|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4027
|
ആശുപത്രികള്‍ക്ക് "കാഷ്' അംഗീകാരം
ശ്രീ. റ്റി. എന്‍. പ്രതാപന്‍
,, പാലോട് രവി
,, തേറന്പില്‍ രാമകൃഷ്ണന്‍
,, അന്‍വര്‍ സാദത്ത്
(എ)സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് കാഷ് (കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ്) അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഏതെല്ലാം ആശുപത്രികള്‍ക്കാണ് പ്രസ്തുത അംഗീകാരം ലഭിച്ചത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)എന്തെല്ലാം നേട്ടങ്ങളാണ് പ്രസ്തുത അംഗീകാരം മുഖാന്തിരം ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)അംഗീകാരം ലഭിക്കുന്നതിന് ഭരണ തലത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
4028 |
നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡിന്‍റെ അംഗീകാരം
ശ്രീ. പി. സി. വിഷ്ണുനാഥ്
,, സണ്ണി ജോസഫ്
,, പാലോട് രവി
,, ഡൊമിനിക് പ്രസന്‍റേഷന്‍
(എ)സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ;
(ബി)ഏതെല്ലാം തരം ആശുപത്രികള്‍ക്കാണ് പ്രസ്തുത അംഗീകാരം ലഭിച്ചിട്ടുള്ളത് ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;
(സി)എന്തെല്ലാം സൌകര്യങ്ങള്‍ ചെയ്തിട്ടുള്ളതിനാണ് പ്രസ്തുത അംഗീകാരം ലഭിച്ചത് ; വിശദമാക്കുമോ ;
(ഡി)അക്രഡിറ്റേഷന്‍ ലഭിക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദമാക്കാമോ ?
|
4029 |
ജനന - മരണ നിരക്കുകള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ) സംസ്ഥാനത്തെ ജനന നിരക്കും ശിശു മരണനിരക്കും എത്രയാണ്; ദേശീയ തലത്തില്‍ പ്രസ്തുത നിരക്ക് എത്രയാണ്; വ്യക്തമാക്കുമോ;
(ബി) ശിശുമരണ നിരക്ക് കുറയ്ക്കുന്നതിനുവേണ്ടി നവജാതശിശുക്കളുടെ പരിപാലനത്തിനായി നടത്തിവരുന്ന പരിശീലന പരിപാടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
|
4030 |
ജനറിക് മരുന്നുകള്‍ പൊതുമേഖലാ കന്പനിയില്‍ നിന്നും വാങ്ങുന്നതിന് നടപടി
ശ്രീ. രാജു എബ്രഹാം
(എ)സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് സൌജന്യമായി വിതരണം നടത്തുന്ന ജനറിക് മരുന്നു കളുടെ വിതരണ പദ്ധതി എന്നുമുതലാണ് നടപ്പാക്കി വരുന്നത് ;
(ബി)ഏതെല്ലാം രോഗങ്ങള്‍ക്കെതിരായ മരുന്നുകളാണ് പ്രസ്തുത പദ്ധതി മുഖേന വിതരണം ചെയ്യുന്നതെന്നും അവ ഏതൊക്കെ മരുന്നുകളാണെന്നും വിശദമാക്കാമോ ;
(സി)ഒരു വര്‍ഷം സര്‍ക്കാരാശുപത്രികളില്‍ ജനറിക് മരുന്നുകളുടെ വിതരണത്തിനായി എന്തുതുകയാണ് ചിലവഴിക്കുന്നത് ; പ്രസ്തുത മരുന്നുകള്‍ സര്‍ക്കാരാശുപത്രികളില്‍ വിതരണം ചെയ്യുന്നത് ആര് മുഖേനയാണ് ;
(ഡി)സംസ്ഥാന മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ പ്രസ്തുത മരുന്നുകള്‍ ഏതൊക്കെ കന്പനികളില്‍ നിന്നാണ് വാങ്ങുന്നതെന്നും മരുന്നുകളുടെ പേരും കന്പനിയുടെ പേരും ഒരുവര്‍ഷം പ്രസ്തുത കന്പനിക്കായി നല്‍കുന്ന തുകയും സഹിതം വ്യക്തമാക്കാമോ ;
(ഇ)പൊതുമേഖലാ സ്ഥാപനമായ "കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍സ്' എന്ന സ്ഥാപനം ഉത്പാദിപ്പിക്കുന്ന ഏതൊക്കെ മരുന്നുകളാണ് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വാങ്ങുന്നത് ; എന്തു തുക ഇതിനായി ചിലവഴിക്കുന്നു എന്ന് വ്യക്തമാക്കാമോ ;
(എഫ്)പൊതുമേഖലയിലെ മരുന്ന് ഉല്പ്പാദക കന്പനിയില്‍ നിന്നും മരുന്നു വാങ്ങുന്നതിനും ഇവിടെ ഉല്പാദിപ്പിക്കുന്ന മുഴുവന്‍ മരുന്നുകളും മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മുഖേന സര്‍ക്കാരാശുപത്രികളില്‍ വിതരണം ചെയ്യുന്നതിനും എന്തൊക്കെ നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് വിശദമാക്കാമോ ?
