|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED
|
|
QUESTIONS |
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are
here: Business >13th KLA >10th
Session>Starred Q & A |
|
Answer Provided
|
|
Answer Not Yet Provided
|
|
|
THIRTEENTH KLA -
10th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
*T.181
|
ആധാര്‍ കാര്‍ഡ്
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
,, വി. ചെന്താമരാക്ഷന്‍
,, പി. ശ്രീരാമകൃഷ്ണന്‍
,, കെ. ദാസന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള തിരുമാനം പിന്‍വലിക്കുമോ ; ഇതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടോ ; എങ്കില്‍ കേന്ദ്ര സമീപനം എന്താണെന്ന് വ്യക്തമാക്കാമോ ;
(ബി)യാതൊരു നിയമപിന്‍ബലവും ഇല്ലാത്ത ആധാര്‍ നിര്‍ബന്ധമാക്കുന്നതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമട്ടുകള്‍ സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ടോ ; ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി അറിയാമോ ;
(സി)ക്ഷേമനിധി, സ്കോളര്‍ഷിപ്പ്, വിദ്യാഭ്യാസ ഗ്രാന്‍റ്, റേഷന്‍ സബ്സിഡി തുടങ്ങിയവയെല്ലാം ആധാര്‍ അക്കൌണ്ടിലൂടെ ആക്കാന്‍ ആലോചിച്ചിട്ടുണ്ടോ ; വ്യക്തമാക്കാമോ ?
|
*182 |
എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിച്ച പദ്ധതികളുടെ തുടര്‍ നടപടികള്‍
ശ്രീ. പുരുഷന്‍ കടലുണ്ടി
,, ബാബു എം. പാലിശ്ശേരി
ഡോ. കെ. ടി. ജലീല്‍
ശ്രീ. കെ. കെ. നാരായണന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം തുടര്‍നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;
(ബി)എമര്‍ജിംഗ് കേരളയിലൂടെ എത്ര കോടി രൂപയുടെ പദ്ധതികളാണ് സമര്‍പ്പിക്കപ്പെട്ടതെന്നും വ്യക്തമാക്കുമോ ;
(സി)എമര്‍ജിംഗ് കേരളയില്‍ വന്ന സംരംഭകര്‍ സമര്‍പ്പിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ എന്തെല്ലാമായിരുന്നെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിച്ചിരുന്നതെന്നും വ്യക്തമാക്കുമോ ?
|
*183 |
സൌരോര്‍ജ്ജനയം നടപ്പാക്കല്‍
ശ്രീ. സി. മോയിന്‍കുട്ടി
,, അബ്ദുറഹിമാന്‍ രണ്ടത്താണി
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍
,, എന്‍. എ. നെല്ലിക്കുന്ന്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഉര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സൌരോര്‍ജ്ജ നയത്തിന് അംഗീകാരം നല്കിയ സാഹചര്യത്തില്‍ പ്രസ്തുത നയം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;
(ബി)ഈ മേഖലയില്‍ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;
(സി)ഊര്‍ജ്ജോല്പാദനക്ഷമതയുടെ കാര്യത്തില്‍ ജര്‍മ്മന്‍ സാങ്കേതികത മികച്ചതും, ആധുനികവുമാണെന്ന വാദത്തെക്കുറിച്ച് പരിശോധിക്കാനും, അത് സ്വായത്തമാക്കി ഉത്പാദനം വര്‍ദ്ധിപ്പിക്കാനുമുള്ള ശ്രമം നടത്തിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ ദേശീയ ഏജന്‍സിവഴി അതിനുള്ള ശ്രമം നടത്തുമോ ?
