|
THIRTEENTH
KLA -
10th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
*331
|
പ്രാഥമിക സര്‍വ്വീസ് സഹകരണബാങ്കുകളെ ശക്തിപ്പെടുത്താന്‍ നടപടി
ശ്രീ. റ്റി. യു. കുരുവിള
,, മോന്‍സ് ജോസഫ്
,, സി. എഫ്. തോമസ്
,, തോമസ് ഉണ്ണിയാടന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ പ്രാഥമിക സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ വഴി ഭവന നിര്‍മ്മാണ വായ്പ കുറഞ്ഞ പലിശ നിരക്കില്‍ നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
(ബി)പ്രാഥമിക സര്‍വ്വീസ് സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തുവാന്‍ എന്തെല്ലാം പുതിയ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ?
|
*332 |
ആദിവാസികളുടെ ആനുകൂല്യങ്ങള്‍
ശ്രീ. സി. കൃഷ്ണന്‍
,, എ. കെ. ബാലന്‍
ശ്രീമതി പി. അയിഷാ പോറ്റി
ശ്രീ. കെ. ദാസന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ആദിവാസികള്‍ക്ക് വനാവകാശ നിയമമനുസരിച്ച് ലഭ്യമാകേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
(സി)ആദിവാസികളുടെ കൈവശഭൂമി സര്‍വ്വേ ചെയ്തു കിട്ടാത്തതിനെക്കുറിച്ചുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
|
*333 |
പവര്‍ ഹൌസുകളിലുണ്ടാകുന്ന അപകടങ്ങള്‍
ശ്രീ. കെ.എന്‍.എ.ഖാദര്‍
,, കെ.എം.ഷാജി
,, പി.ബി.അബ്ദുള്‍ റസാക്
,, പി.കെ. ബഷീര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ജലവൈദ്യുത പവര്‍ ഹൌസുകളില്‍ ഉണ്ടാകുന്ന പൊട്ടിത്തെറികള്‍ക്കുളള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദവിവരങ്ങള്‍ വെളിപ്പെടുത്തുമോ;
(ബി)പവര്‍ ഹൌസുകളിലെയും, അനുബന്ധ സംവിധാനങ്ങളുടെയും, അറ്റകുറ്റപ്പണികള്‍ക്ക് നിശ്ചയിച്ചിട്ടുളള കാലപരിധി സംബന്ധിച്ച് വിശദമാക്കുമോ;
(സി)അപകടങ്ങള്‍ ഒഴിവാക്കാനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമായി പവര്‍ ഹൌസുകള്‍ കേന്ദ്രീകരിച്ച് സമഗ്ര പരിശോധനയും നവീകരണവും നടത്താന്‍ നടപടി സ്വീകരിക്കുമോ?
|
*334 |
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ആദിവാസികളും
ശ്രീ. പി.റ്റി.എ. റഹീം
,, പി. ശ്രീരാമകൃഷ്ണന്‍
,, എം. ചന്ദ്രന്‍
,, റ്റി. വി. രാജേഷ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ആദിവാസി മേഖലയില്‍പ്പെട്ടവര്‍ അഭിമുഖീകരിക്കേണ്ട പ്രതിസന്ധികളെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)പരന്പരാഗതമായി പശ്ചിമഘട്ട മേഖലയില്‍ അധിവസിക്കുന്ന ആദിവാസികള്‍ക്ക് കസ്തൂരിരംഗന്‍ ശുപാര്‍ശ ഏത് തരത്തില്‍ വിഘാതമാവുമെന്ന് പരിശോധിച്ചിട്ടുണ്ടോ;
(സി)ഈ റിപ്പോര്‍ട്ട് നടപ്പായാല്‍ വനംവകുപ്പ് അധികൃതരില്‍ നിന്ന് നേരിടേണ്ടി വരുന്ന കടന്നാക്രമണങ്ങളെക്കുറിച്ച് ആദിവാസികള്‍ക്കുള്ള ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?