|
4031 |
ജനറിക് മരുന്നുകള്‍ വാങ്ങുന്നതിനുള്ള നടപടിക്രമം
ശ്രീമതി കെ. എസ്. സലീഖ
(എ)സര്‍ക്കാര്‍ ആശുപത്രികളില്‍ സൌജന്യമായി നല്‍കുന്ന ജനറിക് മരുന്നുകള്‍ നിലവില്‍ ഏതെല്ലാം ആശുപത്രികളില്‍ ലഭ്യമാണ് ; ലഭ്യമല്ലാത്ത ആശുപത്രികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ;
(ബി)നിലവില്‍ എത്ര ഇനം മരുന്നുകളാണ് ആശുപത്രികള്‍ മുഖേന സൌജന്യമായി വിതരണം ചെയ്യുന്നത് ;
(സി)2014-15 സാന്പത്തികവര്‍ഷം അവശ്യം വേണ്ടുന്ന മരുന്ന് സംഭരിക്കാനായി എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;
(ഡി)2013-14 വര്‍ഷം വാങ്ങിയ മരുന്നുകളില്‍ അത്യാവശ്യ ജീവന്‍രക്ഷാ മരുന്നുകള്‍ ആവശ്യം വേണ്ടുന്ന രോഗികള്‍ക്ക് യഥാസമയം ലഭ്യമല്ലാതിരുന്നത് പരിശോധിച്ചുവോ ; എങ്കില്‍ കാരണം എന്താണെന്ന് വ്യക്തമാക്കാമോ ;
(ഇ)2014-15 വര്‍ഷം രോഗികള്‍ക്ക് ആവശ്യകത കൂടുതല്‍ വരുന്ന മരുന്നുകള്‍ കൂടുതല്‍ വാങ്ങുവാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;
(എഫ്)2014-15 വര്‍ഷം മരുന്ന് വാങ്ങുന്പോള്‍ മുന്‍വര്‍ഷം വാങ്ങിയ മരുന്നുകളില്‍ ഏതെങ്കിലും മരുന്നുകള്‍ വാങ്ങുന്നതില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചുവോ ; എങ്കില്‍ ഏതെല്ലാം എന്നും എന്ത് കാരണത്താല്‍ എന്നും വ്യക്തമാക്കുമോ ;
(ജി)2014-15 വര്‍ഷം മരുന്ന് വാങ്ങുന്നതിനായി ആവശ്യകതയുള്ള മരുന്നുകളുടെ ഇന്‍ഡന്‍റ് ഏതെല്ലാം ആശുപത്രികളില്‍നിന്നും കെ.എം.എസ്.സി.എല്‍-ന് ലഭിച്ചു ; ഇനി ലഭ്യമാക്കേണ്ട ആശുപത്രികള്‍/അധികാരികള്‍ ആരെന്ന് വ്യക്തമാക്കുമോ ;
(എച്ച്)2014-15 വര്‍ഷം മരുന്ന് വാങ്ങലിനായി കെ.എം.എസ്.സി.എല്‍. നാളിതുവരെ സ്വീകരിച്ച നടപടി എന്തെല്ലാം ; വിശദമാക്കുമോ ?
|
4032 |
സൌജന്യ മരുന്ന് വിതരണത്തിന് എടുത്ത നടപടികള്‍
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)സര്‍ക്കാര്‍ ആശുപത്രികളില്‍ സൌജന്യ മരുന്ന് വിതരണത്തിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എടുത്ത നടപടികള്‍ വിശദമാക്കുമോ;
(ബി)2014-15 ന്‍റെ ഇന്‍ഡന്‍റില്‍ കുറച്ച് മരുന്നുകള്‍ ഒഴിവായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവ പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
4033 |
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം
ശ്രീ. ഇ.പി. ജയരാജന്‍
ശ്രീമതി കെ.കെ. ലതിക
ശ്രീ. എസ്. ശര്‍മ്മ
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
(എ)കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് കെ.എം.എസ്.സി.എല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രഗ്ഗ് സ്റ്റഡീസ് നടത്തിയ പഠന ഫലം വെളിപ്പെടുത്തുമോ;
(ബി)ടെന്‍ഡര്‍ ചെയ്യുന്ന ഘട്ടത്തില്‍ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സംവിധാനമില്ലെന്നും സാന്പിളുകളും യഥാര്‍ത്ഥത്തില്‍ വിതരണം ചെയ്യുന്നതും ഒരേ മരുന്നാണെന്ന് ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്നുമുള്ള വസ്തുതയുടെ അടിസ്ഥാനത്തില്‍ എന്തൊക്കെ നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;
(സി)മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മുഖേന വാങ്ങുന്ന മരുന്നുകളുടെ ഏതാണ്ട് 25% ഗുണനിലവാരമില്ലാത്തതാണെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ എന്തൊക്കെ സത്വര നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
|
4034 |
മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ സ്വകാര്യ കന്പനികളില്‍ നിന്ന് വാങ്ങുന്ന മരുന്നുകള്‍
ശ്രീ. പി. തിലോത്തമന്‍
ശ്രീമതി ഇ. എസ്. ബിജിമോള്‍
ശ്രീ. ഇ. കെ. വിജയന്‍
,, ചിറ്റയം ഗോപകുമാര്‍
(എ)കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ പ്രതിവര്‍ഷം എന്ത് തുകയുടെ മരുന്നുകള്‍ സ്വകാര്യ കന്പനികളില്‍ നിന്നും വാങ്ങുന്നുണ്ട്;
(ബി)പ്രസ്തുത മരുന്നുകള്‍ സ്വകാര്യ ലാബുകളില്‍ പരിശോധനയ്ക്ക് അയയ്ക്കാറുണ്ടോ; എങ്കില്‍ ഒരു വര്‍ഷം പരമാവധി എത്ര സാന്പിളുകള്‍ ഇത്തരം ലാബുകളില്‍ പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ട്; അതിന് പ്രതിവര്‍ഷം എത്ര തുക ചിലവഴിക്കുന്നുണ്ട്;
(സി)സ്വകാര്യ മരുന്ന് കന്പനികളുമായി സ്വകാര്യ ലാബുകള്‍ക്ക് ബന്ധമുള്ളതിനാല്‍ പരിശോധനാ ഫലം അട്ടിമറിക്കപ്പെടുന്നതായുള്ള വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ അത് നിയന്ത്രിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചുവരുന്നുണ്ടെന്ന് വ്യക്തമാക്കുമോ?
|
4035 |
ആന്‍റിവെനം ലഭ്യമാക്കാന്‍ നടപടി
ശ്രീ. റ്റി. വി. രാജേഷ്
(എ)പാന്പുകടിയേറ്റ് അത്യാസന്നനിലയിലെത്തുന്നവര്‍ക്കുള്ള ജീവന്‍രക്ഷാ ഔഷധമായ "ആന്‍റിവെന'ത്തിന്‍റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന നിവേദനത്തിന്മേല്‍ എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി)മെഡിക്കല്‍ സെയില്‍സ് കോര്‍പറേഷന്‍ മുഖാന്തിരം ആന്‍റിവെനം ലഭ്യമാക്കുന്നത് തടസ്സപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്;
(സി)കണ്ണൂര്‍ ജില്ലയില്‍ പാന്പുകടിയേറ്റ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സ തേടിയെത്തുന്ന പരിയാരം മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും ആന്‍റിവെനം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ?
