STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Starred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION
 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

*121


കന്നുകാലി സംരക്ഷണം 

ശ്രീ. വി. ചെന്താമരാക്ഷന്‍ 
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 
പ്രൊഫ. സി. രവീന്ദ്രനാഥ് 
ശ്രീ. ജെയിംസ് മാത്യു 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് കന്നുകാലി സംരക്ഷണത്തിന് എന്തെല്ലാം പരിപാടികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്;

(ബി)കന്നുകാലികളിലെ കുളന്പുരോഗം വ്യാപകമായിരുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ; 

(സി)കന്നുകാലികളിലെ കുളന്പുരോഗത്തെക്കുറിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ; 

(ഡി)കുളന്പുരോഗം ബാധിച്ച് കന്നുകാലികള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് എന്തെങ്കിലും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ഇ)രോഗപ്രതിരോധ കുത്തിവെയ്പ് നടത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

*122


എക്സൈസിന്‍റെ സെക്യൂരിറ്റി ഹോളോഗ്രാം ലേബല്‍ നിര്‍മ്മാണം 

ശ്രീ. എ. എം. ആരിഫ് 
,, ബി. സത്യന്‍ 
,, ബാബു എം. പാലിശ്ശേരി 
,, എം. ഹംസ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്ക്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)എക്സൈസിന്‍റെ സെക്യൂരിറ്റി ഹോളോഗ്രാം ലേബല്‍ നിര്‍മ്മാണം സി-ഡിറ്റ് നടത്തിവരുന്നുണ്ടോ; 

(ബി)ഏതു സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സി-ഡിറ്റ് ലേബല്‍ നിര്‍മ്മാണം നടത്തിവരുന്നത്; 

(സി)സി-ഡിറ്റില്‍ ഇത്തരത്തിലുള്ള സാങ്കേതികവിദ്യകള്‍ ഉള്ളപ്പോള്‍ത്തന്നെ ലേബല്‍ നിര്‍മ്മാണത്തിന് സ്വകാര്യകന്പനികളുടെ താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ടോ; ഇതിനുള്ള കാരണങ്ങള്‍ വിശദമാക്കുമോ; 

(ഡി)ലേബല്‍ നിര്‍മ്മാണം ഒഴിവാകുന്നതിലൂടെ സി-ഡിറ്റിന്‍റെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകുമോ; ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

*123


പാലിന്‍റെ ആവശ്യവും ലഭ്യതയും

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍ 
,, കെ. വി. വിജയദാസ് 
'' സാജുപോള്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസവും ആസൂത്രണവും സാംസ്ക്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനം ഇപ്പോള്‍ പാല്‍ക്ഷാമം നേരിടുന്നുണ്ടോ; സംസ്ഥാനത്ത് പാലിന്‍റെ പ്രതിദിന ആവശ്യവും ലഭ്യതയും സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ; 

(ബി)പാല്‍ക്ഷാമം നേരിടുന്നുണ്ടെങ്കില്‍ അതിന്‍റെ പ്രധാന കാരണങ്ങള്‍ വിശദമാക്കുമോ; 

(സി)സംസ്ഥാനത്തിന്‍റെ പാല്‍ ഉല്പാദന ലക്ഷ്യവും നേട്ടവും സംബന്ധിച്ച് വിശദമാക്കാമോ;

(ഡി)കുളന്പുരോഗം മൂലം സംസ്ഥാനത്ത് ഇതുവരെ ചത്തൊടുങ്ങിയ കന്നുകാലികളുടെ വിശദാംശം ക്ഷീരവികസനവകുപ്പില്‍ ലഭ്യമാണോ; കുളന്പുരോഗം പാല്‍ ഉല്പാദനത്തില്‍ കുറവ് വരുത്തിയിട്ടുണ്ടോ?