|
*184 |
സഹകരണ മേഖലയിലെ പൊതുവിതരണ സംരംഭങ്ങളില്‍ ആവശ്യസാധനങ്ങളുടെ ദൌര്‍ലഭ്യം
ശ്രീ. എ. പ്രദീപ് കുമാര്‍
,, ജി. സുധാകരന്‍
,, സാജു പോള്‍
,, എ. എം. ആരിഫ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കഴിഞ്ഞ ക്രിസ്തുമസ് സീസണില്‍ ക്രിസ്തുമസ് ചന്തകള്‍ നടത്തി ന്യായവിലക്ക് സാധനങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടതായ ആക്ഷേപം വിലയിരുത്തിയിട്ടുണ്ടോ;
(ബി) കണ്‍സ്യൂമര്‍ഫെഡ്, ത്രിവേണി, നന്മസ്റ്റോറുകളില്‍ ആവശ്യത്തിന് സാധനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പൊതുവിപണിയില്‍ വിലപിടിച്ചു നിര്‍ത്താന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)സഹകരണ മേഖലയില്‍ ഉപഭോക്താവിന് ആവശ്യമായ സാധനങ്ങള്‍ നല്‍കാന്‍ തക്കവിധത്തില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് സാധിക്കാതിരുന്നതിന്‍റെ കാരണം വിശദമാക്കുമോ?
|
*185 |
ചെക്ക്പോസ്റ്റുകളില്‍ ഇ-ഡിക്ലറേഷന്‍ സംവിധാനം
ശ്രീ. വര്‍ക്കല കഹാര്‍
'' പി. എ. മാധവന്‍
'' വി. ഡി. സതീശന്‍
'' പാലോട് രവി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ ഇ-ഡിക്ലറേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)പ്രസ്തുത സംവിധാനം വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)സംസ്ഥാനത്തിന്‍റെ നികുതിവരുമാനം വര്‍ദ്ധിപ്പിക്കുവാനും ചെക്ക് പോസ്റ്റുകളിലെ ഗതാഗതകുരുക്ക് നിയന്ത്രിക്കുവാനും എന്തെല്ലാം സൌകര്യങ്ങള്‍ പ്രസ്തുത സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കുമോ;
(ഡി)തലസ്ഥാനത്തെ എല്ലാ ചെക്ക് പോസ്റ്റുകളിലും പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
|
*186 |
വോള്‍ട്ടേജ് ക്ഷാമം
ഡോ. കെ.ടി. ജലീല്‍
ശ്രീമതി കെ.കെ. ലതിക
ശ്രീ. ജെയിംസ് മാത്യു
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഉത്തരകേരളത്തില്‍ വോള്‍ട്ടേജ് ക്ഷാമം നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും പദ്ധതി നിലവിലുണ്ടോ;
(സി)വൈദ്യുതി ബോര്‍ഡില്‍ പ്രസരണ മാസ്റ്റര്‍പ്ലാന്‍ നിലവിലുണ്ടോ; പ്രസരണപ്രവര്‍ത്തനങ്ങള്‍ ഈ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചാണോ ഏറ്റെടുക്കുന്നത്;
(ഡി)വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിതരണമേഖലയില്‍ ഈ സാന്പത്തികവര്‍ഷം ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുകയോ 11 കെ.വി. ലൈനുകള്‍ വലിക്കുകയോ ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
|
*187 |
ആദിവാസി മേഖലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍
ശ്രീ. ആര്‍.രാജേഷ്
,, കെ.കെ.ജയചന്ദ്രന്‍
,, കെ.വി.അബ്ദുള്‍ ഖാദര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കഴിഞ്ഞ സര്‍ക്കാര്‍ ആദിവാസി മേഖലകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;
(ബി)ആദിവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട സാന്പത്തിക ആനുകൂല്യങ്ങള്‍ കുടിശ്ശികയായതിനാല്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)പ്രസ്തുത മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടില്ലാത്ത ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
(ഡി)ആദിവാസിമേഖലകളിലെ വിദ്യാര്‍ത്ഥികളുടെ മെസ് അലവന്‍സുകളും മറ്റും കാലോചിതമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(ഇ)ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?
