|
THIRTEENTH KLA -
10th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
*151
|
മന്ത്രിമാരുടെ ഓഫീസുകളില്‍ കുറ്റവാളികള്‍ കയറുന്നത് തടയാന്‍ സംവിധാനം
ശ്രീ. പി. റ്റി. എ. റഹീം
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
,, സി. കെ. സദാശിവന്‍
ശ്രീമതി കെ. എസ്. സലീഖ
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളില്‍ കുറ്റവാളികള്‍ കയറുന്നത് നിയന്ത്രിക്കാനും നിരീക്ഷിക്കാനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തേണ്ട സ്ഥിതി വിശേഷം സംജാതമായിട്ടുണ്ടോ ; ഇതില്‍ ബന്ധപ്പെട്ട ഓഫീസുകളുടെ പങ്ക് അനേ്വഷിച്ചിട്ടുണ്ടോ ;
(ബി)കുറ്റവാളികള്‍ മന്ത്രിമാരുടെ ഓഫീസുകളില്‍ കയറിയിറങ്ങുന്നത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച റിപ്പോര്‍ട്ടും അതേ തുടര്‍ന്ന് പുറപ്പെടുവിച്ച പരിപത്രവും സംബന്ധിച്ച് വിശദമാക്കാമോ ;
(സി)കുറ്റവാളികളുടെ ഏകീകൃത ഡാറ്റാബേസ് തയ്യാറാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുത്തിട്ടുണ്ടോ ; എങ്കില്‍ തീരുമാനം നടപ്പാക്കിയിട്ടുണ്ടോ ; വ്യക്തമാക്കാമോ ;
(ഡി)എങ്കില്‍ ഇതിനകം ലഭിച്ച വിവരങ്ങളുടെയടിസ്ഥാനത്തില്‍ അവലോകനം നടത്തുകയുണ്ടായോ ; വിശദമാക്കുമോ ?
|
*152 |
പ്രധാനമന്ത്രി പങ്കെടുത്ത മന്ത്രിസഭായോഗം
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
,, പി.കെ. ഗുരുദാസന്‍
,, ബി. സത്യന്‍
,, കെ.വി. വിജയദാസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പ്രത്യേക മന്ത്രിസഭായോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി ആവശ്യപ്പെട്ടിരുന്നോ;
(ബി)പ്രസ്തുത ആവശ്യം ഉന്നയിച്ചുകൊണ്ട് കത്തയച്ചത് എപ്പോഴായിരുന്നു; കത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; ഇതിനായി പ്രത്യേക മന്ത്രിസഭായോഗം തന്‍റെ സാന്നിധ്യത്തില്‍ ചേരാന്‍ പ്രധാനമന്ത്രി സമയം അനുവദിക്കുകയുണ്ടായോ;
(സി)എങ്കില്‍ പ്രസ്തുത യോഗത്തിന്‍റെ അജണ്ട എന്തായിരുന്നു; ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ നോട്ടീസിന്‍റെയും അജണ്ടയുടെയും പകര്‍പ്പ് ലഭ്യമാക്കാമോ;
(ഡി)എവിടെയാണ് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത്; അവിടെ യോഗം ചേരുന്നതിന് അനുവാദത്തിനായി ചീഫ് സെക്രട്ടറി കത്തു നല്‍കിയിരുന്നോ; അനുവാദത്തിനായി നല്‍കിയതും അനുവാദം നല്‍കിക്കൊണ്ടുളളതുമായ കത്തിന്‍റെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
(ഇ)പ്രത്യേക മന്ത്രിസഭായോഗത്തില്‍ ആരെല്ലാം പങ്കെടുത്തിരുന്നു; എന്തൊക്കെയായിരുന്നു തീരുമാനങ്ങള്‍; വിശദമാക്കാമോ; മന്ത്രിമാരില്‍ പങ്കെടുക്കാതിരുന്നവര്‍ ആരൊക്കെയായിരുന്നു;
(എഫ്)പ്രധാനമന്ത്രി സംസ്ഥാനത്തിന്‍റെ എന്തെല്ലാം ആവശ്യങ്ങളില്‍ തീരുമാനം പ്രഖ്യാപിക്കുകയുണ്ടായി?
