STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Starred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION
 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

*61

വിദ്യാലയങ്ങളിലും പൊതുസ്ഥാപനങ്ങളിലും മഴവെള്ള സംഭരണി

 
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍ 

,, കെ. മുരളീധരന്

‍ ,, ഡൊമിനിക് പ്രസന്‍റേഷന്

‍ ,, ഷാഫി പറന്പില്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)വിദ്യാലയങ്ങളിലും പൊതുസ്ഥാപനങ്ങളിലും മഴവെള്ള സംഭരണി നിര്‍മ്മിക്കുന്നതിന് പദ്ധതി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ആരെല്ലാമാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)വരള്‍ച്ച പ്രതിരോധിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

*62

ശബരിമലയില്‍ മാലിന്യ സംസ്കരണ സംവിധാനം


ശ്രീ. കെ. സുരേഷ് കുറുപ്പ്

 ,, രാജു എബ്രഹാം

 ,, സാജു പോള്‍ 

,, എസ്. രാജേന്ദ്രന്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)ശബരിമലയില്‍ മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ വേണ്ടത്ര വിജയിച്ചില്ലെന്ന നിയമസഭാ സമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്ന് സ്വീകരിച്ച തുടര്‍ നടപടികള്‍ വിശദീകരിക്കാമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ശബരിമലയില്‍ ഏര്‍പ്പെടുത്തിയ മാലിന്യ സംസ്കരണ സംവിധാനം എന്തൊക്കെയാണെന്ന് അറിയിക്കാമോ; 

(സി)മാലിന്യമുക്ത ശബരിമല പദ്ധതിയുടെ ഭാഗമായി ഇതുവരെ നടപ്പാക്കിയ പദ്ധതികള്‍ എന്തൊക്കെയാണെന്നറിയിക്കുമോ?

*63

കായലുകളുടെയും തടാകങ്ങളുടെയും വിസ്തൃതി

 
ശ്രീ. പി. ബി. അബ്ദുള്‍ റസാക്

 '' എം. പി. അബ്ദുസ്സമദ് സമദാനി

 '' കെ. മുഹമ്മദുണ്ണി ഹാജി

 '' അബ്ദുറഹിമാന്‍ രണ്ടത്താണി


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)സംസ്ഥാനത്തെ കായലുകളുടെയും തടാകങ്ങളുടെയും വിസ്തൃതി സംബന്ധിച്ച കണക്കുകള്‍ ലഭ്യമാണോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തുമോ; 

(ബി)രണ്ടു പതിറ്റാണ്ടിനിടയില്‍ കായലുകളുടെയും തടാകങ്ങളുടെയും വിസ്തൃതി ഗണ്യമായി കുറഞ്ഞതായ പഠന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണങ്ങളെക്കുറിച്ച് അനേ്വഷണം നടത്തിയിട്ടുണ്ടോ; 

(സി)സംസ്ഥാനം രൂപംകൊണ്ട ശേഷം കായലുകളുടെയും തടാകങ്ങളുടെയും വിസ്തൃതിയില്‍ എത്രത്തോളം കുറവുണ്ടായിട്ടുണ്ടെന്ന് മുന്‍ റവന്യൂ രേഖകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്താനും തുടര്‍നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്കുമോ?

*64

മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍റെ മരുന്ന് സംഭരണം 


ശ്രീ. വി. ശശി 

,, ഇ. ചന്ദ്രശേഖരന്‍

 ശ്രീമതി ഗീതാ ഗോപി

 ശ്രീ. ജി. എസ്. ജയലാല്‍ 


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍റെ മരുന്ന് സംഭരണവുമായി ബന്ധപ്പെട്ട് വകുപ്പുതല പരിശോധന നടത്തിയിട്ടുണ്ടോ; 

(ബി)എങ്കില്‍ എപ്പോഴാണ് പരിശോധന നടത്തിയത്; ഏതെല്ലാം വിഭാഗങ്ങളിലാണ് പരിശോധന നടത്തിയത്; 

(സി)പരിശോധനകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടോ; പരിശോധനാ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം വ്യക്തമാക്കാമോ; 

(ഡി)റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആര്‍ക്കെങ്കിലും എതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ? 