|
*188 |
കൈത്തറി മേഖലയിലെ അസംസ്കൃത വസ്തുക്കള്‍ ലഭ്യമാക്കാന്‍ നടപടി
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
ശ്രീമതി ഗീതാ ഗോപി
ശ്രീ. ചിറ്റയം ഗോപകുമാര്‍
,, വി. ശശി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കൈത്തറി മേഖലയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന അസംസ്കൃത വസ്തുക്കള്‍ ഏതെല്ലാം; ഈ സാധനങ്ങളുടെ വിലക്കയറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഒരു കഴി നൂലിനും കസവിനും പത്തുവര്‍ഷം മുന്പ് ഉണ്ടായിരുന്ന വിലയും ഇപ്പോഴുള്ള വിലയും താരതമ്യം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
(സി)അസംസ്കൃത വസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിന് എന്തെങ്കിലും സംവിധാനങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
|
*189 |
യുവസംരംഭകരക്കായി പ്രഖ്യാപിച്ച വ്യവസായ പദ്ധതി
ശ്രീ. ജോസ് തെറ്റയില്‍
,, മാത്യൂ റ്റി. തോമസ്
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. സി. കെ. നാണു
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)യുവസംരംഭകര്‍ക്കായി പ്രഖ്യാപിച്ച വ്യവസായ പദ്ധതി നടപ്പിലാകാതെ പോയതിന്‍റെ കാരണം വ്യക്തമാക്കുമോ;
(ബി)അഞ്ഞൂറ് കോടി രൂപ വീതം ഓരോ വര്‍ഷവും ഇതിനായി നീക്കിവയ്ക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യമായിട്ടുണ്ടോ;
(സി)സ്റ്റാര്‍ട്ട്-അപ് വില്ലേജുകള്‍ എന്ന പ്രഖ്യാപനത്തില്‍ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടോ; എങ്കില്‍ എന്തെന്ന് വ്യക്തമാക്കുമോ ?
|
*190 |
മത്സര പരീക്ഷകള്‍ക്ക് സൌജന്യ കോച്ചിംഗ് ക്ലാസ്സുകള്‍
ശ്രീ. വി.റ്റി. ബല്‍റാം
,, ഹൈബി ഈഡന്‍
,, ഷാഫി പറന്പില്‍
,, പി. സി. വിഷ്ണുനാഥ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകള്‍ക്കായി സൌജന്യ കോച്ചിംഗ് ക്ലാസ്സുകള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
(സി)എതെല്ലാം തരം പരീക്ഷകള്‍ക്കാണ് കോച്ചിംഗ് നല്‍കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതിക്ക് ഉദ്യോഗാര്‍ത്ഥികളുടെ ഇടയില്‍ പ്രചാരം നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*191 |
എഫ്.എ.സി.റ്റി. നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ നടപടി
ശ്രീ. എസ്. ശര്‍മ്മ
'' എളമരം കരീം
'' സാജു പോള്‍
'' ബി. ഡി. ദേവസ്സി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)എഫ്.എ.സി.റ്റി. നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ആലോചിക്കുന്നുണ്ടോ;
(ബി)കേന്ദ്രസര്‍ക്കാരിന്‍റെ നയം മൂലം രാസവളത്തിനുള്ള സബ്സിഡി വെട്ടിക്കുറച്ചത് ഫാക്ടിന്‍റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുള്ളതായി കരുതുന്നുണ്ടോ;
(സി)ഫാക്ടിന്‍റെ പ്രതിസന്ധി പരിഗണിക്കുന്നതിന് 2008ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കണ്‍സള്‍ട്ടന്‍റിന്‍റെ നിഗമനങ്ങള്‍ എന്തെല്ലാമായിരുന്നു;
(ഡി)ഇതിന്‍റെയടിസ്ഥാനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്തെല്ലാം ആനുകൂല്യങ്ങള്‍ ഫാക്ടിന് നല്‍കുകയുണ്ടായി;
(ഇ)നാഫ്തക്ക് പകരം പ്രകൃതിവാതകമുപയോഗിക്കുന്പോള്‍ ഉല്പാദനനഷ്ടം ഇല്ലാതാകുമെന്ന സ്ഥിതി ഇപ്പോള്‍ ഉണ്ടോ;
(എഫ്)ഫാക്ടിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 6779 കോടി രൂപ നല്‍കുമെന്ന കേന്ദ്ര ഭക്ഷ്യവകുപ്പുമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?
