|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1427
|
തിരുവനന്തപുരം - ചെങ്കോട്ട റോഡില്‍ വാഹന ഗതാഗതം
ശ്രീ. കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍
(എ)തിരുവനന്തപുരം - ചെങ്കോട്ട റോഡില്‍ പാലോട് ഫോറസ്റ്റ് റെയിഞ്ചാഫീസിനു സമീപമുള്ള റോഡ് വാമനപുരം നദിയിലേക്ക് ഇടിഞ്ഞു വീണ് വാഹന ഗതാഗതത്തിന് തടസ്സം നേരിടുന്ന വിവരം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;
(ബി) ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
|
1428 |
കൊല്ലം ജില്ലയിലെ പൊതുമരാമത്ത് റോഡുകളുടെ നവീകരണം
ശ്രീമതി പി. അയിഷാ പോറ്റി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റീഹാബിലിറ്റേഷന്‍, അപ്ഗ്രഡേഷന്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുളള എത്ര കിലോമീറ്റര്‍ പൊതുമരാമത്ത് റോഡാണ് നവീകരണത്തിനായി തെരഞ്ഞെടുത്തിട്ടുളളത്;
(ബി)പ്രസ്തുത നവീകരണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
(സി)ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കൊല്ലം ജില്ലയിലെ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
1429 |
കൊല്ലം - തേനി റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)കൊല്ലം - തേനി റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേയ്ക്കു ആരംഭിക്കുമെന്നു വ്യക്തമാക്കുമോ ;
(ബി)ഇതിനുവേണ്ടി ഭൂമി ഏറ്റെടുക്കല്‍ നടപടി എന്നത്തേയ്ക്കു ആരംഭിക്കുമെന്നറിയിക്കുമോ;
(സി) കൊല്ലം-തേനി ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി എന്തു തുക ആകെ അനുവദിച്ചു എന്നു വ്യക്തമാക്കുമോ?
|
1430 |
വയനാട് ചുരത്തിലെ വളവുകള്‍ ഇന്‍റര്‍ലോക്ക് ചെയ്യുന്ന പ്രവൃത്തി
ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍
(എ) വയനാട് ചുരത്തിലെ വളവുകള്‍ ഇന്‍റര്‍ലോക്ക് ചെയ്യുന്ന പ്രവൃത്തി ഏതുഘട്ടം വരെയായി എന്ന് വ്യക്തമാക്കുമോ;
(ബി) പ്രസ്തുത പ്രവൃത്തികള്‍ക്ക് എന്തു തുകയാണ് വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(സി) പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാനാകുമെന്ന് വ്യക്തമാക്കുമോ?
|
1431 |
കോട്ടയം- കോടിമത പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്
ശ്രീ. പി. തിലോത്തമന്‍
(എ)നാഷണല്‍ ഹൈവേയില്‍ ചേര്‍ത്തല എക്സ്റേ- ബൈപ്പാസില്‍ നിന്നും തുടങ്ങുന്ന കോട്ടയം- കോടിമത പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടം വരെയായി എന്നു അറിയിക്കുമോ; ഇതിന്‍റെ സ്ഥലമെടുപ്പ് ജോലികള്‍ ഏതുവരെയായി എന്നു വിശദമാക്കുമോ; പ്രസ്തുത റോഡിനാവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എന്നു വിശദമാക്കുമോ;
(ബി)കോടിമത പാതയുടെ നിര്‍മ്മാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സ്ഥലത്ത് താമസിക്കുന്ന ജനങ്ങള്‍ നിലവില്‍ തങ്ങളുടെ പേരിലുള്ള ഭൂമി വില്‍ക്കുന്നതിനോ മക്കളുടെ വിവാഹമടക്കമുള്ള ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനോ, പുതിയ കെട്ടിടങ്ങള്‍ വയ്ക്കുന്നതിനോ കഴിയാതെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ജനങ്ങളുടെ ഇപ്രകാരമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കോടിമത പാതയ്ക്കുള്ള സ്ഥലമെടുപ്പ് ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
(സി)കോടിമത പാതയുടെ നിര്‍മ്മാണം ബി.ഒ.റ്റി അടിസ്ഥാനത്തിലാണോ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?
