STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Starred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION
 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

*361


എം.ബി.ബി.എസ്. പ്രവേശനം സംബന്ധിച്ച് സ്വകാര്യ കോളേജുമായുണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ 
,, കെ. രാധാകൃഷ്ണന്‍ 
,, റ്റി. വി. രാജേഷ് 
,, ആര്‍. രാജേഷ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)2014 വര്‍ഷത്തെ എം..ബി.ബി.എസ്.. പ്രവേശനവുമായി ബന്ധപ്പെട്ട് സ്വകാര്യ സ്വാശ്രയ കോളേജുകളുമായി ഏതെങ്കിലും തരത്തിലുള്ള കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ ; അതിന്‍റെ വിശദാംശം അറിയിക്കുമോ ; 

(ബി)അഡ്മിഷന്‍ തേടുന്ന വിദ്യാര്‍ത്ഥികളെ കരാറിലെ വ്യവസ്ഥകള്‍ പ്രോസ്പെക്ടസ് വഴി അറിയിക്കാതിരിക്കുവാനുള്ള കാരണം വ്യക്തമാക്കുമോ ; 

(സി)കഴിഞ്ഞ വര്‍ഷം പൊതു പരീക്ഷയില്‍നിന്നും വിട്ടുനിന്ന് സ്വന്തം നിലയില്‍ പ്രവേശനം നടത്തിയ കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്‍റ് അസോസിയേഷന്‍റെ കീഴിലുള്ള കോളേജുകളിലേയ്ക്കും, 2014-ല്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് പ്രഖ്യാപിച്ച കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്‍റ് ഫെഡറേഷന്‍റെ കീഴിലുള്ള കോളേജുകളിലേയ്ക്കുള്ള പ്രവേശനം, വ്യവസ്ഥകള്‍ വ്യക്തമാക്കാതെ സര്‍ക്കാര്‍ പൊതുപ്രവേശന പരീക്ഷ വഴിയായിരിക്കുമെന്ന് പ്രോസ്പെക്ടസില്‍ കാണിച്ചിരിക്കുന്നത്, ഇവര്‍ക്ക് വിലപേശല്‍ നടത്തുവാന്‍ അവസരമൊരുക്കാനാണെന്ന പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ ; 

(ഡി)പ്രോസ്പെക്ടസില്‍ ഉള്‍പ്പെട്ടിട്ടുള്ള എം.ഇ.എസ്. മാനേജ്മെന്‍റ് സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ ; എങ്കില്‍ ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ ?

*362


ആരോഗ്യ മേഖലയിലെ വിദേശ നിക്ഷേപം 

ശ്രീ. എം.എ. ബേബി 
'' എ. പ്രദീപ്കുമാര്‍ 
ഡോ. കെ.ടി. ജലീല്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ആരോഗ്യ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപമോ ബഹുരാഷ്ട്ര കുത്തകകളുടെ സഹകരണമോ തേടണമെന്ന നിര്‍ദ്ദേശം പ്ലാനിംഗ് ബോര്‍ഡിന്‍റെ കരട് രേഖയില്‍ ഉള്ളതായി അറിവുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ; 

(ബി)ഇക്കാര്യം സംബന്ധിച്ച നിലപാട് വ്യക്തമാക്കുമോ; 

(സി)ഔഷധ നിര്‍മ്മാണ മേഖലയിലെ വിദേശ നിക്ഷേപം രാജ്യതാല്പര്യത്തിനെതിരാണെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം പ്രസ്താവിക്കാനിടയാക്കിയ പശ്ചാത്തലത്തില്‍ പ്ലാനിംഗ് ബോര്‍ഡിന്‍റെ നിര്‍ദ്ദേശം പുന:പരിശോധിക്കുവാന്‍ ആവശ്യപ്പെടുമോ? 