*124


വയനാട് കാര്‍ഷിക പാക്കേജ് 

ശ്രീ. കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ 
,, കോടിയേരി ബാലകൃഷ്ണന്‍ 
ശ്രീമതി കെ. കെ. ലതിക 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)വയനാട് ജില്ലയിലെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രഖ്യാപിച്ചിരുന്ന വയനാട് പാക്കേജിന്‍റെ മുഖ്യഘടകങ്ങള്‍ എന്തെല്ലാമായിരുന്നു; 

(ബി)പ്രസ്തുത ഘടകങ്ങള്‍ നിര്‍വ്വഹണപഥത്തില്‍ എത്തിക്കുന്നതിന് ഏതെല്ലാം ഏജന്‍സികളെയാണ് ഏല്പിച്ചിരുന്നത്; 

(സി)പാക്കേജിന്‍റെ നടത്തിപ്പിനെ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ; 

(ഡി)പാക്കേജ് നടപ്പാക്കുന്നതിനായി എന്ത് തുക നീക്കിവെച്ചിരുന്നു; നാളിതുവരെ എന്ത് തുക ചെലവഴിക്കപ്പെട്ടു; വിശദമാക്കുമോ ? 

*125


ചട്ടവിരുദ്ധ കെട്ടിട നിര്‍മ്മാണം 

ശ്രീ. പി.കെ. ഗുരുരുദാസന്‍ 
,, പി. ശ്രീരാമകൃഷ്ണന്‍ 
,, റ്റി.വി.രാജേഷ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ചട്ടവിരുദ്ധമായി നിര്‍മ്മിച്ചിട്ടുളള കെട്ടിടങ്ങള്‍ നിയമാനുസൃതമാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; 

(ബി)അനധികൃത കെട്ടിടനിര്‍മ്മാണങ്ങള്‍ നിയമാനുസൃതമാക്കാനുളള തീരുമാനം കോടതിവിധികളുടെ ലംഘനമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(സി)ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊളളാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ്; മുഖ്യഘടകം സംബന്ധിച്ചുയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ഡി)പ്രസ്തുത തീരുമാനം അവിടെ വസിക്കുന്നവരുടെ സുരക്ഷയെ ഏതെല്ലാം തരത്തില്‍ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ?

*126


ഹോര്‍ട്ടികോര്‍പ്പ് മുഖേനയുള്ള പച്ചക്കറി സംഭരണവും വിപണനവും 

ശ്രീ. വി. ശിവന്‍കുട്ടി 
,, ആര്‍. രാജേഷ് 
,, കെ. വി. വിജയദാസ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പച്ചക്കറി വിപണിയില്‍ ഹോര്‍ട്ടികോര്‍പ്പിന്‍റെ പങ്കെന്താണ്: 

(ബി)ഹോര്‍ട്ടികോര്‍പ്പ്, വിപണനത്തിനുള്ള പച്ചക്കറി സംഭരിക്കുന്നത് എങ്ങനെയാണ്;

(സി)കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറി സംഭരിക്കുന്നതില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് ഒഴിവാകാറുണ്ടോ; എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ; 

(ഡി)പച്ചക്കറി വിപണിയെ ഇടനിലക്കാരുടെ സ്വാധീനത്തില്‍ നിന്നും മുക്തമാക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് നടത്തിയിട്ടുള്ള ഇടപെടലുകള്‍ എന്തൊക്കെയാണെന്നറിയിക്കാമോ? 

*127


ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ശ്രീ. ഐ.സി. ബാലകൃഷ്ണന്‍ 
,, സണ്ണി ജോസഫ് 
'' എം.പി. വിന്‍സെന്‍റ് 
'' എ.റ്റി. ജോര്‍ജ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്ക്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിപ്രകാരം എന്തെല്ലാം ഭൌതിക-സാന്പത്തിക നേട്ടങ്ങളാണ് ഇക്കാലയളവില്‍ കൈവരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(സി)പ്രസ്തുത പദ്ധതിയിലെ സ്ത്രീ തൊഴിലാളികള്‍ക്ക് എന്തെല്ലാം പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കുമോ; 

(ഡി)കഴിഞ്ഞ സര്‍ക്കാരിനെ അപേക്ഷിച്ച് ഇക്കാലയളവില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ എന്തെല്ലാം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ? 