|
4036 |
മദര്‍ ആന്‍റ് ചൈല്‍ഡ് ഹെല്‍ത്ത് ട്രാക്കിംഗ് സിസ്റ്റം
ശ്രീ. എം. ഉമ്മര്‍
(എ)ആരോഗ്യവകുപ്പില്‍ മദര്‍ ആന്‍റ് ചൈല്‍ഡ് ഹെല്‍ത്ത് ട്രാക്കിംഗ് സിസ്റ്റം നടപ്പിലാക്കി മൂന്ന് വര്‍ഷമായിട്ടും സബ് സെന്‍റര്‍ തലത്തില്‍ ജെ. പി. എച്ച്. എന്‍. മാര്‍ക്ക് മദര്‍ ആന്‍റ് ചൈല്‍ഡ് ഹെല്‍ത്ത് ഡീറ്റെയ്ല്‍സ് രേഖപ്പെടുത്തുന്നതിന് സൌകര്യം ലഭ്യമാക്കിയിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ബി)പ്രസ്തുത സൌകര്യം അടിയന്തിരമായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വകുപ്പ് തലത്തില്‍ നിര്‍ദ്ദേശം കൊടുക്കുമോ; വ്യക്തമാക്കാമോ; എങ്കില്‍ എന്നത്തേയ്ക്ക് നടപ്പിലാക്കുമെന്ന് വിശദമാക്കാമോ?
|
4037 |
നവജാതശിശുക്കളുടെ ഭക്ഷണരീതി
ശ്രീ.റ്റി.എ.അഹമ്മദ് കബീര്‍
,, പി. ഉബൈദുളള
,, എന്‍. എ. നെല്ലിക്കുന്ന്
,, കെ.എന്‍.എ.ഖാദര്‍
(എ)നവജാത ശിശുക്കളുടെ ഭക്ഷണ കാര്യത്തില്‍ അമ്മമാര്‍ക്ക് ആവശ്യമായ അവബോധം നല്‍കാന്‍ ഏര്‍പ്പെടുത്തിയിട്ടുളള സംവിധാനങ്ങള്‍ എന്തെല്ലാമാണ്;
(ബി)ശിശുക്കള്‍ക്ക് വേണ്ടിയുളള ടിന്‍ ഭക്ഷണങ്ങള്‍ വിപണികൈയടക്കിയിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)ടിന്‍ ഭക്ഷണവും അമിതഭക്ഷണവും മൂലമുളള രോഗങ്ങള്‍ കുഞ്ഞുങ്ങളില്‍ വ്യാപകമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ; വിശദമാക്കാമോ?
|
4038 |
സ്കൂളുകളിലെ സമഗ്ര ആരോഗ്യപരിപാടികള്‍
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
,, റോഷി അഗസ്റ്റിന്‍
ഡോ. എന്‍. ജയരാജ്
ശ്രീ. പി.സി. ജോര്‍ജ്
(എ)സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ജീവിത ശൈലീരോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയിരുന്നുവോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ബി)കുട്ടികളിലെ ജീവിതശൈലീരോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആരോഗ്യമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനും ഉതകുന്ന തരത്തില്‍ സ്കൂളുകളില്‍ സമഗ്ര ആരോഗ്യപരിപാടികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
|
4039 |
പതിനെട്ടു വയസ്സുവരെയുളള കുട്ടികള്‍ക്ക് സൌജന്യ ചികിത്സ
ശ്രീ. ആര്‍. രാജേഷ്
(എ)പതിനെട്ടു വയസ്സുവരെയുളള കുട്ടികള്‍ക്ക് ഏതെല്ലാം രോഗങ്ങള്‍ക്കാണ് സൌജന്യ ചികിത്സ ലഭ്യമായിട്ടുളളത്;
(ബി)പ്രസ്തുത രോഗങ്ങള്‍ക്ക് സൌജന്യ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളുടെ വിശദാംശങ്ങള്‍ നല്‍കുമോ;
(സി)സൌജന്യ ചികിത്സ ലഭിക്കുന്നതിന് സ്വീകരിക്കേണ്ട നടപടിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)ആരോഗ്യ കിരണം പദ്ധതി എത്ര തവണ ഉദ്ഘാടനം ചെയ്യുകയുണ്ടായി; ഓരോ ഘട്ടത്തിലും ചെലവായ തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
4040 |
കുട്ടികളിലെ ശ്വാസകോശ രോഗങ്ങള്‍
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)സംസ്ഥാനത്ത് കുട്ടികളില്‍ ശ്വാസകോശ, അലര്‍ജി രോഗങ്ങള്‍ കൂടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത വിഷയം സംബന്ധിച്ച് ആരോഗ്യ വകുപ്പ് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കാമോ;
(സി)കുട്ടികളിലെ ശ്വാസകോശരോഗങ്ങള്‍ കണ്ടെത്തുന്നതിനും മതിയായ ചികിത്സ ലഭ്യമാക്കുന്നതിനും സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിദഗ്ദ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ക്യാന്പുകള്‍ സംഘടിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
|
4041 |
നവജാത ശിശുക്കളിലെ ജനിതക രോഗങ്ങള്‍
ശ്രീമതി കെ.എസ്. സലീഖ
(എ)നവജാത ശിശുക്കളിലെ ജനിതക രോഗങ്ങള്‍ കണ്ടുപിടിക്കാനും ചികില്‍സ നല്‍കാനും സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ എന്തെല്ലാം സംവിധാനമുണ്ട്;
(ബി)ഇത് ഏതെല്ലാം ആശുപത്രികളില്‍ പ്രവര്‍ത്തനക്ഷമമാണ് എന്ന് വ്യക്തമാക്കുമോ;
(സി)സംസ്ഥാനത്ത് നടപ്പുവര്‍ഷം പ്രസ്തുത ചികില്‍സയ്ക്ക് എത്ര ശിശുക്കള്‍ എത്തി; അവര്‍ക്ക് തുടര്‍ ചികില്‍സ നല്‍കുന്നുണ്ടോ;
(ഡി)ഇതിനായുള്ള "സ്ക്രീനിംഗ് ടെസ്റ്റ്' ഏതെല്ലാം സര്‍ക്കാര്‍ ആശുപത്രികള്‍ വഴി നല്‍കിവരുന്നു; ഇവ ഫലപ്രദമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
(ഇ)പ്രസ്തുത വിഭാഗം കുട്ടികള്‍ക്ക് പൊതുവേ കണ്ടുവരുന്ന രോഗങ്ങള്‍ എന്തെല്ലാം;
(എഫ്)ഇത്തരം രോഗികള്‍ക്ക് മരുന്നും ചികില്‍സയും സൌജന്യമാണോ;
(ജി)ഇല്ലെങ്കില്‍ ചികില്‍സയും മരുന്നും സൌജന്യമായി എ.പി.എല്‍/ബി.പി.എല്‍ വ്യത്യാസമില്ലാതെ നല്‍കുമോ; വിശദാംശം വ്യക്തമാക്കാമോ;
(എച്ച്)ഇതിന്‍റെ ചിലവിനായി നടപ്പുവര്‍ഷം എന്തു തുക വകയിരുത്തി; എന്തു തുക അനുവദിച്ചു; എന്തു തുക ചെലവാക്കി; വിശദമാക്കുമോ?