|
*335 |
പുതിയ ഊര്‍ജ്ജ സ്രോതസ്സുകള്‍
ശ്രീ. എന്‍. ഷംസുദ്ദീന്‍
,, കെ. മുഹമ്മദുണ്ണി ഹാജി
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍
,, സി. മോയിന്‍കുട്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തിന്‍റെ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജ ആവശ്യം നേരിടാന്‍ ലഭ്യമായ വിവിധ സ്രോതസ്സുകളെ സംബന്ധിച്ച സമഗ്രമായ പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്‍കാമോ;
(ബി)ലഭ്യമായ സ്രോതസ്സുകളുടെ എത്ര ശതമാനം നമുക്ക് ഉപയോഗപ്പെടുത്താനായിട്ടുണ്ടെന്നതിന്‍റെ വിശദാംശം നല്‍കുമോ;
(സി)ഇനിയും ഉപയോഗപ്പെടുത്താവുന്ന സ്രോതസ്സുകള്‍ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അതിന് പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടോ?
|
*336 |
കൈത്തറി പുനരുദ്ധാരണ സമിതിയുടെ ശുപാര്‍ശകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
ശ്രീമതി ഇ.എസ്. ബിജിമോള്‍
ശ്രീ വി.ശശി
'' ഇ.കെ. വിജയന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് അവസാനമായി കൈത്തറി പുനരുദ്ധാരണ സമിതിയെ നിയോഗിച്ചതെന്നാണ്; ഈ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് ലഭിച്ചത്;
(ബി)പുനരുദ്ധാരണ സമിതിയുടെ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാം; ഈ ശുപാര്‍ശകളില്‍ ഏതെങ്കിലും നടപ്പാക്കി യിട്ടുണ്ടോ; എങ്കില്‍ നടപ്പാക്കിയ ശുപാര്‍ശകള്‍ എന്തെല്ലാ മാണെന്ന് വ്യക്തമാക്കുമോ?
|
*337 |
വൈദ്യുതിയുടെ പ്രസരണവിതരണ നഷ്ടം
ശ്രീ. എം.എ. ബേബി
,, കെ.കെ. ജയചന്ദ്രന്‍
,, എം. ഹംസ
,, എസ്. രാജേന്ദ്രന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വൈദ്യുതിയുടെ പ്രസരണവിതരണനഷ്ടം കുറയ്ക്കുന്ന നടപടിയില്‍ വീഴ്ച വന്നതായി സംസ്ഥാന റഗുലേറ്ററി കമ്മീഷന്‍ വൈദ്യുതിബോര്‍ഡിനെ കുറ്റപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസരണവിതരണമേഖലയിലെ പ്രവര്‍ത്തനവൈകല്യങ്ങള്‍ പരിഹരിക്കുന്നതിന് എന്തുനടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(സി)2012-13 വര്‍ഷത്തിലും 2013-14 വര്‍ഷത്തിലും പ്രസരണവിതരണനഷ്ടം കുറയ്ക്കുന്നതിന് വൈദ്യുതി ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള ലക്ഷ്യം എന്തായിരുന്നു;
(ഡി)ഇതില്‍ 2012-13 വര്‍ഷത്തെ നേട്ടം എന്താണ്; 2013-14 വര്‍ഷം എന്ത് നേട്ടം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്?
|
*338 |
നിര്‍മ്മിതി കേന്ദ്രത്തിന്‍റെ പുനരുദ്ധാരണം
ശ്രീ. ജോസഫ് വാഴക്കന്‍
'' ബെന്നി ബെഹനാന്‍
'' വി.ഡി.സതീശന്‍
'' പി.സി.വിഷ്ണുനാഥ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)നിര്‍മ്മിതി കേന്ദ്രം പുനരുദ്ധരിക്കുവാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേങറ/ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇതുവഴി എന്തെല്ലാം സൌകര്യങ്ങളാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*339 |
സഹകരണ ബാങ്കിംഗ് മേഖലയേയും സേവന മേഖലയേയും ഒരുമിച്ചുകൊണ്ടുപോകുന്നതിനായുള്ള പദ്ധതി
ശ്രീ. ഷാഫി പറന്പില്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
,, സി. പി. മുഹമ്മദ്
,, കെ. മുരളീധരന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ സഹകരണ ബാങ്കിംഗ് മേഖലയേയും സേവന മേഖലയേയും ഒരുമിച്ചുകൊണ്ടുപോകാന്‍ എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ബി)ഇതിനായി സഹകരണ നിയമം ഭേദഗതി ചെയ്യുന്നകാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങ ള്‍ എന്തെല്ലാം;
(സി)ഇത് സംബന്ധിച്ച നിയമനിര്‍മ്മാണ പ്രക്രിയ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(ഡി)ഇതുവഴി പ്രാദേശിക ബാങ്കിംഗ് മേഖലയില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം നല്‍കുമോ ?