*128


സ്കൂളുകളില്‍ ബയോഗ്യാസ് പ്ലാന്‍റുകള്‍ 

ശ്രീ. വി. ഡി. സതീശന്‍ 
,, വി. റ്റി. ബല്‍റാം 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, ജോസഫ് വാഴക്കന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ സ്കൂളുകളില്‍ കൃഷിവകുപ്പിന്‍റെ നേതൃത്വത്തില്‍ ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ; 

(സി)പ്രസ്തുത പദ്ധതിക്കായി സ്കൂളുകളെ തെരഞ്ഞെടുക്കുന്നത് എപ്രകാരമാണ് ; 

(ഡി)പദ്ധതി നടപ്പാക്കുന്നതിനുള്ള ധനസമാഹരണം എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത് ; വിശദമാക്കാമോ ?

*129


കെട്ടിടനിര്‍മ്മാണ ചട്ടങ്ങളിലെ ഭേദഗതി

ശ്രീമതി ജമീലാ പ്രകാശം 
ശ്രീ. മാത്യു റ്റി. തോമസ് 
,, സി. കെ. നാണു 
,, ജോസ് തെറ്റയില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ വിശദമാക്കാമോ; 

(ബി)പ്രസ്തുത ഭേദഗതികളിലൂടെ അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടോ; 

(സി)ഉണ്ടെങ്കില്‍ ഏതൊക്കെ നിര്‍മ്മാണങ്ങള്‍ക്കൊക്കെയെന്ന് വിശദമാക്കാമോ; 

(ഡി)സംസ്ഥാനത്ത് അനധികൃത നിര്‍മ്മാണങ്ങള്‍ ഇപ്പോഴും തുടരുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

*130


കുളന്പുരോഗം തടയുന്നതിനു നടപടി

ശ്രീ. തോമസ് ചാണ്ടി 
,, എ. കെ. ശശീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന കുളന്പുരോഗം തടയാന്‍ എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ; 

(ബി)മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴിലുള്ള എല്ലാ ചെക്ക്പോസ്റ്റുകളിലും ഡോക്ടര്‍മാരും ആധുനിക പരിശോധനാ സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(സി)ഇല്ലെങ്കില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന രോഗബാധിതരായ കന്നുകാലികളെ കണ്ടെത്തി തിരിച്ചയയ്ക്കാന്‍ എന്ത് സംവിധാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വെളിപ്പെടുത്താമോ?

*131


പാഴാകുന്ന പഴവര്‍ഗ്ഗങ്ങളെ ഉപയോഗപ്പെടുത്താന്‍ നടപടി

ശ്രീ. പി. റ്റി. എ. റഹീം 
,, ബി. ഡി. ദേവസ്സി 
,, പുരുഷന്‍ കടലുണ്ടി 
,, കെ. കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന ചക്ക ഉള്‍പ്പെടെ ഏതെല്ലാം പഴങ്ങള്‍ ഉപയോഗിക്കപ്പെടാതെ വന്‍തോതില്‍ പാഴാകുന്നുണ്ടെന്ന് കൃഷി വകുപ്പ് പരിശോധിച്ചിട്ടുണ്ടോ; 

(ബി)ഇത്തരത്തിലുള്ള പഴവര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് തൊഴില്‍ ഉറപ്പാക്കുന്നതും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നതുമായ പദ്ധതികള്‍ നടപ്പാക്കാന്‍ തയ്യാറാകുമോ? 