*65

കേരള ഹെല്‍ത്ത് ഒബ്സര്‍വേറ്ററി ബേസ് ലൈന്‍ സ്റ്റഡി സര്‍വ്വേയുടെ വിശദാംശങ്ങള്‍ 


ശ്രീ. എ. പ്രദീപ്കുമാര്

‍ ,, റ്റി. വി. രാജേഷ് 

,, ബി. സത്യന്

‍ ശ്രീമതി പി. അയിഷാപോറ്റി 


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

 
(എ)കേരള ഹെല്‍ത്ത് ഒബ്സര്‍വേറ്ററി ബേസ് ലൈന്‍ സ്റ്റഡി (കെ.എച്ച്.ഒ.ബി.എസ്) സര്‍വ്വേയുടെ വിശദാംശം ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത സര്‍വ്വേയില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഏതൊക്കെ ഏജന്‍സികളാണ് സഹകരിക്കുന്നതെന്ന് വാശദമാക്കുമോ; 

(സി)സര്‍വ്വേയുമായി ബന്ധപ്പെട്ട് കാനഡയിലെ മക്മാസ്റ്റര്‍ സര്‍വ്വകലാശാലയുടെ പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (പി.എച്ച്.ആര്‍.ഐ) ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് 2013 ഒക്ടോബര്‍ മാസം അയച്ച കത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ഡി)പ്രസ്തുത സര്‍വ്വേക്കായി സര്‍ക്കാര്‍ എന്തു തുക ചിലവഴിച്ചുവെന്നും അത് ഏതൊക്കെ ആവശ്യത്തിന് ആയിരുന്നെന്നും വ്യക്തമാക്കുമോ; 

(ഇ)ഇതിനായി കേന്ദ്രസര്‍ക്കാരിന്‍റെയും ഐ.സി.എം.ആര്‍ ന്‍റെയും അനുമതി ലഭിച്ചിരുന്നോ; 

(എഫ്)സര്‍വ്വേയുമായി ബന്ധപ്പെട്ട് ഡോക്്ടര്‍മാര്‍ക്കും സര്‍ക്കാരിതര സംഘടനയ്ക്കും വിദേശപണം ലഭിച്ചതായി വന്ന വാര്‍ത്തയെ ക്കുറിച്ച് അനേ്വഷണം നടത്തിയിരുന്നോ; വിശദാംശം ലഭ്യമാക്കുമോ? 

*66

സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ പ്രവര്‍ത്തനാവലോകനം

 
ശ്രീ. എം. ചന്ദ്രന്‍

 ,, കെ. രാധാകൃഷ്ണന്

‍ ,, സി.കെ. സദാശിവന്‍ 


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ടെണ്ടര്‍ വ്യവസ്ഥകള്‍ എന്തൊക്കെയായിരുന്നു; 

(ബി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി റിലയന്‍സ് കന്പനിയെ ഏല്‍പ്പിച്ചുകൊണ്ടുള്ള കരാറിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് കന്പനി അപകട മരണ ഇന്‍ഷൂറന്‍സ് നിര്‍ത്തലാക്കിയതായും വിവിധ ശസ്ത്രക്രിയകള്‍ക്കുള്ള ക്ലെയിം തുകയില്‍ കുറവ് വരുത്തിയതായുമുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കന്പനിക്കെതിരെ കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; 

(ഡി)പ്രസ്തുത പദ്ധതി നടത്തിപ്പിനെക്കുറിച്ച് സമഗ്രാവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

*67

വന്‍കിട ശുദ്ധജല വിതരണ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നടപടി


ശ്രീ. അന്‍വര്‍ സാദത്ത്

 ,, ജോസഫ് വാഴക്കന്‍ 

,, വര്‍ക്കല കഹാര്‍

 ,, വി. ഡി. സതീശന്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)വിവിധ വന്‍കിട ശുദ്ധജല വിതരണ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി പദ്ധതി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ബി)ആരെല്ലാമാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(സി)വരള്‍ച്ച പ്രതിരോധിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