|
*153 |
കെ.എസ്.ആര്‍.ടി.സി യ്ക്ക് സംരക്ഷണം
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
ശ്രീമതി പി. അയിഷാ പോറ്റി
ശ്രീ. കെ. സുരേഷ് കുറുപ്പ്
പ്രൊഫ. സി. രവീന്ദ്രനാഥ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അണ്ടര്‍ടേക്കിംഗ്സുകളുടെ സംരക്ഷണത്തിനായി കേന്ദ്ര പ്ലാനിംഗ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുള്ള സംരക്ഷണ നടപടികള്‍ എന്തെല്ലാമാണെന്ന് അറിയാമോ; വിശദമാക്കുമോ;
(ബി)പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിലപാട് വ്യക്തമാക്കുമോ;
(സി)നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ കെ.എസ്.ആര്‍.ടി.സി ഇന്ന് നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കഴിയുമോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
|
*154 |
ജയിലില്‍ കഴിയേണ്ടിവരുന്ന നിരപരാധികള്‍
ശ്രീ. സി. മോയിന്‍കുട്ടി
,, പി. കെ. ബഷീര്‍
,, എം. ഉമ്മര്‍
,, കെ. മുഹമ്മദുണ്ണി ഹാജി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ജയിലുകളില്‍ തടവില്‍ കഴിയുന്നതില്‍ നാല്പതു ശതമാനത്തോളം പേര്‍ നിരപരാധികളാണെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ സ്ഥിതിവിശേഷം എങ്ങിനെയുണ്ടായി എന്നതു സംബന്ധിച്ചും കാരണങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(സി)നിരപരാധികള്‍ തടവുശിക്ഷ അനുഭവിക്കാന്‍ ഇടവരുത്തുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും അത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്നതിനും ആവശ്യമെങ്കില്‍ നിയമ നിര്‍മ്മാണം നടത്തുമോ?
|
*155 |
സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ സംവിധാനം
ശ്രീ. കെ.ശിവദാസന്‍ നായര്‍
,, ഐ.സി. ബാലകൃഷ്ണന്‍
,, ജോസഫ് വാഴക്കന്‍
,, സി.പി. മുഹമ്മദ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)അമിത വേഗത്തിലും അലക്ഷ്യമായും വാഹനം ഓടിക്കുന്നവരെ പിടികൂടാനുളള സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ സംവിധാനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ നടത്തിപ്പിനായി എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)ഇപ്രകാരം കണ്ടെത്തുന്ന വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ഡി)സംസ്ഥാനത്തെ വാഹനാപകടങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ പുതിയ സംവിധാനം എത്രമാത്രം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
*156 |
ജൈവസാങ്കേതികവിദ്യാനയം
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
,, എം. ഉമ്മര്‍
,, പി. കെ. ബഷീര്‍
,, സി. മോയിന്‍കുട്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് ജൈവസാങ്കേതികവിദ്യാനയത്തിനു രൂപം നല്‍കിയിട്ടുണ്ടോ;
(ബി)എങ്കില്‍, അതിന്‍റെ നടത്തിപ്പിന് ഏതെല്ലാം ഏജന്‍സികള്‍/സ്ഥാപനങ്ങളെയാണു ചുമതലപ്പെടുത്തിയിട്ടുള്ളത്;
(സി)ഇതിനായി 2012-13, 2013-14 എന്നീ വര്‍ഷങ്ങളില്‍ എന്തു തുക വകയിരുത്തി; എന്തു തുക ചെലവഴിച്ചു;
(ഡി)ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം ഈ രംഗത്ത് എന്തൊക്കെ പദ്ധതികളാണ് ആവിഷ്ക്കരിച്ചു നടപ്പിലാക്കിയത് എന്നതിന്‍റെ വിശദവിവരം ലഭ്യമാക്കുമോ?