*363


ജനിതക വൈകല്യരോഗങ്ങള്‍ ബാധിച്ചവരുടെ ചികിത്സയും പുനരധിവാസവും 

ശ്രീ. എം. ഉമ്മര്‍ 
'' സി. മോയിന്‍കുട്ടി 
'' പി.ബി. അബ്ദുള്‍ റസാക് 
'' പി.കെ. ബഷീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ജനിതക വൈകല്യരോഗങ്ങള്‍ ബാധിച്ച പാവപ്പെട്ടവരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനും ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ വിശദമാക്കുമോ; 

(ബി)ഹീമോഫീലിയ പോലുള്ള രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്ന വര്‍ക്ക് ആവശ്യമായ മരുന്നുകള്‍ ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ടോ; 

(സി)പ്രസ്തുത രോഗത്തിനെതിരെ ഉപയോഗിക്കുന്ന വില കുറഞ്ഞ മരുന്നുകള്‍ ഗുണത്തെക്കാളേറെ ദോഷങ്ങള്‍ ഉണ്ടാക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മേല്‍ സാഹചര്യത്തില്‍ ആവശ്യമായ ഫലം നല്കുന്ന മരുന്നുകള്‍ പാവപ്പെട്ടവര്‍ക്ക് സൌജന്യമായി നല്കുവാന്‍ നടപടി സ്വീകരിക്കുമോ? 

*364


ജലസംരക്ഷണത്തിനും കുടിവെള്ള വിതരണത്തിനുമുള്ള പദ്ധതികള്‍ 

ശ്രീ. എം. ചന്ദ്രന്‍ 
,, പി. കെ. ഗുരുദാസന്‍ 
,, ബി. ഡി. ദേവസ്സി 
,, കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കഴിഞ്ഞ വര്‍ഷം സംസ്ഥാനം നേരിട്ട അതിരൂക്ഷമായ വരള്‍ച്ചയും കാലാവസ്ഥാവ്യതിയാനവും കണക്കിലെടുത്തു ജലസംരക്ഷണത്തിനും കുടിവെള്ള വിതരണത്തിനും മറ്റനുബന്ധ ആവശ്യങ്ങള്‍ക്കുമായി പ്രഖ്യാപിച്ചിരുന്ന 505 കോടി രൂപയുടെ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ; 

(ബി)പ്രസ്തുത പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; ഓരോന്നും ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;

(സി)പദ്ധതികള്‍ ലക്ഷ്യപ്രാപ്തിയിലെത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം പരിശോധിച്ചിട്ടുണ്ടോ; ഓരോ പദ്ധതിക്കും ഇതുവരെ ചെലവഴിച്ച തുകയെത്രയെന്നു വിശകലനം ചെയ്തിട്ടുണ്ടോ?

*365


നൈപുണ്യം സമ്മിറ്റ് 

ശ്രീ. ആര്‍. സെല്‍വരാജ് 
,, ജോസഫ് വാഴക്കന്‍ 
,, പി. എ. മാധവന്‍ 
,, അന്‍വര്‍ സാദത്ത് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)തൊഴില്‍ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ "നൈപുണ്യം സമ്മിറ്റ്' സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)രാജ്യാന്തര നിലവാരത്തില്‍ തൊഴില്‍ വൈദഗ്ദ്ധ്യമുള്ള യുവാക്കളെ സൃഷ്ടിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് സമ്മിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)സമ്മിറ്റിന്മേല്‍ എന്തെല്ലാം തുടര്‍നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം? 

*366


ഭൂഗര്‍ഭ ജലചൂഷണം തടയുന്നതിന് നിയമനിര്‍മ്മാണം 

ശ്രീ. ഷാഫി പറന്പില്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, സി. പി. മുഹമ്മദ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഭൂഗര്‍ഭ ജലചൂഷണം തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇതിനായി നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(സി)ഭൂഗര്‍ഭ ജലചൂഷണം തടയാന്‍ എന്തെല്ലാം വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനുള്ള നിയമനിര്‍മ്മാണ പ്രക്രിയ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

*367


എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൌകര്യം 

ശ്രീ. പി. എ. മാധവന്‍ 
,, എ. പി. അബ്ദുളളക്കുട്ടി 
,, വി. ഡി. സതീശന്‍ 
,, വി. റ്റി. ബല്‍റാം 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൌകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ; 

(ബി)ആയതിനായി ആശുപത്രികളെ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് പ്രസ്തുത ആശു പത്രികളില്‍ സജ്ജീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

*368


പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മെഡിക്കല്‍ കോളേജ് 

ശ്രീ. കെ. അച്ചുതന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, വി. പി. സജീന്ദ്രന്‍ 
,, പി. സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി - പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാനുദ്ദേശിക്കുന്നുണ്ടോ;

(ബി)പുതിയ മെഡിക്കല്‍ കോളേജിലേയ്ക്കുള്ള പ്രവേശനം എന്നത്തേയ്ക്ക് ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ;

(സി)പട്ടിക വിഭാഗക്കാര്‍ക്കായി എത്ര സീറ്റുകളാണ് ഇവിടെ ലഭ്യമാക്കുക എന്ന് വ്യക്തമാക്കാമോ? 