*68

സീ പ്ലെയിന്‍ പദ്ധതി 


ശ്രീ. വി. എസ്. സുനില്‍ കുമാര്‍ 

,, പി. തിലോത്തമന്‍ 

,, മുല്ലക്കര രത്നാകരന്‍

 ,, കെ. രാജു 


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)എവിടെയെല്ലാം സീ പ്ലെയിന്‍ പദ്ധതിക്കു തുടക്കം കുറിച്ചിട്ടുണ്ട്; എത്ര സ്ഥലങ്ങളില്‍ ഈ പദ്ധതി വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നു വെളിപ്പെടുത്തുമോ; 

(ബി)പ്രസ്തുത പദ്ധതിക്കായി എത്ര വിമാനങ്ങള്‍ ലഭിച്ചിട്ടുണ്ട്; ഏതു കന്പനിയാണ് വിമാനം നല്‍കിയിട്ടുള്ളത്; ഇത് കരിന്പട്ടികയില്‍പ്പെട്ട കന്പനിയാണോ; 

(സി)കൊച്ചി, ആലപ്പുഴ, ബേക്കല്‍ എന്നിടവിടങ്ങളില്‍നിന്ന് ലക്ഷദ്വീപിലേയ്ക്ക് സീ പ്ലെയിന്‍ സര്‍വ്വീസ് നടത്താന്‍ വിനോദസഞ്ചാരവകുപ്പിനു പദ്ധതിയുണ്ടോ; എങ്കില്‍ എന്നു മുതല്‍ ആരംഭിക്കുമെന്നു വെളിപ്പെടുത്തുമോ; 

(ഡി)സര്‍വ്വീസ് നടത്താന്‍ കഴിയാതെ ഉപയോഗശൂന്യമായിക്കൊ ണ്ടിരിക്കുന്ന എത്ര സീ പ്ലെയിനുകള്‍ ഇപ്പോഴുണ്ടെന്നു വിശദമാക്കുമോ?

*69

മരുന്നു വിപണിയില്‍ അനധികൃത ഇടപെടലുകള്‍ നിയന്ത്രിക്കാന്‍ നടപടി


ശ്രീ. ഇ.പി.ജയരാജന്

‍ '' എളമരം കരീം

 '' സി. കൃഷ്ണന്‍

 '' ബാബു. എം. പാലിശ്ശേരി


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)മാഫിയാ സംഘമായി പ്രവര്‍ത്തിക്കുന്നു എന്ന് നിയമസഭാ കമ്മിറ്റി വിലയിരുത്തിയ ഓള്‍ കേരള കെമിസ്റ്റ് ആന്‍റ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്‍ (എ.കെ.സി.ഡി.എ) മരുന്നു വിപണിയില്‍ അനധികൃത ഇടപെടലുകള്‍ നടത്തി കൃത്രിമക്ഷാമവും വിലക്കയറ്റവും സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത സംഘടനയെ നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

(സി)സംഘടനയുടെ മേല്‍ സുപ്രീംകോടതി അഞ്ചുകോടി രൂപ പിഴ ചുമത്താനുണ്ടായ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; 

(ഡി)ഇവര്‍ എന്‍.ഒ.സി. നല്‍കാത്ത മരുന്നു കന്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന അവരുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ; 

(ഇ)സംസ്ഥാനത്ത് അവശ്യമരുന്നുകള്‍ക്ക് ക്ഷാമം നേരിടാതിരിക്കാനായി സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ?

*70

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ തുകയും വരുമാനപരിധിയും 


ശ്രീ. കെ. രാധാകൃഷ്ണന്

‍ ,, കെ.കെ. നാരായണന്‍ 

,, വി. ചെന്താമരാക്ഷന്‍ 

,, സി.കെ. സദാശിവന്‍ 


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ലഭിക്കുന്നതിന് അപേക്ഷകന്‍റെ പ്രതിവര്‍ഷ കുടുംബവരുമാനപരിധി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; ഇപ്പോഴത്തെ പരിധി എത്രയാണ്; ഇത് ഏത് വര്‍ഷത്തില്‍ കണക്കാക്കപ്പെട്ടിട്ടുള്ളതാണ്; കാലോചിതമായി എപ്പോഴെങ്കിലും പരിധി വര്‍ദ്ധിപ്പിക്കുകയുണ്ടായിട്ടുണ്ടോ; 

(ബി)വാര്‍ദ്ധക്യകാല പെന്‍ഷന് അപേക്ഷിക്കുന്നവരുടെ വരുമാനപരിധി മൂന്ന് ലക്ഷമായി കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)വരുമാനപരിധിയും പെന്‍ഷനും കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന്‍ നല്‍കിയ നിവേദനം സര്‍ക്കാര്‍ പരിശോധിക്കുകയുണ്ടായോ; ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം കൈക്കൊള്ളുമോ?