|
4042 |
പോളിയോ വാക്സിന്‍ ബാച്ച് നന്പര്‍ "ക്യൂ 348'
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ദേശീയ പോളിയോ നിര്‍മ്മാര്‍ജന പരിപാടിയുമായി ബന്ധപ്പെട്ട് നല്‍കുന്നതിനുവേണ്ടിയുള്ള പോളിയോ വാക്സിനുകള്‍ സംസ്ഥാനത്ത് പ്രാഥമികമായി എവിടെ ആരുടെ ചുമതലയിലാണ് വിതരണത്തിനുമുന്പ് സ്റ്റോക്ക് ചെയ്യുന്നത്;
(ബി)2014 ജനുവരി 19-ാം തീയതി വിതരണം ചെയ്യുന്നതിന് നല്‍കിയിട്ടുണ്ടായിരുന്ന പോളിയോ വാക്സിനുകളുടെ ബാച്ച് നന്പരുകള്‍ ഏതെല്ലാമെന്നുള്ള പട്ടിക ലഭ്യമാക്കുമോ;
(സി)"ക്യൂ 348' എന്ന ബാച്ചു നന്പരുള്ള പോളിയോ വാക്സിന്‍ സംസ്ഥാനത്ത് പോളിയോ നിര്‍മ്മാര്‍ജന പരിപാടിയുമായി ബന്ധപ്പെട്ട് ലഭ്യമാക്കിയിട്ടുണ്ടോ;
(ഡി)2014 ജനുവരി 19-ാം തീയതി ചില വാക്സിനേഷന്‍ സെന്‍ററുകളിലേക്ക് "ക്യൂ 348' എന്ന ബാച്ചു നന്പരിലുള്ള വാക്സിനുകള്‍ നല്‍കേണ്ടതില്ല എന്ന് ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദ്ദേശം നല്‍കുകയുണ്ടായിട്ടുണ്ടോ;
(ഇ)എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശം നല്‍കുന്നതിന് കാരണമായ സാഹചര്യം വിശദമായി വ്യക്തമാക്കാമോ?
|
4043 |
പോളിയോ വാക്സിനേഷന്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)കേരളത്തില്‍ ഏറ്റവും അവസാനമായി പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏതുവര്‍ഷമാണെന്ന് വ്യക്തമാക്കാമോ;
(ബി)ദേശീയ ഔദ്യോഗിക ആരോഗ്യ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ ഇന്ത്യയിലുളള എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പോളിയോ രോഗം പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്തിട്ടുണ്ടോ;
(സി)ഭാരതം പോളിയോ രോഗവിമുക്തമാണെന്ന് ഉളളതായ ഔദ്യോഗിക പ്രഖ്യാപനം ഔപചാരികമായി നടത്തുന്നതിന് ഇതിനകം തീരുമാനമെടുത്തിട്ടുളളതായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഡി)നിലവില്‍ സംസ്ഥാനം പൂര്‍ണ്ണമായും പോളിയോ വിമുക്തമെങ്കില്‍ വരും വര്‍ഷങ്ങളില്‍ പോളിയോ നിര്‍മ്മാര്‍ജ്ജനത്തിനായുളള വാക്സിനേഷന്‍ അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ഇ)പോളിയോ വാക്സിന്‍ ഓവര്‍ ഡോസുമൂലം പാര്‍ശ്വഫലങ്ങളുണ്ടാവില്ല എന്ന് ഔദ്യോഗിക ആരോഗ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടോ;
(എഫ്)ആയത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുളള പഠന ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ടോ;
(ജി)എങ്കില്‍ ആയതിന്‍റെ നാളിതുവരെയുളള പ്രവര്‍ത്തനത്തിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(എച്ച്)ചില മരുന്നു കന്പനികളുമായുളള കച്ചവടതാത്പര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാര്‍ജ്ജനത്തിനുശേഷവും ഇപ്പോഴും ഈ പോളിയോവാക്സിനേഷന്‍ കാന്പയിന്‍ നടത്തിവരുന്നത് എന്നുളള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ ആയതിന്‍റെ വിശദാംശം വ്യക്തമാക്കുമോ?
|
4044 |
ക്ഷയരോഗം തടയുന്നതിന് നടപടി
ശ്രീ. എം. ഹംസ
(എ)മരുന്നിനേയും അതിജീവിക്കുന്ന ക്ഷയരോഗം കേരളത്തില്‍ വ്യാപകമാവുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വ്യാപനം തടയുന്നതിനായി എന്തെല്ലാം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(ബി)എത്ര കേസ്സുകള്‍ ഇത്തരത്തില്‍ കണ്ടെത്തിയിട്ടുണ്ട്; ജില്ലാടിസ്ഥാനത്തില്‍ വിശദാംശം ലഭ്യമാക്കാമോ?