|
*157 |
മത്സ്യമേഖലയുടെ പിന്നോക്കാവസ്ഥ
ശ്രീ. എം. ഹംസ
,, എളമരം കരീം
,, കെ. കെ. നാരായണന്‍
,, പി. ശ്രീരാമകൃഷ്ണന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മത്സ്യമേഖലയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുമോ;
(ബി)മത്സ്യമേഖലയിലെ പ്രഖ്യാപിത പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്തിട്ടുണ്ടോ;
(സി)ഭൂമി, പാര്‍പ്പിടം, കക്കൂസ്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങളുടെ അഭാവത്തില്‍ മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ ദാരിദ്ര്യത്തിലാണെന്നറിയാമോ; എങ്കില്‍ പ്രഖ്യാപിത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഉണ്ടായിരിക്കുന്ന വീഴ്ചകള്‍ പരിഹരിക്കുന്നതിനും സമഗ്രമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും തയ്യാറാകുമോ?
|
*158 |
വന്യജീവി ആക്രമണങ്ങളില്‍നിന്നും സംരക്ഷണം
ശ്രീ. പി. എ. മാധവന്‍
,, ജോസഫ് വാഴക്കന്‍
,, ഐ. സി. ബാലകൃഷ്ണന്‍
,, കെ. ശിവദാസന്‍ നായര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കര്‍ഷകര്‍ക്കും, വിളകള്‍ക്കും വന്യജീവികളില്‍നിന്നും സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത്തരം പരിപാടികള്‍ നടപ്പാക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ; വിശദമാക്കുമോ ?
|
*159 |
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിശോധിക്കുവാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട്
ശ്രീമതി ഗീതാ ഗോപി
ശ്രീ. വി.എസ്. സുനില്‍ കുമാര്‍
ശ്രീമതി ഇ.എസ്. ബിജിമോള്‍
ശ്രീ. ഇ.കെ. വിജയന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ജനവാസമേഖലകളെ പൂര്‍ണ്ണമായും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍നിന്നും ഒഴിവാക്കണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍, റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ;
(ബി)പശ്ചിമഘട്ടപ്രദേശങ്ങളില്‍ അനുമതി കൂടാതെ പ്രവര്‍ത്തിക്കുന്നതും വനമേഖലയില്‍ ഉള്‍പ്പെടുന്നതുമായ ക്വാറികള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ ഇത്തരം ക്വാറികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് എന്ത് തീരുമാനമാണുള്ളതെന്ന് വ്യക്തമാക്കുമോ?
|
*160 |
വര്‍ഗ്ഗീയസംഘടനകളെ നിയന്ത്രിക്കാന്‍ നടപടി
ശ്രീ. കെ. രാധാകൃഷ്ണന്‍
,, കോടിയേരി ബാലകൃഷ്ണന്‍
ഡോ. ടി. എം. തോമസ് ഐസക്
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് വര്‍ഗ്ഗീയാസ്വാസ്ഥ്യങ്ങള്‍ വര്‍ദ്ധിക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ മുഖ്യകാരണം പരിശോധിക്കുകയുണ്ടായോ;
(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് വര്‍ഗ്ഗീയ-സാമുദായികസംഘര്‍ഷങ്ങളും ലഹളകളും ഉണ്ടായതായി പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
(സി)സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയസംഘടനകളില്‍നിന്നും ജനങ്ങളുടെ ഐക്യത്തിനു വെല്ലുവിളി നേരിടുന്നുണ്ടെന്ന കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വര്‍ഗ്ഗീയസംഘടനകളെ ഏതെല്ലാം നിലയിലാണു നിയന്ത്രിക്കാനുദ്ദേശിക്കുന്നത്; മതനിരപേക്ഷതയ്ക്കുവേണ്ടി ശക്തമായ നിലപാടെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ; വ്യക്തമാക്കുമോ?