*71

പകര്‍ച്ചവ്യാധികള്‍


പ്രൊഫ. സി. രവീന്ദ്രനാഥ്

 ശ്രീ. കെ. സുരേഷ് കുറുപ്പ് 

,, പി.കെ. ഗുരുദാസന്‍

 ,, എ.എം.ആരിഫ്


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)ടൈഫോയിഡ്, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ വ്യാപകമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതല്‍/പ്രതിരോധ നടപടി വിശദമാക്കുമോ;

(സി)അതിമാരകമായ സ്ക്രബ്ബ് ടൈഫസ് ബാധിച്ച് മൂന്നുപേര്‍ മരണമടഞ്ഞതിനെത്തുടര്‍ന്ന് സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത രോഗം മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനായി എന്തെങ്കിലും കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

*72

ജനറിക് മരുന്നുകളുടെ വിതരണം 


ശ്രീ. പി. ശ്രീരാമകൃഷ്ണന്

‍ ,, കോടിയേരി ബാലകൃഷ്ണന്‍

 ശ്രീമതി കെ. കെ. ലതിക

 ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ) 


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)മെഡിക്കല്‍ കോളേജ് മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രം വരെയുള്ള സര്‍ക്കാരാശുപത്രികളിലൂടെ സൌജന്യമായി ജനറിക് മരുന്നുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ വിശദാംശം നല്‍കാമോ; 

(ബി)പ്രസ്തുത പദ്ധതിക്കായി കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനു എന്തു തുകയാണ് നല്കിയതെന്ന് വിശദമാക്കാമോ; തുക പര്യാപ്തമായിരുന്നുവോ; 

(സി)ജനറിക് മരുന്നുകളും ബ്രാന്‍ഡഡ് മരുന്നുകളും സര്‍ക്കാരാശുപത്രികളില്‍ ലഭ്യമാകാത്തതിനാല്‍ രോഗികള്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മരുന്നുക്ഷാമം പരിഹരിക്കാന്‍ അടിയന്തരമായി എന്തൊക്കെ നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന് വിശദമാക്കാമോ?

*73

അവയവദാനം


ഡോ.എന്‍.ജയരാജ് 

ശ്രീ. എം.വി.ശ്രേയാംസ് കുമാര്

‍ ,, പി.സി.ജോര്‍ജ്

 ,, റോഷി അഗസ്റ്റിന്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങള്‍ വ്യക്തമാക്കാമോ;

(ബി)അവയവദാനം നടപ്പാക്കുന്പോഴുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്തെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)അവയവദാനത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നതിലുളള കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

*74

തിരുവനന്തപുരം നഗരത്തിലെ പൈപ്പുപൊട്ടല്‍ ഭീഷണി


ശ്രീമതി പി.അയിഷാ പോറ്റി

 ശ്രീ. വി.ശിവന്‍കുട്ടി 

'' കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്

‍ '' ബി. സത്യന്‍ 


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)നഗരത്തില്‍ അടിക്കടിയുണ്ടാകുന്ന പൈപ്പുപൊട്ടല്‍ കാരണം ജനം കുടിവെളളമില്ലാതെ ദുരിതമനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അരുവിക്കരയില്‍ നിന്നുളള പ്രധാന പൈപ്പു ലൈനിന് പകരം കാസ്റ്റ് അയണ്‍ പൈപ്പിട്ട് ജലവിതരണം തടസ്സംകൂടാതെ നടത്തുമെന്ന പ്രഖ്യാപനം നടപ്പിലാകാതെ പോയതിന്‍റെ കാരണം വ്യക്തമാക്കുമോ; 

