി
ശ്രീ. വി. ശശി
(എ)പട്ടികജാതി വികസനവകുപ്പിന്‍റെ കീഴിലുള്ള പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലുകളില്‍ നടപ്പാക്കിയ "ഇ ലാബ്' പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ; ഈ പദ്ധതി നടപ്പാക്കാന്‍ എത്ര കോടി രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ;
(ബി)ഇതിന്‍റെ നോഡല്‍ ഏജന്‍സി ഏതായിരുന്നുവെന്നും എന്തെല്ലാം പരിപാടികള്‍ക്കായി ആണ് തുക വിനിയോഗിച്ചതെന്നും വ്യക്തമാക്കാമോ; പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആരാണ് നല്‍കുന്നത് എന്ന് വ്യക്തമാക്കുമോ?
|
4289 |
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ സ്റ്റാഫ് പാറ്റേണ്‍
ശ്രീ. എ. കെ. ബാലന്‍
(എ)മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും സ്റ്റാഫ് പാറ്റേണ്‍ വിശദമാക്കുമോ;
(ബി)പ്രസ്തുത സ്റ്റാഫ് പാറ്റേണ്‍ പ്രകാരം തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ ഈ തസ്തികകള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്‍ കീഴിലാണോ, പട്ടികജാതി വികസന വകുപ്പിന്‍കീഴിലാണോ എന്ന് വ്യക്തമാക്കുമോ;
(സി)ഈ തസ്തികകളിലെ ഒഴിവുകളില്‍ സ്ഥിരം നിയമനം നടത്താന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ഡി)ഈ സ്കൂളുകളില്‍ വര്‍ഷങ്ങളായി താല്കാലിക അധ്യാപകരാണ് ജോലി ചെയ്യുന്നതെന്ന് അറിയാമോ; അധ്യാപകരില്ലാത്തത് കാരണം സ്കൂളുകളുടെ അക്കാദമിക് നിലവാരം താഴുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)എം. ആര്‍. എസ്. കളിലെ 2013 ലെ എസ്. എസ്. എല്‍. സി. വിജയശതമാനം വ്യക്തമാക്കുമോ;
(എഫ്)എത്ര എം. ആര്‍. എസ്.കള്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
(ജി)ലാബ്, ലൈബ്രറി, മുതലായ സൌകര്യങ്ങള്‍ ഇല്ലാത്ത എത്ര എം. ആര്‍. എസ്.കള്‍ ഉണ്ട്; അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?
|
4290 |
ചാലക്കുടി വി.ആര്‍.പുരം ഐ.ടി.ഐയില്‍ പുതിയ ട്രേഡ്
ശ്രീ. ബി.ഡി.ദേവസ്സി
(എ)പട്ടികജാതി വികസന വകുപ്പിന്‍ കീഴിലുളള ചാലക്കുടി വി.ആര്‍.പുരം ഗവണ്‍മെന്‍റ് ഐ.ടി.ഐ.യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡ് അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)2014 അധ്യയന വര്‍ഷത്തില്‍ പുതിയ ട്രേഡില്‍ പ്രവേശനം നടത്തുന്നതിനായി അനുമതി നല്‍കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ;
(സി)ഈ ഐ.ടി.ഐ.യില്‍ പുതിതായി ഇന്‍സ്ട്രമെന്‍റേഷന്‍ കോഴ്സ് ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
|
<<back |
next page>>
|