(സി)ഇതിനായി ഉല്പാദന വികസന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദമാക്കാമോ; 

(ഡി)സംസ്ഥാനത്ത് ഉല്പാദിപ്പിക്കപ്പെടുന്ന പഴവര്‍ഗ്ഗങ്ങളില്‍ ശരാശരി എത്ര ശതമാനം വിനിയോഗിക്കപ്പെടാതെ പാഴായിപ്പോകുന്നുണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

*132


കൃഷിഫാമുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി

ശ്രീ. പി. ഉബൈദുളള 
,, എന്‍. എ. നെല്ലിക്കുന്ന് 
,, കെ. മുഹമ്മദുണ്ണി ഹാജി 
,, സി. മമ്മൂട്ടി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)തിരുവനന്തപുരം ജില്ലാ കൃഷിത്തോട്ടത്തിലെ കൃഷി മന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ വെളിവായ പ്രശ്നങ്ങള്‍ വിശദമാക്കുമോ; 

(ബി)ഇതിന്‍റെ അടിസ്ഥാനത്തില്‍ കൃഷി വകുപ്പിന്‍റെ കീഴിലെ മറ്റു ഫാമുകളും സന്ദര്‍ശിക്കുന്നതിനും പ്രശ്നങ്ങള്‍ പഠിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; 

(സി)ഈ സന്ദര്‍ശനങ്ങളില്‍ നിന്നുളള അനുഭവങ്ങളുടെ വെളിച്ചത്തില്‍ സംസ്ഥാനത്തിന്‍റെ കാര്‍ഷിക മേഖലയില്‍ ഗുണപരമായ പരിവര്‍ത്തനം ഉണ്ടാക്കാനുതകുന്ന നടപടികള്‍ സ്വീകരിക്കുമോ; ആയതു സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ? 

*133

ഹോര്‍ട്ടികോര്‍പ്പറേഷന്‍റെ ഇടപാടുകളിലെ ക്രമക്കേടുകള്‍ 

ശ്രീ. ആര്‍. രാജേഷ് 
,, എ. പ്രദീപ്കുമാര്‍ 
,, വി. ശിവന്‍കുട്ടി 
,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഹോര്‍ട്ടികോര്‍പ്പറേഷന്‍റെ ഇടപാടുകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറികള്‍ വാങ്ങി കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യം മറന്നുകൊണ്ട് കോര്‍പ്പറേഷന്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഇടനിലക്കാരില്‍ നിന്നും മൊത്തക്കച്ചവടക്കാരില്‍ നിന്നും പച്ചക്കറി വാങ്ങുന്നതും അതില്‍ തട്ടിപ്പ് നടക്കുന്നതുമായി പുറത്തുവന്ന ആക്ഷേപങ്ങളെക്കുറിച്ച് പരിശോധിക്കുകയുണ്ടായോ; 

(ഡി)വിപണി വിലയേക്കാള്‍ കൂടിയ വിലയ്ക്ക് പച്ചക്കറികള്‍ വില്ക്കേണ്ടി വന്ന സാഹചര്യം എന്തായിരുന്നു; വിശദമാക്കാമോ; 

(ഇ)ഉദ്ദേശ്യലക്ഷ്യത്തില്‍ നിന്നും അകന്ന് ക്രമക്കേടുകളോടെ പ്രവര്‍ത്തിച്ച ആര്‍ക്കെങ്കിലും എതിരെ നടപടി സ്വീകരിക്കുകയുണ്ടായോ; വിശദമാക്കുമോ?

*134


തെരുവ് നായ്ക്കളുടെ ഭീഷണി

ശ്രീ. വി. എസ്. സുനില്‍ കുമാര്‍ 
,, വി. ശശി 
,, ചിറ്റയം ഗോപകുമാര്‍ 
,, ഇ. കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തെരുവ് നായ്ക്കളുടെ ഭീഷണിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ; 

(സി)തെരുവ് നായ്ക്കളുടെ ആക്രമണത്തിന് വിധേയരാകുന്നവരുടെ ചികിത്സാ ചെലവ് ഗവണ്‍മെന്‍റോ തദ്ദേശ സ്ഥാപനങ്ങളോ ഏറ്റെടുക്കണമെന്ന ആവശ്യത്തിന്മേല്‍ എന്തെങ്കിലും നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വെളിപ്പെടുത്തുമോ?