|
1432 |
ശ്രീ ശങ്കര പാലത്തിന്‍റെയും ബൈപ്പാസ് റോഡിന്‍റെയും അലൈന്‍മെന്‍റ്
ശ്രീ. ജോസ് തെറ്റയില്‍
(എ)ശ്രീ ശങ്കര പാലത്തിന്‍റെയും ബൈപ്പാസ് റോഡിന്‍റെയും മറ്റൂരില്‍ നിന്നും ആരംഭിച്ച് താണിപ്പുഴയില്‍ അവസാനിക്കുന്ന അലൈന്‍മെന്‍റ് നടപ്പിലാക്കുന്ന കാര്യത്തില്‍ സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കാമോ ;
(ബി)ശ്രീ ശങ്കര സമാന്തരപാലത്തിന്‍റെയും ബൈപ്പാസ് റോഡിന്‍റെയും നിര്‍മ്മാണം സംബന്ധിച്ച് 1961-ലെ കേരള സര്‍വ്വെയും അതിര്‍ത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പ് പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ ഇതിനായി അവലംബിച്ച മാനദണ്ധം എന്തെന്ന് വിശദമാക്കാമോ ;
(ഡി)കാലടിയിലെ നിലവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള നിര്‍ദ്ദിഷ്ട സമാന്തരപാലത്തിന്‍റെയും ബൈപ്പാസ് റോഡിന്‍റെയും അലൈന്‍മെന്‍റ് നിര്‍ണ്ണയിക്കുന്നതിനായി സാങ്കേതിക വിദഗ്ദ്ധരെ കൊണ്ട് പഠനംനടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി നടപടി സ്വീകരിക്കുമോ ?
|
1433 |
അങ്കമാലി ബൈപ്പാസിന്‍റെ നിര്‍മ്മാണം
ശ്രീ. ജോസ് തെറ്റയില്‍
(എ) അങ്കമാലി നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി അങ്കമാലി ബൈപ്പാസിന്‍റെ നിര്‍മ്മാണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി) ഇതു സംബന്ധിച്ച് ആര്‍.ബി.ഡി.സി.കെ. സാധ്യതാ പഠനം നടത്തി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ വിശദമാക്കാമോ;
(സി) ഈ പദ്ധതിയെ 2014-15 സാന്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
1434 |
കരമന-കളിയിക്കാവിള റോഡ് വികസനം
ശ്രീ.എ.എ.അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)കരമന-കളിയിക്കാവിള റോഡ് നാഷണല്‍ ഹൈവേ ആയിട്ടാണോ സ്റ്റേറ്റ് ഹൈവേ ആയിട്ടാണോ പരിഗണിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത റോഡിന്‍റെ വികസനം എത്ര ഘട്ടം ആയാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)ഓരോ ഘട്ടത്തിന്‍റെയും പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;
(ഡി)സ്ഥലം ഏറ്റെടുപ്പ് ഏതുവരെയായി; സ്ഥലം നല്‍കുന്നവര്‍ക്ക് എത്ര രൂപ വീതമാണ് നഷ്ടപരിഹാരം നല്‍കുന്നത്;
(ഇ)നാളിതുവരെ എത്ര തുക വിതരണം ചെയ്തു;
(എഫ്)ഇനി എത്ര പേര്‍ക്ക് നഷ്ടപരിഹാരതുക നല്‍കാനുണ്ടെന്ന് വ്യക്തമാക്കുമോ?