|
4045 |
കേരള ക്യാന്പയിന്‍ എഗന്‍സ്റ്റ് കാന്‍സര്‍
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, ഷാഫി പറന്പില്‍
,, എം. പി. വിന്‍സെന്‍റ്
,, ബെന്നി ബെഹനാന്‍
(എ)"കേരള ക്യാന്പയിന്‍ എഗന്‍സ്റ്റ് കാന്‍സര്‍' എന്ന പ്രചാരണ പരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)ആരെയെല്ലാമാണ് ഇതുമായി സഹകരിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പ്രചരണ പരിപാടിക്കായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
4046 |
എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ രോഗ ചികിത്സയ്ക്ക് സൌകര്യം
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)2012, 2013 എന്നീ വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് എത്ര പേര്‍ കാന്‍സര്‍ അസുഖം ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്;
(ബി)കാന്‍സര്‍ രോഗം പിടിപെടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുന്നതു കണക്കിലെടുത്ത് എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ രോഗ ചികിത്സക്ക് സൌകര്യം ലഭ്യമാക്കുമോ;
(സി)എങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കുമോ?
|
4047 |
മെഡിക്കല്‍ കോളേജുകളില്‍ മിനി കാന്‍സര്‍ സെന്‍ററുകള്‍
ശ്രീ. കെ. മുരളീധരന്‍
,, ഹൈബി ഈഡന്‍
,, സണ്ണി ജോസഫ്
,, പി.സി. വിഷ്ണുനാഥ്
(എ)മെഡിക്കല്‍ കോളേജുകളില്‍ മിനി കാന്‍സര്‍ സെന്‍ററുകള്‍ തുടങ്ങുന്നുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് പ്രസ്തുത ആശുപത്രികളില്‍ സജ്ജീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(സി)പ്രസ്തുത കാന്‍സര്‍ സെന്‍ററുകള്‍ തുടങ്ങുന്നതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
T.4048 |
അര്‍ബുദരോഗികള്‍ക്കുളള പെന്‍ഷന്‍
ശ്രീ.തോമസ് ചാണ്ടി
,, എ.കെ. ശശീന്ദ്രന്‍
(എ)അര്‍ബുദരോഗം വരുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ ലഭിക്കാനുളള വരുമാനപരിധി ഇപ്പോഴും വര്‍ഷങ്ങള്‍ക്കുമുന്‍പ് നിശ്ചയിക്കപ്പെട്ടിട്ടുളളതാണെന്ന കാര്യംശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)എങ്കില്‍ അര്‍ബുദരോഗികള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിന് വരുമാനപരിധി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
|
4049 |
108ആംബുലന്‍സുകളുടെ സേവനം വ്യാപിപ്പിക്കാന്‍ നടപടി
ശ്രീ. വി.എസ്. സുനില്‍കുമാര്‍
ശ്രീമതി ഇ.എസ്. ബിജിമോള്‍
ശ്രീ. കെ.അജിത്
,, ചിറ്റയം ഗോപകുമാര്‍
(എ)സംസ്ഥാനത്ത് എത്ര 108 ആംബുലന്‍സുകളുണ്ട്; ഏതെല്ലാം ജില്ലകളില്‍ എത്ര വീതം;
(ബി)സംസ്ഥാനത്തുളള 108 ആംബുലന്‍സുകളില്‍ പ്രവര്‍ത്തന രഹിതമായ വാഹനങ്ങള്‍ എത്ര; വ്യക്തമാക്കാമോ;
(സി)രോഗികള്‍ക്ക് ആശ്രയമാകേണ്ടതും നിലവില്‍ സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്നതുമായ പ്രസ്തുത ആംബുലന്‍സുകളില്‍ ഓക്സിജന്‍ സിലിണ്ടറുകളും ജീവന്‍ രക്ഷാ മരുന്നുകളും ഇല്ലെന്നുളളവിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് വെളിപ്പെടുത്തുമോ;
(ഡി)എല്ലാ ജില്ലകളിലും 108 ആംബുലന്‍സിന്‍റെ സേവനം ലഭിക്കുന്നതിനുളള പദ്ധതികളുണ്ടോ; എങ്കില്‍ എത്ര കാലം കൊണ്ട് ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
|
4050 |
108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം
ശ്രീ. സി. ദിവാകരന്‍
കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 108 ആംബുലന്‍സുകളടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത വിഷയം പരിഹരിക്കാന്‍ സ്വീകരിച്ച നടപടി എന്തെല്ലാമാണ്; വിശദമാക്കാമോ?
|
4051 |
പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ലാബ് സൌകര്യം
ശ്രീ. ജെയിംസ് മാത്യു
(എ)പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ലാബ് സൌകര്യം ഇല്ലാത്തതിനാല്‍ നിസ്സാരമായ പരിശോധനകള്‍ക്കുപോലും രോഗികള്‍ ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളില്‍ ലാബ് സൌകര്യം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ ;
(ബി)എങ്കില്‍ പ്രസ്തുത ലാബുകളില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ തയ്യാറാകുമോ ; വ്യക്തമാക്കാമോ ;
(സി)ലാബ് പ്രവര്‍ത്തിക്കാനാവശ്യമായ ഉപകരണം ലഭ്യമാക്കുമോ ;
(ഡി)പ്രസ്തുത ലാബുകളില്‍ ജീവനക്കാരുടെ ശന്പളം സര്‍ക്കാര്‍ ലഭ്യമാക്കുമോ ;
(ഇ)ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണെങ്കില്‍ ലഭ്യമാക്കുമോ ; വ്യക്തമാക്കാമോ ?