*369


മത്സ്യം, മാംസം എന്നിവയുടെ ഉല്‍പ്പാദനവിപണന കേന്ദ്രങ്ങളില്‍ പരിശോധന 

ശ്രീ. വി. റ്റി. ബല്‍റാം 
,, എം. എ. വാഹീദ് 
,, സണ്ണി ജോസഫ് 
,, ലൂഡി ലൂയിസ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കേടാകാത്തതും മായം കലരാത്തതുമായ മത്സ്യം, മാംസം എന്നിവ ലഭ്യമാക്കുന്നതിന് ഉത്പ്പാദനവിപണന കേന്ദ്രങ്ങളില്‍ സമയബന്ധിതമായ പരിശോധനകള്‍ നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത പരിശോധനകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ആരെല്ലാമാണ് ആയതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ? 

*370


ആരോഗ്യ വകുപ്പിലെ പിന്‍വാതില്‍ നിയമനം 

ശ്രീ. പി. കെ. ഗുരുദാസന്‍ 
,, പി. ശ്രീരാമകൃഷ്ണന്‍ 
ശ്രീമതി കെ. എസ്. സലീഖ 
ശ്രീ. സി. കൃഷ്ണന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) ആരോഗ്യവകുപ്പില്‍ പിന്‍വാതില്‍ നിയമനവും മാനദണ്ധമില്ലാത്ത സ്ഥലം മാറ്റവും വ്യാപകമാണെന്ന ആക്ഷേപത്തെക്കുറിച്ച് എന്തെങ്കിലും പരിശോധന നടത്തിയിരുന്നോ; വിശദാംശം ലഭ്യമാക്കാമോ; 

(ബി) പ്രസ്തുത വിഷയം സംബന്ധിച്ച് വിജിലന്‍സ് എന്തെങ്കിലും അനേ്വഷണം നടത്തുകയുണ്ടായോ; കണ്ടെത്തല്‍ എന്തായിരുന്നെന്ന് അറിയിക്കാമോ; 

(സി) കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച വകുപ്പുതല നടപടി വ്യക്തമാക്കാമോ?

*371


മരുന്നുക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടി 

ശ്രീ. കെ. രാജു 
,, സി. ദിവാകരന്‍ 
,, ജി. എസ്. ജയലാല്‍ 
,, വി. ശശി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാന മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ സൂക്ഷിച്ചിരിക്കുന്ന മരുന്നുകളില്‍ ഏപ്രില്‍ മാസത്തോടെ കാലാവധി കഴിയുന്ന മരുന്നുകളുടെ വിശദാംശം ലഭ്യമാക്കുമോ; 

(ബി)അടുത്ത സാന്പത്തിക വര്‍ഷത്തേയ്ക്കുള്ള മരുന്നുകള്‍ക്കായി സര്‍ക്കാര്‍ ആശുപത്രികള്‍ കൃത്യസമയത്തു തന്നെ ഇന്‍ഡന്‍റുകള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഇന്‍ഡന്‍റുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ; ഇതില്‍ തെറ്റുകള്‍ കണ്ടെത്തിയ ഇന്‍ഡന്‍റുകള്‍ സംബന്ധിച്ച വിശദ വിവരം ലഭ്യമാക്കുമോ; 

(സി)മരുന്നുക്ഷാമം നേരിടുന്നതിന് എന്തെല്ലാം മുന്‍കരുതല്‍ നടപടി സ്വീകരിച്ചുവരുന്നുണ്ടെന്ന് വിശദമാക്കുമോ?