|
1435 |
തൃശ്ശൂര്‍ ജില്ലയില്‍ പൊതുമരാമത്ത് റോഡ് , കെട്ടിട വിഭാഗങ്ങള്‍ ഭരണാനുമതി നല്‍കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)തൃശ്ശൂര്‍ ജില്ലയില്‍ 2009-10, 2010-11 എന്നീ സാന്പത്തികവര്‍ഷങ്ങളിലായി പൊതുമരാമത്ത് കെട്ടിടവിഭാഗം, റോഡുവിഭാഗം എന്നിവ എത്ര പ്രവൃത്തികള്‍ക്കു ഭരണാനുമതി നല്‍കിയിട്ടുണ്ട്; ഓരോ പ്രവൃത്തിയുടെയും പേരുവിവരവും ഭരണാനുമതി പ്രകാരമുള്ള തുകയും പ്രത്യേകമായി വ്യക്തമാക്കുമോ;
(ബി)ഇതില്‍ ഏതൊക്കെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്;
(സി)പൂര്‍ത്തീകരിക്കാത്തവ ഏതൊക്കെയാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(ഡി)നിര്‍മ്മാണത്തിലിരിക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താറുണ്ടോ; ഉണ്ടെങ്കില്‍, ഇതുപ്രകാരം സ്വീകരിച്ച നടപടി എന്തൊക്കെയാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
1436 |
നാദാപുരം നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകള്‍
ശ്രീ. ഇ. കെ. വിജയന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നാദാപുരം നിയോജക മണ്ഡലത്തിലെ ഏതെല്ലാം ഗ്രാമീണ റോഡുകളാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടുളളത്;
(ബി)പ്രസ്തുത റോഡുകളുടെ പുനരുദ്ധാരണത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കാമോ?
|
1437 |
ബാലുശ്ശേരി-കൂട്ടാലിട-നരയംകുളം-കായണ്ണ-പേരാന്പ്ര ബദല്‍ റോഡ് വികസനം
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരി, പേരാന്പ്ര അസംബ്ലി മണ്ധലങ്ങളില്‍പ്പെട്ട ബാലുശ്ശേരി-കൂട്ടാലിട-നരയംകുളം-കായണ്ണ-പേരാന്പ്ര റോഡ് വികസനത്തിനുവേണ്ടി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ വിശദാംശം അറിയിക്കാമോ?
|
1438 |
മന്പറം പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ സ്ഥലമെടുപ്പ്
ശ്രീ. കെ. കെ. നാരായണന്‍
(എ)മന്പറം പാലത്തിന്‍റെ അപ്രോച്ച് റോഡിനായുള്ള സ്ഥലമെടുപ്പ് ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
(ബി)ഇത് എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
|
1439 |
പട്ടാന്പി നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണം
ശ്രീ. സി. പി. മുഹമ്മദ്
പട്ടാന്പി നിയോജകമണ്ഡലത്തിലെ താഴെപ്പറയുന്ന റോഡുകള്‍ നവീകരിക്കുന്നതിന് 2014-15 ലെ ബഡ്ജറ്റില്‍ തുക വകയിരുത്തുമോ? (ശ) വിളയൂര്‍ - കൈപ്പുറം റോഡ് (ശശ) പട്ടാന്പി - ആമയൂര്‍ റോഡ് (ശശശ) വണ്ടുന്തറ - നാട്യമംഗലം റോഡ് (ശ്) മൃഗാശുപത്രി - മുതുതല റോഡ് (്) വല്ലപ്പുഴ - മുളയന്‍ കാവ് റോഡ് (്ശ) ഷൊര്‍ണൂര്‍- പട്ടാന്പി തീരദേശ റോഡ് (്ശശ) പട്ടാന്പി - ഭാരതപ്പുഴ തീരം ബൈപാസ് റോഡ്- നിര്‍മ്മാണം
|
1440 |
ചൂണ്ടല്‍-കുറ്റിപ്പുറം കെ.എസ്.റ്റി.പി. റോഡിലെ സുരക്ഷാനടപടികള്‍