|
*340 |
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തം
ശ്രീ. പി. കെ. ബഷീര്‍
,, കെ. എം. ഷാജി
,, കെ. എന്‍. എ. ഖാദര്‍
,, പി. ബി. അബ്ദുള്‍ റസാക്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭവിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;
(ബി)സര്‍ക്കാരിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഉതകും വിധമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കാമോ?
|
*341 |
സഹകരണ ബാങ്കുകളുടെ മൂലധന പര്യാപ്തതാനുപാതം റിസര്‍വ്വ് ബാങ്ക് ഉയര്‍ത്തിയ നടപടി
ശ്രീ. എളമരം കരീം
ഡോ. കെ. ടി. ജലീല്‍
ശ്രീ. കെ. കെ. നാരായണന്‍
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി ഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാന സഹകരണബാങ്കിന്‍റെയും ജില്ലാ സഹകരണബാങ്കുകളുടെയും മൂലധന പര്യാപ്തതാനുപാതം ഏഴ് ശതമാനമായി ഉയര്‍ത്തിയത് ഈ മേഖലയില്‍ ഏതെല്ലാം തരത്തില്‍ വിഘാതമാകുമെന്ന് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ;
(ബി)നിലവിലുള്ള നാല് ശതമാനംതന്നെ പാലിക്കുന്നതിന് ബാങ്കുകള്‍ വളരെയധികം പ്രയാസപ്പെടുകയാണെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
(സി)റിസര്‍വ്വ്ബാങ്കിന്‍റെ സഹകരണമേഖലയോടുള്ള ഇത്തരം സമീപനം സഹകരണ മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമാവുന്നതും പുതുതായി ലൈസന്‍സ് ലഭിച്ച് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന കോര്‍പ്പറേറ്റ് ബാങ്കുകള്‍ക്ക് സഹായകരമാകുന്നതിനുമുള്ള നീക്കമാണെന്ന ആക്ഷേം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
(ഡി)റിസര്‍വ്വ് ബാങ്കിന്‍റെ ഈ ഉത്തരവ് പാലിക്കുന്നതിന് ആവശ്യമായ ധനസഹായം സര്‍ക്കാര്‍ ഓഹരി ആയി നല്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
*342 |
വാസയോഗ്യമായ പാര്‍പ്പിടമില്ലാത്ത കുടുംബങ്ങളെ സംബന്ധിച്ച വിവരശേഖരണം
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
,, എന്‍. എ. നെല്ലിക്കുന്ന്
,, പി. ഉബൈദുള്ള
,, സി. മമ്മൂട്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സാന്പത്തിക പിന്നോക്കാവസ്ഥയിലുള്ള വാസയോഗ്യമായ പാര്‍പ്പിടമില്ലാത്ത കുടൂംബങ്ങളെ സംബന്ധിച്ച വിവരശേഖരണം നടത്തിയിട്ടുണ്ടോ ;
(ബി)എങ്കില്‍ അത് സംബന്ധിച്ച വിശദവിവരം നല്കാമോ ;
(സി)ഈ വിഭാഗക്കാരുടെ പാര്‍പ്പിടപ്രശ്നം പരിഹരിക്കുന്നതിന് നിലവില്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;
(ഡി)ഏതെല്ലാം വകുപ്പുകള്‍ക്കാണ് ഈ പദ്ധതികളുടെ നടത്തിപ്പ് ചുമതലയുള്ളതെന്ന് വെളിപ്പെടുത്തുമോ ;
(ഇ)ഈ പദ്ധതികള്‍ ശരിയായി നടക്കുന്നുണ്ടെന്നും, ഒരു കുടുംബത്തിന് വ്യത്യസ്ത പദ്ധതികളില്‍നിന്നുള്ള ആനുകൂല്യം ലഭിക്കുന്നില്ലെന്നും ഉറപ്പുവരുത്താന്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനം ഏതാണെന്ന് വിശദമാക്കുമോ ?