*135


നഗരവികസന പദ്ധതി 

ശ്രീ. കെ. അച്ചുതന്‍ 
,, വി. ഡി. സതീശന്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, എം. എ. വാഹീദ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് കേന്ദ്ര സഹായത്തോടെ നടപ്പിലാക്കുന്ന നഗര വികസന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് പ്രസ്തുത പദ്ധതി നടത്തിപ്പിനായി പ്രതീക്ഷിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ? 

*136


പഴക്കംചെന്ന ബഹുനില കെട്ടിടങ്ങളുടെ കാലാകാലങ്ങളിലെ സുരക്ഷാ പരിശോധന 

ശ്രീ. സി. മോയിന്‍കുട്ടി 
,, കെ. എന്‍. എ. ഖാദര്‍ 
,, കെ. എം. ഷാജി 
,, എന്‍. ഷംസുദ്ദീന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ നഗരങ്ങളിലും മുന്‍സിപ്പാലിറ്റികളിലുമുള്ള പഴക്കംചെന്ന ബഹുനിലകെട്ടിടങ്ങളുടെ കാലാകാലങ്ങളിലെ സുരക്ഷാ പരിശോധനയ്ക്ക് നിലവിലുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ ; 

(ബി)പഴക്കമുള്ള ബഹുനിലമന്ദിരങ്ങള്‍ തകര്‍ന്ന് നിരവധി ജീവനുകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ സുരക്ഷാ പരിശോധനയ്ക്കായി ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമോ ; 

(സി)ബഹുനില ഫ്ളാറ്റുകളിലെ നിലകളുടെ പരമാവധി എണ്ണത്തിലും സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നകാര്യത്തിലും കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ?

*137


ഷീ ടാക്സി പദ്ധതി

ശ്രീ. ഷാഫി പറന്പില്‍ 
,, അന്‍വര്‍ സാദത്ത് 
,, പി. എ. മാധവന്‍ 
,, എ. റ്റി. ജോര്‍ജ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) ഷീ ടാക്സി പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(സി)സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്ക് അവസരമൊരുക്കുന്നതിനും താല്പര്യമുള്ള സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുവാനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കുമോ ; 

(ഡി)പദ്ധതി ഘട്ടംഘട്ടമായി സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

*138


നിരോധിക്കപ്പെട്ട കളനാശിനികള്‍

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 
,, പി.തിലോത്തമന്‍ 
,, ജി.എസ്. ജയലാല്‍ 
,, കെ.രാജു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന കളനാശിനികള്‍ ഏതെല്ലാം; ഇവയില്‍ ആരോഗ്യത്തിന് ഹാനികരമായ കളനാശിനികളുണ്ടോ; എങ്കില്‍ അവ ഏതെല്ലാം; 

(ബി)എന്‍ഡോസള്‍ഫാനോടൊപ്പം സംസ്ഥാനത്ത് നിരോധിച്ച കളനാശിനികളുണ്ടോ; എങ്കില്‍ അവ ഏതെല്ലാം;

(സി)ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കളനാശിനികള്‍ തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ?

*139


തലസ്ഥാന നഗരിയിലെ മാലിന്യപ്രശ്നം

ശ്രീ. ബാബു എം. പാലിശ്ശേരി 
,, കെ. സുരേഷ് കുറുപ്പ് 
,, കെ. കെ. ജയചന്ദ്രന്‍ 
,, പുരുഷന്‍ കടലുണ്ടി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം തലസ്ഥാന നഗരിയിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുളളതെന്ന് അറിയിക്കാമോ; 

(ബി)ഇതില്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പാക്കപ്പെട്ടിട്ടുണ്ടെന്നറിയിക്കാമോ;

(സി)മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരത്തിനായി എന്ത് തുടര്‍നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ; 

(ഡി)പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികളും പരിപാടികളും നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്താന്‍ നടപടി സ്വീകരിക്കുമോ?