|
*161 |
എക്സൈസ് വകുപ്പിന്‍റെ ആധുനികവല്‍ക്കരണം
ശ്രീ. സി. പി. മുഹമ്മദ്
,, ഹൈബി ഈഡന്‍
,, വര്‍ക്കല കഹാര്‍
,, പാലോട് രവി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)എക്സൈസ് വകുപ്പിന്‍റെ ആധുനികവല്‍ക്കരണത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നതെന്ന് അറിയിക്കുമോ;
(ഡി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
*162 |
ക്രമസമാധാന പരിപാലനവും കുറ്റാന്വേഷണ ചുമതലയും
ശ്രീ. പി.സി.വിഷ്ണുനാഥ്
'' തേറന്പില്‍ രാമകൃഷ്ണന്‍
'' കെ. മുരളീധരന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ക്രമസമാധാന പരിപാലന ചുമതലയും കുറ്റാന്വേഷണ ചുമതലയും വെവ്വേറെ ആക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിന് ലഭിക്കുന്നത്;വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ?
|
*163 |
വിദേശകപ്പലുകള്‍ തീരദേശത്ത് മത്സ്യബന്ധനം നടത്തുന്നത് മൂലമുള്ള വിഭവശോഷണം
ഡോ. കെ. ടി. ജലീല്‍
ശ്രീ. എസ്. ശര്‍മ്മ
,, എ. പ്രദീപ്കുമാര്‍
,, ബി. സത്യന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വിദേശ കപ്പലുകളും ട്രോളറുകളും സംസ്ഥാനത്തെ കടല്‍തീരദേശത്ത് മത്സ്യബന്ധനം നടത്തുന്നത് മൂലം പരന്പരാഗത മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വിദേശ ട്രോളറുകളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ നയമാണ് പ്രസ്തുത അവസ്ഥയ്ക്ക് കാരണമായിട്ടുള്ളതെന്ന് അറിയാമോ;
(സി)വിദേശകപ്പലുകള്‍ ഇന്ത്യയില്‍ ബിനാമി പേരുകളില്‍ രജിസ്റ്റര്‍ ചെയ്ത് തീരദേശത്ത് മത്സ്യബന്ധനം നടത്തുന്നത് വിഭവശോഷണത്തിന്‍റെ മുഖ്യകാരണമാണെന്നറിയാമോ;
(ഡി)കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് മാറ്റുന്നതിന് ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുമോ?
|
*164 |
കേരള സ്പോര്‍ട്സ് ഡവലപ്പ്മെന്‍റ് ഫണ്ട്
ശ്രീ. ബെന്നി ബെഹനാന്‍
,, കെ. മുരളീധരന്‍
,, വി. ഡി. സതീശന്‍
,, സണ്ണി ജോസഫ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കേരള സ്പോര്‍ട്സ് ഡവലപ്പ്മെന്‍റ് ഫണ്ട് രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)കായിക താരങ്ങള്‍ക്ക് അന്തര്‍ദേശീയ അവസരങ്ങള്‍ ലഭിക്കുന്നതിനും വിദേശ കായിക പരിശീലകരെ ഏര്‍പ്പെടുത്തുന്നതിനും ഈ ഫണ്ട് എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഫണ്ട് എങ്ങനെ സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ?
|
*165 |
മത്സ്യഗ്രാമ വികസന പദ്ധതി
ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി
,, തേറന്പില്‍ രാമകൃഷ്ണന്‍
,, പി. സി. വിഷ്ണുനാഥ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് മത്സ്യഗ്രാമ വികസന പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)എന്തെല്ലാം സൌകര്യങ്ങളാണ് ഇതുവഴി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*166 |
പോലീസ് സേനയും ജനങ്ങളും തമ്മിലുള്ള അനുപാതം
ശ്രീ. ജോസഫ് വാഴക്കന്‍
,, ബെന്നി ബെഹനാന്‍
,, റ്റി. എന്‍. പ്രതാപന്‍
,, കെ. ശിവദാസന്‍ നായര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പോലീസ് സേനയും ജനങ്ങളും തമ്മില്‍ ആവശ്യമായ അനുപാതം കൊണ്ടുവരുന്നതിന് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;
(ബി)ഇതിനായി പോലീസ് സേനയുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുന്നകാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)സേനയുടെ അംഗബലം എത്ര ശതമാനം വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുളളത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
*T 167 |
നെയ്യാര്‍ നദീജലത്തില്‍ തമിഴ്നാടിന്‍റെ അവകാശവാദം
ശ്രീ. എസ്. രാജേന്ദ്രന്‍
ഡോ. ടി. എം. തോമസ് ഐസക്
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
,, പി. കെ. ഗുരുദാസന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)നെയ്യാര്‍ നദിയിലെ ജലത്തില്‍ അവകാശമുന്നയിച്ചുകൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ കത്തു നല്‍കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ പകര്‍പ്പ് നല്‍കാമോ ;
(ബി)ഈ പ്രശ്നത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രകാരമുള്ള പരിഗണനാവിഷയങ്ങള്‍ കോടതിയെ അറിയിച്ചിരുന്നുവോ ; വിശദാംശം ലഭ്യമാക്കാമോ ;
(സി)പ്രസ്തുത വിഷയത്തില്‍ സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കുമോ ?