|
*192 |
പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് സഹകരണമേഖലയുടെ പ്രവര്‍ത്തനം
ശ്രീ. അന്‍വര്‍ സാദത്ത്
,, ബെന്നി ബെഹനാന്‍
,, ആര്‍. സെല്‍വരാജ്
,, എം. പി. വിന്‍സെന്‍റ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് സഹകരണമേഖല എപ്രകാരമാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത രംഗത്ത് എന്തെല്ലാം വികസനപദ്ധതികളാണ് ആവിഷ്ക്കരിച്ചതെന്ന് വിശദമാക്കുമോ;
(സി)എന്തെല്ലാം സ്ഥാപനങ്ങളാണ് തുടങ്ങാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
|
*193 |
പാറക്വാറികള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതല്‍
ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
,, പി. ഉബൈദുള്ള
,, എം. ഉമ്മര്‍
,, പി.ബി. അബ്ദുള്‍ റസാക്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ പാറക്വാറികള്‍ വെള്ളം നിറഞ്ഞ് അപകടക്കെണിയായി മാറുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വേണ്ടത്ര സുരക്ഷാമാനദണ്ധങ്ങള്‍ പാലിക്കാതെ നടത്തുന്ന പാറപൊട്ടിക്കല്‍, സമീപത്തെ വീടുകള്‍ക്കും വസ്തുവകകള്‍ക്കും നാശം വരുത്തുന്നകാര്യം ഗൌരവപൂര്‍വ്വം പരിശോധിച്ചിട്ടുണ്ടോ;
(സി)ക്വാറികള്‍ മനുഷ്യജീവനും മറ്റ് ജീവജാലങ്ങള്‍ക്കും വസ്തുവകകള്‍ക്കും വരുത്തുന്ന നാശം തടയാന്‍ എന്തൊക്കെ മുന്‍കരുതല്‍ മാനദണ്ധങ്ങളാണ് നിലവിലുള്ളത്; അവ കര്‍ശനമായി നടപ്പാക്കാനും മാനദണ്ധങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താനും നടപടി സ്വീകരിക്കുമോ?
|
*194 |
ഉപഭോക്താക്കള്‍ക്ക് വൈദ്യുതി പുറത്തുനിന്ന് നേരിട്ടുവാങ്ങുന്നതിനുള്ള അനുമതി
ശ്രീ. കെ. എന്‍. എ. ഖാദര്‍
,, എന്‍. എ. നെല്ലിക്കുന്ന്
,, സി. മമ്മൂട്ടി
,, എന്‍. ഷംസുദ്ദീന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഉപഭോക്താക്കള്‍ക്ക് വൈദ്യുതി പുറത്തുനിന്ന് നേരിട്ടുവാങ്ങുന്നതിന് അനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടുണ്ടോ;
(ബി)എങ്കില്‍ അതിനുള്ള വ്യവസ്ഥകള്‍ സംബന്ധിച്ച വിശദവിവരം നല്‍കുമോ;
(സി)ഇതിനായി വൈദ്യുതി ബോര്‍ഡിന്‍റെ ലൈനും മറ്റു വിതരണ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നതുമൂലം, ബോര്‍ഡിന്‍റെ പ്രവര്‍ത്തനത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ പ്രതീക്ഷിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ഡി)വിവിധ ഉപഭോക്താക്കള്‍ വ്യത്യസ്ത നിരക്കില്‍ വൈദ്യുതി വാങ്ങിക്കൊണ്ടു വരുന്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഗണിച്ചിട്ടുണ്ടോ?