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)ചൂണ്ടല്‍-കുറ്റിപ്പുറം കെ.എസ്.റ്റി.പി. റോഡിലെ സീബ്രാ ലൈനുകളും മറ്റടയാളങ്ങളും മാഞ്ഞുപോയി എന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍, പ്രസ്തുത റോഡില്‍ സീബ്രാ ലൈനുകളും, റിഫ്ളക്ടറുകള്‍ അടക്കമുള്ള അടയാളങ്ങളും സ്ഥാപിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(സി)അതിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
1441 |
ചെറുതാഴം-കുറ്റൂര്‍-പെരിങ്ങോം റോഡ് നിര്‍മ്മാണം
ശ്രീ. റ്റി. വി. രാജേഷ്
(എ)കണ്ണുര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 3 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച ചെറുതാഴം-കൂറ്റൂര്‍-പെരിങ്ങോം റോഡിന്‍റെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ;
(ബി)പ്രസ്തുത റോഡിന്‍റെ രണ്ടാംഭാഗം (5/400 മുതല്‍ 10 കി.മീ.) വരെ മെക്കാഡം ടാറിംഗ് ചെയ്യുന്നതിനുളള ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
1442 |
തവന്നൂര്‍ മണ്ധലത്തിലെ റോഡുകള്‍ നന്നാക്കുന്നതിനുള്ള നടപടി
ഡോ. കെ. ടി. ജലീല്‍
(എ)എം.എല്‍.എ.മാരുടെ മണ്ധലം ആസ്തി വികസന ഫണ്ടില്‍ നിന്നും 2013-14 സാന്പത്തിക വര്‍ഷത്തില്‍ തവന്നൂര്‍ മണ്ധലത്തിലെ റോഡുകള്‍ നന്നാക്കുന്നതിനുള്ള പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം റോഡുകളുടെ പ്രൊപ്പോസലുകളാണ് ലഭിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;
(ഡി)ഇല്ലെങ്കില്‍ ഇതിന്മേലുള്ള നടപടി ഏതുവരെയായി എന്നു വ്യക്തമാക്കാമോ?
|
1443 |
തുക നല്‍കാത്തതിനാല്‍ കരാറുകാര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുക്കാത്ത സാഹചര്യം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്തെ പൊതു കരാര്‍ പ്രവൃത്തികളുടെ അന്തിമ ബില്‍ സമര്‍പ്പിച്ചിട്ടും തുക നല്‍കാത്തതിനാല്‍ കരാറുകാര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുക്കാതെ പൊതു നിര്‍മ്മാണ പ്രവൃത്തികള്‍ നിലയ്ക്കുന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കരാറുകാര്‍ക്ക് പ്രവൃത്തി പൂര്‍ത്തീകരിച്ച ഇനത്തില്‍ എത്ര തുക നല്‍കാനുണ്ടെന്ന് വിശദമാക്കാമോ;
(സി) ഓരോ പ്രവൃത്തിയുടെയും തുക എത്ര മാസക്കാലമായി കുടിശ്ശിക ആണെന്ന് വിശദമാക്കാമോ?
|
1444 |
അരൂര്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍
ശ്രീ. എ.എം.ആരിഫ്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പൊതുമരാമത്ത് വകുപ്പ് വഴി അരൂര്‍ മണ്ഡലത്തില്‍ എന്തൊക്കെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുളളത്;
(ബി)ഓരോ പ്രവൃത്തിയുടേയും തുക എത്രയാണ്;
(സി)പ്രസ്തുത പ്രവൃത്തികള്‍ നിലവില്‍ ഏതു ഘട്ടത്തിലാണ് എന്ന് അറിയിക്കുമോ?