*372


ചികിത്സാ കേന്ദ്രങ്ങളെ കന്പ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കല്‍ 

ശ്രീ. അന്‍വര്‍ സാദത്ത് 
,, ബെന്നി ബെഹനാന്‍ 
,, വി. പി. സജീന്ദ്രന്‍ 
,, എം. എ. വാഹീദ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ആരോഗ്യവകുപ്പിന് കീഴിലുളള ചികിത്സാകേന്ദ്രങ്ങളെ കന്പ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കുന്നതിന് കേന്ദ്ര ആരോഗ്യ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; 

(സി)പ്രസ്തുത കേന്ദ്ര പദ്ധതി എങ്ങനെയാണ് സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിനായി ആരോഗ്യ കേന്ദ്രങ്ങളില്‍ എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കുമോ?

*T.373


പുതിയ ഇക്കോടൂറിസം പദ്ധതികള്‍ 

ശ്രീ. ജോസഫ് വാഴക്കന്‍ 
,, സണ്ണി ജോസഫ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി - പിന്നോക്ക സമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പുതിയ ഇക്കോ ടൂറിസം പദ്ധതികള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ; 

(ബി)നിലവിലുളള ഇക്കോ ടൂറിസം പദ്ധതികള്‍ പുനരുദ്ധരിക്കുന്നതിനുളള കാര്യങ്ങള്‍ കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?

*374


തടയണ നിര്‍മ്മാണ പദ്ധതി 

ശ്രീ. കെ. കെ. നാരായണന്‍ 
ഡോ. ടി. എം. തോമസ് ഐസക് 
ശ്രീ. വി. ചെന്താമരാക്ഷന്‍ 
'' സാജു പോള്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)മുന്‍വര്‍ഷത്തെ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജലസംഭരണത്തിനായി പ്രഖ്യാപിച്ച 400 കോടി രൂപയുടെ തടയണ നിര്‍മ്മാണ പദ്ധതി നടപ്പിലാക്കിയോ; ഇതിന്‍റെ വിശദാംശം നല്കുമോ; 

(ബി)പ്രസ്തുത പദ്ധതിയുടെ പുരോഗതിയും അതിന്‍റെ സാന്പത്തിക വിശകലനവും നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം അറിയിക്കാമോ; 

(സി)എത്ര ജനങ്ങള്‍ക്ക് ഈ പദ്ധതികൊണ്ട് പ്രയോജനമുണ്ടാകുമെന്നാണ് കണക്കാക്കിയിരുന്നത്; പദ്ധതി ലക്ഷ്യപ്രാപ്തിയിലെത്തിയോ; ഇല്ലെങ്കില്‍ കാരണം വിശകലനം ചെയ്തിട്ടുണ്ടോ?

*375

108 ആംബുലന്‍സുകളുടെ സേവനം 


ശ്രീമതി കെ. കെ. ലതിക 
ശ്രീ. ഇ. പി. ജയരാജന്‍ 
,, എ. എം. ആരിഫ് 
,, ആര്‍. രാജേഷ് 

(എ)108 ആംബുലന്‍സുകളുടെ സേവനം സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നോ ; അതിനായി എത്ര തുക ഈ സാന്പത്തിക വര്‍ഷം നീക്കിവെച്ചിരുന്നു; തുക ചിലവഴിക്കാന്‍ കഴിഞ്ഞോ; വിശദമാക്കുമോ ; 

(ബി)നിലവില്‍ സേവനം നടത്തുന്ന തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ 108 ആംബുലന്‍സുകളില്‍ പകുതിയും മതിയായ അറ്റകുറ്റപ്പണി നടത്താതിരുന്നതിനാല്‍ പ്രവര്‍ത്തനരഹിതമാണെന്ന കാര്യം പരിശോധിച്ചിരുന്നോ ; അറ്റകുറ്റപ്പണി നടത്തുന്നതില്‍ വീഴ്ചവരുത്തിയ സികിത്സ കന്പനിക്കെതിരെ സ്വീകരിച്ച നടപടി വിശദമാക്കാമോ; 

(സി)നിലവില്‍ സേവനം നടത്തുന്നവയില്‍പോലും ജീവന്‍രക്ഷാ സൌകര്യങ്ങള്‍ ഇല്ലെന്ന പരാതി പരിശോധിക്കുമോ ; 108 ആംബുലന്‍സിന്‍റെ സേവനം മാതൃകാപരമാക്കാന്‍ നടപടി സ്വീകരിക്കുമോ ? 