|
*195 |
എല്ലാ നിയോജകമണ്ധലങ്ങളിലും ഐ.ടി. പാര്‍ക്ക്
ശ്രീ. സി. എഫ്. തോമസ്
,, മോന്‍സ് ജോസഫ്
,, റ്റി. യു. കുരുവിള
,, തോമസ് ഉണ്ണിയാടന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)എല്ലാ നിയോജകമണ്ധലങ്ങളിലും ഓരോ ഐ.ടി. പാര്‍ക്ക് സ്ഥാപിക്കുന്നതു സംബന്ധിച്ച് ഈ സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കുമോ;
(ബി)ഐ.ടി. മേഖലയിലുള്ള സംസ്ഥാനത്തിന്‍റെ വിപുലമായ സാദ്ധ്യത പരിഗണിച്ച് ഐ.ടി. മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
*196 |
വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടയ്ക്കുന്ന സംവിധാനം
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, ഐ.സി. ബാലകൃഷ്ണന്‍
,, അന്‍വര്‍ സാദത്ത്
,, വി.ഡി. സതീശന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടയ്ക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത സംവിധാനം നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
|
*197 |
നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്താന്‍ നടപടി
ശ്രീ. എം. ചന്ദ്രന്‍
,, കെ. രാധാകൃഷ്ണന്‍
,, വി. ശിവന്‍കുട്ടി
,, ആര്‍. രാജേഷ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കുമോ;
(ബി)നടപ്പു വര്‍ഷം പ്രതീക്ഷിച്ച നികുതിവരുമാനം എത്രയായിരുന്നു; നികുതിയിനത്തില്‍ നടപ്പു വര്‍ഷം ഇതുവരെ എന്തു തുക ലഭിച്ചു; വ്യക്തമാക്കുമോ; നികുതി പിരിക്കാനുള്ള റിക്കവറി നടപടി സ്റ്റേ ചെയ്യുകയുണ്ടായോ;
(സി)നികുതി വരുമാനത്തില്‍ കുറവുവന്നതിന്‍റെ കാരണം വിശദമാക്കുമോ;
(ഡി)സാന്പത്തിക പ്രയാസം കാരണം കര്‍ഷകര്‍ക്ക് ആശ്വാസം നല്കുന്നതിനും ക്ഷേമപെന്‍ഷനുകള്‍ നല്‍കുന്നതിനും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും പണം അനുവദിക്കുന്നതിന് പ്രതിസന്ധി നേരിടുന്നുണ്ടോ;
(ഇ)റബ്ബര്‍ ഉള്‍പ്പെടെ വിലയിടിവ് നേരിടുന്ന ഉല്പന്നങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന വാറ്റ് നികുതി എടുത്തുകളയുവാന്‍ തയ്യാറാകുമോ?
|
*198 |
ആദിവാസി വിദ്യാര്‍ത്ഥികളുടെ പഠനം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
,, സി. മോയിന്‍കുട്ടി
,, എന്‍. ഷംസുദ്ദീന്‍
,, പി. ഉബൈദുള്ള
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ആദിവാസി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ അതിനുള്ള കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(സി)ആദിവാസി വിഭാഗങ്ങളിലെ കുട്ടികളുടെ പഠനനിലവാരവും ജീവിത സാഹചര്യങ്ങളും വിലയിരുത്തി പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
*199 |
ലോട്ടറി വകുപ്പില്‍ ഇ-പെയ്മെന്‍റ് സംവിധാനം
ശ്രീ. എം. പി. വിന്‍സെന്‍റ്
,, പാലോട് രവി
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, സി. പി. മുഹമ്മദ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ ലോട്ടറി വകുപ്പില്‍ ഇ-പെയ്മെന്‍റ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം സൌകര്യങ്ങളാണ് ലോട്ടറി ഏജന്‍റുമാര്‍ക്ക് പ്രസ്തുത സംവിധാനം വഴി ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം ബാങ്കുകളാണ് ഈ സംരംഭവുമായി സഹകരിക്കുന്നത്; വിശദമാക്കാമോ;
(ഡി)എല്ലാ ജില്ലകളിലും പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
*200 |
പൊതുകടമായി എടുക്കുന്ന തുകയുടെ വിനിയോഗം
ശ്രീ. സി. കൃഷ്ണന്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. പി. റ്റി. എ. റഹീം
,, എ. എം. ആരീഫ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാന സര്‍ക്കാര്‍ പൊതുകടമായി എടുക്കുന്ന തുക വിനിയോഗിക്കുന്നതില്‍ സര്‍ക്കാരിന്‍റെ നയം വ്യക്തമാക്കാമോ ;
(ബി)വികസനപരമായ ആവശ്യത്തിലേയ്ക്കല്ലാതെ കടമായി വാങ്ങുന്ന തുക ഉപയോഗിക്കുന്നതില്‍ നിലപാട് വ്യക്തമാക്കുമോ;
(സി)ഉല്പാദനപരമല്ലാത്ത കാര്യങ്ങള്‍ക്ക് ഇത്തരത്തില്‍ കടം വാങ്ങുന്ന തുക ഉപയോഗിക്കുക വഴി സംസ്ഥാന വികസനം സംരക്ഷിക്കപ്പെടുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു.