|
1445 |
കുറ്റ്യാടി മണ്ധലത്തിലെ മരാമത്ത് പ്രവൃത്തികള്
ശ്രീമതി കെ. കെ. ലതിക
(എ) കുറ്റ്യാടി മണ്ധലത്തിന്‍റെ പരിധിയില്‍ വരുന്നതും പ്രവര്‍ത്തനം നടന്നുവരുന്നതുമായ റോഡ്, പാലം, കെട്ടിടം പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാ ക്കുമോ;
(ബി) ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടും തുടങ്ങാന്‍ കഴിയാത്ത പ്രവൃത്തികള്‍ ഏതെല്ലാമെന്നും ആയതിന്‍റെ കാരണങ്ങള്‍ എന്തെന്നും വ്യക്തമാക്കുമോ;
(സി) ഭരണാനുമതി ലഭിച്ചെങ്കിലും സാങ്കേതികാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും ലഭിക്കാത്തതിന്‍റെ കാരണങ്ങളും വ്യക്തമാക്കുമോ;
(ഡി) ഭരണാനുമതി ലഭിക്കുന്നതിനായി പ്രൊപ്പോസല്‍ നല്‍കിയിരിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
(ഇ) 2014-15 ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശിച്ചിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?
|
1446 |
ചടയമംഗലം മണ്ധലത്തിലെ മരാമത്തു
പ്രവൃത്തികള്‍
ശ്രീ.മുല്ലക്കര രത്നാകരന്‍
(എ)ചടയമംഗലം മണ്ധലത്തില്‍ പൊതുമരാമത്തു വകുപ്പു മുഖേന 2011 ജൂണ്‍ മുതല്‍ 2013 ഡിസംബര്‍ വരെ ഏറ്റെടുത്തു നടപ്പാക്കിയ പ്രവൃത്തികളുടെ വിശദവിവരം തുക ഉള്‍പ്പെടെ ലഭ്യമാക്കാമോ;
(ബി)ഇപ്പോള്‍ പ്രവൃത്തി നടന്നുവരുന്ന റോഡുകളുടെ പേരുവിവരം ലഭ്യമാക്കാമോ?
|
1447 |
ബാലുശ്ശേരി മുക്ക് ജംഗ്ഷന്‍ വീതികൂട്ടല്‍ പ്രവൃത്തി
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരി അസംബ്ലി മണ്ധലത്തിലെ ബാലുശ്ശേരി മുക്ക് ജംഗ്ഷന്‍ വീതികൂട്ടല്‍ പ്രവൃത്തി ആരംഭിക്കാന്‍ എന്തെല്ലാം നടപടികളാണ് പൂര്‍ത്തിയാവാനുള്ളത്;
(ബി)പ്രസ്തുത പണിക്കായി ഏറ്റെടുക്കുവാനുദ്ദേശിക്കുന്ന ഭൂമിയുടെ അളവ്, നിശ്ചയിക്കപ്പെട്ട വില എന്നിവ എത്രയാണെന്ന് അറിയിക്കാമോ;
(സി)ഭൂവുടമകള്‍ക്ക് തുക അനുവദിക്കുന്നതിലെ തടസ്സങ്ങള്‍ എന്തെല്ലാമാണ്;
(ഡി)ഇവ പരിഹരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?
|
1448 |
തീര്‍ത്ഥാടന കേന്ദ്രമായ മന്പുറം മഖാമില്‍ പുതിയ പാലം നിര്‍മ്മാണം
ഡോ. കെ. ടി. ജലീല്‍
(എ)മലപ്പുറം ജില്ലയിലെ തീര്‍ത്ഥാടന കേന്ദ്രമായ മന്പുറം മഖാമിലേക്ക് നിലവിലുള്ള ഇടുങ്ങിയ പാലത്തിന് സമാന്തരമായി ഒരു പുതിയ പാലം നിര്‍മ്മിക്കുമെന്ന ബഡ്ജറ്റ് നിര്‍ദ്ദേശം നടപ്പിലാക്കുകയുണ്ടായോ ;
(ബി)ഇതിന്‍റെ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;
(സി)ഇതിനുവേണ്ടി 2013-14 ബഡ്ജറ്റില്‍ എന്തു തുക വകയിരുത്തിയിട്ടുണ്ട് ;
(ഡി)ഇതിനകം എന്തു തുക ചെലവഴിച്ചുവെന്ന് വെളിപ്പെടുത്താമോ ;
(ഇ)എന്ന് ഈ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ ?