*376

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി 


ശ്രീ. ജെയിംസ് മാത്യു
 ,, വി. ശിവന്‍കുട്ടി
 ,, പുരുഷന്‍ കടലുണ്ടി
 ,, കെ. വി. അബ്ദുള്‍ ഖാദര്‍

(എ)പച്ചക്കറികളില്‍ പ്രത്യേകിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്നവയില്‍ കീടനാശിനികളുടെ സാന്നിദ്ധ്യം അപായകരമായ തോതിലുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ഇക്കാര്യത്തില്‍ ചെക്ക്പോസ്റ്റുകളിലോ വിപണന കേന്ദ്രങ്ങളിലോ ഭക്ഷ്യസുരക്ഷാ വിഭാഗം എന്തെങ്കിലും തരത്തിലുള്ള പരിശോധനകള്‍ നടത്താറുണ്ടോ; എങ്കില്‍ ഇത്തരത്തില്‍ എടുത്ത കേസുകളുടെ വിശദാംശം നല്‍കാമോ; 

(സി)ഈ മേഖലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എന്തെങ്കിലും നടപടി ഉദ്ദേശിക്കുന്നുണ്ടോ?

*377

കായലോര ടൂറിസം 


ശ്രീ. എന്‍.എ. നെല്ലിക്കുന്ന് 
,, റ്റി.എ. അഹമ്മദ് കബീര്
‍ ,, കെ.എന്‍.എ. ഖാദര്‍ 
,, പി. ഉബൈദുള്ള 

(എ)കായലോര ടൂറിസത്തിന് കേരളത്തിന്‍റെ സവിശേഷതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് എന്തൊക്കെ നവപദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു; 

(ബി)കായലുകളെയും തുരുത്തുകളെയും ബന്ധിപ്പിച്ചുള്ള പരന്പരാഗത ചെറുകനാലുകള്‍ നിലനിര്‍ത്താനും പുനരുദ്ധരിക്കാനും, അവ ചെറുവഞ്ചിയാത്രയ്ക്ക് ഉപയോഗപ്പെടുത്തി ടൂറിസം ആകര്‍ഷകമാക്കാനും പദ്ധതിയുണ്ടോ; 

(സി)ജലാശയങ്ങളുടെയും കായലോരങ്ങളുടെയും മലിനീകരണം തടഞ്ഞ് പ്രദേശം ആകര്‍ഷകമാക്കി മാറ്റാനുള്ള പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമോ?

*378

പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ വഴി എംപ്ലോയ്മെന്‍റ് ലോണുകള്‍ 


 ശ്രീ. സി. എഫ്. തോമസ് 
,, തോമസ് ഉണ്ണിയാടന്‍ 
,, മോന്‍സ് ജോസഫ് 
,, റ്റി. യു. കുരുവിള 

(എ) പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ വഴി കൂടുതല്‍ തൊഴില്‍ ലഭ്യത ഉറപ്പാക്കുന്ന എംപ്ലോയ്മെന്‍റ് ലോണുകള്‍ നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ബി) പിന്നോക്ക വികസന കോര്‍പ്പറേഷന്‍ വഴി നല്‍കുന്ന വായ്പകളുടെ പലിശ കുറവ് ചെയ്യുകയും സബ്സിഡി കൂട്ടി നല്‍കുകയും ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

*379

ഡ്രിപ് പദ്ധതി 


ശ്രീ. എസ്. രാജേന്ദ്രന്‍
 ,, കെ. കെ. ജയചന്ദ്രന്‍ 
,, ബി. ഡി. ദേവസ്സി 
,, എം. ചന്ദ്രന്‍

(എ)ഡ്രിപ് (അണക്കെട്ട് പുനരുദ്ധാരണ അഭിവൃദ്ധിപ്പെടുത്തല്‍ പദ്ധതി)- ന്‍റെ ലക്ഷ്യങ്ങള്‍ എന്തെല്ലാം എന്ന് അറിയിക്കാമോ; 