|
*201 |
സഹകരണ കോണ്‍ഗ്രസ്സ്
ശ്രീ. റ്റി. എന്‍. പ്രതാപന്‍
'' എം. എ. വാഹീദ്
'' ഹൈബി ഈഡന്‍
'' സണ്ണി ജോസഫ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് സഹകരണ കോണ്‍ഗ്രസ്സും എക്സ്പോയും സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇവയിലൂടെ കൈവരിക്കാനുദ്ദേശിച്ചതെന്ന് വിശദമാക്കാമോ;
(സി)എന്തെല്ലാം വിഷയങ്ങളാണ് ഇവയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)എന്തെല്ലാം തുടര്‍ നടപടികളാണ് കോണ്‍ഗ്രസ്സിനും എക്സ്പോയ്ക്കും ശേഷം സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
*202 |
ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയതിനാല്‍ ഉണ്ടായ സാന്പത്തിക നഷ്ടം
ശ്രീ. എം. എ. ബേബി
,, എം. ഹംസ
,, കെ. സുരേഷ് കുറുപ്പ്
,, റ്റി. വി. രാജേഷ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2012-13 സാന്പത്തിക വര്‍ഷത്തില്‍ ദേശീയ വൈദ്യുതി കന്പോളത്തില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയത് കേരളമാണെന്ന കേന്ദ്ര റഗുലേറ്ററി കമ്മീഷന്‍റെ വിലയിരുത്തല്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി) മറ്റ് സംസ്ഥാനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങുന്പോഴും കേരളം ഉയര്‍ന്ന വില കൊടുക്കേണ്ടി വന്നതിന്‍റെ സാഹചര്യമെന്താണ്; വ്യക്തമാക്കുമോ;
(സി) ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയതിനാല്‍ ഉണ്ടായ സാന്പത്തിക നഷ്ടം കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;
(ഡി) ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്?
|
*203 |
സംയോജിത ചെക്ക്പോസ്റ്റിന്‍റെ പ്രവര്‍ത്തനം
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, അന്‍വര്‍ സാദത്ത്
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, കെ. ശിവദാസന്‍ നായര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാത്ത് സംയോജിത ചെക്ക്പോസ്റ്റിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
(സി)ഏതെല്ലാം വകുപ്പുകളുടെ ചെക്ക് പോസ്റ്റുകളാണ് സംയോജിത ചെക്ക് പോസ്റ്റില്‍ പ്രവര്‍ത്തിക്കുന്നത്; വിശദമാക്കുമോ;
(ഡി)സംസ്ഥാനത്ത് എല്ലായിടത്തും സംയോജിത ചെക്ക്പോസ്റ്റ് പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
|
*204 |
വൈദ്യുതി പ്രതിസന്ധി
ശ്രീ. റ്റി.യു. കുരുവിള
,, മോന്‍സ് ജോസഫ്
,, സി.എഫ്.തോമസ്
,, തോമസ് ഉണ്ണിയാടന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പാരന്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
(ബി)നിലവിലുളള ഊര്‍ജ്ജ പദ്ധതികളുടെ നവീകരണം സമയബന്ധിതമായി നടപ്പാക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ വ്യക്തമാക്കുമോ ?