|
*343 |
ആശ്വാസ് 2014 പദ്ധതി
ശ്രീ. എം. എ. വാഹീദ്
,, ജോസഫ് വാഴക്കന്‍
,, വര്‍ക്കല കഹാര്‍
,, പി. എ. മാധവന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് "ആശ്വാസ്' 2014 പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് പദ്ധതി മുഖാന്തിരം കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങള്‍ എന്തെല്ലാം;
(സി)സഹകരണ ബാങ്കുകളില്‍ നിന്നും ലോണെടുത്ത പാവപ്പെട്ടവര്‍ക്ക് പലിശ ഇളവ് നല്‍കി സഹായിക്കുവാനും സംഘങ്ങളിലെ വായ്പാകുടിശ്ശിക പിരിച്ചെടുക്കുവാനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതിയുടെ കാലാവധിയെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുമോ?
|
*344 |
സഹകരണമേഖല ശക്തിപ്പെടുത്താനും വിപുലീകരിക്കാനും പദ്ധതി
ശ്രീ. എസ്. ശര്‍മ്മ
,, ജി. സുധാകരന്‍
,, ഇ. പി. ജയരാജന്‍
,, എം. ചന്ദ്രന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി ഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സഹകരണമേഖല ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ;
(ബി)കോര്‍പ്പറേറ്റ് മേഖലകളുടെ ചൂഷണത്തില്‍നിന്നും സംസ്ഥാനത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിന് കൂടുതല്‍ രംഗത്ത് സഹകരണശൃംഖല സ്ഥാപിക്കുന്നതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കുമോ;
(സി)നിര്‍മ്മാണ-വിപണനമേഖലകളില്‍ സഹകരണവകുപ്പിന്‍റെ ഇടപെടല്‍ സാദ്ധ്യമാകുന്നതു സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;
(ഡി)കാര്‍ഷികമേഖലയിലും വ്യാപാരമേഖലയിലും കൂടുതല്‍ സഹായകമാകുന്നതിന് സഹകരണമേഖലയെ ഇടപെടുവിക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ തയ്യാറാകുമോ;
(ഇ)ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക് ആര്‍.ബി.ഐ.യുടെ ഇപ്പോഴത്തെ നിലപാടുകള്‍ വിഘാതമാകുന്നുണ്ടോ; വ്യക്തമാക്കുമോ?
|
*345 |
യുവജനങ്ങളിലും വിദ്യാര്‍ത്ഥികളിലും മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും തടയല്‍
ശ്രീ. മോന്‍സ് ജോസഫ്
'' സി. എഫ്. തോമസ്
'' തോമസ് ഉണ്ണിയാടന്‍
'' റ്റി. യു. കുരുവിള
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)യുവജനങ്ങളിലും വിദ്യാര്‍ത്ഥികളിലും വര്‍ദ്ധിച്ചുവരുന്ന മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും തടയുന്നതിന് എന്തെല്ലാം പരിപാടികളാണ് യുവജനക്ഷേമ വകുപ്പ് വഴി നടപ്പാക്കി വരുന്നത് എന്ന് വ്യക്തമാക്കുമോ;
(ബി)സ്കൂള്‍ കോളേജ് തലങ്ങളില്‍ വ്യാപക പ്രചാരണവും ബോധവത്ക്കരണവും നടപ്പാക്കുന്നതിനും മയക്കുമരുന്ന് ശൃംഖല തകര്‍ക്കുന്നതിനും എന്തെല്ലാം പുതിയ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ?