*140


ശിശുസംരക്ഷണ പരിപാടി 

ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി 
'' ലൂഡി ലൂയിസ് 
'' വി. പി. സജീന്ദ്രന്‍ 
'' പി. എ. മാധവന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് ശിശുസംരക്ഷണ പരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)കുട്ടികള്‍ക്കെതിരെയുള്ള ശാരീരിക-ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ എന്തെല്ലാം കാര്യങ്ങളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

*141


കാര്‍ഷികവിള ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, അന്‍വര്‍ സാദത്ത് 
,, എ. റ്റി. ജോര്‍ജ് 
,, ഷാഫി പറന്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് കാര്‍ഷികവിള ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോ; 

(സി)ഏതെല്ലാം ഇന്‍ഷ്വറന്‍സ് കന്പനികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്;

(ഡി)ഇന്‍ഷ്വറന്‍സ് പ്രീമിയം സംബന്ധിച്ച വ്യവസ്ഥകള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ?

*142


ശ്രേഷ്ഠഭാഷാ ദിനാഘോഷം

ശ്രീ. ബെന്നി ബെഹനാന്‍ 
,, ആര്‍. സെല്‍വരാജ് 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, സി. പി. മുഹമ്മദ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്ക്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) സംസ്ഥാനത്ത് ശ്രേഷ്ഠഭാഷാ ദിനാഘോഷം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി) പ്രസ്തുത ദിനാഘോഷത്തിന്‍റെ ഭാഗമായി സാംസ്ക്കാരിക സ്ഥാപനങ്ങളില്‍ എന്തെല്ലാം ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി) മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിന് ശേഷം എന്തെല്ലാം തുടര്‍പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്; വിശദമാക്കാമോ; 

(ഡി) പ്രസ്തുത പദ്ധതികള്‍ നടപ്പാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?

*143


"കേര സമൃദ്ധി'പദ്ധതി 

ശ്രീ. ഹൈബി ഈഡന്‍ 
,, വര്‍ക്കല കഹാര്‍ 
,, എം. പി. വിന്‍സെന്‍റ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് "കേരസമൃദ്ധി' എന്ന പദ്ധതി പ്രഖ്യാപനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)നാളികേര വികസനത്തിനും കേരസുഭിക്ഷയ്ക്കും എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; 

(ഡി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ? 

*T 144


വാര്‍ദ്ധക്യ പെന്‍ഷന്‍ 

ശ്രീ. കെ.എന്‍.എ. ഖാദര്‍ 
,, എന്‍. ഷംസുദ്ദീന്‍ 
,, സി. മോയിന്‍കുട്ടി 
,, വി.എം. ഉമ്മര്‍ മാസ്റ്റര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)വാര്‍ദ്ധക്യത്തില്‍ ഓരോ വ്യക്തിക്കും ഏതെങ്കിലും ഒരു പെന്‍ഷന്‍ ലഭ്യമായിരിക്കണമെന്ന തത്ത്വം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ; എങ്കില്‍ അത് പൂര്‍ണ്ണമായി നടപ്പാക്കാനായിട്ടുണ്ടോ എന്നത് സംബന്ധിച്ച വിശദവിവരം നല്‍കാമോ; 

(ബി)പെന്‍ഷന്‍റെ കുറഞ്ഞനിരക്ക് നിശ്ചയിച്ചതിന്‍റെ മാനദണ്ധമെന്താണെന്നും, അതിന് ജീവിതനിലവാര സൂചികയുമായി ബന്ധമുണ്ടോയെന്നും വ്യക്തമാക്കുമോ; 

(സി)എല്ലാ പെന്‍ഷനുകളും ജീവിതനിലവാര സൂചികയുമായി ബന്ധപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ. വര്‍ദ്ധനയുമായി ബന്ധപ്പെടുത്തി പെന്‍ഷനുകള്‍ പരിഷ്കരിച്ച് നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?