|
*205 |
നഗരങ്ങളിലെ മലിനീകരണ പരിശോധനകള്‍
ശ്രീ. കെ. മുരളീധരന്‍
,, പി. സി. വിഷ്ണുനാഥ്
,, പി. എ. മാധവന്‍
,, വര്‍ക്കല കഹാര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)നഗരങ്ങളിലെ മലിനീകരണ പരിശോധനകളും അതിന്‍റെ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള സംവിധാനം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം ശാസ്ത്ര ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*206 |
രോഗികള്‍ക്ക് ജീവന്‍ സുരക്ഷാ സംവിധാനം ഉപയോഗിക്കുന്നതിന് സൌജന്യ വൈദ്യുതി
ശ്രീ. എ. റ്റി. ജോര്‍ജ്
,, സി. പി. മുഹമ്മദ്
,, ഹൈബി ഈഡന്‍
,, കെ. ശിവദാസന്‍ നായര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ ശയ്യാവലംബികളായ രോഗികള്‍ക്ക് വീടുകളില്‍ ജീവന്‍ സുരക്ഷാ സംവിധാനം ഉപയോഗിക്കുന്നതിനുള്ള വൈദ്യുതി സൌജന്യമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ എന്തൊക്കെയാണ്;
(സി) പ്രതിമാസം എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നതിനാണ് സൌജന്യം അനുവദിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ഡി) നിശ്ചിത യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും വൈദ്യുതി ചാര്‍ജ് എങ്ങനെയാണ് ഈടാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*207 |
സംസ്ഥാന സഹകരണ ബാങ്കിന്‍റെ അധിക വിഭവസമാഹരണം
ശ്രീ. ബെന്നി ബെഹനാന്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
,, ജോസഫ് വാഴക്കന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാന സഹകരണ ബാങ്ക് അധിക വിഭവസമാഹരണം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി) ബാങ്കിന്‍റെ മൂലധന പര്യാപ്തത വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*208 |
ധാര പദ്ധതി
ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍
,, എ.എ.അസീസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സഹകരണ വകുപ്പ് ധാര പദ്ധതി എന്നു മുതല്‍ നടപ്പിലാക്കി തുടങ്ങിയെന്ന് അറിയിക്കുമോ;
(ബി)പ്രസ്തുത പദ്ധതിയിലൂടെ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്;
(സി)പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് സമിതി രൂപീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
|
*209 |
വന്‍കിട വൈദ്യുതി ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍
ശ്രീ. വി. ശശി
,, പി. തിലോത്തമന്‍
,, ജി. എസ്. ജയലാല്‍
,, മുല്ലക്കര രത്നാകരന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വന്‍കിട വൈദ്യുതി ഉപഭോക്താക്കള്‍ക്ക് പ്രോത്സാഹനമായി നിരക്ക് ഇളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ എന്തെങ്കിലും ആലോചനയിലുണ്ടോ;
(ബി)ലോഡ് ഫാക്ടര്‍ ഇന്‍സന്‍റീവായി എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)ഈ പദ്ധതി നടപ്പാക്കിയാല്‍ എത്ര പേര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് വെളിപ്പെടുത്തുമോ?
|
*210 |
ഹൌസിംഗ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍
ശ്രീ. എം. എ. വാഹീദ്
,, ജോസഫ് വാഴക്കന്‍
,, എ. റ്റി. ജോര്‍ജ്
,, സി. പി. മുഹമ്മദ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് ഹൌസിംഗ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് കോര്‍പ്പറേഷന്‍ രൂപീകരണത്തിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)പാര്‍പ്പിട വികസനത്തിന് സഹായകരമാകുംവിധം കോര്‍പ്പറേഷനെ എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ അറിയിക്കുമോ ?
|
<<back |
|
|
|
|
|
|
|
|