(സി)അടിക്കടിയുളള പൈപ്പുപൊട്ടലിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശം പാലിച്ചോ; എങ്കില്‍ കണ്ടെത്തല്‍ എന്തൊക്കെയായിരുന്നു; വിശദമാക്കുമോ; 

(ഡി)അടിക്കടിയുണ്ടാകുന്ന പൈപ്പുപൊട്ടലിന്‍റെ പിന്നിലുണ്ടാകാനിടയുളള വാണിജ്യ താല്പര്യത്തെക്കുറിച്ച് ഏതെങ്കിലും തരത്തിലുളള അന്വേഷണം നടത്തിയിരുന്നുവോ; വിശദാംശം ലഭ്യമാക്കുമോ?

*75

അവശ്യ മരുന്നുകളുടെ ക്ഷാമം പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടി


ശ്രീ. ജെയിംസ് മാത്യു 

,, എം. എ. ബേബി

 ,, രാജു എബ്രഹാം

 ,, എം. ഹംസ


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)സുപ്രീംകോടതി നിര്‍ദ്ദേശാനുസരണം 348 ഇനം മരുന്നുകള്‍ വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇവയ്ക്ക് ക്ഷാമം നേരിടുന്നതായും, പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്ക് വില കുത്തനെ വര്‍ദ്ധിപ്പിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)അവശ്യ മരുന്നുകള്‍ക്കുള്ള ക്ഷാമം പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ; 

(സി)വിലനിയന്ത്രണ പട്ടികയിലുള്‍പ്പെടുത്തിയ മരുന്നുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കാതെ, പകരം കോന്പിനേഷന്‍ മരുന്നുകള്‍ നല്‍കി രോഗികളെ ചൂഷണം ചെയ്യുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് തടയാന്‍ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്താമോ;
 
(ഡി)ഓള്‍ കേരള കെമിസ്റ്റ്സ് & ഡ്രഗിസ്റ്റ് എന്ന സംഘടനയുടെ അനാവശ്യ ഇടപെടലുകള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ; 

(ഇ)സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും ഡോക്ടര്‍മാര്‍ ബ്രാന്‍ഡ് പേരിനു പകരം മരുന്നുകളുടെ ജനറിക് നാമം കുറിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?

*76

കുടിവെള്ളലഭ്യത ഉറപ്പ് വരുത്താനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പദ്ധതി 


ശ്രീ. വര്‍ക്കല കഹാര്‍

 ,, ഐ.സി. ബാലകൃഷ്ണന്

‍ ,, ബെന്നി ബെഹനാന്

‍ ,, വി.ഡി. സതീശന്‍ 


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)സംസ്ഥാനത്ത് കുടിവെള്ളലഭ്യത ഉറപ്പുവരുത്താനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തെല്ലാമാണ്;

(സി)ആരെല്ലാമാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

*77

മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനത്തിന് കര്‍മ്മ പദ്ധതി 


ശ്രീ. പി. സി. വിഷ്ണുനാഥ്

 ,, ലൂഡി ലൂയിസ്

 ,, പാലോട് രവി 

,, ആര്‍. സെല്‍വരാജ് 


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനത്തിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(ബി)പദ്ധതി നടത്തിപ്പിനുള്ള ധനസമാഹരണം എങ്ങനെ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്; 

(സി)എന്തെല്ലാം വികസനങ്ങളും സൌകര്യങ്ങളുമാണ് പദ്ധതിയനുസരിച്ച് മെഡിക്കല്‍ കോളേജുകളില്‍ നടപ്പില്‍ വരുത്തുന്നതെന്ന് വിശദമാക്കുമോ; 

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

*78

കയറ്റിറക്ക് കൂലി പോസ്റ്റ് ഓഫീസ്, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ വഴി സ്വീകരിക്കാന്‍ നടപടി 


ശ്രീ. കെ. ശിവദാസന്‍ നായര്

‍ '' കെ. മുരളീധരന്‍ 

'' ഐ. സി. ബാലകൃഷ്ണന്

‍ '' ഡൊമിനിക് പ്രസന്‍റേഷന്‍ 


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)ചുമട്ട് തൊഴിലാളികള്‍ക്കുള്ള കയറ്റിറക്ക് കൂലി പോസ്റ്റ് ഓഫീസ്, അംഗീകൃത അക്ഷയകേന്ദ്രം എന്നിവ വഴി സ്വീകരിക്കുന്നതിന് നടപടി എടുത്തിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിനുള്ള അനുമതി തൊഴില്‍ വകുപ്പ് നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനുള്ള തുടര്‍ നടപടികള്‍ ആരാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ ?