*145


നഗരങ്ങളിലെ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി


ശ്രീ. കെ. എം. ഷാജി 
'' റ്റി. എ. അഹമ്മദ് കബീര്‍ 
'' പി.ബി. അബ്ദുള്‍ റസാക് 
'' എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ വിശിഷ്യാ മെട്രോ നഗരങ്ങളിലെ വാഹനത്തിരക്കിന് പരിഹാരമായുള്ള പദ്ധതികളെന്തെങ്കിലും പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(ബി)മെട്രോ നഗരാതിര്‍ത്തിക്കുള്ളില്‍ നഗരത്തിന് പുറത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും അതിനു പകരമായി നഗരപരിധിക്കുള്ളില്‍ കുറ്റമറ്റതും കാര്യക്ഷമവുമായ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന കര്യം പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യം പരിഗണിക്കുമോ; 

(സി)ഇതിനായി ജവഹര്‍ലാല്‍ നെഹ്റു ദേശീയ നഗര വികസന പദ്ധതി പ്രകാരമുള്ള വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണിക്കുമേ?

*146


സര്‍വ്വീസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ കണ്‍സോര്‍ഷ്യം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ 
,, വി. ശിവന്‍കുട്ടി 
ശ്രീമതി കെ. എസ്. സലീഖ 
ശ്രീ. റ്റി. വി. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്ക്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സര്‍വ്വീസില്‍ നിന്ന് വിരമിച്ചവരില്‍ വൈദഗ്ദ്ധ്യമുള്ള ഉദ്യോഗസ്ഥരുടെ കണ്‍സോര്‍ഷ്യത്തെ ഒരു കന്പനിയായി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത കന്പനിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ; 

(സി)കന്പനി രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്ത പ്ലാനിംഗ് ആന്‍റ് ഇക്കണോമിക് അഫയേഴ്സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ; 

(ഡി)വിരമിക്കച്ചവരില്‍ നിന്നു വൈദഗ്ദ്ധ്യം ഉള്ളവരെ കണക്കാക്കുന്നത് ഏത് മാനദണ്ധപ്രകാരമായിരിക്കും; ഏതെല്ലാം നിലയിലുള്ള വൈദഗ്ദ്ധ്യമാണ് പരിഗണിക്കാനുദ്ദേശിക്കുന്നത്; 

(ഇ)നിര്‍ദ്ദിഷ്ട കന്പനി ഏത് വകുപ്പിന്‍റെ ഭരണ നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുക; സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം എന്തു തുകയുടേതായിരിക്കും എന്ന് വ്യക്തമാക്കുമോ?

*147


ടെലിവിഷന്‍ ചാനലുകളുടെ ആധിക്യവും നിലവാര തകര്‍ച്ചയും

ശ്രീ. പി. കെ. ബഷീര്‍ 
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍ 
,, എന്‍. ഷംസുദ്ദീന്‍ 
,, അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്ക്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ടെലിവിഷന്‍ ചാനലുകളുടെ ആധിക്യവും അതുമൂലമുള്ള കിടമത്സരവും പ്രക്ഷേപണം ചെയ്യുന്ന പരിപാടികളുടെ നിലവാരത്തെയും സാമൂഹ്യ പ്രതിബദ്ധതയെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)ക്രിമിനില്‍ സംഭവങ്ങളെക്കുറിച്ചും രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചും ചാനലുകളിലൂടെ നടക്കുന്ന നിലവാര മില്ലാത്ത മാധ്യമ വിചാരണ, നിഷ്പക്ഷമായ നീതിനിര്‍വ്വഹണത്തിനും രാഷ്ട്രീയമാന്യതയ്ക്കും ആഘാതം ഏല്പിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ ; 

(സി)പ്രസ്തുത പ്രശ്നങ്ങള്‍ പരിശോധിക്കാനും നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ കേന്ദ്രഗവണ്‍മെന്‍റിനു ശുപാര്‍ശ നല്കാനുമുള്ള മോണിറ്ററിംഗ് കമ്മിറ്റികള്‍ പുന:സംഘടിപ്പിച്ചി ട്ടുണ്ടോ ; ഇല്ലെങ്കില്‍ എത്രയും പെട്ടെന്ന് പുന:സംഘടിപ്പിച്ച് കര്‍ത്തവ്യനിര്‍വ്വഹണത്തിന് സജ്ജമാക്കുമോ ?