|
*346 |
വായ്പ വിനിയോഗം
ഡോ. ടി.എം.തോമസ് ഐസക്
ശ്രീ. കെ. രാധാകൃഷ്ണന്‍
,, പി. ശ്രീരാമകൃഷ്ണന്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തിന്‍റെ കടബാദ്ധ്യത എഴുതിത്തളളണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; ഇതുസംബന്ധമായ സര്‍ക്കാരിന്‍റെ നിലപാട് വെളിപ്പെടുത്താമോ; 13-ാം ധനകാര്യ കമ്മീഷന്‍ ഇക്കാര്യത്തില്‍ മുന്നോട്ടുവെച്ച ശുപാര്‍ശ എന്തായിരുന്നു; വ്യക്തമാക്കാമോ;
(ബി)തന്നാണ്ടില്‍ എന്തെല്ലാം ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ വായ്പ എടുത്തിട്ടുളളത്; പ്രസ്തുത ആവശ്യങ്ങള്‍ക്ക് തന്നെ അവ വിനിയോഗിക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
|
*347 |
പട്ടികവര്‍ഗ്ഗ കുടുംബാംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, വി. പി. സജീന്ദ്രന്‍
,, ഐ. സി. ബാലകൃഷ്ണന്‍
,, സണ്ണി ജോസഫ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പട്ടികവര്‍ഗ്ഗ കുടുംബാംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി) ഇതുകൊണ്ടുള്ള നേട്ടങ്ങള്‍ വിശദമാക്കുമോ;
(സി) തിരിച്ചറിയല്‍ കാര്‍ഡുകൊണ്ട് എന്തെല്ലാം ആനുകൂല്യങ്ങളാണ് പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ലഭിക്കുന്നതെന്ന് വിശദമാക്കുമോ?
|
*348 |
എസ്.ഡി.എഫ്.മാനദണ്ഡങ്ങള്‍
ശ്രീമതി കെ.എസ്.സലീഖ
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
ഡോ. ടി.എം. തോമസ് ഐസക്
ശ്രീ. എസ്.രാജേന്ദ്രന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)എം.എല്‍.എ.മാര്‍ക്ക് പ്രത്യേക വികസന നിധി അനുവദിച്ചത് എന്നു മുതല്‍ക്കാണ്; ആയതിനായി ഇതിനകം വകയിരുത്തപ്പെട്ട തുക എത്ര; മാനദണ്ഡങ്ങള്‍ എന്തായിരുന്നു; മണ്ഡലം ആസ്തി വികസന ഫണ്ടിലേക്ക് ഇതിനകം മാറ്റിവെച്ച തുക എത്ര; ഇവ യഥാസമയം ചിലവഴിക്കപ്പെട്ടിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കാറുണ്ടോ; വ്യക്തമാക്കുമോ;
(ബി)മാനദണ്ഡങ്ങളില്‍ "അനുവദിക്കാന്‍ പാടില്ല' എന്ന് പദ്ധതിയുടെ തുടക്കം മുതലേ നിഷ്കര്‍ഷിച്ചിരുന്ന പ്രവൃത്തികള്‍ എന്തൊക്കെ യായിരുന്നു; വിശദമാക്കാമോ;
(സി)എസ്.ഡി.എഫ് മാനദണ്ഡങ്ങള്‍ പരിഷ്കരിച്ചിട്ടുണ്ടോ; എപ്പോഴൊക്കെ; കാതലായ മാറ്റം എന്തായിരുന്നു; വിശദമാക്കാമോ; ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
(ഡി)ഏറ്റവും അവസാനം എസ്.ഡി.എഫ്. മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ചതെപ്പോഴാണ്; എന്തായിരുന്നു പരിഷ്ക്കാരം; വിശദമാക്കാമോ;
(ഇ)ഇപ്പോള്‍ എസ്.ഡി.എഫ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനുണ്ടായ സാഹചര്യം എന്തായിരുന്നു; ആരുടെ ശിപാര്‍ശ പരിഗണിച്ചാണ് പ്രസ്തുത മാറ്റം വരുത്തിയിട്ടുളളത്; എങ്കില്‍ വിശദമാക്കുമോ;
(എഫ്)എസ്.ഡി.എഫ്. മാനദണ്ഡമനുസരിച്ച് ലഭിച്ച സാമാജികരുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടിഉണ്ടോ; ഭരണാനുമതിക്കായി മാസങ്ങള്‍ പിന്നിട്ട നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും പരിഗണനയിലിരിക്കുന്നുണ്ടോ; അവശേഷിക്കുന്നവയുടെ കണക്കുകള്‍ ലഭ്യമാണോ; വ്യക്തമാക്കുമോ?