|
4052 |
മെഡിക്കല്‍ കോളേജുകളില്‍ വാങ്ങിയ രോഗനിര്‍ണ്ണയ ചികിത്സാ ഉപകരണങ്ങള്‍
ശ്രീ. ഇ.പി. ജയരാജന്‍
(എ)2011 മെയ് മാസത്തിനുശേഷം കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ ഓരോന്നിലേക്കും എന്തെല്ലാം രോഗനിര്‍ണ്ണയ ഉപകരണങ്ങളും മറ്റ് അത്യാധുനിക ചികിത്സാ ഉപകരണങ്ങളും വാങ്ങുകയുണ്ടായി;
(ബി)എത്ര രൂപയുടെ ഉപകരണങ്ങളാണ് ഓരോ മെഡിക്കല്‍ കോളേജിലും വാങ്ങിയത്;
(സി)മെഡിക്കല്‍ കോളേജുകളിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നത് കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മുഖേനയാണോ;
(ഡി)മറ്റേതെങ്കിലും ഏജന്‍സി വഴിയോ ഗവണ്‍മെന്‍റ് നേരിട്ടോ വാങ്ങിയ ഉപകരണങ്ങള്‍ ഏതെല്ലാമാണ്;
(ഇ)ഇങ്ങനെ വാങ്ങിയ ഉപകരണങ്ങള്‍ക്കായി എന്ത് തുക ചിലവഴിക്കുകയുണ്ടായി?
|
4053 |
മൊബൈല്‍ ദന്തല്‍ ക്ലിനിക്കുകള്‍
ശ്രീ. ബെന്നി ബഹനാന്‍
,, എം. എ. വാഹീദ്
,, പി. സി. വിഷ്ണുനാഥ്
,, കെ. ശിവദാസന്‍ നായര്‍
(എ)സംസ്ഥാനത്ത് മൊബൈല്‍ ദന്തല്‍ ക്ലിനിക്കുകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)പ്രസ്തുത ക്ലിനിക്കുകള്‍ മുഖേന എന്തെല്ലാം സേവനങ്ങളാണ് ലഭിക്കുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;
(സി)സംസ്ഥാനത്ത് എവിടെയൊക്കെയാണ് പ്രസ്തുത ക്ലിനിക്കുകള്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?
|
4054 |
ആരോഗ്യവകുപ്പിലെ ദന്തല്‍ ഹൈജീനിസ്റ്റുകളുടെ സേവനം
ശ്രീമതി ഇ. എസ്. ബിജിമോള്‍
(എ)ആരോഗ്യവകുപ്പിലെ ദന്തല്‍ ഹൈജീനിസ്റ്റികളുടെ സേവനം കൂടുതല്‍ ജനോപകാരപ്രദമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
(ബി)പുകയില, പാന്‍മസാല ഉത്പന്നങ്ങളുടെ ഉപഭോഗത്തിന് എതിരെയുള്ള ബോധവത്ക്കരണ ചുമതല ദന്തല്‍ ഹൈജീനിസ്റ്റുകളെ ഏല്പ്പിക്കുമോ;
(സി)സംസ്ഥാനത്ത് ക്രമാതീതമായ് വര്‍ദ്ധിക്കുന്ന ദന്തരോഗങ്ങള്‍ക്ക് എതിരെ ആരോഗ്യവകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ദന്തല്‍ ഹൈജീനിസ്റ്റുകള്‍ 2012-13 വര്‍ഷത്തില്‍ എത്ര ഫീല്‍ഡ് തല ബോധവത്ക്കരണ ക്ലാസ്സുകള്‍ നടത്തി?
|
4055 |
ഡിസ്ട്രിക്റ്റ് ഡെന്‍റല്‍ ഹെല്‍ത്ത് കോര്‍ഡിനേറ്റര്‍മാരായി ഹൈജീനിസ്റ്റുകളെ നിയമിക്കുവാന്‍ നടപടി
ശ്രീമതി ഇ. എസ്. ബിജിമോള്‍
(എ)ദന്തല്‍ ഹൈജീനിസ്റ്റുകളുടെ സേവനം കൂടുതല്‍ ഉപകാരപ്രദമാക്കുവാന്‍ സീനിയര്‍ ദന്തല്‍ ഹൈജീനിസ്റ്റുകളെ സീനിയര്‍ ഓഫ്ത്താല്‍മിക്ക് അസിസ്റ്റന്‍റ് മാതൃകയില്‍ ജില്ലാ-താലൂക്ക് ആശുപത്രികളില്‍ നിയമിക്കുന്നതിന് പുനര്‍ നിര്‍ണ്ണയം ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(ബി)എല്ലാ ജില്ലകളിലും ദന്താരോഗ്യ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഡിസ്ട്രിക്റ്റ് ഓഫ്ത്താല്‍മിക്ക് കോര്‍ഡിനേറ്റര്‍ മാതൃകയില്‍ ഡിസ്ട്രിക്റ്റ് ഡെന്‍റല്‍ ഹെല്‍ത്ത് കോര്‍ഡിനേറ്റര്‍മാരായി ഡെന്‍റല്‍ ഹൈജീനിസ്റ്റുകളെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
4056 |
ഫിസിയോതെറാപ്പിസ്റ്റ് നിയമനം
ശ്രീ. ജി. സുധാകരന്‍
(എ)ആരോഗ്യവകുപ്പില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തിക നിലവിലില്ലാത്ത ജില്ലാ/ജനറല്‍ ആശുപത്രികള്‍ ഏതെല്ലാം;
(ബി)ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയില്ലാത്ത ജില്ലാ/ജനറല്‍ ആശുപത്രികളില്‍ ഓരോ ഫിസിയോതെറാപ്പിസ്റ്റ് തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
(സി)നൂറനാട് (ആലപ്പുഴ), കൊരട്ടി(തൃശ്ശൂര്‍), ചേവായൂര്‍(കോഴിക്കോട്) എന്നീ ലെപ്രസി ഹോസ്പ്പിറ്റലുകളില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
|
4057 |
"ആരോഗ്യകിരണം പദ്ധതി'
ശ്രീ. കെ. കെ. ജയചന്ദ്രന്‍
(എ)പതിനെട്ട് വയസ്സിനുമുകളില്‍ പ്രായമുളളവരുടെ ചികിത്സയ്ക്ക് നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഫിസ് ഈടാക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
(ബി)സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ സൌജന്യമായിരിക്കെ ആരോഗ്യ കിരണം പദ്ധതി കൊണ്ടുവരാനിടയായ സാഹചര്യം വിശദീകരിക്കാമോ?