(ബി)പ്രസ്തുത പദ്ധതിയില്‍ ഇതുവരെ പൂര്‍ത്തീകരിച്ച പണികള്‍ വിശദമാക്കുമോ;

(സി)ഈ പദ്ധതിക്കായി നടപ്പു വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ നീക്കിവെച്ചിരുന്ന തുകയൊന്നും ചെലവഴിക്കാതിരുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ; മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള ചില ഡാമുകള്‍ അത്യന്തം അപായകരമായ സ്ഥിതിയിലായിരിക്കുന്പോഴും കേന്ദ്രം അനുവദിച്ച തുക വിനിയോഗിക്കാതിരിക്കുക വഴി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തുമോ? 

*380

സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരുടെ ഒഴിവുകള്‍ 


ശ്രീമതി പി. അയിഷാ പോറ്റി
 ശ്രീ. എ. കെ. ബാലന്
‍ ,, എ. പ്രദീപ്കുമാര്‍ 
പ്രൊഫ. സി. രവീന്ദ്രനാഥ് 

(എ)സര്‍ക്കാര്‍ ആശുപത്രികളിലെ ആയിരത്തിലധികം സീനിയര്‍ ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും ഒഴിവുകള്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(ബി)പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുവരെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും കുറവ് എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ; ആയത് പ്രസ്തുത ആശുപത്രികളുടെ പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി വിലയിരുത്തിയിട്ടുണ്ടോ; ഒഴിവുകള്‍ നികത്താതിരിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ; വിവിധ തസ്തികകളിലെ ഒഴിവുകള്‍ കൃത്യമായി കണക്കാക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ; 

(സി)പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ സത്വര നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ?

*381

ദേവസ്വം ബോര്‍ഡ് വക ഭൂമിയുടെ കൈമാറ്റം 


ശ്രീ. ജി. സുധാകരന്‍ 
,, എസ്. ശര്‍മ്മ 
,, കെ. കെ. നാരായണന്‍
 ,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് നല്കിയ പതിമൂന്നേക്കര്‍ സ്ഥലം അന്യസംസ്ഥാനങ്ങള്‍ക്ക് ഹോട്ടലും ഷോപ്പിംഗ് കോപ്ലക്സും നിര്‍മ്മിക്കാനായി വിട്ടുകൊടുക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടോ; ഇതുസംബന്ധിച്ച് ധാരണാ പത്രം ഒപ്പുവച്ചിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ പകര്‍പ്പും വിശദാംശവും ലഭ്യമാക്കാമോ; 

(ബി)ഇതിന് ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ അനുമതി ലഭിച്ചിട്ടുണ്ടോ; വെളിപ്പെടുത്തുമോ;

(സി)ശബരിമല വികസനത്തിനും തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൌകര്യം ഏര്‍പ്പെടുത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിട്ടുണ്ടോ; അന്യസംസ്ഥാനങ്ങള്‍ക്ക് ആ ചുമതല വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത് എന്തു കാരണത്താലാണ്; 

(ഡി)അന്യസംസ്ഥാനങ്ങള്‍ക്ക് അടിസ്ഥാന സൌകര്യ വികസനത്തിനുള്ള സ്ഥല സൌകര്യങ്ങള്‍ വിട്ടുനല്‍കുന്നത് വഴി ഭാവിയില്‍ വികസന-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാക്കുമെന്നും അവകാശത്തര്‍ക്കങ്ങള്‍ക്ക് വഴിവെക്കുമെന്നുള്ള വസ്തുത ഗൌരവമായി പരിഗണിക്കുമോ?

*382

പഴകിയ മത്സ്യത്തിന്‍റെ വില്‍പ്പന 


ശ്രീ. ജി. എസ്. ജയലാല്‍ 
,, ഇ. ചന്ദ്രശേഖരന്‍ 
,, മുല്ലക്കര രത്നാകരന്‍ 
,, കെ. രാജു

(എ)ഏതെല്ലാം സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് മത്സ്യം കൊണ്ടുവരുന്നുണ്ട്; 