*79

ഐ.ടി.ഐ കളില്‍ വെര്‍ച്ച്വല്‍ ക്ലാസ്സ് റൂം


ശ്രീ. സണ്ണി ജോസഫ്

 ,, വി. ഡി. സതീശന്

‍ ,, എം. എ. വാഹീദ്

 ,, ബെന്നി ബെഹനാന്‍ 


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)സംസ്ഥാനത്തെ ഐ.ടി.ഐ കളില്‍ വെര്‍ച്ച്വല്‍ ക്ലാസ്സ് റൂം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; 

(സി)ഇതില്‍ എന്തെല്ലാം ആധുനിക സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്; 

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് ഇവ നടപ്പാക്കുന്നത്; വിശദമാക്കുമോ?

*80

കെട്ടിടനിര്‍മ്മാണ മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ 


ശ്രീ. എന്‍. ഷംസുദ്ദീന്

‍ '' കെ. എന്‍. എ. ഖാദര്

‍ '' സി. മോയിന്‍കുട്ടി 

'' എന്‍. എ. നെല്ലിക്കുന്ന്


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)കെട്ടിടനിര്‍മ്മാണ മേഖലയില്‍ അപകടങ്ങളും അപകടമരണങ്ങളും വര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ അപകടമൊഴിവാക്കാന്‍ നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങളില്‍ എന്തെങ്കിലും അപാകതകളുണ്ടോ എന്ന കാര്യം പരിശോധനാ വിഷയമാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്കാമോ; 

(സി)ബഹുനില കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം പറ്റുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ എന്തൊക്കെ സമാശ്വാസ നടപടികളാണ് സ്വീകരിക്കാറുള്ളതെന്ന് വ്യക്തമാക്കുമോ?

*81

റിസോര്‍ട്ടുകളില്‍ സ്ത്രീകള്‍ക്ക് സംരക്ഷണം 


ശ്രീ. ജി. സുധാകരന്‍

 ,, എളമരം കരീം

 ഡോ. കെ. ടി. ജലീല്‍ 

ശ്രീ. സി. കൃഷ്ണന്‍ 


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)റിസോര്‍ട്ടുകളില്‍ സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കാനിടയായ സാഹചര്യം അറിയിക്കാമോ ; 

(ബി)ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ ; 

(സി)വര്‍ക്കല, വിഴിഞ്ഞം, കോവളം ഉള്‍പ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ ? 

*82

കരിങ്കല്‍ മടകള്‍ മഴവെള്ള സംഭരണികളാക്കുന്നതിന് നടപടി


 ശ്രീ. കെ. എന്‍. എ. ഖാദര്

‍ ,, വി. എം. ഉമ്മര്‍ മാസ്റ്റര്‍

 ,, കെ. മുഹമ്മദുണ്ണി ഹാജി


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)ഖനനം നിന്നുപോയതും ഉപേക്ഷിക്കപ്പെട്ടതുമായ കരിങ്കല്‍ മടകള്‍ ഏറ്റെടുത്ത് അതിനെ മഴവെള്ള സംഭരണികളാക്കി വേനല്‍ക്കാലത്ത് ജലം ശുദ്ധീകരിച്ച് പൊതുജനത്തിന് കുടിവെള്ളമാക്കി നല്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ പദ്ധതിയുണ്ടോ; 

(ബി)നിലവില്‍ ഇത്തരത്തിലുള്ള ഏതെങ്കിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; 

(സി)ഏതെങ്കിലും ഏജന്‍സികള്‍ ഇത്തരം പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കിവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?