*148


നിതാഖത്ത് നിയമംമൂലം ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ പ്രശ്നങ്ങള്‍ 

ശ്രീ. മോന്‍സ് ജോസഫ് 
,, റ്റി. യു. കുരുവിള 
,, സി. എഫ്. തോമസ് 
,, തോമസ് ഉണ്ണിയാടന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്ക്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) നിതാഖത്ത് നിയമംമൂലം സൌദി അറേബ്യയില്‍നിന്നും ജോലി നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ക്ഷേമപദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ ; 

(ബി)ഇവരുടെ പുനരധിവാസത്തിനും വീണ്ടും വിദേശങ്ങളില്‍ ജോലി ലഭിക്കുന്നതിന് പ്രഥമ പരിഗണന നല്കുന്നതിനും നടപടി സ്വീകരിക്കുമോ ; വിശദമാക്കാമോ ? 

*149


ശ്രവണ വൈകല്യമുള്ള കുട്ടികളുടെ പുനരധിവാസം

ശ്രീ. സി. മമ്മൂട്ടി 
,, എന്‍. എ. നെല്ലിക്കുന്ന് 
,, പി. ഉബൈദുള്ള 
,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസാര-ശ്രവണ വൈകല്യമുള്ള കുട്ടികളുടെ പഠന, പുനരധിവാസത്തിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍റ് ഹിയറിംഗ് എന്തൊക്കെ പ്രവര്‍ത്തനങ്ങളും പ്രോത്സാഹനങ്ങളുമാണ് നല്‍കുന്നതെന്ന് വിശദമാക്കുമോ; 

(ബി)ഇതുമായി ബന്ധപ്പെട്ട് അവര്‍ക്കായി എന്തൊക്കെ പഠന പദ്ധതികളാണ് നടപ്പാക്കി വരുന്നത്; അവരുടെ വിഭിന്നശേഷി കണക്കിലെടുത്തു വിവിധ വിഷയങ്ങളിലെ പഠന നിലവാരത്തില്‍ ഇളവുകള്‍ അനുവദിക്കാറുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കാമോ; 

(സി)നിര്‍ദ്ധനരായ കുട്ടികള്‍ക്ക് എന്തെല്ലാം സൌജന്യങ്ങളാണ് അനുവദിച്ചിട്ടുള്ളത്; വിശദവിവരം നല്‍കാമോ;

(ഡി)ഇവര്‍ക്ക് സൌജന്യ ഹോസ്റ്റല്‍ സൌകര്യം നല്‍കുന്നുണ്ടോ; അതിനായി സ്ഥാപനത്തിന്‍റേതായ ഹോസ്റ്റല്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ ഹോസ്റ്റല്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

*150


ഇടുക്കി പാക്കേജ്

ശ്രീ. കെ. സുരേഷ് കുറുപ്പ് 
,, ഇ. പി. ജയരാജന്‍ 
,, കെ. കെ. ജയചന്ദ്രന്‍ 
,, എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഇടുക്കി ജില്ലയുടെ വികസനത്തിനായുള്ള "ഇടുക്കി പാക്കേജ്' പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കേണ്ട കാലാവധി അവസാനിച്ചുവോ; ഇതിനിടയില്‍ പാക്കേജിന് അനുവദിച്ച തുകയില്‍ എത്ര തുക ചെലവഴിക്കുകയുണ്ടായി; പാക്കേജിന്‍റെ ഭാഗമായുളള അവശേഷിക്കുന്ന പ്രധാന പ്രവൃത്തികള്‍ എന്തെല്ലാമാണ്; ഇവ പൂര്‍ത്തിയാക്കാന്‍ എത്ര തുക ഇനിയും ആവശ്യമാണ്; വിശദമാക്കുമോ;

(സി)പ്രഖ്യാപിത പാക്കേജിലെ നിബന്ധനകള്‍ പ്രകാരം പദ്ധതികള്‍ ഫലപ്രദമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.