|
4058 |
പേ വിഷബാധ വാക്സിനുകള്‍
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)പേ വിഷബാധയ്ക്ക് എതിരെയുള്ള ഐ.ഡി.ആര്‍.വി വാക്സിനുകള്‍ ആവശ്യത്തിന് സംസ്ഥാനത്ത് സ്റ്റോക്ക് ഉണ്ടോ എന്ന് വ്യക്തമാക്കുമോ;
(ബി)ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
|
4059 |
പേ വിഷത്തിനെതിരെയുള്ള കുത്തിവെയ്പ്പ്
ശ്രീ. കെ. രാജു
(എ)പേ വിഷത്തിനെതിരെയുള്ള കുത്തിവെയ്പ്പ് ഏതെല്ലാം സര്‍ക്കാര്‍ ആശുപത്രികളിലാണ് നടത്തിവരുന്നത്; ഏത് തരം വാക്സിനാണ് നിലവില്‍ ആശുപത്രികളില്‍ കുത്തി വെയ്ക്കുന്നത്; പല സര്‍ക്കാര്‍ ആശുപത്രികളിലും പ്രസ്തുത കുത്തിവെയ്പ് ലഭ്യമാകുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ബി)മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും പേ വിഷത്തിനെതിരെയുള്ള കുത്തിവെയ്പിനുള്ള സൌകര്യം 24 മണിക്കൂറും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
4060 |
എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി
ശ്രീ. ഇ. പി. ജയരാജന്‍
(എ) കേരളാ സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി സ്ഥാപിതമായതെന്നാണ്;
(ബി) പ്രസ്തുത സൊസൈറ്റി ഇതിനോടകം ഏറ്റെടുത്തു നടത്തിയ പ്രധാന പ്രവര്‍ത്തനങ്ങളും രോഗീപുനരധിവാസ പരിപാടികളും എന്തെല്ലാമാണ്; വ്യക്തമാക്കാമോ;
(സി) കേരളത്തില്‍ ഇപ്പോള്‍ എത്ര എയ്ഡ്സ് രോഗികളാണുള്ളത്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
(ഡി) കേരളത്തിലെ എയ്ഡ്സ് രോഗികളുടെ കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കുകള്‍ ലഭ്യമാക്കുമോ; ഏറ്റവുമധികം വര്‍ദ്ധനവ് രേഖപ്പെടുത്തിയ വര്‍ഷമേതാണ്; രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് സംബന്ധിച്ച് പഠനങ്ങള്‍ നടത്തുകയുണ്ടായിട്ടുണ്ടോ; അതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഇ) കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ എയ്ഡ്സ് രോഗനിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വര്‍ഷവും എന്തു തുക വീതം കേന്ദ്ര ഫണ്ട് ലഭിക്കുകയുണ്ടായി;
(എഫ്) കേരളത്തില്‍ ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കേരളാ സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുവാനോ നിര്‍ത്തലാക്കുവാനോ ആവശ്യപ്പെട്ട് കേന്ദ്രഗവണ്‍മെന്‍റ് കത്ത് നല്‍കിയിട്ടുണ്ടോ; എങ്കില്‍ കത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ജി)എയ്ഡ്സ് രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം കുറയ്ക്കുമെന്നോ നിര്‍ത്തലാക്കുമെന്നോ കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തു നല്‍കിയിട്ടുണ്ടോ; എങ്കില്‍ കത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ? |
T.4061 |
എന്‍ഡോസള്‍ഫാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍
ശ്രീമതി ഗീതാ ഗോപി
(എ)എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതങ്ങള്‍ പരിഹരിക്കുവാന്‍ മനുഷ്യാവകാശ കമ്മീഷന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ടോ ;
(ബി)കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ ഏതെങ്കിലും പരിഗണിച്ചിട്ടുണ്ടോ ; എങ്കില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ ;
(സി)കമ്മീഷന്‍ ശുപാര്‍ശകള്‍ ഏതെങ്കിലും പരിഗണിക്കാതിരുന്നിട്ടുണ്ടോ ; എങ്കില്‍ ഏതെല്ലാമെന്നും എന്തുകൊണ്ട് പരിഗണിച്ചില്ലെന്നും വ്യക്തമാക്കുമോ ;
(ഡി)എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സ്വീകരിച്ച ആശ്വാസനടപടി എന്തെല്ലാമെന്ന് വിശദമാക്കാമോ ? |
4062 |
എന്‍ഡോസള്‍ഫാന്‍ വിഷയവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജസ്റ്റിസ് സി. രാമചന്ദ്രന്‍ നായര്‍ കമ്മിറ്റി
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)എന്‍ഡോസള്‍ഫാന്‍ വിഷയവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജസ്റ്റിസ് സി. രാമചന്ദ്രന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്താമോ? |
4063 |
നേമം താലൂക്ക് ആശുപത്രിയില്‍ പേവിഷ ചികിത്സ
ശ്രീ. വി. ശിവന്‍കുട്ടി
(എ)നേമം നിയോജകമണ്ഡലത്തിലെ ശാന്തിവിളയില്‍ സ്ഥിതി ചെയ്യുന്ന താലൂക്ക് ആശുപത്രിയില്‍ പേവിഷ ചികിത്സ ലഭ്യമാണോ;
(ബി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നു വ്യക്തമാക്കുമോ;
(സി)പ്രസ്തുത ചികിത്സ എന്ന് ലഭ്യമാകും എന്നു വ്യക്തമാക്കുമോ? |
4064 |
എസ്.എ.ടി. ആശുപത്രിയിലെ ഐ.വി.എഫ്. ചികിത്സ
ശ്രീമതി കെ. എസ്. സലീഖ
(എ)സംസ്ഥാനത്തെ സ്ത്രീകളുടെയും കുട്ടികളുടെയും പ്രധാന ആശുപത്രിയായ എസ്.എ.ടി. ആശുപത്രിയുടെ വികസനത്തിനായി നടപ്പുവര്‍ഷം കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ എത്ര തുകയുടെ സഹായം പ്രഖ്യാപിച്ചു ; എത്ര തുക നാളിതുവരെ ചിലവാക്കി ; വ്യക്തമാക്കുമോ ;