*83

ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ നടത്തിപ്പ്


ഡോ. ടി. എം. തോമസ് ഐസക്

 ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്

‍ ,, ഇ. പി. ജയരാജന്‍ 

,, പി. റ്റി. എ. റഹീം


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)ഏഴാമത് ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിനായി എന്തൊക്കെ ഒരുക്കങ്ങളാണ് ചെയ്തിരിക്കുന്നതെന്നറിയിക്കാമോ; ഫെസ്റ്റിവലിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ കാരണമെന്താണ് ; 

(ബി)ഫെസ്റ്റിവല്‍ നടത്തിപ്പിനായി ഏതെങ്കിലും സംഘടനയുമായി കരാറിലേര്‍പ്പെട്ടിരുന്നോ ; കരാറിന്‍റെ വിശദാംശം അറിയിക്കാമോ; മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി രജിസ്ട്രേഷന്‍ ഒരു സ്വകാര്യ സംഘടനയെ ഏല്പിച്ചത് എന്തിനു വേണ്ടിയായിരുന്നു എന്ന് വ്യക്തമാക്കാമോ; 

(സി)ഈ സംഘടനയുമായി ഒപ്പുവച്ച ധാരണാപത്രം ഹൈക്കോടതി റദ്ദാക്കാനിടയായ സാഹചര്യം വിശദീകരിക്കാമോ ; 

(ഡി)ഏകപക്ഷീയമായ ധാരണാപത്രത്തിന് പിന്നില്‍ അഴിമതി ഉണ്ടെന്ന ആരോപണം പരിശോധിച്ചിരുന്നോ; വിശദാംശം അറിയിക്കാമോ ?

*84

 വിവാഹ ധനസഹായ പദ്ധതി 


ശ്രീ. പുരുഷന്‍ കടലുണ്ടി

 '' കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

 '' കെ. വി. വിജയദാസ്


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)നിര്‍ദ്ധനരായ പട്ടികജാതിക്കാരായ യുവതികളുടെ വിവാഹ ധനസഹായ പദ്ധതി പ്രകാരം നല്‍കേണ്ട തുക മുടങ്ങാനിടയായ സാഹചര്യം വിശദമാക്കാമോ; 

(ബി)വിവാഹ ധനസഹായം വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനത്തിനനുസൃതമായി തുക ബജറ്റില്‍ വകയിരുത്തിയിരുന്നോ; വിശദാംശം നല്‍കാമോ; 

(സി)വിവാഹങ്ങള്‍ മുടങ്ങാതിരിക്കുവാനും അര്‍ഹരായ അപേക്ഷകര്‍ക്കെല്ലാം ഉടനടി തുക വിതരണം ചെയ്യുവാനും നടപടി സ്വീകരിക്കുമോ; 

(ഡി)എത്രകാലം മുന്പുവരെ അപേക്ഷ നല്‍കിയവര്‍ക്കാണ് ധനസഹായം നല്കാതിരിക്കുന്നതെന്ന് അറിയിക്കാമോ?

*85

സൌജന്യ രോഗനിര്‍ണ്ണയ-ചികിത്സാ പദ്ധതി


ശ്രീ. ആര്‍. സെല്‍വരാജ്

 ,, കെ. അച്ചുതന്‍ 

,, വി. റ്റി. ബല്‍റാം 

,, ഡൊമിനിക് പ്രസന്‍റേഷന്‍ 


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)ജനങ്ങളെ ജീവിതശൈലീരോഗനിര്‍ണ്ണയത്തിനും സൌജന്യ ചികിത്സയ്ക്കും വിധേയരാക്കുന്ന ബൃഹത് പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം വകുപ്പുകളുടെ ഏകോപനത്തോടു കൂടിയാണ് ആസൂത്രണ നിര്‍വ്വഹണം നടത്തുന്നത്; വിശദമാക്കുമോ;
 
(ഡി)എന്തെല്ലാം കേന്ദ്രസഹായമാണ് പ്രസ്തുത പദ്ധതിയ്ക്ക് ലഭിക്കുന്നതെന്നും പദ്ധതി നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;

*86

എംപ്ലോയ്മെന്‍റ് രജിസ്ട്രേഷന്‍ പുതുക്കല്‍


ശ്രീ. ബെന്നി ബെഹനാന്

‍ ,, ലൂഡി ലൂയിസ്

 ,, ഷാഫി പറന്പില്‍ 

,, എ. പി. അബ്ദുള്ളക്കുട്ടി


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)സംസ്ഥാനത്ത് എഠപ്ലോയ്മെന്‍റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ എന്തെല്ലാം അവസരങ്ങളാണ് നിലവിലുള്ളത് ; വിശദമാക്കുമോ ; 

(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ക്ക് അവരുടെ സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടോ ; 

(സി)ഏത് കാലയളവിലെ രജിസ്ട്രേഷനുകള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത് ; 

(ഡി)ഇതിനായി ഭരണ തലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ നല്‍കുമോ ?