|
1449 |
ഇരിണാവ് പാലത്തിന് പുതുക്കിയ ഭരണാനുമതി
ശ്രീ. റ്റി. വി. രാജേഷ്
(എ)കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തില്‍ 14-7-2009-ന് 925 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച ഇരിണാവ് പാലത്തിന്‍റെ പുതുക്കിയ ഭരണാനുമതിക്കായി സമര്‍പ്പിച്ച പ്രൊപ്പോസലില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;
(ബി)പുതുക്കിയ ഭരണാനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
1450 |
ഓട്ടാഫീസ് കടവ് പാലത്തിന്‍റെ നിര്‍മ്മാണം
ശ്രീ. മാത്യു റ്റി. തോമസ്
(എ) തിരുവല്ല നിയോജക മണ്ധലത്തിലെ ഓട്ടാഫീസ് കടവ് പാലത്തിന്‍റെ നിര്‍മ്മാണത്തിലുണ്ടായ കാലതാമസത്തിന്‍റെ കാരണം വിശദമാക്കാമോ;
(ബി) പ്രസ്തുത പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് നിലവില്‍ എന്തെങ്കിലും തടസ്സം ഉണ്ടോ;
(സി) പാലത്തിന്‍റെയും അപ്രോച്ച്റോഡിന്‍റെയും നിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുമെന്ന് വിശദമാക്കാമോ;
(ഡി) ഓരോ ദിവസവും ചെയ്യേണ്ട പ്രവൃത്തികളുടെ സമയപട്ടിക തയ്യാറാക്കി കോണ്‍ട്രാക്ടര്‍ക്ക് നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ?
|
1451 |
ഒറ്റപ്പാലം-തരൂര്‍ അസംബ്ലി മണ്ധലങ്ങളെ ബന്ധപ്പെടുത്തി ഭാരതപ്പുഴയ്ക്ക് കുറുകെ പാലം
ശ്രീ. എം. ഹംസ
(എ)ഒറ്റപ്പാലം-തരൂര്‍ അസംബ്ലി മണ്ധലങ്ങളെ ബന്ധപ്പെടുത്തി ഭാരതപ്പുഴയ്ക്ക് കുറുകെ പാലം നിര്‍മ്മിക്കുന്നതിന് ഉത്തരവായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
(ബി)പ്രസ്തുത ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
(സി)പ്രസ്തുത പാലം നിര്‍മ്മാണത്തിന്‍റെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
(ഡി)പാലം പണി എന്നത്തേയ്ക്ക് ആരംഭിക്കാനാകുമെന്ന് അറിയിക്കുമോ?
|
1452 |
പനച്ചമൂട്ടില്‍കടവ് പാലത്തിന്‍റെ നിര്‍മ്മാണം
ശ്രീ. മാത്യു റ്റി. തോമസ്
(എ) തിരുവല്ല നിയോജക മണ്ധലത്തിലെ പനച്ചമൂട്ടില്‍കടവ് പാലത്തിന്‍റെ നിര്‍മ്മാണം ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
(ബി) പ്രസ്തുത പാലത്തിന്‍റെ നിര്‍മ്മാണത്തില്‍ കാലതാമസം നേരിടാനുള്ള കാരണം എന്തെന്ന് വിശദമാക്കാമോ;
(സി) പാലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് എന്നത്തേക്ക് ഗതാഗതയോഗ്യമാക്കുമെന്ന് വ്യക്തമാക്കുമോ?