(ബി)കുഞ്ഞുങ്ങളില്ലാത്തവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി എസ്.എ.ടി. ആശുപത്രിയിലെ വന്ധ്യതാ ചികിത്സാ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
(സി)ഇതിനായി എത്ര കേന്ദ്ര/സംസ്ഥാന സഹായം നടപ്പുവര്‍ഷം പ്രഖ്യാപിച്ചിട്ടുണ്ട് ; എത്ര തുക അനുവദിച്ചു ; എത്ര ചിലവാക്കി ; വ്യക്തമാക്കുമോ ;
(ഡി)എസ്.എ.ടി. ആശുപത്രിയില്‍ ഐ.വി.എഫ്. ചികിത്സ എന്നുമുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത് ; എത്ര കുടുംബങ്ങള്‍ക്ക് നാളിതുവരെ പ്രയോജനം ലഭിച്ചു ; എത്ര പേര്‍ ഇപ്പോഴും ചികിത്സയ്ക്കായുണ്ട് ; വ്യക്തമാക്കുമോ;
(ഇ)പ്രസ്തുത ചികിത്സയ്ക്കായി ഒരു കുടുംബത്തിന് ശരാശരി ചിലവാകുന്ന തുക എത്ര ; ഇതേ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളില്‍ എത്ര തുക ചിലവഴിക്കേണ്ടി വരും ; വിശദാംശം വ്യക്തമാക്കുമോ ;
(എഫ്)പ്രസ്തുത ചികിത്സയ്ക്കായി എസ്.എ.ടി. ആശുപത്രിയില്‍ പുതിയ ഒരു കെട്ടിടവും അടിസ്ഥാന സൌകര്യങ്ങളും നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ;
(ജി)പ്രസ്തുത ചികിത്സാരീതി മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ സംസ്ഥാന എല്ലാ ജില്ലാ ആശുപത്രികളിലും ആരംഭിക്കുന്നതിന് സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കും ; വിശദാംശം വ്യക്തമാക്കുമോ ? |
4065 |
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐ.സി. ആൂണിറ്റ്
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ഐ.സി. യൂണിറ്റുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം രോഗികള്‍ എത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ എല്ലാ രോഗികളേയും ഉള്‍ക്കൊള്ളിക്കുന്നതിനായി എന്തെങ്കിലും സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ? |
4066 |
കാസര്‍ഗോഡ്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ പുതിയ മെഡിക്കല്‍ കോളേജുകള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, കെ. കെ. ജയചന്ദ്രന്‍
,, രാജു എബ്രഹാം
,, സി. കെ. സദാശിവന്‍
(എ)കാസര്‍ഗോഡ്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ 2011-12 സാന്പത്തികവര്‍ഷം സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍, വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)ഇതിനായി എന്തു തുകയാണു നീക്കിവെച്ചതെന്നും, ഇതുവരെ എത്ര തുക ചെലവായെന്നും വ്യക്തമാക്കുമോ;
(സി)ഓരോ മെഡിക്കല്‍ കോളേജിന്‍റെയും പ്രവര്‍ത്തനം എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്നും, നിര്‍മ്മാണം ഏതു ഘട്ടം വരെയായെന്നും അറിയിക്കുമോ;
(ഡി)ഹരിപ്പാട്ട് സ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങാനുദ്ദേശിക്കുന്ന മെഡിക്കല്‍ കോളേജിനായി സര്‍ക്കാര്‍ സ്ഥലം സൌജന്യമായി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
4067 |
ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ട്രോമാകെയര്‍ സംവിധാനം
ശ്രീ. ബി. സത്യന്‍
(എ)ദേശീയപാതയില്‍ മംഗലപുരത്തിനും കല്ലന്പലത്തിനുമിടയിലാണ് ഏറ്റവും കൂടുതല്‍ വാഹനാപകടമുണ്ടാകുന്നതെന്നും അപകടത്തില്‍പെടുന്നവര്‍ക്ക് അടിയന്തര ചികിത്സ ലഭിക്കാന്‍ കഴിയാതെവരുന്നതെന്നും ആരോഗ്യവകുപ്പിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ട്രോമാകെയര്‍ സംവിധാനമനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമം നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(സി)ട്രോമാകെയര്‍ സംവിധാനം അനുവദിക്കാന്‍ സ്വീകരിക്കുന്ന മാനദണ്ധം വിശദമാക്കുമോ?
|
4068 |
കൊല്ലം ജില്ലാശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് അരംഭിക്കുന്നതിനുള്ള നടപടികള്‍
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)കൊല്ലം ജില്ലാശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നതിനുള്ള കാരണം വിശദമാക്കുമോ;
(ബി)ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ സ്റ്റാഫിന്‍റെ നിയമനം സംബന്ധിച്ച വിവരം ലഭ്യമാക്കുമോ?
|
4069 |
മാവേലിക്കര മണ്ധലത്തില്‍ എന്‍.ആര്‍.എച്ച്.എം. മുഖാന്തിരം നടപ്പിലാക്കുന്ന പദ്ധതി
ശ്രീ. ആര്‍.രാജേഷ്
(എ)എന്‍.ആര്‍.എച്ച്.എം. മുഖാന്തിരം മാവേലിക്കര മണ്ധലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ബി)എന്‍.ആര്‍.എച്ച്.എം.ഫണ്ട് ഉപയോഗിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ കെട്ടിടങ്ങളുടെയും ഓപ്പറേഷന്‍ തിയറ്ററിന്‍റെയും ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് പദ്ധതി നിര്‍ദ്ദേശം ലഭ്യമായിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
|
4070 |
തിരുവല്ല താലൂക്ക് ആശുപത്രിയില്‍ കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍
ശ്രീ. മാത്യു റ്റി. തോമസ്
തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാരുണ്യ മെഡിക്കല്‍ സ്റ്റോറിന്‍റെ ഉദ്ഘാടനം വൈകുന്നത് എന്തുകൊണ്ടാണെന്നു വിശദമാക്കുമോ?
|
<<back |
next page>>
|