*87

ദേശീയ ജലപാതയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം 


ശ്രീ. റോഷി അഗസ്റ്റിന്‍ 

,, പി. സി. ജോര്‍ജ്

 ഡോ. എന്‍. ജയരാജ്

 ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)ദേശീയ ജലപാതയുടെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ എതു ഘട്ടം വരെയായി; വിശദാംശങ്ങള്‍ നല്കുമോ; 

(ബി)പ്രസ്തുത ജലപാത യാഥാര്‍ത്ഥ്യമാക്കുക വഴി സംസ്ഥാനത്തിന് ആര്‍ജ്ജിക്കാന്‍ കഴിയുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണ്; 

(സി)ഉള്‍നാടന്‍ ജലഗതാഗതത്തിന് പ്രാമുഖ്യം ലഭിക്കുന്ന ദേശീയ ജലപാതയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ?

*88

ശബരിമല തീര്‍ത്ഥാടനം


ശ്രീ. ആര്‍. രാജേഷ്

 '' സാജുപോള്

‍ '' കെ.കെ. ജയചന്ദ്രന്‍ 

'' ബി.ഡി. ദേവസ്സി 


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)പെരിയാര്‍ കടുവാ സങ്കേതത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പടു ത്തണമെന്ന ദേശീയ വന്യജീവി ബോര്‍ഡിന്‍റെ നിര്‍ദ്ദേശം ശബരിമല തീര്‍ത്ഥാടനത്തെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ; 

(ബി)പെരിയാര്‍ കടുവാ സങ്കേതത്തിന്‍റെ ഭാഗമായ പന്പയില്‍ ഗതാഗത നിയന്ത്രണം ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ; 

(സി)ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടെന്തെന്ന് അറിയാമോ?

*89

ജല അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കുപ്പിവെള്ള നിര്‍മ്മാണ യൂണിറ്റുകള്‍ 


ശ്രീ. എം.എ. വാഹീദ്

 ,, തേറന്പില്‍ രാമകൃഷ്ണന്

‍ ,, സണ്ണി ജോസഫ്

 ,, എ.പി. അബ്ദുള്ളക്കുട്ടി

 
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)സംസ്ഥാനത്ത് ജല അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കുപ്പിവെള്ളനിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(സി)ഏത് മേഖലയിലാണ് ഇത്തരം യൂണിറ്റുകള്‍ ആരംഭിക്കുന്നത്; വിശദമാക്കുമോ; 

(ഡി)കുറഞ്ഞവിലയ്ക്ക് ഗുണമേന്മയുള്ള കുടിവെള്ളം വിതരണം ചെയ്യാന്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ?

*90

സ്പെഷ്യാലിറ്റി കേഡര്‍ സംവിധാനം


ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

 ,, പി. ഉബൈദുള്ള

 ,, പി. കെ. ബഷീര്‍ 


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 


(എ)സര്‍ക്കാര്‍ ആശുപത്രികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഡോക്ടര്‍മാരുടെ തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനുമായി നടപ്പിലാക്കിയ സ്പെഷ്യാലിറ്റി കേഡര്‍ സംവിധാനം കുറ്റമറ്റ രീതിയിലാണോ പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; 

(ബി)സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്കുവേണ്ടി തീരുമാനിക്കപ്പെട്ട പോസ്റ്റുകള്‍ പകുതിയിലധികം ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഇതു സംബന്ധിച്ച കണക്കെടുപ്പുകള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ഡി)സേവന വേതന വ്യവസ്ഥകളില്‍ മാറ്റം വരുത്തി സ്പെഷ്യാലിറ്റി കേഡര്‍ പദ്ധതി ക്രിയാത്മകമായി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.