|
1453 |
തൊണ്ടയാട് ജങ്ഷനിലെ മേല്‍പ്പാലം നിര്‍മ്മാണം
ശ്രീ. എ. പ്രദീപ്കുമാര്‍
(എ) കോഴിക്കോട് തൊണ്ടയാട് ജങ്ഷനില്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ബി) പ്രസ്തുത മേല്‍പ്പാലം നിര്‍മ്മാണത്തിന് എന്തു തുകയാണ് ചെലവു പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
1454 |
കോഴിക്കോട് ജില്ലയിലെ പാലങ്ങളുടെ നിര്‍മ്മാണം
ശ്രീ. പി. റ്റി. എ. റഹീം
(എ)കോഴിക്കോട് ജില്ലയില്‍ ഭരണാനുമതി ലഭിച്ചിട്ടും പ്രവൃത്തി ആരംഭിക്കാത്ത എത്ര പാലങ്ങളുണ്ടെന്നും അവ ഏതെല്ലാമാണെന്നും വിശദമാക്കുമോ;
(ബി)കുളിരാന്തിരി പാലം നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
1455 |
കല്ല്യാശ്ശേരി മണ്ധലത്തിലെ വണ്ണാത്തിക്കടവ് പാലം നിര്‍മ്മാണം
ശ്രീ. റ്റി. വി. രാജേഷ്
(എ)കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തിലെ ചെറുതാഴം-കുറ്റൂര്‍ പെരിങ്ങോം റോഡില്‍ സ്ഥിതി ചെയ്യുന്ന വണ്ണാത്തിക്കടവ് പാലം പുതുക്കിപ്പണിയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി)പ്രസ്തുത പാലത്തിന്‍റെ പുനര്‍നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
|
1456 |
കൂട്ടിലങ്ങാടി-കുറുവ-കാടാന്പുഴ റോഡിലെ പാങ്ങ് വേണി പാലം
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)കൂട്ടിലങ്ങാടി-കുറുവ-കാടാന്പുഴ റോഡിലെ പാങ്ങ് വേണി പാലം ജീര്‍ണ്ണാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍, ആയിരത്തിലധികം വാഹനങ്ങള്‍ കടന്നുപോകുന്ന പ്രസ്തുത പാലം പുനരുദ്ധരിക്കുന്നതിനു നടപടി സ്വീകരിക്കുമോ?
|
1457 |
കാവനാല്‍ക്കടവ് പാലത്തിന്‍റെ നിര്‍മ്മാണം
ശ്രീ. മാത്യു റ്റി. തോമസ്
(എ)കാവനാല്‍ക്കടവ് പാലത്തിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ ;
(ബി)നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ചെയ്യേണ്ട പ്രവൃത്തികള്‍ ക്രമീകരിച്ചു നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ;
(സി)പ്രസ്തുത പാലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് എന്നത്തേക്ക് ഗതാഗതയോഗ്യമാക്കുമെന്ന് വ്യക്തമാക്കാമോ ?