|
*349 |
സംസ്ഥാനത്തിന്‍റെ കടം
ശ്രീ. ജോസ് തെറ്റയില്‍
,, മാത്യു റ്റി.തോമസ്
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. സി. കെ. നാണു
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ ആകെയുള്ള കടം എത്രയെന്ന് വ്യക്തമാക്കാമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കടം വര്‍ദ്ധനവിനുള്ള കാരണം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ;
(സി)ഏതെല്ലാം ചെലവുകള്‍ നിര്‍വ്വഹിക്കുന്നതില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
|
*350 |
നദീജല ഗുണനിലവാര മോണിറ്ററിംഗ് സ്റ്റേഷന്‍
ശ്രീ; എ. റ്റി. ജോര്‍ജ്
,, പി. എ. മാധവന്‍
,, എം. പി. വിന്‍സെന്‍റ്
,, ലൂഡി ലൂയിസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മലിനീകരണനിയന്ത്രണബോര്‍ഡ് നദീജല ഗുണനിലവാരം നിരീക്ഷിക്കുന്നതിന് മോണിറ്ററിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)ഏതെല്ലാം ശാസ്ത്ര ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)ഇതിനായി സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ ?
|
*351 |
പതിമൂന്നാം ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
,, എം. ഉമ്മര്‍
,, എന്‍. എ. നെല്ലിക്കുന്ന്
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കടക്കെണി നേരിടുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ 13-ാം ധനകാര്യ കമ്മീഷന്‍ കേരള സംസ്ഥാനത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)എങ്കില്‍ ഈ പട്ടികയില്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് നല്‍കാനുള്ള 13-ാം ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ നടപ്പാക്കിക്കിട്ടാന്‍ സംസ്ഥാനം എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത പാക്കേജിന്‍റെ കാര്യം പരിഗണിക്കുന്ന 14-ാം ധനകാര്യ കമ്മിഷന്‍റെ മുന്പില്‍ സംസ്ഥാന താല്‍പര്യം പരിരക്ഷിക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കുമോ?
|
*352 |
വിഴിഞ്ഞം തുറമുഖത്തേയ്ക്കുള്ള റെയില്‍വേ ലൈന്‍
ശ്രീ. തോമസ് ചാണ്ടി
,, എ. കെ. ശശീന്ദ്രന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)നിര്‍ദ്ദിഷ്ട വിഴിഞ്ഞം തുറമുഖത്തേയ്ക്കുള്ള റെയില്‍വേ ലൈന്‍ നീട്ടുന്നതിനുള്ള പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത റെയില്‍വേ ലൈന്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് എത്രയെന്ന് റെയില്‍ വികാസ് നിഗം ലിമിറ്റഡ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കാമോ;
(സി)ഈ റിപ്പോര്‍ട്ട് റെയില്‍ മന്ത്രാലയത്തിന് നല്‍കിയിട്ടുള്ളതായി അറിയാമോ;
(ഡി)പ്രസ്തുത പദ്ധതിക്കാവശ്യമായ പണം സ്വരൂപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമോ?
|
*353 |
സഹകരണ സംഘങ്ങളുടെ വാര്‍ഷിക ഓഡിറ്റിംഗ് സംബന്ധിച്ച വ്യവസ്ഥകള്‍
ശ്രീ. ജി. സുധാകരന്‍
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
,, കെ. ദാസന്‍
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)97-ാം ഭരണഘടനാ ഭേദഗതിയെത്തുടര്‍ന്ന് സഹകരണ സംഘങ്ങളുടെ വാര്‍ഷിക ഓഡിറ്റിംഗും സംഘം ജനറല്‍ ബോഡി അംഗീകരിക്കലും സംബന്ധിച്ച് നിലവില്‍വന്ന വ്യവസ്ഥകള്‍ സംസ്ഥാനത്ത് പാലിക്കപ്പെടുന്നുണ്ടോ;
(ബി)സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളില്‍ 2012-13 സാന്പത്തിക വര്‍ഷത്തെ ഓഡിറ്റ് പൂര്‍ത്തിയാക്കി ആറ് മാസത്തിനിടയില്‍ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് ആഡിറ്റ് റിപ്പോര്‍ട്ട് പാസ്സാക്കിയിട്ടില്ലാത്തവയുള്ളതായി സര്‍ക്കാരിന് അറിയുമോ;
(സി)എത്ര ശതമാനം സംഘങ്ങള്‍ക്ക് ഇനിയും ഇത് സംബന്ധിച്ച നിയമ വ്യവസ്ഥ പാലിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നറിയുമോ; നിയമ ഭേദഗതിയെ തുടര്‍ന്ന് ആഡിറ്റ് യഥാസമയം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തായിരുന്നു. വിശദമാക്കുമോ;
(ഡി)പ്രസ്തുത ഭരണഘടനാ േഭദഗതി ഏതെങ്കിലും ഹൈക്കോടതി റദ്ദ് ചെയ്തിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?