|
*168 |
മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമസ്ഥാവകാശവും
മത്സ്യത്തിന്‍റെ ആദ്യ വില്പനാവകാശവും
ശ്രീ. വി. ശശി
'' പി. തിലോത്തമന്‍
'' കെ. അജിത്
'' ജി. എസ്. ജയലാല്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമസ്ഥാവകാശവും മത്സ്യത്തിന്‍റെ ആദ്യ വില്പനാവകാശവും മത്സ്യത്തൊഴിലാളികള്‍ക്ക് നല്കണമെന്ന ആവശ്യം നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുവേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)മത്സ്യഫെഡിന്‍റെ വിപണി ഇടപെടല്‍ കാര്യക്ഷമമല്ലെന്നുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ മത്സ്യഫെഡിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?
|
*169 |
ഹൌസ് ബോട്ടുകളുടെ നിയന്ത്രണം
ശ്രീ. റോഷി അഗസ്റ്റിന്‍
ഡോ. എന്‍. ജയരാജ്
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
,, പി. സി. ജോര്‍ജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഹൌസ് ബോട്ട് മേഖലയെ നിയന്ത്രിക്കുന്നതിനും ഇവയുടെ സുരക്ഷയ്ക്കും ഇവമൂലം ഉണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് എന്തു സംവിധാനമാണുള്ളത്;
(ബി)ഹൌസ് ബോട്ടുകളുടെ എണ്ണം ഓരോ സീസണിലും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ടൂറിസം സാധ്യതകള്‍ കണക്കിലെടുത്ത് ഫലപ്രദമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ;
(സി)ഹൌസ് ബോട്ടിലെ യാത്രക്കാര്‍ക്കും ജോലിക്കാര്‍ക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിനും മലിനീകരണം ഫലപ്രദമായി തടയുന്നതിനും ഉതകുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നുവോ; വിശദാംശങ്ങള്‍ നല്‍കുമോ?
|
*170 |
സ്കൂള്‍ ബസ്സുകളുടെയും വാനുകളുടെയും പരിശോധന
ശ്രീ. കെ. എം. ഷാജി
,, എന്‍. ഷംസുദ്ദീന്‍
,, അബ്ദുറഹിമാന്‍ രണ്ടത്താണി
,, സി. മമ്മൂട്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കുട്ടികളെ കയറ്റുന്ന സ്കൂള്‍ ബസ്സുകളുടെയും വാനുകളുടെയും കാര്യത്തില്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന ബഹു. ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ നിബന്ധനകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ എന്തൊക്കെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ മദ്യപിച്ചിട്ടില്ലെന്നും, പാന്‍പരാഗ് പോലുള്ള ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്താന്‍ ആവശ്യമായ പരിശോധനകള്‍ തുടര്‍ച്ചയായി നടത്താന്‍വേണ്ട നിര്‍ദ്ദേശം നല്‍കുമോ?