(ബി)ദിവസങ്ങളോളം പഴക്കമുള്ള മത്സ്യം കേടാകാതിരിക്കുന്നതിനുവേണ്ടി ആരോഗ്യത്തിന് ഹാനികരമായ മാരകമായ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)മാരകമായ വിഷാംശം കലര്‍ന്ന മത്സ്യവില്‍പ്പന സംബന്ധിച്ച് ആരോഗ്യവകുപ്പ് എന്തെങ്കിലും പരിശോധനകള്‍ നടത്താറുണ്ടോ; വ്യക്തമാക്കാമോ; 

(ഡി)എങ്കില്‍ ഇതിനെതിരായി ആരോഗ്യവകുപ്പ് സ്വീകരിച്ചുവരുന്ന നടപടി എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

*383

എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ 


ശ്രീ. മാത്യു റ്റി. തോമസ്
 ,, ജോസ് തെറ്റയില്‍ 
ശ്രീമതി ജമീലാ പ്രകാശം 
ശ്രീ. സി. കെ. നാണു 

(എ)കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ ; 

(ബി)ഏതെല്ലാം തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത സൊസൈറ്റിയിലൂടെ നടപ്പിലാക്കുന്നത് ; 

(സി)"എച്ച്.ഐ.വി. ബാധിതരില്ലാത്ത കേരളം' എന്ന പദ്ധതിയില്‍ എയിഡ്സ് രോഗികളോട് വിവേചനമില്ലാത്ത സമൂഹം എന്ന ആശയം നടപ്പിലാക്കുവാന്‍ എന്തൊക്കെ ശ്രമങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ നടപ്പിലാക്കിയിട്ടുണ്ട് ; ഏത് തലംവരെ പ്രസ്തുത ശ്രമങ്ങള്‍ വിജയിച്ചുവെന്ന് വിശദമാക്കാമോ ? 

*384

ഗുണനിലവാരം കുറഞ്ഞതും നിരോധിച്ചതുമായ മരുന്നുകളുടെ വിപണനം 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
ശ്രീമതി പി. അയിഷാ പോറ്റി
 ശ്രീ. വി. ചെന്താമരാക്ഷന്‍
 ,, സി. കൃഷ്ണന്‍ 

(എ)ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്‍റെ പ്രവര്‍ത്തനം പരിശോധിക്കാറുണ്ടോ; വിശദമാക്കുമോ;

(ബി)ഗുണനിലവാരം കുറഞ്ഞതും നിരോധിച്ചതുമായ മരുന്നുകളുടെ വിപണനം തടയുന്നതില്‍ വകുപ്പ് പരാജയപ്പെട്ടുവെന്ന എ.ജി യുടെ നീരീക്ഷണത്തെ തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ; 

(സി)ലൈസന്‍സ് പോലുമില്ലാതെ മരുന്നു വിപണനം നടത്തുന്നത് തടയാന്‍ പഴുതടച്ച സംവിധാനമില്ലെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ എ.ജി. യെ അറിയിക്കുകയുണ്ടായോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

*385

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമം 


ശ്രീ. വര്‍ക്കല കഹാര്‍ 
,, എ. റ്റി. ജോര്‍ജ് 
,, കെ. ശിവദാസന്‍ നായര്‍ 
,, എം. എ. വാഹീദ്

(എ)ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമം നിര്‍മ്മിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ; 

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് പ്രസ്തുത നിയമം മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ; 

(സി)ആരോഗ്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ എന്തെല്ലാം വ്യവസ്ഥകളാണ് പ്രസ്തുത നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; 

(ഡി)ആയതിന്‍റെ നിയമനിര്‍മ്മാണ പ്രക്രിയ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?

*386

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളുടെ നവീകരണം 


ശ്രീ. മോന്‍സ് ജോസഫ് 
,, തോമസ് ഉണ്ണിയാടന്
‍ ,, റ്റി. യു. കുരുവിള
 ,, സി. എഫ്. തോമസ്

(എ)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളെ ശക്തിപ്പെടുത്തി തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(ബി)സ്വകാര്യ മേഖലയില്‍ വരുന്ന തൊഴിലവസരങ്ങളിലും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; 

(സി)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം കാലോചിതമായി പരിഷ്ക്കരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ? 