|
*354 |
വൈദ്യുതി വിതരണത്തിന് ഭൂഗര്‍ഭ കേബിള്‍ ശ്യംഖല
ശ്രീ. പി. ഉബൈദുള്ള
,, അബ്ദുറഹിമാന്‍ രണ്ടത്താണി
,, എം. ഉമ്മര്‍
,, സി. മമ്മൂട്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മെട്രോനഗരങ്ങളില്‍ ഓവര്‍ഹെഡ് വൈദ്യുത വിതരണലൈനുകള്‍ മാറ്റി അണ്ടര്‍ ഗ്രൌണ്ട് കേബിള്‍ സംവിധാനമാക്കുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ബി)ഇല്ലെങ്കില്‍ തിരക്കേറിയ നഗരങ്ങളില്‍ ഓവര്‍ ഹെഡ് ലൈനുകളും, അവയ്ക്ക് സമാന്തരമായി വൈദ്യുതി പോസ്റ്റുകളിലൂടെയുള്ള നിരവധി കേബിള്‍ ലൈനുകളുമുണ്ടാക്കാവുന്ന അപകട സാധ്യതകള്‍ കണക്കിലെടുത്ത് നഗര പ്രദേശങ്ങളില്‍ വൈദ്യുതി വിതരണത്തിന് ഭൂഗര്‍ഭ കേബിള്‍ ശ്യംഖല സ്ഥാപിക്കുന്നതിനുള്ള സമഗ്രമായ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുമോ?
|
*355 |
വികലാംഗര്‍ക്ക് ഭാഗ്യക്കുറി ഏജന്‍സികള്‍
ശ്രീ. ബി. ഡി. ദേവസ്സി
'' പി. കെ. ഗുരുദാസന്‍
'' സി. കൃഷ്ണന്‍
ശ്രീമതി കെ. കെ. ലതിക
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് പുതിയ ഭാഗ്യക്കുറി ഏജന്‍സികള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ;
(ബി)ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
(സി)വികലാംഗര്‍ക്ക് ലോട്ടറി ഏജന്‍സി അനുവദിക്കുന്നത് നിലവില്‍ നിര്‍ത്തിവെച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്‍റെ കാരണം വ്യക്തമാക്കുമോ;
(ഡി)വന്‍കിട ഏജന്‍സികള്‍ ഭൂരിഭാഗം ടിക്കറ്റുകളും വാങ്ങുന്നതു മൂലം വികലാംഗര്‍ക്കും മറ്റും ടിക്കറ്റ് ലഭിക്കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചു; വിശദമാക്കാമോ;
(എഫ്)നിലവില്‍ അച്ചടിക്കുന്നതിലും കൂടുതല്‍ ടിക്കറ്റുകള്‍ ഓരോ ലോട്ടറിക്കും അച്ചടിക്കുന്നതിനുള്ള എന്തെങ്കിലും നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കുമോ?
|
*356 |
പദ്ധതി ചെലവുകളും പദ്ധതി ഇതര ചെലവുകളും
ശ്രീ. സി.കെ. നാണു
'' മാത്യു റ്റി. തോമസ്
'' ജോസ് തെറ്റയില്‍
ശ്രീമതി ജമീലാ പ്രകാശം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)2012-13 സാന്പത്തിക വര്‍ഷത്തില്‍ വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ വിഹിതം ചിലവഴിക്കുന്നതില്‍ വീഴ്ച വരുത്തിയ വകുപ്പുകള്‍ ഏതൊക്കെയാണ്; വ്യക്തമാക്കാമോ;
(ബി)പദ്ധതി ചെലവുകളും പദ്ധതി ഇതര ചെലവുകളും ലക്ഷ്യം കൈവരിക്കാതെ പോയതിന്‍റെ കാരണം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
|
*357 |
ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം
ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി
,, ബെന്നി ബെഹനാന്‍
,, എം. പി. വിന്‍സെന്‍റ്
,, വി. ഡി. സതീശന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ആരംഭിക്കുന്നതിനും, ഗസ്റ്റ്ഹൌസുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനും, വാഹനങ്ങള്‍ വാങ്ങുന്നതിനും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)ധനസഹായങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാം?