|
1458 |
തൊണ്ടിയില്‍ പാലത്തിന്‍റെ പുനര്‍നിര്‍മ്മാണം
ശ്രീ. സണ്ണി ജോസഫ്
(എ)ഇരിട്ടി-കൊട്ടിയൂര്‍-അന്പായത്തോട്-മാനന്തവാടി അന്തര്‍ജില്ലാ പാതയിലുള്ള തൊണ്ടിയില്‍ പാലം അപകടാവസ്ഥയിലാണെന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍, തൊണ്ടിയില്‍ പാലം പുനര്‍നിര്‍മ്മിക്കുന്നതിന് എന്തു നടപടിയാണു സ്വീകരിച്ചിട്ടുള്ളത്;
(സി)ഇല്ലെങ്കില്‍, പാലം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
1459 |
മന്പറം പാലത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തി
ശ്രീ. കെ. കെ. നാരായണന്‍
(എ)മന്പറം പാലത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമോ;
(ബി)ഇതിന് എന്തെങ്കിലും സാങ്കേതിക തടസ്സം ഉണ്ടോ;
(സി)എങ്കില്‍ അതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
|
1460 |
കടന്പഴിപ്പുറത്തെ പാലാരിതോട്ടില്‍ പാലം നിര്‍മ്മാണം
ശ്രീ. എം. ഹംസ
(എ) ഒറ്റപ്പാലം അസംബ്ലി നിയോജക മണ്ധലത്തിലെ കടന്പഴിപ്പുറത്തെ പാലാരിതോട്ടില്‍ പാലം നിര്‍മ്മിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) പാലാരിതോട്ടില്‍ പാലം നിര്‍മ്മിക്കുന്നതിനായിട്ടുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; അതിനായി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തു തുകയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്;
(സി) പ്രസ്തുത പാലം നിര്‍മ്മാണത്തിന്‍റെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
|
1461 |
ആറ്റിങ്ങല്‍ അയിലം പാലം നിര്‍മ്മാണം
ശ്രീ. ബി. സത്യന്‍
(എ)ആറ്റിങ്ങല്‍ അയിലം പാലം നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ ;
(ബി)അയിലം പാലം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കാല താമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
1462 |
കൂവ്വപ്പടി മൂഴിപ്പാലം നിര്‍മ്മാണം
ശ്രീ. സാജു പോള്‍
(എ)2011-ലെ പുതുക്കിയ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കൂവ്വപ്പടി മൂഴിപ്പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ ;
(ബി)പ്രസ്തുത പാലത്തിന്‍റെ ദിശ നിശ്ചയിച്ചിട്ടുണ്ടോ ;
(സി)വിശദമായ എസ്റ്റിമേറ്റും പ്രോജക്ട് റിപ്പോര്‍ട്ടും ലഭ്യമായിട്ടുണ്ടോ ; അടങ്കല്‍ തുക എത്രയാണ് ; വിശദവിവരം നല്‍കാമോ ;
(ഡി)ഭരണാനുമതിയും സാങ്കേതിക അനുമതിയും നല്‍കി ടെണ്ടര്‍ നടപടികള്‍ എപ്പോള്‍ ആരംഭിക്കാനാകും എന്നു വ്യക്തമാക്കുമോ ?
|
1463 |
കാലടിയിലെ പുതിയ പാലം നിര്‍മ്മാണം
ശ്രീ. സാജു പോള്‍
(എ)എം.സി. റോഡിലെ കാലടിയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
(ബി)ഭരണാനുമതി നല്‍കിയ തീയതിയും തുകയും വ്യക്തമാക്കുമോ;
(സി)ഭരണാനുമതിയുടെ കാലാവധി എന്നുവരെയാണ്;
(ഡി)ഭരണാനുമതി അവസാനിച്ചുവെങ്കില്‍ പുതുക്കി നല്‍കാന്‍ നടപടി സ്വീകരിക്കുമോ;
(ഇ)അപ്രോച്ച് റോഡുകളുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികളുടെ പുരോഗതി അറിയിക്കുമോ;
(എഫ്)പുതിയ പാലവും റോഡും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
1464 |
നേമം നിയോജക മണ്ധലത്തില്‍ പുതുതായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പാലങ്ങള്‍
ശ്രീ. വി. ശിവന്‍കുട്ടി
നേമം നിയോജക മണ്ധലത്തില്‍ പുതുതായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പാലങ്ങള്‍ ഏതൊക്കെയാണെന്നും അവ ഓരോന്നിനും വിനിയോഗിക്കാനുദ്ദേശിക്കുന്ന തുക എത്ര വീതമാണെന്നും അവയുടെ നിര്‍മ്മാണ പുരോഗതി സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ ?
|
<<back |
|