*387

ഭക്ഷ്യവസ്തുക്കളിലെ വിഷാംശം - സ്ഥിര പരിശോധനാ സംവിധാനം 


ശ്രീ. പി. കെ. ബഷീര്‍ 
,, എം. ഉമ്മര്‍ 
,, സി. മോയിന്‍കുട്ടി 
,, പി. ബി. അബ്ദുള്‍ റസാക് 

(എ)ഭക്ഷ്യവസ്തുക്കളിലെ വിഷാംശത്തിന്‍റെ തോത് സ്ഥിരമായി പരിശോധിക്കാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുളളതെന്ന് വിശദമാക്കുമോ; 

(ബി)വിഷവസ്തുക്കള്‍ കൂടിയ തോതിലടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാകാവുന്ന രോഗങ്ങളെക്കുറിച്ചും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും പഠനമെന്തെങ്കിലും നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ; 

(സി)അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ഭക്ഷ്യവസ്തുക്കളിലെ വിഷാംശം കണ്ടെത്തുന്നതിന് പരിശോധന കര്‍ശനമാക്കുമോ; വിശദമാക്കാമോ?

*388

ലഹരിവിമുക്ത കേന്ദ്രങ്ങള്‍ 


ശ്രീ. കെ. ദാസന്‍
 ,, കെ. രാധാകൃഷ്ണന്‍ 
ഡോ. കെ. ടി. ജലീല്‍ 
ശ്രീ. സാജു പോള്‍ 

(എ)ലഹരിവിമുക്ത ചികിത്സാ കേന്ദ്രങ്ങള്‍ എന്ന രീതിയില്‍ പരസ്യം നല്‍കിയതും അല്ലാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് എന്തെങ്കിലും പരിശോധന നടത്താറുണ്ടോ; 

(ബി)പ്രസ്തുത സ്ഥാപനങ്ങള്‍ എല്ലാം തന്നെ അശാസ്ത്രീയമായ ചികിത്സാരീതികളാണ് പിന്തുടരുന്നതെന്നും യോഗ്യതയുള്ള ചികിത്സകര്‍ ഇല്ലാത്തവയാണെന്നും മനസ്സിലാക്കിയിട്ടുണ്ടോ; എങ്കില്‍ ഇവയ്ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ; 

(സി)ലഹരിക്കടിമപ്പെട്ടവരെ സാന്പത്തികമായും അല്ലാതെയും ചൂഷണം ചെയ്യുന്ന ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിച്ച് പകരം സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ശാസ്ത്രീയ ചികിത്സ നല്കാന്‍ തയ്യാറാകുമോ?

*389

ആശുപത്രികളിലെ ഇന്‍സിനറേറ്ററുകളുടെ പ്രവര്‍ത്തനം 


ശ്രീ. എ.എ. അസീസ്

(എ)മെഡിക്കല്‍ കോളേജ് അടക്കമുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മെഡിക്കല്‍ വേസ്റ്റുകളുടെ നിര്‍മാര്‍ജനത്തിനായി ഇന്‍സിനറേറ്ററുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് എന്തൊക്കെ സംവിധാനമാണ് നിലവിലുള്ളത്; 

(ബി)മുഴുവന്‍ ആശുപത്രികളിലും ഇന്‍സിനറേറ്ററുകള്‍ സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?

*390

ആരോഗ്യരംഗത്തെ വെല്ലുവിളികള്‍ നേരിടാനുള്ള പദ്ധതികള്‍ 


ശ്രീ. തോമസ് ഉണ്ണിയാടന്
‍ ,, മോന്‍സ് ജോസഫ്
 ,, റ്റി.യു. കുരുവിള 
,, സി. എഫ്. തോമസ് 

(എ)കേരളത്തില്‍ ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളികള്‍ നേരിടുവാന്‍ സ്വീകരിച്ചുവരുന്ന നടപടി വ്യക്തമാക്കുമോ; 

(ബി)കൊതുക്, എലി ഇവയുടെ ക്രമാതീതമായ പെരുപ്പംമൂലം ഡെങ്കിപ്പനി, എലിപ്പനി എന്നിവ വ്യാപിച്ച് നിരവധി മരണം സംഭവിക്കുന്ന സാഹചര്യത്തില്‍ ഇവയുടെ നിര്‍മ്മാര്‍ജ്ജനത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ? 

 

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.