|
T.358 |
സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശന്പളപരിഷ്ക്കരണം
ശ്രീ. ചിറ്റയം ഗോപകുമാര്‍
,, വി.എസ്. സുനില്‍ കുമാര്‍
,, കെ. രാജു
,, മുല്ലക്കര രത്നാകരന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശന്പളപരിഷ്ക്കരണം കേന്ദ്രമാതൃകയിലാക്കണമെന്ന് 14-ാം ധനകാര്യകമ്മീഷനില്‍നിന്നും ഏതെങ്കിലും തരത്തിലുള്ള നിര്‍ദ്ദേശമുണ്ടായിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്വീകരിച്ച നടപടി എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ബി)കേന്ദ്രസര്‍വ്വീസിലെയും സംസ്ഥാനസര്‍വ്വീസിലെയും ശന്പളം സംബന്ധിച്ച് താരതമ്യം നടത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ താരതമ്യപഠനത്തിനുള്ള എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
(സി)സംസ്ഥാനത്ത് താഴ്ന്ന ശന്പളവും ഉയര്‍ന്ന ശന്പളവും തമ്മിലുള്ള അനുപാതം എത്രയാണെന്നും കേന്ദ്രസര്‍വ്വീസില്‍ പ്രസ്തുത അനുപാതം എത്രയാണെന്നും വിശദമാക്കുമോ?
|
*359 |
തിരുവനന്തപുരം ടൈറ്റാനിയം നേരിടുന്ന പ്രതിസന്ധി
ശ്രീ. ബി. സത്യന്‍
,, എളമരം കരീം
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
,, പി. കെ. ഗുരുദാസന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)തിരുവനന്തപുരം ടൈറ്റാനിയം നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
(ബി)അടിയന്തിരമായി മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിച്ചില്ലെങ്കില്‍ പ്രസ്തുത കന്പനി അടച്ചുപൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം ലഭ്യമാക്കുമോ;
(സി)കന്പനിക്കാവശ്യമായ ഇല്‍മനൈറ്റ് വാങ്ങിയിരുന്നത് എവിടെ നിന്നായിരുന്നു; ഇത് ഇപ്പോള്‍ നിര്‍ത്തലാക്കി പകരം തമിഴ്നാട്ടിലെ സ്വകാര്യകന്പനികളില്‍ നിന്നും വാങ്ങാനുള്ള കാരണം വ്യക്തമാക്കുമോ;
(ഡി)ടൈറ്റാനിയം ഉല്‍പ്പന്നമായ ടൈറ്റാനിയം ഡൈ ഓക്സൈഡ്, ഇല്‍മനൈറ്റ് നല്‍കുന്ന സ്വകാര്യകന്പനിക്ക് നല്‍കുന്നതില്‍ ടൈറ്റാനിയം നഷ്ടം നേരിടേണ്ടി വരുന്നുണ്ടോ;
(ഇ)എങ്കില്‍ നഷ്ടം സഹിച്ച് ടൈറ്റാനിയം ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിനുണ്ടായ കാരണം വിശദമാക്കുമോ?
|
*360 |
സ്റ്റുഡന്‍റ് ഡോക്ടര്‍ പദ്ധതി
ശ്രീ. സി. പി. മുഹമ്മദ്
,, ഐ. സി. ബാലകൃഷ്ണന്‍
,, വി. പി. സജീന്ദ്രന്‍
,, കെ. അച്ചുതന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ആദിവാസി സ്കൂളുകളില്‍ ബോധവല്‍ക്കരണം നടത്തുന്നതിന് സ്റ്റുഡന്‍റ് ഡോക്ടര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും വിശദമാക്കുമോ;
(സി)പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ഡി)എന്ന് മുതലാണ് പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഇ)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ?
|
<<back |
|