|
*171 |
വിജിലന്‍സിനെപ്പറ്റിയുള്ള ആക്ഷേപങ്ങള്‍
ശ്രീ. റ്റി. വി. രാജേഷ്
,, ജി. സുധാകരന്‍
,, കെ. ദാസന്‍
,, ആര്‍. രാജേഷ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വിജിലന്‍സ് കൂട്ടിലടച്ച തത്തയാണെന്ന മുഖ്യവിവരാവകാശക്കമ്മീഷണറുടെ വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുതവിമര്‍ശനത്തിനിടയാക്കിയ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;
(ബി)"രാഷ്ട്രീയപ്രതിയോഗികള്‍ക്കെതിരെ ഉപയോഗിച്ചുവരുന്നു', "ഭരണനേതൃത്വ ത്തിലുള്ളവരുടെ കേസ്സുകള്‍ തള്ളുന്നു' എന്നുതുടങ്ങി സംസ്ഥാന വിജിലന്‍സിനെക്കുറിച്ച് ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ സംബന്ധിച്ചു പരിശോധിക്കുമോ;
(സി)രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദമാക്കാന്‍ വിജിലന്‍സ് സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് കേരളാ ഹൈക്കോടതി വിധിപ്രസ്താവനയില്‍ പരാമര്‍ശിക്കാനിടയായ സാഹചര്യം വിലയിരുത്തുമോ;
(ഡി)വിജിലന്‍സിനെ നിയമപരിരക്ഷയോടെ നിഷ്പക്ഷവും ഊര്‍ജ്ജസ്വലവുമാക്കുന്നതിനു നടപടി സ്വീകരിക്കുമോ?
|
*172 |
തുറമുഖ നിര്‍മ്മാണ ടെന്‍ഡറുകള്‍
ശ്രീ. കെ. രാജു
,, സി. ദിവാകരന്‍
,, പി. തിലോത്തമന്‍
,, കെ. അജിത്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഏതെല്ലാം തുറമുഖങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടെന്‍ഡറുകള്‍ വിളിച്ചിട്ടുണ്ട്; അവ ഏതെല്ലാം;
(ബി)ഏതെങ്കിലും തുറമുഖങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കബോട്ടാഷ് നിയമത്തില്‍ ഇളവുകള്‍ ലഭിക്കേണ്ടതായിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം തുറമുഖങ്ങള്‍ക്ക് എന്തെല്ലാം ഇളവുകള്‍ നേടിയെടുക്കേണ്ടതായിട്ടുണ്ടെന്നും അതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
|
*173 |
ബോര്‍ഡുകളുടെയും കോര്‍പ്പേറഷനുകളുടെയും ചെയര്‍മാന്‍ പദവികള്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
'' എ.കെ. ബാലന്‍
'' എ.എം. ആരിഫ്
'' കെ.കെ. നാരായണന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പൊതുമേഖലാസ്ഥാപനങ്ങളിലേതുള്‍പ്പെടെ എല്ലാ ബോര്‍ഡുകളുടെയും കോര്‍പ്പേറഷനുകളുടെയും ചെയര്‍മാന്‍ പദവികള്‍ ഏകീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(ബി)മന്ത്രിതുല്യപദവിയോ സൌകര്യങ്ങളോ ഏതെല്ലാം ചെയര്‍മാന്‍മാര്‍ക്കാണ് നല്‍കിയിട്ടുള്ളത്;
(സി)പദവിയും സൌകര്യങ്ങളും ഏകീകരിക്കുന്പോള്‍ ഓരോ സ്ഥാപനത്തിന്‍റെയും സാന്പത്തിക സ്ഥിതിയും ഘടനയും പ്രവര്‍ത്തനവും പരിഗണിച്ചിട്ടുണ്ടോ;
(ഡി)പ്ലാനിംഗ് ബോര്‍ഡ് പ്രസ്തുത വിഷയം സംബന്ധിച്ച് നല്‍കിയ ശുപാര്‍ശകള്‍ എന്താണെന്ന് വിശദമാക്കാമോ;
(ഇ)പദവിയും ആനുകൂല്യങ്ങളും സംബന്ധിച്ച് പുതുതായി കൈക്കൊണ്ട തീരുമാനങ്ങള്‍ എന്തൊക്കെയാണ്; വ്യക്തമാക്കാമോ;
(എഫ്)പ്രസ്തുത വിഷയത്തില്‍ സ്ഥാപനങ്ങള്‍ക്ക് സാന്പത്തിക ബാദ്ധ്യത ഉണ്ടാകുന്ന തീരുമാനങ്ങള്‍ ഉണ്ടോ; എങ്കില്‍ അധിക സാന്പത്തിക ബാദ്ധ്യതകള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ?
|
*174 |
മദ്യനയം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
,, ബാബു എം. പാലിശ്ശേരി
,, പി. കെ. ഗുരുദാസന്‍
,, സി. കൃഷ്ണന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മദ്യനയം രൂപപ്പെടുത്തുന്നതിന് നിയോഗിക്കപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; കമ്മീഷന്‍റെ ടേംസ് ഓഫ് റഫറന്‍സ് എന്തൊക്കെയായിരുന്നു;
(ബി)കമ്മീഷന്‍ മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ എന്തെല്ലാം; ഇതില്‍ അംഗീകരിച്ചവയും തള്ളിക്കളഞ്ഞവയും സംബന്ധിച്ച് വിശദമാക്കാമോ;
(സി)കമ്മീഷനെ നിയോഗിച്ചതിനു ശേഷം തുടര്‍ന്നുവന്ന മദ്യനയം എന്തായിരുന്നു; വിശദമാക്കാമോ; ഈ സര്‍ക്കാരിന്‍റെ മദ്യനയത്തിന്‍റെ ഭാഗമായി ഏതെങ്കിലും ബാര്‍ ലൈസന്‍സ് റദ്ദു ചെയ്യുകയുണ്ടായോ?
|
*175 |
വിദ്യാഭ്യാസ വായ്പ അനുവദിയ്ക്കുന്നതിനുള്ള ബാങ്കുകളുടെ വൈമുഖ്യം
ശ്രീ. മാത്യു റ്റി. തോമസ്
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. സി. കെ. നാണു
,, ജോസ് തെറ്റയില്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വിദ്യാഭ്യാസ വായ്പ അനുവദിച്ച് നല്‍കുന്ന കാര്യത്തില്‍ ബാങ്കുകള്‍ വൈമുഖ്യം കാട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) മുഖ്യമന്ത്രി അദ്ധ്യക്ഷനായി സംസ്ഥാനത്ത് ഒരു ബാങ്കിങ്ങ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ടോ;
(സി) സ്റ്റേറ്റ് ലെവല്‍ ബാങ്കിങ്ങ് കമ്മിറ്റി വിദ്യാഭ്യാസ വായ്പ സംബന്ധിച്ച് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്;
(ഡി) യോഗ്യതാപരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും 60% മാര്‍ക്ക് ലഭിച്ചവര്‍ക്ക് മാത്രമേ വിദ്യാഭ്യാസ വായ്പയ്ക്ക് അര്‍ഹതയുള്ളൂ എന്ന വ്യവസ്ഥ സ്റ്റേറ്റ് ലെവല്‍ ബാങ്കിങ്ങ് കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ഇ) വായ്പ വിതരണത്തില്‍ ഉദാരസമീപനം സ്വീകരിക്കുവാന്‍ ബാങ്കുകളെ ഏതെല്ലാം വിധത്തില്‍ നിര്‍ബന്ധിക്കുവാനാണ് ഉദ്ദേശിക്കുന്നത്?
|
*176 |
പേപ്പര്‍ലെസ് ഓഫീസ് സംവിധാനം
ശ്രീ. ആര്‍. ശെല്‍വരാജ്
,, വി. പി. സജീന്ദ്രന്‍
,, എ. റ്റി. ജോര്‍ജ്
,, റ്റി. എന്‍. പ്രതാപന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ പേപ്പര്‍ലെസ് ഓഫീസ് സംവിധാനം നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി) പ്രസ്തുത സംവിധാനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും നേട്ടങ്ങളും എന്തൊക്കെയാണ്; വിശദമാക്കുമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത സംവിധാനം നടപ്പാക്കാന്‍ സഹകരിക്കുന്നതെന്ന് വ്യക്തമാക്കുമോ ?
|
*177 |
നിരോധിത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് മത്സ്യബന്ധനം
ശ്രീ. എസ്. ശര്‍മ്മ
,, കെ. ദാസന്‍
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, കെ. വി. അബ്ദുള്‍ ഖാദര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)നിരോധിക്കപ്പെട്ട വലകള്‍ ഉപയോഗിച്ച് അറബിക്കടലിന്‍റെ അടിത്തട്ടില്‍ നിന്നുള്ള മത്സ്യബന്ധനം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
(ബി)നിരോധിത മാര്‍ഗ്ഗങ്ങളുപയോഗിച്ചുള്ള മത്സ്യബന്ധനം തടയുന്നതിന് നടപടി സ്വീകരിക്കുമോ ;
(സി)നിരോധിത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് തീരക്കടലില്‍ നടക്കുന്ന മത്സ്യബന്ധനം പരന്പരാഗത മത്സ്യബന്ധന മേഖലയെ ഏതെല്ലാം നിലയില്‍ ബാധിച്ചിട്ടുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ ?
|
*178 |
തടവുകാരോടുള്ള സമീപനത്തിലുണ്ടാകേണ്ട മാറ്റം
ശ്രീ. എളമരം കരീം
,, എ. കെ. ബാലന്‍
,, പുരുഷന്‍ കടലുണ്ടി
,, കെ. വി. വിജയദാസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)തടവു കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്ന ജയില്‍ തടവുകാരെ നല്ല മനുഷ്യരാക്കി തീര്‍ക്കുന്നതിനും മനുഷേ്യാചിതമായ പെരുമാറ്റം ഉറപ്പാക്കുന്നതിനും ജയിലുകളില്‍ നടപടി സ്വീകരിക്കുമോ ;
(ബി)ഒരാളും കുറ്റവാളിയായി ജനിക്കുന്നില്ലെന്നും ഏതൊരു കുറ്റവാളിയേയും നല്ല മനുഷ്യനാക്കി മാറ്റാന്‍ സാധിക്കുമെന്നുള്ള സങ്കല്പത്തോടുകൂടിയ ജയില്‍ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിക്കുമോ ;
(സി)ജയിലുകളിലെ സ്ഥിതി മെച്ചെപ്പെടുത്തുന്നതിനും തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പരോളിനുള്ള സൌകര്യങ്ങള്‍ കൂടുതല്‍ ഉദാരമാക്കുന്നതിനും തയ്യാറാകുമോ ?
|
*179 |
പൌരാവകാശ രേഖ പ്രദര്‍ശിപ്പിക്കുന്നതിന് നടപടി
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
,, റോഷി അഗസ്റ്റിന്‍
,, പി.സി. ജോര്‍ജ്
ഡോ. എന്‍. ജയരാജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് സേവനാവകാശ നിയമം നിലവില്‍ വന്നതിനുശേഷം പൊതുഭരണത്തിന്‍റെ നിലവാരവും കാര്യക്ഷമതയും എത്രത്തോളം മെച്ചപ്പെട്ടുവെന്ന് അവലോകനം ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)സേവനാവകാശനിയമപ്രകാരം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങളും അവ നേടിയെടുക്കുന്നതിനുളള നടപടി ക്രമങ്ങളും പ്രതിപാദിക്കുന്ന പൌരാവകാശ രേഖ ബന്ധപ്പെട്ട ഓഫീസുകളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പാലിക്കപ്പെടുന്നുണ്ടോ; വിശദമാക്കാമോ?
|
*180 |
മത്സ്യത്തൊഴിലാളികളുടെ സര്‍വ്വേ
ശ്രീ. എം. എ. വാഹീദ്
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, എ. പി. അബ്ദുള്ളക്കുട്ടി
,, വി. ഡി. സതീശന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മത്സ്യത്തൊഴിലാളികളുടെ സര്‍വ്വേ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ എന്നു വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നതെന്നു വിശദമാക്കുമോ;
(ഡി)സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം അറിയുന്നതിനും, വികസനപദ്ധതികള്‍ ഫലപ്രദമാക്കുന്നതിനുമായി എന്തെല്ലാം കാര്യങ്ങളാണു സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
<<back |
|